രചന – ഷെർലക് ഹോംസ് കേരള
ദത്തന് എൺപതാം വയസ്സിൽ നട്ട പാതിരാത്രി നിലാവിനെ നോക്കി ഇരുന്നപ്പോൾ ഒരു ആഗ്രഹം
നൂറ്റിഇരുപതാം വട്ടം ഒരു അന്യ സ്ത്രീയെ പ്രാപിക്കണം…. തന്റെ അവസാനത്തെ ആഗ്രഹം
മരണക്കിടക്കയിലേക്ക് കലെടുത്ത് തുണിയാൻ നിൽക്കുന്ന പടു വൃദ്ധന്റെ ആഗ്രഹം ആരും കേൾക്കുക പോലുമില്ല എന്ന് മാത്രമല്ല എന്നതിലുപരി ആരോടെങ്കിലും പറയാനാകുമോ??
വ്യക്തിത്വത്തിൽ ചിന്തിക്കുമ്പോൾ തന്നെ സ്വയം നാണം കെടുന്നു
എന്നിരുന്നാലും മനസ്സിൽ ആ പഴയ സുഖങ്ങൾ വല്ലാതെ തിരയടിക്കുന്നു
ദത്തന് ഒരു മകനാണുള്ളത്.. ജീവൻ..
അവരെ കൂടാതെ ജീവന്റെ നാല് വയസ്സുള്ള മകളും അവന്റെ ഭാര്യ സുമതിയും മാത്രമാണ് ആ വീട്ടിൽ ഉള്ളത്..ഒരു സർക്കാർ ഉദ്യോഗസ്ഥനാണ് ജീവൻ.. അന്ന് ജീവൻ ആദ്യമായി വീട്ടിൽ ഇല്ലാത്ത ദിവസം ആണ്.
അത് കൊണ്ടാവും അയാൾക്ക് ഇങ്ങനെ ഒരു ആഗ്രഹം ഉണ്ടായത്. ചിലപ്പോൾ ഒരു അവസരത്തിനായി ദത്തൻ കാത്തിരുന്നതും ആവണം
ഉമ്മറക്കോലായിലെ ചാരു കസേരയിൽ നിന്നും അയാൾ പതിയെ നടു നിവർത്തി
വൃത്തികെട്ട താടി രോമത്തിൽ തലോടി അവിടെനിന്നും എഴുന്നേറ്റു
മകൻ പിറന്നാൾ സമ്മാനമായി കൊടുത്ത വെള്ള ജുബ്ബ എടുത്തണിഞ്ഞു
മരുമകളോട് ഇപ്പം വരും എന്ന് ഉറക്കെ വിളിച്ചു പറഞ്ഞ് മറുപടിക്ക് കാത്തു നിൽക്കാതെ നടന്നു
നിലാവിന്റെ വെട്ടത്തിൽ അയാൾ ചുവടു വച്ചു
മൂവാണ്ടൻ മാവിന് താഴെ അടക്കിയിരുന്ന തന്റെ ഭാര്യയുടെ അടുത്തെത്തിയതും കാണാത്ത വിധം കണ്ണ് മാറ്റി തലകുനിച്ച് ശ്രദ്ധിക്കാത്ത വിധം അയാൾ നടന്നു
കുറ്റബോധത്തിന്റെ പിടി മുറുക്കം അയാളെ വല്ലാതെ അലട്ടാൻ തുടങ്ങുമെന്ന് ഭയന്ന് ഭൂതകാലത്തിന്റെ ചില പ്രധാന നിമിഷങ്ങളിലേക്ക് പോകാൻ കൂട്ടാക്കാതെ ഇരുന്നെങ്കിലും ആ വാക്കുകൾ അയാളുടെ ഉള്ളിൽ മുഴങ്ങി
എന്നും രാത്രി അന്യ സ്ത്രീകളുമായി ശരീരം പങ്കിട്ട് വരുമ്പോൾ എന്നും അവൾ വാതിൽ തുറന്നു പറയുമായിരുന്നു
ചേട്ടൻ വന്നോ??
ഞാൻ ഒന്ന് ഉറങ്ങി വരുകയായിരുന്നു..
ദേ മോനും ഉണർന്നു..
ഇവൻ കിടന്ന് കരയുന്നു
ചേട്ടൻ ഒന്ന് ആശോസിപ്പിച്ചേ..
അച്ചന്റെ അടുത്ത് പോ മോനെ..
