പ്രണയമംഗല്യം…. 15
പ്രണയമംഗല്യം 💞
എന്താണാവോ ഭവതിമാരുടെ ആഗമന ഉദ്ദേശം?
വാതിലിൽ വന്ന ഉരുണ്ട് കളിക്കുന്ന പെൺകുട്ടികളെ കണ്ട് പെട്ടെന്ന് മുന്നിലേക്ക് ചാടി വീണുകൊണ്ട് ശിവ ചോദിച്ചു.
അവന്റെ ചോദ്യത്തിൽ ആദ്യം ഒന്നും പതറിയെങ്കിലും നാണം പുറത്തു കാണിക്കാതെ മാധു ഒരു ഇളിയോടെ അകത്തേക്ക് കയറി.
രുദ്രേട്ടാ കൊഞ്ചലോടെ അവളൊന്ന് വിളിച്ചു.
മ്മ്… എന്തോ
അത് ഞങ്ങൾക്കൊരു കാര്യം പറയാനുണ്ടായിരുന്നു
എന്താണേലും മോൾക്ക് തുറന്നു പറയാമല്ലോ?
മധുവിനോട് ആയി രുദ്രൻ അത് പറഞ്ഞെങ്കിലും നോട്ടം മുഴുവൻ ശിവയുടെ പുറകിൽ പമ്മി നിൽക്കുന്ന തനുവിനെയായിരുന്നു.
അത് ഇന്ന് അമ്മയ്ക്കൊപ്പം പുറത്തു പോയപ്പോൾ ദേവിയേച്ചിയെ അമ്മയ്ക്കൊപ്പം ഞങ്ങളും കണ്ടു ചേച്ചി ആകെ കോലം കെട്ടുപോയി വിവാഹമണ്ഡപത്തിൽ വച്ച് രുദ്രേട്ടനെ നാണം കെടുത്തിയിട്ട് പോയ ആ ചേച്ചി അല്ല ഞങ്ങൾ ഇന്ന് അവിടെ കണ്ടത് ഒരുപാട് ഒരുപാട് ചേച്ചി മാറിപ്പോയിരിക്കുന്നു അറിയാതെ അവൾ ഒരു തെറ്റ് ചെയ്തു പക്ഷേ ഇന്ന് അവൾ അതിലേറെ ദുഃഖിക്കുന്നുണ്ട് സ്വന്തം കൂടെ പുറത്തല്ലേ കണ്ടു നിൽക്കാൻ പറ്റുന്നില്ല ദേവിയേച്ചിയുടെ ഹസ്ബന്റിന്റെ ഒരു ഇമെയിൽ നമ്മുടെ കമ്പനിയിലേക്ക് എത്തിയിട്ടുണ്ടെന്ന് അമ്മ പറഞ്ഞിരുന്നു അച്ഛനും നിങ്ങളൊക്കെയും സഹായിച്ചാലെ ആ ചേട്ടന് നമ്മുടെ കമ്പനിയിൽ ജോലി കിട്ടു.
മധുവാണ് രുദ്രനോട് ഇതൊക്കെ പറയുന്നതെങ്കിലും അതിന്റെ ഭാവം മുഴുവൻ തനുവിന്റെ മുഖത്താണ്.
ശിവയുടെ പുറത്ത് തോണ്ടി തോണ്ടി നിൽക്കുകയാണ് നോക്കുന്നുണ്ട് രുദ്രൻ ആണെങ്കിൽ സായിബാബമായ ഗൗരവം മുഖത്ത് അണിഞ്ഞിരിക്കുന്നു ഒപ്പം അവളെയും ശ്രദ്ധിക്കുന്നുണ്ട് ശിവ ചിരി കടിച്ചുപിടിച്ചു നിൽക്കുകയാണ് മാധു ഇതൊന്നും ശ്രദ്ധിക്കാതെയായി ദേവനെ പുകഴ്ത്തി കൊടിമരത്തിന്റെ മുകളിൽ വയ്ക്കുകയാണ്.
