The Best Fluffy Pancakes recipe you will fall in love with. Full of tips and tricks to help you make the best pancakes.
രചന – പവിഴമല്ലി
“എന്നെ താലികെട്ടി കൂടെ പൊറുപ്പിച്ചിട്ട് വല്ലവളുമാരുടെയും കൂടെ കിടന്നിട്ടു വരുന്ന തനിക്കുഞാനിനി പായ് വിരിക്കണമല്ലേ…നടക്കില്ലെടോ അത്….”മനസ്സിലെ സങ്കടമത്രയും ദേഷ്യമായി എന്നിൽ നിന്നും പുറത്തേക്കൊഴുകി….”ശോഭേ…ഒരുപ്രാവശ്യത്തേക്കെന്നോടൊന്ന് ക്ഷമിച്ചു കൂടെ.നമ്മുടെമക്കളയോർത്തെങ്കിലും.ദുർബലമായ നിമിഷത്തിൽ സംഭവിച്ചു പോയതാണ്….ചെയ്ത തെറ്റിന്റെ പശ്ചാത്താപം മുഴുവനും ആ വാക്കുകളിൽ നിറഞ്ഞെങ്കിലും എനിക്കത് ഉൾക്കൊളളാൻ കഴിയുമായിരുന്നില്ല….” നിങ്ങളെന്തു ചെയ്താലും ഞാൻ ക്ഷമിക്കും.മദ്യപിക്കുകയോ എന്തുവേണമെങ്കിലും ചെയ്തോളൂ..മറ്റൊരു പെണ്ണിന്റെ കൂടെ നിങ്ങൾക്കിടന്നതെനിക്ക് സഹിക്കാൻ കഴിയില്ലൊരിക്കലും…മക്കളെ രണ്ടുപേരെയുമെടുത്തു ഞാൻ വീട്ടിൽ നിന്നിറങ്ങാൻ തുടങ്ങിയെങ്കിലും രാമേട്ടനെന്റെ കാലിൽ വീണുപൊട്ടിക്കരഞ്ഞു,,അരുത്, നീയും മക്കളും പോയാലെനിക്കു സഹിക്കാൻ കഴിയില്ലെന്ന്….
“ഞങ്ങളെക്കുറിച്ചു നിങ്ങളൊരു നിമിഷം ചിന്തിച്ചിരുന്നെങ്കിൽ നിങ്ങൾക്കീഗതി വരില്ലായിരുന്നു….എടുത്തടിച്ചതു പോലെയുളളയെന്റെ മറുപടിയിൽ രാമേട്ടൻ ദയനീയമായി നോക്കിയത് ഞാൻ കണ്ടിട്ടും കാണാത്തഭാവം നടിച്ചു….എന്റെ വീട്ടുകാർ സാധുക്കളാണ്.മൂന്നുപെണ്മക്കളാണ് ഞങ്ങൾ. ഏറ്റവും മൂത്തവൾ ഞാനും. വീട്ടിൽ മിക്കപ്പോഴും പട്ടിണിയും പരിവട്ടവും.ഒരുനേരം പോലും വയറു നിറയെ കഴിക്കാൻ ഞങ്ങൾ കൊതിച്ചിരുന്നെങ്കിലും അതിനു കഴിഞ്ഞിരുന്നില്ല….പഠിക്കുവാൻ മിടുക്കിയായിരുന്നെങ്കിലും വീട്ടിലെ സാമ്പത്തികം തുടർ പഠനത്തിനു ഞങ്ങളെ അനുവദിച്ചിരുന്നില്ല. പാട്ടത്തിനെടുത്ത കൃഷിഭൂമിയിൽ അച്ഛൻ വിളവിറക്കിയെങ്കിലും പ്രകൃതിക്ഷോഭങ്ങളാൽ മിക്കപ്പോഴും കൃഷിയെല്ലാം നശിച്ചിരുന്നു….
