രചന – ശ്രീ
ഇടെ ആയി എനിക്ക് ആകെ ശകുന പിഴ ആണല്ലോ…. ☹️☹️☹️…. അവൾ അപ്പുവിനെ നോക്കി ഒന്ന് ദഹിപ്പിച്ചു…. “നിനക്ക് ഞാൻ വെച്ചിട്ടുണ്ടെടെടാ തെണ്ടി….”
“അല്ലെങ്കിൽ വീഡിയോ call ചെയ്യാത്ത മനുഷ്യനാ…. ഇന്ന് ആരെ കാണിക്കാൻ വേണ്ടി call ചെയ്തേക്കുവാ….. എന്റെ കാര്യം തീരുമാനമായി ☹️☹️….രുദ്ര ആത്മ…
“മോളു…അമ്പലത്തിൽ പോയേക്കുവായിരുന്നോ…..”ശിവ വീഡിയോ call ലൂടെ ചോദിച്ചു…
“മോളോ…. ആരുടെ മോൾ
🥺🥺”പിന്നെയും ആത്മ..,
“മ്മ്…. സെറ്റും മുണ്ടുമൊക്കെ ഉടുത്തു സുന്ദരി കുട്ടി ആയിട്ടുണ്ട്.., ചേട്ടന് വേണ്ടി എന്താ പ്രാർത്ഥിച്ചേ…. നിന്നെ വല്ലാതെ മിസ്സ് ചെയ്യുന്നു….. “ശിവയുടെ വർത്തമാനം കേട്ട് രുദ്രയുടെ കിളികൾ എങ്ങോട്ടൊക്കെയോ പറന്നു പോയി…….
അതൊക്കെ കേട്ടു ചിരിച്ചു നിൽക്കുവാണ് അപ്പു…..
“മോളു.. ഞാൻ നാളെ മോർണിംഗ് ഫ്ലൈറ്റ് നു തന്നെ നാട്ടിൽ എത്തും…. അത് കൊണ്ട് ഇന്ന് തന്നെ നീ വീട്ടിലേക്ക് പോകണം….. പിന്നെ ഒറ്റക് പോകണ്ട…. അമ്മു മോളെയോ അപ്പുവിനെയോ കൂട്ടിക്കോ…..”ശിവ രുദ്രയോട് പറഞ്ഞു…..
രുദ്ര തലയാട്ടി…..
“എന്നാൽ ശെരി… ഏട്ടൻ വൈകിട്ട് വിളിക്കാട്ടോ…..”ശിവ ഫോൺ കട്ട് ചെയ്തു….
ഇതെല്ലാം കേട്ട് രുദ്ര ആകെ അന്തളിച്ചു നിൽക്കുവാണ്…. “ഇങ്ങേരുടെ തലയിൽ വല്ല തേങ്ങയും വീണോ…. മോളു… ആരാ അങ്ങേരുടെ മോൾ…. ഹും… ഒരു ഏട്ടൻ വന്നേക്കുന്നു…..”രുദ്ര എന്തൊക്കെയോ പിറു പിറുത്തു കൊണ്ട് അകത്തേക്ക് കയറി പോയി…. രുദ്രയുടെ കാട്ടി കൂട്ടലുകൾ കണ്ട് ചിരി വന്നു അപ്പുവും…..
🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀
എല്ലാവരോടും യാത്ര പറഞ്ഞു രുദ്ര ഇറങ്ങി… കൂടെ അമ്മുവും ഉണ്ടായിരുന്നു…. ശിവ പറഞ്ഞിട്ട് ഡ്രൈവർ കാറും കൊണ്ട് വന്നിട്ടുണ്ടായിരുന്നു…..
വീട്ടിൽ എത്തിയതും വീടാകെ കറങ്ങി നടന്നു അമ്മു തളർന്നു 😂…
“എന്തുവാ ചേച്ചി ഈ പണിത് വെച്ചേക്കുന്നേ… 🥺🥺”അമ്മുവാണ്
അമ്മുവിന്റെ ചോദ്യം കേട്ടതും രുദ്ര ഒന്ന് ചിരിച്ചു….”എന്റെ ചേച്ചിക്ക് എന്തയാലും നല്ല ഭാഗ്യം ഉണ്ട്…. ശിവേട്ടൻ എന്തൊരു പാവമാണ്.. ഞങ്ങളോടൊക്കെ എന്ത് സ്നേഹം ആണ്….”അമ്മു പറഞ്ഞു…
“പിന്നെ… സ്നേഹം…. സ്നേഹിച്ചു നക്കി കൊല്ലാണ് എന്ന് ഈ പെണ്ണിന് അറിയില്ലലോ…. (രുദ്ര ആത്മ )….
