രചന – അയിഷ അക്ബർ
ആമീ….. അവന്റെ കണ്ണുകളിൽ ദയനീയ ഭാവം നിറഞ്ഞു നിന്നു…. അന്നയുടെ മിഴികളിലും അതെ ഞെട്ടലായിരുന്നു…. അന്നയ്ക്ക് നേറെ പാഞ്ഞടുക്കുന്ന ആമിയുടെ കൈകൾ അവൻ കൂട്ടിപ്പിടിച്ചു…. അപ്പോഴേക്കും അവന്റെ മിഴികൾ നിറഞ്ഞു തുടങ്ങിയിരുന്നു…. ആമീ….. നിനക്കെന്താ ഭ്രാന്താണോ….. എന്തൊക്കെയാ നീയീ കാണിക്കുന്നത്…. അവളെ കുലുക്കിയത് ചോദിക്കുമ്പോൾ അവനെ പിറകിലേക്ക് തള്ളി അവൾ അവശയായ പോലെയാ പടികളിലേക്കമർന്നു…. അപ്പോഴും അവളുടെ ഇട തൂർന്ന നീളൻ മുടി മുഖത്തേ വിയർപ്പിൽ ഒട്ടിപ്പിടിച്ചിരുന്നു….. അതേടാ എനിക്ക് ഭ്രാന്താ…. ആ ഭ്രാന്ത് എന്താണെന്ന് പോലും നീയറിഞ്ഞിട്ടില്ലിതുവരെ… അവളുടെ വാക്കുകളിൽ നനവ് തുടങ്ങിയിരുന്നു…. അവൻ നിന്റെ മുറച്ചെറുക്കനാണെന്ന് മുത്തശ്ശി ചൂണ്ടി കാണിക്കുമ്പോൾ മനസ്സിൽ കുരുങ്ങി തുടങ്ങിയൊരിഷ്ടമുണ്ട്…… വളരും തോറും പല ഭാവങ്ങളിലേക്ക് മാറിയോരിഷ്ടം….. നീ ഉൾവലിഞ്ഞ സ്വഭാവക്കാരനായത് കൊണ്ട് തന്നെ പെട്ടെന്ന് പറയാൻ എനിക്കൊരു പേടിയായിരുന്നു….
നിന്നെക്കാൾ നല്ല മാർക്കുണ്ടായിട്ടും നീ പഠിക്കുന്ന അതെ കോളേജിൽ തന്നെ ചേർന്നത് നീയെന്ന ആ ലോകത്തിനു വേണ്ടിയായിരുന്നെടാ… അവളൊരു കൊച്ചു കുഞ്ഞിനെ പോലെ കരയുമ്പോൾ സിദ്ധു അമ്പരന്ന് നിൽക്കുകയായിരുന്നു…. നമുക്കിടയിലേക്ക് എങ്ങനെ മാധു കയറി വന്നെന്നറിയില്ല….. എന്നാൽ നീയവളെ പ്രണയിക്കുന്നു എന്ന് പറഞ്ഞ നിമിഷം മുതൽ ഞാൻ തകർന്നു തുടങ്ങുകയായിരുന്നു…. അവൾക്ക് രോഗമുള്ളത് ആശ്വാസം നൽകിയെങ്കിലും നീയവളെ വേണമെന്ന് പറഞ്ഞു വാശി പിടിച്ചപ്പോഴും അത് നിന്റെ കല്യാണത്തിൽ എത്തി നിൽക്കുമെന്നെനിക്കറിയില്ലായിരുന്നു….. എന്തെന്നാൽ ഞാൻ എന്റെ പ്രണയം തുറന്നു പറയുക കൂടി ചെയ്തിട്ടില്ലായിരുന്നു…. എനിക്ക് നിന്നെ വേണമായിരുന്നു…… നിന്റെ കല്യാണവും എന്റെ മരണവും ഒരേ ദിവസമായിരുന്നു…. ആമി പൂർണമായും നശിച്ച ആ ദിവസം നീ സന്തോഷത്തിന്റെ ഉച്ചിയിലായിരുന്നു….. അവൾ സ്വയം പുച്ഛിച്ചു….
