15/04/2026

നിശ്വാസങ്ങൾക്കപ്പുറം : ഭാഗം 01

രചന – അശ്വതി അച്ചു

കൊട്ടും മേളവും പൊടിപൊടിക്കുകയാണ്. പൂരപ്പറമ്പ് ആകെ ശബ്ദം മുഖരതമാണ്. ഇടയ്ക്ക് ഇടയ്ക്ക് പൊട്ടുന്ന പടക്കവും… പീപ്പി വിളികളും…. ആനച്ചൂരും… പക്ഷെ അതിനേക്കാൾ മുന്നിൽ നിൽക്കുന്ന മേളവും അവസാന ഘട്ടത്തിൽ എത്തിയിരിക്കുന്നു.ആദിത്യൻ അതിൽ ലയിച്ച് അങ്ങനെ നിന്നു.ടാ മനുഎന്താടാ മല്ലു
മല്ലു നിന്റെസോറി അളിയാ. മഹീന്ദ്ര കാര്യം പറ

ദേ അതല്ലേ ഇന്ന് വിച്ചു പറഞ്ഞു പെങ്കൊച്ച്ഏത്
ദേ അങ്ങോട്ട് നോക്കടാ ആ പീകോക്ക് ചുരിദാർ ഇട്ടു നിൽക്കുന്നില്ലേ ഒരു ബ്ലൂ ഷർട്ടിന്റെ കൂടെനോക്കട്ടെ
അവനും ഒന്ന് തല എത്തിച്ചു നോക്കി. പിറകിൽ ഭാഗിയായി മേടഞ്ഞിട്ട അരക്കൊപ്പം എത്തുന്ന മുടി മാത്രമേ കാണുന്നുള്ളൂ. ആ ബ്ലൂ ഷർട്ട് ഒന്ന് മാറിയാൽ കാണാം. അയാൾ എന്തോ താഴെ പോയത് എടുക്കാൻ കുനിഞ്ഞപ്പോൾ ആണ് അവളെ കണ്ടത്. ആദ്യം കണ്ണിൽ ഉടക്കിയത് നിറയെ പീലികൾ ഉള്ള വിടർന്ന കണ്ണുകൾ ആണ്. കരിമഷി എഴുതി അത് കറുപ്പിച്ചിട്ടുണ്ടായിരുന്നു. നെറ്റിയിൽ തൊട്ടിരുന്ന ഒരു ചെറിയ ചുവന്ന പൊട്ടും ഒരു ചെറിയ കുറിയും. അമ്പലത്തിൽ നിന്ന് വരച്ചത് ആയിരിക്കണം. അവൾ കൂടെ ഉള്ള പെൺകുട്ടിയോട് എന്തോ പറഞ്ഞു ചിരിക്കുകയാണ്. തെളിഞ്ഞു കണ്ട നുണക്കുഴികൾ ആ ചിരി ഏറെമനോഹരംഎന്ന്തോന്നിപ്പിച്ചു.തോന്നൽ ആണോ…. അല്ല ശരിക്കും മനോഹരം തന്നെ.

അല്പം നിറം കുറവാണ് എന്നത് ശരി തന്നെ പക്ഷെ ഇവളെ വേണ്ടെന്ന് വെച്ചവൻ ഏത് കോന്തൻ ആണോ ആവോഎന്തെ മനു നീ വീണോപിന്നെ ഒറ്റ നോട്ടത്തിൽ ഹൃദയം കടന്നു വന്നില്ലേ പെണ്ണ്.
പറഞ്ഞിട്ട് നോക്കിയത് ആദിയുടെ മുഖത്തേക്ക് ആണ്. അവന്റെ മുഖം ദേഷ്യം കൊണ്ട് ചുമന്നിരുന്നു. പൊതുവെ ശാന്തമായ കണ്ണുകൾ ഒന്ന് കുറുകി
അല്ല… ഞങ്ങൾ ചുമ്മാ നോക്കി എന്നേ ഉള്ളൂ. അല്ലേടാ മഹിആ അതെ അതെ

