രചന – രോഹിണി ആമി
കുറച്ചു നേരം കരഞ്ഞു മനസ്സ് തണുത്തപ്പോൾ എഴുന്നേറ്റു പോയി ഫ്രഷ് ആയി……… വെളിയിലേക്ക് പോയി…….. എല്ലാവരും പോയിരിക്കുന്നു …….. ചുറ്റും നോക്കി ജീവനെ കാണാനേ ഇല്ല…….. അമ്മയെ തേടി നടന്നു അടുക്കള തപ്പിപ്പിടിച്ചു……… അവിടെ ഉണ്ടായിരുന്നു ജീവനും അച്ഛനും അമ്മയും…….. തന്നെ കണ്ട് ജീവൻ വെളിയിലേക്ക് പോയി…….. ഓഹ്…… പിണക്കം മാറിയില്ല…… ഒന്നു നോക്കി കൂടിയില്ല……. കല്യാണം കഴിഞ്ഞു സ്വന്തം വീട്ടുകാരെ സ്നേഹിച്ചുകൂടെ…….. അത് ഇത്രക്ക് പാപമാണോ…….
അച്ഛനും പതിയെ അടുക്കളയിൽ നിന്നും പോയി……… അമ്മ എന്തോ പണിയിലാണ്…….. എല്ലാവർക്കും തന്നോട് ഒരു അകലം ഉള്ളത് പോലെ…….. ഇനി തനിക്ക് തോന്നുന്നതാണോ…… അതോ ഇനി ജീവൻ മുൻപ് നടന്നത് പറഞ്ഞിട്ടാണോ……. എന്റെ ഈശ്വരാ ഓരോ അവസ്ഥ……. ഇനിയിപ്പോൾ ഇടിച്ചു കേറുക തന്നെ…….. അല്ല പിന്നെ……..
അമ്മേ…….. ഞാൻ ചെയ്യാം……… ഇങ്ങോട്ടു മാറൂ…… അമ്മയുടെ കയ്യിൽ പിടിച്ചു പതിയെ മാറ്റി നിർത്തി………
വേണ്ടാ കൃഷ്ണേന്ദൂ……… ഞാൻ ചെയ്തോളാം…….
അമ്മ എന്റെ പേരിങ്ങനെ നീട്ടി വിളിച്ചു കഷ്ടപ്പെടേണ്ട………. ഇന്ദൂന്ന് വിളിച്ചാൽ മതി……. എല്ലാവരും അങ്ങനെ ആണ് വിളിക്കുന്നത്……. ഇന്ദു ചിരിച്ച് പറഞ്ഞു…….
അമ്മ ഒന്നു ചിരിച്ചതല്ലാതെ ഒന്നും പറഞ്ഞില്ല……… മുഖത്ത് എന്തോ വിഷമം ഉള്ളത് പോലെ……. ഇനി ഞാൻ മരുമകൾ ആയി വന്നത് ഇഷ്ടപ്പെട്ടില്ലേ……. ഇതൊരുമാതിരി അവാർഡ് പടം പോലെ……… ആരും അങ്ങോട്ടും ഇങ്ങോട്ടും മിണ്ടാതെ…….. കണ്ണിൽ കണ്ണിൽ നോക്കി……. അവരുടെ ഭാഷയിൽ സംസാരിക്കുന്നു…….
അമ്മ ചോറും എടുത്തു ഡൈനിങ്ങ് ടേബിളിൽ കൊണ്ടു വെച്ചു…….. ഇനി അടുത്തതായി ചോറുണ്ണാനുള്ള തയ്യാറെടുപ്പാണെന്ന് മനസ്സിലായി…….. അവിടെ എടുത്തു വെച്ചിരുന്ന കറികൾ എടുത്തു ഡൈനിങ്ങ് ടേബിളിൽ കൊണ്ടു വെക്കാൻ ഇന്ദുവും സഹായിച്ചു…….. എല്ലാവരും വന്നിരുന്നു……. ആരും ഇരിക്കാൻ പറയാത്തത് കൊണ്ട് ഇന്ദു തനിയെ ഇരുന്നു…….