വർഷം തോറുമിത് പതിവായതും അച്ഛൻ വലിയൊരു കടക്കാരനായി മാറേണ്ടി വന്നു.ഞാനും എനിക്കിളയ സഹോദരിയും ചെറിയ പണികൾ ചെയ്തു തുടങ്ങാൻ പ്രായമായപ്പോഴാണ് വീട്ടിലെ അരവയറിൽ നിന്നും കുറച്ചെങ്കിലും വയർ നിറഞ്ഞിട്ടുളളത്…..ഞങ്ങളുടെ സമ്പാദ്യത്തിൽ നിന്നും ഇളയവളെ പഠിപ്പിച്ചെങ്കിലും പാതിവഴിയിൽ പഠനമവസാനിപ്പിച്ചവൾ ഇഷ്ടമുള്ളവന്റെ കൂടെയിറങ്ങിപ്പോയത് ഞങ്ങളുടെ നെഞ്ചിൽ ഒരിക്കലും ഉണങ്ങാത്തവിധമത് ആഴത്തിൽ മുറിവേൽപ്പിച്ചു….എനിക്കിളയവളും അവസാനത്തെ സഹോദരിയുടെ പാത പിന്തുടർന്ന തും അറിഞ്ഞയുടനെ നെഞ്ചുപിട്ടിയച്ഛൻ മരിച്ചതിനു പിന്നാലെയമ്മയും തളർന്നു കിടപ്പിലായി…..ആയിടക്കാണ് സ്ത്രീധനമൊന്നും ആവശ്യമില്ല ഞങ്ങൾക്ക് പെണ്ണിനെ മതിയെന്നും പറഞ്ഞു രാമേട്ടന്റെയാലോചന വരുന്നതും അതുറക്കുന്നതും.വിവാഹശേഷം രാമേട്ടൻ ഞങ്ങളുടെ വീടിന്റെ ഭരണമേറ്റെടുത്തതും രണ്ടു മക്കൾ ജനിച്ചതും.ഇന്നുവരെ എന്നെയൊരു വാക്കുകൊണ്ടുപോലും നോവിക്കാതിരുന്നയാ മനുഷ്യൻ ഇന്നെന്നെ വഞ്ചിച്ചതെത്ര നിയന്ത്രിച്ചിട്ടും സഹിക്കാൻ കഴിഞ്ഞിരുന്നില്ല….
എടുത്ത കാൽ മുമ്പോട്ടു വെക്കാൻ കഴിയാതെ ഞാൻ നിശ്ചലം നിന്നു.പൂട്ടുവീണതു പോലെ.രാമേട്ടൻ കണ്ണീരിനാലെന്റെ പാദങ്ങളിൽ വർഷമഴ പെയ്യിച്ചതും തരിശു നിലങ്ങളിൽ നനവുകളുടെ സ്പർശമേറ്റു തുടങ്ങി….ഒരിക്കൽ ക്ഷമിക്കാൻ മനസ് പറഞ്ഞതും ഞാൻ രാമേട്ടനെ ശ്രദ്ധിച്ചു.എന്നെയും മക്കളെയും പിരിയുന്ന സങ്കടമാമുഖത്തെനിക്ക് കാണാൻ കഴിഞ്ഞിരുന്നു….”എന്നോടും മക്കളോടുമൊത്ത് ജീവിക്കാൻ കൊതിയുണ്ടെങ്കിലെന്റെ കൂടെ നിങ്ങൾ വന്നെ പറ്റൂ രാമേട്ടാ ഞാൻ പറയുന്നിടത്തേക്ക്….മറുത്തൊരുവാക്ക് ഉരിയാടാതെ അദ്ദേഹം എന്റെ കൂടെയിറങ്ങി വന്നു മക്കളെയും കൂട്ടി….
