ആരോ എന്നെ പിൻതുടരുന്നുണ്ടെന്നറിയാമായിരുന്നു….പക്ഷേ അതൊരിക്കലും അയാൾ ആയിരിക്കുമെന്ന് കരുതിയില്ല..
അമ്മേ…..എനിക്ക്. …..ഞാൻ. …രക്ഷ….പ്പെടുമോ അമ്മേ…….
ഇടമുറിഞ്ഞുവീണ വാക്കുകൾ മുഴുവനാകാതെ നീതു ബോധം മറഞ്ഞു ഗിരിജയുടെ മടിയിലേക്ക് കുഴഞ്ഞു വീണതും ഗിരിജ അലറികരഞ്ഞുകൊണ്ടവളെ വാരിയെടുത്തു….
നീതുവിന്റ്റെ തോളത്തും പുറത്തുമേറ്റ മുറിവിൽ നിന്നപ്പോഴും രക്തം കുതിച്ചൊഴുക്കുകയായിരുന്നു
*********************
മോക്ഷണശ്രമത്തിനിടയിൽ മോഷ്ടാവ് ക്രൂരമായി വെട്ടിപരിക്കേൽപ്പിച്ച യുവതി ഗുരുതരാവസ്ഥയിൽ….
ഇന്ന് വൈകുന്നേരം ആയിരുന്നു ഈ ക്രൂരത തലസ്ഥാന നഗരിയിൽ നടന്നത്
ടിവി ചാനലുകൾ നീതുവിന്റ്റെ വാർത്തയൊരു ചർച്ചയാക്കി ആഘോഷിക്കുമ്പോൾ ആശുപത്രിയിൽ അവളുടെ ജീവനുവേണ്ടി കരഞ്ഞു പ്രാർത്ഥിച്ചിരിക്കുകയായിരുന്നു ഗിരിജയും ഏതാനും ചിലയാളുകളും…
അല്ല ഗിരിജേച്ചി നീതമോളും നിങ്ങളും ഒരുമ്മിച്ചല്ലായിരുന്നോ…?
….പിന്നെ എങ്ങനെ സംഭവിച്ചു ഇത്. …
തൊട്ടരുകിലിരുന്ന് ആരൊക്കെയോ എന്തൊക്കെയോ ചോദിക്കുന്നുണ്ടെങ്കിലും അതൊന്നും തന്നെ ഗിരിജയുടെ കാതോരം പതിഞ്ഞിരുന്നിരുന്നില്ല….
അയ്യോ എന്റ്റെ മോളെ….നിനക്കെന്താടീ പറ്റിയത്……?
ആരാണച്ഛന്റ്റെ കുട്ടിയോടീ കടും കൈ ചെയ്തത്. …?
ആർത്തലച്ച് നെഞ്ചിൽ അടിച്ചുകൊണ്ട് ഗോവിന്ദൻ , നീതയുടെ അച്ഛൻ അങ്ങോട്ട് വന്നപ്പോൾ അവിടെ കൂടിനിന്നവരുടെ എല്ലാം ശ്രദ്ധ ഒരുനിമിഷം അങ്ങോട്ടായി. …!
തളർന്നു പോയ വലതുവശത്തെ ശരീരഭാരംമുഴുവൻ തന്നെ, താങ്ങിയിരിക്കുന്നവരുടെ കൈകളിൽ ഏൽപ്പിച്ചുളള ഗോവിന്ദന്റ്റെ നിൽപ്പും കരച്ചിലും അവിടെയുളളവരുടെ കണ്ണുകൾ ഈറനണിയിപ്പിച്ചു
ഗിരിജേ ഞാനെന്താടീ ഈ കേൾക്കണത്…?
നിനക്കൊപ്പം അമ്പലത്തിലേക്ക് വന്നതല്ലേടീ അവള്. …
അവളെ സൂക്ഷിക്കാൻ നിനക്കായില്ലേടീ…..
നിന്നെ വിശ്വസിച്ച് എന്റെ മക്കളെ നിന്നെ ഏൽപ്പിച്ചല്ലേ അവരുടെ അമ്മ ഈ മണ്ണിൽ നിന്ന് പോയത്. ..എന്നിട്ട് നീ അവളെ നോക്കിയില്ലല്ലോടീ…..!!
