കിഡ്നാപ്പിംങ്ങ് – ഭാഗം133

രചന: ശംസിയ ഫൈസൽ

”ഒാ..ഹോ ഇപ്പൊ  കണക്ക് വെച്ചെ ഉമ്മ വെക്കൂ അല്ലെ.,, ദച്ചു ദേഷ്യത്തോടെ നന്ദൂന്‍റെ രണ്ട് കവിളിലും പിടിച്ച് അവളെ മുഖത്തോടടുപ്പിച്ച് അവന്‍റെ ചുണ്ട് കവര്‍ന്നെടുത്തു. ദച്ചുവില്‍ നിന്ന് ഇങ്ങനൊരു നീക്കം  നന്ദു പ്രതീക്ഷിച്ചില്ല. കണ്ണ് തള്ളി തറഞ്ഞവന്‍ നിന്നു
ദച്ചു കണ്ണടച്ച് ആസ്വദിച്ച് പ്രിയതമനിലേക്ക് പ്രണയം ചൊരിഞ്ഞ് കൊണ്ടിരിക്കാണ്. നന്ദു അവളെ ചുംബന ചൂടില്‍ അറിയാതെ കണ്ണടച്ച് അവളെ ഇടുപ്പിലൂടെ കൈ ചുറ്റി വരിഞ്ഞ് തന്നോട് ചേര്‍ത്തു. സ്വയം മറന്നവന്‍ അവളെ അധരങ്ങളിലെ തേന്‍ നുകര്‍ന്നു.

ഒരു ചുംബനത്തിലൂടെ പ്രണയത്തോടൊപ്പം ഇത്രനാള്‍ അനുഭവിച്ച വിരഹ വേദന കൂടെ തീര്‍ക്കുകയായിരുന്നവർ. എത്രസമയം പരസ്പരം മറന്ന് ചുംബലത്തില്‍ അലിഞ്ഞ് ചേര്‍ന്നെന്നവര്‍ അറിഞ്ഞില്ല. ശ്വാസം വിലക്കിയതും ദച്ചു കിതപ്പോടെ അവന്‍റെ അധരത്തില്‍ നിന്ന് തന്‍റെ അധരങ്ങളെ മോചിപ്പിച്ച് അവന്‍റെ നെഞ്ചിലേക്ക് തല വെച്ച് നന്ദൂനെ ഇറുകെ പുണര്‍ന്നു. നന്ദു അവളെ ഇടുപ്പിലുള്ള തന്‍റെ കൈ മാറ്റി ദച്ചുവില്‍ നിന്ന് വിട്ട് മാറാന്‍ നിന്നതും ദച്ചു ശക്തിയില്‍ അവനെ അവളിലേക്ക് തന്നെ വലിച്ചു. ”ദച്ചൂ.. വിട്.,,”പറ്റില്ല., എനിക്കീ നെഞ്ചിലെ ചൂട് പറ്റിയിട്ട് കൊതി തീര്‍ന്നില്ല., ദച്ചു അവന്‍റെ നെഞ്ചില്‍ ചുണ്ട് ചേര്‍ത്ത്”നന്ദേട്ടാ..,,”ഹ്മ്.. പറ.,,”നന്ദേട്ടനിപ്പോള്‍ മുന്നത്തെ പോലെ എന്നോട് സ്നേഹമില്ലെ.,,