അവൾ വൈകാതെ മരിക്കുമെന്നറിയാമായിരുന്നത് കൊണ്ട് തന്നെ വീണ്ടും കാത്തിരുന്നു ഞാൻ നിനക്ക് വേണ്ടി…. എന്നാൽ നിങ്ങളുടെ കളികളും ചിരികളും എനിക്ക് അസഹനീയമായത് കൊണ്ട് തന്നെ പോകുന്നവൾ ഏതായാലും കുറച്ചു നേരത്തെ പൊയ്ക്കോട്ടെയെന്നു കരുതി അവളെ പറഞ്ഞയച്ചത് ഞാനാടാ….. അവൾ മനോഹരമായോന്നു പുഞ്ചിരിച്ചു…. സിദ്ധുവിന്റെ കണ്ണുകളിൽ കനലാളി…. കേട്ടത് വിശ്വസിക്കാനാവാതെ അവളെ തന്നെ നോക്കി നിന്നു….. വിഷമുള്ള പാല് കുടിച് സന്തോഷത്തോടെ അവളെ ഞാൻ യാത്രയാക്കി….. അവളുടെ ചിരി അന്നയിൽ ഭയമുണ്ടാക്കുന്നുണ്ടായിരുന്നു…… അവൾ സിദ്ധുവിലേക്ക് ചേർന്ന് നിന്നു….. എന്നാൽ അവള് പോയാൽ നീയെനിക്ക് സ്വന്തമാവുമെന്ന് കരുതിയ എനിക്ക് തെറ്റി….. ഇനിയൊരു പെണ്ണീ ജീവിതത്തിലില്ലെന്ന് പറഞ്ഞു ഊര് തെണ്ടി നടന്നു നീ …… കൂടുതൽ പിടിച്ചു നിൽക്കാൻ കഴിയാതെ എന്റെ വിവാഹവും കഴിഞ്ഞു…. ഒരിക്കൽ പോലും ഞാനയാളെ സ്നേഹിച്ചിട്ടില്ല….
കാരണം എന്റെ മനസ്സിൽ മുഴുവൻ നീയായിരുന്നു….. നീ നാട്ടിലേക്ക് ട്രാൻസ്ഫർ ആയി വന്നിട്ടുണ്ടെന്ന് അറിഞ്ഞിട്ടാണ് ഞാൻ വന്നത്….. എന്നാൽ കൂടെയുള്ള ഇവളെ നിന്നെ കൊണ്ട് കെട്ടിക്കണമെന്ന് അപ്പച്ചി പറഞ്ഞത് എനിക്കൊട്ടും സഹിക്കാൻ കഴിഞ്ഞില്ല…. അത് കൊണ്ടാണ് ആ അലെക്സിന്റെ കല്യാണം ഞാൻ കൊണ്ട് വന്നത്…. അവളോരോന്ന് എണ്ണിപ്പറയുമ്പോഴും സ്വബോധത്തോടെയല്ലെന്ന് തോന്നുന്നുണ്ടായിരുന്നവന്…. നിനക്കോർമ്മയുണ്ടോ അന്ന് നീ പറഞ്ഞത്….. അവളുടെ സങ്കടം കണ്ടിട്ട് അവളെ മറ്റൊരാൾക്ക് കൊടുക്കാൻ തോന്നുന്നില്ലെടീ…. അവളെ ഞാൻ തന്നെ എടുത്താലോ….. എന്ന് നീയെന്നോട് ചോദിച്ചത്….. എന്റെ ശ്വാസം നിലക്കുന്നത് പോലെ തോന്നിയിരുന്നെടാ…. നീയാവളെ സ്നേഹിക്കുന്നുണ്ടെന്ന് അപ്പച്ചിയും അമ്മാവനും അറിയുന്ന ആ നിമിഷം നിങ്ങളൊന്നിക്കുമെന്ന് എനിക്കറിയാമായിരുന്നത് കൊണ്ട് തന്നെയാണ് നിനക്കും അവൾക്കും ഞാൻ കഴിക്കാൻ തന്ന ഭക്ഷണത്തിൽ മരുന്ന് കലക്കി നിങ്ങളെ മയക്കി കിടത്തിയത്…..
