16/04/2026

താലി കെട്ടിയവന്റെ കയ്യിൽ പിടിച്ച് ഭർത്യഗൃഹത്തിലേക്ക് വലതു കാൽ വെച്ച് കയറുമ്പോൾ മനസ്സ് വല്ലാതെ അസ്വസ്ഥതമായിരുന്നു

രചന – സുധീ മുട്ടം

“താലി കെട്ടിയവന്റെ കയ്യിൽ പിടിച്ച് ഭർത്യഗൃഹത്തിലേക്ക് വലതു കാൽ വെച്ച് കയറുമ്പോൾ മനസ്സ് വല്ലാതെ അസ്വസ്ഥതമായിരുന്നു

അവിടെ ലഭിക്കുന്ന സ്വീകരണം ഏത് തരത്തിൽ ഉളളതാണെന്ന് അറിയില്ലല്ലോ

എന്റെ വീട്ടിലാണെങ്കിൽ ഞാൻ ഏറ്റവും ഇളയത് ആയതുകൊണ്ട് എല്ലാവരുമെന്നെ ലാളിച്ചാണ് വളർത്തിയത്

ഏട്ടന്റെ പുന്നാര പെങ്ങളുകുട്ടി

ചേച്ചിയുടെ സ്വന്തം വഴക്കാളിക്കുട്ടി

അച്ഛന്റെയും അമ്മയുടെയും ഓമന മകൾ

മുത്തശ്ശന്റെയും മുത്തശ്ശിയുടെയും കുസൃതി നിറഞ്ഞ കൊച്ചു മകൾ

സ്നേഹാന്തരീക്ഷം നിറഞ്ഞ എന്റെ വല്യ വീട്ടിൽ നിന്നും പെട്ടന്ന് പിഴുത് മാറ്റപ്പെട്ടപ്പോൾ ഞാൻ പെട്ടന്ന് വാടിപ്പോയി

വിവാഹം കഴിഞ്ഞാൽ അവിടുത്തെ വീട്ടുകാരുടെ പെരുമാറ്റം എങ്ങനെ ആകുമെന്ന് മനസ്സ് ആശങ്കപ്പെട്ടു

അമ്മയാണ് എനിക്കാ വിദ്യ പറഞ്ഞു തന്നത്

” ന്റെ മോൾ അവിടെ ഉളളവരെ നമ്മുടെ വീട്ടുകാരായി കണ്ടാൽ എല്ലാ പ്രശ്നവും തീരും.മോളു വിഷമിക്കേണ്ടാ ട്ടൊ”

മനസ്സ് വിമ്മിട്ടപ്പെട്ടങ്കിലും അമ്മ പറഞ്ഞു തന്ന സ്നേഹമന്ത്രം കൊണ്ട് ഞാൻ ഭർത്യവീട്ടിലെ പ്രിയപ്പെട്ട മരുമകളായി

ഭർത്താവിന്റെയമ്മ എന്നെ ചേർത്തു പിടിച്ചു കവിളിലൊരുമ്മ നൽകി

വീട്ടിൽ വന്ന ബന്ധു ജനങ്ങളോടെല്ലാം അമ്മായിയമ്മ പറഞ്ഞു

“ഇതെന്റെ മരുമകൾ ആണ്… അല്ല എന്റെ മകളാണെന്ന്”

ആ ഒരു നിമിഷം കൊണ്ട് എന്റെ കണ്ണു നിറഞ്ഞു

ആദ്യരാത്രിയിലെന്റെ നല്ലപാതി എന്നോടു സ്നേഹപരമായി ആണ് പെരുമാറിയത്

“നിനക്ക് ഇവിടുത്തെ അന്തരീക്ഷമായി പൊരുത്തപ്പെടാൻ കുറച്ചു സമയമെടുക്കും

നമ്മൾ പരസ്പരം മനസ്സിലാക്കിയട്ട് ജീവിതം തുടങ്ങിയാൽ മതിയെന്ന് പറഞ്ഞത് തന്നെ വല്ല്യരാശ്വാസം തന്നെ ആയിരുന്നു

ഏത് സങ്കൽപ്പത്തിലുളള ഭർത്താവ് ആയിരിക്കണം ഞാനെന്ന് എന്നോട് കെട്ടിയോൻ ചോദിച്ചപ്പോൾ എന്നെ പറ്റിക്കാനാണെന്നു വിചാരിച്ചു

