25/04/2026

മാംഗല്യം : ഭാഗം 10

രചന – ഇഷ ജാൻവി

ഞാൻ ഞാൻ ഒന്ന് ചോദിച്ചോട്ടെഎന്നോട് എന്തിനാടോ ഒരു ഫോര്മാലിറ്റിയൊക്കെ.അന്ന് എന്നെ ഇഷ്ടമാണെന്ന് പറഞ്ഞത് വെറുതെയാണല്ലേ എന്തിനാ എന്നെ മോഹിപ്പിച്ചത്

സത്യം പറഞ്ഞാൽ അന്ന് താൻ എന്നെ ഇഷ്ടമല്ല എന്ന് പറഞ്ഞപ്പോൾ എനിക്ക് എന്തോ പോലെയായി പറഞ്ഞറിയിക്കാൻ പറ്റാത്ത ഒരു വിഷമം അത് എന്താണെന്ന് എനിക്ക് മനസിലായില്ല അന്നേരം തന്നോടുള്ള വാശിക്ക് പറഞ്ഞതാണ് പക്ഷെ ആമിന്ന് വിളിച്ചത് മനസ്സിൽ തട്ടിയാണെട്ടോ

അപ്പോൾ അന്ന് വെറുതെ പറഞ്ഞതാണല്ലേ
ഇപ്പൊ മുഖത്തെ സങ്കടമൊക്കെ മാറി പുച്ഛം നിറഞ്ഞു

അന്ന് വെറുതെ പറഞ്ഞതാ പക്ഷെ ഇപ്പൊ ഞാൻ ഒന്ന് പറയാം ഈ നിഖിലിന് ഒരു ജീവിതമുണ്ടെങ്കിൽ എന്റെ ഈ ആമിയോടൊപ്പം മാത്രമായിരിക്കും

അവള് വിശ്വാസം വരാതെ അവനെ തന്നെ നോക്കി

എന്താടോ സ്വപനമാണോന്ന് സംശയമുണ്ടോ

അറിയാതെ തന്നെ അവള് ആ എന്ന് തലയാട്ടി

സ്വപ്നമല്ല സത്യം തന്നെയാണ്
അവളുടെ കവിളിൽ തട്ടി അവൻ പറഞ്ഞു

അവള് ഒന്നും മിണ്ടാതെ അവനെ തന്നെ നോക്കി നിന്നു

പക്ഷെ താൻ എനിക്ക് കുറച്ചു സമയം തരണം

………

ഇനി എന്തായാലും കല്യാണം നീട്ടി വെക്കാൻ കഴിയില്ലാ എല്ലാവരും അത് തീരുമാനിച്ചു
ഞാൻ പറഞ്ഞല്ലോ അവളെ മറക്കാൻ എനിക്ക് സമയം വേണമെന്ന് അതുവരെ നമുക്ക് ഫ്രണ്ട്സ് ആയിരിക്കാം

അവളെ മറക്കാൻ കഴിഞ്ഞില്ലെങ്കിൽ

അതിൽ തനിക്ക് ഒരു പേടിയും വേണ്ട എനിക്ക് അവളെ മറക്കാൻ കഴിയുമെന്ന് നൂറു ശതമാനം ഉറപ്പാണ് കാരണം സ്നേഹിക്കാൻ ഒരാളുള്ളപ്പോൾ എന്നെ വിട്ടിട്ട് പോയവളെ ഒറക്കാതിരിക്കാനും എനിക്ക് കഴിയും അതിനാണ് ഞാൻ കുറച്ചു സമയം ചോദിക്കുന്നത്
ആ ഓര്മകളെയൊക്കെ എനിക്ക് തീയിട്ട് കത്തിക്കാൻ സമയം വേണം അത് ചാരമായി മാറുമ്പോഴേക്കും എന്റെ മനസ്സിൽ എന്റെ ആമി മാത്രമേ ഉണ്ടാകു ഇപ്പോൾ ഇല്ലാ എന്നല്ലട്ടോ ഇപ്പോഴും താനുണ്ട് എന്റെ ഉള്ളിൽ എന്റെ പെണ്ണായി
ഇനി എന്തേലും ചോദിക്കാനുണ്ടോ

ഇല്ലാ

കല്യാണം കഴിക്കുന്നതിനു മുന്നേ ആ ഓർമ്മകൾ ചാരമാക്കി മാറ്റിക്കൂടെ

ഓർമ്മകൾ ഒരിക്കലും ചാരമാകില്ലെടോ അത് എത്ര സമയമെടുത്താലും പക്ഷെ തന്റെ സ്നേഹത്തിന് അതിനെയൊക്കെ ചാരമാക്കി മാറ്റാൻ കഴിയുമെന്ന് എനിക്ക് ഉറപ്പാണ്
ഇപ്പോൾ തന്നെ എന്റെ സ്വപ്നങ്ങളിൽ നിറയെ നീ മാത്രമാണ് ആമി പക്ഷെ ചില സമയങ്ങളിൽ അവളുടെ ഓർമ്മകൾ കടന്നു വരുന്നുണ്ട് അതാണ് ഞാൻ പറഞ്ഞത് സമയം വേണമെന്ന്

