11/05/2026

അഗ്നിമിത്ര : ഭാഗം 08

രചന – കൽകി

കുഞ്ഞിനെ തന്റെ നേരെ നീട്ടിനിൽക്കുന്ന നഴ്‌സിനെ കണ്ടതും നിലയ്ക്കുനിർത്താൻ കഴിയാത്ത ചിന്തകളോടെ അഗ്നി വാവയെ കൈനീട്ടി വാങ്ങി. കുഞ്ഞി കാലിലായി ഒന്ന് മൂത്തുമ്പോഴും അവളുടെ കണ്ണുകൾ ഇടതടവില്ലാതെ ഒഴുകുന്നുണ്ടായിരുന്നു.

അകത്തേക്കു കൈചൂണ്ടി അവൾ പലതും ചോദിക്കാൻ ശ്രമിക്കവേ നേഴ്സ് പയ്യെ വാവയെ തിരികെ വാങ്ങി.

“ഇപ്പോ കൈയിൽ തരാൻ പറ്റില്ലാട്ടോ…… ബേബിയെ ഒബ്സെർവഷനിൽ വെക്കണം.”

വല്യേച്ചിയെ പറ്റി അറിയാനായി നഴ്സിനെ കൈയിൽ തട്ടി വിളിച്ചതും ഡോക്ടർ വരും ഇപ്പോ എന്നും പറഞ്ഞു അകത്തേക്കു നടന്നു.

ഭഗവാനെ…… എന്റെ വല്യേച്ചിയെ കാക്കണേ നി…… ഒത്തിരി വിഷമിച്ചിട്ടുണ്ട് ഇത്രേം കാലത്തിനിടക്ക്……
ഞാൻ എങ്ങനെയാ…… ഒരു ജീവൻ വേണച്ചാ എന്റെ ജീവൻ അങ്ങ് എടുത്തോ…… വാവാച്ചിടെ കൂടെ സന്തോഷായിട് വല്യേച്ചി ജീവിക്കണം…..

പലതും ആലോചിച് നിൽക്കുന്ന അഗ്നിയുടെ മുന്നിലായി ഡോക്ടർ വന്നു നിന്നു.

“മോളെ…… “ഒരു നീട്ടലോടെ വിളിച്ചതും അഗ്നി ഞെട്ടി നോക്കി.

പ്രതീക്ഷയോടെ ഡോക്ടറുടെ മുഖത്തേക്ക് തന്നെ അവൾ ഉറ്റുനോക്കി നിന്നു. എന്നാൽ ഡോക്ടറുടെ കണ്ണിലെ നീര്തിളകത്തിൽ നിന്ന് തന്നെ പറയാതെ അവൾ പലതും മനസിലാക്കുന്നുണ്ടായിരുന്നു.

“ഹ്മ്മ്മ്……. ഹ്മ്മ്മ്മ്മ്…… മ്മ്മ്മ്മ്…….. മ്മ്മ്……”
( വല്യേച്ചി എപ്പഴാ വരണേ….. ഞങ്ങള്ക് പോകാൻ ഉള്ളതാ……ഇനി തൊട്ട് ഞങ്ങടെ കൂടെ വാവാച്ചിയും ഉണ്ടല്ലോ…… പറ ഡോക്ടറെ എപ്പഴാ വരാ……)

ഡോക്ടറിനെ പയ്യെ ഉലച്ചുകൊണ്ട് അവൾ ചോദിച്ചതും അവളുടെ മനസിലുള്ള കാര്യങ്ങളൊക്കെ അവർക്കും മനസിലായിരുന്നു….

“മോളെ….. ശിഖയെ ഞങ്ങള്ക്……..”

പറഞ്ഞു തുടങ്ങിയതും അഗ്നി കൈയെടുത്ത് തടഞ്ഞിരുന്നു…… ഒന്ന് ദേശിച്ച് ഡോക്ടറെ അവൾ നോക്കി.

“ഹഹമ്മ്മ്…… ഹ്മ്മ്മ്……. മ്മ്മ്……”
(എനിക്ക് അറിയാം….. ന്നെ പറ്റിക്കാൻ ഓരോന്ന് പറയാന്ന് ഓർക്കേണ്ട ആരും…… എനിക്ക് എല്ലാം അറിയാം….എന്നോട് ഒന്നും പറയണ്ട….. എന്റെ വല്യേച്ചി സുഖായിട് ഉണ്ടെന്നു പറയോ എന്നോട്….”

