04/06/2026

പ്രിയ നീ അവിഹിതം നടത്തി “

” പ്രിയ നീ അവിഹിതം നടത്തി ”

“സോറി ചേട്ടാ, ഞാൻ അറിയാതെ…. പറ്റി പോയി..എനിക്ക് മാപ്പ് തരണം ഞാൻ ചേട്ടന്റെ കാൽ പിടിക്കാം..”

“യ്യോ, എന്തിനാ ഇങ്ങനെ ഒക്കെ ഇമോഷണലാവുന്നത് ലോകത്ത് ആദ്യമായി അവിഹിതം നടത്തുന്ന സ്ത്രീ ഒന്നുമല്ല ല്ലൊ നീ ”

( പ്രിയയുടെ ഭർത്താവ് അരവിന്ദ് മാന്യമായി അവളോട് പറഞ്ഞു )

“ചേട്ടനെന്താ ഇങ്ങനെ ഒക്കെ പറയുന്നത്.. എന്നെ വേണേൽ അരവിന്ദേട്ടൻ തല്ലിക്കൊ..ദയവായി എനിക്ക് മാപ്പ് തരണം ഞാൻ ഒരിക്കലും ഇതു ആവർത്തിക്കില്ല ”

“ഞാൻ എന്നേലും നിന്നെ തല്ലിയിട്ടുണ്ടോ?”

“അതില്ല…, പക്ഷെ…?

“പക്ഷെ…”

“എനിക്ക് മാപ്പ് തരണം പ്ലീസ് ”

” പറഞ്ഞല്ലോ പ്രിയ. നീ ചെയ്തത് വലിയ തെറ്റൊന്നുമല്ല..ഇന്ത്യൻ നിയമപ്രകാരം നിനക്ക് ഇഷ്ടം ഉള്ള ആരുടെ കൂടെ വേണേലും ശരീരം പങ്ക് വെയ്ക്കാം.അതൊന്നും നീ ഭർത്താവിനെ പറഞ്ഞു ബോധിപ്പിക്കേണ്ട കാര്യമില്ല ”

” എനിക്ക് പേടി ആവുന്നു അരവിന്ദേട്ടൻ എന്തോ മനസ്സിൽ കണ്ടാണ് ഇങ്ങനെ ഒക്കെ സംസാരിക്കുന്നത്.”

” പ്രിയ.വ്യക്തി സ്വാതന്ത്ര്യം എല്ലാവർക്കുമുണ്ട്.may be എന്റെ കഴിവില്ലായിമ ആവാം നീ വേറെ തേടി പോയത്. അത് എന്തും ആവട്ടെ നമുക്ക് പിരിയാം.. “.

അത് കേട്ടതും പ്രിയ അരവിന്ദന്റെ കാലിൽ വീണു.

” പ്ലീസ്.. പ്ലീസ് അരവിന്ദേട്ടാ.. എനിക്കൊരു തെറ്റ് പറ്റി പോയി എന്നോട് ക്ഷമിക്കണം.. “( അവൾ കാലിൽ വീണു കരഞ്ഞു കൊണ്ട് കൈ കൂപ്പി അരവിന്ദനോട്‌ കെഞ്ചി. അരവിന്ദൻ അവളെ എഴെന്നേൽപ്പിച്ചു അവളുടെ കണ്ണുകൾ തുടച്ചു )

” കരയാതെ, നിനക്ക് എന്നെക്കാളും ബെറ്റർ ആയ ഒരാളെ നീ കണ്ടെത്തി എന്നെ ഞാൻ കരുതുനുള്ളൂ.കോടതിയിൽ പോയാൽ മക്കൾ ആരുടെ കൂടെ എന്നതൊക്കെ ചോദ്യം ആവും.. നിനക്ക് ഇനിയുള്ള ജീവിതത്തിൽ ജീവിക്കാനുള്ള പൈസ യൊക്കെ ഞാൻ തരാംഅത് തരണം എന്ന് നിർബന്ധമില്ല,എന്നാലും ഞാൻ നിന്നെ ഒത്തിരി സ്നേഹിച്ചിരുന്നു.. പക്ഷെ, അത് തിരിച്ചറിയാൻ നിനക്ക് കഴിയാതെ പോയതാവും.സാരല്ല, നമ്മൾ ആഗ്രഹിക്കുന്നത് എന്നും നമ്മുടെ കൂടെ ഉണ്ടാവില്ല ല്ലൊ.അച്ഛനും അമ്മയും പോയപ്പോളായിരുന്നു ആ സത്യം ആദ്യമായി ഞാൻ തിരിച്ചറിഞ്ഞത്, ഇപ്പോൾ നീയും.പോവേണ്ടവർ പോവും.. നീ നിന്റെ വീട്ടിൽ പോയി നിന്നോളൂ.. നമുക്ക് കോടതിയിൽ വെച്ചു കാണാം. ”

” അരവിന്ദേട്ടാ പ്ലീസ്…. പ്ലീസ്.. ”

(പ്രിയ കരഞ്ഞു കൊണ്ട് കെഞ്ചി )

“പ്രിയ, പോസറ്റീവ് ആയിട്ട് നിന്നോട് പറയാൻ നോക്കിയിട്ടും എന്തോ എന്റെ കണ്ണ് നിറയുന്നു. നീ റെഡി ആവ് ഞാൻ നിന്നെ വീട്ടിൽ കൊണ്ടാക്കാം.”

