19/04/2026

ആരാദ്യ : അവസാന ഭാഗം

രചന – vampireggirl

രാവിലെ അവൻ ഉണരുമ്പോൾ അവൾ അടുത്തില്ലായിരുന്നു അടുക്കളയിൽ ആയിരുന്നു പുള്ളിക്കാരി. അവൻ താഴെക്ക്‌ ചെന്നു. പുറകിൽ കൂടി ചെന്നു അരയിൽ ചുട്ടിപിടിച്ചു അവന്റെ ചുണ്ടുകൾ അവളുടെ കഴുത്തിൽഅമർത്തി.എന്താണ് സർ രാവിലെ തന്നേയ്ഹേയ് ഒന്നുല്.ആണോ എന്നാൽ അങ്ങോട്ടു മാറി നിൽക്കു ഒരു കുന്നു പണി ഉണ്ട്.അതൊക്കെ പിന്നെ ചെയാം നീ ഇങ്ങു വന്ന.അവൻ അവളെ പിടിച്ചു അവനോടു ചേർത്ത് നിർത്തി നെറ്റിയിൽ ചുംബനം നൽകി.മോളെ… അച്ഛനും ശിവയും പെട്ടന്നു അടുക്കളയിലേക്ക് കയറി വന്നു.അവൾ പെട്ടന്നു അവനിൽ നിന്നും അകന്നു മാറി. ആ അച്ഛാ…അല്ല മുന്നിലത്തെ വാതിൽ തുറന്നു കിടന്നു നിങ്ങളെ ആരേം കണ്ടില്ല ഞാൻ മോളു അടുക്കളയിൽ കാണും എന്ന് കരുതി.ഏട്ടത്തി ദേ ചായ തിളച്ചു പോകുന്നു.. അയ്യോ ഞാൻ ശ്രെദ്ധിച്ചില്ല.അല്ല നിങ്ങൾ എന്താ രാവിലെ തന്നെ.രാവിലെയോ മണി 10 ആയില്ലേ. അച്ഛന് ഇങ്ങു വരാൻ ഒരേ നിർബന്ധം അതാ ഇങ്ങു പൊന്നേ…

അവിടെ ഒരുപാടു പേരിലെ മോനെ അതാ.അച്ഛാ ചായ എടുക്കട്ടേ.വേണ്ട നിങ്ങൾ കുടിച്ചോ ഞങൾ കുടിച്ചാരുന്നു. ഞാൻ ഒന്ന് പോയി കുളിക്കട്ടെ.അച്ഛൻ നടന്നു പോയ ശേഷം ഹരി ശിവയോട് തിരക്കി അച്ഛന് എന്ത് പറ്റി എന്ന്.അത് ഏട്ടാ അച്ഛൻ അമ്മയോട് വരുന്നോ എന്ന് ചോദിച്ചു. പക്ഷെ അമ്മ.ഹം അറിയാം അമ്മ ഒരിക്കൽ പറഞ്ഞതാ വരില്ല എന്ന്..ഇനി എന്താ ഇവിടെ നിക്കുനേ പോയി കുളിക്കെടാ.ഓഹോ ശെരി ശെരി ഞാൻ പോയേക്കമേ സ്വർഗത്തിൽ കട്ടുറുമ്പ് ആകാൻ ഞാൻ ഇല്ലേ.അതാ നല്ലത് പോടാ…ശേ അവരുടെ മുന്നിൽ നാണം കേട്ടു.ഓഹോ പിന്നെ വേറെ ആരും അല്ലാലോ ഞാൻ അല്ലേ.മതി മതി അവനെ കുളിപ്പിക്കാതെ ആദ്യം സർ പോയി കുളിക്കാൻ നോക്ക്…. ഓക്കേ മേഡം.അവൻ അന്ന് മുഴുവൻ അവളെ ചുറ്റിപറ്റി തന്നെ ഉണ്ടായിരുന്നു.രാത്രിയിൽ എല്ലാവരും ഒരുമിച്ചു കഴിക്കാൻ ഇരുന്നു.ഹം ഹരി.. മോളേ..അമ്മു മോളു വിളിച്ചാരുന്നോ

