നിന്റെ വിലപ്പട്ടതെല്ലാം നീ എനിക്ക് നല്‍കി……ഇതിന് പകരം നിനക്ക് ഞാന്‍ എന്താ തരേണ്ടത്…..

രചന – സിയാദ് ചിലങ്ക

ഹരിക്ക് പെണ്ണ് എന്നും ലഹരിയാണ്,അവന്റെ വിവാഹ ശേഷവും ആ ചാപല്ല്യംകൂടി എന്നല്ലാതെ മാറ്റമൊന്നും സംഭവിച്ചില്ല.എപ്പോഴും എവിടെയും അവന്‍ ആ ഒരു ചിന്തയിലാണ്.അവന്റെ കണ്ണുകള്‍ക്ക് വല്ലാത്ത ഒരു വശീകരണ ശക്തിയാണ്.അവന്റെ നോട്ടം ഭോഗമാഗ്രഹിക്കുന്നവള്‍ തിരിച്ചറിയും.അങ്ങനെ സ്വന്തമാക്കുന്നവളുടെ ചൂട് അവന്‍ ഒരുപ്രാവശ്യമെ ആസ്വദിക്കൂ……

തൃശ്ശൂര്‍ ജില്ലയിലെ ഏറ്റവും പേരെടുത്ത ഹോസ്പിറ്റലില്‍ തന്നെയാണ് ഹരി ഭാര്യയെ ചേര്‍ത്തിയത്.മറ്റു ജില്ലകളില്‍ നിന്നുമെല്ലാം ജനങ്ങള്‍ അവിടേക്ക് ഒഴുകിയെത്തും.അവിടെ നിന്ന് ഒരു രോഗിയെ മടക്കിയാല്‍ പിന്നെ വേറെ എവിടേക്കും കൊണ്ട് പോകേണ്ടി വരില്ല…….

പ്രസവം രണ്ടോ മൂന്നോ ദിവസത്തിനുള്ളില്‍ ഉണ്ടാകും.വണ്ടിയില്‍ നിന്ന് സാധനങ്ങള്‍ മുറിയില്‍ കൊണ്ട് വെച്ചു,ഭാര്യയെയും അമ്മയെയും മുറിയിലാക്കി.ഹരി കുറച്ച് നേരം അവിടെ ഇരുന്നു.

” ഞാന്‍ പുറത്ത് ഉണ്ടാകും…എന്തെങ്കിലും ആവശ്യം ഉണ്ടെങ്കില്‍ ഫോണ്‍ ചെയ്താ മതീട്ടാ…”

”ശരി ഏട്ടാ….”

അവള്‍ ക്ഷീണം കൊണ്ട് ചെരിഞ്ഞ് കിടന്ന് കണ്ണുകള്‍ മെല്ലെ അടച്ചു.

ഹരി പാര്‍ക്കിംഗില്‍ ചെന്ന് കാറ് തുറന്നു ഡേഷില്‍ നിന്ന് സിഗരറ്റ് പേക്കറ്റ് എടുത്ത് ഒരെണ്ണം തിരി കൊളുത്തി ചുണ്ടത്ത് വെച്ചു.മഴക്കാറ് ഉള്ളത് കൊണ്ടാണെന്ന് തോനുന്നു നല്ല ചൂട്.അവന്‍ സിഗരറ്റ് കുറ്റി കാല് കൊണ്ട് ചവിട്ടി കിടത്തി.ആശുപത്രിയിലെ പുതിയ പണി കഴിപ്പിച്ച ബ്ലോക്കിലേക്ക് കയറി.സ്കാനിംഗും വിവിധ തരം ടെസ്റ്റുകളും മറ്റും നടക്കുന്ന ബ്ലോക്ക് ആയത് കൊണ്ട് മുഴുവന്‍ ശീതീകരിച്ചിരുന്നു.