ഹ്മ്മ്

ദേഷ്യമുണ്ടോ ആമി

ഇല്ലെന്ന് പറഞ്ഞാൽ കള്ളമാവും അവളെ ഇനിയും മറക്കാത്ത കൊണ്ട് നല്ല ദേഷ്യമുണ്ട്

താൻ തന്നെ ഇങ്ങനെ പറഞ്ഞാലോ തനിക്ക് അറിയില്ലേ അത്ര പെട്ടെന്നൊന്നും മറക്കാൻ കഴിയില്ലാ ആർക്കും ആരെയുമെന്നും

ഹ്മ്മ്
അവനെ നോക്കാതെ മിത്ര മറുപടി കൊടുത്തു

എന്നാ ഇനി കല്യാണത്തിന് കാണാം അല്ലെ

മ്മ്

എപ്പോഴാ ക്ലാസ്സ്‌ സ്റ്റാർട്ട്‌ ചെയ്യുന്നേ

അടുത്ത മാസം പകുതിയോടെ ക്ലാസ്സ്‌ തുടങ്ങും

ഹാ അപ്പോൾ പിന്നെ കുഴപ്പമില്ല കല്യാണം കഴിഞ്ഞ് ചെറിയ ഒരു ഗ്യാപ് ഉണ്ടല്ലോ

ഹ്മ്മ്..

എന്നാ ശെരി പോട്ടെ അല്ല പോയിട്ട് വരാം
അവളെ ഒന്ന് കണ്ണിറുക്കി കാണിച്ചു കൊണ്ട് അവൻ താഴേക്ക് പോയി

മിത്ര മുകളിൽ തന്നെ നിന്നു അവൻ ബൈക്ക് എടുത്ത് പോകുന്നതും നോക്കി. മിററിൽ കൂടെ അവനും കാണുന്നുണ്ടായിരുന്നു അവളെ.

എന്റെ ഭഗവാനെ നിഖിലേട്ടൻ എന്താ ഇപ്പൊ പറഞ്ഞിട്ട് പോയത് ആ മനസ്സിൽ ഞാനുണ്ടെന്നല്ലേ ഉയ്യോ എനിക്ക് വയ്യാ
ഞാൻ ഇപ്പൊ ഇതാരോടാ പറയുക ആ അജുവിനെ വിളിക്കാം

അജുവിനെ വിളിക്കാൻ ഫോൺ എടുക്കുമ്പോഴേക്കും ഒരു കോൾ വന്നു വേറെ ആരുമല്ല അമ്മുവാണ് അമൃത അന്ന് നിഖിലേട്ടൻ പെണ്ണ് കാണാൻ പോയില്ലേ അത് ഇവളെയാണ് അന്ന് പറഞ്ഞിലേ രണ്ട് പേരും കൂടെയുണ്ടെന്ന് അതിലൊരാളാണ് അനു

എവിടെ പോയി കിടക്കുകയായിരുന്നീടി എത്ര നേരമായി വിളിക്കുന്നു

സോറി മുത്തേ റൂമിലാണ് ഫോണ്ട് ഉണ്ടായിരുന്നത് ഞാൻ ആണെങ്കിൽ മുകളിലും

നി ഇത്ര പെട്ടെന്ന് മുകളിലേക്ക് പോയോ

ചളി പറയല്ലെടി

എന്താണ് മകളെ ഭയങ്കര സന്തോഷതിലാണല്ലോ (ആര്യ)

ഈ തെണ്ടിയുമുണ്ടായിരുന്നോ

ഞാൻ ഇല്ലാതെ എന്ത് ആഘോഷം (ആര്യ)

ഇതാണ് ഞാൻ പറഞ്ഞെ മറ്റേ കക്ഷി അമ്മുവും ആര്യയുമാണ് പിന്നെയുള്ള ചങ്ക്‌സ്

ഡി രണ്ടും അവിടെ ഇല്ലേ (ആര്യ)

ഇല്ലാ

എവിടെ പോയി(അമ്മു)

മുങ്ങിയതാ

ങേ

ആ എനിക്കും നിഖിലേട്ടനും കുറച്ചു പ്രൈവസി കിട്ടിക്കോട്ടേ എന്ന് വിചാരിച് എന്നെ അവിടെയാക്കി രണ്ടും പോയി

നീ എന്ത് തേങ്ങയടി ഈ പറയുന്നേ നിങ്ങൾക്ക് ഇന്നല്ലയോ ഇന്റർവ്യൂ അതിനിടക്ക് നിഖിലേട്ടൻ എവിടുന്ന് വന്നു

അവൾക്ക് എല്ലാം വിശദമായി പറഞ്ഞു കൊടുത്തു നിഖിലേട്ടൻ ഇഷ്ടമാണെന്ന് പറഞ്ഞതൊഴികെ അത് എനിക്ക് ആദ്യം എന്റെ ആധിയോടും അജുവിനോടും പറയണം

ഓഹോ അപ്പോൾ ഇങ്ങനെയൊക്കെയാണല്ലേ കാര്യ്ങ്ങൾ (അമ്മു)

എന്തായാലും ഒരു സദ്യ ഉറപ്പായി (ആര്യ)

ഹാ

ഡീ അമ്മു പണിയാകുമോ (അമ്മു)

