രചന – അയിഷ അക്ബർ
മിത്ര മോളിവിടെയുണ്ടെന്നല്ലേ പറഞ്ഞത് ഞങ്ങളൊന്നു പോയി കണ്ടിട്ട് വരാം…. നീ ഇവിടെ ഉണ്ടല്ലോ അല്ലെ… മാധവൻ അത് പറയുമ്പോൾ സിദ്ധു വൊന്ന് തലയനക്കി…. സീതയുടെ മുഖം അപ്പോഴും ദേഷ്യത്തിൽ തന്നെയായിരിന്നു…. അവൻ മുറിയിലേക്ക് കയറുമ്പോൾ അവൾ കണ്ണുകളടച്ചു കിടക്കുകയായിരുന്നു…. അവനവളെ അൽപ നേരം നോക്കി യിരുന്നു…. അവന്റെ മനസ്സ് അവന് തന്നെ അറിയുന്നുണ്ടായിരുന്നില്ല… വികാരങ്ങളുടെ വേലിയേറ്റത്തിൽ അവന്റെ മനസ്സാകെ അവശതയിലായിരുന്നു… മാധുവിനു ശേഷം മറ്റൊരാൾക്കും സ്ഥാനമില്ലെന്ന് കരുതിയ ഹൃദയത്തിന്റെ കോണിൽ എങ്ങെനെയോ പറ്റിപ്പിടിച്ചിരുന്നാ പെണ്ണ്… മായ്ക്കാൻ ശ്രമിക്കും തോറും തെളിഞ്ഞു കാണുന്ന ഒരു ചിത്രം പോൽ അവനെ അസ്വസ്ഥയാക്കുമായിരുന്നവൾ…… അകറ്റി നിർത്തിയാൽ മറവി കൊണ്ട് പോകുമെന്ന് കരുതി കണ്ട് പിടിച്ച വഴിയായിരുന്നു വിവാഹം…
ഹൃദയം കൊളുത്തി വലിക്കുമ്പോഴും മാധുവിന്റെ ഓർമ്മകൾ അവനെ തളച്ചിടുകയായിരുന്നു…. അനുവാദാമില്ലാതെ അവൾ ഭാര്യയായപ്പോൾ ദേഷ്യമോ സങ്കടമോ എന്നറിയാത്ത ആ നിമിഷങ്ങൾ അവളോടുള്ള വെറുപ്പ് മനസ്സിൽ നിറച്ചു വെച്ചു…. കല്യാണം കഴിയുന്നതോടെ മാധുവിനെ മറന്ന് അവളിലേക്ക് പൂർണമായി ചുരുങ്ങുമോയെന്ന ഭയം അവളെ അകറ്റി നിർത്താനവനെ പ്രേരിപ്പിച്ചു….. അവളെ തന്റെ ഹൃദയത്തോട് ചേർത്ത് നിർത്തുന്ന ആ സത്യത്തെ തിരിച്ചറിഞ്ഞ നിമിഷം മനസ്സാകെ ശൂന്യമായിരുന്നു….. പെട്ടെന്നാണ് ചുമച്ചു കൊണ്ടവൾ എഴുന്നേറ്റത്… പെട്ടെന്ന് തന്നെ ജഗ്ഗിലെ വെള്ളം ഗ്ലാസ്സിലേക്കൊഴിച്ചവനവൾക്ക് നേരെ നീട്ടി…. കൈകളിലെ വേദന അവയെ ഉയർത്താൻ സമ്മതിച്ചിരുന്നില്ല…. അവൾ അവന്റെ മുഖത്തേക്ക് നോക്കി….
