മംഗല്യസൂത്രം….. 14

🧡മംഗല്യസൂത്രം :  പതിനാല്🧡

അടുത്ത ദിവസം രാവിലെ അല്ലി പതിവുപോലെ കോളേജിലെത്തി. ഇന്ന് കുറച്ച് നേരത്തെ ഇറങ്ങിയതിനാൽ പതിവിലും നേരത്തെ അവൾ ക്ലാസ്സിൽ എത്തിയിരുന്നു… മിക്കവരും കോളേജിലേക്ക് വന്ന് തുടങ്ങുന്നതേ ഉള്ളു…

ക്ലാസ്സിലേക്ക് നടക്കുമ്പോൾ അവളുടെ മനസ്സിൽ ഇന്നലെ നടന്ന സംഭാഷണം വീണ്ടും തെളിഞ്ഞു.
ആ നിമിഷത്തിന്റെ ഓർമകളിൽ അവളുടെ ചുണ്ടുകൾ വിടർന്നു… നടക്കുന്ന വഴിയാകെ അവൾ അവനേ എവിടെയെങ്കിലും കാണുന്നുണ്ടോ എന്ന് ഇടയ്ക്കിടെ നോക്കുന്നുണ്ടായിരുന്നു. ക്ലാസ്സിൽ എത്താൻ ആയപ്പോഴേക്കും അവൾ സ്റ്റാഫ്‌ റൂമിന്റെ വാതിൽക്കലേക്ക് എത്തി നോക്കി, എന്നാൽ അവനെ അവിടെയൊന്നും കാണാനേ കഴിഞ്ഞില്ല…

അവൾ തന്റെ ക്ലാസ്സിന്റെ വാതിൽക്കൽ എത്തിയപ്പോൾ അകത്തേക്ക് ഒന്ന് നോക്കി. മുൻപിലൊന്നും ആരും ഉണ്ടായിരുന്നില്ല.

” ഇതെന്താ ഇന്ന് ആരും വരാത്തത്..?” അവൾ സ്വയം ചോദിച്ചുകൊണ്ട് അകത്തേക്ക് കയറി.

രണ്ട് ചുവടുകൾ മുന്നോട്ട് നടന്നപ്പോഴാണ് അവളുടെ കണ്ണുകൾ ഏറ്റവും പുറകിലെ ബെഞ്ചിലേക്ക് പോയത്.

അവിടെ… റിഷി ഇരിക്കുന്നുണ്ടായിരുന്നു… അവന്റെ അടുത്തായി ഒരു പെൺകുട്ടിയും….

ഇരുവരും വളരെ അടുത്തിരുന്ന് എന്തോ സംസാരിക്കുകയായിരുന്നു.

റിഷിയുടെ മുഖത്ത് അല്ലി ഇതുവരെ കണ്ടിട്ടില്ലാത്തൊരു മൃദുവായ പുഞ്ചിരിയുണ്ടായിരുന്നു.

ആ പെൺകുട്ടി എന്തോ പറഞ്ഞപ്പോൾ അവൻ അവളെ നോക്കി ചിരിച്ചു. അവളുടെ മുടി ചെവിക്ക് പിന്നിലേക്ക് ഒതുക്കി വെച്ചുകൊടുത്തു…. അവരുടെ ഇടയിലെ ആ അടുപ്പം കണ്ടതും അല്ലി ഒരു നിമിഷം നിശ്ചലമായി.

അവളുടെ മനസ്സിൽ ആദ്യം വന്നത് അതിശയമായിരുന്നു.

“ഇവൾ ആരാണ്?” പിന്നെ… ഒരു ചെറിയ ഞെട്ടൽ…. വന്നിട്ട് ഇത്രയും ദിവസത്തിനുള്ളിൽ റിഷിക്ക് ഒരു പെൺകുട്ടിയോട് പ്രണയം തോന്നിയോ…

അവൾ കുറച്ചുനേരം അവരെ നോക്കി നിന്നു. പിന്നെ പെട്ടെന്ന് തന്നെ സ്വയം നിയന്ത്രിച്ചു. അവരുടെ സ്വകാര്യതയിൽ താൻ എന്തിനാണ് ഇടപെടുന്നത്? അല്ലി പതിയെ ചിരിച്ചു.