അവള് പനിയും കൊണ്ട് ഇങ് വരട്ടെ നമുക്ക് നല്ല വൃത്തിയായി ചെയ്ത് കൊടുക്കാം അല്ലെ ആര്യേ

പിന്നല്ലാതെ അവൾക്കിട്ട് ഒരു പണി എന്തായാലും കൊടുക്കണം അന്നേ വിചാരിച്ചതാണ്

ഡി നിങ്ങൾക്ക് രണ്ടിനും നാളെയല്ലേ ഇന്റർവ്യൂ പ്രെപയർ ചെയ്ത

അത് ചോദിക്കാന നിന്നെ വിളിച്ചത് പെട്ടെന്ന് പറ എന്തൊക്കെയാ ചോദിച്ചത്
ഞങ്ങളോട് ചോദിച്ചതൊക്കെ പറഞ്ഞു കൊടുത്തു
പിന്നെ വിളിക്കാമെന്ന് പറഞ്ഞ ഫോൺ വെച്ചു
അമ്മുവിനും ആര്യക്കും നാളെയാണ് ഇന്റർവ്യൂ. ഡിഗ്രി ഇവര് വേറെ കോളേജിലാണ് പഠിച്ചത്. 8ആം ക്ലാസ്സിൽ നിന്നെ ഞങ്ങൾക്ക് കിട്ടിയ സൗഹൃദങ്ങൾ +2വരെ ഒന്നിച്ചാണ് പഠിച്ചത്. പിജി ഒരുമിച്ച് ചെയ്യാം എന്ന് പണ്ടേയുള്ള ആഗ്രഹമാണ് അതാണ് ഇപ്പൊ ഇവിടെ എത്തി നിൽക്കുന്നത്. എല്ലാർക്കും ഒരു കോളേജിൽ കിട്ടിയാൽ മതിയായിരുന്നു.

ഈ അജുവും ആദിയും എവിടെ പോയി എന്തോ കുറെ നേരമായല്ലോ പോയിട്ട് ഇതുവരെ ഒന്ന് വിളിച്ചത് പോലുമില്ല നോക്കിക്കോ ഞാനും വിളിക്കാൻ പോണില്ല
നേരെ അമ്മയുടെ അടുത്തേക്ക് പോയി ആള് സ്റ്റിച്ചിങില. എന്റെ അമ്മ ചെറിയൊരു തയ്യൽകാരിയാണ്. പിന്നെ കുറച്ചു സമയം അമ്മയുടെ അടുത്ത പോയി ഇന്നത്തെ വിശേഷങ്ങളൊക്കെ പറഞ്ഞു.

നേരെ അടുക്കളയിലേക്ക് പോയി കേക്ക് ആക്കാനുള്ള എല്ലാ സാധനവുമുണ്ട് അതുകൊണ്ട് കേക്ക് ആക്കാമെന്ന് വിചാരിച്ചു. യൂ നോ ഞാൻ നന്നായി കേക്ക് ഉണ്ടാക്കും 😁😁എന്നെ പറ്റി പൊക്കി പറയാൻ ഒരു തെണ്ടിയുടേയും സഹായം എനിക്ക് ആവശ്യമില്ല
പിന്നെ അതിന്റെ തിരക്കിലായിരുന്നു. എന്റെ വീട്ടിൽ ഓവൻ ഒന്നുമില്ല അതോണ്ട് കുക്കെറിലാണ് ഉണ്ടാക്കിയത്. ക്രീമൊക്കെ ബാക്കിയുള്ളത് കൊണ്ട് അത് വെച്ച അങ്ങ് അഡ്ജസ്റ്റ് ചെയ്തു. കിടിലൻ ബ്ലാക് ഫോറെസ്റ്റ് കേക്ക് റെഡിയായി കഴിഞ്ഞു. അപ്പോഴേക്കും ചായക്കുള്ള ടൈമ് ആയി ചായയും വെച്ച അച്ഛനെയും അമ്മയും വിളിച്ചു.

ആഹാ ഇന്ന് കേക്ക് ഉണ്ടാക്കിയോ

വെറുതെ ഇരുന്നാൽ ഉറക്കം വരും പിന്നെ രാത്രി ഉറങ്ങാൻ കഴിയില്ലാ അതോണ്ട് എന്തേലും പണി ചെയ്യാമെന്ന് വിചാരിച്ചു

നല്ല കാര്യം

അച്ഛാ

എന്താടാ

😏😏😏

വാ കേക്ക് കട്ട്‌ ചെയ്യാം അച്ഛനും മോളും തന്നെ കട്ട്‌ ചെയ്തോ

അത് വേണ്ട ഇന്ന് അച്ഛനും അമ്മയും ചെയ്തോ എല്ലാ പ്രാവശ്യവും ഞാനും അച്ഛനുമല്ലേ കട്ട്‌ ചെയുന്നത് ഇന്ന് ഒരു ചേഞ്ച്‌ ആയിക്കോട്ടെ

