19/04/2026

അത്രയേറെ : ഭാഗം 06

 

“നന്ദേ മോളേ നീ നന്നായി ആലോചിച്ചു തീരുമാനിച്ചു ഉറപ്പിച്ചതാണോ ഈ തീരുമാനം? ഒന്നുകൂടിയൊന്ന് ആലോചിച്ചിട്ടു പോരേ?

അച്ഛന് മുന്നിലേക്ക് നീങ്ങി നിൽക്കുമ്പോഴും ഭാവമൊന്നും മാറിയില്ല..മുഖത്ത് അതേ പുഞ്ചിരി ആയിരുന്നു.. വിഷാദച്ചുവയുള്ള മിഴികൾ മാത്രമായിരുന്നു വിപരീതമായി നിന്നിരുന്നത്….

” അതേ അച്ഛാ…ഇനിയും ഞാൻ അടച്ചിട്ട നാല് ചുവരുകൾക്കുള്ളിൽ കഴിഞ്ഞാൽ എനിക്ക് ഭ്രാന്ത് പിടിക്കും…എത്രയൊക്കെ മറക്കാൻ ശ്രമിച്ചാലും നന്ദേട്ടന്റെ ഓർമ്മകൾ എന്നെ ശ്വാസം മുട്ടിക്കും..ഇപ്പോൾ എനിക്ക് ആവശ്യം ഇവിടെ നിന്നൊരു മാറ്റമാണ്…

ഉറപ്പോടെ പറഞ്ഞു പിന്തിരിയുമ്പോൾ കണ്ടു നിറഞ്ഞൊഴുകിയ മിഴികളുമായി നിൽക്കുന്ന അമ്മയെ…സ്വന്തം അമ്മയല്ല..അമ്മ മരിച്ചപ്പോൾ അച്ഛൻ രണ്ടാമത് വിവാഹം കഴിച്ചത്..ഒരിക്കൽ പോലും കുശുമ്പും പോരും എടുത്തട്ടില്ല.മകളായി കരുതി സ്നേഹിച്ചിട്ടേയുള്ളൂ…ചേർത്ത് നിർത്തിയട്ടേയുള്ളൂ….

“അമ്മേ…..

” എനിക്ക് മനസ്സിലാകും മോളേ…എല്ലാം നല്ലതിനാണെന്ന് കരുതിയാൽ മതി…

അത്രയും മതിയായിരുന്നു നന്ദക്ക്…ഏത് സങ്കടങ്ങളിലും ദുഖത്തിലും ചേർത്തു പിടിച്ചു ആശ്വസിപ്പിക്കുന്ന അച്ഛനും അമ്മയും തന്നെ ആയിരുന്നു ഏറ്റവും വലിയ അനുഗ്രഹവും….

ഒരുമാസത്തോക്കം കഴിഞ്ഞു.. എന്നിട്ടും നന്ദേട്ടന്റെ ഓർമ്മകൾ ചുട്ടു പൊള്ളിക്കുന്നുവെന്ന് ഉറപ്പായപ്പോൾ പഠിപ്പിന് അനുസരിച്ചുള്ളൊരു ജോബ് തിരഞ്ഞത്…അങ്ങനെയാണ് ദൂരെയുള്ളൊരു സ്കൂളിൽ ടീച്ചറുടെ വേക്കൻസി ഒഴിവുണ്ടെന്ന് മനസ്സിലായത്…പ്രതീക്ഷകൾ ഇല്ലാതെയാണ് അപേക്ഷിച്ചതെങ്കിലും ചെല്ലാനായി ഫോൺ കോൾ വന്നത്..പിന്നെയൊന്നും ആലോചിച്ചില്ല ഓർമ്മകൾ വേദന നൽകിയ നാട്ടിൽ നിന്നൊരു മോചനം..അത്രയേ ആഗ്രഹിച്ചുള്ളൂ….

നന്ദയെ പിരിയുന്നത് ആയിരുന്നു ദേവരാജിന്റെയും സീതയുടെയും ഏറ്റവും വലിയ സങ്കടം..ഒരിക്കൽ പോലും മകളെ പിരിഞ്ഞ് ഇരുന്നട്ടില്ല ഇരുവരും…സ്കൂളിലും കോളേജിലുമൊക്കെ മകളെ പഠിപ്പിച്ചതും വന്നു പോയി വരാവുന്ന അത്രയും ദൂരത്തിലായിരുന്നു…

പക്ഷേ ഇന്ന്…..