പറഞ്ഞുപറഞ്ഞ് മാതൃ എങ്ങോട്ടൊക്കെയോ വണ്ടിയോടിച്ചു പോവുകയാണ്. ഇടയ്ക്ക് തനുവിന് തന്നെ തോന്നി
ഇവളെന്തു തേങ്ങയാ ഈ പറയുന്നേ…
രുദ്ര ഏട്ടാ
എന്താ മോളെ എന്തായാലും നിനക്ക് പറയാലോ ഇനി ഇതിൽ ഞാൻ എന്താണ് നിന്നോട് പറയേണ്ടത്
അത് ആ ബയോഡേറ്റ കണ്ട് ആ ചേട്ടന് നമ്മുടെ കമ്പനിയിൽ ഒരു ജോലി കൊടുക്കുമോ? നിങ്ങൾ രണ്ടുപേരും ഒന്ന് സൈൻ ചെയ്യുമോ
മോളെ ഞങ്ങൾ മാത്രം വിചാരിച്ചാൽ പോരല്ലോ ഇതിന്റെയൊക്കെ ഹെഡ് അച്ഛനല്ലേ രുദ്രൻ വലിയ താല്പര്യമില്ലാതെ പറഞ്ഞു.
അച്ഛൻ ഓക്കേ പറഞ്ഞു… ഞങ്ങൾ ആദ്യം അച്ഛനെ കണ്ടിട്ടാണ് ഇങ്ങോട്ടേക്ക് വരുന്നേ….
തല ചൊറിഞ്ഞു കൊണ്ട് മധു പറഞ്ഞത് കേട്ട് രുദ്രനും ശിവയും ഒന്ന് ഞെട്ടി.
എങ്കിലും അവർ പ്രതീക്ഷിച്ചിരുന്നു അച്ഛനെ വരുത്തിയിലാകുമെന്ന്. പക്ഷേ അത് ഇത്രവേഗം നടത്തുമെന്ന് കരുതിയില്ല.
ആഹാ അപ്പോൾ കേന്ദ്രത്തിൽ അപ്രൂവ് ആയ സ്ഥിതിക്ക് ഞങ്ങൾ എന്ത് ചെയ്യാനാ എല്ലാം പറഞ്ഞു ശരിയാക്കിയില്ലേ നിങ്ങൾ തന്നെ.
ശിവയുടെ പെട്ടെന്നുള്ള ഒരു ചോദ്യം.
അത് അച്ഛനോട് മാത്രം ചോദിച്ചാൽ പോരല്ലോ അതിൽ നിങ്ങൾ രണ്ടും ഉണ്ടല്ലോ…
ഓ അങ്ങനെ അല്ലായിരുന്നുവെങ്കിൽ തന്നെ താനെ എല്ലാം തീരുമാനിച്ചു ചെയ്യുമായിരുന്നു എന്നാണോ ഉദ്ദേശിച്ചത്.
മാധുവിന്റെ മറുപടിയിൽ ശിവയ്ക്ക് വിടാൻ ഉദ്ദേശമില്ലായിരുന്നു അവൻ വീണ്ടും ഒരു അംഗത്തിന് എന്നപോലെ അവളുമായി കൊമ്പു കോർത്തു നിന്നു.
ശിവേട്ടാ അങ്ങനെയൊന്നുമില്ല, ഇതെങ്ങനെയെങ്കിലും നിങ്ങളെ പറഞ്ഞ് സമ്മതിപ്പിക്കണം എന്നെ ഉണ്ടായിരുന്നുള്ളൂ. മുതിർന്ന സ്ഥാനത്തെ നമ്മൾ എപ്പോഴും ബഹുമാനിക്കേണ്ടേ…. അതാ പിന്നെ അച്ഛൻ കമ്പനിയിൽ ഉയർന്ന സ്ഥാനത്തും ഉള്ളയാളെയല്ലേ അതാ ഞങ്ങൾ ആദ്യം പോയി കണ്ട് സംസാരിച്ചത്. അച്ഛനോട് ചോദിച്ചപ്പോൾ അച്ഛനും പറഞ്ഞത് നിങ്ങളുടെ അനുവാദം കൂടി കിട്ടിയാൽ എന്തെങ്കിലും ചെയ്യുമെന്നാണ്.
ഞങ്ങൾക്ക് ഈയൊരു വഴിയേ ഉള്ളൂ ചേച്ചിയെ രക്ഷിക്കാൻ.
ശിവ പിന്നെയും പോരിനായി നിൽക്കുന്നത് കണ്ട് സങ്കടത്തോടെ തനു അവളുടെ ഉദ്ദേശം അവർക്ക് മുന്നിൽ വ്യക്തമാക്കി.
എങ്കിലും അവൾ ഒരു നോട്ടം കൊണ്ട് പോലും രുദ്രനെ കടാക്ഷിച്ചില്ല. അതവനിൽ ചെറുതല്ലാത്തൊരു കുശുമ്പ് ഉളവാക്കി.
