രചന – സുധീ മുട്ടം
പത്ത് മണിക്കായി കാത്തിരിക്കുമ്പോഴും ആമിയുടെ നെഞ്ചകം കലങ്ങിയിരുന്നു..ഒരായിരം പ്രാവശ്യം മോഹിച്ചു കാത്തിരുന്ന ജോലിയും സ്വതന്ത്ര പറവയായി പാറി നടക്കാനുള്ള മോഹവും പാതി വഴിയിലേ മുറിഞ്ഞതിന്റെ വേദന ചുട്ടു പൊള്ളിച്ചു കൊണ്ടിരുന്നു…
വല്ലാത്തൊരു ശ്വാസം മുട്ടൽ…പ്രാണൻ പിടഞ്ഞ് അകന്ന് പോകുന്നത് പോലെ…പപ്പയെ അത്രയേറെ സ്നേഹിക്കുന്നതിനാലും അറ്റാക്കു വന്നതും ഒരുവശത്ത് അലട്ടി കൊണ്ടിരുന്നു….
പത്ത് മണി ആയതോടെ നെഞ്ചിടിപ്പിന്റെ വേഗതയും വിങ്ങലും വർദ്ധിച്ചു.. മുറ്റത്ത് ബൈക്ക് നിൽക്കുന്ന ശബ്ദം കേട്ട് പിടഞ്ഞുണർന്നു..
“അവർ വന്നിരിക്കുന്നു… വരുരുതെയെന്ന് വെറുതെ മോഹിച്ചെങ്കിലും സത്യമായിരിക്കുന്നു….
ഓരോ നിമിഷങ്ങൾ കടന്നു പോകുന്തോറും നെഞ്ചിടിപ്പിന്റെ വേഗതയും വർദ്ധിച്ചു വന്നു…
” മോളേ…
അമ്മയുടെ നീട്ടിയുള്ള വിളി കേട്ടതും ശ്വാസം മുട്ടി പിടഞ്ഞ് എഴുന്നേറ്റു താഴേക്ക് സ്റ്റെയർ വഴി ഇറങ്ങിച്ചെന്നു..
“കൊണ്ട് കൊടുക്ക് മോളേ…
ട്രേക്കപ്പിൽ മൂന്നു കപ്പ് ചായ അമ്മയിൽ നിന്നുമേറ്റു വാങ്ങി മുന്നോട്ട് നടക്കുമ്പോൾ കണ്ണുകളിൽ നനവ് പടർന്നിരുന്നു….
” ചായ കൊടുക്ക് മോളേ…
പപ്പയുടെ സ്വരം കേട്ടാണ് സ്ഥലകാല ബോധം വന്നത്..മുഖമുയർത്തി നോക്കിയപ്പോൾ കണ്ടു തന്റെ മുഖത്തേക്ക് പൊതിഞ്ഞിരിക്കുന്ന നാല് കണ്ണുകളെ.. ചെറുക്കൻ ഏതെന്ന് അറിയില്ലെങ്കിലും ചായക്കപ്പ് എടുത്തു നീട്ടി…
“ഞാനല്ല…ഇവനാ ചെറുക്കൻ..ഞാൻ കൂട്ടുകാരൻ അവിനാശ്..ഇത് അഖിൽ….
അബദ്ധം പിണഞ്ഞെങ്കിലും ചിരിക്കാനുള്ള അവസ്ഥയിൽ ആയിരുന്നില്ലെങ്കിലും മുഖത്ത് ബദ്ധപ്പെട്ടൊരു ചിരി സമ്മാനിച്ചു ചെറുക്കന് ചായ സമ്മാനിച്ചു…
” എന്താ പേര്…
സൗമ്യമായ സ്വരത്തിന്റെ ഉടമയിലേക്ക് കണ്ണുകൾ പതിച്ചു…ഇരുനിറമുള്ള ഒരു ചെറുപ്പക്കാരൻ..കാണാൻ തെറ്റില്ലാത്ത സൗന്ദര്യം….
“ആമി….
പതിഞ്ഞ സ്വരത്തിൽ മറുപടി കൊടുത്തു.. ..കുറച്ചു സമയം കൂടി അമ്മക്ക് പിന്നിലായി നിന്നു..എങ്ങനെയെങ്കിലും അവിടെ നിന്ന് രക്ഷപ്പെട്ടാൽ മതിയെന്ന ത്വര ആയിരുന്നു ആമിയുടെ മനസ്സിൽ…
” നിങ്ങൾക്ക് എന്തെങ്കിലും സംസാരിക്കാനുണ്ടെങ്കിൽ ആകാം….