കണ്ണുകൾ നിറഞ്ഞ് ഒഴുകുന്നുണ്ട്…അത്രയേറെ സങ്കടമുണ്ട്..പക്ഷേ തടയാൻ കഴിയില്ല.മകളുടെ തീരുമാനം ശരിയാണെന്ന് അത്രയേറെ ഉറപ്പുണ്ടായിരുന്നു….

നന്ദക്കായി ഒരു വിവാഹാലോചന കൊണ്ട് വന്നതാണ്..അവൾ സമ്മതിച്ചില്ല..

“എന്റെ മനസ്സിൽ ഒരു രാജകുമാരനേയുള്ളൂ…അത് നന്ദേട്ടൻ മാത്രമായിരിക്കും… എനെങ്കിലും അതിനൊരു മാറ്റം വന്നാൽ ഉറപ്പായും അച്ഛനോട് പറയും….

പുഞ്ചിരിയോടും ആത്മ വിശ്വാസത്തോടെയും പറയുന്നവളെ അഭിമാനത്തോടെ ആശ്ലേഷിച്ചു…

” നീ ഞങ്ങളുടെ മകൾ തന്നെ….

❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️

രണ്ടു മൂന്നു ദിവസം കൂടി നിശബ്ദമായി കടന്നു പോയി….നാളെ ഞായറാഴ്ച.. തിങ്കളാഴ്ച ജോയിൻ ചെയ്യണം..നാളെ വെളുപ്പിനേ പോകണം..എങ്കിലേ തലേന്ന് വൈകുന്നേരം എത്താനാകൂ….രാത്രി ഉറക്കച്ചുവടോടെ യാത്ര ചെയ്താൽ രാവിലെ ആകുമ്പോൾ ആകെ ക്ഷീണിതയാകും…തലേന്ന് ചെന്നാൽ രാവിലെ ഫ്രഷായി ജോയിൻ ചെയ്യാം…

അങ്ങനെ ഓരോന്നും ആലോചിച്ച് ഇരിക്കുമ്പോഴാണ് നന്ദിനി ഏട്ടത്തിയുടെ മുഖം മനസ്സിലേക്ക് ഓടിയെത്തിയത്.. പാവം കുറച്ചു ദിവസമായി കണ്ടിട്ട്..ഹരിമംഗലത്തേക്ക് ഇപ്പോൾ പോകാറില്ല..എന്നിട്ടും ഏട്ടത്തി രണ്ടു മൂന്നു പ്രാവശ്യം വന്നു…കുറച്ചു സമയം ഇരുന്നു സംസാരിച്ച ശേഷമായിരിക്കും തിരിച്ച് പോവുക…അപ്പോൾ പിന്നെ ഏട്ടത്തിയോട് യാത്ര ചോദിക്കാതെ പോകുന്നത് ശരിയല്ല…

“അമ്മേ… ഞാൻ നന്ദിനി ഏട്ടത്തിയെ ഒന്ന് കണ്ടിട്ടുവരാം‌…

അമ്മയോട് അനുവാദം ചോദിച്ചിട്ട് പുറത്തേക്കിറങ്ങി…വഴിയിൽ കുശലം ചോദിച്ചവർക്കെല്ലാം നിറഞ്ഞൊരു പുഞ്ചിരി നൽകി…

ഹരിമംഗലം അടുക്കുന്തോറും നെഞ്ചിലൊരു പിടപ്പ് ഉണർന്നു..എത്രയൊക്കെ കുഴിച്ചു മൂടാൻ ആഗ്രഹിച്ചാലും നെഞ്ഞ് നീറ്റുന്ന ഓർമ്മകൾ മാത്രം…

നന്ദേട്ടൻ അവിടെ ഉണ്ടായിരിക്കരുതേ എന്ന് മാത്രമായിരുന്നു ആഗ്രഹം., ചുണ്ടുകൾ ഉരുവിട്ട് പ്രാർത്ഥിച്ചതും അതുമാത്രം ആയിരുന്നു…

ഉമ്മറത്ത് എത്തി കോളിങ് ബെല്ലിൽ വിരൽ അമർത്തി…ഒരു നൊൾസ്റ്റാജിക് സോങ്ങ് അകത്ത് ഒഴുകി ഇറങ്ങുന്നത് കേട്ടു.,കുറച്ചു നിമിഷത്തെ കാത്തിരിപ്പ്..അകത്ത് കാൽപ്പെരുമാറ്റം കേട്ടു കൂടെ കതക് തുറക്കുന്ന ശബ്ദവും.,.

