രചന – vampire girl
പതിയെ ഇറങ്ങു പെണ്ണേ.വീട്ടിൽ എത്തിയ ഉടനെ അവൻ അവൾക്ക് ഡോർ തുറന്നു കൊടുത്തു കൈ പിടിച്ചു പതിയെ ഇറക്കാൻ നോക്കി. അവൾ ബലമായി കൈ വീടിവിപ്പിച്ചു അവനെ ഒന്ന് തുറിച്ചു നോക്കി.ഞാൻ കൊച്ചു ഒന്നും അല്ല. എനിക്ക് ഇറങ്ങാൻ അറിയാം.കൊച്ചല്ല. പക്ഷെ ഇന്നുമുതൽ ഞാൻ പറയുന്നത് കേട്ടു നിന്നോണം.ഇല്ലെങ്കിലോ.ഇല്ലെങ്കിൽ വിവരം അറിയും. ഡോക്ടർ പറഞ്ഞ ഓർമ ഉണ്ടാലോ ഞാൻ പറയുന്ന കേട്ടു വല്ലതും ഓക്കെ കഴിച്ചു ആരോഗ്യത്തോടെ ഇരുന്ന നിനക്ക് കൊള്ളാം അല്ലേ അവിടെ കിടത്തും
എനിക്ക് അറിയാം എന്റെ ആരോഗ്യം നോക്കാൻ. ഇത്രേം നാൾ ഇല്ലാത്ത ശ്രെദ്ധ ഒന്നും ഇനി വേണം എന്നില്ല കേട്ടോ.അത് പിന്നെ ആലോചിക്കാം ഇപ്പോൾ നീ നടക്കു.എന്തുവാ വന്നു കേറിയ ഉടനെ രണ്ടും കൂടി അവിടെ ആദ്യം അകത്തേക്ക് കേറൂ എന്നിട്ട് അടി ഇടം കേട്ടോ. ഹരി നീ എന്റെ മോളെ വല്ലോം പറഞ്ഞാൽ ഉണ്ടാലോ.ദാ വരുന് അച്ഛാ. ഞാൻ അച്ഛന്റെ മോളെ ഒന്നും പറഞ്ഞില്ല നടക്കാൻ പറയുവായിരുന്നു.എനിക്ക് ഇത്തിരി സമാധാനം തരോ ഞാൻ ഒറ്റക്ക് കേറിക്കോളാം അകത്തേക്ക് മാറു അങ്ങോട്ടു.ഈശ്വര അമ്പിനും വില്ലിനും അടുക്കുന്നില്ലലോ എന്താ ഇപ്പോൾ ചെയ..അവൾക്കു പിറകെ അവനും അകത്തേക്ക് നടന്നു. റൂമിൽ ചെന്ന ഉടനെ അവൾ കയറി കിടന്നു.എന്താ ഡ്രസ്സ് പോലും മാറാതെ അങ്ങ് കിടന്നേ. ഒന്നും കഴിക്കുന്നിലെ നീ.എനിക്ക് വേണ്ട
അത് പറഞ്ഞ പറ്റില്ല. മരുന്ന് കഴിക്കണം.വേണ്ട എന്നാലേ പറഞ്ഞെ.അവൻ പിന്നെ നിർബന്ധിക്കാൻ നിന്നില്ല. താഴെ പോയി അവൾക്കുള്ള ഫുഡ് റൂമിൽ കൊണ്ട് വന്നുഡീ.എന്താ ഒന്ന് പോകോ ഞാൻ ഒന്ന് കിടന്നോട്ടെഇന്നാ ഫുഡ് കഴിച്ചിട്ടു കിടക്കു.വേണ്ട….ദേ എന്റടുത്തു വാശി കാണിച്ചാൽ ഞാൻ എന്തു ചെയ്തിതയാലും കഴിപ്പിച്ചിട്ടേ കിടത്തു അറിയാലോ എന്റെ സ്വഭാവം. കഴിക്കാൻ നോക്ക് മര്യാദക്ക്.താൻ ആരാ.. എനിക്ക് വേണ്ട അത്ര തന്നെ.അവൻ അവളെ ബലം ആയി പിടിച്ചു എഴുന്നേൽപ്പിച്ചു ഫുഡ് വാരി വായിൽ വെച്ചു. ആദ്യം വാ തുറക്കാൻ മടിച്ചെങ്കിലും അവൾ പിന്നെ കഴിക്കാൻ കൂട്ടാക്കി.ഇങ്ങു താ ബാക്കി ഞാൻ വാരി കഴിച്ചോളാം