റിഷിയുടെ കണ്ണുകൾ അവളിലേക്കെത്തി…. അല്ലി അവനെ നോക്കി ചെറുതായി പുഞ്ചിരിച്ചു.
റിഷിയും ചെറിയൊരു പുഞ്ചിരിയോടെ അവളെ നോക്കി. അല്ലിയെ അവിടെ കണ്ടതിന്റെ ഞെട്ടൽ അവനിൽ പ്രകടമായിരുന്നു…

അല്ലി ഉടൻ തന്നെ അവിടെ നിന്ന് തിരിഞ്ഞു നടന്നു…
അവരുടെ സംസാരത്തെ തടസ്സപ്പെടുത്താൻ അവൾക്ക് തോന്നിയില്ല….

അവൾ ക്ലാസ്സിൽ നിന്ന് പുറത്തേക്ക് ഇറങ്ങി.
കോളേജ് ഗ്രൗണ്ടിന്റെ ഒരു അറ്റത്തേക്ക് നടന്നു.

അവിടെ മരങ്ങളുടെ തണലിൽ ഒരു ഒഴിഞ്ഞ ബെഞ്ച് കണ്ടു…. അവൾ അവിടെ ചെന്നിരുന്നു.

പക്ഷേ… അല്ലിയുടെ മനസ്സ് അവിടെയായിരുന്നില്ല….

അവളുടെ ചിന്ത മുഴുവൻ റിഷിക്ക് ഇത്ര പെട്ടന്ന് ഒരു പെൺകുട്ടിയുമായി അടുക്കാൻ പറ്റിയോ എന്നതായിരുന്നു…

ആ ചിന്ത വന്നതും അവൾ സ്വയം ചിരിച്ചു.

“അതിൽ എന്താ എനിക്ക് ഇത്ര അത്ഭുതം…? ആയുഷ് സാറിനെ കണ്ട ആ നിമിഷം മുതൽ എന്റെ മനസ്സിൽ അയാൾക്ക് ഒരു പ്രത്യേക സ്ഥാനം ഇല്ലേ… അതുപോലെ ആയിരിക്കില്ലേ റിഷിക്കും…”

അവൾ മുട്ടുകളിൽ കൈകുത്തി അതിൽ മുഖം ചേർത്ത് മുന്നിലേക്ക് നോക്കി ഇരുന്നു….

മനസ്സ് ആ കാഴ്ച വീണ്ടും വീണ്ടും ഓർത്തെടുത്തു.

റിഷി അവളെ നോക്കിയ രീതി… അവളോട് സംസാരിക്കുമ്പോൾ റിഷിയുടെ മുഖത്തുണ്ടായിരുന്ന ആ സന്തോഷം……

പെട്ടെന്ന് അവളുടെ മനസ്സിൽ മറ്റൊരു ചിന്ത വന്നു.

അപ്പോൾ പ്രണയം എന്നത് ഇങ്ങനെ ആണോ…?
നമുക്ക് ഇഷ്ട്ടമുള്ള ഒരാളുടെ അടുത്ത് ഇരിക്കുമ്പോൾ ചുറ്റുമുള്ള ലോകത്തെ മറന്ന് അയാളിൽ ഒതുങ്ങി കൂടുന്നത്… അയാളുടെ ഓരോ ചലനങ്ങളും ശ്രദ്ധയോട് വീക്ഷിക്കുന്നത്….? ഇങ്ങനെ ആണോ പ്രണയിതാക്കൾ…?