എന്നാ പിന്നെ കട്ട്‌ ചെയ്യാം അല്ലെ എന്റെ പ്രിയതമ ഇങ് വാ മോള് ഒരു ആഗ്രഹമല്ലേ

അയ്യോ കട്ട്‌ ചെയ്യല്ലേ ഞങ്ങളെ കൂട്ടാതെ കട്ട്‌ ചെയുന്നോ അനുവദിക്കില്ല ഞാൻ
അച്ഛനും അമ്മയും കേക്ക് കട്ട്‌ ചെയ്യാൻ തുടങ്ങുമ്പോഴേക്കും ആദി ഓടി വന്നു പറഞ്ഞു

ആ ഇത്‌ എവിടെയായിരുന്നു അജു എവിടെ മോനെ

ഞാൻ ഇവിടെയുണ്ട് രാമച്ചാ

ആ എങ്കിൽ നമുക്ക് കേക്ക് കട്ട്‌ ചെയ്യാമല്ലേ മിത്ര കുട്ടി

അജുവും ആദിയും എന്നെ തന്നെ നോക്കുന്നുണ്ട് ഞാൻ പിന്നെ അവരെ മൈൻഡ് ചെയ്യാനേ പോയില്ല എന്നെ കൂട്ടാതെ പോയതല്ലേ ചെറിയൊരു പ്രതിഷേധം

കേക്ക് ഒക്കെ ഞങ്ങൾ കഴിച്ചു ബാക്കി കേക്ക് അജുവിന്റെ വീട്ടിലും ആദിയുടെ വീട്ടിലും കൊടുത്തിട്ട് വരാമെന്ന് പറഞ്ഞു

നി എന്താടി ഞങ്ങളെ കണ്ടിട്ട് മൈൻഡ് ചെയ്യാതെ (അജു )

അയിന് നീ ആരാ

എന്റെ ചങ്കത്തി പിണക്കത്തിലാണോ (ആദി)

😏😏😏😏

നിനക്ക് ഒരു പ്രൈവസി കിട്ടിക്കോട്ടേ എന്ന് വിചാരിച്ചല്ലേ ഞങ്ങൾ മാറി തന്നത് (അജു)

എന്നിട്ട് എന്ത് പറഞ്ഞു ഞങ്ങളുടെ അളിയൻ (ആദി)

ഒന്നും പറഞ്ഞില്ല
അവരെ ഒന്ന് നോക്കി ഞാൻ നേരെ അജുവിന്റെ വീട്ടിലേക്ക് കയറി പോയി

സീതാമ്മേ

അജുവിന്റെ വീട്ടിൽ അച്ഛനും അമ്മയും അനിയനുമാണ് അര്ഷിൻ എന്ന അച്ചു

മിത്ര ചേച്ചി ഇന്നും കേക്ക് ഉണ്ടാക്കിയോ ഞാൻ ഇന്ന് കേക്ക് കഴിക്കണമെന്ന് ഓർത്തതെയുള്ളൂ യൂ ർ മൈ സ്വീറ്റ് സിസ്
എന്റെ കയ്യിൽ നിന്നും കേക്ക് വാങ്ങി അവൻ കഴിക്കാൻ തുടങ്ങി

ഓ വരവ് വച്ചിരിക്കുന്നു ഡാ സീതമ്മക്കും അച്ഛനും കൊടുക്കണം കേട്ടല്ലോ

ബാക്കിയുണ്ടെങ്കിൽ കൊടുക്കാം

സീതമ്മേ

ഇത്‌ എപ്പോ വന്നു മിത്ര കുട്ടി

ഇപ്പൊ വന്നേയുള്ളു അച്ഛനും അമ്മക്കുമുള്ളത് വേഗം എടുത്ത് വെക്ക് അല്ലെങ്കിൽ അവൻ അത് മുഴുവൻ തിന്നും

ആ ഇന്ന് കേക്ക് ആക്കിയോ

ഹാ ഞാൻ എന്നാൽ ഇത്‌ മീരമ്മക്ക് കൊടുത്തിട്ട് വരാം ഇന്ന് രാത്രി എവിടുന്നാണ് ഫുഡ് ഓക്കേ

ആ എങ്കിൽ നിന്റെ ഫേവറിറ്റ് അവിയൽ ഞാനുണ്ടാക്കാം

ഓ ഇതാണ് എന്റെ സീതമ്മ ഉമ്മ
സീതമ്മയ്ക്ക് ഒരുമ്മയും കൊടുത്തു ഞാൻ ആദിയുടെ വീട്ടിൽ പോയി ആദിയും ഒറ്റ മോനാണ് എന്നെ പോലെ
മീരമ്മയോട് കുറച്ചു സമയം കത്തി വെച്ച നേരെ അജുവിന്റെ വീട്ടിലേക്ക് പോയി

അപ്പോഴേക്കും ആദിയും അജുവും ഫ്രഷ് ആയി ടിവി കാണുന്നുണ്ട് അച്ചുവും കൂടെ തന്നെയുണ്ട്
അവരെ മൈൻഡ് ചെയ്യാതെ നേരെ അടുക്കളയിലേക്ക് പോയി