അന്ന് രാത്രി വൈകിയത് കൊണ്ട് അപ്പച്ചി പോകണ്ടാ എന്ന് പറഞ്ഞു നിർത്തിയപ്പോഴും എന്റെ മനസ്സിലെ കണക്കു കൂട്ടലുകൾക്ക് വഴി തെളിയുകയായിരുന്നു….. നേരം പാതിരാത്രിയായതും ഇവളെ നിന്റെ മുറിയിൽ കിടത്തിയത് ഞാനായിരുന്നു….. എന്തിനാന്നറിയുമോ…. ചോദ്യം അവരുടെ നേർക്കവൾ തൊടുത്തു വിട്ടെങ്കിലും അവൾ പറയുന്നതെല്ലാം ശ്വാസം അടക്കിപ്പിടിച്ചു നിന്നവർ കേൾക്കുകയായിരുന്നു…. നീയടക്കം എല്ലാവരും അവളെ വെറുക്കാൻ…. അപ്പച്ചി തന്നെ അവളെ ഈ വീട്ടിൽ നിന്നാട്ടിയിറക്കാൻ….. എന്നാൽ അപ്പച്ചിയെന്നെ അവിടെയും പരാചയപ്പെടുത്തി….. അത് നിങ്ങളുടെ വിവാഹത്തിനുള്ള വഴിയായി മാറി….. എന്നാൽ നീയവളെ വെറുത്തത് എന്നിൽ സന്തോഷം ജനിപ്പിച്ചിരുന്നു…. അപ്പോഴെല്ലാം ഞാൻ നിന്നോട് കൂടുതൽ കൂടുതൽ അടുക്കാൻ ശ്രമിച്ചു കൊണ്ടിരുന്നു…. അന്ന് നീയൊരാക്സിഡന്റിൽ പെട്ടില്ലായിരുന്നോ…. അതും ഞാൻ ഉണ്ടാക്കിയതാ…. നിന്നെ എന്നുന്നേക്കുമായി ഒഴിവാക്കാൻ…. അന്നയുടെ മുഖത്ത് നോക്കിയത് പറയുമ്പോൾ അന്ന ഭയന്ന് കൊണ്ട് സിദ്ധുവിന്റെ കൈകളിലെ പിടുത്തതിന് മുറുക്കം കൂട്ടി….
നീ യന്നു ചത്തില്ലെന്ന് മാത്രമല്ല…. സിദ്ധു നിന്നോട് കൂടുതൽ അടുക്കാനും കാരണമായി…. നിനക്ക് ഇവളോടുള്ള സ്നേഹം കണ്ട് നിൽക്കാൻ കഴിയാനിട്ടാണ് അവൾക്കുള്ള പാലിൽ ഞാൻ വിഷം ചേർത്തത്…. എന്നാൽ അവളുടെ കയ്യിൽ നിന്നതും വഴുതിപ്പോയി…. അവൾ നിരാശയോടെ പറയുമ്പോൾ ഓരോ ദിവസങ്ങളും വ്യക്തമായി അവരുടെ മനസ്സിൽ തെളിയുന്നുണ്ടായിരുന്നു…. എപ്പോഴും അവളെ ഭയപ്പെടുത്താൻ ശ്രമിക്കുന്ന ആ രൂപം തട്ടിയെറിഞ്ഞത് വിഷമായിരുന്നെന്നോർക്കേ അവളിൽ ഒരാശ്വാസം തളം കെട്ടി നിന്നു… ഇനിയും എനിക്ക് ക്ഷമിക്കാൻ കഴിയില്ലാ…. എന്ന് പറയുന്നതിനോടൊപ്പം തന്നെ അലറി കൊണ്ട് ആമി അന്നയുടെ കൈകളിൽ കയറി പിടിച്ചിരുന്നു….. അപ്രതീക്ഷിതമായിരുന്നത് കൊണ്ട് തന്നെ സിദ്ധു എതിർക്കുന്നതിനു മുന്പേ അന്നയെ അവൾ വലിച്ചു കൊണ്ട് തല ചുമരിന്മേൽ ആഞ്ഞടിച്ചു….. സിദ്ധു ഓടി വന്നതും ശക്തിയായി അവനെ തള്ളി മാറ്റാൻ അവൾക്ക് കഴിഞ്ഞിരുന്നു…..