അല്ലിയുടെ മനസ്സിൽ വീണ്ടും ആയുഷിന്റെ മുഖം തെളിഞ്ഞു…

അവൾ പെട്ടെന്ന് ആ ചിന്തയിൽ നിന്ന് മാറാൻ ശ്രമിച്ചു.

“വേണ്ട… ഇതെന്താ ഞാൻ ഇങ്ങനെ… എത്ര വട്ടം സ്വയം നിയന്ദ്രിക്കാൻ ശ്രമിച്ചിട്ടും എനിക്ക് എന്താ അതിന് കഴിയാത്തത്… “അവൾ സ്വയം പറഞ്ഞു.

എങ്കിലും അവളുടെ കണ്ണുകൾ അറിയാതെ ആയുഷിനെ ആ പരിസരമാകെ തേടിക്കൊണ്ടിരുന്നു….

……

കുറച്ചുസമയത്തിന് ശേഷം റിഷി അല്ലിയെ തിരഞ്ഞെത്തി.

“അല്ലി!” പരിചയമുള്ള സ്വരം കേട്ടതും അവൾ തിരിഞ്ഞുനോക്കി.

റിഷി അവളുടെ അടുത്തേക്ക് നടന്നു വന്നു.

“നീ ഇവിടെ ഇരിക്കുകയാണോ?”

“മ്മ്… ക്ലാസ്സിൽ ചില ആൾക്കാർ ബിസി അല്ലെ അപ്പൊ ശല്യപെടുത്തേണ്ട എന്ന് കരുതി…” ചിരി കടിച്ചു പിടിച്ചുകൊണ്ടു അവൾ പറഞ്ഞു…

റിഷി ചമ്മിയ മുഖവുമായി അവളുടെ അടുത്ത് ഇരുന്നു. കുറച്ചു നേരം ഇരുവരുടെയും ഇടയിൽ മൗനം ആയിരുന്നു…

“ആർദ്ര, ഫസ്റ്റ് ഇയർ കമ്പ്യൂട്ടർ സയൻസിൽ ഉള്ളതാ…” റിഷി പറഞ്ഞതും അല്ലി അവനെ ചിരിയോടെ നോക്കി….

” എനിക്ക് അവളെ കണ്ടപ്പോഴേ ഇഷ്ട്ടമായി, പിന്നെ ഈ കുറച്ച് ദിവസങ്ങൾ കൊണ്ട് ഞങ്ങൾ തുറന്ന് സംസാരിച്ചു… അങ്ങനെ അവസാനം ഇഷ്ട്ടം തുറന്ന് പറഞ്ഞു…. ” റിഷിയുടെ ശബ്ദത്തിൽ ആ വാക്ക് പറയുമ്പോൾ ഒരു പ്രത്യേക മൃദുത്വം ഉണ്ടായിരുന്നു.
അല്ലി അത് ശ്രദ്ധിച്ചു…..

” കൊള്ളാം… നന്നായി വരട്ടെ… എന്റെ അനുഗ്രഹം ഉണ്ടാവും… ” അവൾ അവന്റെ തലയിൽ കൈ വെച്ച് അനുഗ്രഹിക്കുന്നത് പോലെ ചെയ്യ്തു…

അവർ രണ്ടുപേരും പതിയെ കോളേജിലേക്ക് തിരികെ നടക്കാൻ തുടങ്ങി. ക്ലാസ്സിൽ എത്തിയതും ഇന്നലെ എടുത്ത പ്രസന്റേഷൻ റിപ്പോർട്ട് സബ്‌മിറ്റ് ചെയ്യാൻ ആയുഷ് പറഞ്ഞു എന്ന് ക്ലാസ്സ്‌ റപ്പ് പറഞ്ഞു. അല്ലിയും റിഷിയും അതുമായി സ്റ്റാഫ്‌ റൂമിലേക്ക് നടന്നു…

പെട്ടന്നാണ് റിഷിയുടെ ഫോൺ ബെൽ അടിച്ചത്… അവനത് എടുത്ത് ചെവിയോട് ചേർത്തു…

” അല്ലി, നീ ഇത് കൊണ്ട് വെക്കാമോ എനിക്ക് അത്യാവശ്യം ആയി യൂണിയൻ റൂമിൽ പോണം… അവർ എന്തോ ആവിശ്യത്തിന് വിളിച്ചു… ” കാൾ കട്ട് ആക്കിയ ശേഷം റിഷി പറഞ്ഞു..

