Karimizhi

The World of Malayalam Stories

Malayalam short stories

ഒരു പുഞ്ചിരിയോടെ അവൻ തള്ള വിരൽ ഉയർത്തിക്കാണിച്ചു.

വാടകയ്ക്കൊരു ഭർത്താവിനെ കിട്ടുന്ന രാജ്യമുണ്ടെന്നും യാതൊരു എഗ്രിമെൻ്റുമില്ലാതെ മടുക്കുന്നത് വരെ ഭാര്യാഭർത്താക്കൻമാരായി ജീവിക്കാമെന്നും വേണ്ടന്ന് തോന്നുമ്പോൾ അത് വരെയുള്ള ഫീസ് കൊടുത്ത് വാടക ഭർത്താവിനെ ഒഴിവാക്കാമെന്നുമുള്ള വാർത്ത നാട്ടിലുള്ളപ്പോൾ , മുമ്പെവിടെയോ വായിച്ചത് അവളുടെ ഓർമ്മയിൽ തെളിഞ്ഞ് വന്നു

സാമ്പത്തികമായി ഉയർന്ന നിലയിൽ ജീവിക്കുന്നവരും ഒറ്റപ്പെട്ട് ജീവിക്കുന്നവരുമായ സ്ത്രീകളാണ് കൂടുതലായി ഈ സർവ്വീസ് ഉപയോഗിക്കുന്നതെന്നും അന്ന് ആ പോസ്റ്റിലുണ്ടായിരുന്നു .

ഓരോന്നും ചിന്തിച്ച് കൊണ്ടവൾ
ലേഡീസ് അണ്ടർ ഗാർമെൻ്റ്സിൻ്റെ
ഡിപ്പാർട്ട്മെൻ്റിലേയ്ക്ക് കയറി.

പർച്ചേസ് പൂർത്തിയാക്കി തിരിച്ചിറങ്ങുമ്പോൾ ജോക്കിയുടെ
കൈയ്യിൽ നിന്നും അവൻ്റെ നമ്പർ വാങ്ങിയിട്ട് അവളൊരു മിസ്സ്ഡ് കോള് ചെയ്തു

എന്നെങ്കിലും ഒരാവശ്യം വന്നാൽ
ഞാൻ വിളിക്കും , നീയെന്നെ സഹായിക്കണേടാ ജോക്കീ ,,

കുറഞ്ഞ സമയം കൊണ്ട്
തനിയ്ക്കൊരു ഇൻ്റിമേറ്റ് ഫ്രണ്ടിനെ കിട്ടിയ സന്തോഷത്തിൽ, സ്വാതന്ത്ര്യത്തോടെയാണ് അവൾ, അവനോട് സംസാരിച്ചത്.

ഒരു പുഞ്ചിരിയോടെ അവൻ
തള്ള വിരൽ ഉയർത്തിക്കാണിച്ചു.

###################

അന്നവൾക്ക് നൈറ്റ് ഡ്യൂട്ടി ഉണ്ടായിരുന്നു

പതിവിലും വ്യത്യസ്തമായി
കാഷ്വാലിറ്റിയിൽ അന്ന് തിരക്ക്
കുറവായിരുന്നു, കൂടെയുള്ളത്
നേപ്പാള്കാരിയും ,ബംഗ്ളാദേശ്
കാരിയുമൊക്കെയായത് കൊണ്ടും, അവരുടെ പരുക്കൻ സ്വഭാവമായത് കൊണ്ടും, അവരുമായി എലിസബത്തിന് അത്രവലിയ അടുപ്പമുണ്ടായിരുന്നില്ല.

അവൾക്കവിടെ ആകെയുള്ള
ഫ്രണ്ട്ഷിപ്പെന്ന് പറയുന്നത് ,മലപ്പുറത്ത് കാരിയായ സെയ്ത്തൂനുമായിട്ട് മാത്രമാണ്

വെറുതെയിരുന്ന് ബോറടിച്ചപ്പോഴാണവൾ
നെറ്റ് ഓൺ ചെയ്തത് .

