18/04/2026

കിഡ്നാപ്പിംഗ് ലൗ : ഭാഗം 12

രചന – ഷംസിയ ഫൈസൽ

നാളെ അവളെ കാത്തിരിക്കുന്നതറിയാതെ ദച്ചു അവളെ വീട്ടിലേക്ക് കയറി പോയി

നാളെ നടക്കാന്‍ പോകുന്നതോര്‍ത്ത് ചിരിച്ച് അഭിനന്ദ് അവളെ വീട്ടിന് മുന്നിലൂടെ വണ്ടി തിരിച്ച് പോയി

ദച്ചു വീട്ടിലെത്തിയപ്പോ അവിടെ ആരുമില്ലായിരുന്നു

ദച്ചു സ്ഥിരമായി കീ വെക്കുന്നയിടത്ത് നിന്ന് ചാവി എടുത്ത് ഡോര്‍ തുറന്ന് അകത്ത് കയറി ലോക്ക് ചെയ്ത് മുറിയിലേക്ക് പോയി

ഫോണ്‍ എടുത്ത് അമ്മേടെ ഫോണിലേക്കടിച്ചപ്പോ വീടിന്‍റെ ഉള്ളില്‍ നിന്ന് റിംങ് ചെയ്യുന്നത് കേട്ടപ്പോ അവള്‍ക്ക് മനസ്സിലായി അമ്മ ഫോണ്‍ കൊണ്ട് പോയിട്ടില്ലെന്ന്

ദച്ചു വേഗം ഫ്രഷായി താഴേക്കിറങ്ങി കിച്ചണിലേക്ക് ചെന്നു

ചായ പാത്രത്തില്‍ പാല് തിളപ്പിക്കാന്‍ വെച്ചു

പാല് തിളച്ചതും കാപ്പി പൊടിയും പഞ്ചസാരയും ഇട്ട് തിളപ്പിച്ച് തീ ഒാഫ് ചെയ്ത് കപ്പിലേക്ക് ഒഴിച്ച് അതുമെടുത്ത് പുറത്തേക്കിറങ്ങി

പുറത്തെ കാഴ്ച്ചകളും കണ്ട് കോഫിയും കുടിച്ചോണ്ടിരുന്നപ്പോയാണ് അച്ഛന്‍ സ്ക്കൂട്ടിയില്‍ ഗേറ്റ് കടന്ന് വന്നത്

”മോള് വന്നായിരുന്നോ.,
ന്നാ സ്നാക്സാണ്.,
നീ കോളേജ് വിട്ടുവരുമ്പോയേക്കും കൊണ്ട് വരാന്‍ അമ്മ പറഞ്ഞേല്പിച്ചതാ.,
എനിക്ക് നേരത്തെ ഷോപ്പീന്ന് ഇറങ്ങാന്‍ പറ്റിയില്ല.,,

അച്ഛന്‍ സ്ക്കൂട്ടിയില്‍ നിന്നിറങ്ങാതെ സ്നാക്സ് കവര്‍ ദച്ചൂന്‍റെ കൈയ്യില്‍ കൊടുത്തു

”അമ്മ എവിടെ പോയതാ അച്ഛാ.,,

”കല്ല്യാണം വിളിക്കാന്‍ പോയതാ.,
സന്ധ്യ ആകുമ്പോയേക്കും എത്തായിരിക്കും.,
എന്നാ ഞാന്‍ പോകാണ് മോള്‍ക്ക് ഒറ്റക്ക് നില്‍ക്കാന്‍ പേടിയൊന്നും ഇല്ലല്ലോ?

”അച്ഛന്‍ പോകാണോ?.,
കോഫി ഇട്ട് വച്ചതുണ്ട്, കുടിച്ചിട്ട് പോകാം.,,

ദച്ചു അച്ഛനോട് പറഞ്ഞു

”ഹേയ് സമയല്ല്യാ.,
ഞാന്‍ പോയി വരാം.,,

അച്ഛന്‍ പോയതും ദച്ചു സിറ്റ് ഒൗട്ടിലെ സ്റ്റെപ്പിലിരുന്ന് കോഫി കപ്പ് അവിടെ വെച്ച് അച്ഛന്‍ കൊണ്ട് വന്ന കവര്‍ പൊട്ടിച്ച് നോക്കി

”ഹൈവ സമ്മൂസ.,,,

ദച്ചു ആസ്വദിച്ച് കോഫിയും സമ്മൂസയും കഴിച്ചോണ്ടിരുന്നപ്പോയാണ് അവളെ അമ്മയും ഹരീടെ അമ്മയും അങ്ങോട്ട് വന്നത്

ഹരീടെ അമ്മയെ കണ്ടതും ദച്ചു വേഗം ഇരുന്നിടത്ത് നിന്നെണീറ്റു

”ഹായ് ആന്‍റീ..,,സുഖായിരിക്കുന്നോ?

