രചന – ഇഷ ജാൻവി
അച്ചേ……
ഓട്ടോയുടെ ശബ്ദം കെട്ടതും അകത്തു നിന്ന് നമ്മുടെ ഐഷുവിന്റെയും കാർത്തിയുടെയും കുഞ്ഞു മാലാഖ ഭാമിക ഓടി വന്നു അതിന് പിന്നാലെ കിച്ചുവും
അമ്മുട്ടിയെ…
കാർത്തി വിളിച്ചതും ഭാമിക എന്ന അമ്മു അവന്റെ അരികിലേക്ക് ഓടി അടുത്തു കാർത്തി ഒരു പുഞ്ചിരിയോടെ അവളെ എടുത്ത് ഉയർത്തി കവിളിൽ ഉമ്മ കൊടുത്തു
അമ്മുട്ടി അത് ഇഷ്ടപ്പെട്ടത് പോലെ കാർത്തിയുടെ കഴുത്തിലൂടെ ചുറ്റി പിടിച്ചു അവന്റെ താടിയിൽ പിടിച്ചു വലിച്ചു പൊട്ടി ചിരിച്ചു
ഡീ കുറുമ്പി…
കാർത്തി അവളുടെ വയറിൽ ഇക്കിളി കൂട്ടി
അമ്മുട്ടിയുടെ ചിരി അവിടെയാകെ അലയടിച്ചു
അച്ചേ……
എന്താ അമ്മുട്ടി
അവളെയും എടുത്ത് അകത്തു കയറികൊണ്ട് ചോദിച്ചു
ഇച്ചു നിക്ക് തന്നില്ല
കിച്ചു എന്ന് പറയാൻ കഴിയാത്തത് കൊണ്ട് അമ്മുട്ടി കിച്ചുവിനെ ഇച്ചുവെന്ന വിളിക്കുന്നെ അവൻ തന്നെയാണ് അത് ശീലിപ്പിച്ചതും
എന്താ എന്റെ അമ്മൂട്ടിക്ക് ഇച്ചു തരാഞ്ഞെ
കാർത്തി അവളെ മടിയിൽ ഇരുത്തി കൊണ്ട് ചോദിച്ചു
നിക്ക് പഞ്ചാര തന്നില്ല ഛെ
അമ്മൂട്ടീ തലയാട്ടി രണ്ട് കൈയും വിടർത്തി കൊണ്ട് പറഞ്ഞു
അമ്മൂട്ടിയുടെ സംസാരവും ആക്ഷനുമൊക്കെ കണ്ട് കിച്ചുവും കാർത്തിയും ചിരി കടിച്ചു പിടിച്ചിട്ടാണുള്ളത്
അതെന്താ കിച്ചു നി എന്റെ അമ്മുട്ടിക്ക് പഞ്ചാര കൊടുക്കാഞ്ഞേ
ആഹാ എടി കള്ളി നിനക്ക് ഞാൻ പഞ്ചാര തന്നില്ലെ
കിച്ചു അമ്മുട്ടിയെ കണ്ണുരുട്ടി കൊണ്ട് ചോദിച്ചു
അമ്മുട്ടി കിച്ചുവിനെ ഇടങ്കണ്ണിട്ട് ഒന്ന് നോക്കി ചിരിച്ചു അവളുടെ കളി കണ്ട് അവനും ചിരി വരുന്നുണ്ടായിരുന്നു
ഇല്ല
അമ്മുട്ടി വീണ്ടും തലയാട്ടി കള്ള ചിരിയോടെ പറഞ്ഞു
കാർത്തി അവളെ സംശയത്തോടെ നോക്കി തന്നില്ലേ എന്ന് ഒരിക്കൽ കൂടെ ചോദിച്ചു
ഒത്ത
അവള് കൈ കൊണ്ട് അഞ്ചു വിരലും ഉയർത്തി കാണിച്ചു ഒറ്റ പ്രാവശ്യമേ തന്നുള്ളൂ എന്ന് പറഞ്ഞു
ഇതാണോ അമ്മുസിന്റെ ഒറ്റ
കാർത്തി അവളുടെ കുഞ്ഞു കൈയിൽ മുത്തം കൊടുത്ത് കൊണ്ട് ചോദിച്ചു
കാർത്തി ചിരിയോടെ പറഞ്ഞപ്പോൾ അമ്മുട്ടിയും ചിരിച്ചു കൊണ്ട് അവന്റെ കവിളിൽ ഉമ്മ കൊടുത്തു
അച്ഛെടെ അമ്മുട്ടിക്ക് കുളിക്കണ്ടേ
രണ്ട് ഭാഗത്തും കൊമ്പ് പോലെ കെട്ടി വച്ച മുടി അഴിച്ചു കൊണ്ട് ചോദിച്ചു