മെസ്സഞ്ചറിൽ തുരുതുരെ വന്ന് കൊണ്ടിരുന്ന മെസ്സേജുകൾ പതിവ് പോലെ അവഗണിച്ച് കൊണ്ട് വാട്സ് ആപ്പിലേയ്ക്ക് കടന്നപ്പോഴാണ് ,ഏറ്റവും മുകളിലായി കിടക്കുന്ന ഒരു ഹായ് അവൾ ശ്രദ്ധിച്ചത്

അത് താൻ പുതുതായി സേവ് ചെയ്ത ജോക്കിയുടെ DP ആണെന്നറിഞ്ഞപ്പോൾ ഉത്സാഹത്തോടെയവൾ ഹലോ പറഞ്ഞു

ഉറങ്ങിയില്ലേ?

അവൻ്റെ ചോദ്യം

ഇല്ല നൈറ്റ് ഡ്യൂട്ടിയിലാണ്, താനോ ?

എൻ്റെ ഡ്യൂട്ടി കഴിഞ്ഞു , എങ്കിലും ഞാനുറങ്ങുമ്പോൾ താമസിക്കും

അവൻ മറുപടി പറഞ്ഞു

അപ്പോൾ നാട്ടിലേക്കുള്ള വിളിയൊക്കെ കഴിഞ്ഞോ ? പൊണ്ടാട്ടിക്ക് എന്തുണ്ട് വിശേഷം ? മക്കളെത്രയുണ്ട്

ഒറ്റശ്വാസത്തിൽ അവൾ കുശലം ചോദിച്ചു

അയ്യോ ഞാൻ കല്യാണമൊന്നും കഴിച്ചിട്ടില്ല എനിക്കവിടെ അമ്മച്ചിയും രണ്ട് സഹോദരിമാരുമാണുളളത് ,അപ്പച്ചൻ നേരത്തെ മരിച്ച് പോയത് കൊണ്ട് ഉത്തരവദിത്വം മുഴുവൻ ,എൻ്റെ തലയിലായി, അങ്ങനെയാണ്, ഞാനീ സൂപ്പർ മാർക്കറ്റിലെ ജോലിയ്ക്ക് വന്നത് ,അത് കൊണ്ട് രണ്ട് വർഷം മുമ്പ്, മൂത്ത സഹോദരിയെ വിവാഹം കഴിപ്പിച്ചു, അതിൻ്റെ കുറച്ച് കടം ബാക്കിയുണ്ട് ,പിന്നെ ഇളയ സഹോദരിയുടെ കല്യാണക്കാര്യവും ഇനി നോക്കണം, എല്ലാം കഴിയുമ്പോൾ ,എൻ്റെ നല്ല പ്രായം കഴിഞ്ഞ് പോകും , മിക്കവാറും ഞാൻ ക്രോണിക് ബാച്ചിലറാവാനാണ് സാധ്യത

ചിരിയോടെ അയാൾ പറഞ്ഞപ്പോൾ അവൾക്ക് സഹതാപം തോന്നി.

അപ്പോഴേക്കും ഒരു ആക്സിഡൻ്റ് കേസ്സ് വന്നിട്ടുണ്ടെന്നും വേഗം റെഡിയാവണമെന്നും പറഞ്ഞ് ,ഡോക്ടറുടെ നിർദ്ദേശം വന്നപ്പോൾ എലിസബത്ത് പെട്ടെന്ന് ഫോൺ ഓഫാക്കിവച്ച് അലർട്ടായി

####################

പിറ്റേന്ന് ഡ്യൂട്ടി കഴിഞ്ഞ് ക്ഷീണിതയായാണ് അവൾ റൂമിൽ തിരിച്ചെത്തിയത് വിശപ്പുണ്ടായിട്ടും ഉറക്കക്ഷീണം കാരണം യൂണിഫോം മാറ്റി ചൂട് വെളളത്തിൽ ദേഹം കഴുകിയിട്ട് അവൾ വേഗം കട്ടിലിൽ കയറി കിടന്നു

