രചന – ഫാസ് ഫസ്ന
# സെക്സി # ഭാര്യ
“നോക്യേ… ഈ നൈറ്റിയിൽ ഞാൻ സെക്സിയല്ലേ ?
റാംപിലൂടെ താരങ്ങൾ നടക്കുന്ന പോലെ എന്റെ മുന്നിലൂടെ അവൾ അങ്ങോട്ടുമിങ്ങോട്ടും നടന്നു..
ഞാനവൾക്ക് മാർക്കിടണം അതിനാണ്…
ഞാനവളെ, എന്റെ ഭാര്യയെ, ആദ്യമായി കാണുന്ന പോലെ നോക്കി..
അവൾ പറയുന്ന പോലെ അയൽപക്കക്കാരന്റെ കണ്ണിലൂടെ എനിക്കവളെ നോക്കാൻ കഴിയുന്നില്ല എന്നതു തന്നെയാണ് സത്യം..
ഒരുപക്ഷേ അങ്ങനൊരു ശ്രമം നടത്തിയാൽ ചിലപ്പോൾ എനിക്കവളെ പ്രണയിക്കാൻ കഴിയുമായിരിക്കും..
എന്നിട്ടെന്തിനാ…
ഒടിഞ്ഞു തൂങ്ങിയ മാറുകളും ചാടിയ വയറും പിന്നെ………
അതൊന്നും മാറില്ലല്ലോ…
” എന്തേ… സുന്ദരി ആയിട്ടുണ്ടല്ലേ.. ”
വീണ്ടും വീണ്ടും അവൾ എന്നെ അവളിലേക്കാകർഷിക്കാൻ ശ്രമിച്ചു കൊണ്ടേയിരുന്നു…
പക്ഷെ… സത്യം പറഞ്ഞാൽ..
സത്യം.. അതു തന്നെയായിരുന്നു.. അവളെന്നെ എത്ര നന്നായിട്ടാണ് മനസിലാക്കിയിട്ടുള്ളത്.. എനിക്ക് അവളെ മടുത്തിരുന്നു..
“എനിക്കൊന്ന് കൂടെ കല്യാണം കഴിക്കണം.. ”
ഞാൻ അവളോട് പറഞ്ഞു..
ഒരു പൊട്ടിത്തെറിയാണ് ഞാൻ പ്രതീക്ഷിച്ചത്.. എന്നാൽ എന്റെ പ്രതീക്ഷകളെ തെറ്റിച്ച് അവളെന്നെ നോക്കി ചിരിച്ചു..
ചിരിച്ചതല്ല.. പുഛിച്ചു…
” ദാമ്പത്യം തുടങ്ങുന്നതിനും മുന്നേയുള്ള നിങ്ങളുടെ ലൈംഗീകത നിങ്ങളെ ഒരു കാമദേവനാക്കിയിരിക്കുന്നു…”
എക്കറിയാം തെറ്റ് അവളുടേതല്ല ഒരിക്കലും.. ആറ് വർഷം മുമ്പ് ഞാനവളെ കല്യാണം കഴിക്കുമ്പോൾ എനിക്കവൾ സുന്ദരി തന്നെ ആയിരുന്നു..
ഒട്ടും ഉടഞ്ഞിട്ടില്ലാത്ത മാറുകളും ആലില വയറും.. പിന്നെ അവളുടെ……
എല്ലാം എന്നെ മത്ത് പിടിപ്പിക്കുന്നവ തന്നെയായിരുന്നു…
പിന്നീടെപ്പോഴാണ് എനിക്കവളെ മടുത്ത് തുടങ്ങിയത്…
എന്റെ ബീജം അവളുടെ വയറ്റിൽ ഭ്രൂണമായ് വളർന്ന് തുടങ്ങിയത് മുതൽ അവളിൽ അവശതകളും തുടങ്ങി….
ഇനി അവൾക്കൊന്നിനും കഴിയില്ലെന്ന് സ്വയം ഉറപ്പിച്ച് വീണ്ടും പഴയ ബന്ധങ്ങൾ തേടിയിറങ്ങി..
അവളിലിനി തനിക്ക് തരാൻ അമൃതൊന്നുമില്ലെന്ന് സ്വയം വിശ്വസിച്ചു…
ഒരോന്നായ് അവൾ കണ്ട് പിടിക്കുമ്പോൾ… ആദ്യമൊക്കെ കുഞ്ഞിനെയും കെട്ടിപ്പിടിച്ച് അവൾ പൊട്ടിക്കരഞ്ഞു..
പിന്നെ പിന്നെ അത് പൊട്ടിത്തെറികളായി…
വീട്ടിലവളറിയിച്ചപ്പോൾ വീട്ടുകാരുടെ ദാർഷ്ഠ്യത്തിന്ന് മുന്നിൽ എല്ലാം ഉപേക്ഷിച്ച് എന്നെ വീണ്ടും അവളിലേക്കർ പ്പിക്കാൻ ശ്രമിച്ചു…
എനിക്ക് വേണ്ടി ഒരു അഭിസാരികയെ പോലെ അവൾ അഭിനയിച്ചു.