മാണ്ട (വേണ്ട)
കുഞ്ഞു ചുണ്ട് വിതുമ്പി കൊണ്ട് പറഞ്ഞു
കുളിച്ചു ചുന്ദരിയാവണ്ടേ
അവളുടെ കവിളിൽ പിടിച്ചു
പൊട്ട് തൊട്ട് കണ്ണ് എഴുതി പൌഡർ ഇട്ട് മുടി കെട്ടി നല്ല കുപ്പായമിട്ട സുന്ദരിയാവണ്ടേ നമുക്ക്
കാർത്തി അവളെ ചേര്ത്ത നിർത്തി പറഞ്ഞപ്പോൾ ആ കുഞ്ഞു മുഖത്തു പുഞ്ചിരി വിടർന്നു
അമ്മുട്ടി സന്തോഷത്തോടെ തലയാട്ടി കിച്ചുവിന്റെ അരികിലേക്ക് ഓടി പോയി
നാൻ കുച്ച് ചുഞ്ജരിയാവുലോ
ആണോ എന്നാ വേഗം പോയി കുച്ച് ചുന്ദരിയായിട്ട് വാ നമുക്ക് ഡോറയെ കാണണ്ടേ
അച്ചേ വാ
അമ്മുട്ടി ആവേശത്തോടെ സോഫയിൽ ഇരിക്കുന്ന കാർത്തിയെ വിളിച്ചു
കുളിയോക്കെ കഴിഞ്ഞു അമ്മുട്ടിക്ക് ഒരു ബനിയനും ട്രൗസരും ഇട്ട് കൊടുക്കുകയാണ് കാർത്തി
അച്ചേ……
അവളുടെ കൊഞ്ചലോടെയുള്ള വിളി കേട്ട് കാർത്തി മുഖമുയർത്തി നോക്കി
അമ്മ
അമ്മുട്ടി അവന്റെ നെഞ്ചോട് ചേർന്ന് നിന്ന് പറഞ്ഞു
💙💙💙💙💙💙💙💙💙💙💙💙💙💙
അമ്മേ…….
അച്ചു റൂമിൽ കേറിയതും അലോക് എന്ന അപ്പു അവളെ വിളിച്ചു കൊണ്ട് ഓടി വന്നു
അപ്പു പുറത്തു പോയി കളിക്ക്
അച്ചു അവൻ വന്നത് ഇഷ്ടപ്പെടാത്തത് കൊണ്ട് ദേഷ്യപ്പെട്ടു
അമ്മേ നിക്ക്…
സന്തോഷത്തോടെ എന്തോ അപ്പു എന്തോ പറയാൻ തുടങ്ങിയതും അച്ചു അവനെ വലിച്ചു പുറത്താക്കി വാതിലടച്ചു
അമ്മേ….
ഐഷു അവന്റെ കൈയിൽ പിടിച്ചതിന്റെ വേദന കാരണം അപ്പു കരയാൻ തുടങ്ങി. അപ്പു കരയുന്നത് കേട്ടിട്ടും അച്ചു ഡോർ തുറന്നില്ല
എന്നിട്ടും അപ്പു അവിടെ തന്നെ നിന്ന് നിർത്താതെ കരഞ്ഞു കൊണ്ടിരുന്നു. അപ്പു കരയുന്നതിന്റെ സൗണ്ട് കൂടുംതോറും അച്ചു ദേഷ്യത്തോടെ വന്നു അവന്റെ കാലിൽ ഒരു അടി കൊടുത്തു
പിള്ളേരായാൽ പറഞ്ഞത് കുറച്ചെങ്കിലും അനുസരിക്കണം മനുഷ്യന്മാർ ഇവിടെ രാവിലെ മുതലേ തൊണ്ട പൊട്ടി പഠിപ്പിച്ചിട്ടാണ് വരുന്നത് കുറച്ചു സമയം ഒന്ന് വെറുതെ ഇരിക്കാമെന്ന് വച്ചാൽ അതിനും സമ്മതിക്കരുത്
അവള് അടിച്ചതിന്റെ വേദന കൂടിയായപ്പോൾ അപ്പുവിന്റെ സൗണ്ട് വീണ്ടും കൂടി കണ്ണുകൾ നിറഞ്ഞൊഴുകി അച്ചുവിന്റെ കാലിൽ പിടിച്ചു കൊണ്ട് കരഞ്ഞു
അച്ചു അവന്റെ പ്രവർത്തി സഹിക്കവയ്യാതെ അവനെ വീണ്ടും മുന്നിൽ നിർത്തി അവന്റെ അപ്പുറത്തെ കാലിലും അടിച്ചു.