രണ്ട് ദിവസം കഴിഞ്ഞാൽ എന്റെ കുട്ടിയുടെ കല്യാണം ആണല്ലോ ഈശ്വരാ. ….!
എണ്ണിപതംപറഞ്ഞും ഗിരിജയെകുറ്റപ്പെടുത്തിയും ഗോവിന്ദൻ അവിടെ ഇരുന്ന് കരഞ്ഞപ്പോൾ പ്രാർത്ഥനയോടെ ആ ഐ സി യുവിന് നേർക്ക് നോക്കി കണ്ണടച്ചിരിക്കുകയായിരുന്നു ഗിരിജ. …..
ഒരു നേർത്ത പാലത്തിലൂടെ നീതുവിന്റ്റെ പ്രാണൻ തൂങ്ങിയാടുന്നതൊരു അവ്യക്ത കാഴ്ചയായവളുടെ അകകണ്ണിൽ തെളിഞ്ഞു വന്നു ഒപ്പം ചോരയിറ്റു വീഴുന്നൊരു കത്തിയും..!!
***********************
ഗിരിജേ….ഗിരിജേ……
കൈകാലുകൾ അനക്കാനും ഗിരിജയെ വിളിക്കാനും ഗോവിന്ദൻ കുറെ നേരമായി ശ്രമിക്കുന്നു….പക്ഷേ ശരീരം അനക്കാനോ വാ തുറന്ന് ശബ്ദം പുറപ്പെടുവിക്കാനോ സാധിക്കുന്നില്ല…..ശരീരം പൂർണമായും തളർന്നിരിക്കുന്നു….
അയാളുടെ ഇരുകണ്ണിലൂടെയും കണ്ണുനീരൊഴുകി….
എന്താണൊരു രാത്രി കൊണ്ട് തനിക്ക് സംഭവിച്ചത്. …??
എന്താ ഗോവിന്ദേട്ടാ ശരീരം അനക്കാൻ സാധിക്കുന്നില്ലേ……?
ശബ്ദം കേട്ട ഭാഗത്തേക്കയാൾ മിഴികൾ പായിച്ചപ്പോൾ കയ്യിൽ സിറിഞ്ചുമായ് ക്രൂരമായൊരു ചിരിയോടെ തനിക്കരികിൽ നിൽക്കുന്ന ഗിരിജയെ കണ്ടു ഞെട്ടി. ……
അപ്പോൾ. ..അപ്പോൾ. …!
കൂടുതൽ ചിന്തിക്കേണ്ട ഗോവിന്ദേട്ടാ ….ഞാൻ തന്നെയാണൊരു രാത്രി കൊണ്ട് നിങ്ങളെയീ ആശുപത്രിയിൽ തളർത്തിയിട്ടത്….
എന്നോ ഞാൻ ചെയ്യേണ്ടിയിരുന്നതായിരുന്നു ഇത്. ……
എന്റെ ചേച്ചിയെ കിണലിറ്റിലേക്ക് തള്ളിയിട്ട് കൊന്നത് നിങ്ങൾ ആണെന്ന് നിങ്ങളുടെ വായിൽ നിന്നറിഞ്ഞ അന്ന് ഞാനിത് ചെയ്തിരുന്നെങ്കിൽ എന്റ്റെ ചേച്ചിയുടെ മക്കൾക്ക് അല്ല എന്റ്റെ മക്കൾക്കീ ഗതി വരില്ലായിരുന്നു….!!
എന്ത് തെറ്റാണ് ഗോവിന്ദേട്ടാ നിങ്ങളോട് എന്റെ ചേച്ചിയും ആ മക്കളും ഈ ഞാനും ചെയ്തത്….. ?
നിങ്ങളെ വിശ്വസിച്ചു നിങ്ങളുടെ ഭാര്യയായ എന്റ്റെ ചേച്ചിയെ സംശയരോഗം മൂത്ത് നിങ്ങൾ കിണറ്റിലെറിഞ്ഞു എന്നിട്ടവളുടെ പേരും പറഞ്ഞ് പതം പറഞ്ഞു കരഞ്ഞ നിങ്ങൾക്ക് ഞങ്ങളുടെ അച്ഛൻ എന്നെ വിവാഹം കഴിപ്പിച്ചു തന്നു
ചെറിയ മക്കളായിരുന്ന നീതയും നീതുവും അമ്മ നഷ്ടപ്പെട്ടതറിയാതിരിക്കാൻ അവരുടെ യും നിങ്ങളുടെയും ജീവിതം സുരക്ഷിതമാക്കാൻ ഞാൻ എന്റെ ജീവിതം ബലികഴിച്ചു….