അതും പറഞ്ഞു നോട്ടം മാറ്റി. ആദിഷ് അതെ ദേഷ്യത്തോടെ നോക്കിയ നേരത്ത് തന്നെ ആണ് അവളും നോക്കിയത്. അവന്റെ ദേഷ്യം നിറഞ്ഞ കണ്ണുകൾ തനിക്ക് നേരെ ആണെന്ന് കണ്ടപ്പോൾ അവളൊന്നു പിടഞ്ഞു. തല കുനിച്ചു കൊണ്ട് കൂടെ ഉള്ള ആളുടെ കൈയിൽ മുറുകെ പിടിച്ചു.എന്തെ കുഞ്ഞോളെഅവളൊന്നുമില്ലെന്ന് കാണിച്ചു എങ്കിലും പിന്തിരിഞ്ഞു നോക്കിയപ്പോൾ കണ്ടു ചുവന്ന് നിൽക്കുന്ന ആദിത്യനെ.ഇവന് മതിയായില്ലേ എന്റെ മോളെ കരയിച്ചിട്ട്. ജീവന്റെ നോട്ടം കണ്ടിട്ടാകാം ആദിത്യൻ പെട്ടന്ന് തന്നെ അവിടെ നിന്ന് മാറി. കൊട്ട് കേൾക്കാൻ ഉള്ള മൂഡ് പോയി. അല്ലെങ്കിൽ കലാശകൊട്ട് കേൾക്കാതെ അവൻ തിരികെ വരാറില്ല. എന്തോ മനസ്സിൽ ഒരു ഭാരം. അതൊരിക്കലും അവളെ കണ്ടത് കൊണ്ടല്ല മറിച് ഒരിക്കൽ ചങ്ക് ആയിരുന്നവന്റെ വെറുപ്പ് നിറഞ്ഞ നോട്ടം. അതങ്ങനെ മനസ്സിൽ കിടന്നു പിടക്കുന്നു.

ആദി നീ പോവണോ.ആ ഞങ്ങൾ വരണോ വേണ്ട
ഉം അവൻ തിരക്കിൽ നിന്ന് പുറത്തേക്ക് കടന്നു. നിരന്നിരിക്കുന്ന കുപ്പിവളകളിലേക്ക് കണ്ണുകൾ നീങ്ങി. അറിയാതെ കാലുകളും.കല്ല് പതിപ്പിച്ച രണ്ട് ഗോൾഡൻ വളകൾ എടുത്തു. നാല്പത് രൂപ. രണ്ട് സെറ്റ് വാങ്ങി ആരും കണ്ടില്ല എന്ന് ഉറപ്പ് വരുത്തി പോക്കറ്റിൽ ഇട്ടു.പിന്നെ ഇത്രയും വേഗം വീട് എത്താൻ ഉള്ള തത്ര പാടിലായിരുന്നു. അച്ഛൻ വിദേശ ജീവിതം ഉപേക്ഷിച്ചു വന്നിട്ട് ഒരു മാസമേ ആയിട്ടുള്ളു. അമ്മയേയും കൂട്ടി പോയി കാണും ആദ്യതെ ഉത്സവം അല്ലെ.ചെടിച്ചട്ടിയുടെ അടിയിൽ നിന്ന് താക്കോൽ എടുത്തുതുറന്നു.മുറിയിൽ എത്തിയപാടെ കസേരയിൽ. കയറി മുകളിൽ നിന്ന് ഒരു പെട്ടി എടുത്തു തുറന്നു.. പലപ്പോഴായി വാങ്ങി വെച്ച വളകൾ.. കമ്മലുകൾ.. ഒന്നും പുതുമമാറാതെ കവറോട് കൂടി തന്നെ ഇരിപ്പുണ്ട്. അതിലേക്ക് ആയി ഇന്ന് ഒന്നൂടെ.

എല്ലാത്തിലും ഒന്ന് വിരൽ ഓടിച്ച് ഒന്ന് നിശ്വസിച്ചു. കണ്ണുകൾ ഒന്ന് നിറഞ്ഞോ എന്നൊരു സംശയം. അവനാ പെട്ടി അടച്ചു തിരികെ മുകളിലേക്കു മാറ്റി വെച്ചു.ഒന്ന് ഫ്രഷ് ആയി വന്നു ബെഡിൽ കിടന്നു.
ഓർമ്മകൾ അങ്ങനെ പിറകിലേക്ക് പാഞ്ഞു.
വർഷങ്ങൾക്ക് മുൻപ്അന്ന് ഈ വീട് പണിയുന്നെ ഉള്ളൂ. അപ്പുറത്തെ വീട്ടിലേക്കു സുചിത്ര ചേച്ചിയുടെ രണ്ടാമത്തെ മകൾ ആണ് അവൾ ജനനി. ഗർഭിണി ആയി വന്നപ്പോഴേ തൊട്ട് ജീവന് ഒപ്പം ആദിത്യനും അവർക്ക് ഒപ്പം നടന്നു തൊട്ടും തലോടിയും. എന്തോ ആദിത്യൻ തൊടുമ്പോൾ മാത്രം കുഞ്ഞ് അനങ്ങുമായിരുന്നു.