പൊട്ടികരുന്നവളെ ഡോക്ടർ അരികിലേക് ചേർത്തു പയ്യെ അടക്കി പിടിച്ചു …. തന്റെ ആരും അല്ലെങ്കിൽ കൂടി അവളോട് കുറച്ച് നേരം കൊണ്ട് തന്നെ ഒരടുപ്പം തോന്നിയിരുന്നു….. ഈ കുടുംബത്തിന് വേണ്ടി ഒരു ഡോക്ടർ എന്നതിനും അപ്പുറം സ്വന്തം എന്ന നിലയിൽ ഉള്ളുരുകിയിരുന്നു.

തന്റെ നെഞ്ചോട് ചേർന്ന് കിടക്കുന്നവളെ…… ഒന്നുടെ ചേർത്ത് പിടിച് ഡോക്ടർ അവരുടെ കേബിനിലേക് നടന്നു….. അവിടെ ഒരു കസേരയിൽ ഇരുത്തി മുഖം തെല്ലുയർത്തി…. മുഖം കാണെ ഉള്ളിൽ ഒരു നോവുണർന്നു.

അനക്കം ഇല്ലാതെ ഇരിക്കുന്ന അഗ്നിയെ ശക്തിയായി അവരോന്ന് ഉലച്ചു. അതോടെ അഗ്നി ഇരുന്നിടത് നിന്ന് ചാടി എണീറ്റോ ചുറ്റും നോക്കി….

പകടപ്പോടെ തിരിഞ്ഞ് ഡോക്ടർനെ നോക്കിയ ശേഷം പുറത്തേക്ക് പായാനായി തുടങ്ങി. അത്‌ മുൻകൂട്ടി മനസിലാക്കി എന്നോണം ഡോക്ടർ മുന്നിലെത്തി എന്നെ തടഞ്ഞു.

മിഴികൾ നിറഞ്ഞ ഒഴുകുന്നുവെങ്കിലും കണ്ണിൽ രൗദ്രം നിറച്ച് ഡോക്ടറെ ഉറ്റുനോക്കി.

ഹ്മ്മ്മ്……. മ്മ്മ്…… മ്മ്മ്മ്…… ഹ്ഹ്ഹ്….. ഹഹ്ഹഹ്ഹജ്……

( മുന്നിൽ നിന്ന് മാറ്‌..
എന്റെ വല്യേച്ചി അവിടെ ഒറ്റക്ക….. ഞങ്ങക് വീട്ടിൽ പോകണ്ടതാ…… മാറിക്കെ…..)

ഡോക്ടറെ പുറകോട്ട് തള്ളിക്കൊണ്ട് അവൾ പറഞ്ഞുകൊണ്ടിരുന്നു.

“മോളെ….. മതിയാക് ഒന്ന്…… അഗ്നിശിഖ ഇനി ഇല്ല…… അംഗികരിച്ചാലും ഇല്ലെങ്കിലും അതാണ് സത്യം അതും മാത്രമാണ് സത്യം…… പൊരുത്തപെടാൻ പറ്റിന്ന് വരില്ല എന്നാലും ശ്രമിക്കണം.”

ഡോക്ടറുടെ വാക്കുകൾ കേട്ട് നിശ്ചലമായി ഭിത്തിയിൽ കൂടെ ഊർന്ന് തറയിലേക്ക് ഇരുന്നു….. കൈയെടുത്ത തലയിൽ അടിച്ചു ആർത്തുകരഞ്ഞു അവൾ.

അത്രമേൽ പ്രിയപെട്ടവളുടെ വിയോഗം അവളെ തളർത്തിയിരുന്നു. കണ്ടുനിൽക്കാൻ ആവാതെ ഡോക്ടർ മുഖം തിരിച് കളഞ്ഞു.

കാര്യങ്ങൾ അക്‌സെപ്റ് ചെയ്യാൻ അഗ്നിയ്ക്ക് കുറച്ച് സമയം വേണമായിരുന്നു. അതിനായി ഡോക്ടർ അവളെ വിട്ട് കുറച്ച് അകന്ന് മാറി ഇരുന്നു.