എങ്കിലും ഞാൻ മെല്ലെയെന്റെ നല്ലപാതിയുടെ ചെവിയിൽ മന്ത്രിച്ചു

മനസ്സുകൾ തമ്മിലുള്ള ഐക്യമാകം

ജന്മാന്ദര ബന്ധങ്ങൾ തമ്മിലുള്ള അടുപ്പമാകാം ചിലപ്പോൾ ഞാനും ഏട്ടനും തമ്മിൽ

എന്റെ നല്ലതും ചീത്തയും ഒക്കെ മനസിലാക്കാണം

എന്റെ കൊച്ചു കൊച്ചു കാര്യങ്ങൾ മൂളി കേക്കണം വഴക്ക് പിടിക്കണം

മിണ്ടാൻ എന്റെ പുറകേ നടക്കണം

എത്ര വഴക്കിട്ടാലും ഉറങ്ങുന്നേന് മുമ്പേ വഴക്ക് തീരണം

എന്റെ തെറ്റുകൾ പറഞ്ഞ് തരണം

വേറേം ആരേം തേടി പോകാത്ത രീതിയിൽ എന്നെ പൊതിഞ്ഞ് പിടിച്ച് സ്നേഹിക്കണം
ഞാൻ മരിക്കുന്നത് വരെ എന്റെ കൂടെയുണ്ടാവണം

മരിക്കുന്നത് വരെ മതി

കാരണം എനിക്ക് ആദ്യം മരിച്ചാ മതി

എന്റെ പ്രണയം മരിച്ചാൽ ഞാനെങ്ങനെ ജീവിക്കും

പിന്നെ ചില ജന്മങ്ങളുണ്ട്

നമ്മൾ ആഗ്രഹിക്കുന്നതു പോലെ എത്ര സ്നേഹിച്ചാലും തിരിച്ച് സ്നേഹിക്കില്ലാന്ന് വാശിയുളളവർ

സ്നേഹം മുഴുവൻ ഉള്ളിലാണത്രേ

പ്രകടിപ്പിക്കില്ലാ പോലും

പ്രകടിപ്പിക്കാൻ പറ്റാത്ത ഒന്നിനെ സ്നേഹം എന്ന് പറയാൻ പറ്റോ

ഞാൻ സ്നേഹിച്ച് തോറ്റു പോയൊരു ജന്മാ

ആഗ്രഹിച്ചതെന്നും കിട്ടാത്ത ഒരു ജന്മം

പിന്നെ ആരെത്ര നമ്മളെ സ്നേഹിച്ചാലും നമുക്ക് എന്തൊക്കെ തന്നാലും നമ്മൾ ആരുടെ സ്നേഹം കിട്ടണമെന്ന് ആഗ്രഹിക്കുന്നോ അവർ നമ്മളെ സ്നേഹിച്ചില്ലെങ്കിൽ ഒരു തൃപ്തിയും വരില്ല

അതുകൊണ്ട് എന്റെ നല്ലപാതിയുടെ സ്നേഹം കുറച്ചെങ്കിലും എനിക്ക് തന്നാലെന്റെ ജീവിതം എന്റെയീ ഏട്ടനു വേണ്ടി മാത്രം ആയിരിക്കും

എന്റെ കെട്ടിയോടെ സന്തോഷമാ എനിക്കു വലുത്

നീ പറഞ്ഞതു പോലെ സ്നേഹം മനസ്സിൽ വെച്ചാൽ പോര മോളെ അത് പുറമേ പ്രകടിപ്പിച്ചാലെ നമ്മളെ സ്നേഹിക്കുന്നവർക്ക് സന്തോഷം ആവുകയുളളൂ

ഞാൻ ഈ പറഞ്ഞതെല്ലാം സമ്മതിച്ചു

എന്റെ പെണ്ണും തിരിച്ച് ഇതുപോലെ ആണെങ്കിൽ ഡബിൾ ഓക്കെ

“എനിക്ക് പൂർണ്ണ സമ്മതമാ കെട്ടിയോനെ”

പഴയൊരു എഴുത്താണേ😁😁😁