“ഗിരിയേട്ടന്റെ കല്യാണം ആയി ചേച്ചി അറിഞ്ഞിരുന്നോ…. പ്രിയ ഇപ്പോൾ പണ്ടത്തെ പോലെ എന്നോട് സംസാരിക്കില്ല….. പിന്നെ അത് മാത്രമല്ല… ഇപ്പോൾ അവർക്ക് എവിടെന്നോ കാശ് ഒക്കെ ആയി… ചിലപ്പോ അശ്വതി ചേച്ചിയുടെ വീട്ടിൽ നിന്നു ആകാം…. എന്തായാലും അവർക്ക് ഇപ്പോൾ വലിയ ഗമ ആണ് ചേച്ചി…ആ അമ്മ കണ്ടാൽ പോലും മിണ്ടില്ല…. ചേച്ചിക്ക് ഈ ബന്ധം കിട്ടിയതിൽ നല്ല കുശുമ്പ് ഉണ്ട് അവർക്ക്…..എന്തായാലും ഗിരിയേട്ടൻ വേറെ കല്യാണം കഴിക്കുമെന്ന് ഞൻ സ്വപ്നത്തിൽ പോലും ചിന്തിച്ചില്ല…..”അമ്മു പറഞ്ഞു….
“നീ ഒന്ന് മിണ്ടാതിരിക്കാമോ അമ്മു…. അവർ എന്താണെന്നു വെച്ചാൽ കാണിക്കട്ടെ… നീ എന്തിനാ മറ്റുള്ളവരുടെ കാര്യം അന്നെഷിക്കുന്നെ…”രുദ്ര പറഞ്ഞതും പിന്നെ അമ്മു അത് കാര്യമാക്കാതെ വിഷയം മാറ്റി….
“ചേച്ചി എനിക്ക് ഏതു റൂം ആണ് ചേച്ചി….”
“നിനക്ക് എന്റെ കൂടെ കിടന്നാൽ പോരെ…. വേറെ റൂമിന്റെ ആവശ്യം ഉണ്ടോ….”
“അതൊന്നും ശെരിയാവില്ല…. നിങ്ങൾ രണ്ടു പേരുടെയും സ്വകാര്യതയിലേക്ക് ഞൻ ഇടിച്ചു കയറി വരുന്നില്ല…. നിങ്ങളുടെ മുറി നിങ്ങൾക് അത്രയും വിലപ്പെട്ടതല്ലേ….. ചേച്ചി അവിടെ ചേട്ടൻ ഇല്ലാത്ത വിഷമം മാറ്റാൻ ചേട്ടന്റെ തലയിണയും കെട്ടി പിടിച്ചങ് ഉറങ്ങിക്കോ 😂😂😂ഞൻ ഇവിടെ എവിടേലും ചുരുണ്ടു കൂടിയേക്കാം…..”അമ്മു പറഞ്ഞതും രുദ്ര അവളുടെ ചെവിയിൽ പിടിച്ചു പതിയെ നുള്ളി കൊണ്ട് പറഞ്ഞു…”ആണോ… തമ്പുരാട്ടി ഇത്രയും വളർന്നു വലുതായത് ഈ ചേച്ചി അറിഞ്ഞില്ല…. കൊച്ചു വായയിൽ വലിയ വർത്താനം വേണ്ടാ…..”
“ഈ ചേച്ചി ഒട്ടും റൊമാന്റിക് അല്ല….”അമ്മു പറഞ്……
“ഇവളെ ഇന്നു ഞാൻ എന്നു” പറഞ്ഞു അടിക്കാൻ കൈ ഓങ്ങിയതും അമ്മു ഓടി……
അവൾ പറഞ്ഞ കാര്യങ്ങൾ ഓർതു രുദ്ര നെടുവീർപ്പിട്ടു……
🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀
രാത്രി അത്താഴം കഴിഞ്ഞു അമ്മു ആണെങ്കി ഏതോ ഒരു മുറി ഇഷ്ടപെട്ടെന്നും പറഞ്ഞു അവിടെ കേറി കിടപ്പായി….. അടുക്കളയിലെ ജോലി ഒതുക്കി രുദ്ര ചെന്നു നോക്കുമ്പോൾ ഉണ്ട് ആളുടെ കൈയും കാലുമൊക്കെ ഇന്ത്യയുടെ ഭൂപടം പോലെ കിടക്കുന്നു…. രുദ്ര ഒന്ന് ചിരിച്ചു കൊണ്ട് അവളെ നേരെയാക്കി കിടത്തി…….. എന്നിട്ട് നേരെ റൂമിലേക്ക് ചെന്നു….. ബാൽക്കണി തുറന്നു കുറച്ചു നേരം അവിടെ ഇരുന്നു…..