” നന്ദേട്ടൻ…..

ഒരുനിമിഷം ഒന്ന് ഞെട്ടി വിളറി പോയി.. ആരെയാണോ കാണരുതെന്ന് ആഗ്രഹിച്ചത് അതേ ആൾ തൊട്ടു മുന്നിൽ…

“ഏട്ടത്തി….

ചുണ്ടുകൾ വിറച്ചു…

” റൂമിലുണ്ട്….

നന്ദന് പ്രത്യേകിച്ച് ഭാവമാറ്റങ്ങളൊന്നും ഉണ്ടായില്ല…അവൻ വാതിലിൽ നിന്ന് പുറത്തേക്ക് ഇറങ്ങി.. ഒരുനിമിഷം ഒന്ന് ശങ്കിച്ചു നിന്നിട്ട് അകത്തേക്ക് കയറി…

“ചേച്ചിപ്പെണ്ണേ….

എന്നു വിളിച്ചു റൂമിലേക്ക് കയറി… വാടി തളർന്ന ചേമ്പിൻ തണ്ട് പോലെ ഏട്ടത്തി കിടക്കുന്നു.,. ഓടി അടുത്തേക്ക് ചെന്നു…

” വൈറൽ പനിയാ മോളേ അടുത്തേക്ക് വരണ്ടാ പകരും…

കൈകൾ ഉയർത്തി വിലക്കാൻ ശ്രമിച്ചെങ്കിലും അത് വക വെയ്ക്കാതെ ചേർന്നിരുന്നു…

“ഇപ്പോൾ എങ്ങനെയുണ്ട് ചേച്ചി..

” കുറവുണ്ട്….

“ഹരിയേട്ടൻ….

അവിടെയെങ്ങും കാണാത്തതിൽ കണ്ണുകൾ മുറിയാകെ തിരഞ്ഞു….

” തിരുവനന്തപുരം വര പോയേക്കുവാ…നാളയെ വരൂ….നന്ദൻ മോനാ എല്ലാം ചെയ്യുന്നത്…..

നന്ദയുടെ കണ്ണുകളൊന്നു നനഞ്ഞു…നന്ദേട്ടന് ഇഷ്ടമില്ലാത്തത് തന്നെ മാത്രമാണെന്ന് വേദനയോടെ ഓർത്തു….

“ചേച്ചി അന്ന് അപേക്ഷിച്ച ജോബിനു അവർ വിളിച്ചു.. നാളെ വെളുപ്പിനെ പോകണം….

നന്ദിനിലൊരു നനുത്ത പുഞ്ചിരി തെളിഞ്ഞു… അവരാണ് ഉപദേശിച്ചത് കുറച്ചു നാൾ ഒന്ന് മാറി നിൽക്കാൻ..നോവുകൾക്കൊരു മരുന്നായി ജോലിക്കാര്യം ഓർമ്മിപ്പിച്ചത്….

” ന്റെ കുട്ടിക്ക് നന്മയേ വരൂ…അത്രക്കും നല്ല മ്മനസ്സാ നിന്റെ..നിന്നെ പോലെ നന്മയുള്ളവരെ മറ്റ് ചിലർക്കൊന്നു വ്ധിച്ചിട്ടില്ല..

തലയിൽ കൈവെച്ച് അനുഗ്രഗിക്കുമ്പോഴും നന്ദനിലേക്കൊരു കുറ്റപ്പെടുത്തൽ ഉണ്ടായിരുന്നു., നന്ദക്കത് മനസ്സിലാവുജയും ചെയ്തു.. ഏട്ടത്തി ഒരുപാട് ആഗ്രഹിച്ചതാണ് നന്ദന്റെ പെണ്ണായി നന്ദ ഈ വീട്ടിൽ ഉണ്ടാകണമെന്ന്…അത് അവൾക്ക് നന്നായി അറിയാം….

കുറച്ചു സമയം കൂടി അവിടെ ഇരുന്നു സംസാരിച്ചിട്ടാണ് ഇറങ്ങിയത്…ഇനിയെന്ന് ഏട്ടത്തിയെ കാണാനാകുമെന്ന് അറിയില്ല….

❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️

അടുത്ത ദിവസം മൂന്നു മണി ആയപ്പോഴേക്കും കുളിച്ച് ഒരുങ്ങി…മുടിത്തുമ്പ് കെട്ടാതെ അഴിച്ചിട്ടിരുന്നു…

“വേഗം ഇറങ്ങിക്കോ, ഒരൊറ്റ ബസേയുള്ളൂ ഇവിടെ നിന്ന്…

അച്ഛൻ ഓർമ്മിപ്പിച്ചപ്പോൾ വേഗം ഒരുങ്ങി ഇറങ്ങി…അമ്മയും കൂടെ ഉണ്ടായിരുന്നു…

” ചെന്നിട്ട് വിളിക്കണേ…

“വിളിക്കാം…

അച്ഛനേയും അമ്മയേയും ആശ്ലേഷിച്ച ശേഷം വേഗം ബസ്സിലേക്ക് കയറി വിൻഡോ സീറ്റ് പിടിച്ചു…രാത്രിയിൽ കാഴ്ചകൾ കാണാൻ ഒന്നും ഇല്ലെങ്കിലും പുറത്തേക്ക് നോക്കി ഇരുന്നു..തണുത്ത കാറ്റുമേറ്റ് പാറി പറക്കുന്ന മുടിഴികളും കോതിയിണക്കിയുള്ള KSRTC യാത്ര ഒരു സുഖകരമായ അനുഭവമാണ്……

ഹെയർ പിൻ വളവുകളിലൂടെ ആനവണ്ടി കിതച്ചു പാഞ്ഞു കൊണ്ടിരിക്കേ ഇടക്കൊന്ന് ആടിയുലഞ്ഞു…ആ ആട്ടത്തിനൊപ്പം ബസിലെ യാത്രക്കാരുമൊന്ന് ഉലഞ്ഞു പോയി….

‘ടിക്കറ്റ്….

കണ്ടക്ടർ അടുത്ത് എത്തിയപ്പോൾ ബാഗിൽ നിന്നും ക്യാഷ് എടുത്തു…

” എവിടാ.,..

“മലനാട്…

ടിക്കറ്റിനൊല്ലം ലഭിച്ച ബാക്കി തുകയും കൂടി ഭദ്രമായി ബാഗിൽ വെച്ചു ശേഷം വീണ്ടും പുറത്തേക്ക് നോക്കിയിരുന്നു..

ആനവണ്ടി ആടിയുലഞ്ഞു കയറ്റം കയറി തുടങ്ങി… നീണ്ട വളവുകളും പിന്നിട്ട ശേഷം കയറ്റമിറങ്ങി തുടങ്ങി… പന്ത്രണ്ട് മണി കഴിഞ്ഞപ്പോഴേക്കും ബസ് ചെറിയൊരു സ്റ്റേഷനിലേക്ക് കയറി നിന്നു.

” മലനാട്…..

കണ്ടക്ടർ ഉറക്കെ വിളിച്ചു പറഞ്ഞപ്പോൾ അവിടെ ഇറങ്ങി….ചുറ്റുപാടും ഒന്നു വീക്ഷിച്ച ശേഷം കാർത്തിക ദീപം എന്ന് സേവ് ചെയ്ത നമ്പരിലേക്ക് വിളിച്ചു… പെട്ടെന്ന് തന്നെ കോൾ എടുക്കപ്പെട്ടു…

“നന്ദ എത്തിയോ?

സ്നേഹഗും കലർന്ന സൗമ്യ സ്വരം..

” എത്തി മേഡം…

“പിന്നെ ഊണു ഇവിടെ വന്ന് കഴിച്ചാൽ മതി…ഇച്ഛായൻ വിളിക്കാൻ വരും..,

” ശരി മേഡം,..

പത്ത് നിമിത്തെ കാത്തിരിപ്പ്…ഒരു ബുള്ളറ്റിന്റെ ഇരമ്പൽ കേട്ട് നോക്കി….പൃഥിരാജിന്റെ ഛായയുള്ളൊരു താടിക്കാരൻ…

“കാർത്തിക മേഡത്തിന്റെ സ്വന്തം ഇച്ചായൻ… ഡെറിക് ഡേവിഡ് ജോൺ…..

തുടരും

ലേറ്റായതിൽ ക്ഷമിക്കണം…