സിന്ദൂരം…. 5
അമ്മ എനിക്ക് പേടിയാവുന്നു
ജ്വാല രേവതിയുടെ കൈകൾ മുറുകെ പിടിച്ചു കൊണ്ടു പറഞ്ഞു..
മോള് പേടിക്കണ്ട അങ്ങനെ ഈ കുടുംബത്തിൽ കയറി കളിക്കാനുള്ള തന്റേടം ഒന്നും ഈ നാട്ടിലെ ഒരൊറ്റ ആണിന് പോലും ഇല്ല..
ഇതേ സമയം അഗ്നി പുറത്തുപോയി തിരിച്ചു വരികയായിരുന്നു..
അകത്തേക്ക് കയറിയതും അഗ്നി ഉറക്കെയുള്ള സുധാകരന്റെ ശബ്ദമാണ് കേട്ടത്…
എന്താ ഇവിടെ പ്രശ്നം.
ഹാളിലെ വാതിൽ പടിക്കൽ നിന്നുകൊണ്ട് ആ ഗർജ്ജനം പോലുള്ള സ്വരം കേട്ടതും സുധാകരനും മോനും കൊച്ചുമോനും എല്ലാം ഒന്ന് നടുങ്ങി..
കിരൺ എന്ന പയ്യൻ അച്ഛന്റെ പിന്നിലേക്ക് മാറിനിന്നു
.
അഗ്നി. മോൻ ഇവിടെ ഉണ്ടായിരുന്നോ..
എന്താടോ കിഴവാ ഞാനിവിടെ ഇല്ലെങ്കിൽ ഇവിടെ കേറി മേയാമെന്ന് കരുതിയോ…
അല്ല മോനേ നമ്മുടെ കുടുംബം ആയിട്ട് ചെറിയൊരു പ്രശ്നം പണ്ട് മുതലേ ഉണ്ടല്ലോ.. അതിനൊരു ഒത്തു തീർപ്പിന് വേണ്ടിയാണ് ഈ വയസ്സൻ ഇങ്ങോട്ട് വന്നത്…
സുധാകരൻ എളിമയോടെ പറഞ്ഞു..
എന്നിട്ടാണോ ഇത്രയും ഉച്ചത്തിൽ ഇവിടെ നിന്ന് സംസാരിക്കുന്നത്.
അതൊന്നുമില്ല മോനേ..
സുധാകരൻ ശബ്ദം വളരെ താഴ്ത്തിക്കൊണ്ട് പറഞ്ഞു..
എന്താ കാര്യം എന്ന് പറ ഞാൻ കൂടി കേൾക്കട്ടെ..
മോനെ അഗ്നി പണ്ട് ഇവിടുത്തെ മോളും എന്റെ മോനും ആയുള്ള വിവാഹം ഉറപ്പിച്ച ശേഷം ആണല്ലോ ഇവിടെ ഉള്ള കൊച്ച് ഇവിടെ നിന്നും മറ്റൊരുത്തന്റെ കൂടെ ഒളിച്ചോടി പോയത് ആ ഒരു മാനക്കേട് ഇന്നും ഞങ്ങളുടെ കുടുംബത്തിനെ വേട്ടയാടി കൊണ്ടിരിക്കുകയാണ് അതുകൊണ്ട് ഈ ഭദ്രയുടെ മോളെ എന്റെ ഈ പേര മകൻ കിരണിനായി ആലോചിക്കാൻ വേണ്ടി ഞാൻ വന്നതാണ്.
ശ്രീശൈലം തറവാട്ടിൽ കയറി പെണ്ണ് ആലോചിക്കാൻ മാത്രം വളർന്നോ നിങ്ങൾ..
അഗ്നിയുടെ ആ ചോദ്യം ആ വയസ്സനിൽ ഒരു ഈഗോ നിറച്ചു….
മോനെ അഗ്നി തറവാടിന്റെ കാര്യത്തിൽ ഞങ്ങളും അത്ര മോശക്കാരായിരുന്നില്ല ഇപ്പോഴല്ലേ നിന്റെ ഈ തറവാട് നാലുപേർ അറിഞ്ഞു തുടങ്ങിയത് പണ്ട് ഭദ്രയും എന്റെ മകനുമായുള്ള നിശ്ചയം നടക്കുന്ന സമയം ഞങ്ങളുടെ തറവാടിനെ പറ്റി വാനോളം പാടി പുകഴ്ത്തി നടക്കുന്നവരായിരുന്നു ഈ നാട്ടുകാർ മുഴുവൻ… ഇന്നിപ്പോ നിങ്ങൾ അല്പം ഉയർന്നു എന്ന് കരുതി ഞങ്ങളുടെ തട്ട് താന്നിട്ടൊന്നുമില്ല..
