രചന – അമ്മു സജീവ്
ഇതുവരെയും ഒരൊറ്റ കുഞ്ഞുങ്ങളെക്കുറിച്ച് പോലും ഒരു നല്ല വാക്ക് പറയാത്ത അമ്മായി അമ്മുവിനെയും അച്ചുവിനെയും മരിയയെയും സൽക്കരിക്കുന്നത് കണ്ടു ചിന്നുവും അമ്മയും ഒക്കെ കണ്ണ് തള്ളി നിൽക്കുവാണ്..
ഇപ്പോൾ തന്നെ നമ്മുടെ അമ്മായിയെ പറ്റി ഏകദേശം മനസിലായിക്കാണുമല്ലോ ല്ലേയ്..
ചായയും പലഹാരവും കഴിച്ചുകൊണ്ടിരുന്നപ്പോഴാണ് അമ്മു വീണ്ടും സംസാരത്തിനു തുടക്കം ഇട്ടത്..
“എന്നാലും ഇങ്ങനെ ചിന്നൂന് ഒരു അമ്മായി ഉള്ള കാര്യം ഞങ്ങൾ അറിയാതെ പോയല്ലോ..
നമ്മൾ കുറച്ചൂടി നേരത്തെ പരിചയപ്പെടേണ്ടതായിരുന്നു അല്ലെ അമ്മായി?”( അമ്മു )
” ശെരിയാ എന്നാലും എനിക്ക് ഇങ്ങനെ ഒരു അമ്മായി ഇല്ലാതെ പോയല്ലോ “( അച്ചു )
” അതിനെന്താ മക്കളെ എന്നെ നിങ്ങൾ സ്വന്തം അമ്മായി ആയിട്ട് തന്നെ കണ്ടോളു..
അല്ല ഞാൻ നിങ്ങടെ അമ്മായി തന്നെയാ “( അമ്മായി )
” ചില അമ്മായിമാരൊക്കെ ഉണ്ട്.
കുടുംബത്തിൽ പതിനെട്ടു കഴിഞ്ഞ പിള്ളേരെ കണ്ടാൽ അന്നേരം കല്യാണക്കാര്യം പറഞ്ഞോണ്ട് വരുന്ന ചില മൂഷേട്ടകൾ..
എനിക്കവരെ കാണുന്നതേ വെറുപ്പാ.. ബ്ലാ… “(അച്ചു )
” എന്തായാലും ഞങ്ങളുടെ ഈ അമ്മായി ഇങ്ങനെ ഒന്നും അല്ലല്ലോ.. ചിന്നൂന്റെ ഒരു ഭാഗ്യം.. “( മരിയ )
” ആഹ് അതെ അതെ.. മക്കൾ ഇതൊക്കെ കഴിക്ക്. അമ്മായിക്ക് അപ്പുറത്ത് ഇത്തിരി പണി ഉണ്ട്. ”
അതും പറഞ്ഞു അമ്മായി അവിടുന്ന് മുങ്ങി..
അമ്മായി ഓടിയ വഴിക്ക് പുല്ല് പോലും തളിർത്തിട്ടില്ല എന്ന് വേണേൽ പറയാം..
അമ്മായി പോയിക്കഴിഞ്ഞെന്ന് ഉറപ്പായതും അച്ചു നിലത്തു വീണു കിടന്ന് ചിരിക്കാൻ തുടങ്ങി..
അങ്ങനെ അവിടെ മൊത്തത്തിൽ കൂട്ടച്ചിരി ആയി..
അങ്ങനെ ചായകുടി ഒക്കെ കഴിഞ്ഞു അമ്മുവും അച്ചുവും മരിയയും കൂടി അവിടെ നിന്നിറങ്ങി..
കുറച്ചു നടന്നിങ്ങ് എത്തിയപ്പോഴാണ് അവിടെ വയലിലെ ഗ്രൗണ്ടിൽ കുറെ ചേട്ടന്മാർ നിന്ന് ഫുട്ബോൾ കളിക്കുന്നത് കണ്ടത്..
