23/04/2026

ദിൽന : ഭാഗം 04

രചന – നന്ദിത ദാസ്

“എബി ഇപ്പോൾ എന്താ മനസ്സിൽ വിചാരിച്ചെതെന്നു ഞാൻ പറയട്ടെ?? ”

“ആഹാ…. എങ്കിൽ പറ കേൾക്കട്ടെ.. ”

“കട്ട തേപ്പ് കിട്ടിയിട്ടും ഈ പെണ്ണിന് ഇങ്ങനെയൊക്കെ എങ്ങനെ പറയാൻ കഴിയുന്നു എന്നല്ലേ??? ”

“എന്റെ പൊന്നേ… തന്നെ ഞാൻ നമിച്ചു.. കറക്റ്റ്.. അങ്ങനെ ഒരു ചിന്ത തന്നെയാ എന്റെ മനസിൽ കൂടി ഇപ്പോൾ കടന്നു പോയത് ”

“മ്മ്മ്.. അതാണ് മോനെ എബി ഈ ദിൽന.. ഇനി കാണാൻ കിടക്കുന്നേ ഉള്ളൂ… ”

“അതിന് ഇന്ന് കഴിഞ്ഞാൽ നമ്മൾ ഇനി കാണുവോ…??? ”

“അതും ശരിയാണല്ലോ..ഞാൻ പെട്ടെന്ന് അത് ഓർത്തില്ല…നമ്മൾ ഒരേ ബസിലെ യാത്രക്കാർ ആണെന്നല്ലേ ഉള്ളൂ.. തനിക്കു ഇറങ്ങേണ്ട സ്റ്റോപ്പ്‌ ആകുമ്പോൾ താനും എനിക്ക് ഇറങ്ങേണ്ട സ്റ്റോപ്പ്‌ ആകുമ്പോൾ ഞാനും ഇറങ്ങും.. പിന്നെ ഇനി തമ്മിൽ കാണുമെന്നു ഒരു ഉറപ്പും ഇല്ലല്ലോ അല്ലേ..? ”

ഇത്രയും പറഞ്ഞു അവൾ കുറേനേരം മൗനത്തിലാണ്ടു…

“ഭൂമി ഉരുണ്ടതല്ലെടോ.. നമുക്കു വീണ്ടും കാണേണ്ടി വരും താൻ നോക്കിക്കോ ”

ഞാൻ അത് പറഞ്ഞപ്പോൾ അവൾ വീണ്ടും എനിക്കൊരു പുഞ്ചിരി സമ്മാനിച്ചു…

“സത്യത്തിൽ ആദ്യം ഈ സീറ്റിൽ വന്നിരുന്നപ്പോൾ വല്ലാത്ത വീർപ്പുമുട്ടൽ ആയിരുന്നു… പക്ഷേ തന്നിൽ നല്ല ഒരു വ്യക്തിത്യം ഉണ്ടെന്നു അയാളിൽ നിന്നും എന്നെ സേവ് ചെയ്തപ്പോൾ എനിക്ക് മനസ്സിലായി.. സംസാരിച്ചു തുടങ്ങിയപ്പോൾ ഒരു നല്ല സുഹൃത്തിനു വേണ്ട എല്ലാ ഗുണങ്ങളും തന്നിൽ ഉണ്ടെന്നു തോന്നി… ”

“എനിക്കും അങ്ങനെ തന്നെയാ തോന്നിയത്.. ചുരുങ്ങിയ സമയംകൊണ്ട് താൻ എന്നെ വല്ലാതെ സ്വാധീനിച്ചു.. എല്ലാം തുറന്നു പറയാൻ ഉള്ള ഒരു മനസ്സുണ്ട് തനിക്ക്.. കീപ് ഇറ്റ് അപ്പ്.. പിന്നെ അയാളെപോലെ ഉള്ള നരമ്പു രോഗികൾ ഇന്നത്തെ ലോകത്തിൽ സർവ്വ സാധാരണമാണല്ലോ.. എനിക്കും വീട്ടിൽ അമ്മയും പെങ്ങളും ഉള്ളതാ.. ആ തിരിച്ചറിവ് ഉണ്ടായാൽ മതി.. ”

“സഹോദരി എന്തു ചെയ്യുന്നു? ”

“അവൾ ഡിഗ്രി സെക്കന്റ്‌ ഇയർ.. ഞങ്ങൾ തമ്മിൽ ഏകദേശം പത്തു വയസിന്റെ വ്യത്യാസം ഉണ്ട്.. ഭയങ്കര കുറുമ്പിയാ… ഞാനെന്നു വെച്ചാൽ ജീവനാണ് അവൾക്കു ”

“അത് പിന്നെ അങ്ങനെ അല്ലേ വരൂ.. എബിയെ ഇഷ്ടപെടാതിരിക്കാൻ ആർക്കാ പറ്റുക ”