പക്ഷേ നിങ്ങളുടെ തട്ട് ഈ അഗ്നി അങ്ങ് ചവിട്ടി അങ്ങ് താഴ്ത്തും.. പിന്നീട് ഈ വീമ്പ് പറയാൻ നിങ്ങൾക്ക് നാവുണ്ടാവില്ല..
മോനെ അഗ്നി ഞങ്ങൾ ഒരു വഴക്കിനോ വയ്യ വേലിക്കോ വന്നവരെല്ലാ. ഞങ്ങളെ ഈ കൊച്ചിന് വിവാഹാലോചിച്ചു വന്നവരാണ് പണ്ട് ഞങ്ങൾക്കുണ്ടായ മാനക്കേട് ഈ വിവാഹത്തിലൂടെ അങ്ങ് മാറട്ടെ എന്ന് മാത്രമേ ഞങ്ങൾക്ക് ആഗ്രഹം ഒള്ളു.
അല്ല സുധാകര ഇവിടുത്തെ ഭദ്രന്റി ചെയ്തത് തെറ്റാണെങ്കിൽ നിങ്ങളുടെ മകൻ വിവാഹസമയത്ത് 7 വയസ്സുള്ള ഒരു കൊച്ചിന്റെ തന്ത ആയതിൽ പ്രശ്നമൊന്നും ഇല്ലേ…
അതിന് സുധാകരനെ പറയാൻ മറുപടിയൊന്നും തന്നെ ഉണ്ടായിരുന്നില്ല.
മോനെ അഗ്നി നമ്മൾ ആണുങ്ങൾ ആവുമ്പോൾ. ഒന്നോ രണ്ടോ കെട്ടിനോ കൊച്ചുങ്ങൾ ഉണ്ടായിരുന്നോ എന്നൊക്കെ വരും എന്നുവച്ച് പെണ്ണുങ്ങളല്ലേ താഴ്ന്നു തരേണ്ടത് അന്നത്തെ ഞങ്ങൾ സാഹചര്യം വെച്ച് നോക്കുമ്പോൾ ഇവിടുത്തെ പെൺകൊച്ചിനെ ആലോചിച്ചു തന്നെ വലിയ കാര്യ..
പ്രായം കുറച്ച് ഏറെ ആയിലേ കിഴവ അടിച്ചു ഞാൻ തിരിക്കും മുന്നേ ഇറങ്ങുന്നതായിരിക്കും നിങ്ങൾക്ക് നല്ലത്..
അഗ്നി ചുണ്ടിൽ ഒരു നേരത്തെ പുഞ്ചിരിയോടെ പറഞ്ഞു..
പെട്ടെന്നാണ് കിരണിന്റെ നാവ് ചലിച്ചത്.
അങ്ങനെ വിരട്ടി വിടാൻ ഒന്നും അഗ്നിദേവൻ നോക്കണ്ട.. ഞാൻ വന്നിട്ടുണ്ടെങ്കിൽ കൊണ്ടേ പോകൂ… എന്റെ അച്ഛനെ പറ്റിച്ച് ഒളിച്ചോടികളുടെ മകളല്ലേ ഇവൾ കുറച്ച് അനുഭവിക്കാൻ ഉണ്ട്
.. അത് ഞാൻ കെട്ടി അങ്ങ് അനുഭവിപ്പിച്ചോളാം..
അതു പറഞ്ഞത് മാത്രമേ കിരണിന് ഓർമ്മയുള്ളൂ പിന്നീട് അവൻ കണ്ണ് തുറക്കുമ്പോൾ അഗ്നി അവന്റെ നേർക്ക് കുതിച്ചു വരുന്നതാണ് കണ്ടത്.
രണ്ടു കൈകൊണ്ടും അഗ്നിയുടെ വരവിനെ തടുത്തു കിരൺ..