അതൊരു കുഞ്ഞാണെന്ന് പോലും ഓർക്കാതെയാണ് അച്ചുവിന്റെ പ്രവർത്തി
അച്ചു……
ഈ രംഗം കണ്ട് കൊണ്ടാണ് സന്ദീപ് കേറി വന്നത്.
അവൻ കൈയിലുണ്ടായിരുന്ന ഫയൽ നിലത്തേക്ക് എറിഞ്ഞു അപ്പുവിനെ വാരിഎടുത്തു ആശ്വസിപ്പിക്കാൻ തുടങ്ങി
അച്ചുവിനെ നോക്കുമ്പോൾ കുഞ്ഞു കരയുന്നത് കേട്ട് ദേഷ്യം വന്ന അവസ്ഥയിലാണ്.
അപ്പു കരഞ്ഞുകൊണ്ട് അച്ചുവിന് നേരെ കൈ നീട്ടി.
അല്ലെങ്കിലേ തലവേദനഎടുത്തിട്ടാണ് വരുന്നത് അതിന്റെ കൂടെ ഇതിന്റെ കരച്ചിലും കൂടെ കേൾക്കുമ്പോൾ ദേഷ്യം വരുന്നു ഒന്ന് എടുത്തിട്ട് താഴെ പോ കുറച്ചു നേരം സ്വസ്ഥമായി ഒന്ന് കിടക്കട്ടെ
അച്ചു ദേഷ്യത്തോടെ പറയുന്നുണ്ടെങ്കിലും അപ്പു അവൾക്ക് നേരെ കൈ കാണിച്ചു എടുക്കാൻ വേണ്ടി കരഞ്ഞു
ആ കുഞ്ഞിന്റെ കണ്ണീർ കണ്ടിട്ട് പോലും അച്ചുവിന്റെ മനസ്സ് അലിഞ്ഞില്ല അല്ലെങ്കിലും അവൾക്ക് എന്നും സ്വന്തം കാര്യങ്ങളോട് മാത്രമാണ് താല്പര്യം.
അച്ചു സന്ദീപിന് നേരെ വാതിൽ കൊട്ടിയടച്ചു.
ഇത് ഇവിടെ മിക്കപ്പോഴും സംഭവിക്കുന്ന കാര്യമാണ്. ആദ്യമാദ്യം സന്ദീപ അവളോട് ദേഷ്യപ്പെട്ടെങ്കിലും ഇപ്പൊ അവൻ ഒന്നും പറയാറില്ല പറഞ്ഞിട്ട് കാര്യമില്ല എന്ന് തന്നെ അവന് അറിയാം.
പ്രസവിച്ചു കഴിഞ്ഞതിന് ശേഷം അച്ചു നേരെ സന്ദീപിന്റെ വീട്ടിലേക്ക് തന്നെയാണ് വന്നത്. തന്റെ മകൻ അങ്ങനെ ചെറിയ വീട്ടിലൊന്നും താമസിക്കേണ്ടവൻ അല്ല എന്ന് പറഞ്ഞു കൊണ്ട് സുമയുടെ അഭിപ്രായം വില വെക്കാതെ അവനെയും കൂട്ടി അച്ചു വന്നു. സന്ദീപിനും അവന്റെ അമ്മയ്ക്കും അതൊരു പ്രശ്നമായിരുന്നില്ല അവന്റെ മകന്റെ കുട്ടിയെ ഇപ്പോഴേ കൊണ്ട് വന്നതിൽ സന്തോഷം മാത്രം സുമയെയും സന്ദീപ് കൂടെ വിളിച്ചു അനു വരുന്നില്ല എന്ന് പറഞ്ഞു കാർത്തിയുടെ അടുത്തേക്കാണ് പോയത്.
അമ്മുട്ടി ജനിച്ചു മൂന്നു ആഴ്ച കഴിയുമ്പോഴേക്കും അപ്പുവും ജനിച്ചിരുന്നു.
കുഞ്ഞിനേയും അവളെയും നോക്കാൻ അച്ചു വാശി പിടിച്ചത് കൊണ്ട് തന്നെ ഒരു ഹോം നഴ്‌സിനെ വച്ചിരുന്നു സുമയും രേണുകയും ഒരുപോലെ വേണ്ട എന്ന് പറഞ്ഞെങ്കിലും അവള് അതില് നിന്ന് പിന്മാറിയില്ല.
കുഞ്ഞിനെ കുളിപ്പിക്കുകയൊക്കെ ചെയുന്നത് അവരുടെ ഡ്യൂട്ടിയാണ് അച്ചുവിന്റെ കാര്യങ്ങളൊക്കെ നോക്കുന്നത് സുമയും.