ഭാഗ്യം…… തനിക്കും ഭക്ഷണം അമ്മ ഇടുന്നുണ്ട്……. ആരുമൊന്നും മിണ്ടുന്നില്ല……. ഇങ്ങനെ എങ്ങനെ ചോറ് കഴിക്കും…… വീട്ടിൽ ആണെങ്കിൽ ഈ സമയം കലപിലാന്ന് സംസാരിച്ചു ഏട്ടന്റെ പ്ലേറ്റിൽ നിന്നും കയ്യിട്ടു വാരി……… അറിയാതെ ഒരു തുള്ളി കണ്ണുനീർ ഇന്ദുവിന്റെ പ്ലേറ്റിൽ വീണു…….. കഴിക്കാൻ തോന്നിയില്ല…… നുള്ളിയും പെറുക്കിയും എല്ലാവരും എഴുന്നേൽക്കുന്നത് വരെ കാത്തിരുന്നു……..
അമ്മയെ പാത്രം കഴുകാൻ സഹായിച്ചു……. കിച്ചൻ ക്ലീൻ ചെയ്തിട്ടു അമ്മയുടെ കൂടെ ഇറങ്ങി……….
പോയി കിടന്നോളൂ…….. മുഖത്തു നോക്കാതെ അത്രയും പറഞ്ഞിട്ട് അമ്മയുടെ മുറിയിലേക്ക് പോയി……… ഇതെന്താ ഇങ്ങനെ…….. ചിലപ്പോൾ അമ്മക്ക് കുറച്ചേ സംസാരിക്കാൻ അറിയുവൊള്ളോ……. സാരമില്ല…… കുറച്ചു ദിവസങ്ങൾ കഴിയട്ടെ……. ഞാൻ അമ്മയെ ഒരു വായാടി ആക്കും……. നോക്കിക്കോ…… ചിരിച്ചു കൊണ്ട് മുറിയിലേക്ക് നടന്നു…….. ഡോർ തുറക്കും മുന്നേ ഇന്ദു ആലോചിച്ചു……. ഇന്നല്ലേ ഞാൻ പാൽ ഗ്ലാസ്സ് എടുത്തു മുറിയിലേക്ക് പോകേണ്ടത്…….. സിനിമയിൽ ഒക്കെ അങ്ങനെ ആണ്…….. ഇനി ഈ നാട്ടിൽ അങ്ങനെ ഒരു ചടങ്ങ് ഉണ്ടാവില്ലേ……… ആ……… അതേതായാലും നന്നായി……….. ഇനി പാൽ ഗ്ലാസ്സും എടുത്തു നാണത്തോടെ പോയി ജീവന്റെ മുന്നിൽ നിൽക്കണ്ടല്ലോ…….. അല്ലേലും ഈ നാണമൊന്നും തന്റെയീ സ്വഭാവത്തിന് ചേരില്ല……. പണ്ടേ ആ ഒരു സാധനം ഇല്ലെന്നാണ് ഏട്ടന്റെ കണ്ടുപിടുത്തം…….
ഇവിടെ നിന്ന് നേരം വെളുപ്പിക്കാനാണോ ഉദ്ദേശം……. മുറിയിലേക്ക് കയറുന്നുണ്ടോ….. അതോ……. കുറച്ചു മാറിയാൽ ഞാനങ്ങു പോയേനെ………
പിറകിൽ നിന്നും ജീവന്റെ ശബ്ദം കേട്ട് ഇന്ദു തിരിഞ്ഞു നോക്കി………
അതേ…… ഭക്ഷണം കഴിക്കുമ്പോൾ കരയാൻ പാടില്ല……. അത് എന്ത് കാര്യമാണെങ്കിൽ കൂടെയും……. വീട് മുടിയാൻ വേറൊന്നും വേണ്ടാ…… ഇനിയങ്ങോട്ട് ഉണ്ടാവരുത് അങ്ങനെ…… കേട്ടല്ലോ…….