ചവിട്ടി കൊല്ലണ്ട എങ്കിൽ എഴുന്നേറ്റ് പോടാ.. ഈ ശ്രീശൈലം വീട്ടിൽ കയറി ഇനി നിന്റെയൊക്കെ നാവു ചലിച്ച പിഴുതെറിയും ഞാൻ…. ഭദ്രാന്റി ഉണ്ടാക്കിയ മാനക്കെടിനെ പറ്റി സംസാരിക്കാൻ വന്നിരിക്കുന്നു ചെറ്റകൾ.. നിന്റെ മകൻ വയറ്റിൽ ഉണ്ടാക്കിയതൊന്നും പ്രശ്നമായിരിക്കില്ല അല്ലേട കിഴവ…. പിന്നെ നീയൊക്കെ വന്ന് ചോദിച്ച ഈ പെണ്ണ് ഉണ്ടല്ലോ അത് ആരാണെന്ന് നീയൊക്കെ അറിയും അന്നൊക്കെ നിന്റെ നെഞ്ചത്ത് എന്റെ താണ്ഡവം ആയിരിക്കും നടക്കാൻ പോകുന്നത്..
മുത്തശ്ശിക്കും അഗ്നിയുടെ അച്ഛനും എല്ലാവർക്കും ആ ഒരു വാക്ക് വല്ലാത്ത നടുക്കമാണ് സൃഷ്ടിച്ചത്..
മൂവരും പോയ ശേഷം അഗ്നി ഒറ്റയ്ക്ക് ഇരിക്കാൻ ബാൽക്കണിയിലേക്ക് കയറിപ്പോയി
അപ്പോഴാണ് പെട്ടെന്ന് അവന്റെ പിന്നിൽ നിന്ന് ദേവൻ വിളിച്ചത്.
മോനെ അഗ്നി.. നീ ഇന്ന് ചെയ്തതെല്ലാം നല്ല കാര്യമൊക്കെ തന്നെയാണ്. പക്ഷേ നീ അതിൽ പറഞ്ഞ ഒരു ഡയലോഗ് ഞങ്ങൾ വീടിനെ മുഴുവൻ കുലുക്കി കളഞ്ഞു.
എന്താ അച്ഛാ.
തലയിൽ കൈവെച്ചുകൊണ്ട് ചോദിച്ചു..
മോനെ അഗ്നി, നീ പറഞ്ഞില്ലേ ജ്വാല ആരാണെന്ന് അറിയുന്ന ദിവസം അവരുടെ നെഞ്ചിൻ കൂട് തകർത്ത് താണ്ഡവമാടുമെന്ന്.. അത് എനിക്കിപ്പോഴും മനസ്സിലായിട്ടില്ല
അതിലെന്താ അച്ഛനെ മനസ്സിലാവാത്തത്..
ജ്വാല നിന്റെ ആരാണെന്ന് അറിയുമ്പോഴാണ് ഈ താണ്ഡവം ആടും എന്നാ നീ ഉദ്ദേശിക്കുന്നത്..
അഗ്നി പെട്ടെന്ന് തിരിഞ്ഞു നോക്കിക്കൊണ്ട് ചുറ്റിലും ഒന്ന് കണ്ണോടിച്ചു….
ശേഷം അച്ഛന്റെ രണ്ടു തോളിലും കൈവച്ചു..
അവനൊരു ചങ്ങാതിയെപ്പോലെ അച്ഛനെ നോക്കി ചിരിച്ചു..
അവൾ എന്റെ ഭാര്യയാണെന്ന് അറിയുന്ന ദിവസം…
ദേവൻ പെട്ടെന്ന് പിന്നോട്ടേക്കാഞ്ഞു..
അഗ്നി മോനെ നീ എന്താ കളിക്കുവാണോ.
കളിയും പഴഞ്ചൊല്ല് ഒന്നുമല്ല… ജ്വാല ശരിക്കും എന്റെ ഭാര്യ തന്നെയാണ്… അവൾക്ക് പോലും അറിയത്തില്ല അവൾ എന്റെ ഭാര്യയാണെന്ന്…
നീ എന്തൊക്കെ അസംബന്ധമാണ് അഗ്നി വിളിച്ചു പറയുന്നത്..
