The Best Fluffy Pancakes recipe you will fall in love with. Full of tips and tricks to help you make the best pancakes.
രചന – ഹരീഷ് കുമാരൻ
“കാർത്തി ഞാൻ ഒരു ആഗ്രഹം പറഞ്ഞാൽ സാധിച്ചു തരുമോ”
കുറെ നേരത്തെ മൗനത്തിനു ശേഷം അപർണയുടെ ചോദ്യം കേട്ട് കാർത്തി അവളെയൊന്നു നോക്കി
“പറയെടോ സാധിച്ചു തരുമോ ”
“ഉം”
“ടാ എന്റെ നെറ്റിയിൽ സിന്ദൂരം തൊട്ട് തരുവോ”
അവൻ ചോദ്യഭാവത്തിൽ അവളെ നോക്കി
“മടുത്തെടോ ജീവിതത്തിൽ വിഷമങ്ങൾ മാത്രേമേ അറിഞ്ഞിട്ടുള്ളു ഇപ്പോൾ ഈ സിന്ദൂരം തൊടുമ്പോൾ വെറുപ്പാണ് തോന്നുന്നത്
കാർത്തി കുറെ വർഷങ്ങൾ പുറകിലേക്ക് പോയി
അപർണ കോളേജിൽ പഠിക്കുമ്പോൾ തന്റെ ബെസ്റ്റ് ഫ്രണ്ട് നാട്ടിൻപുറത്തുകാരി ആണേലും തൊട്ടാവാടി ആയിരുന്നില്ല പറയേണ്ടത് ധൈര്യമായി മുഖത്തു നോക്കി പറയുന്ന പ്രകൃതം അതുകൊണ്ട് തന്നെ സൗഹൃദം എപ്പോഴോ പ്രണയമായി മാറിയപ്പോൾ പറയാൻ മടിച്ചു ഒരു പക്ഷേ സൗഹൃദം പോലും നഷ്ടപ്പെടും എന്ന് തോന്നലിൽ പറയാതെ പോയത്
അവസാന വർഷ എക്സാമിനോട് അടുത്തത് സമയത്തു ആണ് ഒരു ദിവസം അവൾ പറഞ്ഞു
“ടാ എന്റെ കല്യാണം ഉറപ്പിച്ചു എക്സാം കഴിഞ്ഞു ഉടനെ ഉണ്ടാകും”
അപ്രതീക്ഷിതമായി അതു കേട്ടപ്പോൾ അവന്റെ മനസൊന്നു പിടഞ്ഞു ഇത്രയും നാൾ എന്റെ സ്വന്തം ആക്കണം എന്ന് കരുതിയവൾ ഇന്ന് മറ്റാരുടെയോ ആകാൻ പോകുന്നു
“ടാ ”
അവളുടെ വിളിയിൽ ആണ് അവൻ സ്ഥലകാല ബോധത്തിലേക്ക് തിരിച്ചു വന്നത്
“എന്താടാ സ്വപ്നം കാണുവാണോ തലേ ദിവസമേ അങ്ങ് എത്തിയേക്കണം കേട്ടോടാ നീയേ ഉള്ളു എനിക്കു പ്രിയപ്പെട്ടത് എന്ന് പറയാൻ ”
അത്രയും പറഞ്ഞു അവൾ തിരിഞ്ഞു നടന്നു പിന്നെയും കുറെ സമയം എടുത്തു അവൻ അവിടെ നിന്നും ഒന്നങ്ങാൻ
അവസാനമായി അവളുടെ കല്യാണത്തിന് കണ്ടതിനു ശേഷം ഒന്ന് രണ്ടു വർഷങ്ങൾക്ക് ശേഷം കുടുംബ കോടതിയുടെ മുന്നിൽ വെച്ചു അപ്രതീക്ഷിതമായി ആണ് അവളെ കാണുന്നത് പഴയ അപർണ്ണയിൽ നിന്നും ഒരുപാട് മാറിയിരുന്നു അവൾ പഴയ പ്രസരിപ്പ് ഇല്ല ആകെ ഷീണിച്ചു എന്നെ പെട്ടെന്ന് കണ്ടു കാണാത്ത പോലെ ഒഴിഞ്ഞു മാറി പോകാൻ ശ്രെമിച്ച അവളെ അവൻ പുറകിൽ നിന്നും വിളിച്ചു
“അപർണ്ണ തനിക്കെന്നെ മനസിലായില്ലേ ഞാൻ കാർത്തിയാടോ ”
അവൾ മുഖത്തു ഒരു ചിരി വരുത്തി
