രചന – അമീന
കഴിഞ്ഞോ….. ഇനി വല്ലതും പറയാനുണ്ടോ…… എന്തുണ്ടെങ്കിലും തുറന്നു പറയാം ഇനിയും നിന്നെ കേൾക്കാൻ കൂട്ടാക്കാതെ നിക്കുന്നത് ശെരിയല്ലല്ലോ…… അവളുടെ ഇടുപ്പിലൂടെ കൈയ് ഇട്ട് എന്നിലേക്ക് ചേർത്ത് നിർത്തി….. കാലങ്ങൾക്ക് ശേഷം ആ കരിനീല കണ്ണിലേക്കു ഞാൻ ആഴ്‌ന്ന് ഇറങ്ങി….. നിന്റെ വാക്കുകൾ വെറും പൊള്ളയായ കള്ളത്തരമാണെന്ന് ഈ കണ്ണുകൾ പറയുന്നുണ്ടാല്ലോ അപ്പു….. എന്ത് പറയണം എന്നറിയാതെ അവൾ കുഴഞ്ഞു….. ഹരിയുടെ മുഖത്തേക്ക് നോക്കി നിൽക്കുമ്പോൾ അവൾക്ക് അവളെ തന്നെ നഷ്ട്ടപെടുന്നത് പോലെ…… പാറി പറക്കുന്ന അവളുടെ മുടിയകൾ അവൻ മാടി ഒതുക്കി….. മെല്ലെ പിൻ കഴുത്തിൽ ചുണ്ടുകൾ അമർത്തി, ഒരു നിമിഷം അവൾ ഉയർന്നു പൊങ്ങി….. അവളുടെ കൈയികൾ ഹരിയുടെ ഷർട്ടിൽ അമർന്നു……. കണ്ണുകൾ അടച്ചു നിൽക്കുന്ന അപ്പുവിന്റെ മൂർദ്ധാവിൽ അവനൊന്നു ചുംബിച്ചു….. മെല്ലെ അത് അവളുടെ കുഞ്ഞ് ചുണ്ടുകളിലേക്ക് അമർന്നു…..
പരസ്പരം വിട്ട് മാറാതെ ഇരുവരും ആ ചുംബനത്തിന്റെ തീവ്രതയിൽ ലയിച്ചു ചേർന്നു….. അവളുടെ കണ്ണുകൾ നിറഞ്ഞു കവിൾ തടത്തെ നനച്ചു കൊണ്ടിരുന്നു….. ഒരു പരിഭവത്തിന്റെ ഏറ്റു പറച്ചിൽ പോലെ വിട്ടു മാറാതെ ഇരുവരും ചേർന്ന് നിന്നു….. ഇനിയൊരു മടങ്ങി പോക്ക് അവനിൽ നിന്നും അവൾക്കും അവളിൽ നിന്നും അവനോ സാധ്യമാവുന്നില്ല….. കുറുകലോടെ അവൾ ഒന്നുടെ ഹരിയുടെ നെഞ്ചിലേക്ക് ചാഞ്ഞു….. പൊട്ടിച്ചു എറിയുന്നില്ലേ…. എന്ത്….. അല്ല ഇച്ചിരി മുൻപ് എന്തെക്കെയോ പറയുന്നുണ്ടയിരുന്നല്ലോ…. അപ്പൊ അതൊക്കെ വെറും ജാഡ ആയിരുന്നല്ലേ… അവളുടെ കാതോരം ചെന്ന് ഒരു കള്ള ചിരിയോടെ ഹരി ചോദിച്ചു നിർത്തിയതും ആരെയും അറിയിക്കാതെ വെച്ചിരുന്ന സങ്കടങ്ങൾ അവളിൽ പെയ്തിറങ്ങി… ആശ്വാസമെന്നോണം അവൻ ആ മുടിയിയകളിൽ തലോടി കൊണ്ടിരുന്നു…… ഇനി ഒന്നിന് വേണ്ടിയും നിന്നെ ഞാൻ ഉപേക്ഷിക്കില്ല എന്നൊരു നൂറവർത്തി അവൻ മനസ്സിൽ പറഞ്ഞു കൊണ്ടേയിരുന്നു….