പാവം…. അതൊക്കെ ഓർക്കുമ്പോൾ…
അവൾ ഒരിക്കലും അറിഞ്ഞില്ല . താൻ ഇത്രയും നാളും അവളെ ചതിക്കുകയായിരുന്നു
എന്ന്
നേരെ തെക്കേലെ ജാനുവിന്റെ വീട്ടിലേക്കാണ് പോകുന്നത്
തെക്കേലെ ജാനു, അടിച്ചു തളിക്കാരി ജാനു… ആ പേരുകൾ അല്പം പഴയത് ആണെങ്കിലും ഇന്നും സിനിമകളിലും കഥകളിലും എല്ലാം പോക്കുകളുടെ പേരുകൾ ഏതാണ്ട് ഇതു തന്നെ
പണ്ടൊരിക്കൽ ചോരത്തിളപ്പിന്റെ കാലത്ത് വെറുതെ തെക്കേലെ ജാനു എന്ന് അവളുടെ ചെവിയിൽ വിളിച്ചു
ഇനി അന്നാണ് ആ പേരുണ്ടായത് എന്ന് ഞാൻ പറഞ്ഞാലും ആര്ക്കും തിരുത്താനും ആകില്ല വാസ്തവം എന്തെന്ന് ആർക്കും അറിയില്ല
അറിയാൻ ആരെങ്കിലും ശ്രെമിച്ചിട്ട് വേണ്ടേ?
വീടിനു പുറത്തേക്ക് ഇറങ്ങിയിട്ട് വർഷം എത്രയായി
ഇറങ്ങേണ്ട ആവശ്യങ്ങൾ ഒന്നും ഇതുവരെ ഉണ്ടായിട്ടില്ല
എല്ലാം മകനും മരുമകളും ചെയ്തു തരുന്നു
എല്ലാം പെട്ടെന്ന് കഴിഞ്ഞു വീട്ടിൽ എത്തണം മകൻ എപ്പോഴാണ് വരിക എന്ന് പറയാൻ പറ്റില്ല അയാളുടെ ചുവടുവെപ്പ് അല്പം വേഗത്തിലാക്കി
ജാനു തന്നെ മറന്നു കാണുമോ??
ഇനി ഇപ്പോഴത്തെ അവസ്ഥ കണ്ട് മടുപ്പ് തോന്നുമോ?
അയാളുടെ ഉള്ളിൽ ചെറിയ ഒരു ആശങ്ക ഉടലെടുത്തു
ജാനുവിന്റെ വീട്ടിന്റെ വഴിയെല്ലാം അല്പം മാത്രമേ ഓർമ്മയുള്ളൂ
എന്നാലും പലപ്പോഴും പോയ വഴികളാണ്
എത്ര സ്ത്രീകളുമായി കിടക്ക പങ്കിട്ടിരുന്നെങ്കിലും ജാനുവിനെ ഒരിക്കലും മറക്കാൻ പറ്റില്ല
എന്തായിരുന്നു
ചട്ടക്കകത്ത് ചന്തിയുടെ ഒരു കുലുക്കമുണ്ട്
അത് കാണുമ്പോൾ രക്തയോട്ടം വർദ്ധിക്കും
തനിക്ക് ഒരുപാട് ഇഷ്ടമായിരുന്നു ജാനുവിനെ
അതുകൊണ്ടാണല്ലോ വാർധ്യക്യത്തിൽ പോലും ആദ്യം മനസ്സിലേക്ക് ആ പേര് ഓടി കയറി വന്നത്
ചില കിളുന്ത് പെണ്ണുങ്ങൾ തനിക്കു മുന്നിൽ വന്നിട്ടുണ്ട്
പക്ഷെ അവരോടൊക്കെ അധികം താത്പര്യം തോന്നിയിട്ടില്ല
പിന്നെ ഒരു സുഖത്തിനുവേണ്ടി അംഗീകരിക്കുമെന്നു മാത്രം
അന്ന് ജാനുവിന് തന്നെക്കാൾ അഞ്ചു വയസ്സ് കുറവുണ്ടായിരുന്നു
എന്ന് പറയുമ്പോൾ ഒരു അഞ്ചാറു വർഷം മുമ്പ് അവസാനം കണ്ടതും അന്നു തന്നെയാണ്
ഈശ്വരാ എല്ലാം പഴയതുപോലെ തന്നെ ഉണ്ടായിരുന്നെങ്കിൽ മതിയായിരുന്നു
ദത്തൻ മനസ്സിൽ പ്രാർത്ഥിച്ചു
ജാനുവിന്റെ വീട്ടിലേക്കുള്ള കൈവഴികൾ കടന്ന് അയാൾ വീടിനു മുന്നിലെത്തി
പണ്ടത്തെ ധൈര്യമൊന്നും ചോർന്നു പോയിട്ടില്ല എന്ന് അയാൾ സ്വയം പ്രശംസിച്ചു
പണ്ട് തന്നെ സ്വീകരിക്കാൻ നിൽക്കുന്ന ജാനുവിന്റെ കൂടെ അവളുടെ പതിനഞ്ചു വയസ്സായ മകളുമുണ്ടായിരുന്നു
ഒരു പാവാടക്കാരി
ഒരിക്കൽ ജാനു മുറിയിലേക്ക് എത്തിച്ചു തന്നു..
