രചന – രുദ്രാ ലക്ഷ്മി
അവൻ വേഗം തന്നെ അത് ഓപ്പൺ ആക്കി അതിൽ ഉള്ള അയച്ചിട്ടുള്ള ലൊക്കേഷൻ കണ്ടതും അവനിൽ അത്രയും നേരം നിറഞ്ഞ് നിന്ന ഭയം മാറി അവിടെ ആശ്വാസം സ്ഥാനം പിടിച്ചു… എന്നാൽ ഒപ്പംതന്നെ അതിയായ ദേഷ്യത്തോടെ അവൻ വണ്ടി മുന്നോട്ടെടുത്തു.
**********************************************
നിരഞ്ജൻ കാർ നിർത്തി ഇറങ്ങിയത് ഒരു വർക്ഷോപ്പിന്റെ മുന്നിലാണ്… ഇറങ്ങിയ പാടെത്തന്നെ അവൻ കണ്ടിരുന്നു വർക്ഷോപ്പിന്റെ ഒരു സൈഡ്ലായി നിൽക്കുന്ന അർപ്പിതയെ… ഒരുവേള അവന് ദേഷ്യം നിയത്രിക്കാനായില്ല… അവളും കണ്ടിരിക്കുന്നു നിരഞ്ജനെ…
നിരഞ്ജൻ കാറ്റുപോലെ അവളുടെ അടുത്തേക്ക് പാഞ്ഞു… പ്രതീക്ഷിച്ചിരിക്കാതെ നിരഞ്ജനെ കണ്ടതിന്റെ അമ്പരപ്പോടെ എന്നാൽ ഒരു പുഞ്ചിരി വരുത്തി അവൾ നിന്നു..
തന്റെ അടുത്ത് വന്ന് നിൽക്കുന്ന നിരഞ്ജനെ അവളൊന്ന് സൂക്ഷിച് നോക്കി… മുഖമൊക്കെ വലിഞ്ഞു മുറുകിയിരിക്കുന്നു.. കണ്ണുകളും ചുവന്ന് കലങ്ങിയിട്ടുണ്ട്….
നിരഞ്ജൻ അവളുടെ മുന്നിൽ ചെന്ന് നിന്നു.. സ്വയം ഒന്ന് നിയന്ത്രിക്കാനെന്നോണം തല സൈഡിലേക്ക് തിരിച്പിടിച്ചുകൊണ്ട് കണ്ണുകൾ ഇറുകെ അടച്ചു…. അതിനോടൊപ്പം തന്നെ ഇരു കൈയ്യുടെ മുഷിറ്റികളും ഒരുവേള മുറുകെ ചുരുട്ടിപിടിച്ചു… പിന്നെ പതിയെ അവളെ നോക്കി.
ഡോക്ടർ എന്താ ഇവിടെ??? അവൾ ഒരു ചെറു പുഞ്ചിരിയോടെ തിരക്കി.
അവളുടെ ആ ചോദ്യത്തിൽ അവന് വീണ്ടും സ്വയം നഷ്ടപെടുന്നപോലെ തോന്നി… അതിന് മറുപടിയായി ഒരു ദഹിപ്പിക്കുന്ന നോട്ടം തിരികെ നൽകി…. അർപ്പിതയുടെ മുഖത്തെ പുഞ്ചിരി ആ നോട്ടത്തിന് മുന്നിൽ പതിയെ മാഞ്ഞു….പതിയെ അവളുടെ ശിരസ് താണു.
ഇപ്പോൾ ടൈം എന്തായി??
സ്വരം ശാന്തമായിരുന്നു എങ്കിലും അതിൽ നന്നേ അമർഷം നിറഞ്ഞിരുന്നു……
അവൾ മനസിലാകാത്തപോലെ പുരികം ചുളിച്ചുകൊണ്ട് മുഖമുയർത്തി അവനെത്തന്നെ നോക്കി.
ആം ആസ്കിങ് യു അർപ്പിത…. What is the time now??? Nd where is your cellphone??
അവന്റെ ശബ്ദം തെല്ലുയർന്നു… അർപ്പിത ആസ്വസ്ഥതയോടെ ചുറ്റും നോക്കി…അവൾ നോക്കുന്നത് കണ്ടപ്പോളാണ് നിരഞ്ജന് പരിസരബോധം വന്നത്.
അവൻ തെല്ലൊന്നു മാറി നിന്നു… പാന്റ്സിന്റ പോക്കറ്റിൽ കരുതിയിരുന്ന ഹാൻഡ് കർച്ചീഫ് എടുത്തു മുഖം ഒന്നാകെ തുടച്ചു… കുറച്ച് നിമിഷം അവന് അവിടെത്തന്നെ നിന്നു… തിരക്കെയിയ റോഡിലൂടെ പോകുന്ന വാഹനങ്ങളെ തന്നെ നോക്കി… പിന്നെ കണ്ണുകൾ ചുറ്റകെ ഒന്ന് ഓടിച്ചു…
റോഡിന്റെ മറുസൈഡിൽ റോഡിൽ നിന്നും കുറച്ചാകലെയായി നിർത്തിയിട്ടിരിക്കുന്ന ഒരു ബ്ലാക്ക് കളർ ഡസ്റ്ററിൽ അവന്റെ മിഴികൾ ഉടക്കി നിന്നു.. ആ കണ്ണുകൾ ഒന്ന് കൂർത്തു…. അവന് ഇടതു കയ്യിലെ വാച്ചിലേക് നോക്കി…സമയം രാത്രി 9 നോട് അടുക്കുന്നു… വേഗം തന്നെ ഫോണെടുത് ദേവകിയമ്മയെ വിളിച്ചു.