മക്കളെ വാ ഭക്ഷണം എടുത്ത് വെച്ചിട്ടുണ്ട് സമയം എത്രയായെന്ന് വെല്ല വിചാരവും ഉണ്ടോ….പുറത്തു നിന്നും ബിന്ദു വിളിച്ചു കൂവുന്നത് കേട്ടതും പരസ്പരം വിട്ടുമാറി ഇരുവരും…… ഹരിയെ ഒന്ന് തിരിഞ്ഞു പോലും നോക്കാതെ അവൾ തായേക്ക് ഇറങ്ങി….. ബിന്ദു ആ ജനലും വാതിലുമൊക്കെ അടച്ചേക്ക് ഇന്നിനി നല്ല മഴ കോളുണ്ട്….. ആകാശം ഇരുണ്ട് കൂടിയിട്ടുണ്ട്…. മഴക്ക് മൂഞ്ഞോടിയായി തണുത്ത കാറ്റ് വീശുന്നുണ്ട്….. ക്ലോക്കിൽ സമയം 9 മണിയോടെ അടുത്തിട്ടുണ്ട്…. ചോലകൾ ആടി ഉലയുന്നതും മുറ്റത്തെ മൂവാണ്ടൻ മാവിന്റെ ഇലകൾ കൊഴിഞ്ഞു വീയുന്നതും ഒരു ചിരിയോടെ ഹരി നോക്കി നിന്നു….. മക്കളെ വന്ന് ഭക്ഷണം കഴിക്ക് കറന്റ് പോയ പിന്നെ ബുദ്ധിമുട്ടാവും…. അമ്മ വന്ന് വിളിച്ചതും ഹരി ടേബിളിൽ ചെന്നിരുന്നു…. അവന്റെ അരികിലായി തന്നെ അപ്പുവും സ്ഥാനം പിടിച്ചു, ഒരു ചോദ്യമൊ പറച്ചിലോ ആരിൽ നിന്നും അവർക്ക് നേരെ ഉയർന്നില്ല…. ഒരു ചെറു പുഞ്ചിരിയോടെ ഭക്ഷണം കഴിച്ചു അച്ഛൻ എണിറ്റു പുറകെ ബാക്കിയുള്ളവരും….
ആകാശവും ഭൂമിയും തമ്മിലുള്ള പ്രണയം മണ്ണിനെ നനച്ചു കൊണ്ടിരുന്നു….. തിമർത്തു പെയ്യുന്ന മഴയെ നോക്കി നിൽക്കുന്ന അപ്പുവിനെ ഹരി കൈയികളിൽ കോരിയെടുത്തു….. ഇതെന്താ ഈ കാണിക്കുന്നത്…. എന്നെ നിലത്തു നിർത്തിക്കെ….. ഒന്ന് അടങ്ങി കിടക്കെടി…. അവൻ മെല്ലെ അവളെയും കൂട്ടി ഉമ്മറത്തേക്ക് നടന്നു….. എന്തിനാ ഇങ്ങോട്ട് വന്നത് ഈ തണുപ്പത് നിക്കാനാണോ….. പറഞ്ഞു തീരേണ്ട താമസം ഹരി അപ്പുവിനെയും ചേർത്ത് പിടിച്ചു കൊണ്ട് മഴയിലേക്ക് ഇറങ്ങി…… ഓരോ തുള്ളിയും അവരെ ചുംബിച്ചു കൊണ്ട് മണ്ണിലേക്ക് പതിച്ചു…. ഹരിയേട്ടാ….. ഐ ലവ് യൂ…..❤ എന്തോന്ന് കേട്ടില്ല ഞാൻ… I love u so much…..❤ അവൾ ഹരിയുടെ നെഞ്ചിലേക്ക് ചാഞ്ഞു….. നിറ പുഞ്ചിരിയോടെ ഹരി അവളെ എടുത്തുയർത്തി…… തണുപ്പിൽ വിറക്കൊണ്ട് നിൽക്കുന്ന അവളുടെ കുഞ്ഞ് ചുണ്ടിലേക്ക് അവന്റെ അധരങ്ങൾ ചേർന്നു…. നീണ്ട നേരത്തെ നിശബ്ദ പ്രണയം അവിടെ പൂത്തുലഞ്ഞു….. ഇടി മുയങ്ങിയതും ഇരുവരും വിട്ടുമാറി….. വാ ഇനി ഇവിടെ നിൽക്കണ്ട മഴ കൂടുന്നുണ്ട് അകത്തേക്ക് പോകാം…. ഹരി അവളെ ചേർത്ത് പിടിച്ചു കൊണ്ട് മെല്ലെ അകത്തേക്ക് കേറി…..
