23/04/2026

ഏട്ടൻ വാങ്ങിത്തന്ന ബുളളറ്റുമായി കോളേജിൽ ചെത്തി നടക്കുമ്പോഴാണു ‘ഗയ’യെ കാണുന്നത്.തുമ്പപ്പൂവിന്റെ നൗർമല്യവും പനിനീർപ്പൂവിന്റെ വിശുദ്ധിയുമുളളൊരു തമ്പുരാട്ടിക്കുട്ടി ആയിരുന്നു ഗയ…..

രചന – സുധീ മുട്ടം

#ക്യാമ്പസ്

“”” ഏട്ടൻ വാങ്ങിത്തന്ന ബുളളറ്റുമായി കോളേജിൽ ചെത്തി നടക്കുമ്പോഴാണു ‘ഗയ’യെ കാണുന്നത്.തുമ്പപ്പൂവിന്റെ നൗർമല്യവും പനിനീർപ്പൂവിന്റെ വിശുദ്ധിയുമുളളൊരു തമ്പുരാട്ടിക്കുട്ടി ആയിരുന്നു ഗയ

ഡിഗ്രിക്കു ഫൈനൽ ഇയർ വിദ്യാർത്ഥിയായ ഞാൻ നവാഗതർക്ക് സ്വാഗതമരുളുന്ന ദിവസം കുളിച്ചു സുന്ദരക്കുട്ടനായി പതിവിലും നേരത്തെയെത്തി

പതിവു കലാപരിപാടികളെല്ലാം മാറ്റിവെച്ചു നവാഗതകരെ ഞങ്ങൾ മച്ചാൻസ് എന്നറിയപ്പെടുന്ന ഗ്യാങ് സീകരിച്ചു കൊണ്ടിരുന്നു

പുതിയവരുടെ മുന്നിൽ ജെന്റിൽമാൻ ലുക്ക് പ്രദർശിപ്പിച്ചായിരുന­്നു ഞങ്ങൾ നിന്നിരുന്നത്

ഞങ്ങൾ മച്ചാൻസ് ഗ്രൂപ്പിൽ മൊത്തം ഏഴുപേരാണ്

കോളേജിലെ സകല വഷത്തരത്തിനും മുമ്പിൽ മച്ചാൻസ് ഗ്രൂപ്പ് മുന്നിലായിരുന്നു

മച്ചാൻസ് ഗ്രൂപ്പിനെ ചോദ്യം ചെയ്യുവാൻ ആരും മുതിർന്നിരുന്നില്ല

പല പ്രശ്നങ്ങൾ ഉണ്ടായപ്പോഴും കോളേജിൽ നിന്നും പറഞ്ഞു വിടാതിരുന്നത് ഞങ്ങളായിരുന്നു പഠിത്തത്തിലും കലാലയത്തിലും ടോപ്പ്

ആദ്യകാഴ്ചയിൽ തന്നെ ഗയക്കുട്ടിയെ കണ്ടതോടെയെന്നുളളിൽ അനുരാഗമുണർന്നു

ഉളളിലെവിടെയോ പ്രണയത്തിന്റെ പുൽനാമ്പുകൾ പൊട്ടിമുളച്ചു

പേരും നാളും ചോദിച്ചു തുടങ്ങി അവളുടെ ഫുൾ ഹിസ്റ്ററി ഞാൻ മനസ്സിലാക്കി

തമ്പുരാട്ടിക്കുട്ടിയ­ാണെങ്കിലും സാധാരണ കുടുംബാംഗമായിരുന്നു

വീട്ടിൽ അച്ഛനും അമ്മക്കുമായി ഒരേ ഒരു മകൾ

പിന്നീടെന്റെ ശ്രദ്ധ മുഴുവൻ അവളുടെ ക്ലാസിന്നു മുന്നിലായിരുന്നു

അവളുടെ ഓരോ നീക്കവും ചലനവും സ്വഭാവ രീതിയുമൊക്കി മനസ്സിലാക്കി ഞാൻ അവൾക്കായി മാറിത്തുടങ്ങി

എന്നിലെ ഉഴപ്പനായ വിദ്യാർത്ഥി ഒരുപാടു മാറുകയായിരുന്നു ഗയയുടെ സാന്നിദ്ധ്യത്തിലൂടെ

പഠനങ്ങളിലും മറ്റു കാലാപരിപാടികളിലും മുന്നിലെത്താനുളള വെമ്പലുകൾ എന്നിലുയർന്നു

കോളേജിൽ നടന്ന നൃത്ത മൽസരത്തിലെന്റെ ഗയക്കായിരുന്നു ഒന്നാം സമ്മാനം

അവളുടെ മനോഹരമായ നൃത്തച്ചുവടുകളെന്റെ നിദ്രക്കു പലപ്പോഴും ഭംഗം വരുത്തി

ഇഷ്ടമാണെന്നു പലപ്പോഴും പറയാൻ ഒരുങ്ങിയപ്പോഴും ഉളളിന്റെയുളളിലെ എന്നെയെനിക്കു സ്വയം കടിഞ്ഞാണിടേണ്ടി വന്നു

പലപ്പോഴുമുളള കുശലം പറച്ചിലുകളിലും ഞങ്ങൾ കൂടുതൽ അടുത്തു

പതിയെ പതിയെ അവളെന്റെയൊരു നല്ല സുഹൃത്തായി മാറി

ഞങ്ങളുടെ സൗഹൃദം പ്രണയമാണെന്നു കോളേജു മുഴുവനും വ്യാഖ്യാനിക്കപ്പെട്ട­ു എങ്കിലും ഞങ്ങൾ തമ്മിലുള്ള സൗഹൃദത്തിനൊരു കോട്ടവും വന്നില്ല