ഡോക്ടർ ഇതുവരെ ഇങ്ങനൊരു ഭാവത്തോടെ താൻ കണ്ടിട്ടിട്ടില്ല… ഇപ്പോൾ എന്തിനാ എന്നോട്?? അർപ്പിത ആകെ കുഴഞ്ഞു… പിന്നെയാണ് അവൻ തന്റെ ഫോണിനെപ്പറ്റി ചോദിച്ചത് അവളുടെ മനസിലേക്ക് വന്നത്… അവൾവേഗം തന്റെ തോളിൽ കിടന്ന ഹാൻഡ്ബാഗിൽ നിന്നും മൊബൈൽ എടുത്തു…
മൊബൈൽ സ്ക്രീനിൽ കണ്ട missed callsinte എണ്ണം കണ്ട് അവൾ അറിയാതെ തന്നെ മറുകൈ തലയിൽ വച്ചുപോയി…
രാധമ്മയുടെ 20 ഇൽ അധികം missed calls… നിരഞ്ജന്റെതും ഉണ്ട്…15 മിനുട്ട് മുന്നേ വരെ വിളിച്ചിരിക്കുന്നു…. സമയവും ഏറെ കടന്ന് പോയിരിരിക്കുന്നു…അവൾ ഫോണിൽ തന്നെ നോക്കി നിന്നു.. പിന്നെ രാധമ്മയുടെ നമ്പർ എടുത്തു…
കാൾ ചെയ്യാനായി വന്നതും ഫോൺ അവളുടെ കയ്യിൽ നിന്നും നിരഞ്ജൻ എളുപ്പത്തിൽ പിടിച് വാങ്ങി..
അവൾ വേഗം നിവർന്നു നോക്കി… അപ്പോളാണ് നിരഞ്ജൻ ഇത്ര നേരം അവളുടെ മുന്നിൽ വന്നുനിൽകുവായിരുന്നു എന്ന് അവൾക് മനസിലായത്… അവൾ ആസ്വസ്ഥതയോടെ അവനെയും അവന്റെ കയ്യിലിരിക്കുന്ന ഫോണിലേക്കും നോക്കി.
താൻ ചെന്ന് കാറിൽ ഇരിക്കു… ശബ്ദം കനത്തു തന്നെ ഇരുന്നു…അവൻ അവളുടെ ഫോണിൽ എന്തൊക്കെയോ ചെയ്തുകൊണ്ട് പറഞ്ഞു.
അവൾ പോകാതെ നിൽക്കുന്നത് അറിഞ്ഞെന്നോണം അവൻ ഫോണിൽനിന്നും മിഴികളുയർത്തി അവളെ നോക്കി… അവളുടെ നോട്ടം പോകുന്ന ദിശയിലേക് അവനും മിഴികൾ പായിച്ചു…
റിപ്പയർ ചെയ്തുകൊണ്ടിരിക്കുന്ന കാറിലേക്കാണ് കക്ഷി നോക്കുന്നതെന്നു അവന് മനസിലായി…
വാടോ… അവളുടെ കൈകളിൽ പിടിച്ചുകൊണ്ടു അവൻ മുന്നേ നടന്നു….. നിരഞ്ജൻ പിടിച്ച തന്റെ കയ്യിൽത്തന്നെ നോക്കി അവന്റെ പുറകെ ഒരു പാവപ്പോലെ നടന്നു അവൾ… അവളുടെ കണ്ണുകൾ നിറഞ്ഞ് തുളുമ്പി…
ഫ്രോന്റിലെ ഡോർ തുറന്ന് അവളോട് കയറാൻ പറയവേ ആണ് അവളുടെ നോട്ടം അവൻ ശ്രദ്ധിച്ചത്.. അത് താൻ പിടിച്ചിരിക്കുന്ന അവളുടെ കയ്യിലാണെന്നു മനസിലായതും നിരഞ്ജനും ആകെ ആസ്വസ്ഥനായി… അവൻ വേഗം കൈ വിട്ടു.
അവൾ പതിയെ മിഴികളുയർത്തി അവനെ നോക്കി…. അവളുടെ നിറഞ്ഞ കണ്ണുകൾ കൂടി കണ്ടതും അവൻ വേഗം ഡോർ അടച്ചു…
നിരഞ്ജൻ തിരികെപോയി വർക്ഷോപ്കാരനോട് എന്തൊക്കെയോ സംസാരിക്കുന്നത് അർപ്പിത കറിലിരുന്നു കണ്ടിരുന്നു…
സംസാരിച്ചശേഷം നിരഞ്ജൻ തരികേവന്നു കാറിൽ കയറി. കാറിലേക് കയറുംവഴി അവളെ ഒന്ന് പാളിനോക്കി..
