രചന – അയിഷ അക്ബർ
മുറിവൊക്കെ കെട്ടി മുറിയിലേക്ക് കിടത്തുമ്പോഴും ചുറ്റും മാധവനും സീതയും ഉണ്ടായിരുന്നു…… അവൾക്കാരോടും ഒന്നും മിണ്ടാൻ തോന്നിയില്ല….. അവളുടെ ഹൃദയം നീറുകയായിരുന്നു….. അപ്പോഴാണ് സിദ്ദുവങ്ങോട്ട് കടന്നു വന്നത്…. അവളെ കണ്ടതും അവന്റെ മുഖത്തൊരു പ്രകാശം പരക്കുന്നതവളറിഞ്ഞു…. അവൾക്ക് വല്ലാത്തൊരു വെറുപ്പ് തോന്നി….. എന്നാ പോവാം…. ഇനി ഒരാഴ്ച കഴിഞ്ഞു തുന്നെടുക്കാൻ വന്നാൽ മതിയെന്നാ ഡോക്ടർ പറഞ്ഞത്….. എന്നാ നീ പോയി കാറെടുത്തിട്ട് വാ സിദ്ധു…. 🔹🔹🔹 മുറിയിലെ കട്ടിലിൽ ചാഞ്ഞു കിടക്കുമ്പോഴും അവളുടെ ഹൃദയത്തിൽ സാഗരം അലയടിക്കുന്നുണ്ടായിരുന്നു…… അന്നാ….. അവന്റെ പതിഞ്ഞ വിളിയിൽ അവൾ കണ്ണുനീർ നിറഞ്ഞ മിഴികൾ വലിച്ചു തുറന്നു…. എന്തിനാ കരയുന്നത്…. ഇപ്പോഴും വേദനയുണ്ടോ… അവന്റെ ചോദ്യങ്ങളോടൊക്കെയൊരു ദേഷ്യം അവളിൽ നിറഞ്ഞിരുന്നു…. നല്ല വേദനയുണ്ട്…. പുറമെയുള്ള മുറിക്കല്ല…. അതിനേക്കാൾ ആയിരം മടങ് നിങ്ങളെന്റെ ഹൃദയത്തിൽ മുറിപ്പാടുകൾ തീർത്തതിന്….. അവനെന്തെന്ന് പോലും മനസ്സിലാവാതെ അവളെ തന്നെ നോക്കി നിന്നു…..
നീയെന്തൊക്കെയാ പറയുന്നത്…. അവളുടെ അരികിലിരുന്ന് അവളുടെ കൈകളിൽ ചേർത്ത് പിടിച്ചാണ് അവനത് ചോദിച്ചത്…. തൊട്ടു പോകരുതെന്നെ…. അവന്റെ കൈകളെയവൾ തട്ടിയെറിഞ്ഞു….. അവനാകെ ഞെട്ടലിലായിരുന്നു…. ഇത്രയും ദേഷ്യത്തോടെ അവളെ കാണുന്നത് ആദ്യമായിട്ടാണെന്നവനോർക്കുകയായിരുന്നു…… തെറ്റ് പറ്റിയതെനിക്കാ…. അത്ര മേൽ ആഴത്തിൽ നിങ്ങളെ സ്നേഹിച്ചു പോയി ഞാൻ….. ഇത്രയേറെ അകൽച്ച കാണിക്കുന്നവനോട് എന്തിനാ വീണ്ടും വീണ്ടും അടുക്കുന്നതെന്ന് ഞാനെന്റെ ഹൃദയത്തോട് പലവട്ടം ചോദിക്കുമ്പോഴും ഒരൊറ്റ ഉത്തരമേ ഉണ്ടായിരുന്നുള്ളു…. നിങ്ങളോടുള്ള ഭ്രാന്തമായ സ്നേഹം… എന്നാൽ ആ സ്നേഹം എന്റെ കണ്ണുകളോടും അത് വഴി മറ്റൊരാളിലേക്കും പകരുന്നത് ഞാനറിയാൻ വൈകി…… അവൾ ഇരു കൈകൾ കൊണ്ടും മുഖം പൊത്തി പിടിച്ചു കരഞ്ഞു……