കിടന്നയുടനെ ഉറങ്ങിപ്പോയ എലിസബത്ത് എഴുന്നേല്ക്കുമ്പോൾ ഉച്ച കഴിഞ്ഞിരുന്നു കലശലായ വിശപ്പിനെ അതിജീവിക്കാൻ തത്ക്കാലത്തേയ്ക്കവൾ ഫ്രിഡ്ജിലിരുന്ന ബ്രഡും ജാമും എടുത്ത് കഴിച്ചു

ടീമേക്കറിൽ ഉണ്ടാക്കിയ ചൂട് ചായ മൊത്തി കുടിക്കുന്നതിനിടയിൽ അവൾ വീണ്ടും നെറ്റ് ഓൺ ചെയ്തു.

അവൾ പ്രതീക്ഷിച്ചിരുന്നത് പോലെ വാട്സ് ആപിൽ ജോക്കിയുടെ മെസ്സേജ് അവളുടെ മറുപടി കാത്ത് കിടപ്പുണ്ടായിരുന്നു

Rent a husband നെ ആവശ്യമുണ്ടെങ്കിൽ പറയാൻ മടിക്കണ്ട കെട്ടോ?

അങ്ങനെയൊരു മെസ്സേജും പൊട്ടിച്ചിരിക്കുന്ന ഒരു ഇമോജിയുമായിരുന്നു അവനയച്ചത്

അത് കണ്ട് അവളുടെ മുഖത്തൊരു പുഞ്ചിരി വിടർന്നു ,

അങ്ങനൊരു പരസ്യം കണ്ടപ്പോൾ കൗതുകം തോന്നിയെങ്കിലും അതിനെ കുറിച്ച് വിശദമായി അറിഞ്ഞപ്പോൾ ആ പാശ്ചാത്യ സംസ്‌കാരത്തോട് പൊരുത്തപ്പെടാൻ അവൾക്ക് വൈമനസ്യം തോന്നി

ലിവിങ് ടുഗതറാണ് കുറച്ചൂടെ ബെറ്റർ
അതാവുമ്പോൾ കുറച്ച് കാലത്തേയ്ക്കെങ്കിലും പരസ്പരം പരിധികൾ ഇല്ലാത്ത സ്നേഹമുണ്ടാവും
പൊരുത്തപ്പെടാൻ കഴിഞ്ഞില്ലെങ്കിൽ എപ്പോൾ വേണമെങ്കിലും ഉപാധികളൊന്നുമില്ലാതെ രണ്ട് വഴിക്ക് പിരിഞ്ഞ് പോവുകയും ചെയ്യാം

പക്ഷെ ഈ Rent a husband എന്ന പരിപാടിയിൽ ഹസ്ബൻ്റായി വരുന്നയാൾ അയാളുടെ വരുമാനത്തിന് വേണ്ടി മാത്രം യാന്ത്രിക്രമായി പ്രവർത്തിക്കുന്ന ഒരു റോബോട്ട് മാത്രമായിരിക്കും അയാൾക്ക് ആരോടും കമ്മിറ്റ്മെൻ്റ്സ് ഉണ്ടാവില്ല

മറുപടിയൊന്നും പറയാതെ എലിസബത്ത് ആലോചനയിൽ മുഴുകിയിരുന്നപ്പോൾ അവൻ്റെ മെസ്സേജ് വീണ്ടും വന്നു

ഞാനും ആ കമ്പനിയിലെ ഒരു മെമ്പറാണ് കെട്ടോ ? വേറൊന്നുമല്ല ഈ സൂപ്പർ മാർക്കറ്റിൽ നിന്ന് കിട്ടുന്ന ശമ്പളം ഒന്നിനും തികയുന്നില്ല ഇളയ സഹോദരിയുടെ വിവാഹം അടുത്ത വർഷമെങ്കിലും നടത്തണമെന്നാണ് അമ്മച്ചി പറയുന്നത് അത് കൊണ്ടാണ് ഈ ജോലി കൂടെ ഞാൻ തിരഞ്ഞെടുത്തത് , പക്ഷേ ഇത് വരെ കമ്പനി എനിക്കൊരു അവസരം തന്നിട്ടില്ല നല്ലൊരു കസ്റ്റമർ വരട്ടെ എന്നാണവർ എന്നോട് പറഞ്ഞത്, if you don’t mind , താത്പര്യമുണ്ടെങ്കിൽ ആ ഒരു അവസരം എനിയ്ക്ക് തന്നൂടെ ?