ആ നോട്ടം അത്ര മേൽ തീവ്രമായി അവന്റെ ഹൃദയത്തിൽ പതിച്ചിരുന്നു… അവനാ ഗ്ലാസ്സാവളുടെ ചുണ്ടുകളോട് ചേർത്ത് വെച്ചു….. അവൾ വെള്ളം കുടിക്കുമ്പോഴും പ്രത്യേകിച്ചൊരു സന്തോഷം അവൾക്ക് തോന്നിയില്ല…. മനസ്സിൽ ഒരു തരം വേദന നിറഞ്ഞു നിന്നിരുന്നു…. അവളിലെ മിഴികളെ മാത്രം സ്നേഹത്തോടെ തലോടുന്നവനോട് അവൾക്ക് വല്ലാത്തൊരു നീരസം തോന്നി…. അന്നയെയല്ല അവൻ സ്നേഹിക്കുന്നതെന്ന തിരിച്ചറിവ് അവളെ അസ്വസ്ഥയാക്കി….. വാതിൽ തുറന്ന് മുറിയിലേക്ക് കയറി വന്ന സീതയും മാധവനും പെട്ടെന്ന് കണ്ട കാഴ്ചയിൽ ഒന്നമ്പരന്നിരുന്നു…. അവരെ കണ്ട പകപ്പിൽ പെട്ടെന്ന് തന്നെ അവൻ ഗ്ലാസവളുടെ ചുണ്ടുകളിൽ നിന്ന് തിരിച്ചെടുത്തു…. അവന്റെ മുഖത്താകെ ജാള്യത നിറഞ്ഞിരുന്നു…. സീത അവനെ തന്നെ അൽപ നേരം നോക്കി നിന്നു….അവരുടെ മനസ്സിലെ കണക്ക് കൂട്ടലിനൊപ്പം ചുണ്ടിലൊരു ചെറു പുഞ്ചിരിയും നിറഞ്ഞു നിന്നു… മാധവേട്ടാ…. നമുക്കിറങ്ങാം…..
സീത യത് പറയുമ്പോൾ മാധവൻ എന്തിനെന്ന ഭാവത്തിൽ അവരെ നോക്കി…. നമ്മളെന്തിനാ പോകുന്നത്…. നമ്മൾ അന്ന മോളേ നോക്കാൻ വേണ്ടി വന്നതല്ലേ….. അതേ…. കണ്ടല്ലോ അവളെ….. ഭക്ഷണവും കൊണ്ട് വന്നിട്ടുണ്ട്…. ഇനി നമുക്കിറങാല്ലോ….. അപ്പൊ മോളോറ്റക്കാവില്ലേ സീതേ…. നീയെന്തൊക്കെയാ ഈ പറയുന്നത്….. അതെങ്ങനാ മാധവേട്ടാ അവളൊറ്റക്കാവുന്നത്…. അവളുടെ ഭർത്താവ് അവളുടെ കൂടെയുണ്ടല്ലോ… പിന്നെന്താ….. സിദ്ധു ഒന്ന് ഞെട്ടിയിരുന്നു…. അന്നയുടെ മുഖത്തൊരു തരം സങ്കടം പടർന്നു…. അമ്മേ…. അവൾ വിളിച്ചു… വീട്ടിലോത്തിരി പണിയുണ്ട്… ബിന്ദു രണ്ട് ദിവസം വരില്ലാന്ന് പറഞ്ഞിട്ടുണ്ട്…. അച്ഛനും പാടത്തു പോകണ്ടേ…. രാത്രി കൂടെ നിൽക്കാൻ ഞാൻ വരാം…. അപ്പൊ ഇവൻ വീട്ടിലോട്ട് പൊയ്ക്കോട്ടേ….. വളരേ നിസ്സാരമായി അന്നയോടത് പറയുമ്പോൾ മാധവനാകെ ആശയകുഴപ്പത്തിലായിരുന്നുവെങ്കിലും അയാൾ പതിയെ കസേര വിട്ടേഴുന്നേറ്റ് സീതയോടൊപ്പം പോകാനൊരുങ്ങിയിരുന്നു….