മ്മ്…. നിങ്ങളുടെ ഉദ്ദേശം നല്ലതായത് കൊണ്ട് ഇത് ഞങ്ങൾ പരിഗണനയിൽ വെച്ചേക്കാം.
ഒട്ടും താല്പര്യം ഇല്ലാതെ ശിവ പറയുന്നത് കേട്ട് മാധു രുദ്രനെ ഒന്ന് നോക്കി അത്രയും ദയനീയമായി. അതിനവൻ കണ്ണടച്ചുകൊണ്ട് ഒന്നുമില്ലെന്ന് പറയാതെ പറഞ്ഞു.
സന്തോഷത്തോടെ തിരികെ രണ്ടു പെൺ കുട്ടികളും പോകാനായി തിരിഞ്ഞു. വാതിലിൽ എത്തിയപ്പോൾ തനു ഒന്ന് തിരിഞ്ഞു നോക്കി, ശിവ ഏതോ ഫയൽ നോക്കുന്നു. രുദ്രൻ തനുവിനേ മാത്രം നോക്കി ബെഡിൽ ഇരിക്കുന്നു.
ഒരുനിമിഷം കണ്ണുകൾ ഇടഞ്ഞപ്പോൾ അവൾ വേഗം ഇമകൾ മാറ്റി മാധുവിനോപ്പം പോയി.
നിന്റെ കൂട്ടിലെ കിളിക്ക് ഇതുവരെ ഇവിടെ കൂടണയാറായില്ലേ…?
രുദ്രന്റെ നെഞ്ചിൽ ഒന്ന് പഞ്ചു ചെയ്തുകൊണ്ട് കളിയായി ശിവ രുദ്രന്റെ നോട്ടം പോകുന്നിടം നോക്കി ചോദിച്ചു.
ആ കിളി അങ്ങനെയൊന്നും ഇവിടെ ചേക്കേറില്ലെടാ…. അവൾക്കുള്ളിൽ ഒരു കരട് കിടപ്പുണ്ട്.
കരടോ?
അതെ, അവളുടെ ചേച്ചി എന്ന കരട്. ഞാൻ ദേവയാനിയെ ഭാര്യയായി മനസ്സുകൊണ്ട് സ്വീകരിച്ചുവന്ന തെറ്റായ ധാരണ ഇപ്പോഴും തനുവിന്റെ ഉള്ളിൽ ഉണ്ട്.
എന്നോട് അവൾക്ക് വ്യക്തിപരമായിട്ടാണെന്ന് പറഞ്ഞാൽ പോലും ഒരു അകൽച്ചയും കാണിക്കേണ്ട ആവശ്യമില്ല. എങ്കിലും അവളുടെ ഉള്ളിലെ ആ ഒരു തെറ്റ് ഞാൻ അവളുടെ ചേച്ചിയെ ഇപ്പോഴും മനസ്സിൽ കൊണ്ടുനടക്കുന്നു അല്ലെങ്കിൽ അവളെ ഭാര്യയായി സ്വീകരിച്ചപ്പോൾ ചേച്ചിയെ സ്വീകരിക്കേണ്ടിയിരുന്ന മനസ്സല്ലേ എന്റെത്.
അതിലേക്ക് എങ്ങനെ അവളെ സ്വീകരിച്ചിരുന്നു അങ്ങനെയൊക്കെയുള്ള കുറേ തെറ്റായ ധാരണകൾ ഇപ്പോഴും അവൾക്കുള്ളിൽ ഉണ്ട്.
നീയത് തിരുത്താൻ ശ്രമിച്ചില്ലേ
ഞാനായിട്ട് അത് തിരുത്തില്ല.
എന്റെ ഉള്ളിൽ അവളുടെ കഴുത്തിൽ താലികെട്ടിയ നിമിഷം മുതൽ അവളാണ് എന്റെ ഭാര്യ.
മനസ്സുകൊണ്ട് ഞാനത് എന്നെ അംഗീകരിച്ചു കഴിഞ്ഞുവെന്ന് അവൾ തന്നെ മനസ്സിലാക്കി എടുക്കണം.
അവൾക്കായി ഞാൻ എന്താണ് ചെയ്തു കൊടുക്കാതിരിക്കുന്നത്, അവളുടെ എല്ലാ ഇഷ്ടങ്ങളും ആഗ്രഹങ്ങളും അവൾ അറിഞ്ഞും അറിയാതെയും ഞാൻ ചെയ്തു കൊടുക്കുന്നുണ്ട്.