“കൊല്ലാതെ കൊല്ലുക ആണല്ലേ??”

” ഞാൻ പിന്നെ എന്താ വേണ്ടത്?. ഇനിയും നിന്നെ വിശ്വസിക്കണോ? ഈ നിമിഷം വരെ നീ അല്ലാതെ വേറെ ഒരു പെണ്ണിനെ പറ്റി ഞാൻ ചിന്തിച്ചിട്ടു പോലുമില്ല. ഞാൻ നിന്റെ facebook ഓ whats up ഓ എന്നേലും സേർച്ച്‌ ചെയ്യുന്നത് നീ കണ്ടിട്ടുണ്ടോ?? നിന്നെ അത്രയും വിശ്വാസം ആയിരുന്നു എനിക്ക്.പക്ഷെ നീ എന്റെ fb യും whats up ഉം പലതവണ സേർച്ച്‌ ചെയ്തിട്ടുണ്ട്. എനിക്ക് അതൊന്നും ഒരു വിഷയമേ ആയിരുന്നില്ല. നീ നല്ലൊരു അമ്മ ആയിരുന്നു. ഇന്നലെ വരെ നല്ല ഭാര്യ ആയിരുന്നു. പക്ഷെ ഇന്ന്?? ആ സാരല്ല. നീ റെഡി ആവ് നമുക്ക് നിന്റെ വീട്ടിലേക്ക് പോവാം ”

പ്രിയ അരവിന്ദൻ ന്റെ കാലിൽ പിന്നെയും വീണു.കാലുകൾ മുറുകെ പിടിച്ചു കരഞ്ഞു.ആ നിമിഷം അരവിന്ദനും പൊട്ടി കരഞ്ഞു.

“ഹരി ഏട്ടാ എന്ത കഥ എഴുതുക ആണോ??”

(ശ്യാമ ഉറക്കെ ഹരി യോട് ചോദിച്ചു )

“എടിയേ.. നീ ഇങ്ങട് വന്നേ.. ഈ കഥ ഒന്നു വായിച്ചു നോക്കിയേ ”

” വല്ല പൈകിളി പ്രേമ കഥയുമാവും പാരിജാദം പൂത്തപ്പോൾ എന്ന വധം എഴുതി തീർത്തോ നിങ്ങൾ? ”

“ടീ ടീ എന്റെ കഥയെ വല്ലോം കുറ്റം പറഞ്ഞാൽ ഭാര്യ ആണെന്നൊന്നും നോക്കില്ല ചവിട്ടികൂട്ടി മൂലക്ക് ഇടും ”

“ഞാൻ ഗാർഹിക പീഡനത്തിന് കേസ് കൊടുക്കും ”

“അയിന് കൊടുക്കാൻ നീ ഉണ്ടായിട്ട് വേണ്ടേ” ഹരി പൊട്ടി ചിരിച്ചു

” നിങ്ങൾ നിങ്ങളുടെ കഥ വല്ല പൈകിളി ഗ്രൂപ്പിലും കൊണ്ട് പോയി ഇട്.. എനിക്ക് അടുക്കളയിൽ പണി ഉണ്ട് ” ശ്യാമ മുഖം വീർപ്പിച്ചു കൊണ്ട് പറഞ്ഞു.

“ടീ ടീ പിണങ്ങല്ലേ, നീ ഇതു വായിച്ചു നോക്ക്” ഹരി ശ്യാമ യുടെ അടുത്ത് പോയി മൊബൈലിൽ ടൈപ് ചെയ്ത കഥ കാട്ടി കൊടുത്തു. ”

ശ്യാമ മനസ്സില്ല മനസ്സോടെ അത് വായിച്ചു.ഒരു ദീർഘ നിശ്വാസം വിട്ടു.

“ആഹ് എന്ത് നല്ല ഭർത്താവ്.. ഒരു അവിഹിതം നടത്തണമെന്ന് കുറെ നാളായി ഞാൻ ആഗ്രഹിക്കുന്നു..ചേട്ടനും ഈ കഥയിലെ അരവിന്ദനെ പോലെ ആവും ല്ലേ?”

“കഥയല്ല മോളെ ജീവിതം ” ഹരി ലാലേട്ടനെ പോലെ തോൾ ചെരിച്ചു ലാലേട്ടന്റെ ശബ്ദം അനുകരിച്ചു ശ്യാമയോട് ഒരു കൊല ചിരി ചിരിച്ചു കൊണ്ട് പറഞ്ഞു ).

ആ ചിരിയിൽ ഉണ്ടായിരുന്നു അവൾക്കുള്ള മറുപടി.