പ്രിയപ്പെട്ടവൾ
“നീയെന്നെ ഇത്രയധികം സ്നേഹിക്കുന്നതെന്തിനാണ് പെണ്ണെ?”
“എന്റെ സന്തോഷവും എന്റെ ജീവനും നീയല്ലേടാ, പിന്നെങ്ങനെ ഞാൻ നിന്നെ സ്നേഹിക്കാതിരിക്കും?”
“എന്നിരുന്നാലും പെണ്ണെ നീയെനിക്ക് ഒരിക്കലും സ്വന്തമാവില്ലല്ലോ?”
“അത് നിനക്കും അറിയുന്നതല്ലേ? ഇനിയും രണ്ട് ദിവസങ്ങൾ മാത്രമേ എനിക്ക് മുന്നിലുള്ളൂ, അതുകഴിഞ്ഞാൽ ഈ നാടെനിക്ക് വെറുമൊരു ഓർമ മാത്രമായിരിക്കും ആ ഓർമയ്‌ക്കൊപ്പം നമ്മുടെ നല്ല നിമിഷങ്ങളും വേണമെന്നൊരു തോന്നൽ.”
അവൾ പറയുന്നത് കേട്ട് അവനവളെ കുറച്ച് നേരം കണ്ണെടുക്കാതെ നോക്കിയിരുന്നു.അന്നേരം എന്തായിരുന്നു അവന്റെ മനസ്സിൽ? പ്രിയപ്പെട്ടവളെ എന്നെന്നേക്കുമായി നഷ്ടപെടുന്നതിന്റെ നോവായിരുന്നോ അതോ അവളില്ലാതെ താനില്ലെന്ന് പറയാതെ പറഞ്ഞതോ?
“ഇന്നും നാളെയും എനിക്ക് നിനക്കൊപ്പം ഇരിക്കണം നിഹാൽ. ഒരുപാട് സംസാരിക്കണം രാത്രിയുടെ യാമങ്ങളിൽ ആ നെഞ്ചിൽ ചേർന്ന് കിടക്കണം അധരങ്ങളിൽ അധരങ്ങൾ ചേർത്ത് എന്റെ പ്രണയം മുഴുവൻ നിന്നിലേക്ക് പകരണം. സിരകൾക്ക് ചൂടുപിടിക്കുന്ന നിമിഷം ഒരു ചെറു നോവോടെ മുഴുവനായും നിന്റേത് മാത്രമാകണം.അവസാനം വിയർപ്പിൽ കുതിർന്നു കിതപ്പോടെ നിന്റെ നെഞ്ചിൽ തലചായ്ച്ചുറങ്ങണം.”
“എന്തിനാ പെണ്ണെ ഇത്രയും എന്നെ സ്നേഹിച്ചിട്ടും എന്നിൽ നിന്നകലണമെന്ന് വാശി പിടിക്കുന്നത്?”
“എനിക്കെന്റെ വീട്ടുകാരെ വിഷമിപ്പിക്കാൻ വയ്യ നിഹാൽ ഇപ്പോൾ എനിക്ക് നിന്നെ സ്നേഹിക്കണം പിന്നീട് ഓർമയുടെ കാണാകയങ്ങളിലേക്ക് നിന്നെ തള്ളിയിടാൻ…….”
നിഹാൽ ദക്ഷയെ ഗാഢമായി പുണർന്നുകൊണ്ട് അവളുടെ അധരങ്ങളിൽ ചുംബിച്ചു, അത് കൊതിച്ചപോലെ അവളും അവനെ പുണർന്നു……..
💚💚💚💚💚
അകലണമെന്നത് വിധിയെങ്കിലും പ്രണയിക്കുന്നു ഞാൻ നിന്നെ അഗാധമായി എന്നിൽ നീയും നിന്നിൽ ഞാനും ചേരുമ്പോൾ നമ്മളൊന്നാകുന്നു.
അവൾ വേറെ വിവാഹം കഴിക്കുന്നില്ല. ഈ ജന്മം അവനൊപ്പമുള്ള നല്ല ഓർമ്മകൾ മാത്രം മതി കൂട്ടിന്…..

by