06/06/2026

കന്യക

കന്യക
•••••••••••••••••••

“”അച്ഛനെന്തൊക്കെ പറഞ്ഞാലും ശരി ഇത്തരം ഒരു വൃത്തികേടിന് കൂട്ടു നിൽക്കാൻ ഞാനൊരുക്കമല്ല….!!

അച്ഛനെന്തു തന്നെ പറഞ്ഞാലും ഈ ഒരു കാര്യം ഞാൻ സമ്മതിക്കില്ല…!! അതിനായച്ഛനിനി എന്നെ കാത്തു നിൽക്കണമെന്നില്ല…!!!

ചന്ദദാസാ…..!!

നീയാരോടാണ് സംസാരിക്കുന്നതെന്നറിയാമോ നിനക്ക്. …?

ഞാൻ. …ഞാനീ ദേശത്തെ പ്രമുഖ ”മണാളർ” ആണ്..! മറക്കരുത് നീയത്

മണാളർ….!!

ത്ഫൂ…!!

നാണമില്ലേ അച്ഛാ…
അച്ഛനതിങ്ങനെ വിളിച്ചു പറയാൻ …?

നായർ സമുദായത്തിലെ ഉന്നതൻ. ..
പക്ഷേ ചെയ്യുന്നതോ ….??

ദേശത്തെ വയസ്സറിയിച്ച നായർ പെൺകുട്ടികളുടെ കന്യാകാത്വം കവരുക , എന്നിട്ടവരെ നാട്ടിലെ പ്രമാണിമാരായ അഫൻ നമ്പൂതിരിമാർക്ക് സംബന്ധം ചെയ്തു കൊടുക്കാൻ അവസരം സൃഷ്ടിച്ചു കൊടുക്കുക. ..!!

ഇത്തരത്തിൽ അച്ഛൻ കന്യാകാത്വം കവർന്നെടുത്ത എത്ര പെൺകിടാങ്ങളുടെ ശാപമുണ്ടച്ഛാ നമ്മുടെ ഈ വീടിന്. ..??

എത്ര പേരുടെ സ്വപ്നങ്ങൾ ആണച്ഛാ അച്ഛൻ തകർത്തെറിഞ്ഞത്….

മണാളർ ആണെത്രെ”””…!!

“”നിന്റ്റെ സംസാരം വല്ലാതെ അതിരുകൾ ലംഘിക്കുന്നു ചന്ദ്രദാസാ.””….

സാവിത്രിക്കുട്ടി മരണപ്പെട്ട വിവരമിപ്പോൾ പുറത്താരുംതന്നെ അറിഞ്ഞിട്ടില്ല …

വിവരമറിഞ്ഞ് ദേശക്കാരെത്തുന്നതിനു മുമ്പ്
“”നിഷേകം””നടന്നിരിക്കണം..!!!

അതിനിപ്പോൾ നീയെന്റ്റെ കൂടെ വന്നേ പറ്റുകയുളളു ചന്ദ്രദാസാ…..

കാരണം നമ്മുടെ ഇന്നത്തെ എല്ലാ ഐശ്വര്യങ്ങൾക്കും കാരണം ആ മനയും അവിടത്തെ നമ്പൂതിരിമാരുമാണ്….!!

അതുകൊണ്ട് തന്നെ അവർക്കൊരാവശ്യം വന്നാൽ സഹായിക്കുക എന്നത് നമ്മുടെ കടമയാണ്. ..!!
വരിക നീയെനിക്കൊപ്പമിപ്പോൾ തന്നെ. ..!!

“”കഷ്ടം ഉണ്ടച്ഛാ….!!

ജീവിച്ചിരിക്കുന്ന സാവിത്രിക്കുട്ടിയെ താലികെട്ടി കൂടെ കൂട്ടാനല്ല അച്ഛൻ എന്നെയീ നിർബന്ധിക്കുന്നത്…..!!

