രചന – അനു ആർ രാജ്
“ഡീ മോളേ നാളെ തന്നെ വരണോ??”
“പിന്നെ വരാതെ?… ദേ മനുഷ്യാ എന്നെ വെറുതെ ഭദ്രകാളി ആക്കരുത് കേട്ടോ”
“ആഹാ അപ്പോഴേക്കും എന്റെ കാന്താരി കൊച്ചിന് ദേഷ്യം വന്നോ?”
” അല്ല പിന്നെ.. ഇങ്ങനെയും ഉണ്ടോ ഒരു പേടി….? എന്തായാലും അന്യന് ഒന്നുമല്ലല്ലോ… നീ എന്റെ മുറച്ചെറുക്കൻ തന്നെ അല്ലെ… ”
” അതൊക്കെ ആണ് നന്ദൂട്ടി. പക്ഷേ ഒരു ചെറിയ പേടി ഉണ്ട്… അമ്മാവന് എന്ത് പറയും എന്നോര്‍ത്ത് ഒരു…. ”
” ദേവേട്ടാ, നിങ്ങളെ എന്നേക്കാളും കാര്യമാ എന്റെ വീട്ടുകാര്‍ക്ക്…അവർക്ക് നൂറുവട്ടം സമ്മതം ആയിരിക്കും ”
“ഇപ്പോഴേ വേണോ?? കുറച്ച് നാള് കൂടി ഇങ്ങനെ പ്രേമിച്ച് നടന്നിട്ട് പോരായോ?”
” അതേ ഈ ആറു വര്‍ഷം പ്രേമിച്ചത് പോരായോ? ”
” അയ്യോ മതിയേ… ധാരാളം….. നിന്നെ സഹിച്ചതിന് വല്ല അവാര്‍ഡും തരണം എനിക്ക് ”
“അതെന്താ അങ്ങനെ പറഞ്ഞത്?? ഞാൻ ഒരു പാവം അല്ലെ?”
“സമ്മതിച്ചേ…. ഇല്ലെങ്കില്‍ നീ എന്നെ പിച്ചി കൊല്ലും… സമ്മതിച്ചു സമ്മതിച്ചു… നീ എന്റെ പാവം പെണ്ണാണ്… ”
*****
അതേ അവൾ ഒരു പാവമാ കേട്ടോ…ആദ്യമൊക്കെ അവളോട് അടുക്കുന്നതിന് മുമ്പ് എനിക്ക് ഇങ്ങനൊരു തെറ്റിദ്ധാരണ ഉണ്ടായിരുന്നു… അടുത്തപ്പോൾ അല്ലെ അറിഞ്ഞത് ഇത് പോലൊരു കാന്താരി കുരുപ്പ് വേറെ എങ്ങും കാണില്ല… ദൈവമേ ഇത് പോലൊരു പെണ്ണിനെ ആര്‍ക്കും കൊടുക്കല്ലേ… കാര്യം അവളെ കലിപ്പ് ആക്കാന്‍ വേണ്ടി ഇങ്ങനൊക്കെ പറയുമെങ്കിലും ഇപ്പൊ എന്റെ ലോകം അവളാണ്….ഒരു പാവം പൊട്ടി പെണ്ണ്, ഏത് സാഹചര്യത്തിലും കൂടെ നില്ക്കുന്നവൾ…. പിന്നെ സഹിക്കാൻ പറ്റാത്തത് കത്തി ആണ് കേട്ടോ… ദൈവമേ കത്തി അല്ല വടിവാൾ, സംസാരിച്ച് സംസാരിച്ച് വെറുപ്പിച്ച് കൊല്ലും..
ഇതിപ്പോ അമ്മാവനോട് ചെന്ന് അവളെ കെട്ടിച്ചുതരാൻ പറയാനുള്ള ഭീഷണി ആണ്
*****
“നിങ്ങൾ എന്തുവാ ഏട്ടാ ഇരുന്നാലോചിക്കുന്നത്?”