ആ മെസ്സേജ് വായിച്ച എലിസബത്തിന് ആശ്ചര്യം തോന്നി. ഇത്ര പെട്ടെന്ന് ജോക്കി തന്നോടിങ്ങനെ സംസാരിക്കുമെന്ന് അവൾ കരുതിയില്ല, ഒരു പക്ഷേ അവന് ക്യാഷിന് അത്ര അത്യാവശ്യമുള്ളത് കൊണ്ടാവാം

അവൾക്ക് അവനോട് സഹതാപമാണ് തോന്നിയത്

കുറെ നാളുകളായുള്ള ഒറ്റപ്പെട്ടുള്ള ജീവിതം പലപ്പോഴും വിരസതയാർന്നപ്പോൾ, ഒരു കൂട്ട് വേണമെന്നവൾ , ചിന്തിച്ചിട്ടുണ്ട്

ജോബിൻ്റെ കൂടെയുള്ള ദാമ്പത്യ ജീവിത്തിലുണ്ടായ തിരിച്ചടികളിൽ നിന്നും ഇനിയൊരു വിവാഹ ജീവിതമേ വേണ്ട എന്ന തീരുമാനമെടുത്തിരുന്ന അവൾക്ക് പക്ഷേ ഇപ്പോൾ ഒരു ഇണയെ വേണമെന്ന് ഇടയ്ക്കിടെ തോന്നാറുണ്ട്

തന്നെ ആത്മാർത്ഥമായി സ്നേഹിക്കാനും, തൻ്റെ പ്രൊഫഷനെ അംഗീകരിക്കുന്ന, തൻ്റെ ഇഷ്‌ടാനിഷ്ടങ്ങൾക്ക് കൂട്ട് നില്ക്കുന്ന, തുറന്ന മനസ്സുള്ള ഒരു പുരുഷനെ കാണുകയാണെങ്കിൽ, അയാളുമൊത്തൊരു ജീവിതം, ലിവിങ് ടുഗതറായി തുടങ്ങണമെന്ന് അവൾ പലപ്പോഴും ചിന്തിച്ചിരുന്നു.

പക്ഷേ ഇപ്പോൾ മറ്റൊരു തരത്തിൽ തൻ്റെ ജീവിതത്തിലേയ്ക്ക് അവിവാഹിതനായൊരു പുരുഷൻ കടന്ന് വരാൻ താല്പര്യപ്പെട്ട് നില്ക്കുമ്പോൾ ,അവനോട് എന്ത് പറയന്നമെന്ന് അവൾക്ക് ഒരു കൺഫ്യൂഷനുണ്ടായി.

കാരണം, അവൻ വരുന്നത്, താൻ കൊടുക്കുന്ന കൂലിക്കുള്ള, ജോലി ചെയ്യാൻ മാത്രമാണ്, താൻ ആഗ്രഹിച്ചൊരു പുരുഷനാകാൻ, അവന് കഴിയുമോ ?

അവളുടെ ഉപബോധമനസ്സ്
സംശയം പ്രകടിപ്പിച്ചു

എന്താ കഴിഞ്ഞാല് ? വരുന്നത് തൻ്റെ അടുത്തേയ്ക്കല്ലേ? താൻ കൊടുക്കുന്നത് ആത്മാർത്ഥ സ്‌നേഹമാണെങ്കിൽ അത് താൻ അവനെ ബോധ്യപ്പെടുത്തിയാൽ
Rent a husband എന്ന സ്‌റ്റാറ്റസിൽ നിന്നും എന്നെന്നേയ്ക്കുമായി തൻ്റെ ഹസ്ബൻ്റാക്കി മാറ്റാൻ തനിക്ക് കഴിയില്ലേ?

