22/04/2026

അർപ്പിത : ഭാഗം 05

രചന – രുദ്ര ലക്ഷ്മി

കരയണമെങ്കിൽ കരഞ്ഞോളൂ . ഇനിങ്ങിനെ കടിച്ചു പിടിക്കേണ്ട കേട്ടോ…. ആരും കുട്ടിയെ വഴക്ക് പറയില്ല… ഇങ്ങിനെ കടിച്ചുപിടിച്ചാൽ പിന്നെ പുഷ്‌ചെയ്യാനുള്ള ആരോഗ്യമൊന്നും കാണില്ലകെട്ടോ…”

അപ്പോളും ഒരു പുഞ്ചിരിയോടെ “എനിക്ക് വേദനിക്കുന്നില്ല സിസ്റ്ററെ” എന്നാണവൾ പറഞ്ഞത്.

എന്നാൽ അവളനുഭവിക്കുന്ന വേദനയുടെ ആധിഖ്യം ഇടയ്ക്കിടെ വലിഞ്ഞു മുറുകുന്ന അവളുടെ സിരകൾ എടുത്തു കാണിക്കുന്നുണ്ടായിരുന്നു ….. ഒരു മനുഷ്യ ശരീരത്തിന് താങ്ങാവുന്നതിലും അപ്പുറം നോവ് സഹിച്ചാണ് ഓരോ സ്ത്രീയും ഒരു പുതുജീവനെ ഭൂമിയിലേക്ക് കൊണ്ടുവരുന്നത്.

ഞാനും കടുത്ത മാനസിക സമ്മർദ്ധത്തിൽ ആയ നിമിഷങ്ങൾ ആയിരുന്നു അത്…. ഡെലിവറി ഉടനെ തന്നെ ഉണ്ടാകുമെന്ന് പരിശോധിച്ചപ്പോൾ തന്നെ മനസിലായതാണ്… അതുകൊണ്ടുതന്നെ ഞാനും അവിടെത്തന്നെ നിന്നു… അവളുടെ ആവസ്ഥയിൽ ഡോക്ടർസ് റൂമിൽ ഇരിക്കാനും ഉള്ള ഒരു മനസ്ഥിതി എനിക്ക് ഉണ്ടായിരുന്നില്ല…

കുറച്ചു നേരം കഴിഞ്ഞപ്പോൾ ശാരധ മേടം വന്നു…. മാഡത്തിനോട് ഞാൻ എല്ലാ ഡീറ്റൈൽസും പറഞ്ഞു.
“ഓക്കേ….. നിരഞ്ജൻ ഫ്ലൂയിഡ് ഒന്ന് പൊട്ടിക്കു…. അല്ലാതെ ഇപ്പോളൊന്നും നടക്കില്ല… ഇതിപ്പോൾ ഒത്തിരി മണിക്കൂറായില്ലേ പെയിൻ… ഇതിപ്പോൾ ചെറിയൊരു ലീകേജ് മാത്രമേ ഉള്ളു…”
മാഡം അവളെ ഒന്നുകൂടി പരിശോധിച്ച ശേഷം എന്നോട് പറഞ്ഞു

അർപ്പിത… ടെൻഷൻ ആകണ്ട കേട്ടോ…ഫ്ലൂയിഡ് പൊട്ടുമ്പോൾ മാത്രെ അകത്തുള്ള ആളിനും പുറത്തേക്കു വരാനൊരു ആവേശമൊക്കെ ഉണ്ടാകു…വാവയെ കാണണ്ടേ…. പിന്നെ ചില കേസിൽ ഫ്ലൂയിഡ് പൊട്ടിക്കുമ്പോൾ മാത്രമേ പെയിൻ ഉറച്ചു നിക്കാറുള്ളൂ.. അതാ കേട്ടോ…
ശരാധ മാഡത്തിന്റെ കണ്ണുകളിലും അവളോടുള്ള അലിവ് തെളിഞ്ഞു കാണമായിരുന്നു…

Come on Niranjan do it.. Fast.