” ആട പോയിട്ട് വാ ഞാൻ കൊണ്ടു വെച്ചോളാം.. ” പറഞ്ഞുകൊണ്ട് അവൾ മുന്നോട്ട് നടന്നു…

അല്ലിയുടെ മനസ്സിൽ ആയുഷിനെ കാണാൻ പറ്റും എന്നൊരു ചിന്ത ആയിരുന്നു…. കുറേ നേരമായി അവളുടെ ഹൃദയം അവനെ ഒന്ന് കാണാനായി കൊതിക്കുന്നു. മനസ്സിലെ ഇഷ്ട്ടം അടക്കി വെക്കാൻ അവൾ പരമാവധി ശ്രമിക്കുന്നുണ്ടെങ്കിലും ആയുഷിന്റെ ഒരു ചെറിയ സാമിഭ്യം പോലും അവളുടെ നിയന്ത്രണം നഷ്ടപ്പെടുത്തി കളയുന്നു…

എന്നാൽ സ്റ്റാഫ്‌ റൂമിൽ ആയുഷ് ഉണ്ടായിരുന്നില്ല, മിക്ക അധ്യാപകരും അവരവരുടെ ക്ലാസ്സിലേക്ക് പോയിരുന്നു… അതിനാൽ അവിടം ശൂന്യമായിരുന്നു. അത് മനസ്സിലായതും അല്ലിയുടെ മുഖം വാടി… അവൾ സങ്കടത്തോടെ ഫയൽ ആയുഷിന്റെ ടേബിളിൽ വെച്ച് തിരിഞ്ഞതും ആരുടെയോ വിരിഞ്ഞ നെഞ്ചിൽ പോയി ഇടിച്ചു…

” അമ്മേ…!” പെട്ടന്ന് വീഴാൻ പോയ അവളുടെ അരയിലൂടെ ആരുടെയോ ബലിഷ്ടമായ കൈകൾ ചുറ്റി അവളെ തന്റെ ശരീരത്തോട് ചേർത്തു….

അല്ലി പേടിച്ച് കണ്ണുകൾ അടച്ചു… അവളുടെ മാറുകൾ അവന്റെ നെഞ്ചിൽ അമർന്നു… അത് അല്ലിയിൽ ഇതുവരെയും അനുഭവിക്കാത്ത ഒരു അനുഭൂതി ഉളവാക്കി… ആദ്യമായി അവളൊരു പുരുഷന്റെ ശരീരത്തോട് ചേർന്നു നിൽക്കുകയാണ്…

” ഹേയ് പേടിച്ച് പോയോ അലകൃത ” പരിചിതമായ ആ സ്വരം കേട്ടതും അല്ലി ഞെട്ടി കണ്ണുകൾ തുറന്നു…

തന്റെ മുന്നിൽ നിൽക്കുന്ന ആയുഷിനെ കണ്ടതും അവളുടെ മനസ്സും ശരീരവും ഒന്ന് അയ്ഞ്ഞു… എങ്കിലും അവൾ അവനിൽ നിന്ന് വിട്ട് നിന്നില്ല… അവനും അവളുടെ അരയിൽ പിടിച്ച കൈകൾ വിടാതെ തന്നെ അവളെ ചേർത്തു പിടിച്ചു…

ഇത്രനേരം ചുരുട്ടി പിടിച്ച അല്ലിയുടെ കൈകൾ മെല്ലെ അയ്ഞ്ഞു….