പിന്നീട് ടവൽ എടുത്തു കുളിക്കാൻ കയറി……കുളി കഴിഞ്ഞു ടവൽ ഉടുത്തു കൊണ്ട് അവൾ പുറത്തേക്കിറങ്ങി….
നോക്കുമ്പോൾ ഉണ്ട് വാതിൽ കുറ്റിയിട്ട് നമ്മുടെ ശിവ….. ഒരു നിമിഷം രുദ്ര ഒന്ന് സ്തംഭിച്ചു…. കണ്ണ് ഒന്ന് കൂടി തിരുമി നോക്കി…. ശിവ തന്നെ….
“അയ്യേ… ” രുദ്ര വേഗം തന്നെ കൈകൾ കൊണ്ട് മാറു പൊത്തി പിടിച്ചു…..
ശിവക്ക് ആണെകിൽ ആകെ കിളി പോയ അവസ്ഥ….. അവൻ പതിയെ അവളുടെ അടുത്തേക്ക് നടന്നു….. രുദ്രയുടെ ഹൃദമിടിപ്പ് കൂടി…. അവൻ അടുത്തേക്ക് വരുന്നത് കണ്ട് രുദ്ര നിന്നു വിയർക്കാൻ തുടങ്ങി…. ശിവ ആണെങ്കി ഷർട്ടിന്റെ ഓരോ ബട്ടനുകളും അഴിച്ചു കൊണ്ട് ഒരു പ്രതേക ഭാവത്തിൽ അവളുടെ അടുത്തേക്ക് നടന്നു…… ശിവ അടുത്ത് എത്തിയത് അറിഞ്ഞു അവൾ കണ്ണുകൾ ഇറുക്കെ അടച്ചു……..
പതിയെ അവൾ കണ്ണ് തുറന്നു….. ഇല്ലാ…. ഇവിടെ ആരും ഇല്ലാ….. അയ്യേ… അത് സ്വപ്നം ആയിരുന്നോ…. 😜😜
അവൾ അവളുടെ തലക്ക് ഇട്ടു ഒരു കൊട്ട് കൊടുത്തു…. 😜😜
“സ്വപ്നം ഒന്നും അല്ല….പുറകിൽ ശിവ…..
രുദ്ര ഒന്ന് ഞെട്ടി….”അയ്യോ.. ഞൻ പെട്ടു….”🥺🥺🥺
ശിവ അവളുടെ കൈയിൽ പിടിച്ചു തിരിച്ചു……. രുദ്രക്ക് നല്ല വേദന തോന്നി…. അവളുടെ കയ്യിലെ കറുത്ത കുപ്പിവളകൾ പൊട്ടി ചിതറി താഴെ വീണു……
“മേലിൽ…. ഇമ്മാതിരി വേഷം കെട്ടി എന്റെ മുൻപിൽ വന്നേക്കരുത്…. നിനക്ക് വാതിൽ ലോക്ക് ചെയ്യാനുള്ള മര്യാദ പോലും ഇല്ലേ… ആരെങ്കിലും ഇങ്ങോട്ട് കേറിവന്നാലോ….. നിൽക്കുന്ന നിൽപ് കണ്ടില്ലേ….. കുറച്ചു കൂടി നീളം ഉള്ള തുണി ഒന്നും നിനക്ക് കിട്ടിയില്ലേ….” രുദ്രയുടെ കൈയിൽ നിന്നും പിടി വിടാതെ തന്നെ ശിവ ചോദിച്ചു……
ശിവ കൈ പിടിച്ചു തിരിച്ച വേദന സഹിക്കാതെ അവൾ കയ്യിലേക്ക് നോക്കി…….
അവളുടെ നിറഞ്ഞ കണ്ണുകൾ കണ്ടതും ശിവ അവളുടെ കയ്യിലേക്ക് നോക്കി…. കയ്യിലെ കറുത്ത വളകളും കൂട്ടി പിടിച്ചതിനാൽ വള പൊട്ടി കൈ മുറിഞ്ഞു ചോര ഒഴുകുന്നുണ്ടായിരുന്നു….. അവൻ ആകെ വല്ലാതെ ആയി….. അവളുടെ കൈയിൽ നിന്നും അവൻ കൈ എടുതു….