“ആ കാർത്തി എനിക്കു തന്നെ പെട്ടെന്ന് മനസിലായില്ല ”
“താനെന്താടോ ഇവിടെ എത്ര നാളായി കണ്ടിട്ട് തനിക്ക് സുഖമാണോ ഹസ്ബെന്റ കുട്ടികൾ ഒക്കെ സുഖമായിരിക്കുന്നോ ”
അവൾ എന്ത് പറയണം എന്നറിയാതെ മിണ്ടാതെ നിന്നു അവളുടെ മുഖഭാവം കണ്ടു അവൻ പറഞ്ഞു
“വാ നമുക്ക് ഒരു കോഫി കുടിച്ചു കൊണ്ട് സംസാരിക്കാം ”
“ടാ ഇപ്പോൾ സമയം ഇല്ല നമുക്ക് പിന്നേട് സംസാരിക്കാം”
“അതൊന്നും പറഞ്ഞാൽ പറ്റില്ല എത്ര സമയം ഇല്ലേലും ഒരു കോഫി കുടിച്ചിട്ട് പോയാൽ മതി എത്ര നാള് കൂടിയാണ് നിന്നെ കാണുന്നെ ”
അവൻ അവളുടെ കൈയിൽ പിടിച്ചു അവൾ പെട്ടെന്ന് ചുറ്റും നോക്കി ആരേലും നോക്കുന്നുണ്ടോ എന്ന് നോക്കി കൊണ്ടു
“ടാ വിട് ഞാൻ വരാം ആളുകൾ ശ്രെദ്ധിക്കുന്നു ”
കോഫി കുടിച്ചു കൊണ്ട് ഇരുന്നപ്പോൾ അവൾ മുഖം കുനിച്ചു ഇരുന്നതല്ലാതെ അവനെ ഒന്ന് നോക്കിയതുപോലും ഇല്ല അവൾ
“ടാ… നീ എന്താ മുഖത്തു പോലും നോക്കാതെ ഇങ്ങനെ ഇരിക്കുന്നെ എന്തുപറ്റി തന്നെ കണ്ടപ്പോൾ തൊട്ടേ നിന്റെ മുഖം വല്ലാതെ ഇരിക്കുവാണല്ലോ കോളേജിൽ ഉണ്ടായിരുന്ന അപർണ്ണയെ അല്ല വേറെ ആരോ പോലെ
താൻ കാര്യം പറയെടോ എന്താ കോടതിയിലൊക്ക”
“ടാ പ്ലീസ് ഇപ്പോൾ എന്നോടൊന്നും ചോദിക്കരുത് ഞാൻ പിന്നെ എല്ലാം പറയാം ഞാൻ ഇറങ്ങുന്നു ”
പക്ഷേ ഈ ഒരു അവസ്ഥയിൽ അവളെ ഒറ്റക്ക് വിടാൻ അവനു തോന്നിയില്ല
“ടാ നീ ഒറ്റക് പോകണ്ട ഞാൻ കൊണ്ടാക്കാം നിന്നെ ”
“വേണ്ടെടാ ഞാൻ തനിച്ചു പൊക്കോളാം ”
അവൻ അവളെ ഒറ്റക്ക് വിടാൻ തയ്യാറായില്ല അവന്റെ വണ്ടിയിൽ കയറ്റി
“”ടാ ഇനി പറ എന്താ പ്രോബ്ലം ”
“അത്യാവശ്യം സാമ്പത്തിക ഭദ്രത ഉള്ള കുടുംബം ഒറ്റമകൻ നല്ല കമ്പനിയിൽ എഞ്ചിനീയർ അവർക്ക് ഒന്നും വേണ്ട പെണ്ണിനെ മാത്രം മതി എന്ന് പറഞ്ഞു അരുണിന്റെ ആലോചന വന്നപ്പോൾ സാധാരണ കുടുംബം ആയ എന്റെ വീട്ടുകാർക്ക് വേറെ ഒന്നും നോക്കാൻ ഇല്ലായിരുന്നു കല്യാണത്തിന്റെ അന്ന് തന്നെ എന്റെ പ്രതീക്ഷകൾ തെറ്റിച്ചു കൊണ്ട് മദ്യലഹരിയിൽ ആയിരുന്നു അയാൾ മണിയറയിലേക്ക് വന്നത് അന്ന് തൊട്ട് എന്റെ ജീവിതത്തിൽ കഷ്ടകാലം തുടങ്ങുക ആയിരുന്നു
പിന്നയാണ് അറിഞ്ഞത് ലഹരിക്ക് അടിമയായ മകൻ വിവാഹം കഴിഞ്ഞാലെങ്കിലും ഇതെല്ലാം ഉപേക്ഷിച്ചു നന്നാവും എന്ന് വിചാരിച്ചു ആണ് ഇങ്ങനെ ഒരു കല്യാണം നടത്തി വെച്ചതെന്നു