നിമിഷങ്ങൾ കടന്ന് പോകവേ നിശബ്ദമായി ഇരുന്നവൾ പൊടുന്നനെ ഡോക്ടറെ നോക്കിയൊന്ന് ചിരിച്ചു. അത്കണ്ട് ഡോക്ടർ അവളെ നോക്കി മുഖം ചുളിച്ചു. പെട്ടെന്നുണ്ടായ അവളുടെ ഭവമാറ്റത്തിൽ അവർക്ക് ചെറുതായി പരിഭ്രമം തോന്നിയിരുന്നു.

മ്മ്മ്മ്മ്……. ഹഹഹമ്മ്മ്മ്മ്…… ഹ്ഹ്ഹ്…

(ഞാൻ എന്തിനാ കുറച്ച് മുന്നേ കരഞ്ഞേ…. സന്തോഷിക്കല്ലേ വേണ്ടേ…. വല്യേച്ചി ഞങ്ങളെ കൂട്ടാതെ ഒറ്റക്ക് പോയേക്കുവല്ലേ…… പോയിട്ടിങ്ങ് വരുലോ…. അപ്പൊ ചോയ്ക്കണം എനിക്ക്…….)

“ഹ്മ്മ്മ്മ്മ്….. മ്മ്മ്മ്മ്……. മ്മ്മ്മ്മ് ”

(വാവച്ചിയെ കണ്ടോ ആവോ…. ഹ്മ്മ് ഏല്പിച്ചിട് പോകാൻ ഞങ്ങളെന്താ സൂക്ഷിപ്പുകാരോ….. ഡോക്ടർ എന്താ എന്താ ഒന്നും മിണ്ടാത്തെ…… മ്മ്…..)

ഡോക്ടറുടെ മുഖത്തേക്ക് അവൾ ഊന്നി നോക്കി നിന്നു.

അഗ്നിയുടെ വാക്കുകളുടെ അർത്ഥം മനസിലാക്കാൻ പറ്റുന്നിലായെങ്കിലും ചിരിച്ചുകൊണ്ടുള്ള അവളുടെ സംസാരത്തിൽ അവരുടെ നെഞ്ച് പിടച്ചുകൊണ്ടിരുന്നു.. ഒരുവേള അവളുടെ മനസ് കൈവിട്ട് പോയെന്നു വരെ അവർ സംശയിച്ചു.

“മോളെ……..”

അത്‌ കേട്ടതും ഒന്ന് കണ്ണ് ചിമ്മി ഒരുനിമിഷം അഗ്നി ഡോക്ടറെ നോക്കി.

“ഹ്മ്മ്മ്…… മ്മ്മ്മ്…”

(എന്താ വിളിച്ചേ….. )ഡോക്ടറെ നോക്കി തന്നെ അവൾ ചോദിച്ചു.

“മോളെ…. അഗ്നിശിഖ…… അമ്മയോട് പറയണ്ടെ കുട്ടി……”

ഹ്ഹ്ഹ്മ്.. മ്മ്മ്മ്……. ഹ്ഹ്ഹ്ഹ്ഹ്മ്മ്മ്മ്മ്

(എന്ത് പറയാൻ വല്യേച്ചി ഇവിടില്ലെന്നോ…. അതോ ഇനി വരില്ലെന്നോ….. ഒരിക്കലും ഞങ്ങളെ കാണാൻ വരില്ലെന്ന് പറയണോ….. അതോ മരിച്ചെന്ന് പറയണോ…..)

ശാന്തമായാണ് തുടങ്ങിയതെങ്കിലും അവസാനം കുപിതയായി അവൾ ചാടി എഴുനേറ്റു.

“ഹഹഹമ്മ്മ്…..മ്മ്മ്….ഹ്ഹ്ഹ്..മ്മ്മ്മ്ഹ”

