രചന – രോഹിണി ആമി
മോചിത കാൾ അറ്റൻഡ് ചെയ്തില്ല……. വീണ്ടും വീണ്ടും കാൾ വന്നുകൊണ്ടേയിരുന്നു….. അവസാനം സഹികെട്ടു കാൾ അറ്റൻഡ് ചെയ്തു…..
മോചിതാ…………. കാൾ എടുത്തതും കേട്ടത് അങ്ങനെയാണ്…..
ആരാണ് നിങ്ങൾ……
നീ പേരിടാത്തതുകൊണ്ട് അപൂർണ്ണനായവൻ…
ആരാണെന്നു മോചിതക്ക് മനസ്സിലായി……. അവൾ കുറച്ചു പരിഭ്രമത്തോടെ ചോദിച്ചു…. എങ്ങനെ എന്റെ നമ്പർ കിട്ടി…..
എന്താ കുറച്ചു ദിവസം ഓൺലൈനിൽ വരാഞ്ഞത്…… ഇതായിരുന്നു അവൾക്കുള്ള മറുപടി….
ഒന്നുമില്ല….
ഒന്നുമില്ലെങ്കിൽ പിന്നെ എന്തുകൊണ്ട് വന്നില്ല…. എത്ര നേരം കാത്തിരുന്നു….. വരില്ലെങ്കിൽ നേരത്തെ പറഞ്ഞുകൂടേ…. കാത്തിരുന്നു മുഷിഞ്ഞു…..
അവൾക്കു ദേഷ്യം നിയന്ത്രിക്കാൻ സാധിച്ചില്ല….
നിങ്ങളാരാ എന്നെ കാത്തിരിക്കാൻ….. എനിക്കു വേണ്ടി ആരും കാത്തിരിക്കേണ്ട…… എല്ലാ ആണുങ്ങളും കണക്കാ…… സ്വന്തം കാര്യം മാത്രം…. ബാക്കിയുള്ളവരുടെ മനസ്സെന്താന്നു പോലും കാണാൻ കഴിയാത്ത ദുഷ്ടന്മാർ…. അവൾ നിന്നണക്കുന്നത് ഇപ്പുറത്തു അയാൾക്ക് കേൾക്കാൻ കഴിഞ്ഞു…..
കുറച്ചു നേരത്തേക്ക് അയാളും ഒന്നും മിണ്ടിയില്ല……
മോചിതാ…….. വളരെ സ്നേഹത്തോടെയുള്ള അയാളുടെ വിളി അവളുടെ കാതിലെത്തി…..
മ്മ്……. അറിയാതെ മൂളിപ്പോയി അവൾ….
എന്തുപറ്റി നിനക്ക്…… കരയുന്നുണ്ടോ നീ…..
അവൾ അതിന് ഉത്തരം പറഞ്ഞില്ല….
നിന്റെ മൊബൈൽ നമ്പർ തേടിപ്പിടിക്കാമെങ്കിൽ നിന്റെ വീടും തേടിപ്പിടിക്കാൻ കഴിയും എനിക്ക്…… കാര്യം പറയു…. ഇല്ലെങ്കിൽ ഞാൻ വരും അവിടെ……. നിന്റെ അടുത്ത്….. അയാൾ പറഞ്ഞു…..
എനിക്കറിയില്ല….. ഇതൊക്കെ അന്യനായ നിങ്ങളോട് പറയാമൊന്ന്….. ആരോടെങ്കിലും പറഞ്ഞില്ലെങ്കിൽ എനിക്ക് ഭ്രാന്ത് പിടിക്കും…. ഒരിക്കൽ ഒരാളോട് പറഞ്ഞതിന്റെയാണ് ഞാനിപ്പോൾ അനുഭവിക്കുന്നത്…. പരിചയമുള്ള മുഖങ്ങളെക്കാൾ പേരറിയാത്ത………മുഖം കാണാത്ത നിങ്ങളോട് പറയാമെന്നു തോന്നി….. വിങ്ങിക്കരഞ്ഞു അവൾക്ക് മഹേഷിന്റെ അടുത്തുനിന്നും അനുഭവിക്കേണ്ടി വന്ന അപമാനത്തിനെക്കുറിച്ചു അയാളോടു പറഞ്ഞു……
നീയിതെന്തുകൊണ്ട് ജയനോട് പറഞ്ഞില്ല…. പറഞ്ഞുകൂടായിരുന്നോ…. മറ്റാരോടു പറയുന്നതിലും നല്ലതല്ലായിരുന്നോ അതു….
എന്താ ഞാൻ പറയേണ്ടത്…. കൂട്ടുകാരൻ എന്നോട് മോശമായി പെരുമാറിയെന്നോ…. എന്നിട്ട് അയാളോടു പോയി വഴക്കിട്ടു സിനിയുടെ കുടുംബം കൂടി ഇല്ലാതാക്കാനോ…. ഒന്നും വേണ്ട…… ഇത് എന്നിൽ തീരട്ടെ….. ഇപ്പോൾ മനസ്സിന് കുറച്ചു സമാധാനം തോന്നുന്നുണ്ട്…ഇത് നിങ്ങളോട് പറഞ്ഞതിന് പിറകെ വരാൻ പോകുന്നതെന്ന് എന്താന്ന് എനിക്കറിയില്ല…. എന്തു വന്നാലും ചെയ്യണ്ടതെന്തെന്നു എനിക്കറിയാം… ഒരു തീരുമാനം എടുത്തതുപോലെ മോചിത കണ്ണു തുടച്ചു….