കന്യകയായി മരണപ്പെട്ടു എന്നൊരു കാരണത്താൽ, നാളെ സാവിത്രിക്കുട്ടിയൊരു ദുഷ്ടാത്മാവായിവിടെ അലഞ്ഞു നടക്കുമെന്ന അന്ധവിശ്വാസത്താൽ മരിച്ചു കിടക്കുന്ന അവളെ പ്രാപിക്കാൻ. …,,,അവളിലെ കന്യകാത്വം ഇല്ലാതാക്കാൻ…., …””നിഷേകം”” എന്ന നീചവും വൃത്തിക്കെട്ടതുമായ ദുരാചാരം നടപ്പിലാക്കാൻ അതിനല്ലേ അച്ഛനെന്നെ നിർബന്ധിക്കുന്നത്..!!

ചന്ദ്ര ദാസാ ഞാൻ നിന്നോടിപ്പോൾ ആവശ്യപ്പെട്ടിരിക്കുന്നത് എന്റ്റെ പിൻഗാമിയായീ പാത നീ പിൻതുടരണമെന്നല്ല….മറിച്ച്. …

കൂടുതൽ വിശദീകരണം വേണമെന്നില്ല അച്ഛാ…!!

എനിക്കറിയാം അച്ഛൻ പറയാൻ പോവുന്നതെന്താണെന്ന്…. !!

കീഴൂർ മനയിൽ ഇന്ന് പുലർച്ചെ മരണപ്പെട്ട സാവിത്രിക്കുട്ടിയുമായുളള “നിഷേകം””എന്ന ദുരാചാര ചടങ്ങ് നടത്താൻ ഒരാളെയും ഈ സമയം വരെയും തമ്പുരാക്കൻമാർക്ക് ലഭിച്ചിട്ടില്ല. ..!!

അതീവരഹസ്യമായി പുറംലോകം അറിയാതെ മാത്രം നടത്തുന്ന ആ നീച കൃത്യം വിശ്വസിച്ചേൽപ്പിക്കാൻ തക്ക വിശ്വാസം ഉളള അടിയാളരായ നായൻമാരൊന്നും മനയിലില്ലേ അച്ഛാ. ..???

നീ പറഞ്ഞതെല്ലാം ശരിയാണ് മോനെ….!!

ദുരാചാരമാണ്…..!!

അന്ധ വിശ്വാസവുമാണ്…. !!

നീചവുമാണീ “””നിഷേകം””…!!

ആഗ്രഹങ്ങൾ പൂർത്തീകരിക്കാതൊരു കന്യകയായ പെൺകുട്ടി അപമൃത്യവിനിരയായാൽ അവളുടെ ആത്മാവ് ഇവിടെയാകെ അലഞ്ഞു തിരിയുമെന്നും മനയിലെ സന്തതിപരമ്പരകൾക്കത് ദോഷമായി ഭവിക്കുമെന്നും മനയിലുളളവർ ഭയപ്പെടണൂ….

അല്ലെങ്കിലും പണ്ട് മുതൽ തന്നെ “”നിഷേക””മെന്നപേരിൽ മരണപ്പെട്ട കന്യകകളായ പെൺക്കുട്ടികളെഅടിയാളരെ കൊണ്ട് പ്രാപിപ്പിക്കുന്ന ചടങ്ങ് നടത്തി പോന്നിരുന്നു..!!

മദ്യവും മറ്റു ലഹരിവസ്തുക്കളും ഉപയോഗിച്ച് ബോധംമറയുന്നൊരവസ്ഥയിലാണ് പല അടിയാളരായ നായർ ചെക്കൻമാരും അതിനു തയ്യാറാവുക. ..!!

പക്ഷേ മാനക്കേട് ഭയന്ന് ചില നമ്പൂതിരിമാർ ഇങ്ങനെ തയ്യാറായി വരുന്ന അടിയാളരെ ‘നിഷേക’ത്തിനുശേഷം കൊന്നു കളയാൻ തുടങ്ങി…അതുകൊണ്ട് തന്നെ ഇപ്പോൾ ആരും ഇങ്ങനെയൊരു കാര്യം ചെയ്യാൻ മുമ്പോട്ടു വരുന്നില്ല…!!!