ഡിഗ്രിയുടെ എന്റെ ക്ലാസുകൾ അവസാനിക്കാൻ കുറച്ചു ദിവസങ്ങൾ കൂടി മാത്രം ശേഷിക്കേ വാകമരച്ചുവട്ടിൽവെച്ച­ു അവളെന്റെ മുന്നിൽ മനസ്സു തുറന്നു

“”” നിജൂ നമ്മുടെ സൗഹൃദം പലരും തെറ്റായി വ്യാഖ്യാനിച്ചു.എനിക്­കറിയാം നീയെന്നും എന്റെ നല്ലൊരു സുഹൃത്തായിരുന്നെന്ന്­.ഒരു നോട്ടം കൊണ്ടുപോലും നീയെന്നിൽ കളങ്കമേൽപ്പിച്ചിട്ടി­ല്ല.എനിക്കെന്നുമൊരു താങ്ങും തണലുമായിരുന്നു നീ..ശരിയല്ലേ””””

“”” ഉം,,, ഞാൻ അലക്ഷ്യമായി മൂളി

“””” ഡാ നീയെന്റെ മുഖത്തു നോക്കി സംസാരിക്കൂ””””

“”” പരീക്ഷ കഴിഞ്ഞു ഇവിടെ നിന്നു പോയാലും നമ്മുടെ സൗഹൃദം തുടരണം.എന്നും എനിക്ക് എന്ത് ആവശ്യം വന്നാലും നിന്നെ വിളിക്കും.അപ്പോൾ ഓടിയെത്തണം.എന്നെ ഏറ്റവും അധികം മനസ്സിലാക്കിയത് നീയാ.എന്റെ സുഖദുഃഖങ്ങളിലും നീയെന്നും എന്നോടൊപ്പം ഉണ്ടായിരുന്നു. നീ യാത്ര പറയുന്ന നിമിഷം കൂടിയെനിക്കു ഓർക്കാൻ വയ്യ.എത്രയോ ഹൃദയഭേദകമായ ഒരു വിടവാങ്ങലായിരിക്കും”­””

ഇതുകേട്ടു എന്നിൽ നിന്നും മിഴിനീർ തുളളികൾ ധാരയായി ഒഴുകിയിറങ്ങി

“”” ഡാ നീ കരയുകയാണോ ..കോളേജിലെ കളളതെമ്മാടീ നീ കരയാതെ നിക്കും സങ്കടം വരുന്നു”””

ഞാനൊന്നും മിണ്ടാതെ കുനിഞ്ഞിരുന്നു

സങ്കടം സഹിക്കാൻ കഴിയുന്നില്ല…നല്ലൊ­രു സൗഹൃദം തകരാതിരിക്കാനായി ആണു ഗായൂനോട്(ഗയയെ ഞാൻ വിളിക്കണെ അങ്ങനെയാണ്)ഇതുവരെ പ്രണയം തുറന്നു പറയാതിരുന്നത്

ഇനിയെനിക്കു പിടിച്ചു നിൽക്കാൻ ആകുമായിരുന്നില്ല

പെട്ടന്നു ഞാൻ ഗായൂനെ കെട്ടിപ്പിടിച്ചു ചുംബനവർഷം നടത്തി

അവൾ കുതറിമാറുമെന്നു കരുതിയ എനിക്കു തെറ്റി

എന്റെ സാമിപ്യം ഇഷ്ടപ്പെടുന്നതിനാൽ ആയിരിക്കാം അവളൊന്നു കൂടി എന്നിലേക്ക് ചേർന്നു നിന്നുകൊണ്ടു മൊഴിഞ്ഞു

“”” എടാ തെമ്മാടി ചെക്കാ എനിക്കറിയാം നിന്റെ മനസ്സിൽ എന്നോടുളള ഇഷ്ടത്തിന്റെ അളവ് എത്രയുണ്ടെന്നു.ഓരോ പ്രാവശ്യവും കാണുമ്പോഴും ഞാൻ കൊതിച്ചിരുന്നു.ഗായൂ നിന്നെയെനിക്കു ഇഷ്ടമാണെന്നു ഒരു വാക്കു കേൾക്കാനായി.എന്നാൽ ഞാനകലുമെന്നു വിചാരിച്ചു നീയൊന്നും പറഞ്ഞില്ല.എന്നെ ഇത്രയുമധികം സ്നേഹിക്കുന്ന …എന്നെ ഏറ്റവും കൂടുതൽ മനസ്സിലാക്കുന്ന നിന്നെയെനിക്കു നഷ്ടപ്പെടുത്താനെനിക്­കു വയ്യ നിജൂ..റിയലി ലവ്വ് യൂ ഡാ””””

അവളെ കെട്ടിപ്പുണർന്നു നിൽക്കുമ്പോൾ ഞങ്ങളുടെ പ്രണയത്തെ അംഗീകരിച്ചുകൊണ്ട് ഗുൽമോഹർ പൂക്കൾ ഞങ്ങളിൽ അനുഗ്രഹം ചൊരിഞ്ഞു കൊണ്ടിരുന്നു

എനിക്കും എന്റെ ഗായൂനും വേണ്ടി മാത്രമായി”””