സീതമേ ഞാൻ പച്ചക്കറി അരിയാം

വേണ്ട എന്റെ മോള് ഇവിടെ ഇരുന്നോ ഇത്‌ എനിക്ക് ചെയ്യാവുന്ന പനിയെയുള്ളൂ

ഓ ഞാൻ ഒന്നും ചെയ്യുന്നില്ലപ്പാ

ആ അത് വിട് ഇനി ഒരു മാസം കൂടിയല്ലേയുള്ളൂ കല്യാണത്തിന്

ഹ്മ്മ്

എന്തെ സങ്കടമായോ

ഇത്ര പെട്ടെന്ന് ഞാൻ വിചാരിച്ചതല്ല നിങ്ങളെയൊക്കെ വിട്ട് ഞാൻ എങ്ങനെയാ പോവുക
പറയുമ്പോഴേക്കും കണ്ണൊക്കെ നിറഞ്ഞു

അയ്യേ ഞങ്ങളുടെ കാന്താരിയല്ലേ നീ ഇതൊക്കെ എല്ലാ പെൺകുട്ടികളും അനുഭവിക്കേണ്ടതല്ലേ പിന്നെ നീ ഞങ്ങളെ വിട്ട് എവിടെ പോകാനാ ഒന്ന് വിളിച്ചാൽ കേൾക്കുന്ന ദൂരത് എല്ലാവരുമില്ലേ

ഹ്മ്മ്

ദേ ആ കണ്ണൊക്കെ ഒന്ന് തുടചെ നിന്റെ വാലുകൾ കണ്ടാൽ എന്നെയ ചീത്ത പറയുക

😊😊

നിഖിലിന്റെ കുടുംബം ഇനി നിന്റെയും കൂടിയാണ് അവിടെ ആരെയും വേർതിരിച്ചു കാണരുത് നിന്റെ അമ്മയെ പോലെ തന്നെ അവിടുത്തെ അമ്മയെയും സ്നേഹിക്കണം അമ്മയോട് വാശിയോടെയോ ദേഷ്യത്തോടെയോ സംസാരിക്കരുത് ചിലർക്ക് പെട്ടെന്ന് ദേഷ്യം വരും കുറച്ചു കഴിയുമ്പോൾ അത് തണുതോലും അല്ലാതെ അമ്മ എന്തെങ്കിലും പറയുമ്പോൾ അതിന് ഇരട്ടിയായി പറയാൻ നിൽക്കരുത് അത് അവരുടെ വാശി കൂട്ടുകയെയുള്ളൂ എല്ലാം സമാധാനപരമായി കൈകാര്യം ചെയ്യാൻ പഠിക്കണം.
വിവാഹ ജീവിതത്തിൽ ഏറ്റവും കൂടുതൽ പ്രാധാന്യം പരസ്പരം വിശ്വാസമാണ്.
പിന്നെ താഴ്ന്നു കൊടുക്കേണ്ട സ്ഥലത്തു താഴ്ന്നു കൊടുക്കണം അല്ലാതെ വരുമ്പോഴാണ് ഈഗോയും കോംപ്ലക്സുമോക്കെ വരുന്നത് പിന്നെ നമ്മള് കുറച്ചു താഴ്ന്നു കൊടുത്തെന്നു വിചാരിച്ചു ഒരു പ്രശ്നവും ഉണ്ടാകാൻ പോണില്ല പിന്നെ എല്ലാ കാര്യത്തിനും താഴ്ന്നു കൊടുക്കാനല്ല ഞാൻ പറയുന്നത് നിസ്സാരമായ പ്രശ്നങ്ങളെ എല്ലാവരുടെയും ഇടയിൽ ഉണ്ടാകു പക്ഷെ അത് അവസാനം പറഞ്ഞ പറഞ്ഞ ഡിവോഴ്സ് വരെ എത്തും.
വിവാഹം കുട്ടികളിയല്ല അത് ഓർമ വേണം

അല്ല ഇവിടെ എന്താ ക്ലാസ്സ്‌ എടുത്ത് കൊടുക്കലാണോ ഞങ്ങൾക്കും പറഞ്ഞു താ

നിന്റെ കല്യാണം ആകട്ടെ അപ്പോൾ ഞാൻ നിനക്ക് പറഞ്ഞു തരാം എന്താ അത് പോരെ ആദി മോനെ

മതിയേ
ആദി കൈകൂപ്പി കൊണ്ട് പറഞ്ഞു

നീ കരഞ്ഞോ അമ്മേ ഇവള് എന്തിനാ കരഞ്ഞേ (അജു)

ഞാൻ കരഞ്ഞിട്ടോന്നുമില്ല

കള്ളം പറയുന്നോ നിന്റെ കണ്ണ് കലങ്ങിയിട്ടുണ്ടല്ലോ
അമ്മേ അമ്മ പറ എന്തിനാ ഇവള് കരഞ്ഞേ

നമ്മളെയൊക്കെ വിട്ട് പോകുന്നത് കൊണ്ടുള്ള വിഷമമാ (അമ്മ)

അതിന് നീ എവിടെയാ പോകുന്നെ അതും ഞങ്ങളെ കൂട്ടാതെ (ആദി)

ഇനി പോകുന്ന സ്ഥലത്തൊക്കെ നിങ്ങളെ കൂട്ടാൻ കഴിയോ (അമ്മ)

പിന്നെ അല്ലാതെ ഇവളെ എവിടെയും ഒറ്റക്ക് വിടില്ല (ആദി)

ഓ ഈ പൊട്ടന് അമ്മ പറഞ്ഞത് മനസിലായില്ല എന്ന് തോനുന്നു (ആത്മ)