ദച്ചു നെഞ്ചില്‍ നിന്ന് തലപൊക്കി അവനെ നോക്കി.”എന്തായിപ്പോള്‍ അങ്ങനെ തോന്നാന്‍.,,”എങ്ങനെ തോന്നാതിരിക്കും.,,
എന്നോടിപ്പോള്‍ ഒരു അടുപ്പവും കാണിക്കുന്നില്ലല്ലൊ .,,കള്ളച്ചിരിയുമായി കുസൃതി കാട്ടുന്ന എന്‍റെ മാത്രം നന്ദേട്ടനുണ്ടായിരുന്നെനിക്ക്.,
അതില്‍ നിന്ന് ഒരുപാട് മാറി പോയി നിങ്ങള്‍.,  ദച്ചു സങ്കടത്തോടെ പറഞ്ഞു”എന്നാ ഞാനൊരു കാര്യം പറയട്ടെ.,നീയാദ്യം ഒന്ന് മാറി നില്‍ക്ക്.,,നന്ദു ദച്ചൂനെ നെഞ്ചില്‍ നിന്നടര്‍ത്തി മാറ്റി.”കള്ളച്ചിരിയോടെ ഒാരോ കുസൃതി കാണിച്ച് നിന്‍റെ അടുത്തേക്ക് വരുമ്പോള്‍ ആട്ടി ഒാടിക്കുന്നൊരാളെയും എനിക്കറിയായിരുന്നു.,  ഇപ്പൊ നീയത് ആഗ്രഹിക്കുന്നുണ്ടെങ്കില്‍ ഈ സ്നേഹം ഞാനന്ന് ആഗ്രഹിച്ചിരുന്നു.,ഇതാണ് പറയുന്നത് സ്നേഹം കൊടുക്കേണ്ട സമയത്ത് കൊടുക്കണം.,അല്ലാതെ പിന്നീടതിന് യാചിച്ചിട്ട് കാര്യമില്ല.,,നന്ദു ഇതും പറഞ്ഞ് ബെഡില്‍ നിന്നെണീറ്റു

”നന്ദേട്ടാ പോകല്ലെ ഞാനൊന്ന് പറയട്ടെ.,,ദച്ചു നന്ദൂന്‍റെ കൈ പിടിച്ചു”എന്ത് പറയാന്‍.,മുള്ളാന്‍ പോകാനും സമ്മതിക്കില്ലെ.,,”ഹോ പൊക്കൊ.,, ദച്ചു പറഞ്ഞതും നന്ദു ബാത്ത് റൂമിലേക്ക് കയറി പോയി.ദച്ചു ബെഡിലേക്ക് കിടന്നു”നന്ദേട്ടന്‍ പറഞ്ഞത് എത്ര ശെരിയാ. ആ അര്‍പ്പണയുടെ വാക്ക് കേട്ട് നന്ദേട്ടനെ അകറ്റാന്‍ പാടില്ലായിരുന്നു.,
മിക്കവാറും ഇത് നന്ദേട്ടന്‍ പക പോക്കുന്നതാ.,,എന്‍റെ പിറകെ നടന്ന പോലെ ഞാനിനി നന്ദേട്ടന്‍റെ പിറകെ നടക്കാനുള്ള സൈക്കോളജിക്കല്‍ മൂവ്മെന്‍റ്.,,ദച്ചു ഒന്ന് നിശ്വസിച്ച് പുതപ്പെടുത്ത് പുതച്ച് കണ്ണടച്ചു. നന്ദു ബാത്ത് റൂമില്‍ നിന്ന്  പുറത്തിറങ്ങിയപ്പോള്‍ ദച്ചു നല്ല ഉറക്കമാണ്.ചെരിഞ്ഞ് കിടക്കുന്ന ദച്ചൂന്‍റെ അരികിലേക്ക് നന്ദു ശബ്ദമുണ്ടാക്കാതെ നടന്നടുത്തു.ദച്ചു ഉറങ്ങിയോ എന്നറിയാനായി നന്ദു ഒന്ന് ചുമച്ചു. നന്ദൂന്‍റെ പതര്‍ച്ചയും പരവേശവുമൊക്കെ ദച്ചു അറിയുന്നുണ്ടായിരുന്നു. എന്തോ കള്ളത്തരം ദച്ചൂന് മണത്തതും ദച്ചു കണ്ണ് തുറക്കാതെ ഉറക്കം നടിച്ച് കിടന്നു.  ദച്ചു ഉറങ്ങിയെന്ന് ഉറപ്പ് വരുത്തി നന്ദു എണീറ്റ് ടീഷര്‍ട്ടയിച്ചു.”ദേവ്യേ ഇങ്ങേരിത് എന്തിനുള്ള പുറപ്പാടാണ്.,,,
ഉറങ്ങി കിടക്കുന്ന എന്നെ പീഡിപ്പിക്കാനുള്ള വല്ല ഉദ്ദേശവുമാണോ.,,
ഇനി എന്ത് ചെയ്യും ഇറങ്ങി ഒാടിയാലോ ?
ഭര്‍ത്താവല്ലെ നേരിട്ട് ചോദിച്ചാല്‍ ഞാന്‍ സമ്മതിക്കില്ലെ ഇങ്ങനെ കള്ളത്തരം കാണിക്കേണ്ട വല്ല ആവിശ്യവും ഉണ്ടോ ?ദച്ചു മനസ്സില്‍ പറഞ്ഞോണ്ടിരുന്നപ്പോയാണ് നന്ദു അവളെ അടുത്ത് വന്നത് ശ്വാസം എടുക്കാന്‍ പോലും മറന്ന് ദച്ചു കണ്ണടച്ച് കിടന്നു. കുറച്ച് സമയം കഴിഞ്ഞിട്ടും അനക്കമൊന്നും ഇല്ലാതെ വന്നതും ദച്ചു മെല്ലെ കണ്ണ് തുറന്നു. മുന്നില്‍ നന്ദു ഇല്ല
അവള്‍ ആഞ്ഞൊന്ന് നിശ്വസിച്ചു.

