രചന – നിവേദ്യ ഹരിഹരൻ
അനു മുറിയിലേക്കു ചെല്ലുമ്പോൾ ലാപ്പ്ടോപ്പിൽ എന്തോ നോക്കിക്കൊണ്ടിരിക്കുകയായിരുന്നു അർജുൻ..
അവൾ റൂമിലേക്കു കയറിയപ്പോൾ അവൻ മുഖമുയർത്തി അവളെ ഒന്നു നോക്കി…
ശേഷം ഒരു ചിരിയോടെ ലാപ്പ് ടോപ്പ് അടച്ചു വച്ചു..
“ഹാ …
എന്റെ ഭാര്യ പാലുമായാണല്ലോ വരവ്…
കൈയ്യിലെ പാൽഗ്ലാസ്സിലേക്ക് ദൃഷ്ടി വീണപ്പോൾ
കുസ്യതി അവന്റെ ചൊടികളെ ചുവപ്പിച്ചു..
അനു അവനെ രൂഷമായി നോക്കിയ ശേഷം ഗ്ലാസ്സ് ടേബിളിലേക്കു വച്ചു..
“അമ്മ തന്നു വിട്ടതാ..
വേണേൽ നിങ്ങളെടുത്തു കുടിച്ചോ…
എനിയ്ക് ഈ ശീലമൊന്നുമില്ല..
അവനെ ശ്രദ്ധിക്കാതെ അലസമായ് അവൾ പറഞ്ഞു..
“ആഹ് ബെസറ്റ്…!!
എടോ ഇത് എന്റേം ഫസ്റ്റ് .. നൈറ്റ് തന്നാ…
എന്ന് വെച്ചാൽ ഇതിനു മുൻപ് ഈ ചടങ്ങൊന്നും എനിയ്ക്കും പരിചയമില്ലെന്ന്..
അവൻ ചിരിച്ചു..
അനുവിന് ദേഷ്യം വന്നു..
“ആരുടെ ഫസ്റ്റ് നൈറ്റ് ..
ഇതെനിയ്ക്ക് വെറുക്കപ്പെട്ട രാത്രിയാ..
ചതിച്ച് നിങ്ങൾ എന്നെ നേടി…
പക്ഷേ എന്റെ മനസ്സും ശരീരവും ഞാൻ മരിച്ചാലും നിങ്ങൾക്ക് കിട്ടാൻ പോണില്ല..
അമ്മയേം എന്റെ അനിയത്തിയേയും ഓർത്തിട്ടാ എനിയ്ക്ക് ഭൂമിയിൽ ഏറ്റവും വെറുപ്പുള്ള നിങ്ങളെ ഞാൻ വിവാഹം ചെയ്യാൻ സമ്മതിച്ചത്..
അത് എന്റെ ആവശ്യമായിരുന്നു.
പക്ഷേ ആ ഭീഷണി ഇനിയങ്ങോട്ട് നടക്കില്ലെടോ..
കാരണം നമുക്കിടയിൽ ഇനി എന്തു വിഷമതകൾ ഉണ്ടായാലും അത് എന്റെ മാത്രമല്ല തന്റേം വീട്ടുകാരെ ബാധിയ്ക്കും…
അവരും നന്നായ് വിഷമിക്കും..
മകന്റെ ജീവിതമോർത്ത് അവരും നീറും.
എന്നെക്കൊണ്ട് അത്തരം കാര്യങ്ങൾ ചെയ്യിക്കാതെ നോക്കേണ്ടത് ഇനി നിങ്ങളുടെ കൂടെ ആവശ്യമാണ് അർജുൻ.
അനു കൈകൾ മാറിൽ പിണച്ചു കെട്ടി ധൈര്യപൂർവം അവന്റെ കണ്ണുകളിലേക്ക് നോക്കി നിന്നു..
“ഓഹ് അപ്പോ ചേച്ചി രണ്ടും കൽപ്പിച്ചുള്ള പുറപ്പാടാ അല്ലേ..??
അർജുൻ കട്ടിലിൽ നിന്നും എഴിന്നേറ്റ് അവൾക്കു നേരെ നടന്നു..
“അതെ…
ഞാനൊരു സാധാരണ പെണ്ണായിരുന്നു..
എനിക്ക് അസാധാരണത്വം കൈവന്നത് നിങ്ങൾ കാരണമാ..
എന്നെ നേടണമെന്ന നിങ്ങളുടെ വാശി കാരണമാ..