അലമാരിയിൽ നിന്നും വേഗം ഫസ്റ്റ് aid ബോക്സ് എടുത്തു അവളുടെ കയ്യിലെ ചോര തുടച്ചു കളഞ്ഞു…. വേദന കൊണ്ട് അവൾ അവന്റെ ഷോൾഡറിൽ കൈ മുറുക്കി പിടിച്ചു….
ശിവ നോക്കുമ്പോൾ കണ്ണടച്ച് വേദന സഹിച്ചു ഇരിക്കുന്ന രുദ്ര…. ഒരു നിമിഷം അവൻ അവളെ തന്നെ നോക്കി നിന്നു പോയി…… വില്ലു പോലെ വളഞ്ഞിരിക്കുന്ന കട്ടിയുള്ള പുരികം….. താമര ഇതൾ പോലെ വിടർന്ന കണ്ണുകൾ…ചുവന്ന തുടുത്ത ചുണ്ട് ഒന്ന് കൂടി കടിച്ചു പിടിച്ചിരിക്കുന്നു….നീളം കൂടിയ കഴുത്തിനു നടുവിൽ ഒരു കുഞ്ഞു മറുക്…. കഴുത്തിൽ താൻ കെട്ടിയ താലി മാല ചെറിയ വെള്ള തുള്ളികളോടെ തിളങ്ങുന്നു…..
അവൾ കണ്ണ് തുറക്കുന്നത് കണ്ടതും അവൻ വേഗം നോട്ടം മാറ്റി…. രുദ്ര എഴുനേറ്റ് പോകാൻ ഒരുങ്ങിയതും…..
ശിവ പിന്നെയും അവളുടെ കൈയിൽ പിടിച്ചു കൊണ്ട് പറഞ്ഞു…. “Sorry….”
അതും പറഞ്ഞു അവൻ അവിടെ നിന്ന് പോയി…… രുദ്രക്ക് ആകെ എന്തോ പോലെ തോന്നി…. എന്നാലും ഒരു പുഞ്ചിരി അവളുടെ ചുണ്ടിൽ ഉണ്ടായിരുന്നു…..
🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀
ബാൽക്കണി ഡോർ തുറന്നു ശിവ പുറത്തേക്ക് കടന്നു…. കുളത്തിന്റെ സൈഡിലെ കല്ല് പാകിയ ഇരിപ്പിടത്തിൽ അവൻ ഇരുന്നു…..അവൻ ആലോചിച്ചു……
” ശേ…. തന്റെ ഭാഗത്താണ് തെറ്റ്…. റൂമിൽ ആരും ഇല്ലെന്നു കരുതി ആയിരിക്കും അവൾ അങ്ങനെ വന്നത്…. രാവിലെ വരുമെന്നല്ലേ പറഞ്ഞിരുന്നത് നേരത്തെ എത്തുമെന്നുള്ള കാര്യം വിളിച്ചു പറയണമായിരുന്നു……. “അവൻ അവന്ടെ നെറ്റി തിരുമ്മി കൊണ്ട് അവിടെ തന്നെ ഇരുന്നു………ആലോചനകൾക്കിടയിൽ അവൻ നിദ്രയെ പുൽകി…….
🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀
തന്റെ മുറിയുടെ വാതിൽ തുറന്നു അച്ചു അകത്തു കയറിയതും പുറകിൽ നിന്നും ഒരാൾ അവനെ ഇറുക്കെ പുണർന്നു….
“അമ്മു….”എന്നും വിളിച്ചു കൊണ്ട് അവൻ അവളെ തിരിച്ചു അവന്ടെ മുൻപിൽ നിറുത്തി…..
“അച്ചുവേട്ടനോട് ഞൻ പിണക്കമാണ്…. ഒരു മീറ്റിംഗ് എന്ന് പറഞ്ഞു പോയാൽ ഇതു എത്ര ദിവസo കഴിഞ്ഞാണ് വരുന്നത്….. ഞൻ എത്രയായി കാത്തിരിക്കുന്നു… അറിയാമോ….”അമ്മു പരിഭവത്തോടെ അവനോട് പറഞ്ഞു….