ഹരി അവിടെ വരുകയും പോവുകയും ചെയ്യുന്ന ഓരോ സ്ത്രീകളെയും വീക്ഷിച്ച് അവിടെ ഇരുന്നു.അവരുടെ അംഗലാവണ്ണ്യവും ചേഷ്ടകളും അവന്‍ കണ്ട് ആസ്വദിച്ച് ഇരിക്കുമ്പോളാണ്.ഒരു ഇരുപത് വയസ്സ് തോന്നിക്കുന്ന ഒരു പെണ്‍ കുട്ടി അവിടെ വന്ന് അവന് അഭിമുഖമായി ഇരുന്നു.

പഴക്കം ചെന്ന നിറം മങ്ങിയ ഒരു ചുരിദാറാണ് അവള്‍ ധരിച്ചിരിക്കുന്നത്.എങ്കിലും അവളുടെ സൗന്ദര്യത്തില്‍ അത് മറഞ്ഞ് നില്‍ക്കുന്നു.വലിയ കറുത്ത കൃഷ്ണമണികളോട് കൂടി വിടര്‍ന്ന കണ്ണുകള്‍,നീണ്ട മൂക്ക്,ചുവന്ന് തുടുത്ത പവിഴ ചുണ്ടുകള്‍ നെറ്റിയിലേക്കും രണ്ട് ചെവികളിലൂടെയും വീണ് കിക്കുന്ന ചുരുണ്ട മുടികള്‍.വെളുത്ത കൈകളില്‍ പച്ച നിറത്തില്‍ ചെറിയ രോമങ്ങള്‍…..ഇത്രയും സൗന്ദര്യമുള്ള പെണ്ണിനെ ഇത് വരെ കണ്ടിട്ടില്ല എന്ന് മനസ്സില്‍ പറഞ്ഞ് ഇമ വെട്ടാതെ ഹരി അവളെ തന്നെ നോക്കി ഇരുന്നു.

അവള്‍ താഴോട്ട് നോക്കി എന്തോ ചിന്തിച്ച് ഇരിക്കുകയാണ്.ഹരി എഴുന്നേറ്റ് അവളുടെ അരികിലുള്ള ഒഴിഞ്ഞ കസേരയില്‍ ചെന്നിരുന്നു.

” എവിടാ വീട് ”

അവള്‍ മുഖം ഉയര്‍ത്തി.

” പാലക്കാട് ”

എന്താ ……. ആര്‍ക്കാ അസുഖം?

അവള്‍ കുറച്ച് നേരം മൗനമായി ഇരുന്നു…..

”ഡോക്ടറെ കാണാന്‍ വന്നതാ….”

അവന്‍ വിടാന്‍ ഭാവമില്ല,

അവള്‍ അവന്റെ മുഖത്തേക്ക് നോക്കി…..ഹരി അവളുടെ ശരീരത്തിലേക്ക് അവന്റെ കണ്ണുകള്‍ കൊണ്ട് ഒന്ന് തലോടി.

അവള്‍ പറഞ്ഞു…

”ഡോക്ടറെ കണ്ട് കഴിഞ്ഞു.തിരിച്ച് പോകാന്‍ വേണ്ടി ഇരിക്കേണ്.പക്ഷെ വീട്ടിലേക്ക് പോകാന്‍ നേരിട്ടുള്ള ബസ്സ് വൈകീട്ടാകും.അത്രയും സമയം ഇവിടെ ഇരിക്കാമെന്ന് കരുതി.”

ഹരി പിന്നെ ഒന്നും ആലോജിച്ചില്ല നേരിട്ട് അവന്റെ വിഷയത്തിലേക്ക് കടന്നു.

”ഞാന്‍ ഒരു സുഹൃത്തിനെ ചെക്കപ്പിന് കൊണ്ട് വന്നതാ അത് കഴിയുമ്പോള്‍ വൈകീട്ടാകും…പത്ത് മണി അല്ലെ ആയിട്ടുള്ളു………..വൈകിട്ട് ആകുന്നത് വരെ ഇവിടെ ഇരിക്കണം…….വിരോദമില്ലെങ്കില്‍ നമുക്ക് ഒരുമിച്ച് ഒന്ന് പുറത്ത് കറങ്ങിയാലൊ….?……വൈകീട്ട് ഞാന്‍ ബസ്സ് കയറ്റി വിടാം…..”