ദച്ചു സൗമ്യതയോടെ ചോദിച്ചു

”’ഒാ..ഹ് നന്നായിട്ടിരിക്കുന്നു മോളെ.,
കോളേജ് വിട്ട് വന്നതേയൊള്ളോ?

ഹരീടെ അമ്മ അവളെ തലയില്‍ തലോടി തന്നോട് ചേര്‍ത്തു

”കുറച്ച് ടൈമായി വന്നിട്ട്.,
ആന്‍റി വാ കയറിയിരിക്കി.,
ചായ എടുക്കാം.,,

ദച്ചു ആന്‍റിയെ അകത്തേക്ക് ക്ഷണിച്ചു

”അയ്യോ വേണ്ട മോളെ.,
ഞാനും സുമയും കൂടെ കല്ല്യാണം വിളിക്കാനായി രാവിലെ ഇറങ്ങിയതാ.,
രണ്ടാള്‍ക്കും വിളിക്കാനുള്ളത് ഒരേ അയല്‍ക്കാരല്ലെ
അതോണ്ട് ഒരുമിച്ചങ് ഇറങ്ങി.

ആന്‍റി ദച്ചൂന്‍റെ അമ്മയെ നോക്കി അവളോട് പറഞ്ഞു

”രാവിലെ ഇറങ്ങിയതാണോ.,
എന്നാ കുറച്ച് സമയം ഇരുന്നിട്ട് പോകാം ആന്‍റി.,,

ദച്ചു വീണ്ടും വീട്ടിലേക്ക് ക്ഷണിച്ചു

”ഒട്ടും സമയം ഇല്ലാഞ്ഞിട്ടാ ദച്ചു മോളെ.,
വീട്ടില്‍ ചെന്നിട്ട് വേണം രാത്രിത്തോട്ട് വല്ലോം ഉണ്ടാക്കാന്‍.,
നാളെ ഡ്രസ്സെടുക്കാന്‍ പോകേണ്ടത് മറക്കേണ്ട.,
മോള് കോളേജില്‍ നിന്ന് കൂട്ടുക്കാരീടെ കൂടെ അങ്ങോട്ടെത്തൂലെ.,
അതോ ഹരിയെ വിടണോ?

”’ഹരിയേട്ടനെ ഒന്നും വിടേണ്ട ആന്‍റി ഞാനും ഫ്രണ്ടും ടെക്സ്റ്റെയ്ല്‍സിലോട്ടെത്തിക്കോളാം,,,

ദച്ചു മറുപടി കൊടുത്തു

”എന്നാ പിന്നെ അങ്ങനെ ആകട്ടെ.,

ആന്‍റി യാത്ര പറഞ്ഞ് പോയതും
ദച്ചുവും അമ്മയും അകത്തേക്ക് കയറി

”അമ്മക്ക് ഒരു ഗ്ലാസ് കോഫിയെടുക്കട്ടെ?

ദച്ചു കിച്ചണില്‍ തന്‍റെ കപ്പ് കഴുകി വെച്ച് അമ്മയോട് ചോദിച്ചു

”വേണ്ട ദച്ചൂ..,എല്ലായിടത്ത് നിന്നും ചായിം വെള്ളോം കുടിച്ച് വയറ് ഫുള്ളായി.,
ഞാനൊന്ന് കുളിചേച്ചും വരാം.,
തലയിലൂടെ രണ്ട് ബക്കറ്റ് തണുത്ത വെള്ളം ഒഴിച്ചാലെ എനിക്കിപ്പോ ആശ്വാസം തോന്നൂ..,,

അമ്മ സാരി തലപ്പ് കൊണ്ട് കഴുത്തിലും മുഖത്തും പറ്റി പിടിച്ച വിയര്‍പ്പ് തുള്ളിയെ ഒപ്പിയെടുത്ത് കുളിക്കാനായി പുറത്തേക്ക് പോയി

”’ന്‍റെ കൃഷ്ണാ…നാടെങ്ങും കല്ല്യാണ വിളിയും കഴിഞ്ഞു.,
ഇത് വരെ എങ്ങനേലും കല്ല്യാണം മുടക്കാന്ന് കരുതി നടക്കായിരുന്നു.,
ഇനി ആ ഹരിയെ തന്നെ കെട്ടേണ്ടി വരോ ദൈവമേ..,,