ഇനിയങ്ങോട്ട് എനിയ്ക്ക് നിങ്ങളോട് യുദ്ധം ചെയ്തേ പറ്റു…
“യുദ്ധമോ….??
ഹാ.. അർജുൻ ഉറക്കെ ചിരിച്ചു..
“പാലക്കാട്ടെ എന്റെ പട്ടത്തിക്കൊച്ച് അത്ര മാത്രം വളർന്നോ ..?
അവൻ കണ്ണുകൾ മിഴിച്ചവളെ ആകമാനം ഉഴിഞ്ഞു ..
“സാഹചര്യങ്ങൾ ആണല്ലോ മനുഷ്യരെ മാറ്റിമറിക്കുന്നത്..
ഇതെന്റെ രണ്ടാം ജന്മമാ …
ഇവിടെ ഒരിക്കലും ആ പഴയ അനുവിനെ തനിയ്ക്ക് കാണാൻ സാധിക്കില്ല..
ദേഷ്യവും സങ്കടവും അവളുടെ വാക്കുകളിൽ നിറഞ്ഞിരുന്നു..
“എടോ അനു ..
താനൊരു കാര്യം മനസ്സാക്കണം..
തന്നെ ഞാൻ സ്നേഹിച്ചത് എന്റെ മനസ്സുകൊണ്ടാ …
അതും വളരെ ആത്മാർത്ഥമായി..
സോ ഞാൻ തന്നെ സ്വന്തമാക്കാൻ വേണ്ടി ശ്രമിച്ചു..
എന്റെ കഴിവിന്റെ പരമാവധി..
പല കളികളും കളിക്കേണ്ടി വന്നു അത് ശരിയാ…
പക്ഷേ ഒക്കെത്തിനും ഒരൊറ്റ ലക്ഷ്യം മാത്രമായിരുന്നു..
അനുശ്രീ എന്ന എന്റെ ഇപ്പോഴത്തെ ഭാര്യ..
അർജുൻ അവൾക്കു നേരെ വിരൽ ചൂണ്ടി..
ഭഗവാൻ കൃഷ്ണൻ വരെ പറഞ്ഞിട്ടുണ്ട് മാർഗ്ഗമല്ല ലക്ഷ്യമാണ് പ്രധാനമെന്ന്…
” ലക്ഷ്യം !
അപ്പോ എന്റെ മനസ്സ്..
അതിനൊരു വിലയും ഇല്ലേ…
അനുവിന്റെ ശബ്ദമുയർന്നു..
“ഇല്ലെന്ന് ഞാൻ പറഞ്ഞോ അനു ..
എന്നെ സ്നേഹിക്കാൻ നിനക്ക് മാക്സിമം സമയം എടുക്കാം…
അർജുൻ സൗമ്യനായി.
“എനിയ്ക്ക് നിങ്ങളെ സ്നേഹിക്കാൻ പറ്റില്ല..
ഞാൻ സ്നേഹിച്ചത് എന്റെ ഡോക്ടറെയാ…
ഇപ്പോഴും സ്നേഹിക്കുന്നു..
ഇനിയും സ്നേഹിക്കും..
സർവ്വശക്തിയുമെടുത്ത് അനു കൈകൾ താഴേക്ക് കുടഞ്ഞു..
കിതപ്പിൽ അവളുടെ നെഞ്ച് വേഗത്തിൽ ഉയർന്നു താഴ്ന്നു കൊണ്ടിരുന്നു..
മുഖം ചുവന്നു തുടുത്തു..
“ഹേയ് കൂൾ ഡിയർ…
താനിങ്ങനെ ഷൗട്ട് ചെയ്യണ്ട ..
അർജുൻ അവളെ അനുനയിപ്പിക്കാൻ ശ്രമിച്ചു..
“നിങ്ങൾ തമ്മിൽ സ്നേഹിച്ചിരിക്കാം..
അതെനിയ്ക്ക് ഒരു വിഷയമേ അല്ല…
പക്ഷെ ഇനി അവനെ താൻ മറക്കണം..
കാരണം താനിപ്പോ എന്റെ ഭാര്യയാണ്..
അർജുൻ അവളോട് കൂടുതൽ ചേർന്നു നിന്നു..
“നടക്കില്ല…!
എനിയ്ക്ക് സൗകര്യമില്ല..!!
അനു ദേഷ്യത്തിൽ കണ്ണുകളുരുട്ടി …
അർജുൻ തിരിച്ച് ദേഷ്യപ്പെടുമെന്നായിരുന്നു അവളുടെ കണക്കുകൂട്ടൽ
പക്ഷേ അവളുടെ ഭാവം കണ്ട് അവൻ പുഞ്ചിരിക്കുകയാണ് ഉണ്ടായത്..