പപ്പയുടെ സ്വരം വീണ്ടും അവളിൽ വിറയൽ പടർത്തി…മനസിന്റെ തളർച്ച പതിയെ ശരീരത്തെ കീഴ്പ്പെടുത്തുന്നു…
ആമി ആദ്യം നടന്ന് വെളിയിലേക്ക് ഇറങ്ങി…പിന്നാലെ അഖിലും ചെന്നു..തൊടിയുടെ കിഴക്ക് വശത്തുള്ള മൂവാണ്ടൻ മാവിനു മുമ്പിലായി നിൽക്കുമ്പോൾ മനസ്സിൽ ഒരൊറ്റ പാർത്ഥനയേ ഉണ്ടായിരുന്നുള്ളൂ…
“എന്നെ ഇഷ്ടമാകല്ലേന്ന്….
” ആമി എന്ത് ചെയ്യുന്നു….
സൗമ്യമായ സ്വരം പിന്നിൽ നിന്ന് കേട്ടു…
” Bcom 2nd year….
പിന്നെയും എന്തെക്കയോ ചോദ്യങ്ങൾ.. അതിനെല്ലാം മൂളുകയും ചിലതിന് പതിഞ്ഞ സ്വരത്തിൽ മറുപടിയും നൽകി…
“ആമിക്ക് നമ്മുടെ വിവാഹത്തിന് ഇഷ്ടക്കേടുണ്ടോ?
തീരെ പ്രതീക്ഷിക്കാതെയുള്ള ചോദ്യത്തിനു മുമ്പിലൊന്ന് ആടിയുലഞ്ഞു ….
” ഇഷ്ടക്കുറവ് ഒന്നുമില്ല….
“പിന്നെന്താ ഒരു ഉത്സാഹമില്ലായ്മ…തനിക്ക് മനസ്സിലുള്ളത് തുറന്നു പറയാം… എന്നെ നല്ലൊരു സ്നേഹിതനായി കാണാം… ഞാൻ ഫ്രണ്ട്ലി ആണ്…
അയാളുടെ സംസാരം ആമിയുടെ മനസ്സിനെ ചെറുതായി തണുപ്പിച്ചു…ധൈര്യത്തോടെ മനസ്സ് തുറന്നു….
” എനിക്കൊരു അംബീഷൻ ഉണ്ട്.. കുറച്ചു സ്വപ്നങ്ങളും…പപ്പക്ക് ഇങ്ങനെയൊരു അവസ്ഥ വന്നതിനാൽ മാത്രമാണ് വിവാഹം നടത്താൻ തീരുമാനിച്ചത്….
ആമിക്ക് പറയാനുള്ളത് മുഴുവനും കൈകെട്ടി ക്ഷമയോടെ നല്ലൊരു ശ്രോതാവായി നിന്നു കൊടുത്തു…
“ആമിയുടെ സ്വപ്നങ്ങൾക്കും ആഗ്രഹത്തിനും എല്ലാം കൂട്ടായി,നല്ലൊരു സുഹൃത്തായും ഞാനൊപ്പമുണ്ടാകും..പ്രോമിസ്….
അവളുടെ വലിയ കണ്ണുകൾ കൂടുതൽ വിടർന്നു..തന്റെ അംബീഷനും ഡ്രീംസിനും വീണ്ടും ചിറകുകൾ വെച്ച് ഉയരത്തിൽ പറക്കുന്നതവൾ കണ്ടു..
പിന്നെയും ഏറെനേരം സംസാരിച്ചു..മനസ്സിന് ലാഘവത്തം കൈ വരുന്നതറിഞ്ഞു…തിരികെ മടങ്ങുമ്പോൾ ഹൃദയം പോലെ മനസ്സ് തെളിഞ്ഞത് മുഖത്ത് കാണാമായിരുന്നു….ആ സന്തോഷം രവീന്ദ്രൻ നായരിലേക്കും പത്മയിലേക്കും നറു നിലാവായി തെളിഞ്ഞു….