“എന്നെക്കൊണ്ട് പറ്റില്ല ഡോക്ടറെ… എന്റെ അമ്മേം അമ്മൂട്ടിയും… സഹിക്കാൻ പറ്റില്ല അവർക്ക്…. ഞങ്ങടേം കൂടെ പ്രാണൻ കൊണ്ട വല്യേച്ചി പോയത്….. എന്റെ അമ്മൂട്ടിയെ കണ്ടില്ലേ ഡോക്ടർ…. ഞാൻ ന്ത്‌ പറയും അവളോട്…. കുഞ്ഞല്ലേ അവൾ…. എന്റെ കുട്ടീടെ നെഞ്ച് പൊട്ടിപോകും….. എന്റെ അമ്മ…… അമ്മയെ കണ്ടില്ലേ ഡോക്ടർ…. വല്യേച്ചിക് ആപത്ത് പറ്റുന്നില്ല ഓർത്ത് തളർന്നു വീണ കണ്ടില്ലേ……. ഞാൻ എങ്ങന ഇവരോട് ഓക്കെ…… എന്നേം കൂടൊന്ന് കൊന്ന് തരാൻ പറ്റോ ഡോക്ടർക്ക്….”

മുന്നിൽ നെഞ്ച് പൊട്ടികരയുന്ന പെണ്ണിനെ രണ്ട് കൈകൊണ്ടും അവർ പൊതിഞ്ഞുപിടിച്ചു. പോകപോകെ കരച്ചിലിന്റെ ശക്തി കുറഞ് ചെറിയ എങ്ങലുകളായി മാറി….. പിന്നീട് തീർത്തും നിശബ്ദമായി. പയ്യെ അകന്ന് മാറി അവൾ എഴുനേറ്റ് നടക്കാൻ തുടങ്ങി. പുറകിൽ നിന്ന് ഡോക്ടറുടെ കൈകൾ തടസമായപ്പോൾ തിരിഞ്ഞുനിന്ന് കൈ അടർത്തി മാറ്റി.

“ഹമ്മ്മ്……. ഹ്ഹ….. മ്മ്മ്…… ഹ്ഹ്ഹ്…”

(അമ്മയോട് പറയണം…. നേരത്തെ ഉറക്കം ആരുന്നു….. ഇപ്പൊ എണീറ്റോ ഇങ്ങോട്ട് വരാൻ വാശി പിടിക്കുന്നുണ്ടാവും… പാവം.)

🍁🍁🍁🍁🍁🍁

‘അമ്മൂട്ടീ എണീറ്റെ…..നി എന്താ ഇവിടെ കിടന്ന് ഉറങ്ങാൻ വന്നതാണോ….. എന്റെ മനസ്സിൽ തീയാ…… എണീറ്റെ അമ്മു…..സമയെന്തായോ ആവോ…. ഒന്നും അറിഞ്ഞില്ലാലോ ഈശ്വര ഞാൻ ”

ബെഡിനോട് ചേർന്ന് ഒരു കസേരയിലായ് തലവെച്ചു ഉറങ്ങുവാന് അമ്മൂട്ടി… അവളെ വിളിചെണീപ്പിക്കാനുള്ള ശ്രമത്തിലാണ് സുഭദ്രമ്മ. അപ്പോഴാണ് അഗ്നി റൂമിലേക്കു കയറി വന്നത്.

“ഹാ നി ഇങ്ങട് പൊന്നോ കുഞ്ഞേ….. അവിടെന്തേലും ആവശ്യം ഉണ്ടാവിലെ…..”

മറുപടിയൊന്നും പറയാതെ അമ്മയുടെ അടുത്ത് വന്ന് ആ ചൂടിലേക് അവൾ ചാഞ്ഞു.

“വല്യേച്ചിക്ക്……. കുഞ്ഞാവ വന്നില്ലേ കുഞ്ഞേച്ചി…..”

മറുപടി ഒന്നും ഇല്ലാത്ത ഒരു ഇരുത്തം അവളിൽ നിന്ന് ഉണ്ടായപ്പോൾ പരസ്പരം ഒന്ന് നോക്കി അമ്മ അവളെ ശക്തിയായി ഒന്ന് കുലുക്കി.

“അഗ്നി പറയുന്നണ്ടോ നി….. ശിഖയെ ഇറക്കിയോ….. എന്റെ മക്കൾക്കു എന്തേലും ആപത്ത്….. അഗ്നി…..”

എന്നിട്ടും ഒന്നും മിണ്ടാതെ അവൾ ആ ഇരുപ്പ് തുടർന്നു. അതുടെ ആയപ്പോൾ അമ്മൂട്ടിയും പേടിച് കരഞ്ഞുകൊണ്ട് അമ്മയോട് ചേർന്നിരുന്നു. അഗ്നിയുടെ കണ്ണുനീർ നെഞ്ചിൽ തട്ടിയതും അവളേ അമ്മ ബലമായി പിടിച്ചുയർത്തി.

