രചന – ചിലങ്ക
പണി തരുവാണോ മോളെ നീ…. നീ ഇങ്ങനെ പണിതോണ്ടിരുന്നാൽ ഞാൻ തിരുത്തിച്ചു തരുന്ന പണി താങ്ങുവോ നീ…. വലിയമാമ : മോളെ നിനക്ക് എന്തിനാ ഗ്ലൗസ്… എന്തൊക്കെയാ ഈ പറയണേ….എന്ത് പറ്റി ഹേ.. അമ്മു : അതേ മാമേ, നമ്മൾ എവിടെയൊക്കെ കൈ തൊട്ടിട്ടാ വരണേ.. അപ്പോൾ ഇച്ചിരി വൃത്തിയൊക്കെ വേണ്ടേ ഫുഡ് സെർവ് ചെയ്യാൻ… പ്രത്യേകിച്ച് ഫുഡ് ഇൻഫെക്ഷൻ ഒക്കെ അല്ലെ…. സച്ചൂട്ടാ.. ആ ഫുഡ് ഒക്കെ ഞാൻ എന്റെ കൈ കൊണ്ട് ഉണ്ടാക്കിയതാണേ വേറെ ആർക്കും ഒന്നും കൊടുക്കണ്ട നിങ്ങൾ കഴിച്ചോ…. ഇനി ഇത് കഴിച്ച് വല്ല ഇൻഫെക്ഷൻ ആയാലോ…. വേണ്ടവർ തനിയെ എടുത്തു കഴിക്കുന്നതല്ലേ മാമേ നല്ലത്…. എനിക്ക് ഇച്ചിരി വൃത്തി കുറവാണേ അതാ…… അല്ലേ അജുവേട്ടാ.. അജുനെ നോക്കി ഒരു ചിരിച് അവൾ അപ്പുറത്തോട് പോയി….. അല്ലേ മക്കളെ ഇവൾക് ഇതെന്നാ പറ്റി… എന്തൊക്കെയാ ഇപ്പൊ പറഞ്ഞിട്ട് പോയത്…. അതേ എനിക്കും ഒന്നും മനസിലായില്ല അമ്മുചെചിക് എന്തോ കൊഴപ്പം പറ്റിട്ടുണ്ട്…. അജു : അച്ഛാ അതൊക്കെ മനസിലാകണ്ടവർക് മനസിലായി… എന്നും പറഞ്ഞു അവൻ നിവിയെ ഒന്ന് നോക്കി…
നിവി ഉടനെ തന്നെ അവിടുന്ന് എഴുനേറ്റു പോയി… നിവി റൂമിൽ പോയി ഓരോന്ന് ചിന്തിച്ചിരുന്നു.. ദൈവമേ ഈ പെണ്ണിനെ ഞാൻ എങ്ങനെ വളച്ചെടുക്കും… ഒരു കണക്കിന് അടുക്കുന്ന ലക്ഷണമില്ലല്ലോ… കുറച്ച് പാടുപെടണം…. ഹാ.. പാടുപെട്ടല്ലേ പറ്റു ഞാൻ തന്നെ വരുത്തിവെച്ചതല്ലേ….. നീ എവിടെ പോയാലും ഞാൻ നിന്നെയും കൊണ്ടേ പൊകൂ…. പുറത്ത് എല്ലാരും കൂടി സംസാരിച്ചോണ്ടിരുന്നപ്പോഴാണ് നിവി അങ്ങോട്ട് വന്നത്.. അവൻ അവളുടെ അടുത്ത് ചെന്നിരുന്നു…. അവൾക് അവന്റെ സാന്നിധ്യം അരോചകം അയി തോന്നി… അവൾ ആരോടും ഒന്നും മിണ്ടാതെ മുറിയിൽ പോയിരുന്നു…. അവൾ പോയത് താൻ വന്നിരുന്നത് കൊണ്ടാണെന്നു നിവിക് മനസിലായി.. അവളുടെ ഈ പെരുമാറ്റം അവനു ചെറിയൊരു വിഷമം തോന്നി…