അതുകൊണ്ട് നീയെന്റ്റെ ഒപ്പം വന്നേ മതിയാവൂ ചന്ദ്ര ദാസാ……-!!

അച്ഛാ …. അച്ഛൻ എന്തെല്ലാം പറഞ്ഞാലും……

മോനെ…..ചന്ദ്രാ…

നീയച്ഛനെ അനുസരിക്കണം…..!!!

ഇല്ലെങ്കിൽ നാളെ മുതൽ മനയിലെ തമ്പ്രാകൻമാർ അന്തിക്കൂട്ടിന് പായ വിരിക്കുന്നത് നമ്മുടെ ഈ വീട്ടിലാവും …!!

നിന്റ്റെ അമ്മയുടെയോ സഹോദരിമാരുടെയോ കൂടെയാവും നാളെമുതൽ അവർ ശയ്യിക്കുന്നത്. ..!!

മണാളർ എന്ന സ്ഥാനവും ഏറ്റെടുത്ത് ഞാനീ നാട്ടിലെ നായർ വീടുകളിൽ കയറി നടക്കുന്നതുകൊണ്ടാണവരിതുവരെ ഇങ്ങോട്ടു തിരിയാതിരുന്നത്…!!

പക്ഷേ ഇപ്പോൾ എന്റെ മോനീ അച്ഛനെ അനുസരിച്ചില്ലെങ്കിൽ…….!!

**********************

ഇനിയും വിറയൽ മാറാത്ത ശരീരവുമായച്ഛനൊപ്പം മനയുടെ പടിപ്പുര കടന്നു ചെല്ലുമ്പോഴേ ചന്ദ്രദാസൻ കണ്ടു തന്നെ കൂട്ടി വരാൻ വൈകിയതിലച്ഛനെ ശകാരവർഷങ്ങൾകൊണ്ട് പൊതിയാൻ കാത്തു നിൽക്കുന്ന തമ്പുരാക്കൻമാരെ…..!!

അകാലമൃത്യൂവരിച്ച മകളെയൊർത്തുളള ദു:ഖം അച്ഛൻ നമ്പൂതിരിയുടെ മുഖത്തുപോലും കാണാനുണ്ടായിരുന്നില്ല…!!

മറിച്ച് ‘നിഷേകം’ മുടങ്ങുമോയെന്ന ഭയമായിരുന്നു ആ മുഖത്ത്….! അങ്ങനെ സംഭവിച്ചാൽ മരിച്ച മകൾ നാശം വിതയ്ക്കാൻ പോവുന്ന മനയുടെ ചിത്രമായിരുന്നു അയാളുടെ കണ്ണുകളിൽ. … !!

പുതുവസ്ത്രങ്ങളണിയിച്ചൊരു വരനെപ്പോലെ സാവിത്രിക്കുട്ടിയെ കിടത്തിയിരിക്കുന്ന അറയിലേക്ക് ചന്ദ്ര ദാസനെ കൂട്ടി കൊണ്ട് പോയത് അഫൻ നമ്പൂതിരിയായിരുന്നു…..!!

മനോഹരമായലങ്കരിച്ച അറയിലെ പട്ടുമെത്തയിൽ ഒരു പുതുപെണ്ണിനെപ്പോലെ സാവിത്രി കുട്ടിയെ ഒരുക്കി കിടത്തിയിരുന്നു ആരൊക്കെയോ. ….

ഇന്നലെ വരെ തനിക്ക് മുന്നിൽ ഒരു മുഖദർശനം പോലും തരാതെ ഓലക്കുടയാൽ മുഖം മറച്ച് നടന്നിരുന്നവൾ ഇന്നിതാ പ്രാണൻ നഷ്ടപ്പെട്ട ശരീരവുമായ് താൻ പ്രാപിക്കുന്നതും കാത്ത് കിടക്കുന്നു. ..!!