എന്തായാലും എന്റെ കൈ ചോറായി ഇനി ഇപ്പോൾ ഞാൻ തന്നെ തരാം. ഇന്നാ കഴി.അവൾ അനുസരണയോടെ അത് മുഴുവൻ കഴിച്ചു….ഓഹോ ഇങ്ങേർക്ക് ഇങ്ങനൊക്കെ സ്നേഹിക്കാൻ അറിയാമോ… അവൾ മനസിൽ ഓർത്തു….അവൻ മരുന്ന് കൊടുത്തു. അവൾ അത് കഴിച്ച ശേഷം വീണ്ടും കിടന്നു..അവൾ കാട്ടിലിനു താഴെ കിടക്ക വിരിച്ചു തറയിൽ കിടന്നു.ഇതെന്താ പതിവില്ലാതെ താഴെ.ഹേയ് ഇപ്പോഴാ ഓർത്തെ നിങ്ങൾക്കു ബുദ്ധിമുട്ട് ആയാലോ ചിലപ്പോൾ.ഞാൻ അങ്ങനെ പറഞ്ഞോ. കേറി കട്ടിലിൽ കിടക്കെടി.പറഞ്ഞിരുന്നു മറന്നോ??.എടി അത് പിന്നെ.അവൾ തിരിഞ്ഞു കിടന്നു. അവൻ അവൾക്കു അരികിൽ ആയി താഴെ കിടന്നു
ഹേയ് എന്താ ഇ കാണിക്കുന്നേ.എന്റെ ഭാര്യ കിടക്കുന്നിടത്തു അല്ലേ ഞാൻ കിടക്കണ്ടേയ്.അങ്ങനെ ആരും ഒന്നും പറഞ്ഞിട്ടില്ല.ആരു പറഞ്ഞു അങ്ങനെ ഓക്കെ ഉണ്ട്നിങ്ങക്ക് എന്താ വേണ്ടേ എന്നെ ഒന്നു ഒറ്റക്ക് വിട്നീ കിടക്കുവാണോ എനിക്ക് നിന്നോട് കുറച്ചു സംസാരിക്കാൻ ഉണ്ട്.എന്തു.അല്ല അന്നത്തെ രാത്രിയെ പറ്റി.അതിനെ പറ്റി ആണേൽ എനിക്ക് ഒന്നും കേൾക്കണം എന്നില്ല.കേട്ടെ പറ്റു… ഒരു 10 മിനിറ്റ്.ഹം എന്താ…താരെ പറ്റി നിനക്ക് അറിയാമാലോ എല്ലാം..ഹം കുറച്ചൊക്കെ.എനിക്ക് അവളെ ഒരുപാടു ഇഷ്ടം ആയിരുന്നു.ഹം.പെട്ടന്നു ഒരു ഡേ അവൾ പോയപ്പോൾ തുടങ്ങിയതാ മദ്യപാനം. പിന്നിട് നിർത്തിയതും ആണു.. പക്ഷെ അന്ന് രാത്രിയിൽ അവളെ വീണ്ടും കാണേണ്ടി വന്നു. അതും പോലീസ് സ്റ്റേഷനിൽ വെച്ചു. അവളുടെ ഭർത്താവിനെ ഇറക്കാൻ ഒരു സഹായം ചോദിക്കാൻ വിളിച്ചത. അങ്ങനെ പോയി. അവൾക്കു ഇ നാട്ടിൽ വേറെ ആരും ഇല്ല പരിജയം ഉള്ളത് അതാ എന്നെ വിളിച്ചേ.. ഒരിക്കൽ സ്നേഹിച്ചവൾ അല്ലേ എത്ര ഓക്കെ മറന്നു എന്ന് വെറുത്തു എന്നും അഭിനയിച്ചാലും ആ നിൽപ്പു പോലീസ് സ്റ്റേഷന്റെ വരാന്തയിൽ ഒറ്റക്കുള്ള നിൽപ്പ് കണ്ടപ്പോൾ സഹിച്ചില്ല. അതാ അന്ന് ഞാൻ മദ്യപിച്ചേ..
