രചന – വൈദേഹി വൈഗ
ആറു വർഷം കഴിഞ്ഞിരിക്കുന്നു കോഴിക്കോട് വന്നിട്ട്… നാട്ടിലേക്ക് പോകുന്നത് തന്നെ വല്ലപ്പോഴും.. അതും അമ്മയുടെ പരാതി സഹിക്കാൻ പറ്റാത്തയാൽ.. മനസിൽ നിന്ന് ഇന്നും തുമ്പി മാഞ്ഞു പോയിട്ടില്ല.. പക്ഷെ അവളെ ഉൾകൊള്ളാൻ ആകുന്നുമില്ല.. തന്നോടുള്ള വാശിയായിരിക്കാം ഒരുപക്ഷെ ഇന്നത്തെ അവളുടെ ഈ ഐ എ എസ് പതവി… “ഡോക്ടർ… ഒരാൾ കാണാൻ വന്നിരിക്കുന്നു… ” “വരാൻ പറയൂ ” “മേ ഐ കം ഇൻ സർ ” “യെസ് ” കയറിവന്ന ആളെ നല്ല മുഖ പരിചയം.. അതെ നന്ദൻ… തന്റെം തുമ്പിയുടെയും അയൽവാസി… തുമ്പിയും നന്ദനും ഒരേ ക്ലാസ്സിലായിരുന്നു പഠിച്ചിരുന്നത്.. “ഇരിക്കു” “കണ്ണേട്ടന് എന്നെ മനസ്സിലായോ ” “അതെന്തു ചോദ്യാ നന്ദാ.. ” “കണ്ണേട്ടന് സുഖല്ലേ.. ഞാൻ വന്നത് ബുദ്ധിമുട്ടായോ… ” “ബുദ്ധിമുട്ടോ.. ഒരിക്കലും ഇല്ല… അല്ല നന്ദനെന്താ ഇവിടെ? ആരേലും ഉണ്ടോ ഇവിടെ? ” “ഇല്ല… ഞാൻ കണ്ണേട്ടനെ കാണാനായിട്ട് വന്നതാണ്… ” “എന്നെയോ… എന്താ വിശേഷിച്ചു.. ” “കണ്ണേട്ടാ… ഏട്ടന്റെയും തുമ്പിയുടെയും കാര്യം നാട്ടിൽ ഒരു വിധം എല്ലാവർക്കും ഇന്ന് അറിയാം.. ”
“വേണ്ട നന്ദാ… ഇനിയും പഴയതൊന്നും ഓർക്കാൻ എനിക്ക് താല്പര്യം ഇല്ല.. ” “ഇല്ല… കണ്ണേട്ടൻ ഇത് കേട്ടെ പറ്റു.. എന്ത്‌കൊണ്ടാണ് നിങ്ങളു തമ്മിൽ പിരിഞ്ഞതെന്നു എനിക്ക് വ്യക്തമായിട്ട് അറിയാം… തുമ്പി ഇന്നും മറ്റൊരു പുരുഷനു മുന്നിൽ കഴുത്തു നീട്ടാത്തതു അവളുടെ മനസ്സും ശരീരവും ഒരു പോലെ പവിത്രമായത് കൊണ്ടാണ്.. കണ്ണേട്ടന്റെ സ്ഥാനത്തു മറ്റൊരാളെ സങ്കൽപ്പിക്കാൻ പറ്റാത്തത് കൊണ്ടാണ്.. ” “നന്ദാ മതി…. എനിക്കൊരിക്കലും അവളെ ഇനി പഴയ തുമ്പി ആയി കാണാൻ പറ്റില്ല…. ” “ഇല്ല.. കണ്ണേട്ടൻ കഥയറിയാതെ ആട്ടം കാണുകയാണ്…എന്ത് കൊണ്ടാണ് ഒരിക്കൽ പോലും കണ്ണേട്ടൻ അവളുടെ ഭാഗത്തു നിന്ന് ചിന്തിക്കാതിരുന്നത്… ഒന്ന് സ്വയം ചിന്തിച്ചു നോക്കു… നിങ്ങളറിയുന്ന തുമ്പിക് അങ്ങനെ ചെയ്യാൻ കഴിയുമോ.. ഇല്ല ഒരിക്കലും ഇല്ലാ.. നിങ്ങൾ പിരിഞ്ഞപ്പോൾ ജയിച്ചത് മറ്റാരും അല്ല.. സജി.. സജിയാണ്… ” “സജിയോ.. അവനു ഇതിൽ എന്താ ബന്ധം ” “കണ്ണേട്ടനും അറിയുന്ന കാര്യം അല്ലേ സജിക്ക് തുമ്പിയോടുള്ള ഇഷ്ടം… ഏതു വിധേനയും അവളെ സ്വന്തമാക്കാനുള്ള വഴിയരുന്നു അന്നത്തെ ആ ഫോട്ടോസ്… അതിൽ കണ്ണേട്ടൻ വീഴും എന്നവൻ വിശ്വസിച്ചിരുന്നു… ”