അവൾ പതിയെ തൻ്റെ താളം തെറ്റിയ മനസ്സിലേയ്ക്ക് ആത്മവിശ്വാസം നിറച്ചിട്ട് ജോക്കിയ്ക്ക് മറുപടി എഴുതി.

നാളെ പാർക്ക് അവന്യൂവിലുള്ള നിസാൻ ബേക്കറിയിലേയ്ക്ക് ഒന്ന് വരാൻ പറ്റുമോ?

മെസ്സേജ് സെൻഡ് ചെയ്തിട്ട് അവൻ്റെ മറുപടിക്കായി അവൾ കാത്തിരുന്നു

തീർച്ചയായും, വൈകുന്നേരം ഏഴ് മണിക്ക് മതിയല്ലോ ?അപ്പോഴേക്കും എൻ്റെ ഡ്യൂട്ടി കഴിയും ,

അവൻ്റെ മെസ്സേജിന് ലൗ ചിഹ്നത്തിൻ്റെ ഇമോജി സഹിതം അവൾ ഓകെ പറഞ്ഞു.

###############

പിറ്റേന്ന് ബേക്കറിയിലേയ്ക്കവൾ എത്തുമ്പോൾ ജോക്കി അവളെ കാത്തിരിപ്പുണ്ടായിരുന്നു

ഇയാൾക്കെന്താ വേണ്ടത് ചായയോ കോഫിയോ ?

അയാളുടെ എതിർവശത്തിരുന്ന് കൊണ്ട് എലിസബത്ത് ചോദിച്ചു

കൂൾ ഡ്രിങ്ക്സ് എന്തേലും മതി

അവൻ പുഞ്ചിരിയോടെ പറഞ്ഞു.

രണ്ട് തണുത്ത പെപ്സി,ഓർഡർ ചെയ്തിട്ട് അവൾ അവൻ്റെ കണ്ണുകളിലേയ്ക്ക് നോക്കി,
അവളുടെ ചൂഴ്ന്ന നോട്ടം താങ്ങാനാവാതെ, അവൻ തെരുവിലേയ്ക്ക് മുഖം വെട്ടിച്ചു.

മുഖവുരയില്ലാതെ ഞാനൊരു കാര്യം പറയട്ടെ? ജോക്കി ഈ ജോലി തെരഞ്ഞെടുത്തത് ,എന്നോടുള്ള ഇഷ്‌ടം കൊണ്ടല്ലെന്നും, വീട്ടിലെ ബുദ്ധിമുട്ട് കൊണ്ട് സാമ്പത്തികാവശ്യത്തിന് വേണ്ടിയാണെന്നും, പറഞ്ഞല്ലോ ? അങ്ങനെയെങ്കിൽ, ജോക്കിയുടെ സഹോദരിയുടെ വിവാഹാവശ്യത്തിനുള്ള , പണം ഞാൻ ഒരുമിച്ച് തന്നാൽ, ജോക്കിക്ക് എൻ്റെ യഥാർത്ഥ ഭർത്താവായി കൂടെ ?
വേറൊന്നുമല്ല, ഞാൻ ഡിവോഴ്‌സായി നില്ക്കുന്ന ഒരാളാണ് , കുറച്ച് നാളായി ഒരു ആൺ കൂട്ട് വേണമെന്ന് എനിയ്ക്ക് തോന്നി തുടങ്ങിയിട്ട്, പക്ഷേ, അതിന് പറ്റിയൊരു പുരുഷനെ കണ്ടെത്താൻ, എനിക്കിത് വരെ കഴിഞ്ഞിരുന്നില്ല ,കഴിഞ്ഞ ദിവസം മുതൽ, ജോക്കിയുമായി സംസാരിച്ച് തുടങ്ങിയപ്പോൾ, താൻ പാവം പിടിച്ചൊരു നാട്ടിൽ പുറത്ത്കാരനാണെന്നും ,
കളങ്കമില്ലാത്തവനാണെന്നും മനസ്സിലായി, മാത്രമല്ല ,ജോക്കി, വേറെ വിവാഹവും കഴിച്ചിട്ടില്ല , എന്ത് കൊണ്ടും ഞാനാഗഹിച്ച പോലെ, ഒരു നല്ല ഭർത്താവാകാൻ ജോക്കിക്ക് കഴിയുമെന്നാണ് ,
ഞാൻ വിശ്വസിക്കുന്നത്,
പെട്ടെന്നൊരു മറുപടി പറയണ്ടാ , നന്നായി ആലോചിച്ചിട്ട് പറഞ്ഞാൽ മതി ,