ഒരു നൂലിട അകലത്തിൽ അനു നിൽക്കവെ അർജുൻ അവളെ ഇടുപ്പിലൂടെ ചുറ്റിപ്പിടിച്ചു ക്കൊണ്ട് ബലമായി അവനിലേക്ക് അടുപ്പിച്ചു..
അനു കുതറി..
അവന്റെ കൈയ്യിൽക്കിടന്നവൾ പുളഞ്ഞു..
പിന്നെ ആ നെഞ്ചിൽ ഒരു ദയയും കൂടാതെ ശക്തമായി കൈകൾ കൊണ്ടിടിച്ചു..
അർജുൻ പ്രതികരിച്ചില്ല..
മുൻപുണ്ടായ അതേ പുഞ്ചിരിയോടെ അവളുടെ നെറ്റിയിൽ അവൻ ചുണ്ടമർത്തി…
അനുവിന് നെറ്റി പൊള്ളിയടരുന്നത് പോലെ തോന്നി..
ശക്തിയിൽ അവൾ തല പിന്നോട്ട് വലിച്ചു..
“ഇത് നിന്നെ ഞാൻ ആദ്യം കണ്ടപ്പോഴേ തരണം എന്നു വിചാരിച്ചു മനസ്സിൽ സൂക്ഷിച്ച് കൊണ്ടു നടന്നതാ..
പക്ഷേ എനിക്കൊരു വാശിയുണ്ടായിരുന്നു..
നിന്നെ എന്റേതാക്കിയിട്ടേ ഞാനിത് നിനക്ക് സമ്മാനിക്കു എന്ന്..
ഇപ്പോ നീയെന്റെ സ്വന്താ …
അതു കൊണ്ട് നീയിത് വാങ്ങിയേ പറ്റു..
ഇതും പറഞ്ഞ് അവൻ അവളെ കരവലയത്തിൽ നിന്നും സ്വതന്ത്രയാക്കി..
അനു കലങ്ങിയ കണ്ണുകളോടെ അവനെ നോക്കി…
യാതൊരു ശബ്ദവും അവളിൽ നിന്നും പുറത്തേക്ക് വന്നില്ല…
ഇതും കഴിഞ്ഞ് ഒന്നും സംഭവിക്കാത്തതു പോലെ അർജുൻ തിരികെ ബെഡ്ഡിലേക്ക് പോയിരുന്നിട്ട് വീണ്ടും ലാപ്പ്ട്ടോപ്പ് നിവർത്തി…
അനു ക്രൗര്യത്തോടെ അവനെത്തന്നെ നോക്കി നിന്നു..
❣️❣️❣️❣️❣️
“എബി നിനക്ക് ഫോൺ..
സാറ താഴെ നിന്ന് വിളിച്ചു കൂവി…
“എനിക്കോ ..?
ആരാന്നു പറഞ്ഞോ അമ്മച്ചി..??
ഗോവണിയിറങ്ങുമ്പോൾ എബി ചോദിച്ചു.
“ഒരു വിനീത്..
പാലക്കാട്ന്ന്…
എബി റിസീവർ എടുത്തു.
☎️ ഡോക്ടറെ… ഞാനാ..
“ആഹ് വിനീതേ..എന്താടോ..??
“ഡോക്ടർക്ക് സുഖാണോ..?
എന്താ അവിടത്തെ വിശേഷങ്ങൾ..??
“ഓഹ് എന്ത് വിശേഷം…
ഇങ്ങനൊക്കെ അങ്ങ് പോകുന്നു..
താൽപര്യമല്ലാത്ത പോലെ എബി പറഞ്ഞു..
“ഞാൻ..ഞാനൊരു കാര്യം പറയാൻ വേണ്ടി വിളിച്ചതാ…
“എന്താടോ പറഞ്ഞോ…
“ആ അനുശ്രീയുടെ കല്യാണമായിരുന്നു ഇന്ന്…
എബി നിശബ്ദനായി..
“ഡോക്ടറെ …
ഡോക്ടറ് കേൾക്കുന്നുണ്ടോ..??
മറുപടി ഒന്നും ഇല്ലാതായപ്പോൾ വിനീത് ചോദിച്ചു..
“മ്മ്ഹ് ഞാനിവിടുണ്ട് വിനീതേ…
“ഡോക്ടറ് അറിഞ്ഞു കാണില്ലെന്നു തോന്നി…
മൊബൈൽ നമ്പർ കിട്ടുന്നില്ലല്ലോ…
അതാ ലാൻഡ് ലൈനിൽ വിളിച്ചത്..