സത്യമാണ് അച്ഛാ ഞാൻ ജ്വാലയേ വിവാഹം കഴിച്ചിട്ടുണ്ട്…. പറഞ്ഞതു പോലെ തന്നെ അവൾക്ക് അറിയത്തില്ല ഞാനാണ് അവളുടെ കഴുത്തിൽ താലി ചാർത്തിയ ആ പുരുഷൻ എന്ന്…
പൊന്നുമോനെ ഞാൻ നിന്റെ പോലെ 90s ജനിച്ച ആളല്ല. ഞാനങ്ങ് 70സ് ഉള്ളതാ നിന്റെ ഈ തൂക്കടാ വാക്കുകൾ ഒന്നും മനസ്സിലാക്കാനുള്ള ശക്തി ഒന്നും ഈ അച്ഛനില്ല എന്റെ മോൻ വിശദമായി ഒന്നു പറഞ്ഞുതരികയായിരുന്നു എങ്കിൽ മനസ്സിലാക്കാമായിരുന്നു…
ഒരു ദീർഘശാസ്ത്രം എടുത്തു…
അന്ന് ഞാൻ ഒരു ക്ഷേത്രം ഉള്ള പ്ലോട്ട് കാണാൻ പോകുന്നു എന്ന് പറഞ്ഞില്ലേ അവിടെവച്ച ഞാൻ ജ്വാലയെ ആദ്യമായി കാണുന്നത്…. അച്ഛന്റെയും അമ്മയുടെയും പീഡനം മൂലം ഒരു പലിശക്കാരൻ അണ്ണാച്ചിയെ വിവാഹം കഴിക്കാൻ വന്നു നിൽക്കുന്ന ഒരു പാവം പിടിച്ച പെൺകുട്ടി… രെക്ഷ നേടാൻ ആയി ഓടി അടുത്തത് എന്റെ അടുത്തേക്കായിരുന്നു….
ഒരുപാട് തവണ കെഞ്ചി ചോദിച്ചു എന്നെ ഒന്ന് രക്ഷിക്കാമെന്ന്.. അന്നൊക്കെ ഒരു ഈഗോ ആയിരുന്നു…. ഒന്ന് രണ്ട് തവണ അവളെ ഞാൻ അവർക്ക് അരികിലേക്ക് തന്നെ വിട്ടയച്ചതാണ്.. പിന്നെ എന്തോ അവളെ എനിക്ക് അങ്ങനെ വിട്ടു കളയാൻ തോന്നിയില്ല അവളുടെ കരച്ചിലിന്നും എന്റെ കാതുകളെ വല്ലാതെ വേദനിപ്പിക്കുന്നുണ്ട്.. അന്ന് ആ അവസരത്തിലെ ആ പൂട്ടിക്കിടന്ന് അമ്പലത്തിന്റെ മുന്നിൽ വച്ച് ഞാൻ കെട്ടിയ താലി ഇന്ന് അവളുടെ കഴുത്തിൽ ഉണ്ട്..
അല്ലാ അഗ്നി അപ്പൊ അവൾ നിന്നെ കണ്ടിട്ടില്ലേ..
ഇല്ല ഞാൻ പുറത്തു മാസ്ക് വെക്കും എന്ന് അച്ഛൻ നന്നായി അറിയാല്ലോ അന്ന് ഞാൻ ഇതേപോലെ മാസ്ക് വച്ചിരുന്നു അവൾക്കാണേൽ എന്റെ പേര് അറിയത്തില്ല… അങ്ങനെയാണ് ഞാൻ അവളെ നമ്മുടെ പുതിയ ഫ്ലാറ്റിലേക്ക് കൊണ്ടുവന്നത് പിന്നെ അതിനുശേഷം അവളെ ഞാൻ അങ്ങനെ കണ്ടിട്ട് ഒന്നുമില്ല എപ്പോഴോ രവീന്ദ്രനോട് പറഞ്ഞു ഒരു ജോലി വേണമെന്ന് അങ്ങനെ ഞാൻ ഒരു ഡ്രാമ കളിച്ചു അവൾ ഇങ്ങോട്ടേക്ക് എത്തിച്ചതാണ് എന്റെ കമ്പനി പേഴ്സണൽ പി എ ആക്കി കൊണ്ട്…
അഗ്നി ആ കൊച്ചിനെ ഇവിടെ എല്ലാവർക്കും ഇഷ്ടായിട്ടുണ്ട് പക്ഷേ നിനക്കറിയോ ഇവിടുത്തെ സ്വന്തം ചോരയെ വേദനിപ്പിച്ചുകൊണ്ട് മുത്തശ്ശി ഈ വിവാഹം നടത്തി തരും എന്ന്..