അമ്മയുടെ ക്ലാസ്സ് കിട്ടിയത് പോലെ അവൾ പരിശ്രെമിച്ചു..
പക്ഷെ അങ്ങോട്ട് ചെയ്യാൻ തോന്നിയില്ല കിളുന്ദ് പെണ്ണുങ്ങളെ പണ്ടേ ഇഷ്ടമല്ല എന്ന് പറഞ്ഞുവല്ലോ
അത് കൊണ്ട് അവളെ അങ് ഉപേക്ഷിച്ചു
ദത്തൻ പതിയെ വീടിനു പുറക് വശത്തേക്ക് നടന്നു
അടുക്കള വാതിൽ തുറന്നിട്ടിരുന്നു..
അയാൾ അകത്തേക്ക് കയറി..
അകത്തു അടുക്കള ഭാഗത്ത് തറയിൽ ഒരു ചിമ്മിനി വിളക്കിനു താഴെ കിടക്കുന്ന ഒരു രൂപം..
ദത്തൻ ആ മുഖത്തേക്ക് ഒന്ന് സൂക്ഷിച്ചു നോക്കി
ജനുവല്ലേ അത്
അയാൾക്ക് അയാളുടെ കണ്ണുകളെ വിശ്വസിക്കാൻ കഴിന്നില്ല
ജാനു ഉണങ്ങി വാടി…
തന്നെ കണ്ടിട്ടും അവൾ നിലവിളിക്കുന്നില്ല..
വെറും ജീവശവം മാത്രമാണെന്ന് അയാൾ ഒരു ഞെട്ടലോടെ തിരിച്ചറിഞ്ഞു..
തന്റെ ആഗ്രഹങ്ങൾ എല്ലാം നിലക്കുകയാണല്ലോ ദൈവമേ…
നിരാശയോടെ ദത്തൻ അവിടെ നിന്നും ഇറങ്ങി
പുറകു വശത്ത് മുറിയിൽ നിന്നും ഒരു ശബ്ദം കേട്ടു..
അയാൾ പതിയെ അവിടെ എത്തി..
തുറന്നിട്ട ജനാല വഴി അകത്തേക്ക് നോക്കി
അവിടെ പൂർണ്ണനഗ്നയായി നിൽക്കുന്ന ഒരു സ്ത്രീ
ശരീരം ജാനുവിനെ ഉരിച്ചുവച്ചിരിക്കുന്നു
ആ പതിനഞ്ചുകാരി..
അവൾ മുടി കെട്ടുകയാണ്..
എമര്ജൻസിയുടെ പ്രകാശം പോലും അവളുടെ ശരീരത്തെ കടന്ന് ആക്രമിക്കുന്നത് പോലെ
അയാൾ പെട്ടന്നാണ് അത് ശ്രെധിച്ചത്
അവൾക്ക് താഴെ കിടക്കയിൽ നഗ്‌നമായി ഒരു പുരുഷനും ഉണ്ട്
അല്പം പതലറോട് കൂടി ദത്തൻ തിരിച്ചറിഞ്ഞു
ജീവൻ… തന്റെ മകൻ
പുറത്തെ ഇരുട്ട് കൂടാതെ തീവണ്ടി എന്നപോലെ തന്റെ കണ്ണുകളിലേക്ക് അന്ധകാരത്തിന്റെ ആവേഗങ്ങൾ പാഞ്ഞു കയറി
ഷോക്കേറ്റവനെ പോലെ ഒന്ന് സ്തംഭിച്ചു നിന്ന് ദത്തൻ അവിടെ നിന്നും തിരിഞ്ഞു നടന്നു
അയാൾ അയാളെത്തന്നെ അപമാനിക്കുന്നത് പോലെ തോന്നി
ഇങ്ങനെയൊരു കാഴ്ച്ച താൻ കാണേണ്ടി വരുമെന്ന് സ്വപ്നത്തിൽ കൂടി കരുതിയില്ല
തിരിച്ചു വരുമ്പോൾ തന്റെ എല്ലാ ധൈര്യവും ചോർന്നൊലിക്കുന്നു
തന്റെ ചുവടുകൾ നിലം തെറ്റുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കാതെ സുമതിയുടെയും കുഞ്ഞു മകളുടെയും മുഖം അയാളിലേക്ക് ഓടിയെത്തി
അവരെ ജീവൻ ഇത്രയും നാളുകൾ ചതിക്കുകയായിരുന്നു…
തന്റെ ഭാര്യയെ താൻ ചതിച്ചത് പോലെ
ദത്തൻ പതിയെ വീടിനു വെളിയിൽ എത്തി..