“അഗ്നി……”

ഹഹമ്മ്മ്….. മ്മ്ഹ്ഹ്….. ഹ്ഹ…

(വാവാച്ചി വന്നു….. ഞാൻ കണ്ടു….. ചുന്ദരനാ……)

അത്‌ കേട്ടതും രണ്ട് പേരുടെയും കണ്ണുകൾ വികസിച്ചു….പൊടുന്നനെ സുഭദ്രമ്മ അഗ്നിയുടെ മുഖം തന്റെ പിടിച് പൊക്കി.

“ശിഖ……”

കട്ടിലിൽ നിന്ന് എഴുനേറ്റ് നിലതേക്ക് ചാഞ്ഞിരുന്നവൾ അമ്മയെ തന്നെ ഉറ്റുനോക്കി പറഞ്ഞു.

മ്മ്ഹ്ഹ്….. മ്മ്മ്

(പോയ്‌…….) ഒറ്റവാക്കിൽ ഉത്തരം നൽകി അവൾ കണ്ണുകൾ ഇറുകെ പൂട്ടി.

വല്ലാത്തൊരു നിശബ്ദത ആ റൂമിൽ ഉണ്ടായി. എന്താ ഏതാ എന്നൊക്കെ തിരിച്ചറിയാൻ കഴിയാതെ ഒന്നും മിണ്ടാൻ കഴിയാതെ അവർ തരിച്ചിരുന്നു.

“നിക്ക് എന്റെ വല്യേച്ചിയെ കാണണം……ഞാൻ വിളിച്ച ഇങ്ങു വരും….. എന്നോട് ചിലപ്പോ വഴക് ആയിരിക്കും അതാ പിണങ്ങി നിക്കണേ…. കഴിഞ്ഞ ദിവസം വഴക്ക് ഉണ്ടാക്കിപ്പോ വല്യേച്ചി പിണങ്ങില്ലേ….. ഞാൻ ചെന്ന് വിളിച്ചപ്പോ ചിരിച്ചോണ്ട് വന്ന പോലെ ഇങ്ങു വരും. വാ നമുക്ക് പോകാം…. ഇവിടെ തന്നെ എന്തിനാ ഇങ്ങനെ ഇരിക്കണേ…..”

അമ്മയുടെ കൈയിൽ പിടിച് വലിച്ചുകൊണ്ട് അമ്മൂട്ടി പറഞ്ഞു…. അനങ്ങാതെ ഇരിക്കുന്ന അമ്മയെ കണ്ട് ദേഷ്യപ്പെട്ട് അവള് അഗ്നിയുടെ നേർക്ക് ചെന്നു.

“കുഞ്ഞേച്ചി വന്നുണ്ടോ….. വാ……പണ്ട് മുതലേ ഞാൻ വിളിച്ചാൽ മാത്രേ വല്യേച്ചി വരു…. ഞാൻ വിളിക്കാഞ്ഞിട്ട് പിണങ്ങി ഇരിക്കണതാന്നെ ഇത്….. നിങ്ങൾക് ആർക്കും എന്താ പറഞ്ഞെ മനസിലാവാത്തെ വരുന്നുണ്ടോ……”

“കുഞ്ഞേച്ചി……”

ഒന്നും കേൾക്കാൻ വയ്യാതെ അഗ്നി കാത് പൊതി ഇരുന്നതും അമ്മൂട്ടി ഓടി വന്ന് ആ കൈ തട്ടി മാറ്റി..

“ഇപ്പോ പറഞ്ഞതൊക്കെ സത്യമല്ലെന്ന് ഒന്ന് പറയോ കുഞ്ഞേച്ചി….. നിക്ക് ആകെപാടെ പേടിയാവനു…… ദേ ഇവടൊക്കെ വേദനിക്കുവാ അമ്മൂട്ടീടെ….”

കണ്ണുനിറച്ച് നെഞ്ചിലായി ചൂണ്ടി അമ്മൂട്ടി അത്‌ പറഞ്ഞപ്പോഴേക് അഗ്നി അവളെ വലിച്ചു നെഞ്ചോട്‌ ചേർത്തിരുന്നു.

( തുടരും )