അതുവരെ ഇല്ലാത്തൊരു ഭയം അവളുടെ കണ്ണുകളിൽ തെളിഞ്ഞുവോ…. എന്നാൽ അവൾ വേഗംതന്നെ കണ്ണുകൾ ഇറുകെ പൂട്ടി.
പിന്നെയെല്ലാം പെട്ടന്ന് ആയിരുന്നു… അസ്ഥികൾ ഒടിഞ്ഞു നുറുങ്ങുന്ന വേദനയിൽ അവളൊരു ആൺകുഞ്ഞിന് ജന്മം നൽകി…. കുഞ്ഞ് പുറത്തേക്കെത്തുന്ന സമയത്തുമാത്രം അവൾ നിലവിളിച്ചുപോയി….

ആ.. കുഞ്ഞിനെ കയ്യിലെക്കെടുത്തതും എന്റെ വികാരം എന്തായിരുന്നെന്നു എനിക്ക് മനസിലാക്കാൻ പറ്റിയിരുന്നില്ല…. വർധിച്ച ഹൃദയമിടിപ്പിനെ ഒരു നിമിഷംകൊണ്ട് പൂർവസ്ഥിതിയിലെത്തിക്കാൻ ആ കുഞ്ഞ് രാജകുമാരനുകഴിഞ്ഞു. അവന്റെ പൊക്കിൾകൊടി കട്ട്‌ ചെയ്തു മാറ്റുമ്പോൾ എന്റെ ഇരുകണ്ണുകളും നിറഞ്ഞു തൂവി.
അവനെ നെഞ്ചോടു ചേർത്ത് ഒരു മുത്തം കൊടുക്കാൻ എന്റെ മനസൊരുപാട് കൊതിച്ചു…. പക്ഷെ…. കൂടെ ഉള്ളവരുടെ കാര്യം ഓർത്തപ്പോൾ ഞാൻ എന്റെ മനസിനെ നിയന്ത്രിച്ചു .. കുഞ്ഞിനെ സിസ്റ്ററിന്റെ കയ്യിലേക്ക് കൊടുത്തു…. അപ്പോളേക്കും അവന്റെ കരച്ചിലിന്റെ ആക്കം ഒന്നുകൂടി കൂടിയിരുന്നു.

അതുവരെ അനുഭവിച്ച വേദനയുടെ ഫലമായി ആയിരിക്കണം അർപ്പിത തളർന്ന് മയങ്ങുകയായിരുന്നു … എന്റെകൈകൾ അവളെ ഒന്ന് തലോടാൻ കൊതിച്ചു… പറഞ്ഞറിയിക്കാൻ പറ്റാത്തൊരു അനുഭൂതി… ആലസ്യത്തോടെ മയങ്ങുന്ന അവളുടെ തലയിൽ പതിയെ ഒന്ന് തലോടി… അവളെ ആദ്യമായി കണ്ട ഓർമകളാണ് മനസിലേക്ക് വന്നത്.

അപ്പോളേക്കും സിസ്റ്റർ കുഞ്ഞിനെ വൃത്തിയാക്കി ഒരു ടർക്കിയിൽ പൊതിഞ്ഞു കൊണ്ടു വന്നിരുന്നു… ചെറുതായി കണ്ണ് ചിമ്മുന്ന കുഞ്ഞിന്റെ കണ്ണുകൾ പെട്ടെന്നാണ് ഞാൻ ശ്രദ്ധിച്ചത്…

“അമ്മയുടെ അതെ കണ്ണുകൾ തന്നെയാണ് കുഞ്ഞിനും…” എന്റെ കൗതുകത്തോടെയുള്ള നോട്ടം കണ്ടെന്നോണം സിസ്റ്റർ പറഞ്ഞു… ഒരു നിമിഷം മറ്റൊന്നുമോർക്കാതെ കുഞ്ഞിനെ കയ്യിൽ വാങ്ങി ആ കുഞ്ഞ് നെറ്റിയിൽ പതിയെ ഉമ്മ വച്ചു. ഞാൻ തലഉയർത്തി നോക്കിയപ്പോൾ
സിസ്റ്റർ അന്തംവിട്ടു നോക്കുന്നുണ്ടായിരുന്നു… ” ഞാൻ എടുക്കുന്ന ഫസ്റ്റ് കേസ് ആണ്.. So”