“ടി.. കാന്താരി അവിടെ ചെന്നാൽ പെട്ടെന്ന് ഒന്നും പോരാൻ പറ്റില്ല…. ഓരോ site കണ്ട് അതിന്ടെ ഡീറ്റെയിൽസ് ഒക്കെ കണ്ടു പഠിച്ചിട്ടേ നമ്മൾ വർക്ക് തുടങ്ങു…. എല്ലാം ആദ്യം തുടങ്ങി പഠിച്ചു മനസിലാക്കിവേണം ചെയ്യാൻ…… അപ്പൊ കുറച്ചു time ഒക്കെ എടുത്തു എന്ന് വരും…. എന്തായാലും നീ ഇവിടെക്ക് വരുമെന്ന് ഞൻ കരുതിയില്ല….. അതേതായാലും നന്നായി….. രണ്ടാഴ്ചയിലെ ക്ഷീണം തീർക്കാൻ ഉണ്ട് 😜😜😜…..”
“വേണ്ടാ…. വേണ്ടാ…. മോന്റെ പോക്ക് എവിടേക്കാണെന്നു എനിക്ക് മനസിൽ ആകുന്നുണ്ട്……”അമ്മു പറഞ്ഞു….
“എന്തായാലും നീ മുറിയിൽ സ്ഥാനം പിടിച്ചു….. അപ്പോൾ എങ്ങനാ തരുവല്ലേ…. 😜”
“എന്ത് 🥺”
“ഒരുമ്മ താടി….”
“ദേ… മനുഷ്യ മര്യാദക്ക് ആണെങ്കിൽ മാത്രമേ ഞൻ ഇവിടെ നിൽക്കോള്ളു…. ഇല്ലെങ്കിൽ….
“ഇല്ലെങ്കിൽ….. അച്ചു മീശ പിരിച്ചു കൊണ്ട് അമ്മുവിന്റെ അടുത്തേക്ക് നടന്നു…. അവൾ പുറകിലേക്ക് നടന്നു ചുമരിൽ തട്ടി നിന്നു…..
“നിയിത് എവിടെക്കാ ഓടുന്നെ…… എ…”അച്ചു ചോദിച്ചതും അവൾ ഉമിനീർ ഇറക്കി…..
അച്ചു അവളുടെ ചുണ്ടിൽ പതിയെ ഉമ്മ വെച്ചു…. പിന്നീട് അത് ഒരു ദീർഘ ചുംബന മായി മാറി…..
ശ്വാസം കിട്ടാതെ ആയപ്പോൾ അച്ചു അവളെ ചേർത്ത് പിടിച്ചു കട്ടിലിൽ ഇരുത്തി…. പെണ്ണിന്റെ മുഖം ആകെ നാണം കൊണ്ട് ചുവന്നു……കുറച്ചു നേരം അവർ കണ്ണിൽ കണ്ണ് നോക്കിയിരുന്നു…. അമ്മുവിന്റെ മടിയിൽ ആയി അവൻ തല വെച്ചു കിടന്നു…. അവന്റെ മുടിയെ അവൾ മൃദുവായി തലോടി….
“അച്ചുവേട്ട…. എന്തായി രുദ്രേച്ചിയുടെയും ശിവേട്ടൻടെയും കാര്യം…. നമ്മൾ പ്ലാൻ ചെയ്തത് പോലെ എല്ലാം വരില്ലേ…..”അമ്മു ചോദിച്ചു….
“പ്ലാൻ ചെയ്തത് പോലെ എല്ലാം വരണമെങ്കിൽ ദൈവം തന്നെ വിചാരിക്കണം….അമ്മു നിന്റെ ചേച്ചിക് എന്റെ ശിവയോട് സ്നേഹം തോന്നാത്തത് എന്താ…..”
“എന്റെ അച്ചുവേട്ടാ…. ഇതിപ്പോ കല്യാണം കഴിഞ്ഞിട്ട് ഒരു മാസം പോലും ആയില്ലല്ലോ… എല്ലാം ശെരിയാകും…. അല്ല ശിവേട്ടന് എന്ടെങ്കിലും മാറ്റമുണ്ടോ…..”
“എവിടെന്നു…. അവൻ അവന്റെ മുഖമറിയാത്ത പ്രണയിനി യെ അന്നെഷിച്ചു കൊണ്ടിരിക്കാണ്…. അവൾക്ക് മാത്രമേ അവന്റെ നെഞ്ചിൽ സ്ഥാനം ഉണ്ടാകു……”
“അന്നെഷിച്ചു നടക്കുന്ന ആ പ്രണയിനി രുദ്രേചി ആണെന്ന് ആൾക്ക് അറിയില്ലല്ലോ…… 😜😜
(തുടരും )

by