പെട്ടെന്നുള്ള വീഴ്ചയിൽ അവന് എഴുന്നേൽക്കാൻ സമയമെടുത്തപ്പോഴേക്കും ആമി അന്നയുടെ കഴുത്തിൽ പിടിച് ചുമരിനോട് ചേർത്ത് നിർത്തി…. ശ്വാസത്തിനായി പിടയുന്ന അന്നയിലേക്ക് സിദ്ധു വരുമ്പോൾ അവൾ ഇടതു കാലിന്നാൽ ശക്തിയായി അവനെ ആഞ്ഞു ചവിട്ടി…. മനോനില തെറ്റിയത് പോലെയുള്ള അവളുടെ പ്രവർത്തികൾ അവളുടെ ശരീരത്തിന് കൂടുതൽ ശക്തി കൊടുക്കുന്നതായി തോന്നിയവന്….. അവളുടെ ചവിട്ടിൽ അവൻ വീണത് വെള്ളത്തിലേക്കായിരുന്നു…. അവൻ വെള്ളത്തിൽ നിന്നു കയറി വരുമ്പോഴേക്കും അന്നയുടെ കണ്ണുകൾ തുറിച്ചു വന്നിരുന്നു…. ഒത്തിരി ആഗ്രഹിച്ചു കിട്ടിയ സന്തോഷങ്ങളെല്ലാം അവളുടെ കണ്മുന്നിൽ തെളിഞ്ഞു കാണുന്നുണ്ടായിരുന്നു…. ഇനിയൊരു രക്ഷപ്പെടലില്ല എന്നു വിചാരിച്ചിടത്തു നിന്നാണ് ആമിയുടെ കൈകൾ പതിയെ അയഞ്ഞത്….. അന്ന ചുമച്ചു കൊണ്ട് താഴെയിരുന്നു മതിവരുവോളം ശ്വാസമെടുത്തു….
സ്വയം മുടിയിഴകളിൽ പറിച്ചു വലിച്ചു സ്വയം താഴെ കിടന്നു പിടയുന്ന ആമിയെ സിദ്ധു അമ്പരന്ന് നോക്കി നിൽക്കുകയായിരുന്നു അന്നേരം….. തറയിൽ കിടന്ന് പിടഞ്ഞിരുന്ന അവളെ ആരോ വലിക്കുന്ന പോൽ പടികളിലൂടെ നീങ്ങി പോകുന്നുണ്ടായിരുന്നു…. അവസാന പടിയിൽ കല്ലിൽ തലയിടിച്ചതും അവളുടെ കണ്ണുകൾ അടഞ്ഞു പോയിരുന്നു…. രക്തത്തിൽ കുളിച്ചു കിടക്കുന്ന അവളെ കണ്ടില്ലെന്ന് നടിച്ചവൻ അന്നയുടെ അടുത്തേക്കൊടിയെത്തി അവളെ കെട്ടിപ്പിടിച്ചു….. അവൾക്കൊന്നും സംഭവിച്ചിട്ടില്ലെന്ന ആശ്വാസത്തിൽ അവൻ അവളെ നെറുകെയിൽ ചുംബിച്ചു….. എന്നാൽ മറ്റാർക്കും കാണാൻ കഴിയാതിരുന്ന ആ യുദ്ധം നേരിൽ കണ്ട ഭയത്തിലായിരുന്നു അന്നയപ്പോൾ…… തന്നെ ഭയപ്പെടുത്തുന്ന….. അല്ലാ ഭയപ്പെടുത്തിയിരുന്നെന്ന് താൻ വിശ്വസിക്കുന്ന, ആ രൂപം ആമിയെ മൺ പടികളിലൂടെ വലിച്ചിഴച് വലിയൊരു കല്ലിനു മുകളിലേക്കിട്ടതും രക്തത്തിൽ കുളിച്ചു കിടന്ന ആമി വലിയൊരു ശബ്ദത്തോടെ അലറികരഞ്ഞതും എല്ലാം കണ്ട് കൊണ്ട് മിഴികളടക്കാൻ പോലും മറന്ന് അതെ നിൽപ്പ് നിൽക്കുകയായിരുന്നു…. അന്നയെ സ്നേഹത്തോടെ തഴുകുന്ന സിദ്ദുവിനെയും നോക്കി നിൽക്കുന്ന ആ രൂപത്തിനാധ്യമായൊരു ദയനീയാവസ്ഥ അവൾക്ക് തോന്നി…. ഇരുട്ട് നിറഞ്ഞ ആ മിഴികൾക്ക് തന്നോടെന്തോ പറയുവാനുള്ള പോലെ…