പിന്നെ അവള് കല്യാണം കഴിഞ്ഞു പോകുമ്പോൾ നിന്നെ കൂടെ കൂട്ടാൻ കഴിയുമോ (അമ്മ)

അമ്മ അത് പറഞ്ഞു വീണ്ടും പച്ചക്കറി അരിയാൻ തുടങ്ങി അമ്മ പറഞ്ഞത് കേട്ടപ്പോൾ തന്നെ അജുവിനും ആദിക്കും എന്തോപോലെയായി ഇനി അവള് അവരുടെ കൂടെയുണ്ടാകില്ല എന്ന് അപ്പോഴാണ് അവരും ആലോചിച്ചത് മൂന്ന് പേരും ഒരു നിമിഷം പരസ്പരം നോക്കി ഓർമ വെച്ച നാൾ മുതൽ മൂന്നു പേരും ഒരു ദിവസം പോലും കാണാതിരുന്നിട്ടില്ല. മറ്റുള്ള കൂട്ടുകാർ ട്രിപ്പ്‌ പോകാൻ വിളിക്കുമ്പോഴും അജുവും ആദിയും പോകാറില്ല വേറെ ഒന്നും കൊണ്ടല്ല മിത്ര പോകാൻ വിടില്ല പിന്നെ മൂന്നു ഫാമിലിയും കൂടെ ഒന്നിച്ചു ടൂർ പോകും അതാണ് പതിവ്. ബന്ധു വീടുകളിൽ പോയാലും അന്ന് തന്നെ തിരിച്ചു വരും.

ആദി ഒന്നും മിണ്ടാതെ പുറത്തേക്ക് പോയി മിത്രയെ ഒന്ന് നോക്കി അജുവും

അജുവിന്റെ വീടിന്റെ ഒരു സൈഡിൽ ഒരു വലിയ ഊഞ്ഞാലുണ്ട അവിടെ വന്നാൽ അതാണ് അവരുടെ ഫേവറിറ്റ് സ്ഥലം മൂന്നാൾക്കും ഇരിക്കാൻ പാകത്തിന് തടി കൊണ്ട് നിർമിച്ചതാണ്
ആദി അവിടെ പോയി ഇരുന്നു തൊട്ട് പിറകെ അജുവും പിന്നെ രണ്ടാളുടെയും നടുക്ക് മിത്രയും

ആദി

ഹ്മ്മ്

ആദി

ഡാ തെണ്ടി

എന്താടി

ആ ഇപ്പൊ ഫോമിലായി
ആദിയുടെ രണ്ട് കവിളിലും പിടിച്ചു കൊണ്ട് ഞാൻ പറഞ്ഞു

നിനക്ക് ഈ സെന്റി ഒന്നും ചേരില്ല കേട്ടോ

അയിന് ആര് സെന്റി അടിച്ചു

പിന്നെ എനിക്ക് സന്തോഷം കൊണ്ട് തുള്ളിചാടാനാണ് തോന്നിയത് പിന്നെ അമ്മ എന്ത് വിചാരിക്കുമെന്ന് വെച്ചിട്ടാണ്
നീ പോയാൽ പിന്നെ ഞങ്ങൾ ഫുൾ ടൈമ് ടൂറിലായിരിക്കും അല്ലേടാ അജു
ആദി കണ്ണിറുക്കി കൊണ്ട് പറഞ്ഞു

ഓഹോ നിനക്ക് സന്തോഷമാണല്ലേ
അതും പറഞ്ഞു അവള് അവന്റെ പുറത്തിട്ടു നല്ലോണം കൊടുത്തു പിന്നെ അവനെ ആ മുറ്റം മുഴുവൻ ഓടിപ്പിച്ചു

അവസാനം രണ്ട്പേരും തളർന്നു അജുവിന്റെ അടുത്ത വന്നിരുന്നു മിത്ര അജുവിന്റെ തോളിൽ തല ചായിച്ചിരുന്നു ആദി മിത്രയുടെയും

ഇവിടെയുള്ള എല്ലാവർക്കും നിന്നെ ജീവനനാണ് അച്ഛനമ്മമാരുടെ ഒരേയൊരു മകൾ അച്ചുവിന്റെ ചേച്ചി ഞങ്ങളുടെ ചങ്ക്.
എല്ലാ പെൺകുട്ടികൾക്കും പറഞ്ഞിട്ടുള്ളതല്ലേ ഈ ഒരു കാര്യം. ഒരു സമയം കഴിയുമ്പോൾ മറ്റൊരു വീടിന്റെ വിളക്കായി മാറും ഓരോ പെൺകുട്ടിയും അത് സങ്കടപെടാനുള്ളതല്ല മറിച് സന്തോഷിക്കാനാണ് നിനക്ക് പുതിയൊരു കുടുംബത്തെ കൂടെ കിട്ടുകയാണ് പിന്നെ നീ ഇവിടുന്ന് പോകുന്നത് മറ്റൊരു വീട്ടിലേക്ക് അല്ലെ അതും നിന്റെ ഭർത്താവിന്റെ അല്ലാതെ ഞങ്ങളെ പിരിയുന്നത് അല്ലല്ലോ നിനക്ക് എപ്പോ വേണമെങ്കിലും ഞങ്ങളെ കാണാൻ വരാം അത് പോലെ നിന്നെ കാണാൻ തോന്നുമ്പോൾ ഞങ്ങൾ പറന്നു എത്തില്ലേ അതുകൊണ്ട് എന്റെ അഗ്നികുട്ടി അത് ആലോചിച്ച വിഷമിക്കേണ്ട കേട്ടല്ലോ