താൻ എവിടെയാണ് നിൽക്കുന്നതെന്ന് അവൾ അന്നേരം മറന്നു പോയിരുന്നു… ആയുഷിന്റെ വിരിഞ്ഞ നെഞ്ചോട് ചേർന്നു, തന്റെ മാറിടങ്ങൾ അവന്റെ ശരീരത്തോട് അമർന്ന്, അരക്കെട്ടിൽ മുറുകിയ അവന്റെ കൈകളുടെ ബലം അറിഞ്ഞുകൊണ്ട് അവൾ ആ സ്വപ്ന വലയത്തിൽ അനങ്ങാതെ നിന്നു….

ഇരുവരുടെയും കണ്ണുകൾ തമ്മിൽ കൊരുത്തു… രണ്ടുപേരും പരിസരം മറന്ന് തമ്മിൽ തമ്മിൽ ലയിച്ചു നിന്നു… തങ്ങളുടെ മനസ്സിൽ ഉള്ളതെല്ലാം വാക്കുകൾക്കൊണ്ട് പറയാതെ തന്നെ ഇരുവർക്കും മനസ്സിലായിരുന്നു…

ചുറ്റും നിറഞ്ഞിരുന്ന നിശബ്ദത ആ നിമിഷത്തിന്റെ മനോഹാരിത കൂട്ടി… അല്ലിക്ക് സ്വയം നിയന്ത്രിക്കാൻ ആയില്ല… അവന്റെ ശരീരത്തിൽ നിന്ന് വിട്ട് മാറാൻ അവൾ ആഗ്രഹിച്ചില്ല… സമയം ഒന്ന് നിശ്ചലമായിരുന്നെങ്കിൽ എന്ന് അവൾ അതിയായി ആഗ്രഹിച്ചു…

ആയുഷിന്റെ കണ്ണുകൾ മെല്ലെ അല്ലിയുടെ ഇളം പിങ്ക് ചുണ്ടുകളിലേക്ക് തെന്നിനീങ്ങി… അതറിഞ്ഞതും അവൾ തന്റെ ചുണ്ടിന്റെ അറ്റം കടിച്ചു പിടിച്ചു… അവളുടെ ആ പ്രവർത്തി അവനിൽ ഹരം കൊള്ളിച്ചു…

ഒരു അധ്യാപക – വിദ്യാർത്ഥി എന്ന സ്ഥാനം മറന്ന് ഇരുവരും തങ്ങളുടെ ഉള്ളിലുള്ള പ്രണയം കാരണം മറ്റേതോ തലത്തിൽ എത്തിയിരുന്നു…

അവന്റെ മുഖം മെല്ലെ അവളുടെ മുഖത്തോടെ അടുത്തുവന്നു… നിന്നിടത്തുനിന്ന് അനങ്ങാതെ അല്ലി നിന്നു… എന്നാൽ അവന്റെ ശ്വാസം തന്നിൽ തട്ടിയതും അവൾ ആലില പോലെ വിറച്ചു… അവളുടെ കൈകൾ അറിയാതെ അവന്റെ പുറം കഴുത്തിൽ പതിഞ്ഞു….

പെട്ടന്നാണ് ബെൽ മുഴങ്ങിയത്….!

ഇരുവരും ഞെട്ടി പരസ്പരം വിട്ട് നിന്നു…. അല്ലി നിന്ന് കിതച്ചു… താൻ എന്താണ് ഇപ്പോൾ ചെയ്തതെന്ന് അപ്പോഴാണ് അവൾക്ക് ബോധ്യമായത്… അവൾക്ക് അവന്റെ മുഖത്തേക്ക് നോക്കാൻ ലജ്ജ തോന്നി… അവൾ ഷാൾ കൊണ്ട് മുഖം ഒപ്പി…

ആയുഷിന്റെ അവസ്ഥയും മറിച്ചല്ലായിരുന്നു…. അവന് അവളോട് എന്ത് പറയണമെന്ന് അറിയില്ലായിരുന്നു…