ദച്ചു മനസ്സാല്‍ ഒാര്‍ത്തതും അവള്‍ക്ക് തല പെരുക്കുന്ന പോലെ തോന്നി

വിളക്ക് വെക്കാനുള്ള സമയം ആയതിനാല്‍ ദച്ചു വേഗം വിളക്ക് വെച്ച് പ്രാര്‍ത്ഥിച്ച് തന്‍റെ മുറിയില്‍ ചെന്ന് ബുക്കെടുത്ത് കുറച്ച് സമയം വായിച്ചെങ്കിലും ഒന്നും മനസ്സിലേക്ക് കയറുന്നില്ലായിരുന്നു

കല്ല്യാണം എങ്ങനേലും മുടക്കിയെ പറ്റൂ…

രാവും പകലും ഇപ്പോ ആ ചിന്തയെ ഒള്ളു

ദച്ചു വേഗം കൃഷ്ണയെ വിളിച്ചു

”ഹലോ..ദച്ചൂട്ട്യേ..,,പഠിക്കാനുള്ളതൊക്കെ കഴിഞ്ഞോ നാളെ ക്ലാസ് ടെസ്റ്റുള്ള കാര്യം മറന്നോ നീ?

ഫോണെടുത്ത ഉടനെ കൃഷ്ണ ചോദിച്ചു

”’എടീ അലവലാതി എന്നെ ചതിച്ചിട്ട് നീയിരുന്ന് പഠിക്കുന്നോ?

ദച്ചു അമര്‍ഷത്തോടെ ചോദിച്ചു

”നീ എന്തൊക്കെ കൊച്ചേ ഈ പറയുന്നെ.,
ഞാനെപ്പോ നിന്നെ ചതിച്ചു.,,

കൃഷ്ണ മനസ്സിലാകാതെ ചോദിച്ചു

”നീയല്ലെ തെണ്ടീ എന്‍റെ കല്ല്യാണം മുടക്കാനുള്ള കൊട്ട്വേഷന്‍ ഏറ്റെടുത്തത്.,
എന്നിട്ട് വല്ലോം നടന്നോ?.,
ഇവിടെ കല്ല്യാണം വിളി വരെ കഴിഞ്ഞു.,
ഞാന്‍ പഠിക്കാന്‍ ബുക്ക് തുറക്കുമ്പോ കാണുന്നത് വരെ ഹരി എന്‍റെ കഴുത്തില്‍ താലി കെട്ടുന്നതാ.,
അങ്ങനെ വല്ലോം നടന്നാല്‍ അന്ന് നിന്‍റെ അവസാനമായിരിക്കും.,,

ദച്ചു ഭീഷണി സ്വരത്തില്‍ പറഞ്ഞു

”ഇത് നല്ല കൂത്ത്.,
ഞാന്‍ എത്ര ഐഡിയ പറഞ്ഞ് തന്നതാ.,
മിക്കതും നിനക്ക് പറ്റൂല,
ഇനി പറ്റിയതോ എല്ലാം എട്ട് നിലയില്‍ പൊട്ടും.,,

കൃഷ്ണ പറഞ്ഞത് കേട്ട് ദച്ചു തലക്കും കൈ കൊടുത്ത് അവിടെയിരുന്നു

”നീ ആലോചിച്ച് നല്ലൊരു ഐഡിയ പറഞ്ഞ് താടീ കൃഷ്ണ.,
എനിക്ക് ആ ഹരിയെ കെട്ടേണ്ടെടീ..,,

ദച്ചു ചുണ്ട് ചുളുക്കി ഫോണ്‍ ചെവിയോട് ചേര്‍ത്ത് പറഞ്ഞു

”’നല്ലൊരു ഐഡിയ ഉണ്ട്.,
ഇത് കൊണ്ട് കല്ല്യാണം മുടങ്ങിയിട്ടില്ലെങ്കില്‍ നീയെന്‍റെ പേര് നിന്‍റെ പട്ടിക്കിട്ടോ.,,

കൃഷ്ണ പറഞ്ഞത് കേട്ട് ദച്ചു ആകാംശയോടെ ചാടിയെണീറ്റു

”നീ മുത്താടീ..,
നിനക്ക് നാളെ ഞാന്‍ രണ്ട് ബിരിയാണി വേടിച്ച് തരും.,
പറ ചക്കരേ എന്താ ഐഡിയ.,,