എന്റെ മോളെന്നു പറഞ്ഞു അലറി കരഞ്ഞു കൊണ്ട് ഓടി ചെന്നത് തിരിച്ചു പോരാനായിരുന്നോ സീതേ… നിനക്കെന്താ പറ്റിയത്….. വീട്ടിലേക്ക് കയറുമ്പോൾ തന്നെ മാധവൻ തന്റെ സംശയം പങ്കു വെച്ചു…. മനസ്സ് വന്നിട്ടല്ല മാധവേട്ടാ… നിങ്ങൾ കണ്ടതല്ലേ അവനവൾക്ക് വെള്ളം കൊടുക്കുന്നത്…… പുറമെ വെറുപ്പ് കാണിക്കുന്നുണ്ടെങ്കിലും അവന്റെ ഉള്ളിൽ അവളോട് സ്നേഹമുണ്ട്… അത് കൊണ്ടല്ലേ അവൾക്ക് വയ്യാതായപ്പോഴേക്കും അവന്റെ ദേഷ്യമൊക്കെ പോയത്…… പറയുമ്പോൾ സീതയുടെ മുഖം തിളങ്ങുകയായിരുന്നു…. ആ തിളക്കം പതിയെ മാധവനെയും കടന്നു പിടിച്ചിരുന്നു….. അവര് തനിച്ചായാലേ അവൻ അവളെ ശ്രദ്ധിക്കു… സീതയത് പറയുമ്പോൾ ശെരി വെച്ച വണ്ണം മാധവനും പുഞ്ചിരിച്ചു…
അവർ രണ്ടു പേരും തനിച്ചായതും മുറിയിലാകെ നിശബ്ദത നിറഞ്ഞു കവിഞ്ഞു…. അവൾ കണ്ണുകലടച്ചു കിടന്നെങ്കിലും നിദ്ര അവളെ പുൽകിയിരുന്നില്ല…. അവൻ ഫോണിൽ നോക്കുകയായിരുന്നെങ്കിലും ഇടക്കിടക്ക് അവളിലേക്ക് നോട്ടം പാളി വീഴുന്നതവളറിഞ്ഞിരുന്നു… അവളോട് ചോദിക്കാൻ ഒരായിരം ചോദ്യങ്ങളുണ്ടായിരുന്നെങ്കിലും അവൻ അവയെയെല്ലാം മനസ്സിലൊതുക്കിയിരുന്നു…. ഇപ്പൊ വേദനയുണ്ടോ…. നിശബ്ദതഅസ്സഹനീയമായപ്പോഴാണ് അവനത് ചോദിച്ചത്…. ഇല്ലാ…. മറുപടി ആ വാക്കിലൊതുക്കി അവൾ കിടന്നു…. എനിക്കറിയില്ലായിരുന്നു ഈ കണ്ണുകൾ…… മാധുവിന്റെയാണെന്ന്…. നിന്റെ കണ്ണുകൾക്കെന്താ സംഭവിച്ചത്….. മനസ്സിലൊതുക്കി നിൽക്കാൻ കഴിയായിട്ടാനവന്നത് ചോദിച്ചത്….. അവൾ പതിയെ നെടുവീർപ്പിട്ടു…. ജന്മനാ കാഴ്ച ശക്തിയില്ലായിരുന്നു…. നാട്ടിലൊരു നേത്ര പരിശോധന ക്യാമ്പ് വന്നപ്പോഴാണ് ഓപ്പറേഷനിലൂടെ കാഴ്ച തിരിച്ചു കിട്ടുമെന്നറിഞ്ഞത്…. പണമൊരു പ്രശ്നമായത് കൊണ്ട് ആ സ്വപ്നം ഞങ്ങൾ കുഴിച്ചു മൂടി…. അപ്പോഴാണ് എവിടെ നിന്നോ നല്ലവരായ കുറച്ചു സാമൂഹ്യ പ്രവർത്തകർ കടന്നു വന്നത് ….