“ഇഷ്ടം ഇല്ലാത്തവരും ഉണ്ട്..ഒരു കറിവേപ്പിലയുടെ വില പോലും തരാത്തവർ.. ”

“അതൊക്കെ എബിക്ക് വെറുതെ തോന്നുന്നതാ.. ”

മ്മ് ന്നു മൂളുക അല്ലാതെ അതിനെ കുറിച്ച് കൂടുതൽ ഒന്നും പറയാൻ എന്റെ മനസ്സ് അനുവദിച്ചില്ല…

“എബിക്ക് നമ്മുടെ ചാക്കോച്ചന്റെ ഒരു മുഖച്ഛായ ഉണ്ട് കേട്ടോ.. ആരെങ്കിലും പറഞ്ഞിട്ടുണ്ടോ? ”

ഹും ആ പേരും പറഞ്ഞാണല്ലോ വേറൊരുത്തി എനിക്ക് എട്ടിന്റെ പണിയും തന്ന് പോയത്…

“എന്താ എബി ആലോചിക്കുന്നേ? ആരെങ്കിലും പറഞ്ഞിട്ടുണ്ടോ? ”

“ഹേയ് ഇല്ല.. ”

അവൾ കൂടുതൽ എന്തെങ്കിലും ചോദിക്കും മുൻപ് ഞാൻ അങ്ങോട്ട്‌ കയറി സംസാരിച്ചു..

“അല്ലടോ തന്നെ ബസ് കയറ്റി വിടാൻ പപ്പ വന്നില്ലേ?? ”

“വരണ്ടാന്നു ഞാൻ പറഞ്ഞു… തൃശൂർ വരെ വരാൻ ഇരുന്നതാ രണ്ടാളും.. ഞാൻ സമ്മതിച്ചില്ല… അമ്മ സീൻ ആക്കും അതാ വരണ്ടാന്നു പറഞ്ഞേ.. ”

“താൻ ലക്കിയാടോ.. അത്രയും നല്ല മാതാപിതാക്കളെ കിട്ടിയില്ലേ.. എല്ലാർക്കും ആ ഭാഗ്യം കിട്ടില്ല.. ഒരിക്കലും അവരെ വിഷമിക്കരുത് ”

“അതെ ആ കാര്യത്തിൽ ഞാൻ ലക്കിയ.. ഒരാളെ സ്നേഹിച്ചുപോയൊണ്ട് കുറച്ചൊക്കെ അവരെ വിഷമിപ്പിക്കേണ്ടി വന്നു.. ഇനി ഒരിക്കലും അങ്ങനെ ഉണ്ടാകില്ല… പപ്പക്ക് വാക്കു കൊടുത്തിട്ടുണ്ട് ”

“ഇനിയും ഒന്നൂടി പ്രണയിക്കാൻ തോന്നുന്നുണ്ടോ?? ”

“അയ്യോ.. ഇനി ഒരിക്കലും അങ്ങനെ ഒന്നും ഉണ്ടാകില്ല.. മതിയായി.. ”

“അതാണ് നല്ലത്.. പ്രേമവും ഒരു മണ്ണാങ്കട്ടയും ഇല്ലാതെ ഇരിക്കുന്നെയാ നല്ലത്.. പപ്പ കണ്ടു പിടിക്കുന്ന ആളെ കല്യാണം കഴിച്ചു അയാളുടെ കൂടെ സുഖമായി ജീവിക്കണം ”

“പെട്ടെന്നൊന്നും എനിക്ക് അതിനു കഴിയില്ല എബി.. വേറെ ഒരാളെ പെട്ടെന്ന് അക്‌സെപ്റ്റ് ചെയ്യാൻ കഴിയില്ല.. ”

ആ സംസാരം അവിടെ വെച്ച് മുറിഞ്ഞു.. അവൾ പതുക്കെ ഉറക്കത്തിലേക്കു വഴുതി വീണു..എത്താൻ ഇനിയും ഒരു മണിക്കൂർ കൂടി ഉള്ളതുകൊണ്ട് ഞാനും പതിയെ കണ്ണുകൾ അടച്ചു…

“മോളെ… തൃശ്ശൂർ സ്റ്റാൻഡ് എത്തി കേട്ടോ.. ”

കണ്ടക്ടറുടെ വാക്കുകൾ കേട്ടു ഞാൻ പതിയെ കണ്ണ് തുറന്നു.. അവൾ നല്ല ഉറക്കത്തിൽ തന്നെയാരുന്നു..

“ദിൽന.. എടോ സ്റ്റാൻഡ് എത്തി.. മതി ഉറങ്ങിയേ.. എഴുന്നേൽക്കു.. ”

ഞാൻ പതിയെ അവളെ തട്ടി ഉണർത്തി..

