18/04/2026

പ്രണയാഗ്നി : ഭാഗം 01

രചന – ദക്ഷ

“ബസിന്റെ സൈഡ് സീറ്റിൽ ഇരുന്നു പുറത്തേക്ക് കൈകൾ നീട്ടി താഴേക്കു പതിക്കുന്ന മഴ തുള്ളികൾ തട്ടി തെറിപ്പിച്ചു കളിക്കുകകയാണ് അവൾ…….” ” ശക്തമായ മഴ അല്ലായിരുന്നു കൊണ്ടു അവൾക്കു പുറത്തെ കാഴ്ചകൾ കാണാനും തടസ്സം തോന്നിയില്ല…… ” .”ഇടക്കു മുഖത്തേക്കു പാറി വിഴുന്ന മൂടി ഇഴകളെ നനഞു കൈ വിരലുകൾ കൊണ്ടു ചെവിയുടെ പുറകിലേക്ക് ഒതുക്കി വെച്ചു കൊണ്ടു വീണ്ടും ആ മഴ തുള്ളികളെ തന്റെ വിരലുകളാൽ തലോടി … ” “ഇടയ്ക്കു വീശുന്ന കാറ്റിൽ മഴ തുള്ളികൾ അവളുടെ മുഖത്തെയും മുടിയേയുമൊക്കെ തട്ടി തലോടി പോകും……..” “ചുറ്റും ഉള്ളത് ഒന്നും അവളു അറിയാതെ ആയിരുന്നു ആ നിമിഷങ്ങളും കൈ വിരലുകളെ തട്ടി തെറിപ്പിച്ചു പോകുന്ന മഴ തുള്ളികളും പെട്ടന്നു കണ്ണിൽ നിന്നും മറഞ്ഞു പോകുന്ന വഴിയോര കാഴ്ചകളും മാത്രമായൊരു ലോകത്തായിരുന്നു അവൾ…” “ഇനി ഇവൾ ആരാണെന്നു പറയാം…. ഗൗതമി മേനോൻ ..(ആമി )…….. വര്ഷങ്ങളായി ദുബായിൽ ബിസിനസ് നടത്തുന്ന രവീന്ദ്രൻ മേനോന്റെയും ഭാനുമതിയുടെയും മകൾ….. ഒരു ചേട്ടൻ കൂടി ഉണ്ട് ഗൗതം…. ഇനി ഗൗതമിയെ പറ്റി പറയാം…ഒരു എംബിഎകാരിയാണ് അവൾ…… (കൂടുതൽ വഴിയേ പറയാം)

ജനിച്ചതും വളർന്നതുമൊക്കെ മറ്റൊരു നാട്ടിൽ ആരുന്നിട്ടും അവൾക്കു എന്നും പ്രിയം അച്ഛന്റെ വിട് ആരുന്നു ….. (അച്ഛന്റെ വീട്ടിൽ അച്ഛമ്മയും രവീന്ദ്രൻന്റെ സഹോദരൻ രാഘവൻ ഭാര്യ രേവതിയും അവരുടെ ഒരേ ഒരു മകൾ ഗോപികയും ആരുന്നു താമസം.ഗോപിക രണ്ടാം വർഷ ബി എ എ വിദ്യർത്ഥിയും ……രാഘവൻ കുടുംബപരമായി ഉള്ള പാടവും മറ്റ്‌ ബിസിനസ്മായി പോകുന്നു…. രേവതി ഒരു സാധാരണ വിട്ടമ്മ.) ഓരോ അവധി കിട്ടുമ്പോളും അവൾ തറവാട്ടിൽ വന്നു നില്ക്കുമരുന്നു….. പഴയകാലാ രീതികൾ പിന്തുടരുന്ന ചിട്ടയും അടക്കവും ഉള്ള ഒരു വീട് ആരുന്നു അതു… ദുബായിൽ ഉള്ള ജീവിതം ഏറെ കുറെ മടുത്തു തുടങ്ങിയപ്പോൾ ഒരു മാറ്റത്തിനായി അവൾ കോളേജ് പഠനം കോയമ്പത്തൂർ ആക്കി…… പഠനം കഴിഞ്ഞു അവൾ ദുബായിലേക്കു തന്നെ തിരിച്ചു പോയി… രണ്ടു ദിവസം മുൻപാണ് ദുബായിൽ നിന്നും രണ്ടു വര്ഷങ്ങള്ക്കു ശേഷം അവൾ നാട്ടിൽ വന്നത്…… ഇനി കുറച്ചു നാള് നാട്ടിൽ നിൽകാം എന്ന തീരുമാനത്തിൽ ആണ് വന്നതു…….. (ഇത്രയും കാലത്തിനിടെ അവളുടെ ജീവിതത്തിൽ ഒരുപാട് കാര്യങ്ങൾ സംഭവിച്ചു അതൊക്കെ വഴിയേ പറയാം തല്കാലം ഇത്ര മതി)

മോളെ മോളെ……. അടുത്ത ഇരിക്കുന്ന സ്ത്രീ തട്ടി വിളിച്ചപ്പോളാണ് അവളു തന്റെ ചുറ്റുമുള്ള ലോകത്തേക്ക് വന്നതു…… “മോളെ ആ ഷട്ടർ അങ്ങു താഴ്ത്തി ഇട്ടേക്” നോക്കു കുട്ടി….. കുട്ടിയുടെ മെല് ആകെ വെള്ളം തെറിച്ചു നനഞു തുടങ്ങിയിരിക്കുന്നു വെല്ല അസുഖവും വരും അതു അങ്ങു താഴ്ത്തി ഇട്ടേക്കു……. അവർ പറഞ്ഞതു അവൾക്കു ഇഷ്ട്ടപെടാത്ത കാര്യം ആയിരുന്നെങ്കിലും ഒരു അമ്മയുടെ സ്നേഹവും ശാസനയും നിറഞ്ഞ വാക്കുകൾ അവൾക്കു എതിർക്കാൻ തോന്നിയില്ല അവൾ അപ്പോൾ തന്നെ ഷട്ടർ താഴ്ത്തി ഇട്ടു….. ദേഷ്യം ആയോ എന്നോട് മുഖം കണ്ടാൽ അറിയാം ഞാൻ പറഞ്ഞതു ഒന്നും ഇഷ്ട്ടമായില്ലന്ന… അയ്യോ അങ്ങനെ ഒന്നുമില്ല അമ്മേ….. അയ്യോ സോറി എന്താ വിളിക്കണ്ടതെന്നു അറിയില്ല അതാ ഞാൻ അമ്മ എന്നു വിളിച്ചത് .. അതിനു എന്താ മോളെ എനിക്കു മോളുടെ പ്രായത്തിൽ ഒരു മോളുണ്ട് മാത്രവുമല്ല അങ്ങനെ വിളിക്കുന്നത് കേൾക്കാനാ ഒരു സുഖം….. മോളെ കണ്ടപ്പോൾ സ്വന്തം മോളേ പോലെ കണ്ടു പറഞ്ഞതാ…. അവൾക്കു എന്തോ മനസ്സിൽ ഒരു തണുപ്പ് അനുഭവപെട്ടു തന്റെ അമ്മയുടെ പ്രായം തോന്നിക്കുന്ന ആ സ്ത്രീയോട് ഒരു പ്രതേക സ്നേഹവും അടുപ്പവും അവൾക്കു തോന്നി ………..