” സൊ… സോറി… ” വിക്കി വിക്കി അവൻ എങ്ങനെയൊക്കെയോ പറഞ്ഞൊപ്പിച്ചു…

അത് കേട്ടതും അല്ലിക്ക് അവനോട് പാവം തോന്നി, താൻ തടയാത്തതും ഒരു പ്രശ്നമാണ് എന്നിട്ടും തന്നോട് സോറി പറയാൻ കാണിച്ച അവന്റെ മനസ്സ് അവൾക്ക് ബോധ്യപെട്ടു…

” ഇറ്റസ് ഓക്കെ, ഞാനും അറിയാതെ… ” അവൾ പാതി വഴിയിൽ നിർത്തി….

ആയുഷ് മെല്ലെ പുഞ്ചിരിക്കാൻ ശ്രമിച്ചു…. അവൻ അവൾക്ക് പോകാനായി വഴി മാറി കൊടുത്തു… അല്ലി വേഗം അവിടെനിന്നു പുറത്തിറങ്ങി…. അവൾ വേഗം വാഷ് റൂമിലേക്ക് കയറി…

” ശോ എനിക്കെന്താ പറ്റിയത്… ഞാൻ എന്താ ഇങ്ങനെ കണ്ട്രോൾ ഇല്ലാതെ പെരുമാറുന്നത്… ആയുഷ് സാറിനെ കാണുമ്പോൾ എന്നിൽ എന്താണ് സംഭവിക്കുന്നത്… ദൈവമേ ഇതൊക്കെ എങ്ങോട്ടാണോ പോകുന്നത്… എനിക്ക് വയ്യ… ശേ… എന്നാലും… ” അവൾ നാക്ക് കടിച്ചു…

എന്നാൽ ഒന്ന് ദീർഘമായി ശ്വസിച്ച ശേഷം അവൾ കഴിഞ്ഞു പോയ ആ നിമിഷങ്ങൾ വീണ്ടും ഓർത്തു… അവളുടെ കവിളുകൾ ചുവന്നു…

തന്റെ ഇടുപ്പിൽ മുറുകിയ ആയുഷിന്റെ കരങ്ങൾ… അവന്റെ നെഞ്ചിൽ അമർന്ന തന്റെ മൃതുലത… തന്റെ ചുണ്ടിലേക്ക് അടുത്തുവന്ന അവന്റെ ശ്വാസം… ചുംബിക്കാൻ തുടങ്ങുമ്പോൾ അറിയാതെ അരയിൽ നിന്ന് താണുപോയ അവന്റെ കരം… അത് തന്നിലെ പെണ്ണിൽ വരുത്തിയ മാറ്റങ്ങൾ… എല്ലാം ആലോചിച്ചപ്പോൾ കുളിർന്ന് പോയിരുന്നു പെണ്ണ്…

അവിടെ നിന്ന് സമയം കളയാതെ അവൾ വേഗം ക്ലാസ്സിലേക്ക് പോയി…

ക്ലാസ്സിലേക്ക് ചെന്നതും ആയുഷ് അവിടെ എത്തിയിരുന്നു… ആദ്യത്തെ ക്ലാസ്സ്‌ അവന്റേതായിരുന്നു… അല്ലിയെ കണ്ടതും വിടർന്ന അവന്റെ കണ്ണുകൾ, കുറച്ചു മുൻപ് നടന്ന കാര്യങ്ങൾ ഓർത്തതും പിടഞ്ഞു…. അവളോട് കയറാൻ പറഞ്ഞിട്ട് അവൻ ബുക്കിലേക്ക് കണ്ണ് നട്ടു…

വീണ്ടും ആയുഷിനെ കണ്ടതും, ആ വെപ്രാളം പുറത്ത് കാണിക്കാതെ അവൾ വേഗം തന്റെ സീറ്റിൽ പോയിരുന്നു…

തുടരും…. 🧡

Similar Posts

Leave a Reply