എന്നിട്ട് പോലും അവൾക്കുള്ളിൽ അങ്ങനെ ഒരു കരട് കിടക്കുന്നത് അവൾ തന്നെ നിൽക്കേണ്ടതാണ്.
ഒരു രീതിയിലും അവളുടെ ചേച്ചിയാണ് എന്റെ ഭാര്യയായി വരേണ്ടിയിരുന്നതെന്നും വിചാരിച്ചിരിക്കുകയാണ് ഞാനെന്ന് അവൾക്ക് തോന്നും വിധം ഇതുവരെ ഞാൻ പറയുകയോ പ്രവർത്തിക്കുകയോ ചെയ്തിട്ടില്ല.
എന്നിട്ടും അവളുടെ വിചാരം അങ്ങനെയാണെങ്കിൽ അതിൽ ഞാൻ എന്ത് ചെയ്യാനാ?
എന്നും ഇങ്ങനെ രണ്ടായി നിൽക്കാനാണ് നിങ്ങളുടെ തീരുമാനം?
അല്ല
എങ്കിൽ അതിനു നീ തന്നെ മുൻകൈയെടുത്ത് മുന്നോട്ട് ഇറങ്ങണമെടാ.
ഈ ന്യായമൊന്നും എനിക്ക് അംഗീകരിക്കാൻ കഴിയുന്നില്ല.
എന്റെയും നിന്റെയും വിവാഹം ഒരേ പന്തലിൽ ഒരേ സമയം നടന്നതാണ്.
എന്റെ ജീവിതം ഞാൻ ആരംഭിച്ചു കഴിഞ്ഞു.
നീ ഇങ്ങനെ വീണ്ടും ഒറ്റയായി നിൽക്കുന്നത് കാണാൻ കഴിയുന്നില്ല.
നിനക്ക് മുമ്പേ ഞാനൊരച്ഛൻ ആയാൽ അത് എല്ലാവർക്കും സന്തോഷം ആകുമെങ്കിലും എനിക്ക് ഒരിക്കലും മനസ്സറിഞ്ഞതിൽ സന്തോഷിക്കുവാൻ ആവില്ല.
ഒന്നുമില്ലെങ്കിലും നിന്റെ ജീവിതം തുടങ്ങിയെന്നെങ്കിലും എനിക്ക് സമാധാനിക്കാം ഒരു വഴിയുമില്ല.
അതെങ്കിലും തുടങ്ങിയെങ്കിൽ അതോർത്തെങ്കിലും എനിക്ക് സന്തോഷിക്കാമായിരുന്നു.
നീ വിഷമിക്കേണ്ടെടാ… ഒക്കെയും ശരിയാവും അവളിപ്പോ വരും. ഞാൻ അങ്ങോട്ട് ചെല്ലട്ടെ
ശിവയുടെ സങ്കടം കേട്ട് രുദ്രൻ അവനെയൊന്ന് സമാധാനിപ്പിച്ചിട്ട് മുറിക്ക് പുറത്തേക്ക് ഇറങ്ങി. അവനെ കാത്തു അവിടെ മാധു നിൽപ്പുണ്ടായിരുന്നു.
എന്താ മോളെ ഞാൻ ഉള്ളതുകൊണ്ടാണോ അകത്തേക്ക് കയറാഞ്ഞേ?
ഞാൻ രുദ്രേട്ടനെ നോക്കി നിൽക്കുകയായിരുന്നു .
എന്താ മോളെ ഇനി എന്തെങ്കിലും ആവശ്യമുണ്ടോ?
രുദ്രേട്ടന് അവളോട് ദേഷ്യം വല്ലതുമുണ്ടോ??
ഇല്ല എന്താ അങ്ങനെ ചോദിച്ചേ ?
അവൾക്ക് വിവാഹത്തെക്കുറിച്ച് ഒരുപാട് സങ്കൽപ്പങ്ങൾ ഉണ്ടായിരുന്നു എങ്കിലും ഇത്രയും വേഗം ഇങ്ങനെ ഒരു സാഹചര്യത്തിൽ വിവാഹം കഴിക്കേണ്ടി വരും എന്ന് അവൾ വിചാരിച്ചിരുന്നില്ല മാത്രവുമല്ല ചേച്ചിയുടെ ഭർത്താവായി കാണേണ്ട ഒരാളെ സ്വന്തം ഭർത്താവായി സ്വീകരിക്കപ്പെട്ടു അത് ഉൾക്കൊള്ളുവാൻ ഇനിയും സമയം വേണമെന്ന് തോന്നുന്നു.