ദച്ചൂന് സന്തോഷം കൊണ്ട് എന്ത് പറയണം എന്നറിയില്ലായിരുന്നു

”നീ അഭിനന്ദിന്‍റെ കൂടെ ഒളിച്ചോടി പോ.,
എന്നാ എന്തായാലും കല്ല്യാണം മുടങ്ങും.,

”പ്ഫാ..!!!
വെച്ചിട്ട് പോടീ #$$$&% മോളെ.,,

കൃഷ്ണയുടെ ഐഡിയ കേട്ട് ദച്ചു അവളെ കണ്ണ്പൊട്ടുന്ന തെറിയും വിളിച്ച് ഫോണ്‍ കട്ട് ചെയ്തു

ഫോണ്‍ വെച്ചിട്ടും ഒാരോന്ന് നുള്ളിപൊറുക്കി കൃഷ്ണയെ ചീത്ത വിളിച്ചോണ്ടിരുന്നു

അവസാനം ചേട്ടമ്മാരെ വണ്ടിയുടെ സൗണ്ട് കേട്ടതും ദച്ചു മുറിയില്‍ നിന്നിറങ്ങി താഴേക്ക് ചെന്നു

”വന്നല്ലോ ഞങ്ങളെ മണിവാട്ടി പെണ്ണ്.,,

ദച്ചു സ്റ്റെപ്പിറങ്ങി വരുന്നത് കണ്ട് സോഫയില്‍ ചാരിയിരിക്കുന്ന ദീപു പറഞ്ഞതും ദച്ചു ദേഷ്യത്തോടെ പല്ല് കടിച്ച് കഷ്ടപ്പെട്ട് അവനെ നോക്കി ഒന്ന് ചിരിച്ചു

”ഇതെന്ത് എക്സ്പ്രഷനാ ദച്ചൂസേ..,,

ദച്ചു ചിരിക്കുന്ന കോലം കണ്ട് ദേവന്‍ ചിരിച്ചോണ്ട് ചോദിച്ചു

”ഞാന്‍ പുതിയതായി ഇറക്കിയ എക്സ്പ്രഷനാ.,
ഇന്നൊന്നും രണ്ടാളും കൊണ്ട് വന്നില്ലെ.,,

എന്നും അവള്‍ക്കായി കൊണ്ട് വരുന്ന പൊതി രണ്ട് പേരുടെ കൈയ്യലും കാണാത്തത് കൊണ്ട് ദച്ചു ചോദിച്ചു

”വാ ഇവിടെ ഇരിക്ക് ഒരു സര്‍പ്രൈസ് ഉണ്ട്.,,

ദീപു അവളെ സോഫയില്‍ പിടിച്ചിരുത്തി

”അമ്മ അച്ഛാ വായോ.,,

ദേവന്‍ വിളിച്ച് പറഞ്ഞതും അവര് രണ്ട് പേരും അങ്ങോട്ട് വന്നു

ദീപു ദച്ചൂന്‍റെ കണ്ണ് പൊത്തി

”കൈ നീട്ട്.,,

ദേവന്‍ ദച്ചൂന്‍റെ കൈയ്യിലേക്കൊരു കുഞ്ഞ് ബോക്സ് വെച്ച് കൊടുത്തു

”ഇനി കണ്ണ് തുറന്നോ.,

ദേവന്‍ പറഞ്ഞതും ദച്ചു കണ്ണ് തുറന്ന് തന്‍റെ കൈയ്യിലേക്ക് നോക്കുമ്പോ ഒരു കുഞ്ഞ് ജ്വല്ലറി ബോക്സ്

”ഇതെന്താ?