പക്ഷേ നിങ്ങൾ…. നിങ്ങളൊരു മനുഷ്യനായിരുന്നില്ല …!!
മനുഷ്യജന്മമെടുത്ത പിശാച്ചായിരുന്നു…..
ഈ ഭൂമിയിലെ സ്ത്രീകൾ മുഴുവൻ വഴിപിഴച്ചവരായിരുന്നു നിങ്ങളുടെ കണ്ണിൽ. …
നിങ്ങളെ പ്രസവിച്ച സ്ത്രീ അങ്ങനെ ഒരുവളായിരുന്നു എന്ന് കരുതി ഈ ഭൂമിയിലെ മറ്റു സ്ത്രീകൾ എല്ലാം അങ്ങനെയാണ് എന്ന നിങ്ങളുടെ ചിന്തയുടെ ഫലം കഴിഞ്ഞു പോയ പത്തിരുപതുകാലം അനുഭവിച്ചവളാണ് ഞാൻ….!!
ഒന്നും ആരും അറിയാതിരിക്കാൻ ഈ കാലം വരെ ഞാൻ ശ്രമിച്ചു.
..പക്ഷേ നിങ്ങളുടെ മക്കൾ നിങ്ങളുടെ ചോരയാണെന്ന് നിങ്ങൾ മറന്നു തുടങ്ങിയ അന്നുമുതൽ ഞാൻ എന്റെ മക്കൾക്ക് പറഞ്ഞു കൊടുത്തിരുന്നു അവരുടെ അച്ഛൻ ഒരു സംശയരോഗിയാണെന്ന്…!!!
സ്വന്തം മക്കളെ പോലും തിരിച്ചറിയാൻ കഴിയാത്ത വിധം സ്ത്രീ ലബടനാണെന്ന്….!!
നിങ്ങളെ തിരിച്ചറിഞ്ഞു മക്കൾ മാറി നടക്കാൻ തുടങ്ങിയ സമയത്താണ് ഒരിക്കൽ പെട്ടെന്ന് നിങ്ങളുടെ ശരീരം തളർന്നത്….അന്ന് ഞാൻ കരുതി ദൈവം എന്റെ പ്രാർഥന കേട്ടൂവെന്ന്…പക്ഷേ പതിയെ നിങ്ങൾ ആ അവസ്ഥയെ മറികടന്ന് പാതിശരീരം മാത്രം ചലിപ്പിക്കാൻ കഴിയുന്ന അവസ്ഥയിലെത്തിയപ്പോഴും ഞാൻ തിരിച്ചറിഞ്ഞില്ല അതും നിങ്ങളുടെ ഒരടവായിരുന്നൂവെന്ന്….
നിങ്ങൾ പൂർണ ആരോഗ്യവാനാണെന്ന് എനിക്ക് മനസ്സിലായത് ഇന്നലെ ആയിരുന്നു …
ഒരു മോഷ്ടാവായ് വന്നു നീതുവിനെ വെട്ടി പരിക്കേൽപ്പിച്ചത് നിങ്ങൾ ആയിരുന്നു എന്ന് ബോധം നഷ്ടപ്പെടുന്നതിനുമുമ്പവൾ എന്നോട് പറഞ്ഞിരുന്നു ….!!
ഒരു കല്യാണത്തിലൂടവൾ നിങ്ങളിൽ നിന്ന് രക്ഷപ്പെട്ടു പോകാതിരിക്കാൻ നിങ്ങൾ കണ്ടെത്തിയ വഴി……
പാതി ശരീരം മാത്രം ചലിപ്പിക്കാൻ സാധിക്കുന്ന നിങ്ങളാവളെ വെട്ടി പരിക്കേൽപ്പിച്ചതെന്ന് ഞാൻ പറഞ്ഞാൽ ആരെങ്കിലും വിശ്വസിക്കുമോ….
ഇല്ല …
എനിക്കറിയാം….