ഞാൻ അവൾക്ക് വേണ്ടി എത്രവേണമെങ്കിലും സമയം കൊടുക്കുവാൻ തയ്യാറാണ്. മോൾക്ക് എന്നെ വിശ്വസിക്കാം
മറുപടിയൊന്നും പ്രതീക്ഷിക്കാതെ മാധുവിന്റെ തലയിൽ ഒന്നു തലോടി മുറിയിലേക്ക് ചെന്നു ഫ്രഷ് ആയി ബാൽക്കണിയിലേക്ക് ചെന്നപ്പോൾ തനു ബാൽക്കണിയുടെ ഒരു മൂലയിൽ ഇരുന്നു ഏതോ ഒരു ബോട്ടിൽ ആർട്ട് ചെയ്തിരുന്ന ബാക്കി പൂർത്തിയാക്കുകയായിരുന്നു.
താൻ തിരക്കിലാണോ?
പുറകിൽ വന്നുനിന്ന് രുദ്രൻ ചോദിച്ചത് കേട്ട് തനു ആദ്യമൊന്ന് ഞെട്ടി.
രുദ്രനെ കണ്ടതും ചാടി എഴുന്നേറ്റു.
ഇല്ല ഞാൻ തിരക്കിലല്ല പറഞ്ഞോളൂ
എന്നാൽ റൂമിലേക്ക് വരു
പോരും വഴി ബാൽക്കണി ഡോർ അടച്ചേക്കു തിരിഞ്ഞു നടക്കുന്നതിനിടയിൽ ഓർമിപ്പിച്ചു ശേഷം തിരിച്ചുപോയി ഡോർ അടച്ച് അവന് പുറകിലായി നിന്നു.
പ്രോഗ്രാം പ്രാക്ടീസ് ഒക്കെ കഴിഞ്ഞോ
ഏറെക്കുറെ, എങ്കിലും ഒരു ടെൻഷൻ.
ഹേയ്… റിലാക്സ്, ടെൻഷൻ വേണ്ട, കൂൾ ആയി മുന്നോട്ട് പോകണം.
മ്മ്….
ഇയാൾക്ക് എന്തെങ്കിലും എന്നോട് പറയാനുണ്ടോ?
പ്രസിഡന്റ് എടുത്തടിച്ച് പോലുള്ള ചോദ്യത്തിൽ തനു ആദ്യം ഒന്ന് പകച്ചെങ്കിലും സ്ഥിരമായുള്ള ചിരിയോടെ അവൾ കണ്ണ് ചിമ്മി കാണിച്ചു.
ഇല്ല എനിക്ക് വേറെ ഒന്നും പറയാനില്ല ദേവേട്ടന് എന്നോട് എന്തെങ്കിലും പറയാനുണ്ടോ?
നമ്മുക്ക് ഒന്നിച്ചു മുന്നോട്ടു ജീവിക്കാൻ കഴിയില്ലെന്ന് തോന്നുന്നുണ്ടോ ഇയാൾക്ക്?
രുദ്രന്റെ ആ ചോദ്യത്തിൽ തനു ആകെയൊന്ന് ഞെട്ടി.
താൻ സ്വപ്നത്തിൽ പോലും അങ്ങനെ ഒന്ന് ചിന്തിച്ചിട്ടില്ല, ഒരിക്കലും വേർ പിരിയാനോ മറ്റൊരു ജീവിതമൊ ആലോചിച്ചിട്ടുപോലും ഇല്ല.
ദേവേട്ടന് എന്നെ വേണ്ടാന്നാണോ?
മറ്റൊരു മറുപടി കാതോർത്തിരുന്ന രുദ്രന് തനുവിന്റെ മറുചോദ്യം ഇതാകുമെന്ന് പ്രതീക്ഷിച്ചില്ല.
എസ്ക്യൂസ് മീ….
ദേവേട്ടന് എന്നെ വേണ്ടാന്നാണോ? തനു ചോദ്യം വീണ്ടും ആവർത്തിച്ചു.
അങ്ങനെ ഉദ്ദേശിച്ചല്ല ഞാൻ സംസാരിച്ചത്.