മോളു എങ്ങോട്ടാ? തനിച്ചേ ഉള്ളല്ലേ… കോയമ്പത്തൂർ ഇറങ്ങും അമ്മേ അവിടാണോ മോളുടെ വിട് അതോ ജോലി ചെയുന്ന സ്ഥലമാനോ? ഞാൻ അവിടുത്തെ കോളേജിൽ ആണ് പഠിച്ചത് ഇപ്പം അവിടെ ഒരു സർട്ടിഫിക്കറ്റ് ആവിശ്യത്തിന് പോവാ….. മോളുടെ വീട്ടിൽ ആരൊക്കെ ഉണ്ട്? അപ്പാ അമ്മ പിന്നെ .. ചേട്ടൻ വേറെ കുറച്ചു വിശേഷം കൂടി പരസ്പരം പറഞ്ഞു…. മോളുടെ കല്യാണം ? അതു കേട്ടപ്പോൾ അവളുടെ മുഖത്തൊരു ഞെട്ടൽ ആ സ്ത്രീ കണ്ടു പുറത്തേക്കു ഒഴുകാൻ വെമ്പി നിൽക്കുന്ന രണ്ടു തുള്ളി കണ്ണീരും ……. ഞാൻ വെറുതെ ചോദിച്ചതാ മോളെ മോൾക്ക്‌ പറയാൻ ഇഷ്ട്ട അല്ലേൽ വേണ്ട അതു വിട്ടേക്ക്…… ഞാൻ വെറുതെ ചോദിച്ചെന്നെ ഉള്ളു …. പെട്ടന്നു അവളു മുഖം ഉയർത്തി മുഖത്തൊരു ചിരി വരുത്തി……… പിന്നിട് അവർ പരസ്പരം ഒന്നും സംസാരിച്ചില്ല ആ സ്ത്രീ സംസാരിക്കാൻ താല്പര്യം കാണിച്ചെങ്കിലും അവൾ മനപ്പൂർവം ഒഴിഞ്ഞു മാറി……. കുറച്ചു കഴിഞ്ഞു അവർക്കു ഇറങ്ങേണ്ട സ്ഥലം ആയപ്പോൾ യാത്ര പറഞ്ഞവർ പോയി…….. പിന്നെയും അവൾ തനിച്ചായി ആ യാത്രയിൽ….. കോയമ്പത്തൂർ ചെല്ലുന്ന വരെ അവളുടെ യാത്രയിൽ മൗനം ആരുന്നു അവൾക്കു കൂട്ടു…..

“കോയമ്പത്തൂർ ബസ് സ്റ്റാൻഡിൽ ഇറങ്ങി അവളു” “അവൾ ഒരിക്കൽ നടന്നതും മറക്കാൻ പറ്റാത്തതുമായ്‌ വഴികളിലൂടെയും മറ്റും ഒരിക്കൽ കൂടി നടന്നു തുടങ്ങി….. ” ഞായറാഴ്ച ആയതിനാൽ തിരക്ക് ഉണ്ടായിരുന്നു…. വഴിയിൽ കച്ചവട കാരുടെ നിരകൾ കാണാം….. ഒരിക്കൽ പിന്നിട്ട വഴികളിലൂടെ പോകുമ്പോൾ മനസ്സ് പലതരം ഓർമകളുടെ വേലിയേറ്റത്തിൽ ആരുന്നു….. സന്തോഷവും സങ്കടവും നിറഞ്ഞ കഴിഞ്ഞു പോയ നിമിഷങ്ങൾ ഇനി ഓർമ്മകൾ മാത്രമാണല്ലോ എന്നു ഓർത്തപ്പോൾ അവളുടെ കാലുകൾക്കു തളർച്ച നേരിടുന്ന പോലെ തോന്നി…… എങ്കിലും പഴുകും തോറും വീഞ്ഞിനു രുചി കൂടുന്ന പോലെ ആണല്ലോ ഓർമ്മകളും അതു ആലോചിച്ചവൾ മുന്നോട്ട് നീങ്ങി…. അവിടമൊക്കെ ചുറ്റി നടന്നു സമയം കുറച്ചു മുന്നോട്ടു നീങ്ങിയപ്പോൾ അവളുടെ ഉള്ളിൽ വിശപ്പിനു വിളി വന്നു… ഇനിയും യാത്ര തുടരാനാണേൽ അകത്തു എന്തേലും ചെല്ലണമെന്ന് കരുതി അവിടെ ഉള്ള റെസ്റ്റോറന്റ്ൽ കയറി ഫുഡ്‌ കഴിച്ചു….