അമ്മയെ തല്ലിയാലും രണ്ട് പക്ഷം തിരിയുന്ന ഈ നാട്ടുകാരുടെ ഇടയിൽ ഞാനും എന്റെ മക്കളും മോശക്കാരായി പോവും…
അതുണ്ടാവാതിരിക്കാൻ , എന്റെ ചേച്ചി എന്നെ ഏൽപ്പിച്ചു പോയ എന്റെ മക്കളുടെ നല്ല ജീവിതത്തിനായ് എനിക്ക് ഇതേയൊരു മാർഗ്ഗം തോന്നിയുളളൂ…..
പാതി തളർന്നവനായിരുന്നല്ലോ നിങ്ങൾ. ..ഇപ്പോൾ മകളുടെ അവസ്ഥ കണ്ട് പൂർണമായ് വീണ്ടും തളർന്നുവെന്ന് കരുതും ഈ നാട്ടുക്കാർ….!!
നിങ്ങളുടെ കണ്ണ് എത്താത്തിടത്തെന്റ്റെ മക്കളെ സുരക്ഷിതരായ് ഞാൻ എത്തിക്കുന്നതുവരെ നിങ്ങളീ കിടപ്പിൽ നിന്നെണീക്കരുതേയെന്ന് മാത്രമാണ് എന്റെ പ്രാർഥന…!!
പിന്നെ ഞാൻ ഇപ്പോൾ നിങ്ങളുടെ ശരീരത്തിൽ കയറ്റിയ ഈ മരുന്ന് അത് എനിക്ക് കിട്ടിയതിവിടെ നിന്ന് തന്നെയാണ്…!!
നിങ്ങളെപോലൊരാൾ ജീവിച്ചിരിക്കാൻ അർഹനല്ലന്ന് ആഗ്രഹിക്കുന്ന ചിലർ കൂടിയുണ്ടിവിടെ …..!!
താലികെട്ടി കൂടെ കൂട്ടിയ , നിങ്ങളുടെ രണ്ട് മക്കൾക്ക് ജന്മം നൽകിയ എന്റെ ചേച്ചിയെ നിങ്ങൾ കൊന്നു. ..!!
ജനിപ്പിച്ച മക്കളെ സംശയകണ്ണോടെ നോക്കി, നോക്കി ഒടുവിൽ അവർ നിങ്ങളുടെ ചോരയല്ലെന്ന് വിശ്വസിച്ചവരുടെ മാനവും ജീവനും കവർന്നെടുക്കാൻ ആഗ്രഹിക്കുന്ന നീയൊന്നുമിനി രണ്ട് കാലിൽ നിവർന്നു നിൽക്കരുതെന്നാഗ്രഹിക്കുന്ന ചിലർ ഇവിടെ ഈ ആശുപത്രിയിലുമുണ്ട്……
തെളിവുകൾ നിരത്തി നിന്നെ ഒക്കെ നിയമത്തിനു മുമ്പിൽ എത്തിച്ചാലും നിന്നെപോലുളളവരെ രക്ഷിച്ചു പുറത്തു കൊണ്ടു വരാൻ കാത്തിരിക്കുന്ന ആളുകൾ ഉള്ള ഈ നാട്ടിൽ നിനക്ക് ചേരുന്ന ശിഷ വിധിക്കാൻ കെൽപ്പുളളവർ…….!!!
ഗിരിജയുടെ വാക്കുകൾ കാതിൽ തീ മഴ സൃഷ്ടിച്ചു കൊണ്ട് ഗോവിന്ദന്റ്റെ കാതിൽ പെയ്യ്തിറങ്ങവേ അവരുടെ സംസാരം കേട്ട് കൊണ്ട് പുറത്തു നിന്നിരുന്ന ഒരു ഡോക്ടർ മെല്ലെ അവിടെ നിന്ന് നീതു കിടക്കുന്ന ഐ സിയുവിലേക്ക് നടന്നു. …!!
ആ മാലാഖയുടെ കൈ പിടിച്ച് തിരികെ ജീവിതത്തിലേക്ക് തിരിച്ചു വരാനായ് നീതുവവിടെ കാത്തുകിടന്നിരുന്നു …
വെട്ടേറ്റു വീണിട്ടും പറന്നുപോകാത്ത പ്രാണനുമായ് തിരികെ ജീവിതത്തിലേക്ക് മടങ്ങി വരാൻ തയ്യാറെടുക്കുകയായിരുന്നവൾ ……….

by