The Best Fluffy Pancakes recipe you will fall in love with. Full of tips and tricks to help you make the best pancakes.
രചന – നിദ്ര രാജേഷ്
രേവതി കിടന്നിടത്തു നിന്നും തല മെല്ലെ ഉയർത്തി നോക്കി.. മക്കളും ഭർത്താവും എല്ലാവരും തന്റെ അടുത്ത് ഇരിക്കുന്നുണ്ട്..
കരയുന്നുണ്ടോ…
ഓഹ്,,,അതും ഉണ്ട്.
എന്തിനാണാവോ. രേവതി ഓർത്തു ചിരിച്ചു പോയി.
ഒപ്പം ചേർത്ത് നിർത്തേണ്ടപ്പോൾ നിർത്താതെ ഇനി ഇപ്പോ കരഞ്ഞിട്ട് എന്തിനാ..
ഇതൊക്കെ വെറും പ്രഹസനം അല്ലെ.
ഒരു മകൾ ഉള്ളത് ഇടക്ക് വാട്സപ്പ് എടുത്ത് നോക്കുന്നുണ്ട്. ..
അമ്മയുടെ ഫോട്ടോ ഇട്ടതിന് എത്ര ലൈക് കിട്ടിയെന്നാവും അല്ലെങ്കിൽ ആദരാഞ്ജലികൾ ,, പ്രണാമം എന്നൊക്കെ ആരൊക്കെ കമെന്റ് ചെയ്തു എന്നാവും…
മകൻ ആണെങ്കിലോ. ഇടക്കിടെ സമയം നോക്കുന്നുണ്ട്.. ബോഡി എടുക്കാൻ ആയോ എന്നാവും. എന്നാൽ അല്ലെ വേഗം അവനു ജോലി സ്ഥലത്തേക്ക് തിരിച്ചു പോവാൻ പറ്റു..
എടുക്കാനായി…
അത് പറഞ്ഞപ്പോൾ മകനും മകളും കൂടി ഒന്നൂടെ ഒച്ചതിൽ കരഞ്ഞു.
ഹോ. എന്റെ പിള്ളേരെ ഒന്ന് മെല്ലെ.. കേട്ടിട്ട് തന്നെ എന്തോപോലെ. രേവതി പറഞ്ഞു..ചത്തു കിടന്നാലും സമാധാനം തരൂലേ.
ഭർത്താവ് എന്തിനാണാവോ ഇങ്ങനെ എന്നെ തന്നെ നോക്കുന്നത്? ആയ കാലത്ത് ഒന്ന് ശ്രദ്ധിച്ചിരുന്നേൽ.. ഒന്ന് എന്റെ മനസ് വായിച്ചിരുന്നേൽ.. പരാതിയും പരിഭവവും പറയുന്നത് മനസുകൊണ്ട് കേട്ടിരുന്നേൽ ഞാന്നിപ്പോ ഇങ്ങനെ കിടക്കേണ്ടി വരുമായിരുന്നോ ഏട്ടാ.. അത് മനസ്സിൽ ഓർത്തപ്പോ കണ്ണിൽ നിന്നും അറിയാതെ രണ്ടു തുള്ളികണ്ണീർ പൊഴിഞ്ഞു….
മക്കളും ഭർത്താവും ബന്ധുക്കളും അവസാനമായി ഒരു നോക്കു കൂടി കണ്ട ശേഷം മൃതദേഹം പുറത്തേക് എടുത്തു ആംബുലൻസിലേക്കു കയറ്റി..
അവളും എല്ലാവരേം അവസാനമായി ഒന്ന് നോക്കി..
അല്ല മോളെ..എന്താ ഇങ്ങനെ നോക്കുന്നത്.. അടുത്തിരുന്ന മുത്താശിയെ രേവതി അപ്പോഴാണ് ശ്രദ്ധിച്ചത്…
അല്ല ആരിത് മുത്തശ്ശിയോ..രേവതി മുത്തശ്ശിയെ കണ്ട സന്തോഷത്തിൽ അവരെ കെട്ടി പിടിച്ചു…
എല്ലാവരും എവിടെ..
എന്നെയാ എല്ലാവരും അയച്ചത്, മോളെ കൂട്ടി വരാൻ.. നേരത്തെ പോയവരൊക്കെ എല്ലാവരും മോളേം കാത്ത് ഇരിക്കുവാ.. വേഗം പോവാം..
പോവാം മുത്തശ്ശി…. രേവതി മുത്തശ്ശിയുടെ കൈ പിടിച്ചു ഒരു വെളുത്ത മേഘം പോലെ മുകളിലേക്കു യാത്രയായി…
മതിയായിരുന്നോ തനിക് ഈ ജന്മത്തിലെ ഈ ജീവിതം.
ആവോ…അറിയില്ല്ല..
തിരിച്ചു പോവുമ്പോൾ രേവതി മനസ്സിൽ ചോദിച്ചു