“നീ പറഞ്ഞു വരുന്നത്….. ” “അതെ കണ്ണേട്ടാ.. ഇതൊക്കെയും അവന്റെ കളി ആയിരുന്നു… ” “പക്ഷെ ആ ഫോട്ടോ മോർഫ് ചെയ്തത് ഒന്നും അല്ലാലോ.. നിങ്ങളുടെ ക്ലാസ്സ് മുറി ആയിരുന്നില്ലേ… ” “അതെ… അന്ന് സ്കൂൾ വിട്ടു ഗെയ്റ്റിന് അടുത്തെത്തിയപ്പോഴായിരുന്നു മറന്നു വച്ച പുസ്തകത്തെ കുറിച്ച് ഞാൻ ഓർത്തത്.. ഇത്തിരിച്ചെടുക്കാൻ ചെന്ന ഞാൻ കണ്ടത്.. ക്ലാസ്സിൽ നിന്നും ഇറങ്ങി വരുകയായിരുന്ന തുമ്പിയെ വിനോദ് ബലമായി ചുംബിക്കുന്നതായിരുന്നു… തടയാൻ ചെന്ന എന്നെ ബലമായി പിടിച്ചു നിർത്തുകയായിരുന്നു സജി… സത്യം എന്താണെന്നു നിന്നോടൊ മറ്റോ പറഞ്ഞാൽ കുടുംബം മൊത്തം കത്തിക്കും എന്നായിരുന്നു ഭീഷണി… ” കണ്ണീരു മറക്കാൻ ഞാൻ നന്നേ പാട് പെടുന്നുണ്ടായിരുന്നു… ചെയ്തു പോയ തെറ്റ് എത്രത്തോളം വലുതാണ്…. ” എങ്കിലും എനിക്ക് വിശ്വാസം ഉണ്ടായിരുന്നു.. ഇതിന്റെ പേരിൽ കണ്ണേട്ടൻ ഒരിക്കലും തുമ്പിയെ കൈ വിടില്ല എന്ന്… പക്ഷെ എനിക്ക് തെറ്റി… ”
“നന്ദാ ഞാൻ….. ” “മനസിലാവും കണ്ണേട്ടാ… രണ്ടു പേർക്കും പരസ്പരം മറക്കാൻ പറ്റാത്തത് കൊണ്ടാണല്ലോ ഇന്നും രണ്ടാളും മറ്റൊരു വിവാഹത്തെ പറ്റി ചിന്തിക്കാത്തത്… ഞാൻ ഇനിയും ഈ സത്യം മറച്ചു വച്ചാൽ ദേവി പോലും എന്നോട് പൊറുതെന്നു വരില്ല.. ” “നന്ദാ.. എങ്ങിനെയാ നന്ദി പറയണ്ടേ എന്നെനിക്കറിയില്ല.. ” “നന്ദിയോ… എന്തിനു.. ഞാൻ ശെരിക്കും തെറ്റ് കാരനാണു കണ്ണേട്ടാ.. എല്ലാം അറിഞ്ഞിട്ടും മൂടി വച്ചതിനു… ഇനിയും ആ പാവത്തിനെ കരയിപ്പിക്കരുത്… അടുത്ത ആഴ്ച കാവിൽ ഉത്സവം ആണു.. കണ്ണേട്ടൻ മറന്നു കാണും എന്ന് അറിയാം… അങ് വന്നേക്കണം.. ഞങ്ങൾ കാത്തിരിക്കും… ” “വരാം നന്ദാ… ചെയ്ത തെറ്റിന് എനിക്ക് എന്റെ തുമ്പിയുടെ കാലു പിടിച്ചു മാപ്പ് പറയണം.. ” ” എന്നാൽ ഞാൻ ഇറങ്ങുവാ കണ്ണേട്ടാ.. ഇപ്പൊ പോയാലെ ഇരുട്ടും മുന്നേ അങ് എത്താന് പറ്റൂ… ” “ശെരി നന്ദാ…. ” മനസിന് എന്തോ ഒരാശ്വാസം പോലെ.. എനിക്കിലും തുമ്പിയെ ഫേസ് ചെയ്യണ്ടത് ആലോചിക്കുമ്പോൾ…… *****************
