രചന – സുധീ മുട്ടം
രാത്രിയിൽ തന്നെ രാമേട്ടൻ ബോർഡ് സ്ഥാപിക്കാൻ പരിചയക്കാരോട് പറഞ്ഞു. അറിയായുന്ന വീട്ടിലെ രക്ഷകർത്താക്കളോട് ട്യൂഷന്റെ കാര്യവും അറിയിച്ചു.. “അല്ല രാമേട്ടാ ആ ട്യൂഷൻ എടുക്കുക… ” എന്റെ ബന്ധത്തിലുള്ളൊരു കുട്ടി നാട്ടിൽ നിന്ന് വന്നിട്ടുണ്ട്. അവൾക്ക് അച്ഛനും അമ്മയും ഇല്ല.ആകെയുള്ള ബന്ധു ഞാനാണേ..എങ്കിൽ പിന്നെ ഇവിടെ എന്റെ കൂടെ കൂടിക്കൊള്ളാൻ പറഞ്ഞു. ആ കുട്ടിയാ ട്യൂഷൻ എടുക്കുന്നത്… വിവരോടം തിരക്കിയവരോടൊക്കെ തന്റെ ബന്ധുവാണ് കാർത്തികയെന്ന് രാമേട്ടൻ സൂചിപ്പിച്ചു… “നന്നായി രാമേട്ടാ..സ്കൂളിലെ പഠിത്തമൊക്കെ കണക്കാ..ആ ഡെറിക്കിനു ക്യാഷ് മാത്രം മതി…പഠിക്കണ കുട്ടികൾക്കൊരു അനുഗ്രഹമാ ഇത്… എല്ലാവർക്കും നല്ല അഭിപ്രായം ആയിരുന്നു… വീട്ടിലേക്ക് വൈകിയാണ് രാമേട്ടൻ എത്തിയത്..വഴിക്കണ്ണുമായി കാർത്തിക കാത്തിരിപ്പ് ഉണ്ടായിരുന്നു. അയാളെ കണ്ടതും ഓടി അരികിലെത്തി.. ” രാവിലെ ആകുമ്പോഴേക്കും ഫ്ലെക്സ് ബോർഡ് റെഡിയാകും… സന്തോഷത്താൽ കണ്ണുകൾ നിറഞ്ഞു.
വന്നയുടനെ തലേവര മാറുമെന്ന് കരുതിയില്ല.മനസ്സാൽ ദേവിക്ക് നന്ദി പറഞ്ഞു… “എപ്പോഴും കൂടെയുണ്ടാകണേ അമ്മേ… കണ്ണുകൾ നനഞ്ഞിരുന്നു അവളുടെ… ” ഞാൻ എങ്ങനെയാ രാമേട്ടാ നന്ദി പറയുക…. “നന്ദിയൊന്നും വേണ്ട കുഞ്ഞേ..കടപ്പാട് രാമേട്ടനും ഇഷ്ടല്യാ… പടിയിലേക്ക് മെല്ലെ ഇരുന്നു… ” എല്ലാം നല്ലതിനാണെന്ന് കരുതിയാൽ മതി… അല്ലെങ്കിലും അങ്ങ് ദൂരെ കിടക്കുന്ന കുഞ്ഞും ഇങ്ങ് മലയോരത്ത് ഒറ്റപ്പെട്ടു താമസിക്കുന്ന ഞാനും തമ്മിൽ ഒരിക്കലും കണ്ടുമുട്ടില്ലായിരുന്നു… രാമേട്ടൻ പറയൂന്നതാണ് ശരിയെന്നു മനസ്സിലായി.. “ഞാനിപ്പോൾ വരാം രാമേട്ടാ… മുറിക്ക് അകത്തേക്കു കയറി പോയവൾ അഞ്ച് മിനിറ്റ് കഴിഞ്ഞതും ഗ്ലാസിൽ കാപ്പിയൂമായെത്തി… ” ദാ രാമേട്ടാ കുടിയ്ക്കൂ… അയാൾക്ക് നേരെ നീട്ടിയതും കണ്ണുകൾ നനഞ്ഞു.. കടയിൽ നിന്നും തിരിച്ചെത്തുമ്പോൾ മൂത്തമകൾ ചായയുമായി എതിരേൽക്കുന്നത്… വളരെ കാാലത്തിനു ശേഷം കാപ്പി ആസ്വദിച്ചു കിടിച്ചിട്ട് ഗ്ലാസ് തിരികെ ഏൽപ്പിച്ചു..