ഇന്ദു തലയാട്ടി സമ്മതിച്ചു ……… ആദ്യത്തെ ആജ്ഞ ആണ്……. ഇനിയങ്ങോട്ട് ഇങ്ങനെ തലയും കുനിച്ചു എല്ലാം അനുസരിച്ചു ജീവിക്കാൻ ആണോ ഈശ്വരാ വിധി……. വീട്ടിൽ ആരും തന്നോട് ഇങ്ങനെ സംസാരിക്കാറില്ല……. വീട്ടിലെ കാര്യം ഓർമ്മയിൽ വരുമ്പോൾ അറിയാതെ കണ്ണും നിറയും……… സ്വാതന്ത്ര്യം എന്ന സാധനം ഇന്നിവിടെ തീരുവാൻ പോകുവാണോ…….. ഇന്ദു ആലോചിച്ചു മാറി നിന്നു……. ജീവൻ അവളെയും കടന്ന് മുറിയിലേക്ക് പോയി……… കുറച്ചു നേരം കൂടി അങ്ങനെ നിന്നിട്ട് ഇന്ദുവും മുറിയിലേക്ക് കടന്നു………. ഈ വീട്ടിൽ വന്നതിനു ശേഷം തനിക്കു ആലോചന കൂടുതലാണ്…… ഇന്ദു സ്വയം നെറ്റിയിൽ അടിച്ചു……..
തന്നെ കാത്തിരിക്കും പോലെയായിരുന്നു ജീവന്റെ ഇരുപ്പ്…….. ഡോറിലേക്കും നോക്കി…….. അകത്തു കയറി…… ജീവൻ വന്നു ഡോറടച്ചു…….. ചെറിയൊരു ശബ്ദം പോലും തന്നെ ഇപ്പോൾ ഞെട്ടിക്കുന്നുവെന്ന് ഇന്ദുവിന് തോന്നി….. ജീവൻ അടുത്തേക്ക് വന്നു…… കുറച്ചു നേരം മിണ്ടാതെ തന്നെ നോക്കി നിന്നു…..
എനിക്ക് വളഞ്ഞു സംസാരിക്കാൻ അറിയില്ല……. അതുകൊണ്ട് തന്നെ നേരിട്ട് എല്ലാം പറയാം…… എന്നെക്കുറിച്ച് എന്തറിയാം ഇന്ദൂന്……..
ഇന്ദു ഒന്നു ഞെട്ടി…….. എന്നിട്ട് ആലോചിച്ചു……. ജീവനെക്കുറിച്ചു എനിക്ക് ഒന്നുമറിയില്ല……. അച്ഛനും ഏട്ടനും കാട്ടിത്തന്നു……. അവർക്കിഷ്ടമായി…….. അതുകൊണ്ട് തനിക്കും ഇഷ്ടായി……. അതിൽ കൂടുതൽ ഒന്നുമില്ല……..
ഇത്രയും ആലോചിക്കാൻ ഉണ്ടോ……. ഇയാൾ വാ തുറന്നു സംസാരിക്കില്ലേ…….. അതോ ഇന്ദ്രനെക്കുറിച്ച് പറയുമ്പോൾ മാത്രേ നാവു ചലിക്കുകയുള്ളോ……. എന്തിനാണ് ഞാൻ ഇയാളെ കല്യാണം കഴിച്ചതെന്ന് അറിയുമോ…… ജീവൻ കുറച്ചു ദേഷ്യത്തിൽ ചോദിച്ചു
ആഹാ….. ബെസ്റ്റ് ചോദ്യം…….. എനിക്കേ അറിയില്ല ഞാൻ എന്തിനാ കല്യാണം കഴിച്ചതെന്ന്…….. അപ്പോഴാ……. ഇന്ദു മനസ്സിൽ ചിരിച്ചു……..