**********************************************
നിരഞ്ജന്റെ കാർ മുന്നോട്ടു നീങ്ങിക്കൊണ്ടിരുന്നു… രണ്ടുപേരും പരസ്പരം ഒന്നും മിണ്ടിയില്ല.. നിരഞ്ജൻ ഇടയ്ക്കിടെ അർപ്പിതയെ നോക്കുന്നുണ്ട്… അവൾ സീറ്റിലേക്ക് ചാരി തല മറുസൈഡിലേക്കു ചരിച്ചു വച് പുറത്തേക് നോക്കി ഇരിക്കുവാണ്…
നിരഞ്ജൻ പതിയെ വണ്ടി സൈഡിലേക്കു ഒതുക്കി… വണ്ടി നിന്നപ്പോൾ അവൾ തല മെല്ലെ ചെരിച്ചൊന്നു നോക്കി…
നിരഞ്ജൻ അവളെത്തന്നെ നോക്കിയിരിക്കുന്നു… മുന്നെക്കണ്ട ഭാവമല്ല ആ കണ്ണുകളിൽ.. ഇപ്പോൾ തികച്ചും ശാന്തമായ ഭാവം… എന്താണ് ഡോക്ടർക് പറ്റിയത്….. എന്തിനായിരുന്നു ഇത്രക്കും ടെൻഷൻ…. അവൾ ഓരോന്നാലോചിച്ചു..
അവൻ ഫോൺ അവൾക് നേരെ നീട്ടി..
അവൾ മടിച് മടിച് അത് മേടിച്ചു… ഒന്ന് പുഞ്ചിച്ചുകൊടുത്തു.
സൈലന്റ് മാറ്റിയിട്ടുണ്ട്… പിന്നെ ലേറ്റ് ആകുമ്പൾ ഒന്ന് വിളിച് പറഞ്ഞുകൂടേടോ… അവൻ അവളിൽ നിന്നും കണ്ണുകൾ മാറ്റാതെ പുഞ്ചിരിയോടെ തന്നെ ചോദിച്ചു.
സോറി ഡോക്ടർ… അത്.. ഞാൻ ബീച്ചിൽ പോയിരുന്നപ്പോൾ… സൈലന്റ് ആക്കിയത്…. പിന്നെ ഞാൻ മറന്നു പോയി.. തിരികെ വരുന്നവഴിക്കു കാറും കേടായി.. ആ ടെൻഷനിൽ ഞാൻ വിട്ടുപോയി ഡോക്ടർ… അവൾ പറയാൻ ബുദ്ധിമുട്ടി.
അർപ്പിതക്കെന്താ ഇപ്പോൾ ഇത്രവല്യ വിഷമം???
അവൾ ഞെട്ടി അവന്റെ മുഖത്തേക്ക് നോക്കി…
കണ്ണുകളിൽ കുസൃതി ഒളിപ്പിച്ചുകൊണ്ടുള്ള പുഞ്ചിരിയോടെ തന്നെത്തന്നെ നോക്കുന്നു… മുന്നേ നിറഞ്ഞുനിന്നിരുന്ന വേദന ഇപ്പോൾ ആ കണ്ണുകളിൽ കാണാനില്ല…. ഇപ്പോൾ അവിടെ സദാ കാണുന്ന പ്രണയം മാത്രം..
പറയടോ…. ഇപ്പോൾ ഒറ്റക് ബീച്ചിൽ പോയിരിക്കാനും മാത്രം എന്താ തന്റെ മനസിനെ ആസ്വസ്തമാക്കുന്നത്????
അല്ല.. ഡോക്ടർ.. ഇനി 3 ദിവസംകൂടി… അതുകഴിഞ്ഞാൽപ്പിന്നെ… അവളൊന്ന് നിർത്തി..
അവളുടെ ആ മറുപടിയിൽ നിരഞ്ജൻ പൊട്ടിച്ചിരിച്ചു…. പതിയെ സീറ്റിലേക്ക് ചരികിടന്നുകൊണ്ട് കൈരണ്ടും സ്റ്റിയറിങ്ങിലേക് വച്ചുകൊണ്ട് അവളെത്തന്നെ നോക്കി…
ആ നോട്ടത്തിൽ അർപ്പിത പതറിപോയി… അവൾ കയ്യിലിരുന്ന ബാഗിലെക്ക് കൈകൾ കൂട്ടിപിടിച്ചു… കാറിലെ എ സി യുടെ തണുപ്പിലും അവളുടെ നെറ്റിയിൽ വിയർപ്പ് കണങ്ങൾ ചാലുകൾ തീർത്തു…
അവളുടെ കാട്ടിക്കൂട്ടലുകൾ കണ്ടുകൊണ്ട് ഇരിക്കയാണ് നിരഞ്ജൻ… ഇടക്ക് വീണ്ടും അവൾ തല ചരിച്ചു നോക്കി… അപ്പോളും അതെ നോട്ടംകണ്ടുകൊണ്ട് വേഗം അവൾ നോട്ടം മാറ്റി…
ഡോക്ടർ.. ഡോക്ടർ എന്നെ അന്വേഷിച്ചു വന്നതാണോ.. അതോ??? അവൾ പകുതിക്കു വച് നിർത്തി അവനെ ഒന്ന് നോക്കി.