നനഞ്ഞു നിൽക്കുന്ന ഹരിയുടെ തല മുടി തോർത്തി കൊടുത്തു കൊണ്ട് അപ്പു അവന്റെ നേരെ നിന്നു….. കുസൃതിയോടെ അവളുടെ കുഞ്ഞ് വയറിലേക്ക് അവൻ കൈയ്കൾ ചേർത്ത് പിടിച്ചു….. അവന്റെ വയറ്റിലിട്ട് ഒരു കുത്ത് കൊടുത്തോണ്ട് അവൾ ബാത്‌റൂമിലേക്ക് ഓടി….. കവിളിൽ പടർന്നു പിടിച്ച ചുവപ്പ് രാശിയിൽ അവന്റെ ചുണ്ട് അമർന്നതും നാണത്തോടെ അവൾ മുഖം തായ്തി…… പുറത്തു തകർത്തു പെയ്യുന്ന മഴയിൽ അവന്റെ ചൂട് അവളിലേക്ക് പടർന്നു…. വീണ്ടുമൊരു പ്രണയ സങ്കമം…..❤ ഒരു ചെറു പുഞ്ചിരിയോടെ അവന്റെ വിരിഞ്ഞ മാറിൽ അവൾ അമർത്തി ചുംബിച്ചു….. അവൻ ഒന്നുടെ അവളെ അവനിലേക്ക് ചേർത്ത് പിടിച്ചു….. കാലങ്ങൾക്ക് ശേഷം…. വീണ്ടുമൊരു പ്രണയം അതെ ചുറു ചുറുപ്പോടെ ഇരുവരിലും മൊട്ടിട്ടു….. പ്രണയത്തിന്റെ എല്ലാ വശങ്ങളും അനുഭവിച്ചു കഴിഞ്ഞിരിക്കുന്നു…..❤ ഇനിയൊരു മടങ്ങി പോക്ക് ഞാൻ ആഗ്രഹിക്കുന്നില്ല, എന്നിലെ പരിഭവം അത് നിന്നിലെ ചുംബനത്തിൽ ഇല്ലാണ്ടാവണം….. നിന്നോടുള്ള പ്രണയം അതിനെ നിർവചിക്കാൻ പറ്റുമെന്ന് തോന്നുന്നില്ല……ചലനമറ്റ് കിടക്കുന്ന നാൾ വരെയും നീയെന്ന വസന്തം എന്നിൽ പൂത്തുലയും……
സൂര്യ രശ്മികൾ കണ്ണിലേക്കു അടിച്ചു കേറിയതും ഹരി കണ്ണുകൾ വലിച്ചു തുറന്നു….. എന്റെ നെഞ്ചിൽ ഒരു പൂച്ച കുഞ്ഞിനെ പോലെ കിടക്കുന്ന അപ്പുവിന്റെ നെറ്റിയിൽ അമർത്തി ചുംബിച്ചു…., പ്രണയതിനപ്പുറം ഒരു കരുതലിന്റെ ചുംബനം…. പുതപ്പ് ഒന്നുടെ അവളുടെ മേലേക്ക് പുതപ്പിച്ചു കൊണ്ട് അവൻ ഫ്രഷ് ആവനായി ബാത്‌റൂമിലേക്ക് നടന്നു….. പോയി വാ മോളെ…. (ബിന്ദു ) എന്നാ ഇനി സമയം കളയണ്ട വേഗം ഇറങ്ങിക്കോ…. നിറഞ്ഞു വന്ന കണ്ണുകളെ ആരും കാണാതെ അമർത്തി തുടച്ചു കൊണ്ട് ജയദേവൻ മകളെ യാത്രയാക്കി ….. ഹരിയുടെ വണ്ടി മങ്കലം തറവാട്ടിലേക്ക് കുതിച്ചു….. ദൂരം കുറഞ്ഞു വന്നതും അപ്പുവിന്റെ നെഞ്ച് വേഗത്തിൽ ഇടിക്കാൻ തുടങ്ങി….. പല വഴികളിലൂടെ മനസ്സ് സഞ്ചരിച്ചു കൊണ്ടിരുന്നു….. “അപ്പു ” ഹരിയേട്ടന്റെ വിളിയാണ് എന്നെ ചിന്തയിൽ നിന്നും ഉണർത്തിയത്…. കൊട്ടാരം പോലുള്ള ആ വീടിന്റെ മുന്പിൽ എത്തിയതും കാണുകൾ അനുസരണ കേട് കാണിച്ചു തുടങ്ങി….. ഒരുവിധം കണ്ണുനീരിനെ പിടിച്ചു നിർത്തി കൊണ്ട് ഞാൻ പുറത്തേക്കിറങ്ങി…..