എങ്കിലും എല്ലാം തന്നു കഴിഞ്ഞാലും എനിക്കവളിൽ തൃപ്തി തോന്നുന്നില്ല….
അവളുടെ ഉടയാത്ത മാറിടങ്ങൾ ഉടച്ചത് ഞാനാണെന്ന ഉത്തമ ബോധ്യമുണ്ടായിട്ടും,
എന്റെ കുഞ്ഞിനെ വയറ്റിൽ കൊണ്ടു നടന്നിട്ടാണ് അവളുടെ വയറിലും മാറ്റിലും അടയാളങ്ങളുണ്ടായതെന്നറിഞ്ഞിട്ടും..
എല്ലാം എന്റെ മനസ് സമ്മതിച്ചിട്ടും എന്റെ ശരീരം വീണ്ടും അവളെ അകറ്റി തുടങ്ങി…
എന്നിട്ടും എന്നെ അവളിലേക്കാകർഷിക്കാൻ അവളെന്തൊക്കെ ചെയ്തു..
പക്ഷേ എനിക്കതെല്ലാം വെറും പേക്കൂത്തുകൾ മാത്രമായി…
ഒരിക്കൽ ഒരുമിച്ച് പുറത്തിറങ്ങിയപ്പോൾ, ഞാൻ നോക്കി നിൽക്കെ, ഏതോ ഒരാളെ പിടിച്ച് നിർത്തി അയാളോടവൾ ചോദിച്ചു:
” ഞാൻ സെക്സിയാണോ ചേട്ടാ ?
അയാളവളെ വല്ലാത്തൊരു വശ്യമായ നോട്ടം നോക്കി…
ആൾക്കൂട്ടത്തിന് നടുവിൽ വെച്ച് ഞാനവളുടെ കരണത്തടിച്ചു..
പുകഞ്ഞ മുഖവുമായി തല താഴ്ത്തി അവൾ നടന്നു നീങ്ങുമ്പോൾ അയാളും പതിയെ കളമൊഴിയുന്നത് ഞാൻ കണ്ടു…
അയൽപക്കക്കാരന്റെ ജനലിലൂടെ നോക്കിയാൽ തന്റെ സൗന്ദര്യം നിങ്ങൾക്കാസ്വദിക്കാനാവുമെന്ന് അവൾ പറഞ്ഞപ്പോൾ.. മറ്റുള്ളവരുടെ മുമ്പിൽ തന്റെ ഭാര്യ സുന്ദരിയാണല്ലോ എന്നോർത്ത് ഞാൻ തെല്ലൊന്നാശ്വസിച്ചു…
എങ്കിലും ആ സ്നേഹത്തെയും കവച്ച് വെച്ച് വീണ്ടും അവളുടെ ചുരിദാറിനുള്ളിലൂടെ തന്റെ നോട്ടം ഉടഞ്ഞു തൂങ്ങിയ അവളുടെ മാറിലേക്കും.. ആടിക്കളിക്കുന്ന അവളുടെ വയറിലേക്കും പതിക്കുമ്പോൾ… വീണ്ടും എന്റെ കാമം കെട്ടടങ്ങാൻ തുടങ്ങി…
ഞാനോർത്തു… പ്രസവിച്ചെണീറ്റ് അവളിവിടെ വരുമ്പോൾ നല്ലപോലെ തടിച്ചിട്ടുണ്ടായിരുന്നു…
ആ തടി എന്നിൽ അറപ്പുളവാക്കുന്നു എന്ന് ഞാൻ പറയാതെ തന്നെ അവൾ മനസിലാക്കി…
പട്ടിണി കിടന്ന് മെലിഞ്ഞു… എനിക്ക് വേണ്ടി….
എന്നിട്ടും..
എല്ലാം അവൾ മനസിലാക്കുന്നുണ്ടായിരുന്നു…
ഞാൻ കൈവിട്ട് പോവാതിരിക്കാൻ അവളെന്തൊക്കെ ചെയ്തു..
പക്ഷെ എന്നിട്ടും
ആ ആഗ്രഹം മനസിലങ്ങനെ തന്നെ കിടക്കുകയാ..
വേറെ കല്യാണം കഴിക്കണം….
” ആ പെൺകുട്ടി പ്രസവിക്കില്ലേ.. ?
“അതോ.. പ്രസവിക്കാത്ത ഒരാളെയാണോ നിങ്ങൾ കെട്ടാൻ പോവുന്നത് ?
അവളുടെ ചോദ്യം തുളച്ചുകയറിയത് എന്റെ നെഞ്ചിൻ കൂടിലായിരുന്നു…
“അവൾ പ്രസവിച്ചാലെന്ത് ചെയ്യും…
വീണ്ടും വേറെ കെട്ടുമായിരിക്കും അല്ലേ…”
അന്നേരം അവളുടെ കണ്ണിലെ കനലുകൾ പൊള്ളിച്ചത് എന്റെ പൗരുഷത്തെ തന്നെയായിരുന്നു….

by