24/04/2026

ഏട്ടത്തിയമ്മ : ഭാഗം 03

രചന – സുധീ മുട്ടം

“ഏട്ടത്തിയമ്മ വന്നതോടുകൂടി മൂകമായി കിടന്ന വീട് ഉണരുകയായിരുന്നു

ഹരിയുടെയും മനുവിന്റെയും ജീവിതത്തിൽ ഒരുപാട് മാറ്റങ്ങൾ ഉണ്ടായി

മനുവിനു ഒരു നല്ല ഭാര്യയായും ഹരിക്ക് നല്ലൊരു ഏട്ടത്തിയമ്മയും അനുവിന്റെ അമ്മക്ക് നല്ലൊരു മകളായും അനു മാറി

വിവാഹ കാര്യം പറയുമ്പോഴൊക്കെ ഹരി സമർത്ഥമായി ഒഴിഞ്ഞു മാറി

” ഏട്ടത്തിയെപ്പോലെ നന്മയുളള ഒരു പെണ്ണ് വരട്ടെ അപ്പോൾ നമുക്ക് ആലോചിക്കാം…എനിക്ക് അതിനു ഒരുപാട് പ്രായം ആയില്ലല്ലോ..എന്റെ ഏട്ടത്തിയമ്മയുടെ സ്നേഹവും കരുതലും ഞാൻ കുറച്ചു നാളു കൂടി അറിയട്ടെ”

“ഹരിക്കുട്ടാ മതി മതി നിർത്ത്…നീയെന്നെ പറഞ്ഞു എന്നും പറ്റിക്കുകയല്ലേ.ഒരീസം വരട്ടെ നിന്നെ ഞാൻ ശരിയാക്കുന്നുണ്ട്”

അനു ചിരിച്ചു കൊണ്ട് പറയും

ശരിക്കും ആ വീടൊരു സ്വർഗ്ഗമായി തീർന്നു

അനുവിന്റെയും മനുവിന്റെയും വിവാഹം കഴിഞ്ഞട്ട് വർഷം ഒന്നാകുന്നു

“ഏട്ടത്തിയമ്മേ ഇത് നമുക്ക് അടിച്ചു പൊളിക്കണം…ചെലവെല്ലാം ഈ അനിയന്റെ വക”

“ടാ ചെക്കാ…വലിയ ആർഭാടമൊന്നും വേണ്ടാ ട്ടൊ…ഒരു പെണ്ണ് കൂടി ഇവിടെ വന്നു കയറുമ്പോൾ നമ്മുടെ കയ്യിൽ കാശ് വേണ്ടെ…അതുകൊണ്ട് ചെലവു ചുരുക്കി ബാക്കി കാശ് നമുക്ക് മിച്ചം പിടിക്കാം”

“എന്റെ ഏട്ടത്തിയമ്മേ നിങ്ങൾ എനിക്ക് വെറുമൊരു ഏട്ടത്തിയല്ല…എന്റെ അമ്മ കൂടി ആണ്.. നമ്മൾ എല്ലാവരും കൂടി ഒന്നിച്ചു ചേർന്നുള്ള ആദ്യ ആഘോഷമാ..ഇത് പൊടി പൊടിക്കണം”

സന്തോഷം കൊണ്ട് അനുവിന്റെ മുഖം വിടർന്നു

“എന്ത് പറഞ്ഞാലും എന്റെ അമ്മയുടെ കണ്ണു നിറയും…ഞാനെന്താ ചെയ്ക”

“ടാ നീയൊന്നും മിണ്ടാതിരുന്നാൽ മതി…അവൾ കരയില്ല…ഹൊ …ദൈവമേ ലോകത്ത് എവിടെയും കാണില്ല ഇങ്ങനെ ഒരു അനിയനും ഏട്ടത്തിയമ്മയും..” …മനു പറഞ്ഞു

“ഏട്ടത്തിയമ്മേ ഇത് ഏട്ടന്റെ കുശുമ്പാ ട്ടൊ…കാര്യം ആക്കണ്ടാ”

“അത് ശരി ഇപ്പോൾ ഞാൻ പുറത്ത്…ഏട്ടത്തിയമ്മയും അനിയനും ഒന്ന്”

“അതെ എന്റെ സ്വന്തം അമ്മയാ ഏട്ടത്തിയമ്മ…എന്റെ അച്ഛനാ എന്റെ ഏട്ടൻ ..നിങ്ങളില്ലാതെ ഈ ഹരിക്കുട്ടനു എന്ത് ജീവിതം ആണ് ഏട്ടാ”….