“ഞാനൊന്ന് കുളിച്ചിട്ട് വരാം… രാമേട്ടൻ കുളിക്കാനായി പോയപ്പോഴേക്കും കാർത്തിക അടുക്കളയിലേക്ക് കയറി ചോറും കറിയും വിളമ്പി വെച്ചു… ” ഇപ്പോഴാ കുഞ്ഞ്യേ ഇതൊരു വീടായത്… മറുപടിയായി മനോഹരമായി പുഞ്ചിരിച്ചു… “കുഞ്ഞിനു ഒറ്റക്ക് കിടക്കാൻ പേടിയുണ്ടോ?… ” ഇല്ല… രാമേട്ടാ അതൊക്കെ ശീലമായി കഴിഞ്ഞിരിക്കുന്നു…. പുഞ്ചിരിയോടെ മറുപടി നൽകി തന്റെ റൂമിലേക്ക് കയറി കതകടച്ചിട്ട് പഴയ കട്ടിലിൽ കിടന്നു..ഇതുവരെയുള്ളതൊക്കെ ഒരു ചലച്ചിത്രം പോലെ മനസ്സിലൂടെ കടന്നു പോയി… “ഇവിടെ മതി… ഇനിയെങ്ങോട്ടുമില്ല…അത്രയേടെ ഈ സ്ഥലം ഇഷ്ടമായി… മനസ്സമാധാനത്തോടെ ശാന്തമായി മിഴികളടച്ചു… നിദ്രാ ദേവി പതിയെ മിഴികളെ തലോടിയതും ഉറങ്ങിപ്പോയി… പുതിയ സ്ഥലമായിട്ടും എന്നും ഉണരുന്ന സമയത്ത് ഉണർന്നു..ശീലമാണത്.. വെളുപ്പിനെ ഉണർന്നു എഴുന്നേറ്റു കിണറ്റിൻ കരയിൽ നിന്നു കുളിച്ചു..ഇരുളൊരു ആവരണമായി അവളെ മൂടിപ്പുതച്ചു… കുളി കഴിഞ്ഞു വന്നു വേഷം മാറ്റി…ഒരു സാരിയെടുത്തു ധരിച്ചു.
അപ്പോഴേക്കും രാമേട്ടനും ഉറക്കം കഴിഞ്ഞു എഴുന്നേറ്റു വന്നു… ” കുറച്ചു സമയം കൂടി കിടക്കായിരുന്നില്ലേ കുഞ്ഞ്യേ…. “ഇതൊക്കെയൊരു ശീലങ്ങളായി… അയാൾ മാറി കൊടുത്തതും അകത്തേക്ക് കയറി കാപ്പിയിട്ടു..രാമേട്ടനും കൊടുത്തിട്ട് അവളും കുടിച്ചു.. ” ഞാനൊന്ന് മേലു കഴുകി വരാം…നമുക്ക് രാവിലെ പോയേക്കാം..ശുഭ കാര്യങ്ങൾക്ക് താമസം പാടില്ല…. ഏഴുമണിക്ക് മുമ്പായി വീട്ടിൽ നിന്നുമിറങ്ങി നടന്നു…പുലർകാല മഞ്ഞു പൊതിഞ്ഞ വഴികളിലൂടെ ആയിരുന്നു യാത്ര… “മല നിരകളിലെ തണുപ്പിനു കാഠിന്യം കൂടുതലാണ്… രാവിലെ ഉണർന്നു കുളിച്ചപ്പോൾ അനുഭവിച്ചു അറിഞ്ഞിരുന്നു…. ക്ഷേത്രത്തിനു അടുത്തെത്തിയതും ഒന്നു നിന്നു… .” ഞാനൊന്ന് തൊഴുതിട്ട് വരാം… “ശരി കുഞ്ഞ്യേ…. വേഗം ശ്രീകോവിലിലേക്ക് കയറി… ദേവിയുടെ പ്രതിഷ്ഠക്ക് പതിവില്ലാത്ത വിധം ചൈതന്യം ഉണ്ടായിരുന്നു.. മനസ്സുരുകി തന്നെ പ്രാർത്ഥിച്ചു… ” ആരും ഇല്ലാത്തവർക്കും ദൈവം തുണയായി കൂടെ കാണുമെന്ന് ഒറ്റ ദിവസം കൊണ്ട് മനസ്സിലായി…ഇനിയും മുന്നിലേക്കൊരു പ്രകാശമായി കൂടെയുണ്ടാകണേ….