അവളുടെ ചോദ്യം കേട്ടിട്ടാകണം അത്രനേരം ആ മുഖത്തുണ്ടായിരുന്ന പുഞ്ചിരി മാറി ഒരു കൂർത്ത നോട്ടം സ്ഥാനം പിടിച്ചു…
അല്ല.. അതുപിന്നെ ഞാൻ..
വേണ്ടടോ… താൻ കൂടുതൽ തപ്പിത്തടഞ്ഞു ബുദ്ധിമുട്ടണ്ട.. ഞാൻ തന്നെ അന്വേഷിച് തന്നെ വന്നതാ… അവന്റെ സ്വരത്തിൽ ഗൗരവം കലർന്നു… അതുമനസിലായെന്നോണം അവൾ അവന്റെ മുഖത്തേക്കൊന്നു നോക്കി.. ഇത്രയും നേരം തന്റെ മുഖത്തായിരുന്ന മിഴികൾ ഇപ്പോൾ പുറത്തെ ഇരുട്ടിനെ കൂട്ടുപിടിച്ചിരിക്കുന്നു….
അവളൊന്നും മിണ്ടിയില്ല…..
എടൊ….
പറയു ഡോക്ടർ..
എന്താ ഈ വിവാഹം വേണ്ടാന്നുണ്ടോ തനിക്??? തന്റെ മനസ് ആസ്വസ്ഥമാണോ??? എന്നെ അംഗീകരിക്കാൻ കഴിയില്ലെടോ???? അത് ചോദിച്ചപ്പോളേക്കും ഉള്ള അവന്റെ സ്വരത്തിലെ വ്യത്യാസം അവളുടെ ഉള്ളുലച്ചു…
അവൾ ആ മുഖത്തേക് നോക്കി… ആ കണ്ണുകൾ തന്നോട് യാചിക്കുന്നപോലെ….ഇല്ല തനിക്കിതു നോക്കി കാണുവാനാകില്ല…..ഇത്രക്കും സ്നേഹിക്കാൻ തനിക്കെന്താനുള്ളത്…
വേദനിപ്പിക്കാൻ പാടില്ല…
അവൾ വേഗം അല്ല എന്ന രീതിയിൽ തല ചലിപ്പിച്ചു… ആ കണ്ണുകളിലേക് തന്നെ നോക്കി…. അവന്റെ മുഖത്തൊരു പുഞ്ചിരി വിരിഞ്ഞു.
സോറി ഡോക്ടറെ… ഞാൻ… ഞാൻ മനഃപൂർവമല്ല.. അറിയാതെ പറ്റിയതാ… തെറ്റാണ്…ക്ഷമിക്.. തലകുനിച്ചുകൊണ്ട് പറഞ്ഞു..
മ്മ്മ്… സാരമില്ല.. അത് വിടെടോ
എന്നെ കാണാതെ ഒത്തിരി വിഷമിച്ചുവോ..അർപ്പിത മടിച് മടിച് ചോദിച്ചു
ആരുപറഞ്ഞു??
ആ മറുപടിയിൽ അവൾ നിരഞ്ജന്റെ മുഖത്തേക്ക് നോക്കി… വീണ്ടും അതെ കുസൃതീ ചിരി.. ഈ മുഖത്ത് നിമിഷങ്ങൾക്കൊണ്ടാണോ ഭാവങ്ങൾ മാറുന്നത്??? അവൾ ഓർത്തു.
പറടോ… അങ്ങിനെരേലും പറഞ്ഞോ തന്നോട്???
അത്… അതുപിന്നെ എനിക്ക് ഡോക്ടറെ കണ്ടപ്പോൾ… പിന്നെ ദേഷ്യപ്പെട്ടപ്പോൾ.. ഞാൻ കരുതി.
എടൊ… സോറി.. അപ്പോളത്തെ എന്റെ മാനസികാവസ്ഥ… പേടിച്ചു പോയടോ… സോറി… തന്നെ വിഷമിപ്പിക്കണം എന്ന് വച്ചു പറഞ്ഞതൊന്നുമല്ല… ക്ഷേമിക്കടോ..
അവളുടെ കണ്ണുകളിലേക് നോക്കി.
അതിന് ഡോക്ടർ എന്തിനാ ക്ഷമ പറയുന്നേ.. എന്റെ തെറ്റല്ലേ…
ആണോ…?? അവന്റെ സ്വരത്തിൽ വീണ്ടും കുസൃതി നിറഞ്ഞു.