ദച്ചു ആകാംശയോടെ ചോദിച്ചു

”തുറന്ന് നോക്ക്.,,

ദീപു പറഞ്ഞതും ദച്ചു കണ്ണ് വിടര്‍ത്തി ബോക്സ് തുറന്നു

അമ്മയും ആകാംശയോടെ അതിലേക്കെത്തി നോക്കി

”വാ..വ്..,,മൂക്കുത്തി..,,

ബോക്സിലുള്ള ചുവന്ന കല്ലുള്ള മൂക്കുത്തി കണ്ട് ദച്ചു തുള്ളിച്ചാടി

എന്നിട്ട് ദേവനേയും ദീപുവിനേയും കെട്ടിപ്പിടിച്ച് കവിളില്‍ ചുണ്ട് ചേര്‍ത്തു

തന്‍റെ മക്കളെ സ്നേഹം കണ്ട് ആ പിതൃ ഹൃദയം സന്തോഷം കൊണ്ട് നിറഞ്ഞിരുന്നു

പെട്ടന്ന് ദച്ചു എന്തോ ഒാര്‍ത്ത് നിന്നു

അവളെ ഭാവമാറ്റം കണ്ട് എല്ലാവരും അവളെ നെറ്റി ചുളിച്ച് നോക്കി

”ഞാനിതെവിടെ ഇടും.,
എന്നെ മൂക്ക് കുത്താന്‍ നിങ്ങളാരും സമ്മതിച്ചില്ലല്ലോ?
പിന്നെ ഇതെനിക്കെന്തിനാ.,,

ദച്ചു സങ്കടത്തോടെ സോഫയില്‍ ഇരുന്നു

”അമ്മാ ആ പപ്പട കോല് ചൂടാക്കി കൊണ്ട് വരോ ഞാനിവള്‍ക്ക് മൂക്കിനൊരു ഒാട്ടയിട്ട് കൊടുക്കട്ടെ?

ദീപു പറഞ്ഞത് കേട്ട് ദച്ചു എണീറ്റോടാന്‍ നിന്നു

അപ്പോയേക്കും ദേവന്‍ അവളെ പിടിച്ച് വെച്ചു

”മണ്ടി.,
നമ്മളിപ്പോ ജ്വല്ലറിയില്‍ പോകുന്നു മൂക്ക് കുത്തുന്നു.,
പോരെ,
ഞങ്ങളെ ഫ്രണ്ടിന്‍റെ ജ്വല്ലറിയില്‍ നിന്ന് വാങ്ങിയതാ.,
മൂക്ക് കുത്താന്‍ നിന്നേം കൊണ്ട് വരാന്ന് പറഞ്ഞ് പോന്നതാ.,
ഞങ്ങളൊന്ന് ഫ്രഷായി വരാം നീ അപ്പോയേക്കും റെഡിയായി വാ.,,
അമ്മയും അച്ഛനും റെഡിയായിക്കോ ഇന്ന് ഡിന്നര്‍ നമുക്ക് പുറത്തൂന്നാക്കാം.,,

ദേവന്‍ പറഞ്ഞതും ദച്ചു മുറിയിലേക്കോടി നല്ലൊരു ചുരിദാര്‍ എടുത്തിട്ടു

കണ്ണില്‍ കണ്‍മഷിയും ചുണ്ടില്‍ ലിപ്സ്റ്റികുമെല്ലാം ഇട്ട് മുടി വിടര്‍ത്തിയിട്ട് കണ്ണാടിയില്‍ തിരിഞ്ഞും മറിഞ്ഞും തന്‍റെ സൗന്ദര്യം ആസ്വദിച്ച് താഴേക്കിറങ്ങി

അവിടെ അച്ഛനും അമ്മയും റെഡിയായി നില്‍പുണ്ട്

അഞ്ച് മിനിറ്റ് കഴിഞ്ഞതും ദീപുവും ദേവനും ഇറങ്ങി വന്നു

”നീയെന്താടീ കല്ല്യാണത്തിന് പോകുന്നോ ഇങ്ങനെ ഒരുങ്ങിയിറങ്ങാന്‍.,

ദച്ചൂനെ കണ്ടതും ദീപു ചോദിച്ചു

”എനിക്ക് മൂക്ക് കുത്തുന്നത് വീഡിയോ എടുത്ത് ഇന്‍സ്റ്റയില്‍ റീല് ഇടാനുള്ളതാ.,
അപ്പോ കുറച്ച് സുന്ദരിയായിരിക്കണ്ടെ.,,

ദച്ചു ഇത്രയും പറഞ്ഞ് പുറത്തേക്കിറങ്ങി കാറില്‍ കയറിയിരുന്നു

എല്ലാവരും കൂടെ ആദ്യം ജ്വല്ലറിയിലേക്ക് പോയി ദച്ചൂന്‍റെ മൂക്ക് കുത്തി

കാറി കൂവി ആ ടൗണിലുള്ള എല്ലാവരേയും അറിയിച്ചിട്ടാണവള്‍ ജ്വല്ലറിയില്‍ നിന്നിറങ്ങിയത്

പിന്നെ മാളിലേക്ക് പോയി ഷോപ്പിംങും ഗെയ്മ് കളിയും ഫുഡ് കഴിക്കലുമൊക്കെയായി എല്ലാവരും എഞ്ചോയ് ചെയ്ത് വീട്ടിലേക്ക് മടങ്ങി