ഞാൻ പറയുന്നതിന് ഒന്നിനും ഉത്തരം എന്താ പറയാത്തത് ഇന്ദു…. ഞാൻ ഇങ്ങനെ ഒന്നുമല്ല ഇന്ദു എന്ന പെണ്ണിനെ കുറിച്ച് കേട്ടത്…… വായാടി….. തന്റേടി……. ഏട്ടന്റെ ഓമന അനിയത്തി ….. ഇന്ദ്രൻ ഇല്ലാതെ ഇന്ദുവോ…… ഇന്ദു ഇല്ലാതെ ഇന്ദ്രനോ ഇല്ലെന്നാണ് കേട്ടറിവ്….. ഇതിപ്പോൾ ഇയാളെന്താ ഇങ്ങനെ…….. എന്നോട് എന്തെങ്കിലും സംസാരിച്ചാലല്ലേ എനിക്കും മിണ്ടാൻ തോന്നൂ…..
എനിക്ക് ആരേയും നല്ല പരിചയം ഇല്ല…… മാത്രമല്ല ജീവൻ എന്നോട് അധികം സംസാരിച്ചിട്ടുമില്ല……. അതുകൊണ്ടാവും…….. ഇങ്ങനെ…….. ഇന്ദു പറഞ്ഞു……
ഭർത്താവിനെ പേര് വിളിക്കാനാണോ വീട്ടിൽ നിന്നും പറഞ്ഞു തന്നിരിക്കുന്നത്……..
സോറി…… എന്താ ഞാൻ വിളിക്കേണ്ടത്….. ഒരു ചമ്മലുമില്ലാതെ ഇന്ദു ചോദിച്ചു…… ജീവേട്ടാ ന്നു വിളിക്കട്ടെ…….. അവൾ ചോദിച്ചു…….
മ്മ്…… ഇന്ദുവിന്റെ ഇഷ്ടം…… പേര് വിളിക്കരുത്…..കാരണം എനിക്കതിഷ്ടമില്ല…….. ഉറക്കം വരുന്നുണ്ടോ ഇന്ദൂന് …… ഇന്ന് നന്നായി റസ്റ്റ് എടുത്തോ…… നാളെ മുതൽ പണികൾ ഏറെ ഉണ്ടാവില്ലേ………
സാരമില്ല……..
അമ്മക്ക് ഇത് എത്രാമത്തെ അറ്റാക്ക് ആണെന്നാണ് പറഞ്ഞത്……. ഇപ്പോൾ ഓക്കേ ആണോ……
രണ്ടാമത്തെ അറ്റാക്ക് ആണ്……. ബോഡി വീക്ക് ആണ്…… സൂക്ഷിക്കാൻ ആണ് ഡോക്ടർ പറഞ്ഞത്…….. അതുകൊണ്ട് കൂടിയാണ് എന്റെ വിവാഹം ഉടനെ നടത്തിയത്…….. അമ്മയ്ക്ക് കാണാൻ……..
മ്മ്…… മൂളിയിട്ട് കുറച്ചു നേരം എന്തോ ആലോചിച്ചു……….
ഈ മനുഷ്യനേ മനസ്സിലാക്കാനോ പറ്റുന്നില്ലല്ലോ…….. ഇന്ദു ഓർത്തു……….
ജീവേട്ടാ……..
എന്താ…….
എന്നെ വിവാഹം കഴിക്കുന്നതിൽ ആർക്കെങ്കിലും എതിർപ്പുണ്ടായിരുന്നോ…… ഇഷ്ടക്കേട് ഉണ്ടായിരുന്നോ…….
ഇന്ദു മുഖവുര ഇല്ലാതെ ചോദിച്ചു………. അമ്മയുടെയും അച്ഛന്റെയും അകൽച്ച ശരിക്കും മനസ്സിലായിത്തുടങ്ങി…….. അതൊന്നു ചോദിച്ചറിയണമെന്ന് ഇന്ദു കരുതി……..