ജാള്യത മറക്കാണെന്നോണം ഞാൻ പറഞ്ഞു…സിസ്റ്റർ തിരികെ ഒരു പുഞ്ചിരി നൽകി.
സിസ്റ്ററിനോട് അങ്ങനെ പറഞ്ഞെങ്കിലും അതായിരുന്നോ കാരണം????? മനസ് സമ്മതിച്ചു തരുന്നില്ല…..
ശാരദ മേടം അപ്പോളേക്കും സ്റ്റിച് ഇട്ട് കഴിഞ്ഞിരുന്നു… സിസ്റ്ററിനുവേണ്ട നിർദ്ദേശങ്ങളും കൊടുത്ത് പോകാനിറങ്ങി…

നിരഞ്ജൻ എങ്ങനുണ്ടായിരുന്നെടോ തന്റെ ഫസ്റ്റ് എക്സ്പീരിയൻസ്.. എന്റെ തോളിലൊന്നു തട്ടി മേടം ചോദിച്ചു…. ആ പിന്നെ താനിവിടെ ഡ്യൂട്ടി യിൽ ഉണ്ടാകുമല്ലോ… ഞാൻ ഇറങ്ങുകയാണ്… എന്തെങ്കിലും എമർജൻസി വന്നാൽ വിളിക്കണം… പിന്നെ ഇടയ്ക്കു മിൽക്ക് സെക്കറേഷൻ ഉണ്ടോന്നു ചെക്ക് ചെയ്യണം… യൂറിൻ പാസ് ചെയ്തു കഴിഞ്ഞ് വാർഡിലേക് മാറ്റിയാൽ മതി കേട്ടോ…അതും പറഞ്ഞു ഡോക്ടർ പോയി…

പിറ്റേന്ന് പുലർച്ചെ തന്നെ അമ്മയെയും കുഞ്ഞിനേയും റൂമിലേക്കു മാറ്റി. റൂമിലേക്ക് മാറ്റിയശേഷം പിന്നെ എനിക്കവരെ കാണാനേ കഴിഞ്ഞില്ല…. പിന്നെ ഇത്രയും വർഷങ്ങൾ….. എന്തിനായിരിക്കും അവൾ ഇവിടെ??? അവളുടെ അച്ഛൻ?? ഭർത്താവ്???
ഒരു വിവാഹിതയുടെ അടയാളങ്ങളായ താലിയോ സിന്ദൂരചുവപ്പോ ഒന്നും അവൾക്കു അലങ്കാരങ്ങളായി ഇല്ല…. അവനൊരു നെടുവീർപ്പോട് കൂടി ഓർമിച്ചു…

4 വര്ഷങ്ങള്ക്കു ശേഷം വീണ്ടും അവളെന്റെ മുന്നിൽ….. അറിയണം അവളെപ്പറ്റി…. മറ്റെന്തിനെക്കാളും അതിപ്പോൾ എന്റെ ആവശ്യമാണ്‌… അവൻ മനസ്സിൽ ഓരോന്ന് ചിന്തിച്ചുറപ്പിച്ചു.

വേഗംതന്നെ കുളിക്കാനായി കയറി.. കുളിച്ചു കഴിഞ്ഞ് ഒരു ടീ ഷർട്ടും മുണ്ടും ഉടുത്തു നിരഞ്ജൻ താഴേക്കു ചെന്നു. അപ്പോളേക്കും ദേവകിയമ്മ ഭക്ഷണംമെല്ലാം എടുത്തു ടേബിളിൽ വച്ചിരുന്നു..

എന്താ കണ്ണാ കുളിച്ചുവരാൻ താമസിച്ചത്??? നിന്നെ കാണാത്തതുകൊണ്ട് ഒന്ന് പത്രം വായിക്കാനിരുന്നതാ ഞാൻ… വയ്യാത്ത കാലും വച്ചു അങ്ങുകയറി വരാനൊന്നും ഒക്കില്ലന്നറിയില്ലേ മോനെ…. ആ… പറഞ്ഞിട്ടെന്താ കാര്യം നേരത്തും കാലത്തുമൊന്നും ഒരു പെണ്ണുകെട്ടാൻ പറഞ്ഞാൽ വയ്യല്ലോ…. വയസ്എത്ര ആയെന്നു വല്ല വിചാരവുമുണ്ടോ….