ഇരുണ്ട വെളിച്ചത്തിൽ അടുക്കള ഭാഗത്തു നിന്നും ഒരു രൂപം..
കള്ളൻ ആകും എന്ന് കരുതി ദത്തൻ താഴെ നിന്നും ഒരു വടി എടുത്തു
പക്ഷെ പിന്നീടുള്ള കാഴ്ചകൾ…!!!!!!!
കണ്ണുകൾ തന്നെ കബളിപ്പിക്കുന്നു എന്ന് തോന്നി
ഒരു തൂക്കുവിളക്കുമായി തന്റെ മരുമകൾ😷😷
അയാളെ യാത്രയാക്കി
തിരിച്ചു അകത്തുകയറി വാതിലടച്ചു
സമനില തെറ്റി ഇനി ഇതെല്ലാം വെറും തോന്നലുകളാണോ??
അതെ ഇവരെല്ലാം മറ്റെന്തിനെങ്കിലും വേണ്ടി തന്നെ കബളിപ്പിക്കുന്നുവോ??
ഉത്തരമില്ലാത്ത ചോദ്യങ്ങൾ കെട്ടിയുറപ്പിച്ചു കൊണ്ട് അയാൾ വീടിനകത്ത് കയറി
തന്റെ മരുമകളും മകനും താനും ഒരു അവസരത്തിനായി കാത്തിരിക്കുകയായിരുന്നു.. അതാണ് വാസ്തവവും..
അയാൾ ഉമ്മറത്തു വന്നിരുന്ന് അല്പം ഉച്ചത്തിൽ ചുമച്ചു..
ഉറപ്പിച്ചു വെച്ചു എന്നപോലെ മരുമകൾ വാതിൽ തുറന്നു
അച്ഛൻ വന്നോ?
ഞാൻ ഒന്നു ഉറങ്ങി വരികയായിരുന്നു
ദേ ഇവളും ഉണർന്നു
ഇവൾ കിടന്ന് കരയുന്നു..
അച്ഛൻ ഒന്ന് ആശോസിപ്പിച്ചേ..
അപ്പൂപ്പന്റെ അടുത്ത് പോ മോളെ..
കരഞ്ഞുകലങ്ങിയ കണ്ണുകളുമായി ആ കൊച്ചു പെൺകുട്ടി ദത്തനരുകിലേക്ക് വന്നു
അവളെ എടുത്ത് അയാൾ മടിയിൽ വച്ചു
മരുമകളുടെ സ്വഭാവവും മകൻറെ സ്വഭാവവും അപ്പൂപ്പൻറെ സ്വഭാവവും എല്ലാമെല്ലാം ഈ കൊച്ചു പെൺകുട്ടിക്ക് കിട്ടിക്കാണുമോ ദൈവമേ?? എന്താകും ഇത്
അയാൾ നെഞ്ചിൽ കൈ വച്ചു.
സദയം സിനിമയിൽ ലാലേട്ടനെ കുറ്റം പറഞ്ഞിട്ടും കാര്യമില്ല
പാവം കുഞ്ഞിനെ ഈ പിശാച് വിളിച്ചുണർത്തിയത് ആകണം…
ദൂരെ മൂവാണ്ടൻ മാവിലെ താഴെ തന്റെ ഭാര്യയുടെ കുഴിമാടത്തിൽ അറിയാതെ അറിയാതെ അയാളുടെ കണ്ണുകൾ പറഞ്ഞു
തന്റെ ഭാര്യയുടെ നല്ല സ്വഭാവം ചിലപ്പോൾ ഇവൾ
ക്ക് കിട്ടുമായിരിക്കും അയാൾ ഒന്ന് കണ്ണടച്ച് നെടുവീർപ്പിട്ടു..