റൂമിൽ പോയ അവൾ വാതിലടച്ചു ഇരുന്നു… ഇവിടെ വെച്ച് എങ്ങാനം ആ വൃത്തിക്കാരൻ എന്നെ വല്ലതും പറഞ്ഞാൽ എല്ലാരും എന്താ വിചാരിക്കുക…. അവിടുന്ന് ഒരു വിധം രക്ഷപെട്ടു ഇങ്ങുവന്നപ്പോൾ ഇവിടെയും ഉം… തിരിച്ചു പോയാലോ….. വല്യമ്മായിയോട് ചോദിക്കാം പൊക്കോട്ടെന്നു….. എന്നും പറഞ്ഞു റൂമിനു പുറത്തോട്ടു പോകാനിരുന്നപ്പോൾ ആണ് ഫോൺ അടിച്ചത്..ഓടിച്ചെന്നെടുത്തപ്പോൾ ആവണി ആരുന്നു…. അവൾ ആവണിയോട് എല്ലാകാര്യവും പറഞ്ഞു.. ഉം.. പല്ലവി നീ ഒരു കാര്യം ചെയ് അജ്‌മലേട്ടനോട് ഒന്നുപറ നിന്നെ അവരുടെ മുമ്പിൽ വെച്ച് വഴക് പറയരുതെന്നും മൂന്ന് ദിവസം കഴിഞ്ഞ് നീ തിരിച്ചു പോക്കലെന്നും നിവിയോട് പറയാൻ പറ… ഉം ശെരി ചേച്ചി ഞാൻ വിളിക്കട്ടെ…. അവൾ വിളിച്ചു പറഞ്ഞതനുസരിച് അജ്മൽ നിവിയെ വിളിച്ചു…. നിവിയുടെ സംസാരം കേട്ടു അവൻ ഞെട്ടി.. നിവി : ഞാൻ ഇതുവരെയും ഒരു പെണ്ണിനോടും ഇത്രയൂം ഷൗട് ചെയ്തിട്ടില്ല… പിന്നെ എന്റെ അമ്മയല്ലാതെ ഒരു പെണ്ണും എനിക്ക് വേണ്ടി ഇത്രയും ബുദ്ധിമുട്ടിയിട്ടില്ല… so, ഞാൻ അവളെ സ്വന്തമാക്കാൻ തീരുമാനിച്ചു….. നിവിയുടെ വാക്കുകൾ അജ്മലിനെ ഒത്തിരി സന്തോഷത്തിലാക്കി….
പക്ഷെ നമ്മുടെ നായിക ഇപ്പോഴും കട്ട കലിപ്പിലാണ് ഒട്ടും അടുക്കുന്നില്ല…. നിവിക്കാനേ ഓരോ നിമിഷവും അവളോടുള്ള ഇഷ്ടം കൂടി കൂടി വന്നു… ഉച്ചക്ക് ഫുഡ് കഴിച്ചു അവൾ tv കണ്ടോണ്ട് ഇരുന്നപ്പോഴാണ് നിവി അടുത്ത് വന്നിരുന്നത്… പെട്ടന്ന് അവൾ പോകാനെഴുനേറ്റപ്പോൾ നിവി അവളുടെ കൈ പിടിച്ചു ഒറ്റവലി….അവൾ നേരെ അവന്റെ നെഞ്ചിൽ തന്നെ ചെന്നു വീണു…. അജു അവിടെ ഇരുപ്പുണ്ടായിരുന്നു… അവൻ ഒന്നും കാണാതെപോലെ ഇരുന്നു.. എന്നെ വിട്ടേ അജുവേട്ടൻ കാണും വിട്ടേ…. ഇല്ല അവൻ കാണട്ടെ… നിനക്കെന്താ ഞാൻ അടുത്ത് വരുമ്പോൾ ഇത്ര ഓട്ടം…. ഉം… ഇയാളല്ലേ പറഞ്ഞെ എന്നെ കാണുന്നതേ ദേഷ്യനെന്നു… അടുത്ത് വരരുതെന്നും ഒക്കെ… ഞാൻ പറയുന്ന ഒന്നും അനുസരിക്കാതിരിക്കില്ല.. അവൾ ഒരു പുച്ഛത്തോടെ പറഞ്ഞു…..