ആഹാ… എന്റെ ദേവൂസ് രാവിലെതന്നെ പരിഭവകെട്ടഴിക്കുകയാണല്ലോ…. ഇപ്പോൾ തന്നെ എന്നെകൊണ്ട് പെണ്ണുകെട്ടിച്ചേ അടങ്ങുള്ളെന്നാണോ… ഇപ്പൊ എന്താ പ്രശനം അമ്മക്ക് മുകളിലേക്കു വരാൻ പറ്റാത്തതുകൊണ്ടാണോ ഞാൻ പെണ്ണുകെട്ടേണ്ടേ….നിരഞ്ജൻ ഒരു കുസൃതി ചിരിയോടെ ചോദിച്ചു.

അഹ്… നിനക്കെല്ലാം തമാശയാ… ഞാനൊന്നും പറയുന്നില്ല.. വാ വന്നിരുന്നു കഴിച്ചോ…..

അതുപിന്നെ എന്റെ ദേവൂസ് എപ്പോളും എന്തുപറഞ്ഞാലും അവസാനം അത് എന്റെ കല്യാണത്തിലല്ലേ വന്നു നില്ക്കു… എന്നാലും ഈ ഇടയായിട്ടു അതല്പം കൂടിയോ എന്നൊരു ഡൗട്ട്… അതുംപറഞ്ഞുകൊണ്ട് ചെയർ വലിച്ചു അതിൽ ഇരുന്നുകൊണ്ട് അവൻ ആഹാരം കഴിക്കാനായി എടുത്തു… അവനടുത്തുതന്നെ ദേവകിയമ്മയും ഇരുന്നു.

ഇതേസമയം അർപ്പിതയുടെ മനസ് ആകെ ആസ്വസ്തമായിരുന്നു…. നിരഞ്ജനെ ഇതിനുമുന്നേ താൻ കണ്ടിട്ടുണ്ടോ….. എത്രയൊക്കെ ഓർത്തെടുക്കാൻ ശ്രമിച്ചിട്ടും അവളുടെ ഓർമയിലേക്ക് നിരഞ്ജന്റെ മുഖം വന്നില്ല… ഇല്ല താനയാളെ മുൻപ് കണ്ടിട്ടില്ല… പക്ഷെ അയാളുടെ നോട്ടം അതവളെ ആകെ വീർപ്പമുട്ടിച്ചു.

എന്താ അപ്പുമോളെ ഇത്‌…. ഭക്ഷണം എടുത്തുവച്ചിട്ടിത് എന്തലോചിച്ചിരിക്കുവാണ്… കഴിച്ചിട്ട് വേഗം ചെന്ന് ഋഷിമോനെ വിളിച്ചാട്ടെ… അവളുടെ നുള്ളിപെറുക്കിയുള്ള ഇരിപ്പുകണ്ടെന്നോണം രാധമ്മ പറഞ്ഞു…. അവളൊന്നു രാധമ്മയെ നോക്കിചിരിച്ചുകൊണ്ട് ആഹാരം കഴിക്കാൻ തുടങ്ങി…

എന്താ അപ്പുമോളെ…. എന്തെങ്കിലും പ്രശ്നമുണ്ടോ മോൾക്… കുറച്ചു ദിവസമായി രാധമ്മ ശ്രദ്ധിക്കുന്നുണ്ട്… പിന്നെ ഒറ്റക്കുള്ള ഇരിപ്പും ചിന്തയുമൊക്കെ ഒത്തിരി കൂടുതലാണല്ലോ ഈ ഇടയായിട്ടു… എന്തുപറ്റിമോളെ… രാധമ്മയോട് പറ… ഒന്നും മനസിലിട്ടു നീറ്റരുത് മോളെ…. പഴയതൊക്കെ അറിയാല്ലോ…. ഇനി അങ്ങിനെന്തേലും വന്നാൽ കണ്ടു നിൽക്കാൻ ഈ രാധമ്മക്കാകില്ല മോളെ…. പണ്ടത്തെപോലെയല്ല ഋഷിമോനും വലുതായി വരുവാണ്….അത്രയും പറഞ്ഞുകൊണ്ട് സാരിത്തുമ്പാൽ കണ്ണുനീരോപ്പി അവർ.