പക്ഷേ തന്റെ കുഞ്ഞിനെ ഒന്ന് എടുക്കാൻ പോലും അച്ചു സുമയെ അനുവദിച്ചില്ല അവരുടെ കൈയിൽ നിന്ന് വീണാലോ എന്ന് പറഞ്ഞു അവള് അവർക്ക് കുഞ്ഞിനെ കൊടുത്തിരുന്നില്ല. രേണുകയോട് പിന്നെ അവള് ഒന്നും പറയാൻ പോയില്ല അവരോട് പറഞ്ഞാൽ തനിക്ക് ഇവിടെ നിലനിൽപ്പില്ല എന്ന് അച്ചുവിന് നന്നായി അറിയാം.
സുമ അച്ചുവിന്റെ കുത്തുവാക്കുകളുമൊക്കെ സഹിച്ചു ആരോടും ഒന്നും പറയാതെ അവിടെ തന്നെ നിന്നു. തന്റെ വിധി താനായി വരുത്തി വച്ച വിധി തന്നെയാണ് ഇതെന്ന അവർക്ക് അറിയാമായിരുന്നു.
മൂന്നു മാസം അവിടെ നിന്നതിനു ശേഷമാണ് സുമ തിരിച്ചു പോയത്.
പ്രസവിച്ചതിന് ശേഷം അച്ചു നല്ലോണം തടിച്ചിരുന്നു അവളുടെ പണ്ടത്തെ ഭംഗിയൊക്കെ നഷ്ടപ്പെട്ടിരുന്നു ഇപ്പൊ കാണുമ്പോൾ ഒരുപാട് പ്രായം തോന്നിക്കുന്നു. അതൊക്കെ കാരണം അച്ചുവിന് കുഞ്ഞിനോട് വല്ലാത്ത ദേഷ്യമാണ് നേരെ ചൊവ്വേ കുഞ്ഞിന് പാൽ പോലും അവള് കൊടുത്തിരുന്നില്ല.
എല്ലാവരും അവളോട് തടിയെ പറ്റി പറയുമ്പോൾ അവൾക്ക് കുഞ്ഞിനോട് ദേഷ്യമാണ് അത് അവനെ വഴക്ക് പറഞ്ഞും ഓരോ അടിയും കൊടുത്ത് അവള് പ്രതികരിക്കുന്നു.
സന്ദീപ് കുഞ്ഞിനേയും കൊണ്ട് താഴേക്ക് പോയി. അപ്പു ഇപ്പോഴും കരഞ്ഞു കൊണ്ടിരിക്കുകയാണ് അവസാനം കരഞ്ഞു കരഞ്ഞു കുഞ്ഞു തളർന്നു ഉറങ്ങി.
സന്ദീപ് ഇനിയും ഇതൊന്നും കണ്ട് കൊണ്ടിരിക്കാൻ എനിക്ക് കഴിയില്ലാ
രേണുക അവരുടെ നിലപാട് വ്യക്തമാക്കി
അമ്മ ഞാൻ
അമ്മ എന്ന വാക്കിന്റെ അർത്ഥം പോലും അറിയാത്ത അവളെയൊക്കെ എന്തിനാ ഇനിയും കൂടെ കൂട്ടുന്നെ. ഒഴിവാക്കിയേക്ക് എന്നിട്ട് അപ്പൂന് ഒരു നല്ല അമ്മയെ കൊടുക്ക്
അമ്മേ മറ്റൊരാളുടെ കുഞ്ഞിനെ ആരെങ്കിലും സ്വന്തമായി അംഗീകരിക്കുമോ ഇവിടെ സ്വന്തം അമ്മ പോലും
ഈ കുഞ്ഞിനെ ഓർത്തു മാത്രമാണ് ഇത്രയും നാൾ ഞാൻ ഒന്നും മിണ്ടാതിരുന്നത് ഇനി ഇല്ല പോകാവുന്നതിന്റെ അപ്പുറം നമ്മള് താഴ്ന്ന കൊടുത്തു ഇനി ഇല്ല
ഈ കരയുന്ന കുഞ്ഞിനെ കണ്ടിട്ട് പോലും അവൾക്ക് ഒരു ദയ തോന്നുന്നില്ല എന്ന് ഓർക്കുമ്പോൾ
ഇനിയുക ഇതൊന്നും തുടർന്ന് കൊണ്ട് പോകാൻ സന്ദീപും ആഗ്രഹിക്കുന്നുണ്ടായിരുന്നില്ല പക്ഷേ മോനെ നഷ്ടപ്പെടുമോ എന്ന് മാത്രമായിരുന്നു അവന്റെ ചിന്ത
അമ്മേ അപ്പു
നിനക്ക് തോന്നുന്നുണ്ടോ അവള് മോന് വേണ്ടി വാശിപിടിക്കുമെന്ന് ഇല്ല അവൾക്ക് എങ്ങനെയെങ്കിലും ഒന്ന് സ്വാതന്ത്രമായാൽ മതിയെന്നുള്ള ചിന്തയാണ്. ചിലപ്പോൾ നി പറയാൻ വേണ്ടി കാത്തിരിക്കുന്നതാവും പോയി ചോദിക്ക്.
