രചന : ലീന ഷിജു
എല്ലാം അവൻ ആ ശിവജിത്ത് അല്ലെ കാരണം…
നിന്റെ കുഞ്ഞിനെ എടുത്തിട്ട് ഒരു ദയ യും ഇല്ലാതെ അല്ലേ മോളെ… നിന്നെ ഉപേക്ഷിച്ചതും കൊല്ലാൻ നോക്കിയതും…..വിഷ്ണു ഏട്ടൻ എന്താ പറയുന്നത്. ശിവേട്ടൻ ഒരിക്കലും അങ്ങനെ ചെയ്യില്ല. ചെയ്യാൻ കഴിയില്ല ആ മനസ്സ് എന്താണ് എനിക്ക് അറിയാം…ശിവേട്ടൻ ഈ ലോകത്തു ആരെഎങ്കിലും സ്നേഹിക്കുന്നുണ്ടേൽ അത് എന്നെ മാത്രം ആയിരിക്കും പിന്നെ… കോ.. വിഷ്ണു വിനു ദേഷ്യം കയറി…
എന്നിട്ട് ആണോടി ആ ആശുപത്രികിടക്കയിൽ നീ ഉറങ്ങി കിടന്ന സമയത്തു കഴുത്തു ഞെരിച്ചു കൊല്ലാൻ നോക്കിയത്….ശ്വാസം കിട്ടാതെ പിടയുന്ന കണ്ടു ആണ് ഞാൻ ഓടി വന്നത്… ഒരു നിമിഷം തെറ്റിയിരുന്നേൽ എന്ത് ചെയ്തേനെ….പറ ഗായത്രി മറുപടി താ…അതിന് അവൾക്ക് ഉത്തരം ഇല്ലായിരുന്നു….എന്റ ശിവേട്ടൻ അങ്ങനെ… ഒക്കെ ചെയ്യുമോ…ഗായത്രി ഞാൻ ഒരു കാര്യം പറയാം…
അവൻ നിന്നെ അല്ല ആവശ്യം ഒരു കുഞ്ഞു ആണ് അത് കിട്ടിയപ്പോൾ. നിന്നെ അവൻ വേണ്ട… അത് ആണ് കാര്യം….
മിണ്ടരുത് വിഷ്ണു.. ഏട്ടാ നാക്കിൽ എല്ല് ഇല്ലെന്നു കരുതി എന്തും വിളിച്ചു പറയാo എന്ന് കരുതണ്ട…
ഞാൻ ഒന്നും പറയുന്നില്ല…നീ ഈ ആഹാരം എടുത്തു കഴിക്ക് വെറുതെ പട്ടിണി കിടക്കാതെ….
എനിക്ക് എന്റെ കുഞ്ഞിനെ കാണണം വിഷ്ണു ഏട്ടാ….പ്ലീസ് ഞാൻ നിനക്ക് ഫോട്ടോ കാണിച്ചു തനത് അല്ലേ…ശിവയും രെമ്യ യും പിന്നെ നിങ്ങളുടെ കുഞ്ഞു മായി സന്തോഷം ആയിട്ട് കഴിയുന്നു നീ വെറുതെ… ഇവിടെ ഇരുന്നു കരയുന്നു… വർഷം രണ്ട് ആയില്ലേ… ഗായത്രി….
ഞാൻ പോകുവാ… എനിക്ക് വയ്യ നിന്നോട് പറയാൻ…സമയം പോയി ഇന്ന് ആ ഓഫീസർ ന്റെ വായിൽ ഇരിക്കുന്നത് മുഴുവൻ ഞാൻ കേൾക്കും….
ഫുഡ് ഒന്നും കഴിക്കാതെ ഇരിക്കല്ലേ…അവൾ തല കുലുക്കി..സമാധാനത്തോടെ….ടൈ ഒന്നു നേരെ ആക്കി…. ഷർട്ട് ഇൻ ചെയ്തു നേരെ ഇട്ട്.വിഷ്ണു ഗായത്രിയെ നോക്കിട്ട്….. പുറത്തേക്ക് ഇറങ്ങി….
