11/05/2026

7

“ഈ ലൈനടിക്കുന്നതിനെ പറ്റി എന്താ മാഷിന്റെ അഭിപ്രായം?” വർഷയുടെ ചോദ്യം ഇൻബോക്സിൽ വന്നിട്ട് കുറച്ചു നേരം ആയെന്നു തോന്നുന്നു. അപ്രതീക്ഷിതമായി പരിചയപ്പെട്ട ഒരു ഫേസ് ബുക്ക് ഫ്രണ്ടായിരുന്നു അവൾ. മുഖമില്ലാത്ത എന്നോട് സംസാരിക്കാൻ രണ്ടു പൂച്ചയുടെ മുഖവും ആയി വന്ന ഒരു ടീച്ചർ.

“ലൈൻ എന്നു പറയുംബോൾ ഇപ്പൊ എന്താ പറയാ നല്ല പ്രണയങ്ങൾ എപ്പൊഴും നല്ലതാണ്, അതായത് പക്വതയോടു കൂടി ഉള്ളത്. രണ്ടു പേർക്ക് പരസ്പരം മനസിലാക്കാനും പിന്നെ ഒന്നിച്ചു ജീവിക്കാനും ഒക്കെ. അതല്ലാതെ പ്രണയം എന്ന വാക്കിനെ മുൻനിർത്തി അത് ശാരീരിക സുഖത്തിനു വേണ്ടി ഉപയോഗിക്കുന്നതിനെ പ്രണയം എന്നു പറയാൻ പറ്റില്ലല്ലോ” ഒഴിവു സമയത്ത് ഞാനും മറുപടി അയച്ചു.

“അങ്ങനെ ആണോ?” അവൾ ചിരിച്ചു.

“അതേ അങ്ങനെ ആണല്ലോ, എന്തേ?” എന്റെ മറുപടിയിൽ ഒരു പുച്ഛം നിറഞ്ഞു.

“ഓക്കെ എന്നാ ഫസ്റ്റ് നൈറ്റിനെ പറ്റി എന്താ അഭിപ്രായം?” സൗഹൃദത്തിൽ ഉള്ള സ്വാതന്ത്ര്യം കൊണ്ടാവാം അവൾ അതും ചോദിച്ചിരിക്കുന്നു. ഈ പെണ്ണിതെന്തു ഭാവിച്ചാണാവോ.

“എന്റെ കല്യാണം കഴിഞ്ഞിട്ടില്ല അതു കഴിഞ്ഞ് നിന്നെ വിളിച്ചു പറഞ്ഞു തന്നാൽ മതിയോ?” ചിരിച്ചു കൊണ്ട് ഞാൻ മറുപടി അയച്ചു.

“ഒലക്ക ഞാൻ ഉദ്ദേശിച്ചത് അതല്ല”

“പിന്നെ നീ എന്താ ഉദ്ദേശിച്ചത്?” എന്റെ മുഖത്ത് ചിരിയായിരുന്നു അപ്പൊഴും.

“അതേയ് ഈ കല്യാണം കഴിഞ്ഞാൽ ഫസ്റ്റ് നൈറ്റ് എന്നൊരു കാര്യം ഉണ്ടല്ലോ അതിനെ പറ്റിയാ ഞാൻ ചോദിച്ചത്?” അവൾ ഒന്നുകൂടി വിശദീകരിച്ചു.

“അതല്ലെ ഞാനും പറഞ്ഞത് എന്റെ കല്യാണം കഴിഞ്ഞിട്ടില്ല അത് കഴിഞ്ഞാൽ നിന്നെ വിളിച്ചു പറയാം എന്നു .” അവളെ ദേഷ്യം പിടിപ്പിക്കാൻ തന്നെ ഞാൻ വീണ്ടും പറഞ്ഞു.

“ദേ..!” അവൾ പാതിയിൽ നിർത്തി.

” നിനക്കിതെന്തിന്റെ കേടാ പെണ്ണേ? ഈ ഫസ്റ്റ് നൈറ്റ് എന്നൊക്കെ പറയാനും കൊള്ളാം പിന്നെ ഒരു ഗ്ലാസ് പാലൊക്കെ എടുത്ത് കുറച്ച് മുല്ലപ്പൂവൊക്കെ ഇട്ട് സീൻ എടുക്കാൻ സിനിമേലും കൊള്ളാം. ശരിക്കുള്ള ജീവിതത്തിൽ ഫസ്റ്റ് നൈറ്റ് എന്നൊക്കെ പറയുന്നത് അങ്ങനെ അല്ല വേണ്ടത്. ഇപ്പൊ തന്നെ നിന്റെ കല്യാണം നിന്റെ വീടിനടുത്ത നാണുവേട്ടനും ആയി ഉറപ്പിച്ചു എന്നു കരുതുക”

“ഈശ്വരാ നാണുവേട്ടനോ ഏതു നാണുവേട്ടൻ, ദേ മനുഷ്യാ …”

“ഹ. . നിന്നോടൊന്നു വിചാരിക്കാനല്ലേ പറഞ്ഞുള്ളു.” ഞാൻ ചിരിച്ചു.