നമ്മൾ തമ്മിൽ സംസാരിച്ചിട്ട് ഒരുപാട് ആയി. ഫ്രണ്ട്സ് ആണെന്ന് പറഞ്ഞിട്ടും എന്തൊക്കെയോ ഒരു മറ നമുക്കിടയിൽ ഉണ്ട്. താൻ മുൻകൈ എടുത്താലേ അതിനൊരു തീരുമാനം ഉണ്ടാകു, എന്തിനും ഞാൻ ഉണ്ട് കൂടെ. പിന്നെ ഇനി ഈ രുദ്രന്റെ ജീവിതത്തിൽ എന്റെ ജീവനായി രണ്ടാമതൊരു പെണ്ണ് വരുന്നുണ്ടേൽ അത് നിന്റേം എന്റേം ചോരയിൽ ഉണ്ടാകുന്ന ആദ്യത്തെയോ രണ്ടാമത്തെയോ പെൺ കുഞ്ഞ് ആയിരിക്കും.
അത്രയും പറഞ്ഞിട്ട് പോയി കിടന്നുറങ്ങാൻ പോകുന്നവനെ കണ്ണിമ ചിമ്മാതെ നോക്കി നിന്നുപോയവൾ.
അവസാനം പറഞ്ഞ കാര്യങ്ങൾ ഒന്നുകൂടെ ഓർത്തതും അറിയാതെ അവളുടെ കവിളുകൾ ചുമന്നു. ഒപ്പം പേരറിയാത്തൊരു നാണം മുളപൊട്ടി.
അപ്പൊ ദേവേട്ടന്റെ ജീവിതത്തിലെ ആദ്യത്തെ പെണ്ണ് ഞാൻ ആണെന്നല്ലേ ആ പറഞ്ഞതിന്റെ അർത്ഥം. ഒപ്പം രണ്ട് കുട്ടികൾ വേണമെന്നും.
ഭഗവാനെ….. ഇനിയൊരു ജീവിതം തുടങ്ങാൻ ആരും തടസം ആവില്ലെന്നാണോ ഈ പറഞ്ഞതിന് സാരം.
അമിതമായി സന്തോഷിക്കാനോ ആഹ്ലാദിക്കാനോ പേടിയാണ്.
ഓരോന്നും ഓർത്തവൾ കൈയിൽ ഉണ്ടായിരുന്ന കുറച്ചു പെയ്ന്റും മറ്റും കഴുകി കളഞ്ഞു ഒന്ന് ഫ്രഷ് ആയി ലൈറ്റ് വെയ്റ്റായ ഒരു നൈറ്റ് ഡ്രസും ഇട്ട് കണ്ണാടിക്ക് മുന്നിൽ വന്നു നെറ്റിയിലെ പൊട്ട് കണ്ണാടിയിൽ തൊട്ടു. തോർത്തുകൊണ്ട് മുഖം തുടച്ചു, മുടിയൊന്നാകെ വാരി ഉച്ചിയിൽ കെട്ടി. ലൈറ്റ് ഓഫ് ചെയ്തു ഡിം ലൈറ്റ് ഓൺ ചെയ്തു അവനരികിലേക്ക് ചെന്നു കിടന്നു.
കണ്ണടച്ചു കിടന്നവൻ ഒളികണ്ണാലെ എല്ലാം കാണുന്നുണ്ടായിരുന്നു.
സ്വന്തമായി ഒരു റും, അതിനുള്ളിൽ അനുവാദം ഇല്ലാതെ ആർക്കും പ്രവേശനം ഇല്ലായിരുന്നു.
ഇന്നിപ്പോൾ മുറിക്കും കണ്ണാടിക്കും വരെ മറ്റൊരു അവകാശി ഉണ്ടായിരിക്കുന്നു. സ്പ്രെയും ഹെയർ ജെല്ലും ഉൾപ്പെടെ ജെൻസിന്റെ സാധനങ്ങൾ നിറഞ്ഞയിടം പകുതി വുമൺസ് ആക്സസറിസ് കൊണ്ട് നിറഞ്ഞിരിക്കുന്നു. കാലങ്ങൾ നീങ്ങുമ്പോൾ കുഞ്ഞിപ്പിള്ളേരുടെ സാധനങ്ങൾ സ്ഥാനം പിടിക്കും.
ആ ഓർമയിൽ അവനൊന്നു ചിരിച്ചു. അവനു മാത്രം കേൾക്കാൻ പാകത്തിനൊരു ചിരി.
💞
തുടരും…….