മാസങ്ങൾക്കു ശേഷം……. എല്ലാവരും ഇരിക്കുട്ടോ…. വരുന്നവരോടായി സീത പറയുമ്പോഴും നിറഞ്ഞ പുഞ്ചിരി മുഖത്തുണ്ടായിരുന്നു…. സിദ്ധു….. അന്നാ…. കഴിഞില്ലേ…. കോണിപ്പടികളിറങ്ങി സിദ്ധുവും അന്നയും വന്നു…. ഒരു നിമിഷം എല്ലാവരുടെയും ശ്രദ്ധ അവരിലേക്ക് തിരിഞ്ഞിരുന്നു…. ചന്ദന കളർ മുണ്ടിനൊപ്പം കടും പച്ച നിറത്തിലുള്ള ജുബ്ബയായിരുന്നു അവന്റെ വേഷമെങ്കിൽ അതെ കളർ ജാക്കറ്റിനൊപ്പം ചന്ദന നിറത്തിലുള്ള സാരിയുമായിരുന്നു അന്നയുടെ വേഷം….. അതിലേറെ അവരെ ആകർഷനീയമാക്കിയിരുന്നത് അവരുടെ മുഖത്ത് അലതല്ലുന്ന സന്തോഷമായിരുന്നു…. അതിലേക്ക് അവരെ കൂട്ടി കൊണ്ട് പോയത് സിദ്ധുവിന്റെ തോളിലേക്ക് ചാഞ്ഞു കിടന്നിരുന്ന അവരുടെ മാലാഖയായിരുന്നു….. കുഞ്ഞിന്റെ പേരിടൽ ചടങ്ങിനായി കുഞ്ഞിനെ പിടിച് കൊണ്ട് സിദ്ധുവും അന്നയും ഇരുന്നു….. പേര് എല്ലാവരും കൂടി പൂർണ മനസ്സോടെ തിരഞ്ഞു പിടിച്ചത് കൊണ്ട് തന്നെ കുഞ്ഞിന്റെ പേര് വിളിക്കാനായി അവർ തയ്യാറെടുത് കഴിഞ്ഞിരുന്നു….. ചുറ്റും ആ ആനന്ദ സുധിനത്തിന് സാക്ഷിയായി എല്ലാവരുമുണ്ടായിരുന്നു…
മാധവനും സീതയും ഹൃദയം കൊണ്ട് സന്തോഷിക്കുന്നുണ്ടായിരുന്നു….. പാർവതിയും കുര്യനും മനസ്സറിഞ്ഞു തന്നെ അവർക്ക് വേണ്ടി പ്രാർഥിച്ചു….. അലക്സും സോഫിയയും കുഞ്ഞിനുള്ള സമ്മാനപ്പൊതിയുമായി പുഞ്ചിരിച്ചു നിൽക്കുന്നുണ്ടായിരുന്നു…. ജോസഫേട്ടനും മേരി ചേച്ചിയും മക്കളും തലേന്ന് തന്നെ എത്തിയിരുന്നു…. ആമി അരുണിന്റെ കൈ പിടിച് സന്തോഷത്തോടെ നിൽക്കുന്നുണ്ടായിരുന്നു…. ആ കാഴ്ച സിദ്ധുവിനൊരു ആശ്വാസം നൽകിയിരുന്നു…. അന്ന് ആ സംഭവത്തിന് ശേഷം ആമിയെ തിരിച്ചു കിട്ടില്ലായെന്ന അവസ്ഥയിലായിരുന്നു… പിന്നേ ഒരുപാട് ചികിത്സക്ക് ശേഷം അവൾ ജീവിതത്തിലേക്ക് തിരിച്ചു വന്നെങ്കിലും അവളുടെ പഴയ ഓർമ്മകൾ അവൾക്ക് നഷ്ടമായിരുന്നു….. പുതുതായി നമ്മൾ പറഞ്ഞു കൊടുക്കുന്ന കാര്യങ്ങൾ മാത്രമായിരുന്നു അവളുടെ ഓർമ….. സിദ്ധാർഥ് എന്നാൽ അപ്പച്ചിയുടെ മോനെന്ന് മാത്രമേ ഇപ്പോൾ അവളുടെ മനസ്സിലുള്ളു…. മറ്റെല്ലാം അവളിൽ നിന്ന് മാഞ്ഞു പോയിരുന്നു….