എല്ലാം അറിഞ്ഞപ്പഴേക്കും എന്റെ ഉള്ളിൽ ഒരു ജീവൻ തുടിച്ചു തുടങ്ങിയിരുന്നു കുഞ്ഞു ജനിക്കുമ്പോൾ എങ്കിലും എല്ലാം ശെരിയാകും എന്ന് വിചാരിച്ചു അവസാനം ഉപദ്രവം കുഞ്ഞിന് നേർക്ക് ആയപ്പോൾ അവിടുന്ന് ഇറങ്ങിയത് ആണ് നീയിപ്പോൾ കണ്ടപ്പോൾ ഡിവോഴ്സ് പേപ്പേഴ്സ് redy ആക്കാൻ ആയിട്ട് വന്നതായിരുന്നു ഞാൻ
ഇത്രയും പറഞ്ഞു കഴിഞ്ഞപ്പോഴേക്കും അവളുടെ കവിളിലൂടെ കണ്ണുനീർ ഒഴുകുകയായിരുന്നു
എല്ലാം കേട്ട് വിശ്വസിക്കാനാകാതെ മിണ്ടാതെ ഇരിക്കാനേ അവനു കഴിഞ്ഞുള്ളു
ഇപ്പോൾ ഏകദേശം ഒരു വർഷത്തോളം ആകുന്നു കേസ് നടക്കുന്ന എല്ലാത്തിനും താങ്ങും തണലുമായി കാർത്തിക് കൂടെ ഉണ്ട്
പഴയ കാര്യങ്ങൾ ഓർത്തു നിൽക്കുകയായിരുന്ന കാർത്തിക് പെട്ടെന്ന് അവളുടെ ചോദ്യം കേട്ട് ആണ് ഓർമയിൽ നിന്നും തിരികെ വന്നത്
“ടാ നീ എന്താ ഒന്നും മിണ്ടാതെ നിൽക്കുന്നെ ഞാൻ ചോദിച്ചത് തെറ്റായിപോയോ ”
“ഏയ് ഞാൻ പഴയ കാര്യങ്ങൾ ഓരോന്ന് ഓർത്തു നിൽക്കുകയായിരുന്നു ”
“നീ കൂടെ ഉള്ളപ്പോൾ വല്ലാത്ത ഒരു കേയറിങ് അനുഭവപ്പെടുന്നു ഇതുവരെ ഇല്ലാത്ത ഒരു ധൈര്യം ജീവിക്കാൻ ഉള്ള ആഗ്രഹം ഒക്കെ തോന്നുന്നു ”
“നീ ഒരു വട്ടം സിന്ദൂരം തൊട്ട് തന്നാൽ പിന്നെ വെറുപ്പോട് കൂടി അത് തോടേണ്ടി വരില്ലല്ലോ അങ്ങനെ ആഗ്രഹിച്ചു പറഞ്ഞതാണ് നീ വേറൊന്നും വിചാരിക്കണ്ട ”
“ടീ ഇതൊക്കെ അങ്ങനെ തോടേണ്ട ആണോ അതിനു ഒരു സത്യം ഇല്ലെടാ ”
“കുഴപ്പം ഇല്ലെടാ പെട്ടന്ന് അങ്ങനെ തോന്നി ഞാൻ പറഞ്ഞു എന്നെ ഉള്ളു നീ കാര്യം ആക്കണ്ട നമുക്ക് പോകാം ”
“ടീ അടുത്ത മാസം അല്ലെ ഡിവോഴ്സ് വിധി വരുന്നേ ”
“അതേടാ ജീവിതത്തിലെ ഏറ്റവും മോശം ആയ കുറച്ചു വർഷങ്ങൾ കഴിയുകയാണ് അതിനു വേണ്ടി അല്ലെ ഈ കാത്തിരിപ്പ് ”
അങ്ങനെ അപർണ കാത്തിരുന്ന ദിവസം എത്തി അവൾ ആഗ്രഹിച്ചപോലെ ഡിവോഴ്സ് നേടി പുറത്തേക്ക് വരുന്നു അവളെയും കാത്ത് അവൾ ആഗ്രഹിച്ച പോലെ സിന്ദൂരം മാത്രം അല്ല താലിയും സൂക്ഷിച്ചു വെച്ചിരുന്നു അവൻ…….
❤ശുഭം ❤ എന്റെ ആദ്യ ശ്രമം ആണ് എഴുത്തുക്കാരൻ ഒന്നുമല്ല പുസതകങ്ങൾ വായിച്ചപ്പോൾ എഴുതണം എന്ന് ഒരാഗ്രഹം കൊണ്ടു എഴുതിയതാണ് തെറ്റുകൾ ഉണ്ടേൽ ക്ഷെമിക്കുക