പിന്നെ അവൾ വിളിച്ചതോ.പിന്നെ അവൾ വിളിച്ചത് നന്ദി പറയാൻ ആണു. അവര് ഇ നാട്ടിൽ നിന്ന് പോകുവാ എന്ന് പറയാൻ.. അല്ലാതെ നീ വിചാരിക്കുന്ന പോലെ ഞങൾ തമ്മിൽ അങ്ങനെ വിളി ഒന്നും ഇല്ല. എനിക്ക് അവളോട് പഴയ സ്നേഹവും ഇല്ല..ഹംഎന്താ ഇപ്പോയും ഒരു മൂളൽ നിനക്ക് വിശ്വാസം ആയിലെ ഞാൻ പറഞ്ഞത്.ആയി പക്ഷെ…പക്ഷെ.. എന്താ.ഹേയ് ഒന്നുല്ല.ഹം ഇനി നിനക്ക് കിടക്കാം..ഞാൻ കിടക്കുന്നില്ലഓഹോ എന്നാ കിടക്കേണ്ട ഞാൻ കിടക്കുവാ അപ്പോൾ ശെരി ഗുഡ്നൈറ്.അവൾ താഴെ നിന്ന് എഴുനേറ്റു അവൻ കിടന്ന കട്ടിലിന്റെ ഒരു അറ്റാതായി കിടന്നു.ഇതെന്താ താഴെ കിടക്കുന്നിലെ.ഓഹോ ഇ വയ്യാത്ത ഞാൻ താഴെ കിടക്കണം എന്നാണോ.അതിനു ആദ്യം ഷോ കാണിച്ചു കിടന്നതു ഞാൻ അല്ലാലോ.അത് അപ്പോൾ ഇത് ഇപ്പോൾ.ഞങളുടെ തറവാട്ടിൽ ആരും ഇങ്ങനെ വാക്കു മാറ്റി മാറ്റി കളിക്കില്ല.ഓഹോ ആയിക്കോട്ടെ ഞങളുടെ തറവാട്ടിൽ ഇങ്ങന.അവൻ അവളുടെ വയറ്റിന് ചുറ്റും പിടിച്ചു അവനോടു ചേർത്ത് കിടത്തിഹേയ് എന്നെ വിട് ഇതെന്താ ഇ കാണിക്കുന്നേ
എന്റെ കട്ടിലിൽ കിടക്കുമ്പോൾ ഇതൊക്കെ സഹിക്കണം.ഇത്രേം നാൾ ഇങ്ങനെ ഇല്ലാരുന്നലോ.ഇനി മുതൽ അങ്ങന.എന്നാ ഞാൻ താഴെ തന്നെ കിടന്നോളാം.അവൾ എഴുന്നേൽക്കാൻ തുടങ്ങിയപ്പോൾ അവൻ അവളെ പിടിച്ചു വലിച്ചു അവന്റെ നെഞ്ചിലേക്ക് ഇട്ടു.. ഇവിടെ കിടന്നോണം..എന്നെ വിട് അവൾ കുതറി മാറാൻ ശ്രെമിച്ചെങ്കിലും പാരാജയപെട്ട്.അടങ്ങി അവിടെ കിടക്കു പെണ്ണേ…അവളും പിന്നെ എഴുന്നേൽക്കാൻ ശ്രെമിച്ചില്ല. അവന്റെ നെഞ്ചിലെ ചൂടേറ്റു എപ്പോയോ ഉറങ്ങി പോയി. രാവിലെ എഴുന്നേൽക്കുമ്പോൾ അവൻ റൂമിൽ ഇല്ലായിരുന്നു.അവൾ താഴെ ചെല്ലുമ്പോൾ എല്ലാവരും അടുക്കളയിൽ ഒരുമിച്ചു പാചകത്തിൽ ആയിരുന്നു.ഇതെന്താ ആരും എന്നെ വിളിക്കന്നേ. എല്ലാവരും ഇറങ്ങിയട്ടെ ഞാൻ ചെയ്യാം ബാക്കി.ഹേയ് മര്യദക്ക് ഹാളിൽ പോയി ഇരുന്നു ടീവി കണ്ടോ. ഇന്ന് നിന്നെ അടുക്കളയിൽ കണ്ടു പോകാലും