അവൾ പറഞ്ഞത് കേട്ട്, അന്തം വിട്ടിരിക്കുകയായിരുന്നു, സാംസൺ വർഗ്ഗീസെന്ന , ജോക്കി,

അപ്പോഴേക്കും , വെയിറ്റർ രണ്ട് പെപ്സി ബോട്ടിലുകളുമായി വന്നു, അതിലൊന്ന് പൊട്ടിച്ച് ,അവൻ വായിലേയ്ക്ക് കമഴ്ത്തി,
എന്നിട്ട് വലിയ ഒരു ഏമ്പക്കവും വിട്ടു.

എലിസബത്ത്, എന്നെ തെറ്റിദ്ധരിച്ചിരിക്കുകയാണ് ,എന്നെ മാത്രമല്ല, താൻ കഴിഞ്ഞ ദിവസം, അവിടെ കണ്ട ആ പരസ്യവാചകത്തെയും തെറ്റായ രീതിയിലാണ് വ്യാഖ്യാനിച്ചിരിക്കുന്നത്
എടോ , Rent a husband എന്ന് വച്ചാൽ വാടകയ്ക്കൊരു ഭർത്താവിനെ കിട്ടുമെന്നല്ല , സ്ത്രീകൾ ഒറ്റയ്ക്ക് താമസിക്കുന്ന ഫ്ളാറ്റുകളിലും മറ്റും , സാധാരണ ഒരു വീട്ടിൽ ഭർത്താവ് ചെയ്യുന്ന ജോലികളായ, ഈ സീലിംഗ് ഫാൻ ക്ളീനിങ്ങ് , ഭാരമേറിയ ഫർണിച്ചറുകൾ സ്ഥാനം മാറ്റിയിടുക, പെയിൻ്റിങ്ങ് ,ചെറിയ ഇലക്ട്രിക് പ്ളംബിങ് വർക്കുകൾ, തോട്ടം വെടിപ്പാക്കൽ തുടങ്ങിയ ജോലികൾ ചെയ്യുന്ന സേവനത്തിനെയാണ് ഈ നാട്ടിൽ ആ പേരിൽ വിളിക്കുന്നത്, അല്ലാതെ താനുദ്ദേശിക്കുന്നത് പോലെ, ഛെ !

ജോക്കിയുടെ വിശദീകരണം കേട്ട് ,ചൂളിപ്പോയ പ്രിയമോളെന്ന എലിസബത്ത്, തല ഉയർത്താനാവാതെ ജാള്യതയോടെ ഇരുന്നു.

I am really sorry 😔

ഹേയ് അത് സാരമില്ലടോ , ഇത് എല്ലാർക്കും പറ്റുന്ന അബദ്ധമാണ് , Leave it ”
എങ്കിൽ വരൂ നമുക്ക് കുറച്ച് നടക്കാം,

ഡൗണായി പോയ പ്രിയമോളെയും കൊണ്ട് , അയാൾ തൊട്ടടുത്ത ബീച്ചിലേയ്ക്ക് നടന്നു.

മൂഡ് ഔട്ടായോ ?