ഒരു ബോട്ടൽ വെള്ളം വാങ്ങി ബാഗിൽ വെച്ചു… അടുത്തുള്ള ഒരു ഓട്ടോ സ്റ്റാൻഡിൽ നിന്നും ഒരു ഓട്ടോ പിടിച്ചു….. അവൾ പറഞ്ഞു കൊടുത്ത വഴി അനുസരിച്ചു ഓട്ടോ ചെന്നു നിന്നത് അവിടുത്തെ പ്രീശസ്തമായൊരു കോളേജിന് മുൻപിൽ ആരുന്നു…… അവിടം കണ്ടപ്പോൾ അവളുടെ മുഖത്തു സങ്കടംവും എന്തൊക്കെയോ ഒരിക്കലും മറക്കാത്ത ഓർമകളുടെ കലവറയാണ് തന്റെ മുന്നിൽ നിൽക്കുന്ന സ്ഥലം… കോളേജ് കവാടം കടന്നു അവളു അകത്തേക്കു കയറി… രണ്ടു സൈഡിലും പുല്ലു പിടിപ്പിച്ചു കിടക്കുന്ന വഴിയിലൂടെ അവൾ മുന്നോട്ട് നടന്നു…… ഇടക്കു വീശുന്ന ഇളം കാറ്റ് അവളുടെ മൂടി ഇഴകളെ തലോടി പോയി.. ഒരുപാട് തവണ തന്റെ പാദം പതിഞ്ഞ വഴിയുലൂടെ നടന്നപ്പോൾ വീണ്ടും അവളാ പഴയ കോളേജ് വിദ്യാർത്ഥി ആയി മാറിയ പോലെ ആരുന്നു….. മനസ്സിൽ എന്തൊക്കെയോ നഷ്ട്ടങ്ങളുടെ സുഖമുള്ള ഓർമപെടുത്തലുകൾ കൂടി ആരുന്നു….. അവിടെ ഉള്ള ഒരു വാക മരംചുവട്ടിൽ അവളു ഇരുന്നു….

കൺ മുന്നിൽ ഒരു ക്യാൻവാസിൽ ഓർമ്മകളുടെ പലതരം ചിത്രങ്ങൾ ആ നിമിഷം അവൾ കണ്ടു…….. മീര……മീര………. മീര :എന്താടി കിടന്നു കൂവുന്നേ ഞാൻ നിന്റെ അടുത്ത തന്നെ ഇരിപ്പുണ്ട്ല്ലോ…എനിക്കു കേൾകാം നീ പറ…… ഗൗതമി : എന്നിട്ടാണോ ഞാൻ ചോദിച്ചതിനു നീ ഇങ്ങനെ കേൾക്കാത്ത പോലെ ഇരുന്നേ….. മീര : ഓ അതാണോ അതിനു പ്രേതേകിച് ഞാൻ എന്തു പറയാനാ നിന്റെ ഇഷ്ടം അല്ലേ എന്റെയും അതിനു പ്രതേകച്ചു ഒരു മറുപടി വേണോ…. ഗൗതമി : ഹോ ഇപ്പളാ സമാധാനം ആയതു ഞാൻ കരുതി നീ സമ്മതിക്കില്ല എന്നു….. ഇനിയിപ്പോൾ ഒന്നും നോക്കണ്ടല്ലോ പെട്ടി റെഡി ആക്കുന്നു നാളെ തന്നെ പോകുന്നു….. അല്ല എവിടെ പോകുന്ന കാര്യം ആണ് ഈ പറയുന്ന രണ്ടും…… ശബ്ദം കേട്ട ഭാഗത്തേക്ക്‌ രണ്ടു പേരും നോക്കി…. ഗൗതമി : വിഷ്ണു എടാ നീ ഇതു എവിടെ ആരുന്നു എന്തിയെ അരുണും ദേവു… നിങ്ങള് ഒരുമിച്ചണല്ലോ അങ്ങോട്ട് പോയതു…… വിഷ്ണു :ഒന്നും പറയണ്ട ഞങ്ങള് ഒരുമിച്ച് തന്നാ പോയതു പക്ഷേ ഇടയ്ക്കു വെച്ചു രണ്ടിനെയും കണ്ടില്ല പിന്നെ ഞാൻ കുറെ നോക്കിട്ട് കാണാഞ്ഞൊണ്ട് നിങ്ങളുടെ അടുത്തേക്കു പൊന്നു…..

മീര :ആ എങ്കിൽ ആ ലൈബ്രറിയുടെ ഏതേലും സൈഡിൽ കാണും കണ്ണും കണ്ണും നോക്കി കഥയും പറഞ്ഞു ഇനി ലൈബ്രറിയിൻ ഇറക്കി വിടണം വരണേൽ….. ഗൗതമി : എന്നാലും എന്താടി ഇതു പോലെ പറയാൻ ഒരു 5മിനിറ്റ് ഫ്രീ കിട്ടിയാൽ മതി അപ്പോൾ രണ്ടും കൂടി ഏതേലും സൈഡിൽ ഒരുമിച്ചു നിക്കുന്നതു കാണാം…… വിഷ്ണു :എന്റെ പൊന്ന് ആമി നിന്റെ കിരണേട്ടൻ പോലെ അല്ല ഈ ലോകത്ത് എല്ലാരും…. അതു കൊണ്ടു അവരുടെ സ്നേഹം കണ്ടു കുശുമ്പ് തോന്നിട്ട് കാര്യം ഇല്ല….. പെട്ടന്നു ആമിയുടെ മുഖം വടിയത് മീര കണ്ടു….. മീര : വിഷ്ണു വേണ്ട……. നിനക്കു അറിയാവുന്നതല്ലേ അവളുടെ കിരണേട്ടനെ പറ്റി എന്തേലും പറഞ്ഞാൽ അവൾക്കു വിഷമം ആകും എന്നു…. നീ അതു വിട്ടേക്ക് നിനക്കു അറിയാല്ലോ അവളെ….. മീറ പറഞ്ഞപ്പോളാ വിഷ്ണു ആമിയുടെ മുഖം ശ്രെദ്ധിച്ചത് വിഷ്ണു നോക്കിയപ്പോൾ ആമിയുടെ മുഖത്തൊരു സങ്കടം കണ്ടു പെട്ടന്നു വിഷയം മാറ്റാൻ എന്നോണം അവൻ ചോദിച്ചു അല്ല രണ്ടു പേരും എങ്ങോട് പോകുന്ന കാര്യയമ ഞാൻ വന്നപ്പോൾ ചർച്ച ചെയ്‌തോണ്ട് ഇരുന്നേ….