“ഒലക്ക. നാണു എങ്കി നാണു വിചാരിച്ചു പോരേ ?” അവൾ ബാക്കിക്കു വേണ്ടി മൊബൈലിലേക്ക് നോക്കി.

“അങ്ങനെ നിങ്ങൾടെ രണ്ടാൾടെ കല്യാണം കഴിഞ്ഞു ആദ്യ ദിവസം തന്നെ നാണുവേട്ടൻ ശാരീരിക ബന്ധത്തിനു ശ്രമിക്കുംബോൾ അതിനെ ഫസ്റ്റ് നൈറ്റ് എന്നല്ല പറയുക അതിനെ നമുക്ക് ഒരു കാളരാത്രി എന്നൊക്കെ പറയാം”

“അങ്ങനെ വല്ലോം ആണേൽ നാണുവായാലും കോരനായാലും ഞാൻ അന്നു തന്നെ അയാളെ കൊല്ലും ഉറപ്പാ” അവൾ അരിശത്തോടെ പറഞ്ഞു.

“ആ അതു നീ എന്തേലും ചെയ്യു.” ഞാൻ പറഞ്ഞു.

“മാഷ്ന്റെ ഫസ്റ്റ് നൈറ്റും ഇതുപോലെ ആകുമോ?” അവൾക്ക് സംശയം. എല്ലാ ആണും കണക്കാണ് എന്ന ഒരു പൊതുബോധമോ അല്ലെങ്കിൽ പറഞ്ഞു കേട്ട അറിവോ ആകാം അവളെ ആ ചോദ്യം ചോദിക്കാൻ പ്രേരിപ്പിച്ചത്.

“ഏയ് ഞാനാണ് കെട്ടുന്നതെങ്കിൽ നീ എന്റെ ഇടതുവശത്ത് കിടന്നുറങ്ങുന്നുണ്ടാകും കൂടി പോയാൽ എന്റെ വലത്തേ കൈ തന്റെ മേലെ ഉണ്ടാകും.” ഒരു ചിരിയോടെ ഞാൻ പറഞ്ഞു.

” വൃത്തികെട്ടവൻ.. താനെന്തിനാ എന്റെ മേലെ കൈ വെക്കുന്നേ? കൈ അവിടെ ബെഡിൽ വെച്ചാൽ മതി hmm” അവൾ ചിരിച്ചു.

“നീ എതിർത്താലും എന്റെ കൈ തന്റെ മേലെ ആകും നീ ഒന്ന് അനങ്ങിയാൽ പോലും ഞാൻ അറിയുകയും ചെയ്യും ചുരുക്കി പറഞ്ഞാൽ എന്റെ കൈക്കുള്ളിലാകും നീ അത്രേ ഉള്ളൂ. പിന്നെയും ദിവസങ്ങൾ കഴിഞ്ഞ് നമ്മൾ കൂടുതൽ അടുത്ത് പരസ്പരം മനസിലാക്കി മുന്നോട്ട് പോകുന്ന ഏതെങ്കിലും ഒരു ദിവസം ഫസ്റ്റ് നൈറ്റ് അതാണ് എന്റെ പോളിസി” ഞാൻ എന്റെ ഭാഗം വിശദീകരിച്ചു. അതിന് നല്ല കാഴ്ചപ്പാട് ആണെന്ന രീതിയിൽ ഒന്ന് രണ്ട് ലൗ സിബൽ അവൾ അയച്ചു.

“ഞാനെന്നാ അങ്ങോട്ട് വരേണ്ടത്?” കുറച്ച് നേരം കഴിഞ്ഞ് വന്ന അവന്റെ കുസൃതി നിറഞ്ഞ ചോദ്യത്തെ വർഷ ഒരു ചിരിയോടെ നോക്കി.

“എന്തിനാണാവോ?”

“അല്ല നമുക്കും വേണ്ടേ ഒരു ഫസ്റ്റ് നൈറ്റൊക്കെ…” പൂർത്തീകരിക്കാതെ വന്ന അവന്റെ മെസേജ്.

“പോ ചെറുക്കാ പോയി ജോലി ചെയ് ഞാനും പോയി എന്തേലും പഠിക്കട്ടെ” അവൾ ചിരിയോടെ മെസേജ് അയച്ചു.

xxx

“ഞാൻ നിന്റെ നാട്ടിലുണ്ട്” അപ്രതീക്ഷിതമായി വന്ന മനുവിന്റെ മെസേജ് കണ്ട് വർഷ ഒന്ന് ഞെട്ടി.

“എന്റെ നാട്ടിലോ എവിടെ ? എന്തിനാ വന്നേ? എന്നാ ഇങ്ങോട്ട് വാ എന്റെ വീട്ടിലേക്ക് ” ഒറ്റ ശ്വാസം ഒരുപാട് ചോദ്യങ്ങൾ. അതിനിടയിൽ മനുവിന്റെ വക മെസ്സെജർ കോളും. ആദ്യമായിട്ടാണ് ഒരു കോൾ.