എന്താ ഹരിയേട്ടാ ഇത് ഒന്ന് മാറിക്കെ. അയ്യോ അച്ഛൻ നിന്ന് ജോലി ചെയുന്ന കണ്ടിലെ…നീ വരുന്നെന്നു മുന്നേ അച്ഛൻ തന്ന എല്ലാം ചെയ്തിരുന്നെ അവൾ വന്നിരിക്കുന്നു.. പോയി അവിടെ ഇരിക്കഡി.ഹരിയേട്ടാ… പ്ലീസ് ഞാൻ കണ്ടോണ്ടു എങ്കിലും നിന്നോട്ടെ കഷ്ടം ഉണ്ട്.ഹം അത് ഓക്ക്.അച്ഛാ ഇന്ന് ഉച്ചക്ക് നമ്മൾ എല്ലാം കൂടി ഒരിടം വരെ പോകുന്നുഎല്ലവരുമോ എവിടാ ഹരിഹേയ് അതൊന്നും പറയില്ല സർപ്രൈസ് ആണ.കറങ്ങാൻ വല്ലോം ആണേൽ ഞാൻ ഇല്ല മക്കളെ.കറങ്ങാൻ ഒന്നും അല്ല അച്ഛൻ ആണു മെയിൻ ആയിട്ടു വരണ്ടത്..എന്റെ മോന്റെ ആഗ്രഹം അല്ലേ നടക്കട്ടെ……ഉച്ചയ്ക്ക് ഊണും കഴിഞ്ഞു എല്ലാവരും പുറപെട്ടു. അവിടെ ചെന്നു എത്തുന്നവരെ ഹരി എവിടെക്കാ പോകുന്നെ എന്ന് പറഞ്ഞില്ല…അവിടെ ചെന്നു ഇറങ്ങിയതും അവിടെ ഗേറ്റിനു മുന്നിൽ നിൽക്കുന്ന ആളെ ആദ്യം തിരിച്ചറിയാൻ ബുദ്ധിമുട്ടി എങ്കിലു അച്ഛൻ അത് തന്റെ ഭാര്യ ആണു എന്ന് മനസിലാക്കി ശിവയും കുഞ്ഞുവും ഓർമകളിൽ എവിടെയോ നിന്ന് ആ മുഖം ഓർത്തെടുത്തു.. ഒരായിരം സങ്കടങ്ങളും പരിഭവങ്ങളും അവർ ഒരുമിച്ചു പങ്കിട്ടു
എന്നാ ഞങൾ ഇറങ്ങട്ടെ അമ്മെ.ഇന്ന് പോണോ നിങ്ങൾ. അമ്മയുടെ ഒരു ആഗ്രഹം ആണു എല്ലാവരും ഇന്ന് ഇവിടെ കിടക്കു. ഇ അമ്മയുടെ ആദ്യത്തെ അവസാനത്തെ ആഗ്രഹം ആണു.എന്താ അമ്മേ ഇങ്ങനെ ഓക്കെ പറയുന്നേ അവസാനത്തെ ഒന്നും അല്ല.അതല്ല മോളെ മനുഷ്യന്റെ കാര്യം അല്ലേ..ഹേയ് അത് പറ്റില്ല അമ്മ. വീട്ടിൽ പട്ടി ഉണ്ട്. ഞങ്ങൾ ആരേലും ഇല്ലേ അത് പട്ടിണി ആയി പോകും…അമ്മയുടെ മുഖം വാടുന്ന കണ്ടു ഹരി പറഞ്ഞു…എന്നാ ശെരി ഇവരൊക്കെ ഇവിടെ കിടക്കട്ടെ. ഞാൻ പൊക്കോളാം.. ഞാൻ പിന്നെ ഒരു ദിവസം വന്നു കിടക്കാം പോരെ.ഹേയ് നീ ഒറ്റക്ക് പോകണ്ട അച്ഛനും വരാം.അത് വേണ്ട നിങ്ങൾക്കു ഒരുപാട് സംസാരിക്കാൻ കാണുലെ.. ഞാൻ പൊക്കോളാം സാരല്ല.എന്നാ ഞാൻ കൂടെ പോകാം ഹരിയേട്ടന്റെ കൂടെ
പെട്ടന്നു ഹരിയുടെ മനസിൽ എന്തെന്നില്ലാത്ത സന്തോഷം ഉണ്ടായി..കൊള്ളാലോ ഇവളെ ഒറ്റക്ക് എങനെ ഒന്ന് കിട്ടും എന്ന് ആലോചിച്ചു ഇരിക്കുവായിരുന്നു. അവളായിട്ടു തന്നെ ഒരു അവസരം ഉണ്ടാക്കി തന്നു. ഇന്ന് എന്തു വന്നാലും അവളോട് എന്റെ ഇഷ്ടം പറയണം. അവൻ മനസിൽ ഓർത്തുഎന്നാ അത് മതി അമ്മേ. ഞങൾ പിന്നെ ഒരിക്കൽ ഇവിടെ നിക്കാംഅതാ നല്ലത് അവര് ഭാര്യയും ഭർത്താവും പോയി വരട്ടെഎല്ലാവരോടും യാത്ര പറഞ്ഞു അവർ ഇറങ്ങി….( തുടരും )

by