ഭർത്താവായ അരുണിനെ മനസ്സറിഞ്ഞു സ്നേഹിക്കുന്ന ഒരു ഭാര്യ കൂടിയാണ് ആമിയിപ്പോൾ…. കുഞ്ഞിന്റെ പേര് വിളിച്ചോളൂ….. അപ്പോഴാണ് ആൾക്കൂട്ടത്തിനിടയിൽ നിന്നും വെളുത്ത ആ രൂപം അന്നയുടെ ശ്രദ്ധയിൽ പെട്ടത്….. ഇരുട്ട് നിറഞ്ഞ ആ കണ്ണുകളിൽ മിഴിനീർ നിറഞ്ഞിരുന്നുവോ…. പതിയെ ആ മുഖം അവൾക്ക് മുന്നിൽ തെളിഞ്ഞു കാണുന്നത് പോലെ തോന്നി…. അവളുടെ ഓർമയിലെവിടെയോ ആ മുഖമുണ്ടായിരുന്നു….. മാധങ്കി…. മാധങ്കി….. മാധങ്കി….. കുഞ്ഞിനെ ചേർത്ത് പിടിച്ചു കൊണ്ട് അന്ന വിളിച്ചു .. എല്ലാവരും കൂടി കണ്ടു പിടിച്ച അനശ്വര എന്ന പേര് സിദ്ധു കുഞ്ഞിനെ വിളിക്കാൻ തുടങ്ങുമ്പോഴായിരുന്നു അപ്രതീക്ഷിതമായ ഈ സംഭവം….. അവൻ അന്നയെ നോക്കി….. എന്റെ ജീവന് കാവലും ജീവിതത്തിനു കാരണക്കാരിയുമായവളുടെ പേരിനെക്കാൾ നല്ല മറ്റെന്ത് പേരാണ് നമ്മൾ നമ്മുടെ മോളേ വിളിക്കേണ്ടത് സിദ്ധുവേട്ടാ….. ചോദിക്കുന്നതിനോടൊപ്പം അവളുടെ മിഴികൾ നിറഞ്ഞിരുന്നു…. അവനവളെ ചേർത്ത് പിടിച്ചു…… കേട്ട് നിന്ന കുര്യനും പാർവതിയും വിതുമ്പുന്നത് അവർ കണ്ടിരുന്നു…..
മോളേ നോക്കി പുഞ്ചിരിച്ചു കൊണ്ട് ആ രൂപം പതിയേ പുകച്ചുരുളായ് മറഞ്ഞു പോകുന്നത് അന്നക്ക് മാത്രമായി കാണാൻ കഴിഞ്ഞിരുന്നു…… കാണാത്തഅറിയാത്ത എനിക്കായ് കണ്ണുകൾ ഉപേക്ഷിച്ചു പോയ അവളേ അത്രമേൽ നന്ദിയോടെ അന്ന ഓർത്തു….. കഴിയുമെങ്കിൽ തനിക്കും ഈ കണ്ണുകൾ ഇവിടെ ഉപേക്ഷിച്ചു പോകണം…. ഞാൻ കാണാത്ത അറിയാത്ത ഒരാൾക്ക് വേണ്ടി…. ഇരുട്ട് നിറഞ്ഞ കണ്ണുകളിൽ പ്രകാശമാവാൻ….. മാധു….. മോളേ…. അമ്മേടെ പൊന്നേ…. അന്ന മോളേ ചേർത്ത് പിടിച്ചു വിളിച്ചു….. നിഷ്കളങ്കമായ അവളുടെ പുഞ്ചിരി സിദ്ധുവിലും ചെറു ചിരി വിരിയിച്ചിരുന്നു…. മാധുവിന്റെ കളിയും ചിരിയും ആ വീട്ടിൽ നിറയാൻ തുടങ്ങി….. മുത്തശ്ശനും മുത്തശ്ശിക്കും അച്ഛനും അമ്മയ്ക്കും ജീവനായി അവൾ വളർന്നു തുടങ്ങുകയായ്……
(ശുഭം ) വായനക്കാരോട് ഒത്തിരി നന്ദി….. ❤

by