01/05/2026

ഞാൻ ആ കൊച്ചിനോട് ചോദിച്ചു. തനിക്കു അയാളോട് മാറി നിക്കാൻ പറഞ്ഞൂടെ എന്ന്.

” ദേവിയെ,,,,, 8 മണി ആയോ?
അമ്മേ ഞാൻ പോവാ.”

“ഇത് മുഴുവൻ കഴിച്ചിട്ട് പോ ”

” കഴിക്കാൻ നിന്നാൽ ബസ് കിട്ടില്ല അമ്മേ. ”

“ആകെ രണ്ടു ദോശ എടുക്കും അതിൽ ഒരെണ്ണം കഴിക്കും. എന്നിട്ട് ഒരു ഓട്ടവും. തല കറങ്ങി വീഴുമ്പോൾ പഠിച്ചോളും. ”

“സമയം ഇല്ലാത്തതു കൊണ്ട് അല്ലെ? ”

“ഉവ്വാ ഒന്നും കഴിക്കാതെ ഉച്ച വരെ എങ്ങനെ ഇരിക്കുന്നോ ആവോ? ”

“ഞാൻ പോവാ ബാക്കി വന്നിട്ട് പറയാം ”

ഞാൻ ലക്ഷ്മി പ്രിയ എന്ന ലച്ചു.
ഇത് എന്റെ സ്ഥിരം പരിപാടിയാ. ഇപ്പൊ ഇറങ്ങി ഓടിയാലെ ബസ് കിട്ടു.
ഈ ബസ് പോയാൽ പിന്നെ അടുത്ത ബസ് കിട്ടി അവിടെ എത്തുമ്പോഴേക്കും ക്ലാസ്സ്‌ തുടങ്ങും.
അപ്പൊ നിങ്ങൾ ചോദിക്കും നേരത്തെ ഇറങ്ങാൻ പാടില്ലേ എന്ന്.

നേരത്തെ തന്നെ ആണ് ഇറങ്ങുന്നത്. ഞങ്ങൾക്ക് ksrtc ബസ് മാത്രേ ഉള്ളൂ. ഓരോ ദിവസം ഓരോ ടൈമിൽ ആണ് ബസ് വരുന്നത്. ഞാൻ നേരത്തെ ഇറങ്ങുന്ന ദിവസം ബസ് ലേറ്റ് ആയിരിക്കും. എന്നാ എന്റെ കഷ്ട കാലത്തിനു ഒരു രണ്ടു മിനിറ്റ് താമസിച്ചാൽ അന്ന് ആ ബസ് നേരത്തെ വരും.

വീട്ടിൽ നിന്ന് ഒന്നര കിലോമീറ്റർ ഓടി ആണ് ബസ് സ്റ്റോപ്പിൽ എത്തുന്നത്. പല ദിവസവും ഞാനും ബസും ഒരുമിച്ചു ആണ് ഓടുന്നത്.
എന്റെ ഓട്ടം ഇപ്പോ നാട്ടുകാർക്ക് മൊത്തം ശീലം ആയി.

വീടിന് അടുത്ത് ഒരു ബസ് സ്റ്റോപ്പ്‌ ഉണ്ട്. അവിടെ നിൽക്കാതെ തൊട്ട് അപ്പുറത്തെ ബസ് സ്റ്റോപ്പിൽ നിന്ന് ആണ് ഞാൻ കേറുന്നേ.
അവിടുന്ന് കേറിയാൽ ഒരു രൂപ ലാഭിക്കാം. എങ്ങനെ ഉണ്ട് എന്റെ ഐഡിയ.

അത് മാത്രം അല്ല ആ സ്റ്റോപ്പിൽ ബസിൽ ഉള്ള സ്കൂൾ കുട്ടികൾ എല്ലാം ഇറങ്ങും. അപ്പോ ഫുഡ് ബോർഡിൽ എങ്കിലും നിൽക്കാൻ സ്ഥലം കിട്ടും. അതിനാണ് ദിവസവും ഞാൻ ഇങ്ങനെ കിടന്നു ഓടുന്നത്.

അങ്ങനെ ഓടി ബസ് സ്റ്റോപ്പിൽ എത്തി. ബസ് വന്നു. ആഹാ ഒരു പൂരത്തിന് ഉള്ള ആളുണ്ട്.