വിഷ്ണു പോയതും ഗായത്രി എഴുന്നേറ്റു കണ്ണാടി യിൽ നോക്കി…മുൻപിൽ നിൽക്കുന്നത് ആ പഴയ ഗായത്രി യെ അല്ലെന്ന് അവൾക്ക് തോന്നി…
തീരെ മെലിഞ്ഞു….. ഒരു രൂപം…
കണ്ണിന്റെ താഴെ ആയി കറുപ്പ് പടർന്നു….അവൾ ഒന്നുചിരിച്ചു…..തന്നെ ഇപ്പോൾ കണ്ടാൽ ശിവേട്ടൻ പോലും മനസ്സിൽ ആകില്ല…ആ ഒരു അവസ്ഥയിൽ ആയി..വിഷ്ണു ഏട്ടൻ പറഞ്ഞത് എല്ലാം ശരി ആണ്… തന്റെ കഴുത്തിൽ മുറുക്കുന്നത്. പാതി മയങ്ങിയ ഓർമ്മയിലും ഞാൻ അറിഞ്ഞു. എന്തിനായിരിക്കും ശിവേട്ടൻ അങ്ങനെ ചെയ്തത്….
സിം നെറ്റ് ഇല്ലാത്ത ഒരു ഫോൺ ഗായത്രി കയ്യിൽ എടുത്തു.. വിഷ്ണു ഏട്ടൻ ബോർ അടി മാറ്റാൻ തന്നിട്ട് പോയ ഫോൺ….
ഫോണിൽ ശിവയും രെമ്യ യും ആദിയും ഒരുമിച്ചു നിൽക്കുന്ന ഫോട്ടോസ്….വോൾപേപ്പർ ആക്കി ഇട്ടആദി യുടെ ഫോട്ടോയിലേക്ക് അവൾ നോക്കി…
തനിക്കു ഇനി കാണാൻ ഈ ഫോട്ടോ കൾ മാത്രം ആയിരിക്കും.കാണാൻ വിധി….അമ്മേ ടെ മുത്തേ… പുതിയ അമ്മ യെ കിട്ടിയപ്പോൾ ഈ അമ്മേ മറന്നോ എന്റെ മോൻ…. അമ്മ വരാട്ടോ..മോനെ കാണാൻ….തന്റെ മകന്റെ രണ്ട് ബര്ത്ഡേക്കും പോകാൻ പറ്റിയില്ല… ബോധം ഇല്ലാതെ ഈ ഫ്ലാറ്റിനുള്ളിൽ എത്ര ദിവസം ആണ് കഴിഞ്ഞത്…ഓർത്തപ്പോൾ…അവളുടെ നെഞ്ചകം വിങ്ങി…..
അകലുമ്പോൾ ആണ് നമ്മൾ. ആ വെയ്ക്തിയെ എത്ര മാത്രം ജീവൻ ആണ് എന്ന് തിരിച്ചു അറിയുന്നത്…ശിവെ കാണാൻ അവളുടെ ഹൃദയം തുടി കൊട്ടി ഒപ്പം തന്റെ മകനും…പക്ഷേ രെമ്യ….?
എന്തിന് വേണ്ടി ആയിരിക്കും… എല്ലാം നേരിൽ കണ്ടു ചോദിക്കണം…ഈ ചെന്നൈ നഗരത്തിൽ വിഷ്ണു ഏട്ടൻ തന്നെ ആരും കാണാതെ താമസിപ്പിച്ചിരിക്കുന്നത്…എന്തിനായിരിക്കും. നൂറായിരം ചോദ്യം ങ്ങൾ അവളുടെ മനസ്സിലേക്ക് വന്നു…?താൻ ഇപ്പോൾ വന്നു പെട്ട് ഇരിക്കുന്നത് ഒരു ഗുഹ യിൽ അകപ്പെട്ട മാൻ ന്റെ അവസ്ഥ യിൽ ആണ് എന്ന് അവൾക്ക് തോന്നി….. എങ്ങനെ രെക്ഷപെടും എന്ന് അവൾക്ക് തന്നെ അറിയില്ല…
വിഷ്ണു ഏട്ടൻ കൊണ്ട് വെച്ചിട്ടു പോകുന്ന ആഹാരം കുറച്ചു എങ്കിലും ജീവൻ നില നിൽക്കാൻ വേണ്ടി കഴിക്കേണ്ടി വരുന്നു.. കഴിച്ചു കഴിഞ്ഞാൽ.. പിന്നെ ഓർമ്മ ഇല്ല….. ഉറക്കം വരും….. വിഷ്ണു ഏട്ടൻ വർക്ക് കഴിഞ്ഞു വരുന്നത് വരെ. ആ ഉറക്കം നിൽക്കും……പലപ്പോഴും പറഞ്ഞിട്ട് പോകുന്ന കാര്യം ആണ്…ഗായത്രി ഞാൻ മുറി ലോക്ക് ചെയ്തു വെയ്ക്കും വേറൊന്നും അല്ല നിന്റെ സുരക്ഷ കരുതി മാത്രം ആണ്….വിഷ്ണു ഏട്ടന്റെ വാക്കുകൾ….അന്ന് ഒന്നും സംശയം ഇല്ലായിരുന്നു…