💓💓💓💓💓💓💓💓💓💓💓💓💓💓💓
” നിനക്ക് ഇഷ്ടമായോടാ…
മടക്കയാത്രയിലായിരുന്നു അവിനാശും അഖിലും…
“ഇഷ്ടമായെടാം.. ഒരുപാവം കുട്ടിയാ ആമി….
” അതേ നിന്നെ പോലൊരു പാവം….
അവിനാശിന്റെ സംസാരത്തിൽ അഖിലിന്റെ മുഖത്ത് പുഞ്ചിരി തെളിഞ്ഞു…
💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗
മുറ്റത്ത് ബൈക്ക് വന്ന് നിൽക്കുന്ന ശബ്ദം കേട്ട് അഖിന്റെ അമ്മ അംബിക എന്ന അംബിക ഇറങ്ങി വന്നു….ഒരു സാധു സ്ത്രീ…സ്നേഹിക്കാൻ മാത്രം അറിയുന്നവർ
“പോയിട്ടെന്തായി മോനേ…
” എന്താകാനാ…പെണ്ണിന് ഇഷ്ടമായില്ല…
അവിനാശിന്റെ മറുപടി കേട്ടപ്പോൾ അംബികാമ്മയുടെ മുഖം വാടി….
“എന്റെ അമ്മേ ഞാൻ ചുമ്മാ പറഞ്ഞതാ..നമ്മുടെ അഖിലിനെ ഏത് പെൺകുട്ടിക്കാ ഇഷ്ടപ്പെടാത്തത്…
അംബികാമ്മയുടെ തോളിൽ കയ്യിട്ട് അവിനാശ് പറഞ്ഞപ്പോൾ അവരുടെ മുഖം ചന്ദ്രക്കല പോലെ സന്തോഷത്താൽ ചുവന്ന് തുടുത്തിരുന്നു….
അഖിന്റെ ഏറ്റവും അടുത്ത സുഹൃത്താണ് അവിനാശ്..അടുത്തടുത്ത വീട്ടുകാർ..കളിക്കൂട്ടുകാർ..അവനെ വളർത്തിയത് അംബികാമ്മ ആയിരുന്നു… അവിനാശിന് അച്ഛൻ മാത്രമേയുള്ളൂ..അഖിലിനു അമ്മയും….
” എനിക്ക് ഫോട്ടോ കണ്ടപ്പോൾ തന്നെ ആമിമോളെ ഇഷ്ടമായതാ…എനിക്ക് രണ്ട് ആണ്മക്കളല്ലേയുള്ളൂ..ഇനി ആമിമോൾ വരുന്നതോടെ ആ കുറവും തീർന്ന് കിട്ടും….
അവർ സന്തോഷത്താൽ നെഞ്ചിൽ കൈവെച്ചു…
💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗
അഖിലും കൂട്ടുകാരനും പോയതോടെ ആമി മുറിയിലേക്ക് പോയി..കുറച്ചു നിമിഷങ്ങൾക്ക് മുമ്പുവരെ അനുഭവിച്ചിരുന്ന സങ്കടങ്ങൾക്കെല്ലാം അയവ് വന്നിരുന്നു. സമാധാനത്തോടെ കിടക്കയിലേക്ക് ഇരുന്നു…
രാത്രി ആഹാരവും കഴിഞ്ഞു കിടക്കുകയായിരുന്നു… അപ്പോഴാണ് മൊബൈൽ റിംഗ് ചെയ്യുന്ന ശബ്ദം കേട്ടത്..പരിചിതമല്ലാത്ത നമ്പർ ആയതിനാൽ എടുത്തില്ല..വീണ്ടും വീണ്ടും മൊബൈൽ ചിലച്ചതോടെ കോൾ എടുത്തു….
“ഹലോ…..
മറു തലക്കൽ നിന്നും സൗമ്യമായ സ്വരം കാതിലൂടെ ഒഴുകി അന്തരാത്മാവിലേക്കി ഇറങ്ങി ചെല്ലുന്നത് അറിഞ്ഞു…
” അഖിൽ…..
അവന്റെ മുഖം മനസ്സിൽ തെളിഞ്ഞതും അതുവരെ ഇല്ലാതിരുന്നൊരു വികാരം തന്നെ പൊതിയുന്നത് ആമി അറിഞ്ഞു….
തുടരും….

by