💙💙💙💙💙💙💙💙💙💙💙💙💙💙
അച്ചേ…..
എന്താ അമ്മുട്ടി
ദേ അമ്മ
അമ്മു വിരൽ ചൂണ്ടിയ ഭാഗത്തേക്ക് നോക്കിയപ്പോൾ അവിടെ ആരും ഉണ്ടായിരുന്നില്ല.
കാർത്തി തിരിഞ്ഞു അമ്മുനെ നോക്കിയപ്പോൾ പൗഡറിൽ കുളിച്ചു നില്പുണ്ട്. ഒപ്പം ബെഡിൽ മൊത്തം വിതറിയിട്ടുണ്ട്.
കാർത്തി നോക്കിയപ്പോൾ അമ്മുട്ടി രണ്ട് പല്ല് മാത്രമുള്ള അവളുടെ വാ തുറന്നു ഇളിച്ചു കാട്ടി. കാർത്തിക്ക് ചിരി വന്നെങ്കിലും ദേഷ്യം കാണിച്ചു നിന്ന.
കാർത്തിയുടെ മുഖം കണ്ട് അമ്മു വിതുമ്പാൻ തുടങ്ങി
അയ്യേ അച്ഛന്റെ അമ്മുട്ടൻ കരയുകയാണോ അച്ചാ പറ്റിച്ചതല്ലേ.
അവളെ കൊഞ്ചിച്ചു കൊണ്ട് പറഞ്ഞതും അമ്മു പൌഡർ കാർത്തിയുടെ മുഖം മുഴുവനും ആക്കി എന്നിട്ട് കൈ കൊട്ടി ചിരിച്ചു. അമ്മുന്റെ ചിരി കെട്ടതും കിച്ചുവും വന്നു നോക്കി പിന്നെ അവനും കൂടെ അമ്മുട്ടിയുടെ കൂടെ നിന്ന് ചിരിച്ചു.
കിച്ചുവിന്റെ ചിരി കണ്ടതും അമ്മുവിന് ആവേശം കൂടി അടുത്ത് ഉണ്ടായ കണ്മഷി എടുത്ത് കാർത്തിയുടെ നെറ്റിയിലും കവിളിലുമൊക്കെ വരച്ചു. കാർത്തി ഒന്നും പറയാതെ അവള് ചെയ്യുന്നതൊക്കെ ആസ്വദിച്ചു നിന്നു.
ഇത്രയും സമയം ചിരിച്ചു കൊണ്ടിരുന്ന കിച്ചുവിന്റെ ശബ്ദമൊന്നും കേൾക്കാതിരുന്നപ്പോൾ കാർത്തി അവനെ നോക്കി പിന്നെയാണ് അബദ്ധം മനസിലായത്. ഡോറിന്റെ അവിടെ മുഖവും വീർപ്പിച്ചു നിൽക്കുന്ന ഐഷുവിനെ കണ്ട് കിച്ചു മെല്ലെ മുങ്ങിയതാണ്
അമ്മു…
ഐഷുവിന്റെ ശബ്ദം കേട്ടപ്പോൾ അമ്മുട്ടി ചെയുന്ന പണി നിർത്തി ഐഷുവിനെ നോക്കി
അമ്മേ അച്ചയെ നാൻ ചുന്ദരൻ ആക്കിയല്ലോ
അമ്മു സന്തോഷത്തോടെ പറയുന്നത് കേട്ടപ്പോൾ ഐഷുവിന് ചിരി വന്നു കാർത്തിയെ ആ ഒരു കോലത്തിൽ ആക്കി വച്ചിട്ടുണ്ട് മോള്
ആഹാ എന്റെ മോളാണോ അച്ചനെ ചുന്ദരൻ ആക്കിയത്
അച്ച മോളെയും ചുന്ദരിയാക്കിയല്ലോ
അമ്മു അവളുടെ ബനിയൻ രണ്ട് സൈഡിലും കൂടെ പിടിച്ചു കൊണ്ട് പറഞ്ഞു
എന്റെ അമ്മുട്ടൻ ചുന്ദരിയല്ലേ
അമ്മുവിൻറെ നെറുകയിൽ മുത്തി കൊണ്ട് പറഞ്ഞു. പിന്നെ അവരോടൊപ്പം ബെഡിൽ ഇരുന്നു അമ്മുവിനെ പിടിച്ചു മടിയിൽ ഇരുത്തി
അപ്പൊ ഞാൻ സുന്ദരൻ അല്ലെ
കാർത്തി അവളുടെ ചെവിയിലായി വന്നു ചോദിച്ചു പിന്നെ അവിടെ നേർത്ത ഒരു ചുംബനവും കൊടുത്തു. ഐഷു പിന്നെ കുറച്ചു സമയത്തേക്ക് അതിന്റെ ഷോക്കിലായിരുന്നു
അമ്മേ..