വായിനോക്കുന്ന ശീലം ഇല്ലാത്ത പിള്ളേർ ആയോണ്ട് തന്നെ മൂന്നും കൂടി വായും പൊളിച്ചു പരിസരബോധം പോലും ഇല്ലാണ്ട് അവിടെ നിക്കുവാണ്..
” ഹോ എന്നാ ഒരു ഗ്ലാമറാ ആ ചേട്ടന്മാർക്ക്?? കണ്ണെടുക്കാനെ തോന്നുന്നില്ല..”( അമ്മു )
” വൗ..എന്തൊരു സ്ട്രക്ചർ എന്റമ്മച്ചീ.. “( അച്ചു )
” ഇത്രേം നാൾ ഇവിടെ കഴിഞ്ഞിട്ടും നമ്മൾ ഇങ്ങനെ ഉള്ള ചേട്ടന്മാരെ ഒന്നും കണ്ടിട്ടില്ലല്ലോ? “( മരിയ )
” ഇനി ഈ ചേട്ടന്മാർ നാട്ടിൽ പുതിയതായിട്ട് വന്നത് വല്ലോം ആണോ??”(അമ്മു )
” ഓ പിന്നേ.. പറച്ചിൽ കേട്ടാൽ തോന്നും ബാക്കി എല്ലാരേം അങ്ങ് അറിയാന്ന്. ഒഞ്ഞു പോയേടെ.. “(മരിയ )
അവളെ ഒന്ന് പുച്ഛിച്ചിട്ട് അമ്മു വീണ്ടും പണി തുടങ്ങി..
“എന്തായാലും ഇന്നത്തെ കളക്ഷൻ കൊള്ളാം..”(അമ്മു )
” മറ്റേ ആ താടിയുള്ള ചേട്ടൻ കൊള്ളാല്ലേ.. നല്ല ചിരി.. “( മരിയ )
” ഏത് ആ കറുത്ത ടി ഷർട്ടും കാവി മുണ്ടും ഇട്ട് ബുള്ളറ്റിൽ ഇരുന്നു ഫോണിൽ നോക്കുന്ന ആ ചേട്ടൻ ആണോ?? “( അച്ചു )
അച്ചുവിന്റെ വർണന കേട്ട് കണ്ണും തള്ളി നിക്കുവാണ് അമ്മുവും മരിയയും.
കാരണം ആകെപ്പാടെ അവൾ പറഞ്ഞത് താടിയുള്ള ചേട്ടൻ എന്ന് മാത്രം ആണ്.
അതിനുമുന്നേ അവൾ ഇത്രയും സൂം ചെയ്യുമെന്ന് പാവങ്ങൾ സ്വപ്നം പോലും കണ്ട് കാണില്ല..
” ഇവള് നമ്മളെക്കാൾ തറയാടി.. ”
മരിയ അമ്മുവിന് മാത്രം കേൾക്കാൻ പാകത്തിന് പറഞ്ഞു..
” മോളെ മറിയാമ്മോയ് ആ പറഞ്ഞത് ഞാൻ കേട്ടില്ലെന്ന് കരുതണ്ടാട്ടോ.. “( അച്ചു )
” ഈ… “( മരിയ )
” ഐ ആം ദി സോറി അളിയാ…
നിന്റെ ഉള്ളിൽ ഇങ്ങനൊരു കഴിവുള്ള കാര്യം ഞാൻ അറിഞ്ഞിരുന്നില്ല..
നമ്മുടെ കോഴി പരമ്പരയുടെ പാരമ്പര്യം നീ വേണം കാത്തു സൂക്ഷിക്കാൻ..