ദച്ചു കല്ല്യാണ കാര്യം പോലും മറന്ന് അവളെ മുറിയിലേക്ക് പോകാതെ സന്തോഷത്തോടെ അച്ഛന്‍റേയും അമ്മയുടെയും കൂടെ കെട്ടിപിടിച്ച് കിടന്നുറങ്ങി

രാവിലെ ദച്ചു കോളേജിലേക്കും ബാക്കിയുള്ളവര് ഡ്രസ്സെടുക്കാനും ഒരുമിച്ചിറങ്ങി

ദച്ചു അവരെ കൂടെ കാറില്‍ കോളേജിലേക്ക് പോയി

അവരെ തൊട്ട് പിറകെയുള്ള കാറില്‍ ഹരിയും ഫാമിലിയും ഉണ്ടായിരുന്നു

ദച്ചു കോളേജിന്‍റെ മുന്നിലിറങ്ങി അവരോട് യാത്രപറഞ്ഞ് ക്ലാസിലേക്കോടി
ഇന്ന് ക്ലാസ് ടെസ്റ്റിനുള്ളത് പഠിക്കാനിന്നലെ സമയം കിട്ടാത്തതിനാല്‍ അവള്‍ ബെല്ലടിക്കുന്നത് വരെ ഇരുന്ന് പഠിച്ചു

കുറച്ച് കഴിഞ്ഞപ്പോ കൃഷ്ണയും വന്നു.,

ഒാരോ പിരിയേഡും ടീച്ചേഴ്സ് വന്ന് പഠിപ്പിച്ച് പോയി കൊണ്ടിരുന്നു

ദച്ചുവും കൃഷ്ണയും ഹാഫ് ഡേ ലീവെടുത്ത് കോളേജില്‍ നിന്ന് ഇറങ്ങി

ആദ്യം ഒരു ഹോട്ടലില്‍ നിന്ന് ഫുഡ് കഴിച്ച് ടെക്സ്റ്റയില്‍സിലേക്ക് പോകാനായി ബസ്സ് കയറി

ബസ്സിറങ്ങി കുറച്ച് നടക്കാനുണ്ടായിരുന്നു ടെക്സ്റ്റയില്‍സിലേക്ക്

”’നടന്ന് നടന്ന് കുഴങ്ങി നമുക്കൊരു ഒാട്ടോ വിളിച്ചാല്‍ മതിയായിരുന്നു.,,

ദച്ചു ക്ഷീണിച്ച് ഇടുപ്പില്‍ കൈവെച്ച് ശ്വാസം ആഞ്ഞ് വലിഞ്ഞു

”’സത്യം ഇത്രക്ക് നടക്കാനുള്ളത് എനിക്കും അറിയത്തില്ലായിരുന്നു.,
നടന്ന് നടന്ന് കാല് തേഞ്ഞെന്ന് തോന്നുന്നു.,

കൃഷ്ണ നടത്തം നിര്‍ത്തി ദച്ചൂനെ നോക്കി പറഞ്ഞു

”കാലെല്ലല്ലോ ചെരുപ്പല്ലെ തേഞ്ഞത്.,

ദച്ചു സംശയത്തോടെ ചോദിച്ചു

”ഒാ..ഹ് അവളെ ഒാഞ്ഞ സംശയം.,
മര്യാദക്ക് ആ ഹരിയോടോ നിന്‍റെ ചേട്ടമ്മാരോടോ വരാന്‍ പറഞ്ഞാ അവര് ബസ്സ് സ്റ്റോപ്പിലെങ്കിലും വന്ന് നില്‍ക്കില്ലായിരുന്നോ.?

കൃഷ്ണ ദച്ചൂനെ ചൂഴ്ന്ന് നോക്കി പറഞ്ഞതും അവരെ തൊട്ട് പിറകിലായി ഒരു കാറ് വന്ന് നിര്‍ത്തി

ആരാണെന്നറിയാന്‍ സൈഡിലേക്ക് മാറിനിന്ന് നോക്കിയതും കാറില്‍ നിന്ന് മാസ്കിട്ട ഒരുത്തന്‍ വന്ന് മറ്റെന്തേലും ചെയ്യാന്‍ പറ്റുന്നതിന് മുന്നെ ദച്ചൂനെ പൊക്കിയെടുത്ത് കാറിലേക്കിട്ടു

*(തുടരും..)*