ഹരിയേട്ടൻ എന്നെ ചേർത്ത് പിടിച്ചു കൊണ്ട് മുന്പോട്ട് നടന്നു….. ആ നിങ്ങൾ എത്തിയോ…. ശ്രീജേ പോയി ആ നിലവിളക്ക് ഇങ്ങോട്ട് എടുത്തോണ്ട് വാ….. (രാജീവ് ) രാജിവെട്ടൻ പറഞ്ഞു നിർത്തിയതും ശ്രീദേവി അപ്പച്ചിയും ശ്രീജേച്ചിയും കൂടി ഉമ്മർത്തേക്ക് ഇറങ്ങി വന്നു….. എല്ലാം നേരത്തെ പറഞ്ഞ് വെച്ചിരുന്നത് പോലെ ആരതി ഉയിഞ്ഞു അപ്പച്ചി എന്റെ നേർക്ക് നിലവിളക്ക് നീട്ടി….. നോക്കി നിക്കാതെ മേടിക്ക് അപ്പു, എല്ലാം ഒന്നിൽ നിന്ന് തന്നെ തുടങ്ങാം…. രാജിവെട്ടൻ എന്നെ നോക്കിയൊന്ന് പുഞ്ചിരിച്ചു കൊണ്ട് പറഞ്ഞതും ഞാൻ ആ വിളക്കെന്തി വലതുകാൽ വെച്ച് അകത്തേക്ക് കേറി….. എല്ലാരിലും ഒരു പുഞ്ചിരി നിറഞ്ഞു നിൽക്കുന്നുണ്ട്….. മോളെ അപ്പു ഈ അപ്പച്ചിയോട് മോൾക്ക് ദേഷ്യം ആണോ…. ഒരു ഗ്ലാസ് പായസം അവൾക്കായി നീട്ടി കൊണ്ട് ശ്രീദേവി അവളെ ഉറ്റു നോക്കി…… ഇനിയിപ്പോ ദേഷ്യം ഇല്ലെന്ന് പറഞ്ഞാലും ഞാൻ വിശ്വസിക്കില്ല, അത്രയിക്കും അനുഭവിപ്പിച്ചില്ലേ….. ഒരു നനുത്ത പുഞ്ചിരി മാത്രം സമ്മാനിച്ചു കൊണ്ട് ഞാൻ റൂമിലേക്ക് നടന്നു….. ഒന്നിനും മാറ്റം വരുത്തിയിട്ടില്ല എന്തിനേറെ പറയുന്നു എന്റെ ഡ്രെസ്സുകൾ പോലും ഈ മുറിയിൽ ഭദ്രമായി മടക്കി വെച്ചിരിക്കുന്നു…. അവസമായി ഈ മുറിവിട്ടറങ്ങിയ നിമിഷം ഓർത്തതും അവളിൽ ഒരു നോവ് പടർന്നു…. അമ്മ എന്നാ വിളിക്കായി കാതോർത്ത നിമിഷം, ഹരിയേട്ടന്റെ പ്രണയം ഏറ്റു വാങ്ങിയ നിമിഷം, ഒടുവിൽ കണ്ണിരോടെ പടി ഇറങ്ങിയ നിമിഷം…. എല്ലാത്തിനും ഈ ചുമരുകൾ സാക്ഷിയാണ്……