മുൻവശത്തു കൂടി കേറാൻ നോക്കി നടക്കില്ല. ചേച്ചി മാര് നല്ല അടി ആണ്.
ഞാൻ പയ്യെ പുറകു വശത്തു കൂടി കേറി. കുറച്ചു സ്കൂൾ കോളേജ് പിള്ളേർ ആണ് അവർ ഡീസന്റ് ആയിട്ട് എനിക്ക് വഴി മാറി തന്നു.
പിന്നെ അങ്ങോട്ട്‌ നുഴഞ്ഞു കയറി മുൻവശത്തു ചെന്നു നിന്നു.
വണ്ണം ഇല്ലാത്തത് ഇങ്ങനെ ഉള്ള സാഹചര്യങ്ങളിൽ ഉപകാരം ആണേ.

കിട്ടിയ കമ്പിയിൽ പിടിച്ചു ഒരു വിധം ഞാൻ നിന്നു.
സീറ്റിന്റെ കമ്പിയിൽ ആണ് കേട്ടോ
മുകളിൽ ഉള്ള കമ്പിയിൽ പിടിക്കാൻ എന്റെ പൊക്കം എന്നെ അനുവദിക്കുന്നില്ല.

ഡയറക്റ്റ് ചങ്ങനാശ്ശേരി ബസ് ആണ്.
തിരുവല്ല സ്റ്റാൻഡിൽ വണ്ടി നിർത്തി.
ഹോ ആശ്വാസം. പകുതി പേര് ഇറങ്ങി. ഒന്ന് ഇരിക്കണം എന്ന് ഉണ്ട്. പക്ഷെ ഇറങ്ങിയ ആളുകളെകാൾ കൂടുതൽ പേര് വണ്ടിയിലേക്ക് ഇടിച്ചു കേറുവാണ്.

പ്രായം ആയ അമ്മമാര് ഒക്കെ ഉണ്ട്. ഞാൻ ചുറ്റിനും നോക്കി. കുറച്ചു ചേച്ചി മാര് ഒക്കെ കൂൾ ആയിട്ട് സീറ്റിൽ വിശാലമായി ഇരിക്കുന്നുണ്ട്.

ഒന്ന് നേരെ നിൽക്കാൻ പോലും വയ്യാത്ത അമ്മമാര് ആണ്. ആരും ഒന്നു എഴുന്നേറ്റു കൊടുക്കുന്നില്ല. ഒരു ഗർഭിണി ആയ ചേച്ചിയും ഉണ്ട്.

പുറകിൽ ഉള്ള കുറച്ചു കോളേജ് പയ്യന്മാർ അമ്മമാർക്ക് സീറ്റ്‌ കൊടുത്തു. ആ ഗർഭിണി ചേച്ചി ഇപ്പോഴും നിക്കുവാണ്.
എനിക്ക് ആണേൽ ദേഷ്യം വരുന്നുണ്ട്.

ഞാൻ നിൽക്കുന്നതിന് അടുത്ത് ഉള്ള ചേച്ചിയോട് പറഞ്ഞു ഒന്ന് നീങ്ങി ഇരിക്ക്, ആ ചേച്ചി ഗർഭിണി ആണ് ചേച്ചി കൂടി ഇരിക്കട്ടെ എന്ന് പറഞ്ഞു ഞാൻ ആ ചേച്ചിയെ പിടിച്ചു സീറ്റിൽ ഇരുത്തി.

ചില പെണ്ണുങ്ങൾക്കു ഒട്ടും മനസാക്ഷി ഇല്ല. സീറ്റ്‌ കിട്ടിയാൽ പിന്നെ വിശാലമായിട്ട് അങ്ങ് ഇരുന്നോളും.

ഇതിന്റെ ഇടയിൽ ചില പ്രണയിതാക്കൾ ഇരുന്നു കുറുകുന്നുണ്ട്. അവർ പിന്നെ അവരുടെ ലോകത്ത് ആണ് ചുറ്റും ഉള്ളത് ഒന്നും അവര് അറിയുന്നില്ല.

20 മിനിറ്റ് യാത്ര ഉണ്ട് ചങ്ങനാശ്ശേരി എത്താൻ.
ഞാൻ ഒറ്റ കാലിൽ നിന്നു ഡാൻസ് ഒക്കെ കളിച്ചു ആണ് നിൽക്കുന്നെ. ചേച്ചിമാർ നല്ല തള്ളും ഇടയ്ക്ക് തരുന്നുണ്ട്. സഹിക്കാൻ വയ്യാതെ ഞാൻ കുറച്ചു പുറകോട്ട് മാറി നിന്നു.

കോളേജിൽ പഠിക്കുന്ന കുറച്ചു പെൺകുട്ടികളുടെ അടുത്ത് ആണ് ഞാൻ നിന്നത്.
എന്റെ അടുത്ത് നിക്കുന്ന കൊച്ചു കുറച്ചു നേരം ആയിട്ട് നിന്ന് എന്തൊക്കെയോ അസ്വസ്ഥത കാണിക്കുന്നു. ഞാൻ ആ കൊച്ചിനോട് കാര്യം തിരക്കി.