മീര : അതോ…..എടാ ക്ലാസ്സ്‌ തീരാൻ ഇനി 3മാസം കൂടി അല്ലേ ഉള്ളു അതു കൊണ്ടു ദേവു പറഞ്ഞു ഈ 3മാസം അവളുടെ വീട്ടിൽ ഞങ്ങൾ നിൽക്കണം ഹോസ്റ്റൽ വാസം അവസാനിപ്പിക്കണം എന്നു…. ഇവിടെ അടുത്താണല്ലോ അവളുടെ വീട്…… ആമി കേട്ടപാടെ യെസ് പറഞ്ഞു ഇപ്പം എന്റെ സമ്മതം എന്താണെന്നു ചോദിച്ചു നിന്നതാ ഇവൾ….. വിഷ്ണു :എന്നിട്ട് എന്തു തീരുമാനിച്ചു രണ്ടും ഗൗതമി :പെട്ടി പാക് ചെയുന്നു പോകുന്നു…… ഇനി 3മാസം ഹോസ്റ്റൽ നിയമങ്ങൾ ഇല്ലാതെ അടിച്ചു പോളിക്കുന്നു…….. ആമി ചാടി കയറി മറുപടി പറഞ്ഞു…. മീര :മ്മം അതേടാ ഞങ്ങള് നാളെ തന്നെ അങ്ങോട്ട് മറുവാ…ഇനി വേണം ഒന്നു അടിച്ചു പൊളിക്കാൻ…. ഇനി 3മാസം കൂടി അല്ലേ ഉള്ളു… അതു പറഞ്ഞപ്പോൾ ഗൗതമിയുടെയും വിഷ്ണുവിന്റെയും മുഖം വാടി…. ഗൗതമി :ശെരിയാ ഇനി 3മാസം കൂടി അതു കാഴ്ഞ്ഞ നമ്മളു വിഷ്ണു :നമ്മളു? ബാക്കി പറ നമ്മളു പിരിയും എന്നാണോ ഒരിക്കലും ഇല്ല നമ്മുടെ ശരീരം മാത്രമേ പോകു ഇവിടുന്നു മനസ്സ് ഇവിടെ തന്നെ കാണും…. നമ്മളു 5പേരും എന്നും ഇതു പോലെ തന്നെ ആരിക്കും…. എന്താ അല്ലേ….

മീര :അതേടാ നമ്മളു എത്ര അകലെ ആണേലും എന്നും ഈ ഫ്രണ്ട്ഷിപ്പ് നമുക്കു ഇടയിൽ ഒരിക്കലും നിറം മങ്ങാതെ കാണും കൂടുതൽ തെളിമയോടെ…. വിഷ്ണു :മ്മം… ഗൗതമി : ഒരിക്കൽ കിരണേട്ടന്റെ ഒപ്പം ഇവിടെ വരണം…നമ്മുടെ ഇവിടുത്തെ ജീവിതം മൊത്തം കാണിച്ചു കൊടുക്കണം…. എന്നിട്ട് പറയണം ഇതാരുന്നു ഒരിക്കലും മറക്കാത്ത ഈ ആമിയുടെ ജീവന്റെ തുടിപ്പിന്റെ ഒരിക്കലും മങ്ങാത്ത ഓർമ്മകൾ എന്നു….. വിഷ്ണു :എന്റെ പൊന്ന് ആമി അങ്ങേര് വിളിച്ചോണ്ട് ഹണിമൂൺ ആഘോഷിക്കാൻ ഒന്നും നീ ഇങ്ങോട്ട് വന്നേക്കല്ലേ അങ്ങേരു നിന്നേ ഇവിടെ നിർത്തിയിട്ടു പോകും അടുത്ത ഏതേലും കോഴ്‌സിന് ചേർത്തിട്ടു…. അതാണല്ലോ നിന്റെ കിരണേട്ടന്റെ സ്വഭാവം അതു പറഞ്ഞവൻ ചിരിച്ചു ചിരി തീർന്നില്ല ഇവനെ ഇന്നു ഞാൻ ആമി അവനെ അടിക്കാൻ ഓടി മീര :ആമി വേണ്ട വിട്ടേക്ക് ആമി :ഇല്ല ഇവൻ കുറെ നേരമായി വിഷ്ണു :ഞാൻ ചുമ്മ പറഞ്ഞതാടി എന്നും പറഞ്ഞവൻ ഓടി ആമി പുറകെയും മീര അതു കണ്ടു അവിടെ ഇരുന്നു ചിരിച്ചു….. ഒഴുകി ഇറങ്ങിയ കണ്ണുനീർ തുടച്ചു അവളോര്ത്തു ഇന്നും എല്ലാം പഴയതിനേക്കാൾ തെളിമയോടെ തന്റെ മനസിൽ തെളിഞ്ഞു നില്കുവാണെന്നു….. ഒരിക്കലും മായാതെ….. അവളു അവിടുന്നു ഇറങ്ങി താൻ പിന്നിട്ട വഴികളിലൂടെ ഒന്നു എത്തി നോക്കി തിരിഞ്ഞു നടന്നു….. കോളേജ് കവാടം കഴിഞ്ഞു ഇറങ്ങിയപ്പോൾ അവൾ ഒരിക്കൽ കൂടി തിരിഞ്ഞു നോക്കി…..

“കോളേജിൽ നിന്നു ഇറങ്ങി നേരെ പോയത് അവിടെ ഉള്ള ഒരു അമ്പലത്തിൽ ആരുന്നു…. ” അമ്പല നടയിൽ തൊഴു കൈകളോടെ നിൽകുമ്പോൾ പുറത്തേക്കു ഒഴുകാതെ ഇരിക്കാൻ ശാസിച്ചു നിർത്തിയ കണ്ണുനീർ തുള്ളികൾ അനുസരണകേടു കാട്ടി കഴിഞ്ഞിരുന്നു………. കവളിലൂടെ ചുടു കണ്ണുനീർ ഒഴുകി ഇറങ്ങി അതു അവളിലെ ചില ഓർമ്മകൾ കൺ മുന്നിൽ തെളിയിച്ചു …… ചെ നിങ്ങൾ എന്തായി ഈ കാണിക്കുന്നേ വണ്ടി നിർത്തു എനിക്കു പോണം…… ഇല്ല തല്കാലം നീ കുറച്ചു നേരത്തേക്ക് എങ്ങോട്ടും പോകുന്നില്ല അതും പറഞ്ഞയാൾ ദേഷ്യയതോടെ കാറിനു സ്പീഡ് കൂട്ടി…… ഇനിയും ഒന്നും മിണ്ടാതെ ഇരുന്നിട്ട് കാര്യം ഇല്ലെന്നു അറിയാവുന്നതു കൊണ്ടു അവളുടെ ഉള്ളിലെ ദേഷ്യം പുറത്തേക്കു വന്നു അതൊരു പൊട്ടിതെറിയായി മാറാൻ അധികം സമയം വേണ്ടി വന്നില്ല….. ടോ കുറെ നാളായി തന്റെ വട്ട് ഞാൻ സഹിക്കുന്നു … കണ്ടില്ല കേട്ടില്ല എന്നു വെച്ചു പലതും ഞാൻ വിട്ടു കളഞ്ഞു തന്റെ വട്ട് കുറച്ചു കഴിയുമ്പോൾ അങ്ങു മാറികോളും എന്നു കരുതി..