“എത്തിയോ..?? ശ്ശോ ഞാൻ അങ്ങ് മയങ്ങി പോയി ”

“മ്മ് വാ ഇറങ്ങു… ”

കയ്യിൽ ഉണ്ടായിരുന്ന ബാഗുകൾ എല്ലാമായി ഞങ്ങൾ ബസിൽ നിന്നും ഇറങ്ങി..

“ഓഫീസിൽ നിന്ന് വരാമെന്നു പറഞ്ഞ ആളിനെ ഒന്നു വിളിച്ചു നോക്കു.. ”

അവൾ ഫോൺ എടുത്തു വിളിച്ചു..

“എന്തു പറഞ്ഞു?? ”

“ഇപ്പോൾ എത്തും.. വെയിറ്റ് ചെയ്യാൻ പറഞ്ഞു.. കമ്പനി നെയിം വെച്ചുള്ള വണ്ടിയാണെന്നും പറഞ്ഞു.. ”

“ഒക്കെ.. ഞാൻ എങ്കിൽ പൊയ്ക്കോട്ടേ.. ഇവിടുന്നു 2 km ഉണ്ട് ഞാൻ താമസിക്കുന്നിടത്തോട്ട്.. ബൈക്ക് ഫ്ലാറ്റിൽ ആണ്.. ഒരു ഓട്ടോ വിളിച്ചു പോകണം ”

“ഫ്രണ്ട്സിനെ ആരെങ്കിലും വിളിച്ചാൽ വരില്ലേ കൂട്ടിക്കൊണ്ടുപോകാൻ..”

“ഞാൻ കമ്പനി വക ഫ്ലാറ്റിൽ അല്ല.. ഫ്രണ്ട്‌സ് എല്ലാം അവിടെ ആണ്.. ഇവിടെ ഞാൻ ഒറ്റക്കാണ് ”

“ഒറ്റക്കോ… അതെന്താ അങ്ങനെ? ”

“റൂം ഷെയർ ചെയ്യുന്നതിനോട് എനിക്ക് താല്പര്യം ഇല്ല.. പിന്നെ അല്ലറ ചില്ലറ പേഴ്‌സണൽ മറ്റേഴ്സും.. ”

“ഓഹ്ഹ്… ഒക്കെ ”

“എങ്കിൽ എബി പൊയ്ക്കോളൂ.. ഇനി എന്നെങ്കിലും കാണാം.. കണ്ടാൽ മിണ്ടാതെ പോകല്ലേ കേട്ടോ ”

“മിണ്ടിയിട്ടേ പോകുള്ളൂ പോരെ..
ദാ തനിക്കുള്ള വണ്ടി വന്നല്ലോ.. എന്നാൽ ശരി പൊയ്ക്കോ.. എനി വേ കൺഗ്രാറ്റ്സ് ”

“താങ്ക്സ് എബി… ഒക്കെ.. ബൈ.. ”

അവൾ പോകുന്നത് കുറച്ചു സമയം ഞാൻ നോക്കി നിന്നു.. പിന്നെ ഞാനും തിരിഞ്ഞു നടന്നു.. അവളോട്‌ നമ്പർ ചോദിക്കേണ്ടതാരുന്നു.. അവൾക്കെന്തെങ്കിലും തോന്നിയാലോ എന്ന് കരുതിയാണ് ചോദിക്കാതെ ഇരുന്നത്.. പെട്ടെന്ന് അവൾ ബൈ പറഞ്ഞു പോയപ്പോൾ മനസ്സിൽ എന്തോ പോലെ…

“എബി…. എബി.. ഒന്നു നിൽക്കു.. ”

ഞാൻ തിരിഞ്ഞു നോക്കിയപ്പോൾ അവൾ ഓടി വരുന്നു.

“വിരോധം ഇല്ലെങ്കിൽ എബി ടെ ഫോൺ നമ്പർ ഒന്നു തരൂ.. ഇവിടെ എനിക്ക് ആരെയും പരിചയം ഇല്ലല്ലോ.. എന്തെങ്കിലും ആവിശ്യം വന്നാൽ വിളിക്കാല്ലോ ”

ഞാൻ പെട്ടെന്ന് തന്നെ എന്റെ കാർഡ് എടുത്തു അവൾക്കു കൊടുത്തു..

“ഒരു വിരോധവും ഇല്ല.. എപ്പോൾ വേണമെങ്കിലും തനിക്കു വിളിക്കാം… ”

“ഒക്കെ താങ്ക്സ് എബി.. ബൈ സീ യൂ ലേറ്റർ…. ”

“ഒക്കെ ബൈ ബൈ ”

മനസ്സിൽ ചിന്തിക്കുന്നതൊക്കെ അതുപോലെ തന്നെ ഇവൾ പറയുന്നുണ്ടല്ലോ എന്ന് അത്ഭുതത്തോടെ ഞാൻ ഓർത്തു.. അവൾ കണ്ണിൽ നിന്നും മറയുന്നതുവരെ ആ നിൽപ്പ് ഞാൻ തുടർന്നു…

(തുടരും )