ഹ്മ്മ്

ആദി അത് ഇങ് എടുത്തിട്ട് വാ

എന്ത്
ഞാൻ സംശയത്തോടെ അജുവിനെ നോക്കി അവൻ രണ്ട് കണ്ണും ചിമ്മി കാണിച്ചു ഞാൻ ആദി പോയ വഴിയേ നോക്കി

അമ്മ പറഞ്ഞത് ഞാൻ കെട്ടു ക്ഷമിക്കേണ്ട സ്ഥലത്തു ക്ഷമിക്കണം അല്ലാത്ത ഒരു കാര്യത്തിനും ഭൂമിയോളം താഴാൻ നിൽക്കേണ്ട

ഹാ

അവിടെ എന്ത് പ്രശ്നമുണ്ടെങ്കിലും അത് അവിടെ തന്നെ തീർക്കണം പുറത്തുള്ള ആരോടും പറയാൻ നിൽക്കരുത് അത് ഇവിടെയാണെങ്കിൽ പോലും അവിടുത്തെ പരാതി ഇവിടെ വന്നു പറഞ്ഞാൽ നിനക്ക് തന്നെയാണ് ദോഷം അവരെ പിന്നെ വില കുറച്ചേ ഇവിടെ ഉള്ളവർ കാണു

ഹ്മ്മ്

ഞാൻ പറയുന്നത് മനസിലാവുന്നുണ്ടോ

ആ അജു നീ പേടിക്കേണ്ട ഞാൻ എല്ലാം കണ്ടറിഞ്ഞു ചെയ്തോളാം

ഹ്മ്മ്

നിഖിലേട്ടന്റെ വീട്ടുകാർ ഇനി മുതൽ നിന്റേതും കൂടിയാണ് അവർക്ക് ദോഷം വരുന്നത് ഒന്നും പ്രവർത്തിക്കരുത്. ഞാനും ആദിയും അവരെ പറ്റി അന്വേഷിച്ചിരുന്നു

എന്താടി ഇങ്ങനെ നോക്കുന്നത്
ഞാൻ കണ്ണും മിഴിച്ചു അജുവിനെ നോക്കിയപ്പോൾ അവൻ ചോദിച്ചു

ഇതൊക്കെ എപ്പോ

ആ അതൊക്കെ പിന്നെ അന്വേഷിക്കേണ്ട ഞങ്ങളുടെ ഒരേയൊരു അനിയത്തിയും കൂടെ അല്ലെ നീ

അജു
ഞാൻ വീണ്ടും അവന്റെ തോളിൽ തല വെച്ച കിടന്നു

ചേച്ചികുട്ടി
ആദിയുടെ പിറകെ അച്ചുവും വന്നു

ആഹാ ഇതൊക്കെ വാങ്ങിയിട്ടാണോ ഇത്രയും സമയമായിട്ടും തരാഞ്ഞേ
ആദിയുടെ കൈയിൽ ഉണ്ടായിരുന്ന ബട്ടർസ്കോച്ച് ഐസ്ക്രീം ഞാൻ തട്ടിപറിച്ചു

ഓ നിനക്ക് തന്നെയാ ഡി കൊണ്ട് വന്നേ

ഹിഹി തെങ്ക്സ്

അയ്യേ അവളുടെ ഒരു ഇളിയും താങ്ക്സും എനിക്ക് ഒന്നും വേണ്ട

തിരിച്ചെടുത്തിരിക്കുന്നു 😁

പിന്നെ ഞങ്ങൾ നാലും ആ ഐസ്ക്രീമിനെ അറ്റാക്ക് ചെയ്തു

പിന്നെ വീണ്ടും കുറച്ചു സമയം കത്തി അടിച്ചു അച്ഛൻ വന്നതിന് ശേഷം അമ്മയുടെ സ്പെഷ്യൽ അവിയലും കൂട്ടി ചോറും കഴിച്ചു അജു എന്നെ വീട്ടിലാക്കി