അതുകേട്ടതും അർപ്പിത ചിരിച്ചു പോയി…
അഹ്.. അപ്പൊ തനിക് ചിരിക്കാനൊക്കെ അറിയാമല്ലേ… ഞാൻ കരുതി എപ്പോളും ചിന്താവിഷ്ടയായ സീത യെ പോലെ നിൽക്കാനേ അറിയൂ എന്ന്.
അതിന് മറുപടിയായി അവളൊന്ന് കൂർപ്പിച്ചു നോക്കി..
ആ നോട്ടത്തിൽ അവനും പൊട്ടിച്ചിരിച്ചു… ആ ചിരിയിൽ അലിഞ്ഞെന്നപോലെ അവളുടെ ചുണ്ടിലും പുഞ്ചിരി വിരിഞ്ഞു….
അപ്പൊ എങ്ങിനാ…. നമുക്ക് പോവല്ലെ..
അവൾ സമ്മതമെന്നോണം തലകുലുക്കി.
**********************************************
വീടിനുമുന്നിൽ നിർത്താതെ നേരെ നിരഞ്ജന്റെ വീട്ടിലേക്ക് കാർ കയറിയപ്പോൾ തന്നെ അർപ്പിതക് മനസിലായി രാധമ്മയും മോനും അവിടെയാകുമെന്ന്…
നിരഞ്ജൻ കാർ പോർച്ചിലേക്ക് കയറ്റി നിർത്തി
ഇറങ്ങേടോ… കാർ ഓഫ് ചെയ്തുകൊണ്ട് അവളോടായി പറഞ്ഞു.
അവളുടെ മുഖത്ത് പെട്ടന്ന് ഒരു പരിഭ്രമം നിറയുന്നത് അവൻ ശ്രദ്ധിച്ചു..
എടൊ…. താൻ ഇറങ്ങ്.. തന്നെ വർക്ഷോപ്പിൽ കണ്ടപ്പോൾത്തന്നെ ഞാൻ അമ്മയെവിളിച്ച് പറഞ്ഞിരുന്നു… അവളുടെ പരിഭ്രമത്തിന്റെ കാര്യം മനസിലായെന്നോണം അവൻ പറഞ്ഞു.
ഒരു ആശ്വാസത്തിന്റെ ചിരി അവളുടെ മുഖത്ത് വിരിഞ്ഞു… അന്നേരത്തെ അവസ്ഥയിൽ ഞാൻ വിട്ടുപോയി..അവളൊരു ചമ്മലോടെ പറഞ്ഞു.
നിരഞ്ജന്റെ മുഖത്ത് അതെ പുഞ്ചിരി.
അഹ്.. വന്നോ എന്താമോളെ ഇത് മോൾക്ക ഫോണൊന്നു എടുത്ത് നോക്കരുതോ???
നിരഞ്ജനോടൊപ്പം അകത്തേക്ക് വന്ന അർപ്പിതയെ കണ്ടപാടെ രാധമ്മ പരിഭവം പറഞ്ഞു.
ആ… മോളിഞ്ഞുവന്നില്ലേ രാധേ… മോൾ വാ
അമ്മ ചായ എടുക്കാം
ഏയ് വേണ്ടമ്മേ… ചായ എടുക്കാനായി തിരിഞ്ഞ ദേവകിയമ്മയെ തടഞ്ഞുകൊണ്ട് അവൾ പറഞ്ഞു
നിരഞ്ജനും കുടിച്ചിട്ടില്ലമോളെ…. വൈകിട്ട് വന്നിട്ടൊരു ചായ പതിവുള്ളതാ…. മോളും ഒത്തിരി ഷീണിച്ചു അമ്മ ന്തായാലും ചായ എടുക്കാം.. പറഞ്ഞുകൊണ്ട് ദേവകിയമ്മ കിച്ച്നിലേക് പോയി…
മോനെവിടെ രാധമ്മേ??
കുറച്ച് മുന്നേ ഉറങ്ങിമോളെ.. ദേവകിയേച്ചിടെ റൂമിൽ കിടത്തിയേക്കുവാ..
മ്മ്മ്മ്മ്
എടൊ.. ഞാനൊന്ന് ഈ ഡ്രസ്സ് ഒക്കെ മാറ്റി വരാം.. തനവിടെ ഇരിക്കു
അവളോടായി പറഞ്ഞുകൊണ്ട് അവൻ മുകളിലേക്കു പോയി ഇടയിൽ രാധമ്മയെയും ഒന്ന് നോക്കി ചിരിച്ചു.
അർപ്പിത സോഫയിലേക്കിരുന്നു…. പതിയെ ഒന്ന് പുറകിലേക്കാഞ്ഞു കണ്ണുകളടച്ചു.. നന്നേ ക്ഷീണം തോന്നിയിരുന്നു അവൾക്.