ആ അച്ഛാ കാൾ കണ്ടു പക്ഷെ ഞാൻ ഫുഡ്‌ എടുത്തു വെക്കുന്ന തിരക്കിൽ ആയിരുന്നു..കാര്യം എന്താ അച്ഛാ.അമ്മു മോളുടെ അച്ഛൻ വിളിച്ചാരുന്നു ഇവരുടെ നിശ്ചയത്തിനു തീയതി കുറിച്ച്. അടുത്ത മാസം അവസാനം.ആ കൊള്ളാലോ കഷ്ടിച്ചു രണ്ടു മാസം ഉണ്ട്.ഇ മാസം തുടങ്ങിയതല്ലേ ഉള്ളു..എന്നാ ഞാൻ അവളെ ഒന്ന് വിളിക്കട്ടെ.ശെരി മോളേ.ഡി അമ്മു. ഓഹോ യാളിപ്പോൾ വലിയ ബിസി അല്ലേ നമ്മളൊക്കെ വിളിച്ചാൽ എടുക്കാൻ എവിടെ സമയം.സോറി മോളേ. ജോലി ആയിരുന്നു. അച്ഛൻ ഇപ്പോഴാ പറഞ്ഞെ നിശ്ചയത്തിനു ഡേറ്റ് എടുത്ത കാര്യം.ഹം അറിഞ്ഞാലോ ഞാൻ പറഞ്ഞില്ല എന്ന് വേണ്ട രണ്ടു ദിവസം മുന്നേ ഇവിടെ വന്നോണം.വരനോ പോ പെണ്ണേ ഞാൻ അല്ലേ ഉളു ഇവിടുന്നു പെണ്ണായി.ഓഹോ ഇപ്പോൾ എന്നെ വേണ്ട അല്ലേ.അങ്ങനെ അല്ലടാ..ഹം ഹം മനസിലായി… അല്ല രാവിലെ എന്തായിരുന്നു അടുക്കളയിൽ.അയ്യേ ശിവ അത് നിന്നെ വിളിച്ചു പറഞ്ഞോ.പിന്നെ പറയാതെ ഞങൾ അല്ലേ നിങ്ങളെ ഒരുമിപ്പിക്കാൻ നടന്നെ..ഓഹോ. ഞാൻ നിന്നെ വിളിക്കാൻ ആയിട്ട് ഇരുന്നതാ..ഇനി അത് പ.സത്യം ഇന്നലെ ഏട്ടൻ എന്നോട് ഇഷ്ടം ആണു എന്ന് പറഞ്ഞു.ഹ കൊള്ളാലോ ചിലവുണ്ട്.ഓഹോ നീ അല്ലേ തരേണ്ട ചെലവ് കല്യാണം ഒകെ അല്ലേ.നോക്കാം നോക്കാം.അടുത്താഴ്ച ഞാൻ വരാം അങ്ങോട്ടു.അവരുടെ ജീവിതം കളിയും ചിരിയും നിറഞ്ഞതായിരുന്നു പിന്നീട് അങ്ങോട്ടു. ഇടയ്ക്കു ഇടക്ക് കുഞ്ഞു കുഞ്ഞു പിണക്കവും..

*********************

അങ്ങനെ നിച്ഛയം നല്ല ഭംഗി ആയിട്ടു കഴിഞ്ഞു ഇനി ഉടനെ കല്യാണം. കല്യാണത്തിനു ഞാൻ എവിടെ നിന്ന് അടിച്ചു പൊളിക്കും.വേറെ എവിടെ നിന്ന് പൊളിക്കനാ ദേ ആദി ഇപ്പോയെ പറഞ്ഞു എന്ന് വേണ്ട കല്യാണത്തിനു ഒരാഴ്ച മുന്നേ ഇവിടെ എത്തിക്കോണം.ഹേയ് അത് പറ്റില്ല ഏട്ടത്തി എന്റെ കൂടെ കല്യാണത്തിന് വരു. കോളാലോ എന്റെ ഭാര്യയെ ഞാൻ നിങ്ങള്ക് രണ്ടുപേർക്കും വിട്ടു തരുന്നില്ല എങ്കിലോ
.ഹരിയേട്ടാ..എന്തു പറ്റി ആദി.അറിയില്ല എന്തോ എന്റെ തല കറങ്ങുന്ന പോലെ.അവൾ പെട്ടന്നു തന്നെ തല കറങ്ങി വീണു. അവൻ അവളെ അപ്പോൾ തന്നെ ഹോസ്പിറ്റലിൽ കൊണ്ട് പോയി.ആദ്യ യുടെ ഭർത്താവ് ആണോ..യെസ് ഡോക്ടർ. ആരവ്.ആ ഒരു സന്തോഷ വാർത്ത ഉണ്ട്. നിങ്ങൾ ഉടനെ ഒരു അച്ഛൻ ആവാൻ പോവാ.സത്യം….അതെ..അവൻ പരിസരം മറന്നു ഓടി പോയി ആദിയെ വാരിപ്പുണർന്നു. അവന്റെ സന്തോഷത്തിനു അതിരു ഇല്ലായിരുന്നു.നന്നായിട്ട് ശ്രെദ്ധിക്കണം കേട്ടോ ആദ്യ നല്ല വീക് ആണു.ഓക്കേ ഡോക്ടർ…അവർ വേഗം തന്നെ വീട്ടിൽ തിരിച്ചു എത്തി എല്ലാവരോടും ആയി സന്തോഷം പങ്കുവെച്ചു. പിന്നീട് ഉള്ള അവരുടെ ജീവിതം താങ്കളുടെ ജീവനെ കാണുന്നതിന് ആയുള്ള കാത്തിരുപ്പിൽ ആയിരുന്നു. അവളെ പോലെ സ്നേഹവും അവന്റെ ദേഷ്യവും ഒരുപോലെ ഉള്ള അവരുടെ ജീവനായി ഉള്ള കാത്തിരിപ്പ്.
ശിവയും അമ്മുവും അവർ ഒന്നായി തീരുന്ന ദിവസത്തിനയുള്ള കാത്തിരിപ്പു….(അവസാനിച്ചു)