” ടാ മോനു ഏട്ടൻ ചുമ്മാ പറഞ്ഞതല്ലെ …എന്റെ കുട്ടിയെന്തിനാടാ പരിഭവിക്കുന്നത്…പോട്ടടാ സാരല്യാ”…മനു അനിയനെ ആശ്വസിപ്പിച്ചു

“മോനെ ഹരിക്കുട്ടാ ഞങ്ങളുടെ ആദ്യത്തെ മകൻ എന്റെ ഈ അനിയൻ കുട്ടനാട്ടോ..ഞങ്ങൾക്ക് ഒരു കുഞ്ഞ് പിറന്നാലും നീ കഴിഞ്ഞേയുളളൂ..ന്റെ കുട്ടി വിഷമിക്കരുത്”… അതു പറയുമ്പോൾ അനുവിന്റെ സ്വരവുമൊന്ന് ഇടറിയിരുന്നു

” ഏട്ടത്തിയമ്മേ അമ്മേ കൂടി വിളിക്ക്…നാളെയല്ലേ വിവാഹ വാർഷികം…സാധനങ്ങളുടെ ലിസ്റ്റ് തന്നേര് ..ഞാനെല്ലാം വാങ്ങി കൊണ്ട് വരാം”

കുറച്ചു കഴിഞ്ഞ് ഏട്ടത്തിയമ്മ ഹരിയുടെ കൈവശം ലിസ്റ്റ് കൊടുത്തു

ഏട്ടത്തിയമ്മ എഴുതാത്ത സാധനങ്ങൾ വരെ ഹരി ഓർത്തു വാങ്ങി

സാധനങ്ങളെല്ലാം വാങ്ങി ഹരി ഏട്ടത്തിയമ്മയെ ഏൽപ്പിച്ചു

“ഇതെന്തെ അനിയൻ കുട്ടി ഞാൻ ലിസ്റ്റിൽ എഴുതാത്ത സാധനങ്ങൾ ഉണ്ടല്ലോ”

“ഇത് എല്ലാം എന്റെ വക…ഏട്ടത്തിയമ്മ ഇതെല്ലാം അകത്ത് കൊണ്ട് വെയ്ക്കൂ…ഞാൻ ഏറ്റവും അടുപ്പമുളളവരെയൊക്കെ ഒന്ന് വിളിക്കട്ടെ”

പിറ്റേദിവസം താലി കെട്ടിയ മുഹൂർത്തത്തിൽ തന്നെ കേക്ക് മുറിച്ചു

മനുവും അനുവിനും അനു മനുവിനും പർസ്പരം കേക്ക് പീസ് പങ്കു വെച്ചു

ഹരിയെ അടുത്ത് വിളിച്ചു ഏട്ടനും ഏട്ടത്തിയമ്മയും കൂടി ഒരുമിച്ച് കേക്ക് നൽകി

ഒരു നിമിഷം അവർ പരസ്പരം കണ്ണിൽ ഒന്നു നോക്കി

ഹരിയെ തങ്ങളുടെ മദ്ധ്യത്തിൽ നിർത്തി ഫോട്ടോയും വീഡിയോയും എടുത്തു

എന്നിട്ട് അവർ ഒരുമിച്ചിരുന്നു ഭക്ഷണം കഴിച്ചു

ഹരിക്ക് ഇതിൽ പരം ഒരു സന്തോഷ ഉണ്ടായിരുന്നില്ല

അതിനേക്കാൾ ഇരട്ടി സന്തോഷം വരാനിരിക്കുന്നതേ ഉളളായിരുന്നു

ഭക്ഷണം കഴിഞ്ഞ് കൈ കഴുകി കഴിഞ്ഞു അനുവിനു ശർദ്ദിയും തല കറക്കവും ഉണ്ടായി

ഹോസ്പിറ്റലിൽ എത്തിച്ചപ്പോൾ പരിശോധനക്ക് ശേഷം ആ സന്തോഷം പങ്കു വെച്ചു

“അനു ഒരമ്മ ആകാൻ പോകുന്നു…മനു ഒരച്ഛനും..ഹരിക്കുട്ടൻ ഒരു കൊച്ഛച്ചനും”

വീണ്ടും സന്തോഷം ആ വീട്ടിൽ നിറഞ്ഞു

മനുവും ഹരിയും അനുവിനു വേണ്ടതൊക്കെ വാങ്ങി നൽകി അ വർക്ക് പറ്റുന്നത് പോലെ ശുശ്രൂഷിച്ചു

ഇതിനിടയിൽ അനുവിന്റെ അമ്മയുടെ മരണം ആ വീടിനെ കണ്ണീരിലാഴ്ത്തി

“അമ്മയുടെ പതിനാറാം അടിയന്തരം കഴിഞ്ഞു ഹരിക്കുട്ടനെ അനു അടുത്തേക്കു വിളിച്ചു

കൂടെ മനുവും ഉണ്ടായിരുന്നു

” ഹരിക്കുട്ടനു എന്നെ ശരിക്കും ഇഷ്ടം ആണോ?”