മോളെ ദേ ഈ ചായകുടിച്ചേ.. ദേവകിയമ്മയുടെ ശബ്ദം കേട്ടാണ് അർപ്പിത കണ്ണുകൾ തുറന്നത് ചായ അവൾക് നേരെ നീട്ടികൊണ്ട് നിക്കുവാണ് ദേവകിയമ്മ… അവൾ വേഗം തന്നെ ചെറുപുഞ്ചിരിയോടെ ചായ വാങ്ങി…
നേരെ നോക്കിയതും തനിക്കെതിർവശത്തായി തന്നതന്നെ നോക്കി ഇരിക്കുവാണ് ഡോക്ടർ…. ഡ്രസ് മാറിയിരിക്കുന്നു.. ഇത്രവേഗം മാറിവന്നോ….ക്ഷീണംകൊണ്ടാകും കണ്ണടച്ചിരുന്നപാടെ ഒന്ന് മയങ്ങിയോ താൻ… അപ്പോൾ അധികനേരമായി താനിവിടെ ഇരുന്നു ഉറങ്ങുവാണോ???
നോട്ടം ഇടഞ്ഞതും ഒരു ചിരി സമ്മാനിച്ചുകൊണ്ട് കയ്യിലെ ചായ ഊതികുടിച്ചു.
രാധമ്മയുടെ മുഖത്ത് ഒരു കുഞ്ഞ് പരിഭവം അവൾ ശ്രദ്ധിച്ചു…
സോറി രാധമ്മേ…. വണ്ടി കേടായതുകൊണ്ടല്ലേ.. പിന്നെ ഫോണും സൈലന്റ് ആയിരുന്നു… പെട്ടന്ന് തന്നെ സെരിയാക്കി തരാമെന്നു പറഞ്ഞതുകൊണ്ടാണ് പിന്നെ ഞാൻ വിളിക്കാതിരുന്നത്… അത്രയും ടൈം ആയതും ഞാൻ ശ്രദ്ധിച്ചില്ല…
രാധമ്മ അവളെ ശാസനയോടെ ഒന്ന് നോക്കി
ശെരിക്കും രാധമ്മേ…. ഇനി ഉണ്ടാവില്ല.. അവൾ പതിഞ്ഞ സ്വരത്തിൽ പറഞ്ഞു.. ഒപ്പം കണ്ണുകൊണ്ടു പ്ലീസ് എന്നപോലെ കെഞ്ചി..
എന്റെ അപ്പുമോളെ.. ആ വണ്ടി അവിടെ കൊടുത്തിട്ടു ഒരു ഓട്ടോവിളിച്ചു വരരുതായിരുന്നോ നിനക്ക്.. നിരഞ്ജൻമോൻ വിളിക്കുന്നവരെ നെഞ്ചിൽ തീയായിരുന്നു… അഹ്… ഇനി ഇതുപോലെ കാണിച്ചാൽ…. ഒരു താക്കീതോടെ പറഞ്ഞു അവർ.
അവൾ പുഞ്ചിരിയോടെ ഇരിപ്പാണ്.. നിരഞ്ജൻ അതൊക്കെ തന്നെ നോക്കി ഇരിപ്പുണ്ട്.. അവളുടെ ഓരോ ചലനങ്ങളും അവൻ കണ്ണുകൾക്കൊണ്ട് ഒപ്പിയെടുത്തു..
അമ്മമാർ പറയുന്നതിനൊക്കെ നല്ലൊരു കേൾവിക്കാരി ആകുന്നുണ്ട് അവൾ… അധികം സംസാരം ഒന്നുമില്ല… നിരഞ്ജൻ ചായ കുടിക്കഴിഞ് എഴുനേറ്റ് ഉള്ളിലേക്കു നടന്നു.. പതിയെ ദേവകിയമ്മയുടെ റൂമിന്റെ ഡോർ തുറന്നു…
ബെഡിൽ കിടന്നുറങ്ങുന്ന ഋഷികുട്ടനെ ഒന്ന് നോക്കി… പതിയെ കുഞ്ഞിന്റെ അടുക്കലേക്ക് നടന്നു… ബെഡിന്റെ സൈഡിലായി ഇരുന്നുകൊണ്ട് ഋഷിക്കുട്ടന്റെ നെറ്റിയിലേക് വീണുകിടക്കുന്ന മുടികൾ സ്നേഹത്തോടെ മാടിയൊതുക്കി… പിന്നെ അരുമയായി നെറ്റിയിലൊന്ന് മുത്തി…
അർപ്പിതയുടെ തനിപകർപ്പാണ്.. അവൻ മനസിലോർത്തു… അവന്റെ കയ്യിലെക് ഋഷിമോനെ കിട്ടിയ ദിവസം ഓർമവന്നു… കണ്ണുകളിൽ നനവ് പടർന്നു… അവൻ മെല്ലെ പുതപ് ഒന്നുകൂടി പുതച്ചുകൊണ്ട് എഴുനേറ്റു..
മുറിവിട്ടിറങ്ങാനായി തിരിഞ്ഞതും വാതിൽക്കൽ നിൽക്കുന്ന അർപ്പിതയിലേക്ക് നോട്ടംപോയി…രണ്ടുപേരുടെയും കണ്ണുകൾ സജലമായിരുന്നു… നിരഞ്ജൻ അടുത്തെത്തിയപ്പോൾ നിറഞ്ഞൊരു പുഞ്ചിരി അവന് സമ്മാനിച്ചു അവൾ… അവനും ഒരു പുഞ്ചിരിയോടെ അവളെ കടന്ന് പോയി…പിന്നെ ഒന്ന് തിരിഞ്ഞുനിന്നുകൊണ്ട് അവളോടായി പറഞ്ഞു
എടൊ… പോകുമുന്നേ ഒന്ന് മുകളിലേക്കു വരാമോ???