നടന്ന് ചെന്ന് ഞങ്ങളിരു വീടിന്റെ മുമ്പിൽ കയറി കോളിങ്ങ് ബെല്ലമർത്തി.അകത്തു നിന്നുവന്ന മദാലാസ കതകു തുറന്നതും ഞങ്ങളെക്കണ്ടു ഞെട്ടി….” ഞങ്ങൾ ഇനിയിവിടെയാടി താമസിക്കുന്നത് എന്റെ ഭർത്താവിന്റെ ചിന്നവീട്ടിൽ….എന്റെയുറക്കെയുളള പ്രഖ്യാപനം കേട്ടതും അവളുടെ ഞെട്ടുന്നത് ഞാൻ കണ്ടിരുന്നു….”ഒരു തെറ്റു സംഭവിച്ചു പോയി മാപ്പാക്കണം.എന്നെ നാറ്റിക്കരുത്…. തൊഴുകൈകളോടെ മദാലസ പറഞ്ഞതു ഞാൻ കണ്ടില്ലെന്ന് നടിച്ചു….” നിനക്കു പിന്നെയെന്തിന്റെ കുത്തിക്കഴപ്പായിരുന്നെടീ എന്റെ ഭർത്താവിനെ തന്നെ നിന്റെ കൂടെ കിടത്താൻ.നിന്റെ ഭർത്താവ് വിദേശത്ത് പോയി കഷ്ടപ്പെട്ട് പണമമയച്ചു തരുന്നത് നാട്ടിലുള്ള പുരുഷന്മാരെ വിളിച്ചു കയറ്റി അർമാദിക്കാനാണോടീ തേവിടിശ്ശീ…..
പറഞ്ഞതും മിന്നൽ വേഗത്തിൽ എന്റെ കൈകളുയർന്നു താണതും പടക്കം പൊട്ടുന്നതുപോലൊരു ശബ്ദം ഞാനവളുടെ ചെകിട്ടത്ത് തീർത്തു….പുകയുന്ന കൈകൾ ഞാൻ വലിച്ചു കുടഞ്ഞതും തിണുർത്തയവളുടെ കവിളുകളിൽ എന്റെ കൈവിരലടയാളം പതിഞ്ഞതും ഞാൻ കണ്ടിരുന്നു…”എന്റെ കൂടെ കിടക്കുന്ന ഭർത്താവിനെ നീയിനി വിളിച്ചു കയറ്റാതിരിക്കാനുളള സമ്മാനമാണിത്.എന്റെ മക്കളുടെ അച്ഛനെയെനിക്ക് വേണമെടീ എന്റെ മക്കൾക്കും.. കേട്ടോടി പന്ന മോളെ….വായിൽ വന്ന മുഴുത്ത തെറിയത്രേയും ഞാനവളിൽ വർഷിച്ചു കഴിഞ്ഞതോടെ അവളുടെ വീട്ടിൽ നിന്നിറങ്ങി ഞങ്ങൾ വീട്ടിലേക്ക് തിരിച്ചു പോന്നു….ഭർത്താവിനോട് പതിയെ പതിയെ ഞാനെല്ലാം ക്ഷമിച്ചിരുന്നു.കൂടെ കിടക്കാൻ വന്നൊരു ദിവസം പറയാനുളളയത്രയുമുറക്കെ രാമേട്ടനോട് ഞാൻ പറഞ്ഞിരുന്നു….” ഇനിയെതെങ്കിലുമൊരുത്തിയുടെകൂടെ കിടന്നാൽ മക്കളെ ഞാൻ കിണറ്റിലെറിഞ്ഞ് ഞാൻ കൂടെച്ചാടും പറഞ്ഞില്ലെന്ന് വേണ്ടാ….എന്നെ കെട്ടിപ്പിടിച്ച കരങ്ങളൊന്ന് ഞെട്ടിയെങ്കിലും കൂടുതൽ മുറുകിയ കരങ്ങളെനിക്ക് മറ്റൊരുറപ്പ്നൽകിയിരുന്നു….”ഇനിയൊരിക്കലും ഈ സുരക്ഷിതമായ സ്ഥാനം വിട്ടുപോകില്ലെന്ന്….