തന്നോട് ഞാൻ പറഞ്ഞതല്ലേ പല ആവർത്തി ഞാൻ മറ്റൊരാളുടെ പെണ്ണ് ആണെന്നു എന്നിട്ടും നാണമില്ലേ മറ്റൊരാളുടെ സ്വന്തമായത് ഇങ്ങനെ പിടിച്ചു വാങ്ങാൻ നടക്കാൻ… ( അവളുടെ വാക്കുകൾ അയാളിൽ ദേഷ്യം പടർത്തി കണ്ണുകളിൽ കനൽ എരിയുന്ന പോലെ ദേഷ്യം കൊണ്ടു ചുവന്നിരുന്നു അവൾക്കു അതു കണ്ടു പേടി ആയി.. ഇനി ഒരിക്കൽ കൂടി…….. നീ ഇനി ഒരിക്കൽ കൂടി എനോട് നീ മറ്റൊരാൾക്ക്‌ സ്വന്തമാണെന്നു പറഞ്ഞാൽ എല്ലാ അർത്ഥത്തിലും ഞാൻ നിന്നേ എന്റെ സ്വന്തമാക്കിയിരിക്കും…. മാത്രവും അല്ല നമുക്കിടയിൽ ആരാണോ തടസ്സം ആ ആളെ എന്നന്നേക്കുമായി ഇല്ലാതാകേണ്ടി വരും അതു കൊണ്ടു നീ എന്നെ വാശി കയറ്റരുത്….. അങ്ങനെ സംഭവിച്ചാൽ നീ ഒരുപാട് കരയേണ്ടി വരും ഞാൻ കാരണം അതു ഓർത്തോ…… എനിക്കു ഇഷ്ടം അല്ല നീ കരയുന്നത് പക്ഷേ നീ വാശി പിടിച്ചാൽ കരയേണ്ടി തന്നെ വരും….. അതെ എനിക്കു അറിയാം നിങ്ങൾക്കു ഭ്രാന്ത്‌ ആണ് എന്നു..ആ ഭ്രാന്ത് കാരണം ഞാൻ കരയുമെന്നും… ഒന്നു ചോദിച്ചോട്ടെ നിങ്ങള് എന്റെ ആരാ ഈ കിടന്നു ഇത്ര അധികാരത്തോടെ സംസാരിക്കാനും അവകാശം കാണിക്കാനും…..

എന്നിൽ അവകാശം ഉള്ളവർക്കു പോലും എന്നോട് കാണിക്കാത്ത ഇത്ര അധികാരം താൻ എന്തിനാ കാണിക്കുന്നേ ദേ ഇതാണ് പല തവണ എന്നെ തോൽപിക്കാൻ നീ ചോദിക്കുന്ന ഈ ഒരു ചോദ്യത്തിന് ഉള്ള മറുപടി നിനക്കു തരാനാ ഇപ്പം നിന്നെയും കൊണ്ടു പോകുന്നേ…. ഇനി ഒരു അര മണിക്കൂർ അത്രയേ വേണ്ടുള്ളൂ അതുവരെ നിന്റെ ഭാഷയിൽ പറഞ്ഞാൽ ഈ ഭ്രാന്തനെ സഹിക്കുക…. അയാള് എന്തോ തീരുമാനിച്ചു ഉറപ്പിച്ച പോലെ ആരുന്നു ആ സംസാരം അതു കൊണ്ട് തന്നെ അടുത്ത നിമിഷം എന്തായിരിക്കും സംഭവിക്കാൻ പോകുന്നത് എന്നു ഓർത്ത് അവളുടെ ഹൃദയം പിടഞ്ഞ്‌ പോയി നെറ്റിയിൽ വിയർപ്പു കാണങൾ പൊടിഞ്ഞു……. തൊണ്ട വരളുന്ന പോലെ തോന്നി……. എന്തു പറ്റി നിനക്കു എന്താ വെള്ളം വേണോ അയാളിലെ അസുര ഭാവം മാറി ആകുലത നിറഞ്ഞ മുഖത്തോടെ ആരുന്നു ആ ചോദ്യം കൂടിക്കണം എന്നു തോന്നിയരുന്നെങ്കിലും അയാളോട് ഉള്ളു വെറുപ്പ് കൊണ്ടു അവൾ അതു നിരസിച്ചു….