“ഞാനിവിടെ ഒരാളെ കാണാൻ വന്നതാണ് തന്റെ നാട്ടിൽ. നിന്റെ വീടെവിടെയാ?”

“അയ്യോ ടൗണീന്ന് അഞ്ചു കിലോമീറ്ററേ ഉള്ളു ഇവിടെ വന്നിട്ട് പോവാം പ്ലീസ്” കാണാനുള്ള ആഗ്രഹത്തോടെ അവൾ പറഞ്ഞു.

“താൻ വഴി പറഞ്ഞു താ. ആ പിന്നെ ചായ വെച്ചു തരേണ്ടി വരും”

“അതൊക്കെ തരാം വാ” ആദ്യമായി നേരിട്ടു കാണുന്നതിന്റെ ഒരു ത്രില്ലിലായിരുന്നു അവളും.

അവൾ പറഞ്ഞ വഴിയിലൂടെ ഒരു വയലും കടന്ന് നേരെ അവളുടെ വീട്ടിലേക്ക്. ബൈക്ക് താഴെ വച്ച് നടക്കുകയായിരുന്നു ഞാൻ എന്നെ കാത്ത് റോഡിൽ തന്നെ ഉണ്ടായിരുന്നു അവളും.

“ഇതാണോ തന്റെ നാട്?” നടക്കുന്നതിനിടയിൽ ഞാനവളുടെ മുഖത്തേക്കു നോക്കി.

“അതേ എന്തേ?” മെസ്സേജുകളിൽ ഒരിക്കൽ പോലും കാണാത്ത വിനയവും നാണവും ഈ പെണ്ണിനിപ്പൊ എവിടുന്നു വന്നോ ആവോ?

“അല്ല ദുരന്ത ഭൂമി ആണല്ലോ എന്നോർത്ത് ചോദിച്ചതാ” ഒരു നിമിഷം നടത്തം നിർത്തി അവളെന്റ മുഖത്തേക്ക് നോക്കി.
വീട് കണ്ടു അമ്മയെ കണ്ടു അച്ഛനെ കണ്ടു.

“ഇവളെ ഇങ്ങനെ നിർത്തിയാൽ മതിയോ?” ഞാനവളുടെ അമ്മയുടെ മുഖത്തേക്ക് നോക്കി.
“വല്ല തൊഴിലുറപ്പിനും വിട്ടൂടെ” കല്യാണ കാര്യം ആവും പറയാൻ വരുന്നത് എന്ന് പ്രതീക്ഷിച്ച അവരുടെ മുഖത്തും ചിരി.

“അതേയ് ഒരു മനുഷ്യനെ ഇങ്ങനെ ഇടിച്ചുതാഴ്ത്തരുത് കെട്ടോ ഒരു ഫ്രണ്ടാണെന്ന പരിഗണന എങ്കിലും താ” അവൾ എന്നെ നോക്കി അപേക്ഷിച്ചു.
‌ ഒടുവിൽ യാത്ര പറഞ്ഞിറങ്ങുംബോഴും റോഡ് വരേ കൂടെ നടന്നു അവൾ.

“അതേയ് ഇങ്ങനെ നാണിക്കാൻ ഞാൻ തന്നെ പെണ്ണുകാണാൻ വന്നതൊന്നും അല്ല കെട്ടോ” റോഡിൽ വെച്ച് ഞാനവളെ കളിയാക്കി.

“ഇങ്ങനെ ആൾക്കാരെ ഫെയ്സ് ചെയ്യാൻ മടിയുള്ള നീ ആണോ നാളെ ടീച്ചറാവാൻ പോകുന്നേ?” അവളെ നോക്കി കളിയാക്കി കൊണ്ട് ഞാൻ ബൈക്കിന്റ ഹാൻഡിൽ പിടിച്ചു.

“അതേയ് ബേസിക് ആയി ഞാനൊരു പെണ്ണാണ് കെട്ടോ” അവൾ പറഞ്ഞൊപ്പിച്ചു. ഒടുവിൽ കൈ കൊടുത്ത് പിരിഞ്ഞു തിരികെ വീട്ടിലെത്തിയ എനിക്ക് ഒരു മെസേജ് ഇട്ടിരുന്നു അവൾ.

”എന്റെ നാട് ഇഷ്ടപ്പെട്ടോ?” എന്താണ് മറുപടി അയക്കേണ്ടത് എന്ന് കുറച്ചു നേരം ആലോചിച്ചു.

“ഇഷ്ടപ്പെട്ടു. തന്റെ നാട് , തന്റെ വീട് ,തന്റെ പെരുമാറ്റം എവിടെ നിന്നോ വന്ന ആ നാണം, ഒടുവിൽ നിന്നെയും.” മെസ്സേജിൽ കുറിച്ചിട്ട് ഞാൻ മൊബൈൽ താഴെ വെച്ചു.

“എനിക്കും ” !!!ഏറെ കഴിഞ്ഞ് വന്ന മറുപടി.

“അതെനിക്കുമറിയാലോ” ഞാൻ ചിരിച്ചു അവളും.

പൈങ്കിളി 😌 മണ്ടശിരോമണി.