“ഡോ. കാർത്തിക് നായർ.. ഇതേതു ലോകത്താണ്… ” ഓർമകളിൽ നിന്നും ഉണർന്നത് തുമ്പിയുടെ വിളിയിൽ നിന്നാണ്… കുറ്റബോധം കാരണം അവളുടെ മുഖത്തു നോക്കാൻ പോലും തനിക്കു ധൈര്യം ഇല്ലാതായിരിക്കുന്നു.. അന്നും ഇന്നും എല്ലാത്തിനും മൂക സാക്ഷിയായി ദേവിമാത്രമേ കൂടെ ഉണ്ടായിരുന്നുള്ളു… തല ഉയർത്തി തുമ്പിയെ ഒന്നും നോക്കി.. തല ഉയർത്തിടിച്ചു അവളുടെ മുന്നിൽ നിൽക്കാൻ പോലും താൻ ഇന്നു യോഗ്യനല്ല. അത്രക്ക് കരയിപ്പിച്ചിട്ടുണ്ട് ആ പാവത്തിനെ.. യാതൊരു ഭാവ വ്യത്യാസവും കൂടാതെ എന്നെ തന്നെ നോക്കി നിൽക്കുകയാണ് അവൾ… “തുമ്പി… ഞാൻ…. എന്നോട് പൊറുക്കണം.. ” “കൂടുതൽ പറഞ്ഞു എന്റെ മുന്നിൽ ചെറുതാവേണ്ട കണ്ണേട്ടാ… ” ” ആയിക്കോട്ടെ.. നിന്റെ മുന്നിൽ ഇത്ര വേണമെങ്കിലും താഴാൻ ഞാൻ തയ്യാറാണ്… സ്നേഹിച്ച പെണ്ണിനെ മനസിലാക്കാതെ പോയവനാണ് ഞാൻ… അതിനു നീ തരുന്ന എന്ത് ശിക്ഷയും ഏറ്റു വാങ്ങാൻ ഞാൻ തയ്യാറാണ് ” “എന്ത് ശിക്ഷയും വാങ്ങുമോ? ”
“വാങ്ങും… എന്റെ ജീവൻ വേണമെങ്കിൽ അത് വരെ തരാൻ എനിക്ക് സമ്മതമാണ്… ” “മം എങ്കിൽ എത്രയും പെട്ടന്ന് ഒരു താലി വാങ്ങിക്കോളൂ.. ഇതേ ദേവിയുടെ നടയിൽ വച്ചു കണ്ണേട്ടന് മുന്നിൽ കഴുത്തു നീട്ടാൻ ഈ തുമ്പി തയ്യാറാണ്… ” “മോളെ നിനക്കെങ്ങെന ഇങ്ങനെ പെരുമാറാൻ കഴിയുന്നു… നിന്നെ ഇത്രകണ്ട് വേദനിപ്പിച്ചിട്ടും.. ഒരു വാക്കു കൊണ്ട് പോലും നോവിക്കാതെ എങ്ങനെ നിനക്ക് എന്നെ ഇങ്ങനെ സ്നേഹിക്കാൻ പറ്റുന്നു.. ” “പുറമെ എന്നെ വെറുത്തപ്പോഴും ഞാൻ ഒരു നോവായി കണ്ണേട്ടന്റെ ഉള്ളിൽ ഉണ്ടായിരുന്നു എനിക്ക് അറിയാമായിരുന്നു…. പിന്നെ… കെട്ട് ഒന്ന് കഴിഞ്ഞോട്ടെ… വച്ചിട്ടുണ്ട് ഞാൻ….. ” “എങ്കിൽ പോകാം… ” “എവിടേക്ക്… ” “ദേവിയെ തൊഴാൻ… ” ” മം… ” ഇപ്പൊ തന്നെ ഒരായിരം വട്ടം നന്ദി പറഞ്ഞു കഴിഞ്ഞു ദേവിക്ക്… ഇതുപോലൊരു മുത്തിനെ എനിക്കായി തന്നതിന്… ഇനി കണ്ണനും തുമ്പിയും അവരുടേത് മാത്രമായ ലോകത്തേക്ക്…. ‘തുമ്പി’യെ സ്നേഹിച്ച എല്ലാവർക്കും ഹൃദയത്തിന്റെ ഭാഷയിൽ ഒരായിരം നന്ദി… അവസാനിച്ചു

by