“ഹേയ് ഒന്നൂല്ല നന്ദൂട്ടി . നാളത്തെ കാര്യം ആലോചിച്ചതാ”
“ദേ ദേവേട്ടാ രണ്ട് മാസം കഴിയുമ്പോൾ എനിക്ക് ഇരുപത്തിനാലു വയസ്സാവും കേട്ടോ…എന്റെ കൂട്ടുകാരികൾക്ക് ഇപ്പൊ ഓരോ ട്രോഫി വീതം ആയി.. മര്യാദയ്ക്ക് വന്നു പെണ്ണ് ചോദിച്ചോ… ഇല്ലെങ്കില്‍ ഞാൻ വേറെ ആരേലും കെട്ടി പോകും കേട്ടല്ലോ… അവസാനം മാനസ മൈനേ പാടി നടക്കേണ്ടി വരുമേ”
” അയ്യടീ നീ അങ്ങനെ എന്നെ വിട്ടു പോവില്ല ന് എനിക്കറിയാം ”
” അപ്പൊ അത് അറിയാം അല്ലെ?? ”
” പിന്നേ.. അല്ലെങ്കിലും കണ്ടകശനി കൊണ്ടേ പോകൂ ”
” അതേ എന്തെങ്കിലും പറഞ്ഞാരുന്നോ ഇപ്പോൾ? ”
” ഹേയ് ഇല്ല ”
അവള് പറഞ്ഞത് പോലെ ചെന്ന് പെണ്ണ് ചോദിച്ചു.. അപ്പൊ തന്നെ തീയതിയും ഉറപ്പിച്ചു.. അവള്‍ക്ക് പെരുത്ത് സന്തോഷം.. അതിന്റെ വകയില്‍ ഒരു സമ്മാനവും കിട്ടി…
” ഡാ ദേവാ.. ഞങ്ങൾ കൂട്ടുകാർക്ക് ഈ സദ്യ ഒന്നും പോരാ കേട്ടോ ”
” അതൊക്കെ നമുക്ക് വൈകിട്ട് റെഡി ആക്കാം ”
” ആഹ് അത് കേട്ടാല്‍ മതി… ആ ദേവാ നമുക്ക് അവള്‍ക്കൊരു സർപ്രൈസ് കൊടുക്കാം”
“എന്ത്? ഡാൻസ് വല്ലോം ആണോ, എന്നെ കൊണ്ട് എങ്ങും വയ്യ”
“ഓഹ് അതൊന്നുമല്ല, ദേ ഇത് പോലെ, നീ താലി കെട്ടുമ്പോൾ ചെറിയൊരു സമ്മാനം അങ്ങ് കൊടുത്തേക്ക്.. അപ്പൊ നന്ദൂന്റെ ആ ചിരി ഉണ്ടല്ലോ, പുന്നെല്ല് കാണുമ്പോ ഉള്ള എലിയുടെ ചിരി അത് നമുക്ക് എടുത്തിട്ട് പണി കൊടുക്കാം”
” അടിപൊളി, അവള്‍ക്ക് ഒരു പണി കൊടുക്കണം എന്ന് തീരുമാനിച്ചതാണ്.. ഇത് ഇന്ന് പൊളിക്കും ഞാൻ ”
‘ദൈവമേ ഈ കുരുപ്പിന് ഇത്രയും ഭംഗി ഉണ്ടായിരുന്നോ?? ആഹ് ബ്യൂട്ടീഷന്റെ ഒരു കഴിവേ ‘
” ഇതാ മോനെ, ഈ താലി കെട്ടിയ്ക്കോ ”
” ഡാ ദേവന് ഇപ്പൊ പണി കൊടുക്കും ക്യാമറ റെഡ്ഡി ആക്കിക്കോ ”
‘ആഹാ സമ്മാനം കൊടുത്തത് മാത്രെ ഓര്‍മ്മ ഉള്ളു… പെട്ടെന്നുള്ള ആക്രമണം ആയത് കൊണ്ട് അവളും പ്രതികരിച്ചു ഇടിയുടെ രൂപത്തിൽ…,
“എന്റെ ദേവി…. ഇന്നത്തെ കാര്യം ഏതാണ്ട് തീരുമാനം ആയി… ഡാ ദ്രോഹികളേ നിങ്ങള്‍ക്ക് ഞാൻ വെച്ചിട്ടുണ്ട്.. അവന്റെ ഒക്കെ ഒരു സമ്മാനം ”
ഇടി തന്നിട്ടും അവളുടെ ആ കള്ള ചിരി മാറിയില്ല… കുട്ടി പിശാച്
*ശുഭം *

by