” മ്‌..മ്…ശരി….”

”പേര് പറഞ്ഞില്ലല്ലൊ?

” ജലജ ”

ഹരി അവള്‍ സമ്മതിക്കുമെന്ന് കരുതിയില്ല,അവന്‍ സന്തോഷം കൊണ്ട് ഒന്ന് തുള്ളിച്ചാടാന്‍ തോന്നി.

അവള്‍ കാറില്‍ കയറി ഇരുന്നു അപ്പോള്‍ തന്നെ ശക്തിയായ മഴ പെയ്തു.

ഹരി അവസരം മുതലെടുത്ത് തുടങ്ങി…

” ഞാന്‍ അടുത്തുള്ള മുന്‍സിപ്പല്‍ പാര്‍ക്കില്‍ പോയി ഇരിക്കാമെന്നാ കരുതിയത്…….ഭയങ്കര മഴ…….നമുക്ക് അടുത്ത് ഒരു ഹോട്ടല്‍ ഉണ്ട് അവിടെ പോയി ഇരുന്ന് സംസാരിക്കാം ആരുടെ ശല്യവും ഉണ്ടാവില്ല….”

”മ്….മ്….ശരി…”

ഹരിക്ക് വിശ്വസിക്കാന്‍ സാധിച്ചില്ല എന്ത് വേഗമാണ് ഇവള്‍ എനിക്ക് വഴങ്ങുന്നത്….സ്വപ്നം പോലെ തോന്നി അവന്.

കാറ് റോട്ടാണ ഫൈവ് സ്റ്റാര്‍ ഹോട്ടലില്‍ പാര്‍ക്ക് ചെയ്തു.

ഹരി റുമെടുത്തു അവളെയും കൂട്ടി അകത്ത് കടന്നു.ഒരുപാട് സ്ത്രീകള്‍ അവന്റെ ജീവിതത്തിലൂടെ കടന്ന് പോയിട്ടുണ്ടെങ്കിലും ഇവള്‍ അവന് ഒരു അൽഭുതമായി മുന്നില്‍ നില്‍ക്കുന്നു.വാതില്‍ അടച്ച ഉടനെ അവന്‍ അവളെ വാരി പുണര്‍ന്നു.കാട്ടുമുല്ലയുടെ ഗന്ധം ആണ് അവള്‍ക്ക്.

” എനിക്ക് ഒന്ന് കുളിക്കണം ”

” ശരി മുത്തെ……ഞാന്‍ വരട്ടെ…..”

അവള്‍ വേഗം ബാത്റൂമില്‍ കയറി……അവന്‍ ഫോണ്‍ ഓഫ് ചെയ്തു വെച്ചു…….ടിവി ഓണ്‍ ചെയ്തു സംഗീതം പ്ലേ ചെയ്തു…….

കുളിച്ച് വന്ന അവളെ കണ്ട് അവന് നിയന്ത്രണം വിട്ടു……അവളെ ‍ മെത്തയിലേക്ക് കോരി എടുത്ത് കിടത്തി……………

അവളുടെ ശരീരത്തില്‍ നിന്ന് അവന്‍ വിട്ടെഴുന്നേറ്റപ്പോള്‍ അവന്‍ അറിഞ്ഞു…..അവള്‍ ആദ്യമായി ആണ് ഒരു പുരുഷന് അവളെ സമര്‍പ്പിച്ചത് എന്ന്.അവള്‍ തന്നെ പുല്‍കിയത് മറ്റുള്ളവരെ പോലെ വെറും കാമത്തിനല്ല എന്നും അവനറിഞ്ഞു.