നിന്നെ ഓർത്തു ഞാൻ അഭിമാനിക്കുന്നു കുട്ടാ… “( അമ്മു )
” ഞാൻ ഏറ്റു സേച്ചി.. കോൺസെൻട്രേഷൻ കളയാതെ. ഇനി മിണ്ടരുത്.. ശൂ….. ”
ചുണ്ടിൽ വിരൽ ചേർത്ത് അത്രയും പറഞ്ഞു കൊണ്ടു അച്ചു വീണ്ടും അവളുടെ ഉള്ളിലെ കലാകാരിയെ പൊടി തട്ടിയെടുത്തു…
” ആരെ നോക്കണം എന്ന് ആകെ കൺഫ്യൂഷൻ ആണല്ലോ?? “(അമ്മു )
” ആ ചുവന്ന ഷർട്ട് ഇട്ട പയ്യൻ എങ്ങനുണ്ട് “(….)
” ചുവപ്പിനെക്കാൾ കുറച്ചൂടി നല്ലത് നീല അല്ലേ..? ”
പറഞ്ഞു കഴിഞ്ഞിട്ടാണ് ആ ശബ്ദവും ആ ശബ്ദത്തിന്റെ ഉടമയെയും അമ്മു തിരിച്ചറിഞ്ഞത്..
ക്ലാ ക്ലാ ക്ലീ ക്ലീ.. സുരേഷ് തിരിഞ്ഞു നോക്കി, അതാ മുറ്റത്തൊരു ജിത്തുവേട്ടൻ..
കൈ രണ്ടും മാറിൽ പിണച്ചു കെട്ടി കണ്ണ് കൂർപ്പിച്ചു അവളെ തന്നെ നോക്കി നിക്കുന്ന ജിത്തുവിനെക്കണ്ട് അമ്മുവിന്റെ ബാല്യം മുതൽ വാർദ്ധക്യം വരെ പകച്ചു പോയി..
” ജാങ്കോ നീ അറിഞ്ഞാ.. ഞാൻ പെട്ടു… ”
” എന്താ ഇവിടെ?? ”
ഒറ്റ പുരികം പൊക്കിയുള്ള ജിത്തുവിന്റെ ആ ചോദ്യത്തിന് അമ്മു ദയനീയമായി അച്ചുവിനെയും മരിയയെയും നോക്കി..
അവരും അതെ അവസ്ഥയിൽ തന്നെ ആയിരുന്നു..
” ചോദിച്ചത് കേട്ടില്ലേ?? “( ജിത്തു )
” ദുഷ്ടൻ, ഇങ്ങേര് തനി പോലീസുകാരൻ തന്നെ..നിന്നങ് ചോദ്യം ചെയ്യുവാ ബ്ലഡി ഗ്രാമവാസി ”
മുഖത്ത് നോക്കി പറയണം എന്ന് ആഗ്രഹം ഉണ്ടായിരുന്നെങ്കിലും പേടിച്ചിട്ട് സൗണ്ട് വെളിയിലേക്ക് വന്നില്ലേ എന്നൊരു സംശയം…
സംശയം അല്ല സത്യം തന്നെ. പുള്ളി ദേ വീണ്ടും ചോദിക്കുന്നു.. പറഞ്ഞത് കേട്ടിരുന്നേൽ ഇപ്പൊ എന്നെ ഭിത്തിയിൽ തൂക്കിയേനെ…
” അത്.. അത് പിന്നെ.. ജിത്തേട്ടാ.. ഞങ്ങൾ ചിന്നൂന്റെ വീട്ടിൽ പോയിട്ട് വന്നപ്പോൾ ഇവിടെ എല്ലാവരും ഫുട്ബോൾ കളിക്കുന്നത് കണ്ടു..
അങ്ങനെ ഞങ്ങൾ അതും നോക്കി വന്നപ്പോഴാണ് അവിടെ നിന്ന ഒരു ചേട്ടന് ഇവളുടെ വല്യമ്മായിയുടെ മരിച്ചു പോയ മോന്റെ അതെ ഛായ ആണെന്ന് പറഞ്ഞത്.