അപ്പു നാളെ തന്നെ നമ്മൾ ഇവിടുന്ന് തിരിക്കും…. ഇനി നമ്മുടെ സന്തോഷമെല്ലാം ഓസ്ട്രേലിയയിൽ…. എന്താ ഹരിയേട്ടാ ഇത്ര പെട്ടന്ന്, ഇന്ന് ഇങ്ങോട്ട് വന്നതല്ലേ ഉള്ളു….. ഇനിയും നിന്നെ അപകടത്തിലേക്ക് തള്ളി വിടാൻ ഞാൻ ഒരുക്കമല്ല…..ഇപ്പൊ കാണുന്ന ഭാവം ആയിരിക്കില്ല നാളെ പലർക്കും….. അവൾ അവന്റെ മുഖത്തേക്ക് തന്നെ നോക്കിയിരുന്നു….. നിന്റെ ജോബിന്റെ കാര്യമൊക്കെ ഞാൻ ശെരിയാക്കിയിട്ടുണ്ട്… വെറുതെ പോലും ഇനിയും നിന്നെ പിരിയാൻ എനിക്ക് സാധിക്കില്ല പെണ്ണെ…..❤ അത് കേട്ടതും അവനെ അവൾ ഇറുക്കെ പുണർന്നു….. പിരിഞ്ഞിരുന്നപ്പോഴാണ് പ്രണയത്തിന് ഇത്രയും തീവ്രത ഉണ്ടെന്നറിഞ്ഞത്……❤❤ അവന്റെ മുഖം അവൾ ചുംബനങ്ങൾ കൊണ്ട് മൂടി….. കളിയും ചിരിയുമായി എപ്പോളോ ഇരുവരും ഉറക്കിലേക്ക് വീണു….. മോനെ ഇത്ര പെട്ടെന്ന് തിരിച്ചു പോണോ….. (കൃഷ്ണൻ ) പോണം, ഇനിയും ഇവിടെ കഴിഞ്ഞാൽ എന്തൊക്കെ സംഭവിക്കും എന്ന് പറയാൻ കഴിയില്ല…. മോനെ…. നീയിത് എന്തൊക്കെയാ പറയുന്നത്….. മോളെ കണ്ട് കൊതി തീർന്നില്ല….. ഹ്മ്മ്…. എന്തൊരു സ്നേഹം…. ഹരി അവരെ പുച്ഛിച്ചു മുഖം തിരിച്ചു…..
അമ്മയോട് ഇപ്പൊ എനിക്ക് ദേഷ്യമില്ല, പക്ഷെ ഒരുപാട് പ്രേതീക്ഷയോടെ ഭൂമിയിലേക്ക് വരവേൽക്കാൻ നിന്ന ഞങ്ങളുടെ പൊന്നോമനയോട് എനിക്ക് അടങ്ങാത്ത വാത്സല്യം ഉണ്ടായിരുന്നു….. അതെന്നും ഞങ്ങളിൽ ഒരു നോവ് തന്നെയാണ്….. കാലം മായിക്കാത്ത നോവ്….. കൊന്ന് കളഞ്ഞില്ലേ സ്വന്തം മകന്റെ ചോരയെ, എവിടെ ചെന്ന് ഒഴുകി കളയും ആ പാപം….. ഇനിയെങ്കിലും മനുഷ്യനായി ജീവിക്കു….. ഈ കണ്ണുനീർ സത്യമാണെങ്കിൽ ഞങ്ങൾ വരും അച്ഛന്റെയും അമ്മയുടെയും അടുത്തേക്ക്…… അത്രയും പറഞ്ഞു അവൻ പുറത്തേക്കിറങ്ങി ഒപ്പം അപ്പുവും…. ശ്രീദേവിയും കൃഷ്ണനും ഉൾപ്പെടെ എല്ലാരും നിറഞ്ഞ മനസ്സോടെ അവരെ യാത്ര അയച്ചു….. കരഞ്ഞു തളർന്ന ശ്രീദേവിയെ ചേർത്ത് പിടിച്ചു കൊണ്ട് നിന്ന കൃഷ്ണന്റെ കൺ കോണിൽ നിന്നും ഒരു നീർ കണം തുളുമ്പി….. തിരിച്ചറിവിന്റെ നീർ കണം….. അപ്പു…. അപ്പു…. ഈ പെണ്ണ് ഇതെവിടെ പോയി കിടക്ക….. ഞാൻ ഇവിടുണ്ട് ഹരിയേട്ടാ…..