അവരുടെ സഹായത്തോടെ കാഴ്ച്ചക്ക് വേണ്ടി വീണ്ടും ഞാൻ ആഗ്രഹിച്ചു തുടങ്ങി.. കുറച്ചു പണം അവർ തന്നെങ്കിലും ബാക്കി തുക കണ്ടെത്തണമായിരുന്നു…. പള്ളീലച്ചൻ പിരിവ് നടത്തിയും നാട്ടുകാർ കനിഞ്ഞും അമ്മച്ചി യുടെ സമ്പാദ്യമായ തുണ്ട് ഭൂമി കിടപ്പാടമോഴിച്ചു ബാക്കിയാല്ലാം വിറ്റും പണം കണ്ടെത്തി….. എന്നാൽ എനിക്ക് വേണ്ടിയുള്ള കണ്ണുകൾക്കായി വീണ്ടും കാത്തിരിക്കേണ്ടി വന്നു….. അവൾ പറഞ്ഞു നിർത്തുമ്പോൾ ബാക്കി കഥകൾ അവന്റെ മനസ്സിൽ തെളിഞ്ഞു വന്നു… മാധു എന്ന് വിളിച്ചു ശ്വാസമില്ലാത്ത അവളുടെ ശരീരം ചേർത്ത് പിടിച്ചലമുറയിടുന്ന തന്റെ ചിത്രം അവന്റെ മനസ്സിലുണ്ടായിരുന്നു… സുന്ദരിയാണെന്ന് എല്ലാവരും പറയുമ്പോഴും സ്വന്തം രൂപം പോലും കാണാൻ കഴിയാത്ത എന്നോട് എനിക്ക് പുച്ഛം തോന്നിയിരുന്നു…. ഏറെ വാത്സല്യത്തോടെ തഴുകുന്ന അമ്മച്ചിയുടെ കൈകളെ കാണാൻ കഴിയാത്തതും എന്റെ മനസ്സിൽ നോവായിരുന്നു….
ഞാൻ ലോകം കണ്ടത്… നിറങ്ങൾ കണ്ടത്…. എല്ലാം മാധു കാരണമാ ണ്…. മനസ്സറിഞ്ഞു ഞാൻ വിളിക്കുന്ന ദൈവങ്ങളോട് അവൾക്ക് വേണ്ടി ഞാൻ പ്രാർത്തിക്കാറുണ്ട്….. പറയുമ്പോൾ അവളുടെ ശബ്ദം ഇടറിയിരുന്നു…. മിഴികൾ നിറഞ്ഞിരുന്നു…. നിറഞ്ഞു വന്ന അവന്റെ കണ്ണുനീര് അവൾ കാണാതിരിക്കാൻ അവൻ വേഗം തുടച്ചു…. മേശ മേൽ പാത്രത്തിലായി അടച്ചു വെച്ച ഭക്ഷണം അവൻ വിളമ്പി അവൾക്ക് നേരെ നീട്ടി…. കഴിക്ക്….. ഇപ്പൊ വേണ്ട… ഇപ്പൊ തന്നെ സമയം വൈകി. കഴിക്ക്….. അവന്റെ ശബ്ദം കുറച്ചു ഗൗരവത്തിലായതും അവൾ കൈ നീട്ടി പാത്രം വാങ്ങാൻ തുടങ്ങി…. എന്നാൽ കൈകളുടെ വേദന കാരണം അവളുടെ നെറ്റി ചുളിഞ്ഞിരുന്നു….
അവനതു കണ്ടത് കൊണ്ട് തന്നെ എന്ത് ചെയ്യണമെന്നറിയാതെ നിൽക്കുകയായിരുന്നു….. അമ്മയും അച്ഛനും ഇനി രാത്രിയെ വരൂ എന്ന ചിന്ത അവന്റെ മനസ്സിലെത്തി…. അത് വരെ അവൾ ഭക്ഷണം കഴിക്കാതെയിരിക്കുക എന്നോർത്തതും അവൻ സ്പൂൺ കൊണ്ടാ കഞ്ഞി കോരി തുടങ്ങി… അവൾക്ക് നേറെ നീട്ടിയതും അവളാകെ വല്ലാണ്ടായിരുന്നു…. അവൾ അവന്റെ മിഴികളിലേക്ക് നോക്കി…. കഴിക്ക്….. അവൻ പറയുമ്പോഴു എന്ത് ചെയ്യണമെന്നറിയാതെ അവൾ ഇരുന്നിരുന്നു…. പിന്നെ പതിയെ വാ പൊളിച്ചു….. തന്റെ ശ്വാസത്തോട് ചേർന്നിരുന്നു ഭക്ഷണം കോരി തരുന്നവനെ അവൾ അത്ഭുതത്തോടെ നോക്കി നിന്നു….. (തുടരും )

by