കുറച്ചു ദൂരം കൂടി മുൻപോട്ട് പോയി വണ്ടി എന്നിട്ട് റോഡിനു സൈഡിൽ ആയി വണ്ടി നിർത്തി അയാള് ഇറങ്ങി. കാർ ലോക്ക് ചെയിതു എങ്ങോട്ടാ പോയി ഇനി എന്താണെന്നു ഉള്ള ചോദ്യം തന്റെ മുന്നിൽ തെളിഞ്ഞു നിന്നു ഒപ്പം പറഞ്ഞ അറിയിക്കാൻ പറ്റാത്തൊരു ഭയം അവളെ പിടി കൂടി…… അവൾക്കു അറിയാം അയാള് എന്തും ചെയ്യാൻ മടി ഇല്ലാത്തവൻ ആണെന്നു മാത്രവും അല്ല തന്നോട് അയാൾക്കു സ്നേഹം അല്ല ഒരു തരം ഭ്രാന്ത് ആണെന്നു….. എന്തെങ്കിലും എതിർതൽ അയാളുടെ കോപം സർവ്വതും നശിപ്പിക്കും അതുകൊണ്ട് തന്നെ അവൾ എന്തും വരെട്ടെന്നു കരുതി നിന്നു ആ നിമിഷം….. ഒന്നു രണ്ടു മിനുട്ട് കഴിഞ്ഞു അയാള് വന്നു ഡോർ തുറന്നു അവളുടെ കൈയിൽ പിടിച്ചു ഇറക്കി ഡോർ അടച്ചു…… നിനക്കു എന്നെ വെറുപ്പാണെന്നു എനിക്കു അറിയാം പക്ഷേ? എന്താണെന്നു ഉള്ള അർത്ഥത്തിൽ അവൾ അയാളെ കത്തുന്ന മിഴികൾ കൊണ്ടു നോക്കി നോക്കി പക്ഷേ എനിക്കു നിന്നേ വിട്ടു കളയാൻ എനിക്കു പറ്റില്ല നിന്റെ സ്നേഹം, വെറുപ്, ദേഷ്യം അതു എല്ലാം എനിക്കു മാത്രം അവകാശം പെട്ടതാണ അതു എനിക്കു തന്നെ വേണം….. അതു എനിക്കു നിർബന്ധം ആണ് … നിന്റെ ശാസം പോലും എനിക്കു വേണ്ടി ആരിക്കണം…. അതിനു ഞാൻ എന്തും ചെയ്യും…..

അതു കൊണ്ടു നീ എന്റെ അടുത്ത ഇപ്പം വാശിക്ക് നിൽക്കരുത് നിന്നാൽ നീ സ്നേഹിക്കുന്നവരെ കൂടി വേദനിപ്പിച്ചു പോകും ഞാൻ… അറിയാല്ലോ എന്നെ പിന്നെ നിന്റെ മേൽ ഉള്ള എന്റെ അധികാരം അതു ഒന്നു ഉറപ്പിക്കാൻ കൂടിയ നിന്നേ ഇങ്ങോട്ട് കൊണ്ടു വന്നേ……. അയാള് പറയുന്നത് ഒന്നും അവൾക്കു പൂർണമായും മനസ്സിലായി ഇല്ല എങ്കിലും ഇനിയുള്ള നിമിഷങ്ങൾ അവളുടെ ജീവിതത്തിൽ ജീവിതത്തിൽ അരുതാത്തതു എന്തോ നടക്കാൻ പോവാണെന്നും അതിനെ എതിർത്താൽ താൻ കാരണം തന്നെ സ്നേഹിക്കുന്ന വർ കൂടി വേദനനിക്ക്ണ്ടി വരുമെന്നു അവളുടെ മനസ്സ് മന്ത്രിച്ചു വാ എങ്ങോട്ട് എന്നു ഉള്ള അർത്ഥത്തിൽ അവൾ അയാളെ നോക്കി … ഇനി ഞാൻ ചെയുന്നത് തന്റെ കണ്ണിൽ തെറ്റാരിക്കും പക്ഷേ ഈ തെമ്മാടിക് അല്ലേൽ തന്റെ മനസ്സിലെ ഈ ഭ്രാന്തൻന്റെ കണ്ണിൽ അതാരിക്കും ഏറ്റവും വലിയ ശെരി അതു മാത്രമല്ലാ ഇനി അങ്ങോട്ട് ഈ ലോകത്തിലെ തന്റെ ഏറ്റവും വലിയ ശത്രു ഞാൻ ആരിക്കും തന്റെ മനസ്സിലെ എന്നോടുള്ള വെറുപ്പിന്റെ അളവും കൂടും…… അതൊന്നും എനിക്കു ഒരു പ്രശ്നം അല്ല…തന്റെ വെറുപ്പ് പോലും മറ്റൊരാൾക്കു ഉള്ളത് ആകുന്നത് എനിക്കു ഇഷ്ട്ടമല്ല…. ..

എനിക്കു എന്തോ അയാളുടെ സംസാരവും മുഖവും കാണുമ്പോൾ ദേഹം തളരുന്ന പോലെ തോന്നി…. ഇതുവരെ ഉള്ള അനുഭവം വെച്ചു എതിർത്താൽ അയാളുടെ കോപം നിറഞ്ഞ അസുര മുഖം കാണേണ്ടി വരും അതു ചുറ്റും ഉള്ളത് കൂടി നശിപ്പിക്കാൻ കഴിയുന്നവ ആരിക്കുമെന്നു അവൾക്കു അറിയാം…. എന്തു ചെയ്യുമെന്നു അറിയാതെ അവളു അവിടെ നിന്നു… പെട്ടന്ന് അയാൾ അവളുടെ പ്രതികരാണം ഒന്നും ഇല്ലാതെ ഉള്ള നിൽപ് കണ്ടു അരിശം പൂണ്ടു അയാള് അവളുടെ കൈയിൽ പിടിക്കാൻ ആഞ്ഞു അതു കണ്ടു പെട്ടന്നവൾ പുറകോട്ടു നീങ്ങി അടുത്ത വരും തോറും നീങ്ങി പെട്ടന്നു അയാളുടെ മുഖത്തെ ദേഷ്യം വന്നു..മുഖം കറുത്ത… പെട്ടന്നു വന്നു കൈയിൽ പിടിച്ചു വലിച്ചു നടന്നു…. അയാളോടൊപ്പം പടി കെട്ടുകൾ കയറി ചെല്ലുമ്പോൾ അവൾ അറിഞ്ഞിരുന്നില്ല തന്റെ ജീവിതം മാറ്റി മറിക്കാൻ ഉള്ളത് അയാള് അവിടെ ഒരുക്കി വെച്ചിരുന്നു എന്നു പിന്നിട് സംഭവിച്ചതൊക്കെ യാന്ത്രികമായാണ് അവളു അരിഞ്ഞത്…..