അപ്പോയാണ് ദച്ചു ആ കാഴ്ച്ച കണ്ടത് നന്ദു ദച്ചൂന്‍റെ ഫോണ്‍ എടുത്ത് തിരിച്ചും മറിച്ചും നോക്കുന്നു.”ഹോ ഞാനറിയാതെ ഫോണ്‍ ചെക്ക് ചെയ്യാനാണ് ഉദ്ദേശം.,
ചുമ്മാ നന്ദേട്ടനെ തെറ്റ് ധരിച്ചു.,,ഹേ അല്ലെങ്കിലും ഞാനറിയാതെ എന്‍റെ ഫോണ്‍ ചെക്ക് ചെയ്യുന്നതും തെറ്റല്ലെ.,ദച്ചു അവനറിയാതെ നന്ദൂനെ വീക്ഷിച്ച് കൊണ്ടിരുന്നു.  നന്ദു ആണെങ്കില്‍ അവളെ പാസ്‌വേഡ് അറിയാതെ പലതും ഞെക്കി നോക്കുന്നുണ്ട്.  ഫോണുമായി ദച്ചൂന്‍റെ അടുത്ത് വരുന്നത് കണ്ട് ദച്ചു വീണ്ടും കണ്ണടച്ച് ഉറങ്ങിയ പോലെ കിടന്നു. ദച്ചൂന്‍റെ അടുത്തായി ബെഡിലിരുന്നു അവളെ ചൂണ്ട് വിരലില്‍ പിടിച്ച് ഫോണിന്‍റെ ലോക്ക് തുറന്നു”’ഹോ കൊള്ളാലോ ബുദ്ധി.,,ദച്ചു മനസ്സില്‍ പറഞ്ഞു

ഫോണിന്‍റെ ലോക്ക് തുറന്നതും അവന്‍റെ കണ്ണ് വിടര്‍ന്നു. വെപ്രാളപ്പെട്ട് ഫോണുമായി പോകാന്‍ നിന്നതും ദച്ചു ഉറപ്പത്തിലെന്ന പോലെ അവന്‍റെ അരയിലൂടെ ചുറ്റി പിടിച്ചു
അവനെന്താ ഫോണില്‍ നോക്കുന്നതെന്ന് അറിയാനുള്ള അവളെ അടവായിരുന്നത്. നന്ദു അവളെ കൈ എടുത്ത് മാറ്റാന്‍ നോക്കിയിട്ടും അവള്‍ സമ്മതിച്ചില്ല. നിവര്‍ത്തിയില്ലാതെ നന്ദു അവളെ അടുത്ത് കിടന്നു. അവളെ ഫോണില്‍ എന്തോ കാര്യമായി നോക്കുന്നുണ്ടവന്‍ ദച്ചൂനൊന്നും കാണാന്‍ പറ്റുന്നില്ല.പെട്ടന്ന് എന്തൊക്കെയോ ഫോണില്‍ കുത്തി അവളെ ഫോണ്‍ മാറ്റി വെച്ചു. പിന്നെ അവന്‍റെ ഫോണെടുത്ത് നോക്കുന്നുണ്ട്