അമ്മുന്റെ സൗണ്ടാണ് അവളെ ഉണർത്തിയത് നോക്കിയപ്പോൾ കാർത്തിയും ചിരിയോടെ അവളെ നോക്കി നിൽപ്പുണ്ട്
ഹാ എന്താ അമ്മുസേ
ഇച്ചു നിക്ക് പഞ്ചാര തന്നില്ല അമ്മേ
ആഹാ ഇന്നലെ എന്താ അമ്മ അമ്മുനോട് പറഞ്ഞത് പഞ്ചാര അധികം തിന്നുട എന്നല്ലേ
ഐഷു ചോദിച്ചതും അമ്മു തലയിൽ കൈ വച്ചു
മന്നു (മറന്നു) പോയി അമ്മേ
ഇനി മറക്കാൻ പാടില്ല എന്റെ അമ്മുസ് ഗുഡ് ഗേൾ അല്ലെ
ആ
ഐഷുവിന് കവിളിൽ ഒരുമ്മയും കൊടുത്തു കാർത്തിയുടെ താടിയിൽ കടിച്ചു കൊണ്ട് അമ്മു ഓടി
ഇന്നെന്താ ടീച്ചർ അമ്മ നേരത്തെ
ഐഷുവിനെ പിടിച്ചു അവന്റെ മടിയിൽ ഇരുത്തിയാണ് ചോദ്യം. ഐഷു അവനെ കഴുത്തിലൂടെ ചുറ്റി പിടിച്ചു
ഇന്ന് ലാസ്റ്റ് ഹവർ ക്ലാസ് ഇല്ല അതോണ്ട് നേരത്തെ വന്നു അതുകൊണ്ടാണല്ലോ അച്ഛന്റെയും മോള്ടെയും കലാപരിപാടികൾ കാണാൻ കഴിഞ്ഞത്
ഐഷു കാർത്തിയുടെ മുഖത്തെ പൌഡർ തുടച്ചു കൊണ്ട് പറഞ്ഞു
എന്നാ അമ്മയ്ക്കും കുറച്ചു പരിപാടികൾ പറഞ്ഞു തന്നാലോ
ഐഷുവിന്റെ ഇടുപ്പിൽ പിടി മുറുക്കി അവന്റെ അധരങ്ങൾ അവളുടെ അധരങ്ങളെ ബന്ധിച്ചു.
നമ്മുടെ ഐഷു ഇപ്പൊ ഒരു കോപ്പറേറ്റിവ് കോളേജിൽ ഗസ്റ്റ് ലക്ച്ചറായി വർക്ക് ചെയ്യുകയാണ് ടെമ്പററി പോസ്റ്റാണ്. പിഎച്ഡി ചെയ്യണമെന്നാണ് അവൾക്ക് ആഗ്രഹം മോളെ സ്കൂളിൽ ചേർത്തതിന് ശേഷം അതിന് പോകാമെന്നു തീരുമാനിച്ചിട്ടുണ്ട്.
കിച്ചു ഇപ്പൊ ഡിഗ്രിയൊക്കെ കഴിഞ്ഞ് ഇരിക്കുകയാണ് എംകോം സെക്കന്റ് ഇയർ വിദ്യാർത്ഥിയാണ് ഇപ്പൊ എക്സമൊക്കെ കഴിഞ്ഞ് ഇരിക്കുകയാണ ഇപ്പോ കിച്ചുവാണ് അമ്മുവിനെ നോക്കുന്നത്.
അവളുടെ എല്ലാ കാര്യത്തിനും കൂട്ട് നിൽക്കുന്നത് കൊണ്ട് കിച്ചുവിനെയും അനുവിനെയും അവൾക്ക് ജീവനാണ്.