ഏയ്… എന്താ രാധമ്മേ ഇത്‌…. ഞാൻ ok ആണ്… എനിക്കൊരു പ്രശ്നവും ഇല്ല…. രാധമ്മ പഴയതൊന്നും ഓർത്തു വിഷമിക്കല്ലേ… പഴയ ഒരവസ്ഥയിലേക്ക് എന്തായാലും ഇനി അർപ്പിത പോകില്ല…. ഒന്നുമില്ലേലും എനിക്കെന്റെ മോനുവേണ്ടി ജീവിച്ചല്ലേ പറ്റു.. ഈ ലോകത്ത് ഇപ്പോൾ എനിക്ക് ആകെയുള്ള ഒരു പ്രതീക്ഷ അവനല്ലേ… സൊ അവനുവേണ്ടി ജീവിച്ചേ മതിയാകു…അവളുടെ വാക്കുകളിൽ ആരോടൊക്കെയോ… എന്തിനോടൊക്കെയോ ഉള്ള അമർഷം തെളിഞ്ഞു നിന്നിരുന്നു. പക്ഷെ അവളുടെ കണ്ണുകളിൽ നിറഞ്ഞു നിന്നിരുന്നത് ഭൂതകാലത്തിന്റെ മരവിപ്പിക്കുന്ന ഓർമ്മകൾ മാത്രമായാണ് രാധമ്മക്ക് തോന്നിയത്.

അത്രയും പറഞ്ഞുകൊണ്ട് അവൾ ഭക്ഷണംകഴിച്ച പ്ലേറ്റും എടുത്തുകൊണ്ടു അടുക്കളയിലേക്ക് പോയി…..

രാധമ്മ ഒരുവേള അവൾ പോകുന്നതുതന്നെ നോക്കി ഇരുന്നു.

ആഹാ… അമ്മേടെ പൊന്നൂട്ടൻ ഉണർന്നുവോ… എന്നിട്ടെന്തേ ഏഴുനേറ്റു വരാതിരുന്നേ… അവൾ ഋഷിക്കുട്ടനെ ഇക്കിളിയിട്ടുകൊണ്ട് ചോദിച്ചു….

“മടിയാ അമ്മേ…. ഇന്ന് സ്കൂളിൽപോകുന്നില്ല അമ്മേടെ പൊന്നൂട്ടൻ….” ഋഷിക്കുട്ടന്റെ കൊഞ്ചിയുള്ള സംസാരംകേട്ട് ഒരുവേള അവൾക്കു അതിയായ വാത്സല്യം തോന്നി ആ കുരുന്നിനോട്..

അമ്മേടെ പൊന്നൂട്ടൻ മറന്നുവോ… ഇന്ന് സാറ്റർഡേ അല്ലെ… സ്കൂൾ അവധിയല്ലേ മുത്തേ….അയ്യേ മോശം മോശം… അമ്മേടെ പൊന്നുട്ടന് വന്നു വന്നു തീരെ ബുദ്ധിയില്ലാതായി വരുണ്ട്… അവനെ ശുണ്ടിപിടിപ്പിക്കാനായി അർപ്പിത പറഞ്ഞു.

പോ അമ്മേ….. എനിക്ക് നല്ല ബുദ്ധിയാ…. അമ്മക്കാ ബുദ്ധിയില്ലാതെ….