ഓ.. അങ്ങനെയാണോ… ഉം.. അത് തന്നെയാ…. വിട് എന്നെ എനിക്ക് വേദനിക്കുന്നു ഞാൻ വല്യമ്മയോട് പറയും.. വിട്… നീ പറ… പറയടി….. വല്യമ്മായി…… അമ്മു ഒറ്റക്കാറായിരുന്നു…. അവനും വിചാരിച്ചില്ല അവൾ കാറുമെന്നു.. പെട്ടന്നുതന്നെ അവൻ കൈ വിട്ടു… വല്യമ്മായി വന്നു… എന്താ അമ്മുട്ടി എന്ത് പറ്റി… അമ്മായി ഈ അജുവേട്ടൻ എനിക്ക് റിമോട്ട് തരണില്ല…. അജു പെട്ടന്ന് ഞെട്ടി ഇരുന്നിടത്തുന്നു എഴുനേറ്റു അവളെ നോക്കി….. നിനക്കെന്താ അജു.. അതങ്ങിട് കൊടുത്തേ അവളെ വെറുതെ ശുണ്ടി പിടിപ്പിക്കാതെ….. വല്യമ്മായി പോയപ്പോൾ അജു നിവിയുടെയും അമ്മുവിന്റെയും നേരെ തിരിഞ്ഞു…. ദേ നിവി നിനക്കുള്ള വഴക്ക ഈ പാവം ഞാൻ കേട്ടത്… അമ്മു നീ കൊള്ളാല്ലോ അവനെ സ്‌പോർട് അല്ലേ ഞാൻ ഇപ്പൊ പുറത്ത്…. ഇതിനെയോ സപ്പോർട്ട് ചെയ്തുന്നോ ഞാനോ എപ്പോ….. ദേ എന്നെ കൊണ്ടൊന്നും പറയിപ്പിക്കണ്ട രണ്ടും… ഇപ്പൊ ഞാൻ… ഞാൻ വെറും പുഴു…. ഇത് രാജവെമ്പാല അല്ലേ കടി കിട്ടിയാൽ ചത്തു പോകും.. അതുകൊണ്ടല്ലേ നീ എന്റെ എന്റെ മെക്കിട്ടു കേറുന്നേ… അവൾ ഒന്ന് അജുവിനെ നോക്കി ചിരിച്ചിട്ട് പോയി..
നിവി അപ്പോഴും വാ പൊത്തിപിടിച്ചു ചിരിച്ചോണ്ടിരിക്കുവാ…. അത് കണ്ടതും അജുവിന്റെ കൺട്രോൾ പോയി… നേരെ ചെന്നു അവന്റെ മേലെ കേറികൊണ്ട് പറഞ്ഞു… ഡാ നിനക്ക് നാണമില്ലേ പബ്ലിക് ആയിട്ടു.. ശേ… എല്ലാം കാണിച്ചു വെച്ചിട് വഴക് മുഴുവൻ എനിക്ക് തെണ്ടി….. ഡാ അളിയാ.. മതിയട എഴുനേറ്റ് എന്റെ മേലെന്നു.. അളിയനോ…. തെണ്ടി… ആ നിന്റെ പെങ്ങൾ അല്ലേ.. ഒന്ന് മനസിലാക്കാൻ പറയടാ… അയ്യടാ… എന്റെ പെങ്ങളെ വിഷമിപ്പിച്ചവനെ വെച്ചേക്കാത്തതാ…. അനിയൻ അയി പോയി.. ഉം… ഇത്ര പാടാണോ പ്രേമിക്കാൻ… അയ്യോ അല്ല…. വളരെ എളുപ്പമാ… എന്നും പറഞ്ഞു അജു അവന്റെ മേലെന്നു എഴുനേറ്റു…. ഇനി എന്ത് ചെയ്താല ദൈവമേ ആ മൊതലിനെ ഒന്ന് വളക്കാൻ പറ്റണെ… തുടരും……….

by