💜💜💜💜💜💜💜💜💜💜💜💜💜💜💜💜

ഇനി ഒരാഴ്ച കൂടിയുണ്ട് കല്യാണത്തിന് ഇതിനിടയിൽ ഡ്രെസും സ്വർണവുമൊക്കെ എടുത്തു
ഡ്രെസ്സ് എടുക്കാൻ പോയപ്പോൾ നിഖിലേട്ടൻ വന്നില്ല നീലു ചേച്ചിയും അളിയനും അമ്മയുമാണ് വന്നത് അവരുടെ വേഗം അടുത്തു അമ്മ ഒരു പാവമാണ് എന്നാലും എല്ലാം മുഖത്തു നോക്കി പറയുന്ന സ്വഭാവക്കാരിയാണ് നല്ലതായാലും മോശമായാലും അതുകൊണ്ട് ചെറിയൊരു പേടിയുണ്ട് എന്താവുമോ എന്തോ കണ്ടറിയാം
നീലു ചേച്ചി പിന്നെ ആദ്യമേ നമ്മുടെ സൈഡിലാണല്ലോ. അളിയൻ ഒരു പാവമാണ് നീലു ചേച്ചിയെ ഭയങ്കര ഇഷ്ടമാണ് അതാ കുറച്ചു സമയം കൊണ്ട് തന്നെ എനിക്ക് മനസിലായി എന്നോടും നല്ല രീതിയിൽ സംസാരിച്ചു എനിക്ക് ഒരു ഏട്ടനെ കിട്ടിയ സന്തോഷത്തിലാണ് എന്നെ ഡ്രെസ്സ് എടുക്കാൻ സഹായിച്ചത് തന്നെ ചേച്ചിയും ചേട്ടനും കൂടിയാണ്
എന്റെ കൂടെ അജുവും ആധിയുമാണ് വന്നത് അതോണ്ട് ഏട്ടനുമായി അവര് നല്ലോണം കമ്പനിയായി

പിന്നെ ഞങ്ങൾക്ക് അഞ്ചാൾക്കും ഒരേ കോളജിൽ തന്നെ അഡ്മിഷൻ കിട്ടി അതും യൂണിവേഴ്സിറ്റി കോളേജിൽ അവിടെ പോയി അഡ്മിഷനോക്കെ എടുത്തു

ഇനി പിന്നെ ഇപ്പോഴൊന്നും കറങ്ങാൻ പോകാൻ കഴിയാത്തത്കൊണ്ട് ഇന്ന് ബീച്ചിൽ പോകാമെന്നു വച്ചു അമ്മുവിനെയും അനുവിനെയും വിളിച്ചെങ്കിലും അവർക്ക് തിരക്കുള്ളത് കൊണ്ട് വന്നില്ല പിന്നെ ഞങ്ങൾ മൂന്നും കൂടെ പോയി

രണ്ടിന്റെയും കൈപിടിച്ചു ഞാനാ തീരത്തൂടെ നടന്നു പഴയ ഓരോ കാര്യവും പറഞ്ഞു കൊണ്ട്

ഡി അളിയന്റെ കല്യാണം ഒരിക്കൽ മുടങ്ങിയതല്ലേ

അയിന്

അല്ല ഒന്നിൽ പിഴച്ചാൽ മൂന്നിൽ എന്നല്ലേ ഈ കല്യാണവും മുടങ്ങുമോ (ആദി, )

ആദി
അജു ദേഷ്യത്തോട ആധിക്ക് ഒരു താക്കീത് നൽകി

എടാ തെണ്ടി
അപ്പോഴേക്കും അഗ്നി ആദിയുടെ നടുവിന് നല്ല പോലെ ഒരു അടി കൊടുത്തു പിന്നെയും കൊടുക്കാൻ പോകുമ്പോഴേക്കും അവൻ ഓടി ഒപ്പം അഗ്നിയും
അജു ഒരു ചിരിയോടെ അവരെ നോക്കി നിന്നു പിന്നെ പതിയെ അവരുടെ പിന്നാലെ നടന്നു

കുറച്ചു സമയം കഴിഞ്ഞതിന് ശേഷം ആദി ഒരു സ്ഥലത്തു നിന്നു
എടി കള്ളി നീ അളിയനോട് പറഞ്ഞിനല്ലേ നമ്മള് ഇങ്ങോട്ട് വരുന്നത്

ആ പറയാൻ വിളിച്ചായിരുന്നു പക്ഷെ കിട്ടിയില്ല എന്തെങ്കിലും തിരക്കിലായിരിക്കും ഫോൺ എടുത്തില്ല

ങേ എന്നാലേ ആ ബെഞ്ചിൽ ഇരിക്കുന്നത് അളിയനല്ലേ

എവിടെ

ദേ അങ്ങോട്ട് നോക്ക് കുറെ സമയമായി വാച്ച് നോക്കുന്നു ആരെയോ കാത്തുനിൽക്കുന്നതാണെന് തോനുന്നു ചിലപ്പോൾ നമ്മളെയായിരിക്കും രാമച്ചൻ പറഞ്ഞിട്ടുണ്ടാവും (ആദി)

എന്നാൽ വാ അവിടേക്ക് പോകാം(അജു)

അഗ്നി ആ വരുന്നത് അമൃത അല്ലെ
ആദി പറഞ്ഞപ്പോഴാണ് ഞാനും കണ്ടത് നിഖിലേട്ടന്റെ അടുത്തേക്ക് നടന്നു വരുന്ന അമൃതയെ
എന്തോ എന്റെ ധൈര്യമൊക്കെ ചോരുന്നത് പോലെ

ഇങ്ങനെ നിന്നാൽ ശെരിയാവില്ല അതോണ്ട് അവരുടെ കൈയും വലിച്ചു നിഖിലേട്ടൻ ഇരിക്കുന്ന സ്ഥലത്തേക്ക് പോയി ഇന്ന് രണ്ടിലൊന്ന് അറിയാം അല്ലെങ്കിൽ അവളെ അറിയിക്കാം

തുടരും