കുറച്ചുമുമ്പ് അവൾ പറഞ്ഞത് അയാളുടെ മനസ്സിൽ ഒന്ന് ആവർത്തിച്ചു
അച്ഛൻ വന്നോ??
ഞാൻ ഒന്നു ഉറങ്ങി വരികയായിരുന്നു
ഇവനും ഉണർന്നു
*********
**********
ഇതേ വാക്കുകൾ
അച്ഛനെന്നത് ഒഴിച്ച് ചേട്ടൻ എന്ന് ചുരുക്കിയാൽ…
താൻ കുറച്ച് മുൻപ് വീട്ടിൽ നിന്നിറങ്ങിയപ്പോൾ ഓർത്ത അതെ വാക്കുകൾ അല്ലെ സുമതി പറഞ്ഞത്
രാത്രി സഞ്ചാരം കഴിഞ്ഞ് വരുമ്പോൾ തന്റെ ഭാര്യ എന്നും പറയുന്ന അതേ വാക്കുകൾ
താനില്ലാത്ത ദിനങ്ങളിൽ അവളും വീട്ടിൽ തനിച്ചായിരുന്നു
അവൾ തന്നെ ചതിക്കുകയായിരുന്നോ???
എന്നും ഞാൻ വരുമ്പോൾ മോൻ ഉണർന്നിരുന്നു
ചിലപ്പോൾ രാത്രി അവളെ കാണാത്തത് കൊണ്ട് കരഞ്ഞതായിരുന്നോ?
പലപ്പോഴും ചിലർ കളിയാക്കി പറയും ഇരട്ട ജാനു എന്ന്
അതിന്റെ അർത്ഥം ഒരിക്കലും അറിയാൻ ശ്രെമിച്ചില്ല
വീട്ടിൽ തന്നെ ഒരു ജാനു ഉണ്ടല്ലോ എന്നതിന്റെ പൊരുൾ ആയിരുന്നോ ആ വട്ടപേര്
സാധ്യതകൾ തെളിയിക്കുന്നത്..
ആ സത്യം മനസ്സില്ല മനസ്സോടെ തന്നെ ദത്തൻ മനസ്സിലാക്കി
അന്ന് അറിയാൻ ശ്രെമിക്കാത്ത പല ചോദ്യങ്ങളുടെയും ഉത്തരം ദത്തൻ ചികഞ്ഞെടുത്തു
ഒടുവിൽ..
പിന്നെ മറ്റൊന്നിനെക്കുറിച്ചും അയാൾ ചിന്തിച്ചില്ല
എല്ലാത്തിനും ഉത്തരം അയാൾക്ക് കിട്ടിയതുപോലെ
അകത്തുകയറി വാതിലടച്ചു
പാക്ക് വെട്ടാൻ വച്ചിരുന്ന കത്തിയാണ്
അതെടുത്തത് സ്വന്തം കഴുത്തിലെക്ക് കുത്തിയിറക്കി
നിമിഷങ്ങൾക്കകം ചോര വാർന്ന് ദത്തൻ പിടഞ്ഞുമരിച്ചു
കാമമെന്ന ദാഹം തീർക്കാൻ ഓടുന്നവരോട്
(സ്വന്തം ഇണയെ ഉപേക്ഷിച്ചു മറ്റുള്ളവരെ തേടി പോകുന്നവർ ഒന്ന് ചിന്തിക്കുക
നിങ്ങളുടെ അമ്മയ്ക്കും, ഇണക്കും, പെങ്ങൾക്കും, മകൾക്കും ഒക്കെയുള്ള അതെ സാധനങ്ങൾ തന്നെയാണ് നിങ്ങൾക്ക് സന്തോഷം തരുന്ന അന്യ ശരീരത്തിനും ഉള്ളത്
ദത്തൻമാർ ഇനിയും ഉണ്ട്
ഇവിടെയും ഉണ്ട്
ഞാനും നീയും നമ്മളും ഒന്നും അങ്ങനെ ആകാതിരിക്കട്ടെ
…..
വിമർശനങ്ങൾ കാത്തിരിക്കുന്നു
ഇത് വെറുമൊരു കഥയാണ് നല്ല വായനക്കാർ ആ രീതിയിൽ മാത്രമേ എടുക്കൂ എന്നുകരുതുന്നു
എല്ലാവരുടെയും പ്രോത്സാഹനം പ്രതീക്ഷിക്കുന്നു വായനക്ക് നന്ദി)