ദൈവങ്ങളേ നിങ്ങളിത്രയും ക്രൂരരാണോ…!!

ഇന്നേവരെ ഒരു കാറ്റിനാൽ പോലും കളങ്കമേൽക്കാത്തയിവളെ, ഇവളുടെ ഈ ശരീരത്തെ ഇതേ പവിത്രതയോടെ ദഹിപ്പിക്കാൻ നിനക്കൊന്നും ചെയ്യാൻ സാധിക്കില്ലേ ദൈവമേ…..!!

എനിക്കാവില്ലിവളെയൊരു നോട്ടം കൊണ്ട് പോലും കളങ്കപെടുത്താൻ….!

‘ചന്ദ്ര ദാസാ….
സമയം അതിക്രമിക്കണൂ….
എളുപ്പത്തിൽആവട്ടെ…..!!

തൊട്ടു പുറകിൽ നിന്നൊരൊച്ച കേട്ടപ്പോൾ അവൻ ഞെട്ടി തിരിഞ്ഞു നോക്കി. ..

അറയുടെ കിളിവാതിലിലൂടെ അങ്ങോട്ട് നോക്കി നിൽക്കുന്ന അഫൻ തമ്പൂരാനെ കണ്ടവൻ ഞെട്ടി. …

“”ഈശ്വരാ ഇങ്ങനെ ഒരു ദുഷ്കർമ്മം ചെയ്യാൻ വേണ്ടിയാണോ നീയെന്നെ…….!!

ചിന്തിക്കാൻ സമയമില്ല ചന്രദാസാ ..!!

ഈയൊരു കർമ്മം കഴിയാതെ നിനക്കീ അറയിൽ നിന്നിനി പുറത്തു പോവാൻ കഴിയില്ല…!

എളുപ്പമാവട്ടെ…

ഭീഷണിയുടെ സ്വരത്തിൽ അഫൻ തമ്പുരാനത് പറയുമ്പോൾ വിറക്കുന്ന കൈകളാൽ സാവിത്രിക്കുട്ടിയുടെ ഉടയാടകളിൽ കൈകൾ വെച്ചൂ അയാൾ. …

അപ്പോൾ തൊട്ടരിക്കിലെന്നവണ്ണം സാവിത്രി കുട്ടിയുടെ തേങ്ങലയാളുടെ കാതിൽ അലയടിച്ചൂ….

“”അരുതേ. …!!

വേണ്ട. ..!!

മരണംവരെ ഞാൻ കാത്തുസൂക്ഷിച്ചതെല്ലാം മരണത്തിനപ്പുറം എന്നിൽ നിന്ന് കവർന്നെടുക്കരുതേ….!!

അരുതേ…… !!

കാതിൽ യാചനകൾ പെയ്തിറങ്ങുമ്പോൾ മരവിച്ച മനസ്സുമായവളുടെ തണുത്തുറഞ്ഞ ശരീരത്തിലേക്ക് തന്റ്റെ ശരീരം ചന്ദ്ര ദാസൻ ചേർത്തമർത്തുമ്പോൾ അന്ധവിശ്വാസം കൊണ്ട് ഉടലെടുത്ത “നിഷേക”മെന്ന പ്രാകൃത ദുരാചാരം അവിടെ പൂർണ്ണമാവുകയായിരുന്നു

കാലം മാറ്റിമറിക്കുമിത്തരം ദുരാചാരങ്ങളെന്ന ഉറപ്പവർക്ക് നൽക്കുംപോലെ പുറത്തപ്പോഴൊരു പെരുമഴ പെയ്യാൻ തുടങ്ങിയിരുന്നു…!!!

കഥയുടെ ആശയം..
പ്രിയ സുഹൃത്ത് സജിയേട്ടൻ

Re post