കണ്ണുകൾ നിറഞ്ഞു ഒഴുകി എല്ലാം അവൾക്കു ആ നിമിഷം ഇല്ലാതായി കഴിഞ്ഞെന്നു അവൾ മനസ്സിലാക്കി അയാളുടെ ഭ്രാന്ത് കാരണം എന്തു നടക്കാൻ പാടില്ലാരുന്നോ അതു അയാള് നടത്തി…. .. അവളുടെ മനസ്സ് ആ നിമിഷം അയാളോടുള്ള പകയിൽ പുകഞ്ഞു കൊണ്ടു ഇരുന്നു…… സർവതും നശിപ്പിക്കാൻ തക്ക വിധം തീ അവളുടെ കണ്ണുകളിൽ കത്തി ജൊലിച്ചു. …… ആ പകയിലും അവളുടെ കണ്ണുകളിൽ ചാലുകൾ കിറി ഒഴുകി ഇറങ്ങിയ കണ്ണുനീർ തുള്ളിയുടെ ചൂടിന് അവനെ ഇല്ലാതാകാൻ കഴിയുന്നുവാ ആരുന്നു അത്രയ്ക്കു പക ആ നിമിഷം അവളിൽ രൂപ പെട്ടു………. പെട്ടന്നു അവൾ ഓർമ്മകളിൽ നിന്നും തിരികെ വന്നു……. ഒഴുകി ഇറങ്ങിയ കണ്ണുനീർ ഇരു കൈകൾ കൊണ്ടും അമർത്തി തുടച്ചു നീക്കി അവളു അവിടുന്നു ഇറങ്ങി… തിരിച്ചു വീട്ടിലേക്കുള്ള യാത്രയിൽ തികച്ചും മൗനം ആരുന്നു അവൾക്കു കൂട്ടിനു ……. ജനൽ കമ്പികളിലൂടെ ഉള്ളിലികെ അരിച്ചു കേറുന്ന നേരിയ തണുത്ത കാറ്റിന് അവളുടെ ആളി കത്തുന്ന നെഞ്ചിലെ ഞെരിപ്പോടിനെ ഇടക്കൊക്കെ ഒരു കുളിർമ ആകാൻ കഴിഞ്ഞു……….

” തറവാട്ടിൽ ചെന്നു കേറിയപ്പോ രാത്രി ആയിരുന്നു …. വാതിൽക്കൽ തന്നെ അവളെയും കാത്തു ഗോപുവും അച്ഛമ്മയും ഉണ്ടായിരുന്ന…. ചെറിയാച്ചനും ചെറിയമ്മയും വരണ്ട സമയം ആയിട്ടില്ലായിരുന്ന…… ” രാവിലെ ഒരു കല്യാണത്തിന് പോയതാ അവരു വരാൻ രാത്രി ആകുമെന്ന് പറഞ്ഞിരുന്നു ആ ദയിര്യത്തിൽ ആണ് ഇന്നു ഈ യാത്ര പോയതു തന്നെ…… ചെന്നു കേറിയപ്പോൾ തന്നെ അച്ഛമ്മ ഹാളിൽ ഇരുപ്പ് ഉണ്ടാരുന്നു…..അടുത്ത അനുവും…. എത്ര നേരമായി കുട്ടി നോക്കി ഇരിക്കുന്നു എപ്പം പോയതാ നീ അതും ഏതോ കൂട്ടുകാരിയെ കാണാൻ പോകുവാന്നു പറഞ്ഞു…… അതും പോട്ടെ വിളിച്ചാൽ ആ ഫോൺ എങ്കിലും എടുത്തൂടെ അതുമില്ല തിരിച്ചു വിളിക്കത്തുമില്ല ……. കുറച്ചു ദേഷ്യവും വാത്സല്യവും ആ വാക്കുകളിൽ പ്രേകടം ആരുന്നു….. അതു അച്ചമ്മേ ഫോൺ സൈലന്റ് ആരുന്നു പിന്നെ ഇങ്ങോട്ട് വിളിച്ചിട്ടു കിട്ടുന്നുമില്ലാരുന്നു…… മതി മതി ഇനി നീ എന്നോട് പറഞ്ഞു ബുധിമുട്ടണ്ടാ ……

ഇനി ഇതു ആവർത്തിക്കരുത്….. മ്മം .. പിന്നെ നിന്റെ അച്ഛൻ കുറെ തവണ വിളിച്ചിരുന്നു നിന്നേ വിളിച്ചിട്ടു കിട്ടുന്നില്ലാന്നു പറഞ്ഞു ഗോപു പിന്നെ എന്തൊക്കെയോ പറഞ്ഞു ഒപ്പിച്ചു ഇല്ലേൽ വന്നിട്ട് രണ്ടു ദിവസം ആയതേ ഉള്ളു എന്നൊന്നും നോക്കില്ല അവൻ വന്നു നിന്നേ വിളിച്ചോണ്ട് പോകും…അതു കൊണ്ടാ ഗോപു അങ്ങനെ പറഞ്ഞതു…. ഇനി ഇതു ആവർത്തിക്കില്ല അച്ചമ്മേ ഈ തവണ ഷേമിക്‌… മ്മം ശെരി ശെരി…. കഴിച്ചിട്ട് പോയി കിടക്കാൻ നോക്കു എന്നിട്ടു രാവിലെ എണീറ്റ് അമ്പലത്തിൽ പോയെക്കോണം . ശെരി അച്ചമ്മേ അതും പറഞ്ഞ അച്ഛമ്മയുടെ കവിളിൽ ഒരു ഉമ്മ കൊടുത്തു അകത്തേക്കു പോയി…. റൂമിൽ പോയി ഫ്രഷ് ആയി അത്താഴം കഴിഞ്ഞു നേരെ ഗോപുവിന്റെ റൂമിൽ പോയി… എന്റെ അനിയത്തി എന്നതിനേക്കാൾ എന്റെ ചങ്ക് കൂടി ആണ്..എന്റെ എല്ലാമെല്ലാം. . ഞാൻ റൂമിൽ ചെന്നപ്പോൾ പുള്ളിക്കാരി ഭയകര നോട്ട് എഴുത്തു.. ഞാൻ പതുക്കെ അവളുളുടെ ബെഡിൽ പോയി കിടന്നു…. എന്നെ കണ്ടപ്പോൾ അവളു പെട്ടന്നു എഴുത്തു നിർത്തി എന്നെ നോക്കി പോയെട്ടു കാമുകനെ കണ്ടോ ഗോപുവിന്റെ വിന്റെ പെട്ടന്നുള്ള ചോദ്യം കേട്ടപ്പോൾ ഞാൻ ഒന്നു ഞെട്ടി……