ഞാൻ കാരണം ഇത് വേറൊരാൾ അറിയില്ല….. നിനക്കെന്നെ വിശ്വസിക്കാം…..ഇങ്ങനെയുള്ള ആണുങ്ങളുടെ മുന്നിൽ നിൽക്കുമ്പോൾ പേടിയുള്ള മാൻപേട കണ്ണുകൾ ആവരുത് അയാൾ കാണേണ്ടത് …. മദം ഇളകിയ ആനയുടെ കണ്ണുകൾ ആവണം…. ആ നോട്ടത്തിൽ ദഹിക്കണം അവൻ…അവന്റെ കൈ നിന്നെ തൊടാൻ പൊങ്ങരുത് വീണ്ടും….. കേട്ടോ പൊട്ടി….
എന്നാലേ… മാൻപേട കണ്ണുകൾ തുടച്ചു പോയി കഥഎഴുതു….. ഇനിയും ഓൺലൈനിൽ വന്നില്ലെങ്കിൽ ഇങ്ങനെ ഉള്ള കാൾ ഇനിയുമുണ്ടാവും… ഓർത്തോ…..ok
മ്മ്…. ശരി…..
ഇതൊരു കഥയാക്കുവാൻ അവൾക്ക് തോന്നിയില്ല….. സിനി വായിക്കും….. അവൾക്ക് മനസ്സിലായാൽ….. വേണ്ട….. അയാൾക്ക് ആ നേരത്തു തോന്നിയ ഒരു അബദ്ധം….. അതാവണെ ദൈവമേ….. അതങ്ങിനെയെ ആകാവുള്ളൂ…. സിനിയുടെ ജീവിതം തച്ചുടക്കരുതേ ദൈവമേ…… അവൾ ഉള്ളുരുകി പ്രാർത്ഥിച്ചു…. കഥ എഴുതിയില്ലെങ്കിലും അവൾ ഓൺലൈനിൽ തന്നെയിരുന്നു….. ഒരു കാവലായി മറുവശത്തു അയാളും……. പേരില്ലാത്തവൻ…..
വൈകുന്നേരം ജയേട്ടൻ കുറച്ചു താമസിച്ചു….. ചായ കൊടുക്കുമ്പോൾ ഏട്ടൻ പറയുന്നതുകേട്ട് ഞെട്ടിപ്പോയി…… ഹോസ്പിറ്റലിൽ ആയിരുന്നത്രേ……. മഹേഷിനെ കാണാൻ…
മഹേഷിനോ….. എന്തുപറ്റി അയാൾക്ക്….. അവൾ ആകാംക്ഷയോടെ ചോദിച്ചു….
ആരോ തല്ലിച്ചതച്ചു അവനെ……. വലതുകൈ ഒടിഞ്ഞു തൂങ്ങിയിരുന്നു ഹോസ്പിറ്റലിൽ എത്തിച്ചപ്പോ……..പിന്നീടാണ് അറിഞ്ഞത് ആരോ ആളുമാറി തല്ലിയതാണെന്നു…. അടിച്ചവൻ തന്നെ പറഞ്ഞത്രേ….. ആളുമാറി എന്ന്….
അവൾക്ക് ആകെ പേടി തോന്നി….. എങ്ങോട്ടെങ്കിലും ഓടി ഒളിക്കാൻ തോന്നി….. ബാത്‌റൂമിൽ പോയി ടാപ് തുറന്നു വച്ച് ചുമരിൽ ചാരി നിന്നു…. കുറച്ചുനേരം….
അവൾക്ക് പെട്ടെന്ന് മനസ്സിൽ ഒരു ശബ്ദം തെളിഞ്ഞു…..
” അവന്റെ കൈ നിന്നെ തൊടാൻ പൊങ്ങരുത് വീണ്ടും ”
അപ്പോൾ……. അയാളാവുമോ…. ദൈവമേ…. തനിക്കുവേണ്ടി ചോദിക്കാൻ അയാളാകുമോ ചെന്നത്…… എന്റെ ശരീരത്തുവച്ച അയാളുടെ വലതുകൈ യല്ലേ ഒടിച്ചത്…..
പെട്ടെന്ന് ഒന്നു പിറ്റേദിവസം ആകാൻ തിടുക്കമായി അവൾക്ക്….. അയാളോടു ചോദിക്കാൻ…..
ഉറക്കം വരാതെ മോനുവിനെ കെട്ടിപ്പിടിച്ചു കിടന്നു…….
മനസ്സിൽ പേരില്ലാത്തവന്റെ ശബ്ദം മുഴങ്ങി കേൾക്കുന്നുണ്ടായിരുന്നു …. എന്തോ ഒരു ധൈര്യം അവൾക്കു തോന്നി….. തനിക്കും ആരെല്ലാമോ ഉള്ളപോലെ….. അവൾ ആശ്വാസത്തോടെ കണ്ണടച്ചു…..
പേരില്ലാത്തവന്റെ മനസ്സിലും ഒരു ശാന്തത തോന്നി……. ചുണ്ടിൽ ഒരു ചിരി ഉണ്ടായിരുന്നു….അവൾക്കു വേണ്ടി…….
തുടരും…..
a…m….y…..

by