അമ്പട… അമ്മ വെറുതെ പറഞ്ഞതല്ലേ… അമ്മേടെമോൻ മിടുക്കനാണെന്നു അമ്മക്കറിയല്ലോ… വന്നേ വന്നേ… ഇന്ന് നമുക്ക് പുറത്ത് കറങ്ങാനൊക്കെ പോകണ്ടേ… ബീച്ചിൽ പോണം…. പാർക്കിൽ പോണം… പിന്നെ ഐസ്ക്രീം കഴിക്കണം… ഇങ്ങിനെ മടിച്ചുകിടന്നാൽ പറ്റുവോ…. വേഗം എഴുനേറ്റ് പല്ലൊക്കെ തേച് പാലൊക്കെ കുടിച്ചേ…

അതുകേട്ടതും ഋഷികുട്ടനാകെ ഉത്സാഹമായി… “സത്യമാണോ അമ്മേ….”
അതേല്ലോ… എന്റെ പൊന്നുട്ടന് അമ്മ പ്രോമിസ് തന്നതല്ലേ ഇന്നലെ… മറന്നുവോ???
പിന്നെ ഇപ്പോളല്ല… ഈവെനിംഗിൽ ആണ് നമ്മൾ പോകുന്നത്… അതുവരെ പൊന്നൂട്ടൻ നല്ല കുട്ടിയായി ഇരിക്കണം… അമ്മ അപ്പോളേക്കും ഒന്ന് പുറത്തുപോയി വരാം…
അവൾപോകുന്ന കാര്യം കേട്ടതും ഋഷിക്കുട്ടന്റെ മുഖം വാടി… അമ്മ എവിടെ പോവാ??? ഞാനും വരട്ടെ???

ഏയ്… അമ്മ വേഗം വരും കണ്ണാ… അമ്മ കുറച്ചു സാധനങ്ങളൊക്കെ മേടിക്കാൻ പോകുവാ… വേഗം വരും കേട്ടോ…

എന്നാൽ കുഴപ്പമില്ല പക്ഷെ വേഗം വരണം…

ആ… വരും മുത്തേ… പ്രോമിസ്…
അപ്പോൾ അമ്മേടെ പൊന്നൂട്ടൻ വേഗം വന്നേ… കുഞ്ഞി പല്ലൊക്കെ തേച് നമുക്ക് താഴേക്ക് പോകാം.

10.30 ആയപ്പോളേക്കും അർപ്പിത പോകാനായി ഇറങ്ങി…
ആ രാധമ്മേ വരുന്നവഴി ഞാൻ സൂപ്പർമാർകെറ്റിൽ കൂടി കയറും കേട്ടോ…സാധനങ്ങളൊക്കെ എല്ലാം തീർന്നിരിക്കുവല്ലേ… പിന്നെ എന്നെ കാത്തിരിക്കണ്ട ഉച്ചക്ക്… ലഞ്ച് ടൈമിൽ എത്താൻ പറ്റുമോയെന്നുറപ്പില്ല…

ദേ കുറുമ്പാ രാധമ്മക്ക് വയ്യാത്തണുട്ടോ… പാവത്തെ ചുറ്റിക്കല്ലേ… അമ്മ വേഗം വരാട്ടോ….
ഇല്ലമ്മ… ഋഷിക്കുട്ടൻ നല്ല കുട്ടിയ…അവൻ അനുസരണ ഉള്ള കുട്ടിയെപ്പോലെ പറഞ്ഞു…

അതുകേട്ടതും രാധമ്മ അറിയാതെ ചിരിച്ചുപ്പോയി…

കണ്ടോ അമ്മേ… ഈ രാധമ്മയ കുറുമ്പ് കാണിക്കുന്നേ….

മോൾ ചെല്ല് ഈ കുറുമ്പനെ ഞാൻ നോക്കിക്കൊള്ളാം…
അർപ്പിത ചിരിച്ചുകൊണ്ട് തലയാട്ടി… ആ രാധമ്മേ ഒന്ന് ഗേറ്റ് അടച്ചേക്കണേ.. അതും പറഞ്ഞവൾ പോയി.

അവൾ പോയി കുറച്ചുകഴിഞ്ഞു രാധമ്മ ഗേറ്റ് അടക്കാനായി പുറത്തേക്കിറങ്ങി.. ഋഷിക്കുട്ടനും കൂടെ ഇറങ്ങി… ആളിന് ആകതിരിക്കാൻ വല്യ പാടാണ്… എന്തേലും ഒരു പഴുതു കിട്ടിയാൽ അപ്പോൾ വെളിയിൽ ചാടും..
അപ്പോഴേക്കാണ് നിരഞ്ജനും ദേവകിയമ്മയും അവിടേക്കു വന്നത്.
(തുടരും )