അവൾ വരാമെന്നോണം തലചലിപ്പിച്ചു.
പിന്നെ നിരഞ്ജൻ മുകളിലേക്കു പോകുന്നതുംനോക്കി നിന്നു.. ശേഷം ഋഷിമോന്റെ അടുക്കലേക് നടന്നു…
**********************************************
അർപ്പിതയെ പ്രതീക്ഷിച്ചെന്നോണം വാതിലുകൾ തുറന്നുതന്നെ ഇട്ടിരുന്നു നിരഞ്ജൻ…
വാതിലിനു മുന്നിൽ എത്തിയെങ്കിലും ഉള്ളിലേക്കു കടക്കാൻ അവളൊന്ന് മടിച്ചു… വാതിൽക്കൽനിന്നുകൊണ്ട് റൂമിലേക്കു ഒന്ന് എത്തിനോക്കി…
ഡോക്ടർ ഇതെവിടെപ്പോയി….. അവളൊന്ന് ചിന്തിച്ചുകൊണ്ട് മടിച് നിന്നു..
അർപ്പിത വാതിൽക്കൽ നിന്ന് തിരിഞ്ഞ് കളിക്കുന്നത് കണ്ടുകൊണ്ടാണ് നിരഞ്ജൻ വാഷ്റൂമിൽ നിന്നും ഇറങ്ങിയത്.. അവളെക്കണ്ടതും അവന്റെ ചുണ്ടിൽ പുഞ്ചിരി വിരിഞ്ഞു.
താനെന്താടോ അവിടെനിന്നു ആലോചിക്കുന്നെ?? കേറിവാടോ.. ഞാനൊന്നു വാഷ്റൂമിൽ പോയതാ
അവളൊരു ചമ്മലോടെ അകത്തേക്കു കയറി…
എടൊ.. തനിങ്ങനെ പരിഭ്രമിക്കേണ്ട കാര്യമൊന്നുമില്ല രണ്ടു ദിവസംകൂടി കഴിഞ്ഞാൽ തന്റെകൂടി റൂമാണ് ഒരു കുസൃതി ചിരിയോടെ പറഞ്ഞു.
ആ മറുപടിയിൽ അവളൊന്ന് വിറച്ചുപോയി… ചെറിയൊരു തരിപ്പ് അവളുടെ ഉള്ളിൽ നിറഞ്ഞു..
ഡോക്ടർ എന്താ വരാൻ പറഞ്ഞെ?? ഉള്ളിലെ വിറയൽ പുറത്ത് കാട്ടത്തെ തന്നെ ചോദിച്ചു.
മം… താൻ വാ പറഞ്ഞുകൊണ്ട് അവൻ ബാൽക്കണിയിലേക് നടന്നു.. പുറകെ അവളും.
ഡോക്ടർ…. ഒന്നും പറഞ്ഞില്ല…
കുറച്ച് നിമിഷങ്ങൾക്കുശേഷം മൗനത്തെ ഭേധിച്ചുകൊണ്ട് അവൾ ചോദിച്ചു.
നിരഞ്ജൻ അവൾക് അഭിമുഖമായി തിരിഞ്ഞ് നിന്നു.. അവളുടെ കണ്ണുകളിലേക് തന്നെ നോക്കി..
അർപ്പിത…. സ്വരം വളരെ ആർദ്രമായിരുന്നു..
അവൾ അവനെത്തന്നെ ഉറ്റുനോക്കി…
കടുംകൈപ്പിമിഴികളിൽ പ്രണയം നിറഞ്ഞ് നിൽക്കുന്നു….. ഈ കണ്ണുകളിൽ ഞാൻ തളർന്നുപോകുന്നു… ഒന്നുകൂടി മിഴി ഉയർത്തി നോക്കുവാൻ കഴിയാത്തവിധം അവ തന്നെ തളർത്തിക്കളയുന്നു.
എടൊ…
മം.. പറയു ഡോക്ടർ.. അവൾ നോട്ടം മാറ്റികൊണ്ട് പറഞ്ഞു.
ഇങ്ങോട്ട് നോക്കടോ… താനെന്താ എന്റെ മുഖത്തേക്ക് നോക്കാതെ???… നോക്കെടോ
അവൾ പിടക്കുന്ന മിഴികളോട് അവനെനോക്കി…. പരൽമീനുകളെ പോലെ പിടക്കുന്ന മിഴികൾ അവനിൽ പ്രണയം നിറച്ചു.