അങ്ങനെ ഒന്നുമില്ല……. തോന്നുന്നതാണ്……… വരൂ…… റൂം കാണിച്ചു തരാം…….. ജീവൻ മുറിയിൽ നിന്നും നടന്നു നീങ്ങി……
അപ്പോൾ ഇതല്ലേ റൂം……..ഈശ്വരാ ഈ ബാഗ് എല്ലാം പെറുക്കിക്കെട്ടി ഇനിയും വേറൊരു റൂമിലേക്കോ…….. ഇന്ദു വീട്ടിൽ നിന്നും കൊണ്ടുവന്ന ബാഗുകൾ നോക്കിയിട്ട് ജീവന്റെ പിറകെ നടന്നു……. ഒരു മുറിയുടെ അടുത്ത് നിന്നിട്ട് ജീവൻ ഇന്ദുവിനെ തിരിഞ്ഞു നോക്കി…..
ഇതാണ് നിന്റെ മുറി……… കേറി വാ……..
ജീവന്റെ പിറകെ കയറിച്ചെന്ന ഇന്ദുവിന് മുറിയിലെ ഇരുട്ടിൽ ഒന്നും കാണാൻ സാധിച്ചില്ല…….. പക്ഷേ ഡെറ്റോളിന്റെയും ലോഷന്റെയും വല്ലാത്തൊരു മണം മൂക്കിലേക്ക് തുളച്ചു കയറി……… ഇന്ദുവിന്റെ മുഖം ചുളിഞ്ഞു……… ജീവൻ മുറിയിലെ ലൈറ്റ് ഇട്ടു….. അവിടെ കട്ടിലിൽ ഒരു രൂപം കിടക്കുന്നു…… സൂക്ഷിച്ചു നോക്കിയപ്പോൾ മനസ്സിലായി അതൊരു സ്ത്രീയാണ്……… ഒന്നുകൂടി നോക്കിയപ്പോൾ മനസ്സിലായി അതൊരു പെൺകുട്ടിയാണ്………
മെലിഞ്ഞു ഉണങ്ങിയ ഒരു വെളുത്ത രൂപം……. ബെഡിൽ നിന്നും എഴുന്നേൽക്കാൻ സാധിക്കില്ലെന്ന് കാഴ്ച്ചയിൽ ഇന്ദുവിന് മനസ്സിലായി….. കണ്ണുകൾ തുറന്നു പിടിച്ചതിൽ നിന്നും ജീവൻ ഉണ്ടെന്ന് മനസ്സിലായി……… ബെഡ്ഷീറ്റിനാൽ കഴുത്തൊപ്പം മൂടിയിട്ടുമുണ്ട്……… ഇങ്ങനെ ഒരു ജീവൻ ഈ വീട്ടിൽ ഉള്ളതായി താൻ അറിഞ്ഞിരുന്നില്ല……. ആർക്കും അറിയില്ല….. അല്ലെങ്കിൽ തന്നോട് പറഞ്ഞേനെ ഏട്ടൻ……. ഒരു ഞെട്ടലിൽ നിന്നും മാറിയപ്പോൾ ഇന്ദു ചോദിച്ചു…….
ഇത്…… ഇതാരാ ജീവേട്ടാ…… എന്ത് പറ്റിയതാ ഈ കുട്ടിക്ക്……. ഇത് ജീവേട്ടന്റെ ആരാ……. തന്റെ മുഖത്തു വിരിയുന്ന ഭാവങ്ങൾ നോക്കി കാണുന്ന ജീവനോട് ഇന്ദു ചോദിച്ചു……..
ഇത് ജ്യോതി…….. ജീവന്റെ ജീവൻ…… എന്റെ ഒരേയൊരു അനിയത്തി…… എന്റെ എല്ലാം…..
അതൊരു പുതിയ അറിവായിരുന്നു ഇന്ദുവിന്……. ഇന്ദു ജ്യോതിയെ സൂക്ഷിച്ചു നോക്കി……. ആ കുട്ടിയുടെ കണ്ണുകൾ ഇപ്പോൾ തന്റെ മേലെയാണ്……… തന്നെയും ജീവേട്ടനെയും മാറി മാറി നോക്കുന്നു……..
എന്താ ജ്യോതിക്ക് പറ്റിയത്……. എന്നോട് എന്താ മുന്നേ പറയാഞ്ഞത് ആരും ……..