പിന്നീടവിടെ നിൽക്കാൻ അവന് കഴിഞ്ഞില്ല….. പിന്നീടങ്ങോട്ടുള്ള ദിവസങ്ങളിൽ അവളുടെ അകൽച്ച അവന് സഹിക്കാൻ കഴിയുന്നതിലും അപ്പുറമായിരുന്നു….. അവനൊരാളാ മുറിയിലുണ്ടെന്ന കാര്യം പോലും അവൾ ഗൗനിച്ചില്ല… അവൻ വരുമ്പോൾ എടുത്തണിയുന്ന ഗൗരവം അവൻ മുറി വീട്ടിറങ്ങുന്നതോടെ കണ്ണുനീരിനു വഴിമാറി…. കണ്ണുനീരിന്നാൽ കുതിർന്ന തലയിണക്ക് ഉപ്പുരസമായി മാറി….. അവനും ആകെ ഒതുങ്ങി കൂടിയിരുന്നു….. ആ വീട്ടിലാകെ നിശബ്ദത തളം കെട്ടിയിരുന്നു….. അച്ഛൻ കൂടെ വന്നാൽ മതി…… തുന്നെടുക്കാൻ സിദ്ധുവിന്റെ കൂടെ പോകാൻ നിൽക്കുമ്പോഴാണ് അന്നയത് പറഞ്ഞത്…. അവന്റെ മുഖമാകെ സങ്കടം കൊണ്ട് കുനിയുന്നതവളറിഞ്ഞെങ്കിലും അതിനു മുഖം കൊടുത്തില്ല….. ഗുളിക കുടിക്കാനായി അവൻ ഗ്ലാസ്സിലേക്ക് പകർത്തി വെച്ച വെള്ളം അനാഥമായി അവിടെ കിടന്നു……
അവൾ ജഗ്ഗിൽ നിന്നും വെള്ളം നേരിട്ട് വായിലേക്കൊഴിച്ചു ഗുളിക കുടിക്കുന്നതവൻ കാണുന്നുണ്ടായിരുന്നു….. 🔹🔹🔹 എനിക്ക്…. ഒരു കാര്യം പറയാനുണ്ട്….. സിദ്ധു സ്റ്റേഷനിലേക്ക് പോകാനൊരുങ്ങുമ്പോഴാണ് അന്നയത് പറഞ്ഞത്…. അവൻ അത്ര മേൽ പ്രതീക്ഷയോടെ അവളെ നോക്കി….. ഒത്തിരി നാളുകൾക്ക് ശേഷം അവളവനോട് വന്നു സംസാരിച്ചതിന്റെ എല്ലാ സന്തോഷവും അവന്റെ മുഖത്ത് പ്രകടമായിരുന്നു……. എന്നെ എന്റെ നാട്ടിലേക്ക് കൊണ്ടാക്കി തരാമോ….. ഇനിയും എനിക്കിവിടെ തുടരാൻ കഴിയില്ല….. ഒരു ഇടിത്തീ പോലെയാണ് അവന്റെ കാതുകളിൽ ആ വാക്കുകളെ വരവേറ്റത്…. അന്നാ…. അത്…. അതിനു മാത്രം എന്താ ഉണ്ടായത്… അവിടെ നീയൊറ്റക്കെങ്ങനെ….. രാഘവൻ….. പറഞ്ഞു മുഴുവനാക്കും മുന്പേ ബെഡിനാടിയിൽ നിന്നും എടുത്ത പേപ്പർ അവന് നേറെ നീട്ടി….. അതിൽ രാഘവനു വിധിച്ച ജീവപര്യന്തത്തെ കുറിച് വലിയ അക്ഷരങ്ങളോടെ കാണപ്പെട്ടു…..