“അറിഞ്ഞില്ല…
അറിയാൻ ശ്രമിച്ചുമില്ല…
പഴയ നമ്പർ ഞാൻ കളഞ്ഞു..
എബി നെടുവീർപിട്ടു..
“ഡോക്ടർ സങ്കടപ്പെടാൻ വേണ്ടി പറഞ്ഞതല്ല ..
ഡോക്ടറെ അറിയിക്കണം എന്നു തോന്നി അതാ..
“എന്ത് സങ്കടം വിനീതേ..
എന്തായാലും താങ്ക്സ്..
എന്നെ അറിയിക്കാൻ തോന്നിയല്ലേ..
എബി ചിരിച്ചു..
“എന്നാ ശരി ഡോക്ടറെ..
ഞാൻ ഡ്യൂട്ടിയിലാ ..
“ഓക്കെ വിനീതേ..
ടേക്ക് കെയർ…
കോൾ കട്ടായി.
എബി ഒരു നിമിഷം റിസീവർ ചെവിയിൽ വച്ച് അതേ യിരുപ്പിന്നു .
❣️❣️❣️❣️❣️
‘ഇച്ചായാ…
എബിച്ചായാ..
ഡോറ് തുറക്ക്..
ഞാനാ ഏബലാ…
വാതിലിലുള്ള തുടരെ തുടരെയുള്ള മുട്ട് കേട്ട് എബി വാതിൽ തുറന്നു…
ഏബലിനെ വാതിലിനപ്പുറം കണ്ടിട്ടും നിസ്സംഗതയായിരുന്നു എബിയുടെ മുഖത്ത്..
“മ്മ്ഹ്.. നീയെപ്പോ വന്നു..?
“ഇപ്പോ വന്നേ ഉള്ളു മനുഷ്യാ ..
നിങ്ങളെന്താ ഇതിനകത്ത് സത്യാഗ്രഹം വല്ലതുമാണോ..??
ഏബൽ അകത്തേക്ക് കയറിയിട്ട് അവനെ ആകെകൂടി ഒന്നു നോക്കിയിട്ട് ചോദിച്ചു..
“ഞാൻ വെറുതെ..
എബി താഴേക്ക് ദൃഷ്ടിപായിച്ച് മെല്ലെ താടിയുഴിഞ്ഞു..
“ഞാനൊന്നും അറിയുന്നില്ല എന്ന് നിങ്ങൾ വിചാരിക്കണ്ടാ…
എന്തിനാടോ ആ പാവം അപ്പനേം സാറ കൊച്ചിനേം വിഷമിപ്പിക്കുന്നത്..
“ഞാനാരെ വിഷമിപ്പിക്കാൻ ..
എല്ലാരും കൂടി എന്നെയല്ലേ ..
അവൻ പറഞ്ഞു നിർത്തി..
“ഈ വിഷാദ കാമുകന്റെ ഛായ എന്റെ ഇച്ചായനു ചേരുന്നില്ലെട്ടാ..
നിങ്ങൾ ഇവിടത്തെ പൊന്നു മോൻ അല്ലേ..
നിങ്ങൾക്ക് നൊന്താൽ ഇവിടുള്ളവർക്ക് പ്രാണൻ പോകും പോലാ..
ഞാനൊക്കെ ആയിരുന്നേൽ അവൻ പോയി തുലയട്ടേ എന്നേ അവർ വിചരിക്കോള്ളു..
അതാ പ്രശ്നം..
ഏബൽ ചിരിച്ചു.
“ഞാനിപ്പോ എന്ത് വേണമെന്നാ ഏബലേ ..
എബി അസ്വസ്ഥനായി..
“ഇച്ചായൻ ഏതേലും ഹോസ്പിറ്റലിൽ ജോയിൻ ചെയ്യണം..
പഴയ പോലെ സ്മാർട്ട് ആവണം..
അതാണ് എന്നെ ഏൽപ്പിച്ചിട്ടുള്ള ദൗത്യം…
“ഓഹ് അപ്പോ സാറ് അതിന് കെട്ടിയെടുത്തതാണോ ..
“അതേല്ലോ…
വൺ മന്ത് ലാവിഷ് ആയിട്ട് ലീവെടുത്തു..
ഏബൽ ഇരുന്ന ഇരിപ്പിൽ ബെഡ്ഡിലേക്ക് മലർന്ന് കിടന്നു..