മരിച്ചു പോയ ചേട്ടന്റെ രൂപത്തിലുള്ള ഒരാളെ കണ്ടപ്പോൾ അവൾക്ക് സങ്കടം വന്നു.
അങ്ങനെ ഞങ്ങൾ അവളെ സമാധാനിപ്പിച്ചോണ്ട് ഇരുന്നപ്പോഴാണ് ജിത്തുവേട്ടൻ വന്നത്.. ”
മരിയയെ ചൂണ്ടിക്കാട്ടി മുഖത്ത് അത്യാവശ്യം നിഷ്കു ഭാവം ഇട്ട് അമ്മു വായിൽ വന്ന ഒരു കള്ളം വച്ചങ് കാച്ചി..
ഹല്ല പിന്നെ.. അമ്മുവിനോടാ കളി..
മരിയ ആണേൽ അമ്മുവിനെ നോക്കി ഇതൊക്കെയെപ്പോ എന്ന എക്സ്പ്രഷൻ ഇട്ട് നിൽക്കുവാണ്.
” ഓഹോ.. അങ്ങനാണോ? അല്ല ഇവളുടെ മരിച്ചു പോയ അമ്മായിയുടെ മോന്റെ പേരെന്താന്നാ പറഞ്ഞേ? “( ജിത്തു )
A
” അത് ആ.. അനന്തു… “( അച്ചു വേഗം ചാടിക്കേറി പറഞ്ഞു.)
അത് കേട്ടതും അമ്മു അവളെ നോക്കി പല്ല് കടിച്ചു..
” മരിയ ജോർജിന്റെ ചേട്ടൻ അനന്തുവോ?? “( ജിത്തു )
” അത് പിന്നെ ചേട്ടാ.. അവര് ഇന്റർകാസ്റ്റ് മാര്യേജ് ആയിരുന്നു.. “( മരിയ )
അതിനു മറുപടിയായി ഒന്നമർത്തി മൂളിക്കൊണ്ട് അവൻ അവരോട് പൊയ്ക്കോളാൻ കണ്ണ് കൊണ്ട് ആംഗ്യം കാണിച്ചു..
അത് കേട്ടതും മൂന്നും കൂടി തിരിഞ്ഞു നോക്കാതെ വേഗത്തിൽ അവിടുന്ന് നടക്കാൻ തുടങ്ങി..
” ഹാവൂ രക്ഷപെട്ടു.. വിശ്വസിച്ചെന്നാ തോന്നുന്നേ?? “( അച്ചു )
” നീ മിണ്ടരുത്.. നിന്നോടാരാ ചാടിക്കേറി പേര് പറയാൻ പറഞ്ഞേ? “( അമ്മു )
” ഇപ്പൊ ഞാൻ പറഞ്ഞതാണോ കുറ്റം.
നിങ്ങൾ രണ്ടും ബ്ലിങ്ങസ്യ പോലെ നിന്നപ്പോൾ ഞാൻ ഒന്ന് ഹെൽപ്പിയതാണോ ഇപ്പൊ കുറ്റം ”
( അച്ചു വിത്ത് ഒരു ലോഡ് പുച്ഛം )
” അയ്യോ മതി നിർത്ത്.. ഇപ്പൊ പ്രശ്നം ഒന്നും ഉണ്ടായില്ലല്ലോ.. “( മരിയ )
” തല്ക്കാലം ക്ഷമിച്ചിരിക്കുന്നു… ”
അങ്ങനെ മരിയയെ വീട്ടിലാക്കി ബാക്കി രണ്ടും കൂടി പാട്ടും പാടി വീട്ടിലെത്തി..
ഗേറ്റ് തുറന്നു അമ്മു അകത്തേക്ക് കയറിയതും അവളെ തന്നെ കൂർപ്പിച്ചു നോക്കുന്ന രണ്ടു കണ്ണുകളെയാണ് കണ്ടത്.
തുടരും..

by