അവന്‍ ഒരു സിഗററ്റ് കൊളുത്തി

” നീ എന്നെ വല്ലാതെ അത്ഭുതപ്പെടുത്തുന്നു……നീ ഇത് വരെ എന്റെ പേര് പോലും ചോദിച്ചല്ല…..എന്നിട്ടും നിന്റെ വിലപ്പട്ടതെല്ലാം നീ എനിക്ക് നല്‍കി……ഇതിന് പകരം നിനക്ക് ഞാന്‍ എന്താ തരേണ്ടത്…..?”

” എനിക്ക് നിങ്ങള്‍ ഒരു ഉപകാരം ചെയ്യുമോ…? ഹോസ്പിറ്റലില്‍ ഒരു ബില്ലടക്കാന്‍ പറ്റുമോ?”

”തീര്‍ച്ചയായും…… അതിനെന്താ”

റിസപ്ഷനില്‍ പേഴ്സില്‍ നിന്ന് ഡെബിറ്റ് കാര്‍ഡ് കൊടുത്തു.രണ്ടായിരം രൂപ കട്ടായുള്ളു.

അവള്‍ ചോദിച്ചു

”അഞ്ഞൂറ് രൂപയും കൂടി എനിക്ക് തരുമോ?”

അവള്‍ കാശും വാങ്ങി വേഗത്തില്‍ നടന്നു പോയി……ഹരി പിന്നില്‍ നിന്ന് വിളിച്ചെങ്കിലും അവള്‍ കെട്ടില്ല….അവള്‍ അത്ര വേഗത്തില്‍ അവിടെ നിന്ന് മറഞ്ഞു.റിസപ്ഷനിലെ സിസ്റ്റര്‍മാര്‍ പറയുന്നത് ഹരി കേട്ടു…

” പാവം കുട്ടി അച്ചനെയും കൊണ്ട് വന്നതാ….ഇന്നലെ രാത്രി ആ കുട്ടിടെ അച്ചന്‍ മരിച്ചു….ബോഡി കൊണ്ട് പോകാന്‍ ആംബുലന്‍സിന് അടക്കാന്‍ വരെ കഴിയാതെ ഇരിക്കാര്‍ന്നു…..പാവം ഇന്നലെ മുഴുവന്‍ കരയായിരുന്നു അത് സഹായിക്കാന്‍ പോലും ആരും ഉണ്ടായില്ല……മോനെ ദൈവം അനുഗ്രഹിക്കും”

അവന്‍ കുറച്ച് നേരം അവിടെ തന്നെ ഇരുന്ന് പോയി….മനസ്സിന് വല്ലാത്ത ഭാരം.

പെട്ടെന്ന് ഭാര്യയുടെ കാര്യം ഓര്‍മ്മ വന്നു.ഫോണ്‍ എടുത്തു സ്വിച്ച് ഓണ്‍ ചെയ്തു.അപ്പോള്‍ തന്നെ കോള്‍ വന്നു അമ്മയാണ്.

”നീ എവിടെ ആണ് എപ്പൊ തൊട്ട് വിളിക്കേണ്….”

”ഞാന്‍ ഇവിടെ ഉണ്ട് അമ്മെ…..”

ഫോണ്‍ കട്ട് ചെയ്ത്‌ അവിടേക്ക് ഓടി..

അമ്മ കുഞ്ഞിനെ അവന്റെ കൈകളില്‍ കൊടുത്തു…

”വേദന പെട്ടെന്ന് വന്നു,അപ്പോള്‍ തന്നെ ലേബര്‍ റൂമിലേക്ക് കൊണ്ട് പോയി.അവള്‍ നിന്നെ ഒരുപാട് തിരക്കി………ദൈവം നമുക്ക് പെണ്‍കുഞ്ഞിനെ തന്നു…….”

ഹരി തന്റെ കുഞ്ഞിന്റെ മുഖത്തേക്ക് നോക്കി,അവന്റെ കണ്ണിൽ കണ്ണുനീർ തെളിയുന്നുണ്ടായിരുന്നു….

Leave a Reply