എടൊ തനിക് പേടിയുണ്ടോ???… ഞാൻ പറഞ്ഞില്ലേ തനിക്കാവശ്യമുള്ള സമയം എടുക്കടോ…. ഞാൻ ഒരിക്കലും തന്നെ ഒന്നിനും നിര്ബന്ധിക്കില്ല…. എനിക്കൊപ്പം തന്നെയിങ്ങനെ ചേർത്തുനിർത്തിയാൽ മതിയെനിക്ക്… അവളുടെ തോളിൽ പിടിച്ച് ചേർത്ത് നിർത്തി കൊണ്ടു അവൻ പറഞ്ഞു…
അവൾ ഞെട്ടി അവനെ നോക്കി…. പിന്നെ തന്നെ ചേർത്ത് പിടിച്ചിരിക്കുന്ന കൈകളിലേക്കും..
എന്താടോ….??
ഒന്നുമില്ലന്നോണം തലചാലിപ്പിച്ചു…
എടൊ… താനെന്താ ഒന്നും മിണ്ടാതെ??? അളന്നു മുറിച്ചാണല്ലോ വാർത്തനംവരെ… ഇതൊന്നും പോരാട്ടോ…. ആ… മാറ്റിയെടുക്കുന്നുണ്ട് ഞാൻ അവൻ മറുകൈകൊണ്ട് മീശ പിരിച്ചുകൊണ്ട് പറഞ്ഞു.
അവൾക്കാകെ പരവേശം തോന്നി… ഒരു വീർപ്പുമുട്ടൽ…
എടൊ… താൻ 2 ദിവസം ലീവ് എടുക്കാമോ??
അവളൊന്നു നോക്കി…
ആ കണ്ണുകളിലെ ഭാവം കണ്ടതും പറ്റില്ല എന്നുപറയാൻ തോന്നിയില്ല.. പുഞ്ചിരിയോടെ എടുക്കാം എന്ന് പറഞ്ഞു…
നിരഞ്ജന്റെ ചൊടിയിലും പുഞ്ചിരി വിരിഞ്ഞു….
അവളുടെ കുഞ്ഞുമുഖം മുഴുവൻ അവന്റെ കണ്ണുകൾ ഓടി നടന്നു… അവന് അതിയായ വാത്സല്യം തോന്നി…. ഒരുവേള ആ തിരുനെറ്റിയിലൊന്നു ചുണ്ട് ചേർക്കുവാൻ തോന്നി..
അവന്റെ പ്രേമത്തോടെ ഉള്ള നോട്ടത്തിൽ ആകെ തളർന്ന് നിൽപ്പാണ് അർപ്പിതയും… ക്രമതീതമായി ഉയരുന്ന നെഞ്ചിടിപ്പിനെ അടക്കാനാവാതെ അവളും പ്രയാസപ്പെട്ടു….
ഞാൻ… ഞാൻ പോട്ടെ ഡോക്ടറെ???
നിരഞ്ജൻ പതിയെ അവളെ അടക്കി പിടിച്ചിരുന്ന കൈകൾ അയച്ചു… അവളെനോക്കി ഒന്ന് കണ്ണ് ചിമ്മി…
വെറുതെ… ഒരിക്കൽപറഞ്ഞതാണെങ്കിലും ഒന്നുകൂടി തന്നോട് പറയണമെന്ന് തോന്നി… അതാ ഒന്ന് വരാൻ പറഞ്ഞെ… പൊയ്ക്കോളൂ
എനിക്ക് വിശ്വാസമാണ് ഡോക്ടർനെ…
നിരഞ്ജൻ വിശ്വാസംവരാതെ അവളെ നോക്കി… അവളിൽനിന്നും ആ വാക്കുകൾ അവൻ പ്രതീക്ഷിച്ചിരുന്നില്ല.
അവൾ അതേയെന്നപോലെ കണ്ണുകൾ അടച്ചുകാണിച്ചു.
പൊയ്ക്കോഡോ.. താഴെ അന്വേഷിക്കും…
പിന്നെ… ഞാൻ കാത്തിരിക്കും കേട്ടോ… തന്റെ ഈ പരിഭ്രമമൊക്കെ മാറ്റുകേട്ടോ… നല്ലൊരു സുഹൃത്തായി കാണെടോ… അങ്ങിനെവേണം ഇങ്ങോട്ട് വരാൻ.. കേട്ടോ
അവൾ തിരിച്ചൊരു നിറഞ്ഞ പുഞ്ചിരി അവനായി സമ്മാനിച്ചു..
അഹ് എടൊ തന്റെ കാർ നാളെ വീട്ടിൽ കൊണ്ട് തരുംകേട്ടോ ഞാൻ സംസാരിച്ചിട്ടുണ്ട് അവരോട്..
അവളൊന്ന് തലയാട്ടി..
പൊയ്ക്കോട്ടേ???
പോവണ്ടന്ന് പറഞ്ഞാൽ… അവൻ കുസൃതിയോടെ തിരക്കി
അവൾ പൊട്ടിച്ചിരിച്ചു
നിരഞ്ജൻ വലത് കൈപത്തി നെഞ്ചിനോടടുപ്പിച്ചു കണ്ണുകളടച്ചു…
അതുകണ്കെ അവൾ വീണ്ടും ചിരിച്ചു.
അവളുടെ ആ ചിരിയിൽ അവനും പങ്കുചേർന്നു.
(തുടരും )

by