സ്വന്തം അച്ഛൻ ജയിലിലായതിനു ഇത്രയേറെ സന്തോഷിക്കുന്ന മറ്റൊരു മകളുണ്ടാവില്ലെന്നത്താവളോർത്തു….. ഈ വാർത്ത തന്നെയാവാം ഒറ്റക്ക് ജീവിക്കാനവൾക്ക് ധൈര്യം കൊടുത്തതെന്നവനറിയാമായിരുന്നു…… ഇത്രയും സഹിച്ച നിനക്ക് ഇപ്പൊ പെട്ടെന്ന് എന്നെ വേണ്ടാന്ന് വെക്കാനുള്ള കാര്യമെന്താണ്…. അവന്റെ ശബ്ദം അങ്ങേയറ്റം ഹൃദ്യമായിരുന്നു…. അവളൊന്നും മിണ്ടിയില്ല…. നിങ്ങൾ കൊണ്ടാക്കി തന്നില്ലെങ്കിൽ ഞാനൊറ്റക്ക് പൊയ്ക്കോളാം….. മറ്റൊന്നും സംസാരിക്കാൻ താല്പര്യമില്ലെന്ന വണ്ണം അവൾ അവിടെ നിന്നും പോകാനൊരുങ്ങി…. എന്താ കാര്യമെന്ന് പറഞ്ഞിട്ട് ഏത് നരകത്തിലേക്ക് വേണമെങ്കിളും ഞാനാക്കി തരാം…. അവളുടെ കൈകളിൽ പിടിച്ചു വലിച്ചു തന്നിലേക്ക് ചേർത്ത് അല്പം വന്യമായി തന്നെയാണ് അവനത് പറഞ്ഞത്….. വിട്…. അവളാ കൈകളെ തട്ടിയെറിഞ്ഞു…. നിങ്ങളിപ്പോഴും ഈ കണ്ണുകൾ ഉള്ളത് കൊണ്ട് മാത്രമാണെന്നെ സ്നേഹിക്കുന്നത്….എന്റെ കൂടെ കിടക്കുമ്പോഴും നിങ്ങളോർക്കുന്നത് അവളെ മാത്രമാണ്…. അത് കൊണ്ടാണല്ലോ രക്തത്തിൽ കുളിച് ഞാൻ കിടക്കുമ്പോഴും മാഥുവെന്ന് അലറി വിളിച്ചു നിങ്ങൾ കരഞ്ഞത്…..
അവളുടെ കണ്ണുകളിൽ തീയായിരുന്നു…. എന്തെന്നറിയാൻ വെമ്പി നിന്ന അവന്റെ മിഴികൾ പതിയെ ശാന്തമാവുന്നതാവളറിഞ്ഞു….. എന്റെ മനസ്സിൽ മാഥുവല്ല…. ഞാൻ സ്നേഹിച്ചത് നിന്നെ മാത്രമാണ് അന്നാ…. എന്ന് പറഞ്ഞു അവനൊന്നു കെട്ടിപ്പിടിച്ചിരുന്നെങ്കിൽ എന്നവളുടെ ഹൃദയം തേങ്ങുമ്പോഴും അവളുടെ മുഖത്ത് ദേഷ്യത്തിന്റെ മൂട് പടം ഉണ്ടായിരുന്നു…. അവന്റെ ചുണ്ടുകളുടെ ചലനത്തിനായി അവൾ മിഴികൾ നട്ടു….. എന്നാൽ അവനൊന്നും മിണ്ടാത്തെ മുറിവിട്ടിറങ്ങിപ്പോയി….. അവളാകെ തകർന്നു പോയിരുന്നു….. മാധുവിനെയല്ല ഞാൻ അന്നയെയാണ് സ്നേഹിക്കുന്നതെന്ന് അവനൊരിക്കലും പറഞ്ഞിട്ടില്ല….. എന്നിട്ടും അവന്റെ സ്നേഹപ്രകടനങ്ങൾക്ക് മുമ്പിൽ അടിമപ്പെട്ടു പോയതാവളാണെന്നവളോർത്തു…… അവൾ വാതിലടച്ചു ഒത്തിരി നേരം കരഞ്ഞു….