മനസ്സ് നിറഞ്ഞു പ്രർത്ഥിച്ച ശേഷം അർച്ചനയും നടത്തി ഇലച്ചീന്തിൽ പ്രസാദവുമായി മടങ്ങിയെത്തി…ചീന്തിൽ നിന്നും ചന്ദനം എടുത്തു രാമേട്ടന്റെ നെറ്റിയിൽ തൊട്ടു… “ഇതൊന്നും എനിക്ക് ശീലമില്ല കുഞ്ഞ്യേ… ” അതിനെന്താ ഇനിയൂം ശീലമാക്കാമല്ലോ…. പറഞ്ഞിട്ടവൾ കിലുകിലെ ചിരിച്ചതും മൂത്തമകളെ ഓർമ്മ വന്നതോടെ മിഴികൾ നനഞ്ഞു…കാർത്തികയുടെ പെരുമാറ്റം എവിടെയൊക്കയോ മൂത്തമകളെ പോലെ രാമേട്ടനെ ഓർമ്മിപ്പിച്ചു… കടയുടെ അടുത്ത് എത്തിയതും കാർത്തികയുടെ കണ്ണുകൾ വിടർന്നു…ഫെളെക്സ് ബോർഡിൽ എഴുതിയ പേരിൽ മിഴികൾ ഉടക്കിയതും ആനന്ദാശ്രു പൊടിഞ്ഞു… “കാർത്തിക ദീപം… എന്നു വലിയ അക്ഷരത്തിൽ ട്യൂഷൻ സെന്ററിന്റെ പേര് എഴുതിയിരിക്കുന്നു…. ” ഇതിനേക്കാൾ അനുയോജ്യമായൊരു പേരിനി കിട്ടില്ല… രാമേട്ടൻ പറഞ്ഞപ്പോൾ സന്തോഷത്തോടെ തല കുലുക്കി… ഏഴര ആയപ്പോഴേക്കും കുട്ടികൾ എത്തി തുടങ്ങി.. ആകെ പത്തു കുട്ടികൾ..ചായക്കടയിലെ ഡസ്ക്കും ബഞ്ചും ക്ലാസ് മുറിയിൽ നിരത്തിയിരുന്നു…
“ക്ലാസ് കഴിഞ്ഞു നമുക്ക് കടയിലേക്ക് ഇടാം… സമ്മതത്തോടെ തല കുലുക്കി… ” ആശാരിയെ കണ്ടു പുതിയ ഡസ്ക്കിനും ബെഞ്ചിനുമൊക്കെ ഇന്നു തന്നെ ഓർഡർ കൊടുക്കാം… കണ്മുന്നിൽ നിൽക്കുന്നത് ദൈവമാണെന്ന് തോന്നിപ്പോയ നിമിഷം മടിക്കാതെ കണ്ണുനീരോടെ കൈകൾ കൂപ്പി… “ഞാൻ ഞാനെങ്ങനെയാ രാമേട്ടാ …. ” എനിക്കെന്റെ കുഞ്ഞിനെ തിരികെ കിട്ടിയെന്നൊരു തോന്നൽ… അവളുടെ കൈകൾ നെഞ്ചിലക്ക് ചേർത്തു പിടിച്ചു ആശ്ലേഷിച്ചു…അശ്രുകണങ്ങളോടെ അവൾ രാമേട്ടനെ കെട്ടിപ്പിടിച്ചു.. “എന്റെ അച്ഛൻ തന്നാ ഇത്….എന്റെ അച്ഛൻ തന്നാ…. കരച്ചിലിനു ഇടയിലും സന്തോഷത്തോടെ ഉറക്കെ പറഞ്ഞു…. 💜💜
പല ക്ലാസിലെ കുട്ടികൾ ആയിരുന്നിട്ടും സന്തോഷത്തോടെ പഠിപ്പിച്ചു..കുട്ടികളോട് സംസാരിച്ചും പരിചയപ്പെട്ടും സമയം പോയത് അറിഞ്ഞില്ല…. എട്ടരക്ക് ക്ലാസ് വിട്ടു…വൈകുന്നേരം ക്ലാസ് നാലരക്കെന്നു തീരുമാനിച്ചു… ” രാമേട്ടാ നമുക്ക് കട കൂടിയൊന്നു വിപുലീകരിച്ചാലോ… ക്ലാസ് കഴിഞ്ഞു ചായക്കടയിലേക്ക് കയറി… “എന്നെ കൊണ്ട് ഒറ്റക്ക് കൂട്ടിയാൽ കൂടില്ല കുഞ്ഞ്യേ… ” ഒറ്റക്ക് വേണ്ടാ.. ഞാനും കൂടി കൂടാം…രാവിലെയും വൈകുന്നേരത്തിനും ഇടയിൽ ഞാനും വെറുതെ ഇരിക്കുവല്ലേ… “കുഞ്ഞിനു എല്ലാം കൂടി ബുദ്ധിമുട്ടാകില്ലേ… ” ഒരു ബുദ്ധിമുട്ടും ഇല്ല രാമേട്ടൻ കൂടെ നിന്നാൽ മതി…എല്ലാം നമുക്ക് കുറച്ചു ഉണ്ടാക്കി വെയ്ക്കാം.. ഓരോ ദിവസവും പ്രത്യേകം വിഭവങ്ങൾ.. ആവശ്യക്കാർ കൂടിയാൽ കൂടുതൽ ഉണ്ടാക്കാം… മനസ്സിലുള്ളത് വിവരിച്ചു പറഞ്ഞതും അതുകേട്ട് അയാൾ തല കുലുക്കി സമ്മതിച്ചു…. തുടരും

by