പക്ഷേ ഇപ്പോൾ…ഗായത്രി ഓരോ ദിവസം….. തള്ളി നീക്കി…..പതിവ് പോലെ അന്നും വിഷ്ണു അവൾക്ക് ആയി… ആഹാരം ഒക്കെ എടുത്തു വെച്ച്… മുറി ലോക്ക് ചെയ്യാൻ നിന്നതും…
വിഷ്ണു ഏട്ടൻ മുറി ലോക്ക് ചെയ്യണ്ട.. എനിക്ക് ഇവിടെ ഇരുന്നിട്ട് ഒരു സുഖം ഇല്ല…. പുറത്തോട്ട് ഒക്കെ ഇറങ്ങാൻ ആഗ്രഹം ഉണ്ട്……അതിന് എന്താ മോളെ ഏട്ടൻ വന്നിട്ട് നമുക്ക് പുറത്തു പോകാം… മോൾ തനിയെ ഇറങ്ങേണ്ട.. ആരെങ്കിലും കണ്ടാൽ….എന്റെ ഫോണിൽ സിം എങ്കിലും ഇട്ട് തന്നിട്ട് പോ…
നീ ആരെ വിളിക്കാനാടി ……… പെട്ടെന്ന് വിഷ്ണു വിന്റെ മുഖം മാറി….വിഷ്ണു ഏട്ടാ അത്….ഗായത്രി…. പേടിച്ചു… സോറി മോളെ… പെട്ടെന്ന് ദേഷ്യം വന്നു. നല്ല കുട്ടി ആയി… ഇരിക്കു… നീ എന്താ എന്നെ മനസ്സിൽ ആക്കാതെ… നിനക്ക് വേണ്ടി ആണ് ഈ വിഷ്ണു അന്നും ഇന്നും ജീവിക്കുന്നത്…അത് മനസ്സിൽ ആക്കണം…..നീ ഹൃദയം കൊടുത്തു സ്നേഹിച്ചവൻ അറിയാല്ലോ. രെമ്യയുമായി സുഖം ആയിട്ട് ജീവിക്കുന്നു….
അന്ന് ആ സമൂഹ വിവാഹത്തിൽ എന്റെ രെമ്യ യുടെ വിവാഹം ഒഴിച്ചു… ബാക്കി ഉള്ള എല്ലാവരുടെയും നടത്തി വിട്ടു….എന്തിനാ പറ….അവൻ രെമ്യ വേണം. നിന്നെ ഒഴിവാക്കിയാൽ അല്ലേ അത് നടക്കു…..അതിനെ കുറിച്ച് വിഷ്ണു ഏട്ടൻ പറയല്ലേ….വിഷ്ണു ഏട്ടൻ തന്നെ ആണ്… കാരണം എന്നിട്ട് ശിവേട്ടന്റെ തലയിൽ കെട്ടി വെയ്ക്കാൻ നോക്കുവല്ലേ… ഗായത്രി കിതച്ചു..
കല്യണത്തിന്റെ അന്ന് മുങ്ങിട്ട്.. ഇപ്പോൾ ശിവേട്ടന്റെ തലയിൽ ഇടുന്നോ…അത് ഞാൻ അമ്പലത്തിൽ പോയിട്ടു വന്നപ്പോൾ വണ്ടി കേടായി. റോഡിൽ ആക്‌സിഡന്റ് ആയി കിടന്ന ആളെ കൊണ്ട് ഹോസ്പിറ്റലിൽ പോയി പോയി അവിടുത്തെ കാര്യംങ്ങൾ ഒക്കെ കഴിഞ്ഞു വന്നപ്പോൾ… ലേറ്റ് ആയി…എന്നിട്ട് ഷർട്ട് ലൊന്നും ചോരയോ ഹോസ്പിറ്റലിൽ പോയതിന്റെ ലക്ഷണങ്ങൾ ഇല്ലായിരുന്നല്ലോ…എന്നെ പൊന്നു ഗായത്രി…എനിക്കു സമയം ഇല്ല.. നിന്നോട് സംസാരിക്കാൻ… ഓഫീസിൽ പോകാൻ ഉള്ള സമയം കഴിഞ്ഞു….
……തുടരും……