സന്ധ്യായപ്പോഴേക്കും അവൻ വീട്ടിലേക്കെത്തിയിരുന്നു…. അവൾ മുറിയിൽ തന്നെകിടന്നു….. എന്തിനാ മോളേ ഇപ്പൊ പെട്ടെന്ന് നാട്ടിലേക്ക് പോകുന്നത്…. അൽപ സമയം കഴിഞ്ഞു അടുക്കളയിലേക്ക് വന്നപ്പോഴാണ് സീതയത് ചോദിച്ചത്….. സീതയുടെ മുഖത്ത് പ്രത്യേകിച്ചൊരു ഭാവമാറ്റാമിലാത്തത് അവളെ അമ്പരപ്പെടുത്തി…. രണ്ടു ദിവസം കഴിഞ്ഞാൽ ഞങ്ങളിങ്ങു വരും അമ്മേ… അവളെന്തെങ്കിലും പറയും മുന്പേ ഇടയ്ക്കു കയറി പറഞ്ഞത് അവനായിരുന്നു….. സീത പിന്നീടൊന്നും പറഞ്ഞില്ല…. അവൾ അവന് പിറകെ മുറിയിലേക്ക് നടന്നു….. അച്ഛനുമമ്മയും നീ തിരിച്ചു വരില്ലെന്നറിഞ്ഞാൽ ഒരുപക്ഷെ പോകാൻ സമ്മതിക്കില്ല…. ഞാൻ തിരിച്ചു വന്ന ശേഷം അവരെ കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കിക്കോളാം…. അവൻ അവളോടത് പറയുമ്പോഴും തൊണ്ടക്കുഴിയിൽ കണ്ണുനീർ തടഞ്ഞു നിന്നിരുന്നു…. ഞാൻ അന്നായെയാണ് സ്നേഹിച്ചത് നീ പോകരുതെന്ന അവന്റെ വാക്കുകൾക്ക് ഹൃദയം വീണ്ടും തുടിക്കുന്നത് അവളറിഞ്ഞിരുന്നു…..
പോകുന്നതിനുള്ള എല്ലാ തടസ്സങ്ങളും നീക്കി അവൻ അവളെ കൊണ്ടാക്കാനുള്ള തയ്യാറെടുപ്പിലാണെന്നത് അവളെ ദുഖത്തിന്റെ കയങ്ങളിലാഴ്ത്തി….. നാളെ രാവിലെ നേരത്തെ പോകണം…. റെഡിയായിക്കോ….. പെട്ടെന്നവനത് പറയുമ്പോൾ ഹൃദയത്തിൽ ഒരു പ്രകമ്പനം അവൾക്കനുഭവപ്പെട്ടു…. തുണികളൊന്നും മടക്കി വെക്കാനവൾക്ക് കഴിയുന്നുണ്ടായിരുന്നില്ല… കണ്ണുനീർ കാഴ്ചയെ മറച്ചിരുന്നു…. അവൾ തുണികളൊക്കെ മടക്കി വെക്കുമ്പോഴാണ് അവൻ കിടക്കാനായി മുറിയിലേക്ക് വരുന്നത്….. അവൾ ലൈറ്റിട്ട് പലതും ഒരുക്കി വെക്കുകയായിരുന്നത് കൊണ്ട് തന്നെ അവൻ തലയിണ കൈകളിലെടുത്തു കൊണ്ട് പുറത്തേക്ക് നടന്നു….. അവന്റെ മുഖത്തേക്ക് നോക്കുന്നില്ലെങ്കിലും അവളത് കാണുന്നുണ്ടായിരുന്നു…. സർട്ടിഫിക്കറ്റുകൾ എടുക്കാൻ മറക്കണ്ട…. പോകുന്നതിനിടക്ക് തിരിഞ്ഞു നിന്നതാണവന്നത് പറഞ്ഞത്…. അപ്പോഴും അവളവന്റെ മുഖത്തേക്ക് നോക്കിയില്ല… അവൻ മുറിയിൽ നിന്നും പുറത്ത് പോയിയെന്നറിഞ്ഞ നിമിഷം മടക്കി കൊണ്ടിരുന്ന തുണികൾ അവൾ വലിച്ചെറിഞ്ഞു…. ഒന്നുറക്കെകരയാൻ അവൾക്ക് തോന്നി….. (തുടരും )

by