“അതെന്താ ഏട്ടത്തിയമ്മ അങ്ങനെ ചോദിക്കുന്നത്…എന്റെ അമ്മയല്ലേ..എന്നോട് ഇങ്ങനെ ഒന്നും പറയരുത്… ഏട്ടത്തിയമ്മ എന്ത് പറഞ്ഞാലും ഞാൻ അനുസരിക്കും”

“ഉറപ്പാണല്ലോ”

“ഉറപ്പ്”

“എങ്കിൽ എന്റെ മോൻ ഒരു പെണ്ണു കെട്ടണം”

“ഏട്ടത്തിയമ്മേ….”

“നിക്ക് വയ്യാണ്ടു വരുവാ കുട്ടീ…അമ്മ ഉണ്ടായിരുന്നു എങ്കിൽ കുഴപ്പം ഇല്ലായിരുന്നു… ഹരിക്കുട്ടനും ഏട്ടനും എനിക്കും കുഞ്ഞു വാവക്കും ആരെങ്കിലും കൂട്ടു വേണ്ടെ സമയത്ത് ഭക്ഷണം കഴിക്കണ്ടെ… ഹരിക്കുട്ടനു ഒരു ജീവിതം വേണം.. കുറച്ചു നാൾ കഴിഞ്ഞ് എനിക്ക് വയ്യാതാകുമ്പോൾ എനിക്കൊരു പെൺ തുണ കൂട്ടു വേണം മോനെ…നിന്നോടതു പറഞ്ഞാൽ നിനക്ക് മനസ്സിലാവില്ല..നീ കെട്ടി കൊണ്ട് വരണ പെണ്ണില്ലെ എന്റെ അനിയത്തി അവൾ നിനക്കെല്ലാം പറഞ്ഞു തരും”

“ശരി ഏട്ടത്തിയമ്മേ”

“നിന്റെ മനസ്സിൽ ആരെങ്കിലും ഉണ്ടെങ്കിൽ പറയൂ മോനെ…നമുക്ക് ആലോചിക്കാം”

“എന്റെ മനസ്സിൽ അങ്ങനെ പ്രണയ സങ്കൽപ്പമായി ആരുമില്ല ഏട്ടത്തിയമ്മേ… എന്റെ മനസ്സിൽ ഒരൊറ്റ ദേവിയേ ഉളളൂ…ആ കോവിലിൽ എന്റെ അമ്മയാണ് ഇരിക്കുന്നത്…എന്റെ സ്വന്തം അമ്മ…എന്റെ ഏട്ടത്തിയമ്മ… ഈ ദൈവത്തെ മറന്ന് ഞാൻ മറ്റൊരു ദേവിയെ അവിടെ പ്രതിഷ്ഠിക്കില്ല…ഏത് ദേവിമാർ വന്നാലും അമ്മയെന്ന ഈ ദേവി ആണ് എന്റെ വഴികാട്ടി”

” ഹരിക്കുട്ടാ …അനിയൻ കുട്ടി..ഈ സ്നേഹത്തിനു പകരം തരാൻ ഈ ഏട്ടത്തിയുടെ കയ്യിൽ ഒന്നും ഇല്ലെടാ”

ഈ ലോകത്തിലെ ഭാഗ്യവാനായ ഏട്ടനും ഭർത്താവും താനാണെന്ന് മനുവിനു തേോന്നി

സ്നേഹമുളള ഒരനിയനും നന്മയുളള ഒരു ഭാര്യയും

ഒരു നിമിഷംകഴിഞ്ഞു ഹരിക്കുട്ടൻ പറഞ്ഞു

“ഏട്ടനും ഏട്ടത്തിയമ്മയും കൂടി ഒരു പെണ്ണിനെ കണ്ട് വെക്ക്…ടാ ഹരിക്കുട്ടാ അതാ നിന്റെ പെണ്ണ് എന്ന് പറയുന്ന നിമിഷം നിങ്ങളുടെ അനുഗ്രഹത്തോടെ ഞാൻ താലി കെട്ടാം”

അനുവും മനുവും പരസ്പരം മുഖത്തേക്കു നോക്കി.മനു അവളെ കണ്ണിറുക്കി കാണിച്ചു…

“മോനെ ഏട്ടത്തിയമ്മ നിനക്കായി ഒരു പെണ്ണിനെ കണ്ടുവെച്ചിട്ടുണ്ട്…ഏട്ടനും ഞാനും കൂടി എന്റെ അനിയത്തിയെ പോയി കണ്ടു..നിന്നെയും കൂട്ടി ഒരീസം ചെല്ലാമെന്ന് വാക്ക് കൊടുത്തിട്ടുണ്ട്… നല്ലൊരു ദിവസം നോക്കി നമുക്ക് പോകാം അനിയൻ കുട്ടാ”

ഏട്ടന്റെയും ഏട്ടത്തിയമ്മയുടെയും പുഞ്ചിരിക്കുന്ന മുഖം ഹരിയിൽ ആനന്ദനൃത്തമേകി

തുടരും