അന്ന് ഐഷുവിന് ബ്ലീഡിങ് അധികമായപ്പോൾ ഒന്ന് പേടിച്ചെങ്കിലും ആപത്തൊന്നും കൂടാതെ അവളെ തിരിച്ചു കിട്ടിയത് സമയത്തിന് ബ്ലഡ് എത്തിക്കാൻ പറ്റിയത് കൊണ്ടാണ്
ഏട്ടത്തിയമ്മേ…
രാത്രി ഭക്ഷണമൊക്കെ കഴിച്ചു വെറുതെ ടിവിയുടെ മുന്നിൽ ഇരുന്നതാണ് ഐഷു. അപ്പോഴേക്കും കിച്ചു വന്നു അവളുടെ മടിയിൽ കിടന്നിരുന്നു ഇത് അവിടെ പതിവാണ് അവന്റെ ഒരു ദിവസത്തെ കാര്യങ്ങൾ മുഴുവൻ ഷെയർ ചെയുന്നത് ഏട്ടത്തിയമ്മയോടാണ്
എന്താ കിച്ചുവെ
അവള് അവന്റെ മുടിയിൽ തലോടി ചോദിച്ചു
എന്നെ കാണാൻ ഒരു ഭംഗിയും ഇല്ല അല്ലെ
കിച്ചുവിന്റെ ചോദ്യം കേട്ട് ഐഷു ഒന്ന് ഞെട്ടി പിന്നെ അവന്റെ കവിളിൽ കൈ വച്ചു
കിച്ചു ഭംഗി എന്ന് കൊണ്ട് നീ ഉദ്ദേശിക്കുന്നത് എന്താണ്
അവളുടെ ചോദ്യത്തിന് കിച്ചു ഒന്നും മറുപടി പറഞ്ഞില്ല
ഒരാളുടെ ഭംഗി നിർണയിക്കുന്നത് അവരുടെ മുഖം നോക്കിയല്ല മനസ്സ് നോക്കിയാണ് എത്രയൊക്കെ വെളുത്തിട്ടാണെന്ന് പറഞ്ഞാലും മനസ്സ് കറുപ്പാണെങ്കിൽ എന്താ കാര്യം
ഐഷുവിന്റെ മറുപടി അവന് തൃപ്തികരം ആയിരുന്നു അല്ലെങ്കിൽ ഏട്ടത്തിയമ്മ എന്താന്നോ പറയുന്നത് അതാണ് അവന് വേദ വാഘ്യം
പിന്നെ എന്റെ കിച്ചൂട്ടനെ ഭംഗിയില്ല എന്ന് പറഞ്ഞവർ കാലം ഒരു പക്ഷെ അവർക്ക് തെളിയിച്ചു കൊടുക്കും ഈ സൗന്ദര്യത്തിൽ ഒന്നും ഒരു കാര്യവുമില്ലയെന്ന്.
കിച്ചു അവളുടെ കൈ എടുത്ത് ചേര്ത്ത പിടിച്ചു അപ്പോഴേക്കും അമ്മു വന്നു കിച്ചുവിന്റെ നെഞ്ചിലേക്ക് കേറി കിടന്നു.
ഉറക്കം വരുന്നു എന്ന് പറഞ്ഞു കിടക്കാൻ പോയതാണ് അച്ഛനും മോളും.
ഇച്ചു
കിച്ചുവിന്റെ നെഞ്ചിൽ കിടന്ന് കൊണ്ടാണ് വിളിക്കുന്നത്
ആ
എന്നെ ഒക്ക്(ഉറക്ക് )
അവള് പറഞ്ഞത് കേട്ട് കിച്ചു അമ്മുന്റെ പുറത്ത് ചിരിയോടെ തട്ടി അവളെ ഉറക്കി
💙💙💙💙💙💙💙💙💙💙💙💙💙💙
ദിവസങ്ങൾ വീണ്ടും കടന്നു പോയി
കണ്ണേട്ടാ….
കാർത്തിയുടെ അരികിലായി കിടന്നു അവന്റെ നെഞ്ചിലൂടെ ചിത്ര പണി നടത്തുകയാണ് ഐഷു
ഹ്മ്മ്
സന്ദീപ് ഏട്ടനും ചേച്ചിയും പിരിയാൻ തീരുമാനിച്ചെന്ന
ആ സന്ദീപ് വിളിച്ചിരുന്നു
നമുക്ക് ഒന്ന് പോയി കണ്ടാലോ
എന്തിന്
അല്ല അപ്പുവിന്റെ കാര്യം കൂടെ ഓർക്കേണ്ട
അതാണ് അപ്പുവിനും നല്ലത് ഇനിയെങ്കിലും അവര് അച്ഛനും മോനും സന്തോഷത്തോടെ കഴിയട്ടെ
ഏട്ടാ..