കാമുകനോ? നീ എന്താ പെണ്ണെ ഈ ചോദ്യചെ എന്താ എഴുതി എഴുതി തല തിരിഞ്ഞോ…. അതോ നീ വെല്ലാ മരുന്നും മാറി കഴിച്ചോ? എന്റെ തല നേരെ തന്നെയാ…. പിന്നെ മരുന്നു മാറി കഴിക്കാൻ ഞാൻ കൊച്ചു കുട്ടിയുമല്ല അതു കൊണ്ടു അതു വിട് എന്നിട്ട് ഞാൻ ചോദ്യച്ചതു പറ ചേച്ചി ദേ പെണ്ണെ എനിക്കു ദേഷ്യം വരുന്നുണ്ട് കേട്ടോ ഞാൻ പറഞ്ഞതല്ലേ ഞാൻ ഒരു ഫ്രണ്ട്നെ കാണാൻ പോവാണെന്നു പിന്നെ എന്താ.. വേണേൽ അവളുടെ ഫോൺ നമ്പർ തരാം നീ വിളിച്ചു ചോദിക്…. അല്ല പിന്നെ…. അയ്യോ വേണ്ടായേ….. (അതും പറഞ്ഞവൾ എഴുതി കൊണ്ടു ഇരുന്ന പേന ടേബിളിൽ വെച്ച് കൈ കൂപ്പി പറഞ്ഞു ) എനിക്കു ആരുടേം നമ്പർ ഒന്നും വേണ്ട എന്നു കരുതി ഞാൻ ചേച്ചി പറഞ്ഞതൊക്കെ വിശ്വസിച്ചെന്നും കരുതണ്ട…. എല്ലാ പറയുന്ന ചേച്ചി എന്തോ ഇന്നു എന്നോട് കള്ളം പറഞ്ഞ പോലെ തോന്നി അതാ പിന്നെ അതു മാത്രം അല്ല… മ്മം പിന്നെ എന്താ… അതു ഇന്നു കിരൺ ചേട്ടൻ വിളിച്ചിരുന്നു ചേച്ചി പോയി കഴിഞ്ഞു…

എന്നിട്ട്. എന്നിട്ട് എന്താ സ്ഥിരം പരാതി തന്നെ അച്ഛമ്മയോട് ചേച്ചി വിളിച്ചാൽ ഫോൺ എടുക്കില്ല, എടുത്താൽ തന്നെ എന്തേലും ചോദിക്കുന്നതിനു മാത്രം മറുപടി പറഞ്ഞു പെട്ടന്നു ഫോൺ വെക്കും എന്നൊക്കെ …. ഇതൊക്കെ കേട്ടപ്പോൾ എനിക്കു തോന്നി ചേച്ചി ചേട്ടനെ അങ്ങു തേച്ചെന്നു അതാ ഞാൻ അങ്ങനൊക്കെ ചോദിച്ചേ …. മ്മം… ഞാനൊന്നു ഒന്നു അമർത്തി മൂളക മാത്രം ചെയ്തു കാരണം കിരണേട്ടൻ പറഞ്ഞതൊക്കെ സത്യം ആരുന്നു….. ആ ചേച്ചി ഇനി ഇപ്പം ഇങ്ങനെ ഉള്ള കറക്കം ഒന്നും വേണ്ട കെട്ടോ ചോദിക്കാനും പറയാനും ഉള്ള ആളു ഉടനെ വരും ….. നീ എന്താ ഗോപു പറഞ്ഞു വരുന്നത് ആര് വരുന്ന കാര്യം ആണ് വേറെ ആര് സായി കിരൺ എന്ന ചേച്ചിയുടെ കെട്ടിയോൻ സോറി കെട്ടിയോൻ ആകാൻ പോകുന്നവൻ…… എന്തു കിരണേട്ടൻ വരുന്നെന്നോ ഇത്ര പെട്ടന്നോ? എന്നിട്ടു ഞാൻ അറിഞ്ഞില്ലാലോ…. ആ ബെസ്റ്റ് ചേച്ചി എന്താ ഈ പറയുന്നേ പെട്ടന്നാണോ ചേട്ടൻ ജെർമനിയിൽ പോയെട്ടു വർഷം 4കഴിയാറായി ഇനി എങ്കിലും വരണ്ടേയ്….

പിന്നെ ചേച്ചി അറിയാത്തത് ചേച്ചിയോട് ഇപ്പം പറയണ്ടാന്നു ചേട്ടൻ പറഞ്ഞു അതു കൊണ്ടാ ആരും പറയാഞ്ഞത് …… പിന്നിട് അവളോട്‌ മറുപടി ഒന്നും പറയാൻ എനിക്കു തോന്നിയില്ല എന്തേലും പറഞ്ഞാൽ 100ചോദ്യം അവൾ ചോദിക്കും അതു വേണ്ട ഇപം തനിക്കു അവളുടെ സംശയങ്ങൾ തിർക്കാൻ ഉള്ള ഉത്തരങ്ങൾ ഒന്നും കൈയിൽ ഇല്ല …… . ദുബായിൽ നിന്നും പോന്നപ്പോളേ തിരുമാനിച്ചതാ ഇന്നത്തെ ഈ യാത്ര..ഇതു പോലെ അതിനും ചോദ്യം വരുമെന്ന് അറിയാനൊണ്ട കള്ളം പറഞ്ഞു പോയത് അവളോർത്തു… എന്നാലും കിരണേട്ടൻ പെട്ടന്നു വരുന്നെന്നു കേട്ടപ്പോൾ എന്തോ ഒരു പേടി മനസ്സിൽ ഇനി എന്തൊക്കെ ആണോ താൻ നേരിടേണ്ടി വരുക എന്റെ ഭഗവാനെ…… അറിയാതെ കൺ കോണിൽ നിന്നും കണ്ണുനീർ പൊടിഞ്ഞു തലയിണ നനച്ചു ആ നാനാവിൽ മുഖ അമർത്തി കിടന്നു.. ഇനിയുള്ള തന്റെ ജീവിതം മാറി മറിയുമെന്നു അറിയാതെ…. തുടരും…… “