ദച്ചൂന് മനസ്സിലായി അവളെ ഫോണില്‍ നിന്ന് എന്തൊക്കെയോ അവന്‍റെ ഫോണിലേക്ക് അയച്ചിട്ടുണ്ടെന്ന്.,  ദച്ചൂന് സന്തോഷമാണ് തോന്നിയത്
അര്‍പ്പണയുടെ ചാറ്റാണ് അവന് വേണ്ടതെങ്കില്‍ എല്ലാ കാര്യങ്ങളും താന്‍ പറയാതെ തന്നെ നന്ദൂന് മനസ്സിലാകും. ദച്ചൂന് വല്ലാത്ത സന്തോഷം തോന്നിയതും ദച്ചു നന്ദൂന്‍റെ നെഞ്ചിലേക്ക് തല വെച്ച് അവനെ പൊതിഞ്ഞ് പിടിച്ചു. നന്ദുവും ഫോണ്‍ മാറ്റിവെച്ച് ഒരു കൈ കൊണ്ട് അവളെ ചേര്‍ത്ത് പിടിച്ചുറങ്ങി. രാത്രിയുടെ യാമത്തില്‍ പരസ്പരം പുണര്‍ന്നവര്‍ ഉറക്കത്തെ വരവേറ്റു.  സൂര്യന്‍ കിഴക്ക് ഉദിച്ചു.ഇരുട്ടില്‍ മുങ്ങിയ ഭൂമിയില്‍ വെളിച്ചം പതിഞ്ഞു. കിളികളുടെ കലപില ശബ്ദങ്ങള്‍ ചുറ്റും പടര്‍ന്നു. ഫാനിന്‍റെ കാറ്റ് ഏറ്റ് പറക്കുന്ന കര്‍ട്ടണിന് ഇടയിലൂടെ സൂര്യ കിരണങ്ങള്‍ മുറിയിലേക്കെത്തി. ദച്ചു പതിയെ കണ്ണ് തുറന്നു. ഇപ്പോയും നന്ദൂന്‍റെ നെഞ്ചിലാണ്
അവന്‍റെ കൈ എടുത്ത് മാറ്റി അവന്‍റെ നെറ്റിയില്‍ ചുണ്ട് ചേര്‍ത്തവള്‍ എണീറ്റിരുന്നു.  ദച്ചു ഒരു കോട്ട് വായിട്ട് എണീറ്റൊന്ന് ഞെളിഞ്ഞു
നന്ദൂന്‍റെ ഉറക്കം നഷ്ടപ്പെടാതിരിക്കാന്‍  മുറിയിലേക്ക് വെളിച്ചം എത്താത്ത രീതിയില്‍ കര്‍ട്ടണ്‍ വലിച്ചിട്ടു. ഒന്ന് ഫ്രഷായി താഴേക്ക് ചെന്നപ്പോള്‍ അപ്പന്‍റെ മുറിയില്‍ നിന്ന് ശബ്ദം കേട്ട് അവളങ്ങോട്ട് ചെന്നു. അമ്മ അപ്പനുള്ള മരുന്ന് കൊടുക്കാണ്

”ഗുഡ് മോണിംങ്,,ദച്ചു മുറിക്കുള്ളിലേക്ക് ചെന്നു”ഗുഡ് മോണിംങ് മോളെ.,
നേരത്തെ എണീറ്റോ ? അപ്പന്‍ ചിരിയോടെ ചോദിച്ചു.”ഒാ..ഹ് എണീറ്റപ്പാ.,
അപ്പന് വെറും വയറ്റിലുള്ള മരുന്നാണോ കൊടുക്കുന്നതമ്മാ?”അതെ ദച്ചൂ..,”എന്നാ ഞാന്‍ രണ്ട് പേര്‍ക്കും ചായ ഇട്ട് കൊണ്ട് വരാം.,,  ദച്ചു അടുക്കളയിലേക്ക് ചെന്ന് പാലെടുത്ത് അടുപ്പില്‍ വെച്ചു. അപ്പനും അമ്മക്കുമുള്ള ചൂട് ചായ  കപ്പിലൊഴിച്ച് മുറിയിലേക്ക് ചെന്നു”നല്ല ചായ.,, അമ്മ കുടിച്ച് ദച്ചൂന്‍റെ മുടിയില്‍ തലോടി”അല്ലാ അമ്മയെന്താ രാവിലെ തന്നെ സെറ്റ് സാരിയൊക്കെ ഉടുത്ത്.,ദച്ചു സംശയത്തോടെ ചോദിച്ചു”ഹാ അത് മക്കളെ ഞാനൊന്ന് അമ്പലത്തില്‍ പോയി വരാം.,നീയും പോരുന്നോ ?   അമ്മ ദച്ചൂനോട് ചോദിച്ചു. ”ഇല്ലമ്മാ.,

തുടരും

Leave a Reply