തിരക്ക് കുറഞ്ഞ സ്ഥലത്ത്, തിരമാലകളെ നോക്കി, ഒന്നും മിണ്ടാതെ നിന്ന അവളുടെ അരികിൽ ചെന്നിട്ട് അയാൾ ചോദിച്ചു.

ഹേയ് സാരമില്ല, പതിയെ മാറിക്കൊള്ളും

അത് പറയുമ്പോൾ അവളുടെ മിഴികളിൽ നനവ് പടർന്നത് നിയോൺ ബൾബിൻ്റെ വെളിച്ചത്തിൽ അവൻ കണ്ടു.

നേരത്തെ പറഞ്ഞത് കാര്യമായിട്ടാണോ?

അവൻ അവളോട് ചോദിച്ചു

എന്ത് ?

ആകാംക്ഷയോടെ അവളവൻ്റെ
മുഖത്ത് നോക്കി.

അല്ലാ , ഈ ഒറിജിനൽ ഭാര്യാഭർത്താക്കൻമാരായി
ജീവിക്കാമെന്ന് പറഞ്ഞത് ?

അവൻ കടലിലേയ്ക്ക് നോക്കി ചോദിച്ചു

ആണെങ്കിൽ ?

അല്ല ആണെങ്കിൽ വിവാഹം കഴിക്കാൻ ഞാനും തയ്യാറാണ് അത് താനെനിക്ക് പണം തന്ന് സഹായിക്കാം എന്ന് പറഞ്ഞത് കൊണ്ടല്ല നമ്മളാദ്യം കണ്ടപ്പോഴെ എനിയ്ക്ക് തന്നെ ഒത്തിരി ഇഷ്‌ടപ്പെട്ടിരുന്നു സ്വന്തമായി കിട്ടിയിരുന്നെങ്കിലെന്ന് ഒരുപാടാഗ്രഹിക്കുകയും ചെയ്തിരുന്നു പക്ഷേ വെറുമൊരു സെയിൽസ്മാനായ എനിയ്ക്ക് ,അതിനുള്ള യോഗ്യതയില്ലെന്ന് തോന്നിയത് കൊണ്ടാണ് ,അന്ന് തുറന്ന് പറയാതിരുന്നത് ,ഇപ്പോൾ പ്രിയമോളത് പറഞ്ഞപ്പോൾ, എനിയ്ക്ക് കോൺഫിഡൻസുണ്ടായി,
അതാണ് ഇത്ര ധൈര്യത്തോടെ ചോദിച്ചത്,
will you marry me ?

അത് കേട്ടവൾ പൊട്ടിച്ചിരിച്ചു.

അത് ചോദിക്കേണ്ടത് ഞാനല്ലേ?

അവളുടെ ആ തുറന്ന ചിരിയിൽ എല്ലാമുണ്ടെന്ന് മനസ്സിലായ ജോക്കി, അവളുടെ നേരെ തൻ്റെ രണ്ട് കൈകളും നീട്ടി.

തനിക്കൊരു ഇടം കിട്ടിയ സന്തോഷത്തിൽ, അവൻ്റെ നെഞ്ചിലേയ്ക്കവൾ മുഖം പൂഴ്ത്തി.

എന്നെ നിനക്ക് വിശ്വസിക്കാം, സുഖത്തിലും ദുഃഖത്തിലും ഞാൻ നിന്നോടൊപ്പമുണ്ടാവും ,

NB: കഥ ഇഷ്ടമായാൽ കമൻ്റ്, ലൈക്ക് ചെയ്യാൻ മടിക്കേണ്ട, പിന്നെ ഇതിൻ്റെ ആദ്യഭാഗം വായിക്കാത്തവർക്കായി ,അതിൻ്റെ ലിങ്ക് കമൻ്റ് ബോക്സിൽ പിൻ ചെയ്തിട്ടുണ്ട്.

അവസാനിച്ചു.

തൈപ്പറമ്പൻ .🥰

LEAVE A RESPONSE