അപ്പോഴല്ലേ കാര്യം പിടികിട്ടിയെ.
കണ്ടാൽ എന്റെ അച്ഛന്റെ ഒക്കെ പ്രായം വരും. പുള്ളി നൈസ് ആയിട്ട് ആ കൊച്ചിന്റെ ദേഹതോട്ട് ചാരി നിക്കുവാണ്.

ഞാൻ ആ കൊച്ചിനോട് ചോദിച്ചു.
തനിക്കു അയാളോട് മാറി നിക്കാൻ പറഞ്ഞൂടെ എന്ന്.
നീങ്ങി നിൽക്കാൻ പറഞ്ഞിട്ടും വീണ്ടും വരുവാ ചേച്ചി എന്ന് ആ കൊച്ചു പറഞ്ഞു.
അങ്ങോട്ട്‌ കേറി ചെന്നു രണ്ടു പറയാനും പറ്റില്ല.
വണ്ടിയിൽ അതുപോലെ തിരക്ക് ആണ്. അയാൾക്ക് ആ പേരും പറഞ്ഞു രക്ഷപെടാം.

ഞാൻ പിന്നെ ഒന്നും നോക്കിയില്ല.
ആ കൊച്ചിനെ പിടിച്ചു മാറ്റി നിർത്തി.
ഞാൻ അപ്പുറത്തേക്ക് നിന്നു. എന്നിട്ട് നല്ലൊരു പിച്ച് അങ്ങ് വെച്ചു കൊടുത്തു. അല്ല പിന്നെ. നഖം നീട്ടി വളർത്തുന്നത് കൊണ്ടു ഇങ്ങനെ ഒക്കെ ചില കാര്യങ്ങൾക്കു ഉപകാരം ആണ്. കൂട്ടത്തിൽ ഒരു ചവിട്ടും കൊടുത്തു.

ഇങ്ങനെ ഉള്ളവൻമാരോട് ഇങ്ങനെ ഒക്കെ പ്രതികരിക്കാൻ പറ്റു.
വാ തുറന്നു വല്ലോം പറഞ്ഞാൽ വാദി പ്രതി ആവും.
അമ്മയെ തല്ലിയാലും രണ്ടു പക്ഷം ഉള്ള നാട് ആണ് നമ്മുടേത്.

എന്റെ സമ്മാനം പുള്ളിക്ക് ബോധിച്ചു.പുള്ളി അടുത്ത സ്റ്റോപ്പിൽ ഇറങ്ങി പോയി.
അടുത്ത ബസ് വരുമ്പോ കേറാൻ ആവും.

കോളേജിൽ പഠിക്കുന്ന സമയത്ത് ബസ് കേറാൻ സ്റ്റാൻഡിൽ നിൽക്കുമ്പോൾ, തിരക്കുള്ള ബസിൽ മാത്രം കേറുന്ന ഒരു പുള്ളിയെ കാണാറുണ്ടാരുന്നു. എത്ര ബസ് വന്നാലും പുള്ളി കേറില്ല. സ്റ്റാൻഡിൽ വണ്ടി കൊണ്ടു വന്നു നിർത്തുമ്പോ പുള്ളി ഓടി പോയി ബസ് മൊത്തം ഒന്ന് സ്കാൻ ചെയ്യും എന്നിട്ടേ ബസിൽ കേറൂ.
അങ്ങനെ എത്ര എത്ര വെറൈറ്റി ആയ ഞരമ്പൻമാർ ആണ് നമുക്ക് ഇടയിൽ ഉള്ളത്.

അങ്ങനെ ഒരു വിധം ചങ്ങനാശ്ശേരി എത്തി. ഞാൻ ബസ് ഇറങ്ങി നടന്നു. നാളെ ഇനി എന്തൊക്ക സഹിക്കേണ്ടി വരും എന്റെ ദേവിയെ.
🌹

ബസിൽ യാത്ര ചെയ്യുമ്പോ ഇത്തരത്തിൽ ഉള്ള പ്രശ്നങ്ങൾ ഒക്കെ ഉണ്ടാകാറുണ്ട്. പലരുടെയും അനുഭവങ്ങൾ കേട്ടിട്ടുണ്ട്. അത് ഒന്ന് എഴുതാൻ ശ്രമിച്ചതാ. തെറ്റുണ്ടെങ്കിൽ ക്ഷമിക്കണം 🙏

വായിച്ചിട്ട് കമെന്റ് ഇടണേ 😊😊😊

രചന – നീലിപ്പെണ്ണ്