പിന്നല്ലാതെ ആ കുഞ്ഞിനെ ഒരു ദയയും ഇല്ലാതെ അടിക്കുന്ന അവളെയൊക്കെ വീണ്ടും വീണ്ടും അവിടെ ഇരുത്തി പൂജിക്കണോ
കാർത്തി പറയുന്നത് കേട്ട് ഐഷു ഞെട്ടി
അടിക്കാനോ
ഹ്മ്മ്
ചേച്ചി എന്താ ഇങ്ങനെ അപ്പുവിന്റെ ജീവിതം അത് ഓർക്കുമ്പോൾ വിഷമം തോനുന്നു
ആ കുഞ്ഞിക്ക് അങ്ങനെയൊരു അമ്മ ഇല്ലാതിരിക്കുന്നത് തന്നെയാണ് നല്ലത് അല്ല അവൾക്ക് ഒരു എതിര്പ്പുമില്ല ഇന്ന് പിരിയണമെങ്കിൽ പിരിയാം എന്നുള്ള അവസ്ഥയാണ് കുഞ്ഞിനെ അവൾക്ക് വേണ്ട പോലും
കാർത്തി ഒരു പുച്ഛത്തോടെയാണ് പറഞ്ഞത്
സ്വന്തം അമ്മക്ക് അങ്ങനെയൊക്കെ പറയാൻ തോന്നുമോ
ഹ്മ്മ് സ്വന്തം കുഞ്ഞിനെ പോലും സ്വന്തം കാര്യത്തിന് വേണ്ടി കൊല്ലുന്ന അമ്മമാരുമുണ്ടല്ലോ അമ്മഎന്ന പേരിനെ കളങ്കപെടുത്താനായി
സ്വന്തം അമ്മ പോലും വേണ്ട എന്ന് വച്ച ജന്മമാണല്ലോ എന്റേതും
ഐഷു ഒരു നെടുവീർപ്പോടെ ഓർത്തു
സിദ്ധു നാട്ടിൽ വരുന്നുണ്ട്
എപ്പോൾ
അരുണിന്റേയും അഞ്ചുവിന്റെയും കല്യാണമല്ലേ അടുത്ത മാസം അതിനു വേണ്ടി പിന്നെ സന്ദീപിന്റെ കാര്യത്തിലും ഒരു തീരുമാനം ആകണ്ടേ
ഹ്മ്മ്
അല്ല നിന്നോട് ഇതാരാണ് പറഞ്ഞത് അനു വിളിച്ചിരുന്നു പിന്നെ അമ്മയും
ഐഷു മെല്ലെ കാർത്തിയെ നോക്കി അവിടെ ദേഷ്യം കൊണ്ട് വിറക്കുകയാണ്
സുമ രണ്ട് മൂന്നു പ്രാവശ്യം കുഞ്ഞിനെ കാണാൻ വന്നിരുന്നു കിച്ചുവിനും കാർത്തിക്കും ഇഷ്ടപെട്ടില്ലെങ്കിലും അനുവിനെ ഓർത്തു ഒന്നും പറഞ്ഞില്ല. ഐഷു പിന്നെ അവരോട് സ്നേഹത്തിൽ തന്നെ പെരുമാറി. കിച്ചുവിന്റെയും കാർത്തിയുടെയും അവഗണന അവരെ വേദനിപ്പിച്ചു എങ്കിലും ഒന്നും പറഞ്ഞില്ല.
കുഞ്ഞിനെ കൊതിയോടെ എടുത്ത് ഉമ്മ വെക്കുന്ന അവരെ കണ്ടപ്പോൾ ഐഷുവിനും പാവം തോന്നി അനു പറഞ്ഞു അച്ചു കാണിച്ചതൊക്കെ അവൾക്ക് അറിയാം പക്ഷെ ഒന്നും ചോദിച്ചില്ല.
അമ്മേ….
അമ്മുന്റെ കരച്ചില് കേട്ടാണ് ഐഷു ഞെട്ടി ഉണർന്നത് അപ്പോഴേക്കും കാർത്തി അവളെ നെഞ്ചോട് ചേര്ത്ത പതിയെ പുറത്തു തട്ടി കൊടുത്തു. ഐഷുവും അവന്റെ അരികിലായി ചേർന്ന് കിടന്നു.
ഈ നെഞ്ചോട് ചേർന്ന് കിടക്കുമ്പോൾ കിട്ടുന്ന സുരക്ഷിതവും സ്നേഹവും വേറെ എവിടെയും കിട്ടില്ല എന്ന് അവൾക്ക് അറിയാം.
കാർത്തി മെല്ലെ ഐഷുവിനെയും അവന്റെ കൈ കൊണ്ട് തട്ടിയുറക്കി.
ഐഷു അപ്പോഴും അവളുടെ ഓര്മകളിലായിരുന്നു കാർത്തിയെ കണ്ടതും വിവാഹം കഴിച്ചതും എല്ലാം ഒരു തിരശീല പോലെ അവളുടെ മനസ്സിൽ കടന്നു വന്നു. അവനെ കണ്ടത് മുതൽ ഓർക്കാൻ അവൾക്ക് നല്ലത് മാത്രമേ ഉണ്ടായിരുന്നുള്ളു അവനായി നലകിയ മധുരമുള്ള ഓർമ്മകൾ.
അവസാനിച്ചു

by