എനിക്കിനി അവൾ എന്റെ ഭാര്യയാണെന്ന് തെളിയിക്കാൻ മറ്റൊരു വിവാഹത്തിന് ആവശ്യമൊന്നുമില്ല ഞാൻ പറയുന്നതിൽ ഇനി മാറ്റവും വരത്തില്ല അച്ഛൻ എഴുതി വച്ചോ. ഈ അഗ്നിക്ക് മരണംവരെ ഒറ്റ ഭാര്യേയുള്ളൂ അത് ജ്വാല മാത്രം ആയിരിക്കും… പിന്നെ അച്ഛനായി ഇതൊന്നും ഇപ്പോൾ ആരോടും പറയണ്ട കുറച്ചുകാലം കഴിഞ്ഞിട്ട് നമുക്ക് എല്ലാം ഒന്ന് ശാന്തമായ ശേഷം പറയാം…
അല്ലെങ്കിലും നിന്റെ ഇതുവരെയുള്ള കുസൃതിക്കെല്ലാം ഞങ്ങൾ നിന്ന് വന്നിട്ട് അല്ലേ ഉള്ളൂ ഇതും അങ്ങനെ കണ്ടു ഞാൻ നിന്നു തരാം എന്നു പറയുന്നു.
ഓ ആയിക്കോട്ടെ… അച്ഛൻ പറ അച്ഛനെ ജ്വാലയേ ഇഷ്ടമായോ.
ആർക്കാണാവോ കൊച്ചിന് ഇഷ്ടമല്ലാത്തത് നിന്റെ ഭദ്രാ അതേപോലെ ആ കൊച്ചിനെ കാണാൻ എനിക്ക് എന്റെ ഭദ്രയാണ് ഓർമ്മ വന്നത് എന്റെ കയ്യിൽ നിന്നും വിടത്തില്ല പെണ്ണ് കുഞ്ഞേട്ടാ കുഞ്ഞേട്ടാ എന്ന് വിളിച്ച് പിന്നാലെ നടക്കും.. ആ കൊച്ചിനെ കണ്ടപ്പോൾ എനിക്ക് എന്റെ ഭദ്രേയാണ് ഓർമ്മ വന്നത്… സത്യത്തിൽ നീയും ആ കൊച്ചും നല്ല ചേർച്ചയാണ്…
അപ്പോ അച്ഛന്റെ കാര്യം തീരുമാനമായി ഇനി അമ്മയ്ക്ക് ഇഷ്ടമായോ എന്ന് അറിയണ്ടേ..
എന്റെ പൊന്ന് അഗ്നി നീ ഇപ്പോൾ പറഞ്ഞ കഥയെല്ലാം അമ്മയോട് ആണ് പറയുന്നത് എങ്കിൽ നിന്റെ അമ്മ അവളെ എപ്പോ മരുമകളാക്കി എന്ന് ചോദിച്ചാൽ മതി…
ഇന്നലെ അമ്മ പറയുന്നത് കേട്ടു അഗ്നിക്ക് ആ പെൺകുട്ടി നല്ല ചേർച്ചയാണ് എന്നൊക്കെ..
അഗ്നി ഒന്ന് ചിരിച്ചു.
എന്തായാലും ഇത് ഇപ്പോ മറ്റാരും അറിയണ്ട ഇങ്ങനെ പോട്ടെ ഇത്രയും എത്തിച്ച ദൈവം മറ്റെന്തെങ്കിലും വഴിയും കണ്ടെത്തിയിട്ടുണ്ടാവും…
അഗ്നിയുടെ അച്ഛൻ അവനെ സമാധാനിപ്പിച്ചുകൊണ്ട് പറഞ്ഞു….
ഇതേസമയം ബാൽക്കണിയുടെ മറുവശത്ത് നിറകണ്ണുകളുമായി ഒരാൾ നിന്ന് ഇതെല്ലാം കേൾക്കുന്നുണ്ടായിരുന്നു….. ദാവണി തലപ്പുകൊണ്ട് വായ പൊത്തിപ്പിടിച്ച് അവൾ തേങ്ങ അടിച്ചു കരയുന്നുണ്ടായിരുന്നു….