കുളി കഴിഞ്ഞു നീളം മൂടി തോർത്തി കൊണ്ട് അവൾ ഹരിയുടെ അരികിലേക്ക് നടന്നു….. നിന്റെ ഫോൺ ബെൽ അടിക്കുന്നത് കണ്ടില്ലേ…. അത് നിങ്ങൾക്ക് അങ്ങോട്ട് എടുത്തൂടെ മനുഷ്യ….. അവനോയൊന്ന് നോക്കി പേടിപ്പിച്ചോണ്ട് അവൾ ഫോൺ കയ്യിലെടുത്തു….. അമ്മയായിരുന്നു…. അവനെ നോക്കികൊണ്ട് അവൾ തിരികെ വിളിച്ചു…..
അമ്മേ…. നീ എവിടായിരുന്നു എത്ര നേരായി വിളിക്കാൻ തുടങ്ങിയിട്ട്….. ഞാൻ കുളിക്കായിരുന്നു…. ഹ്മ്മ്, ഐഷു മോൾ പ്രെസവിച്ചു അത് പറയാനാ അമ്മ വിളിച്ചത്….. ആണോ….സന്തോഷം കൊണ്ട് അവളുടെ കണ്ണുകൾ നിറഞ്ഞു….. എന്ത് കുട്ടിയമ്മേ…. പെൺ കുട്ടിയ…. ഞാൻ കാണാൻ വേഗം വരാം, ആ തടിച്ചി പാറു ഐഷുനോട് എന്റെ അന്വേഷണം പറയണോട്ടാ അമ്മ…. ആ സ്നേഹ സംഭാഷണം എന്താണെന്ന് അറിയാനുള്ള കൗതുകത്തോടെ ഹരി അപ്പുവിനെ നോക്കിയിരുന്നു….. ❤❤ എന്താണ് ഭാര്യയെ ഇത്ര സന്തോഷം….അവളുടെ അരയിലുടെ കയ്യിട്ടു കൊണ്ട് അവൻ ചോദിച്ചു.. ഒരു ഗുഡ് ന്യൂസ് ആണ്, ഐഷുന് ഒരു പെൺ കുട്ടി ഉണ്ടായി…. അവൾ ഹരിയെ നോക്കി കണ്ണ് വിടർത്തി….. എന്നാ നമ്മുക്കും ഒരു കുട്ടി കുറുമ്പി വേണ്ടേ അപ്പുസേ…. അവൻ അവളുടെ കഴുത്തിൽ മുഖം അമർത്തി ചോദിച്ചതും അവളുടെ മുഖം നാണത്താൽ പൂത്തുലഞ്ഞു….. ഒരു ചിരിയോടെ ഹരി അവളെ എടുത്തുയർത്തി….. ഒരു ചിരിയോടെ അവൾ അവനിലേക്ക് ലയിച്ചു….. മായാത്ത പുഞ്ചിരിയോടെ ഇരുവരും അവർക്ക് മാത്രം അനുവദിക്ക പെട്ട പ്രണയമെന്ന ലോകത്തേക്ക് ചേക്കേറി…… ജീവിതത്തിന്റെ പുതിയ വർണ്ണങ്ങളിലേക്ക്……❤ *—-നിറം❤ —–* അപ്പൊ നമ്മുടെ സ്റ്റോറി ഇവിടെ അവസാനിക്കുന്നു……കൂടെ നിന്ന് സപ്പോർട്ട് തന്നവർക്ക് ഒരുപാട് സ്നേഹം…..

by