എന്താ പറയേണ്ടത്…….. പേരിനു മാത്രം ജീവനുള്ള ശരീരവും ചത്ത മനസ്സുമായിട്ട് ഇങ്ങനെയൊരു രൂപം ഉണ്ടെന്ന് പറയണമായിരുന്നോ……. ഇവളെപ്പറ്റി പറഞ്ഞിരുന്നെങ്കിൽ നീയിന്നു കല്യാണത്തിന് സമ്മതിക്കുമായിരുന്നില്ല ……..
കല്യാണവും ജ്യോതിയും തമ്മിൽ എന്താ ബന്ധം…….. ഇങ്ങനെ ഒരു അനിയത്തി ഉണ്ടെങ്കിൽ ഞാൻ കല്യാണത്തിന് സമ്മതിക്കില്ലെന്ന് വിചാരിച്ചോ….. ജീവേട്ടന് തെറ്റി……… ഇന്ദു കുറച്ചു വിഷമത്തോടെ പറഞ്ഞു………
ജീവൻ ഒന്നു പുച്ഛിച്ചു………. സമ്മതിക്കില്ല…….. പ്രത്യേകിച്ച് നിന്റെ ഏട്ടൻ എന്ന ഇന്ദ്രൻ………..അവനൊരിക്കലും സമ്മതിച്ചു തരില്ല……….
അവനോ…….ഇന്ദു മനസ്സിൽ ചോദിച്ചു…….ഇത്രയും നേരം ഉണ്ടായിരുന്ന ബഹുമാനം മാറി……. കൂടെ ജീവന്റെ മട്ടും ഭാവവും ……… ഇന്ദു നോക്കിക്കാണുവായിരുന്നു വേറൊരു ജീവനെ…… ഒരു ക്രൂരന്റെ ഭാവം കണ്ടു ആ മുഖത്ത് …….
നീയും നിന്റെ ഏട്ടനെന്നു പറയുന്ന അവനും എന്തു വിചാരിച്ചു……… നിന്നെ ഈ ജീവന്റെ പാതി ആക്കിയത് സ്നേഹിച്ചു കൂടെ ജീവിക്കാൻ ആണെന്ന് കരുതിയോ…….. അതോ നിന്റെ സൗന്ദര്യം കണ്ടു മയങ്ങി കൂടെ കൂട്ടിയതാണെന്ന് വിചാരിച്ചോ…….. ഇത്രയും നേരം കൂടെ ഇരിക്കുമ്പോഴും കഴിക്കുമ്പോഴും ഒക്കെ വെറുപ്പായിരുന്നു മനസ്സിൽ നിറയെ………
കേട്ടതൊന്നും വിശ്വസിക്കാനാവാതെ മനസ്സിലാവാതെ ഇന്ദു ഞെട്ടി നിൽക്കുവാണ്……. ഈശ്വരാ ഇതെന്താ ഇങ്ങനെ…….എന്നോട് വെറുപ്പാണെന്നോ……. അപ്പോൾ ഇത്രയും നേരം കണ്ടതെല്ലാം സ്വപ്നം ആയിരുന്നോ…….. അതോ ഇനി ജീവേട്ടൻ വല്ല ടിക് ടോക് ചെയ്യുവാണോ……. ഇത്രയും നേരം സ്നേഹത്തോടെ നോക്കിയ ആളുടെ കണ്ണിൽ ദേഷ്യം മാത്രം…….. അതിനും മാത്രം ഞാനെന്തു ചെയ്തു…….. ഈ വീട്ടിൽ കയറിയപ്പോൾ മുതൽ ഈ നിമിഷം വരെയുള്ള കാര്യങ്ങൾ മനസ്സിലൂടെ ഓടിപ്പോയി…….. ഇല്ല….. ഒന്നുമില്ല……. ഞാൻ ഒന്നും ചെയ്തിട്ടില്ല…….. ഇത്രയും ദേഷ്യപ്പെടാൻ………….
തുടരും 💕

by