എബിയും അവനടുത്തായി അതേ പോലെ കിടന്നു..
“എനിയ്ക്ക് പറ്റുന്നില്ലെടാ അവളെ മറക്കാൻ…
സീലിങ്ങിലേക്കു കണ്ണുകൾ പായിച്ചു കൊണ്ടവൻ നെഞ്ചിൽ കൈവച്ചു കിടന്നിട്ട് പറഞ്ഞു.
“എന്റെ ഇച്ചായാ അനു പോയാൽ അന്നമ്മ..
അതായിരിക്കണം നമ്മുടെ ഒരു ചിന്താഗതി..
അല്ലാതെ ഒരു മാതിരി രമണൽ സ്റ്റൈൽ..
ഇതൊന്നും ഇച്ചായന് ചേരത്തില്ലാന്നേയ് …
“നിനക്കതു പറയാം ഏബലേ…
എന്റെ സിറ്റുവേഷൻ പറഞ്ഞ് ഫലിപ്പിക്കാൻ സാധിക്കില്ലെടാ …
ആർക്കും മനസ്സിലാവേമില്ല…
എബിയുടെ കണ്ണുകൾ നിറഞ്ഞു വന്നു..
“എനിയ്ക്ക് മനസ്സിലാവും നിങ്ങളെ ..
പണ്ടുമുതലേ കാണുന്നതല്ലേ ഞാൻ..
ആരെ സ്നേഹിച്ചാലും നിങ്ങളങ്ങ് മനസ്സു കൊടുത്തു സ്നേഹിക്കും..
അവർക്കു വേണ്ടി ജീവൻ കളയാനും തയ്യാറാവും…
അതിപ്പോ കൂട്ടുകാരായാലും വീട്ടുകാര്യായാലും നാട്ടുകാരായാലും..
എന്നിട്ട് അവസാനം ഇങ്ങനിരുന്ന് വേദനിക്കും..
ഇതിപ്പോ എത്ര തവണയായി ഇച്ചായാ…
അവൻ കൊടുകൈ കുത്തിയിരുന്ന് എബിയെ നോക്കി..
“അപ്പൻ മെഡിസിന് വിട്ടപ്പോഴും പാട്ട് നിർത്താൻ പറഞ്ഞപ്പോഴും ഒരക്ഷരം മറുത്ത് പറയാതെ നിങ്ങൾ അത് അനുസരിച്ചു…
എന്നിട്ട് ആരും കാണാതെ ഇതേ റൂമിൽ കിടന്ന് കരഞ്ഞു..
ആഷ്മിടെ കേസിലും അന്ന് കോളേജിൽ വച്ചൊക്കെ ഇച്ചായൻ അനുഭവിച്ച ടെൻഷൻ അരികത്തു നിന്നു കണ്ടയാളാ ഞാൻ…
അന്നും സ്വയം വേദനിച്ചതല്ലാതെ നിങ്ങൾ അവളെ ഒറ്റപ്പെടുത്തിയിട്ടില്ല.
നിങ്ങളെ പോലെ ഒരു പാവത്തിനെ ഞാനെങ്ങും കണ്ടിട്ടില്ല ഇച്ചായാ…
മറ്റുള്ളവർക്ക് വേണ്ടി എന്തിനാ ഇങ്ങനെ ത്യാഗം ചെയ്യുന്നത്…?
ഏബലിന്റെ വാക്കുകളിലും സങ്കടം നിറഞ്ഞു..
അവനൊരു കുഞ്ഞിനെ പോലെ പതുങ്ങി എബിയോട് ചേർന്ന് കിടന്നു..
“ഇനീം നിങ്ങൾ സങ്കടപ്പെടരുത്…
ഞങ്ങളെ നോവിക്കരുത്…
അവൻ കൈ കൊണ്ട് എബിയെ വട്ടം ചുറ്റിപ്പിടിച്ചു..
“ഞാൻ ശ്രമിക്കുന്നുണ്ടെടാ ഇതിൽ നിന്നും പുറത്തുവരാൻ …
കഴിയുന്നില്ല…
എബി വികാരാധീനനായി..
“നിങ്ങക്ക് കഴിയും ഇച്ചായാ…
എനിക്കെന്റെ പഴയ ഇച്ചായനെ തിരികെ വേണം..
ഏബൽ അവനെ ഒന്നു കൂടി മുറുക്കി കെട്ടിപ്പിടിച്ചു..
ഇരുവരും ഉള്ളുകൊണ്ട് നിശബ്ദമായ് തേങ്ങി..
തുടരും

by