ദേ മധു ചേച്ചി കുഞ്ഞിനെ ആദിയെ ഒത്തിരി ഇഷ്ടം ആണെന്നാ തോന്നുന്നെ.ആണോ എന്നാ പിന്നെ കുഞ്ഞോളെ നീ ഞങ്ങൾക്ക്. തന്നേക്ക്ആണോ ആദി… നീ നോക്കോ ഇവളെപിന്നെ പൊന്ന് പോലെ നോക്കും അല്ലെ അമ്മേഉംഡെലിവറി കഴിഞ്ഞ് പെട്ടന്ന് അങ്ങ് അവർ അച്ഛന്റെ വീട്ടിലേക്ക് പോയപ്പോൾ ആണ് വിഷമം ആയത് പിന്നെ വരവ് ഒക്കെ കണക്കാണ്. വരുമ്പോൾ ഒക്കെ കുഞ്ഞോളെ എടുത്തു കൊണ്ട് പോകും മധു ചേച്ചി.അവൾ കൊച്ചിലെ നല്ല സംസാരം ആണ്. അത് കേൾക്കാൻ വേണ്ടി അവളെ ചൂട് പിടിപ്പിക്കുന്നത് ഒരു ഹരമാണ് അവർക്ക്.

അന്ന് ആദി അഞ്ചിലോ ആറിലോ ആണ് പഠിക്കുന്നത്. ജീവനും അത അവർക്ക് പുതിയ വീട് പണിയുന്ന സമയം ആയത് കൊണ്ട് അടുത്ത് തന്നെ വിശാലമായ ഒരു ഓല വീട് കെട്ടിയിട്ടുണ്ട്.എന്താ കുഞ്ഞോളെ ഏത് വീടാ കുഞ്ഞോൾക്ക് വേണ്ടേദേ ആ വീട് അതാണോ വേണ്ടേ. അത് ആദിക്ക് ഉള്ള വീടാണ്.അയ്യോ അപ്പോ എന്ത് ചെയ്യുംവിച്ചു ആണ്. ആദിയുടെ അനിയൻ കുഞ്ഞോളു ആദി ചേട്ടനെ കല്യാണം കഴിച്ചാൽ മതി അപ്പോ ആ വീട്ടിൽ താമസികക്കാലോ അത് കേട്ട് ആദി ഒന്ന് നിന്നു
എനിക്കൊന്നും വേണ്ട കറുത്ത പെണ്ണിനെ അവളുടെ കുഞ്ഞിക്കണ്ണുകൾ നിറഞ്ഞു

അച്ചോടാ വിഷമം ആയോ എന്റെ കുഞ്ഞന്. അവന് ഇഷ്ടം ഇല്ലേ. വേണ്ടേ ദേ വിച്ചേട്ടന് ഇഷ്ടം ആണല്ലോ കുഞ്ഞോളെ അവൾ വേണ്ടെന്ന് തല വെട്ടിച്ചു അതെന്താ അവൾ മറുപടി നൽകിയില്ല.
അതമ്മയ്ക്ക് മനസിലായില്ലേ കുഞ്ഞോൾക്ക് ആദി ചേട്ടനെ ആണ്. ഇഷ്ടം അല്ലെ കുഞ്ഞോളെ
വിച്ചു പറഞ്ഞപ്പോൾ അവൾ കണ്ണ് തുടച്ചു ചിരിയോടെ അവരെ നോക്കി.അച്ചോടാ അപ്പോ എത്ര കാശു വേണം എന്റെ കുഞ്ഞോളെ ഇങ്ങോട്ട് കൊണ്ട് വരാൻഅവളൊന്നു ആലോചിച്ചു

മൂന്ന് രൂപേ ചില്ലറയും തന്നാൽ മതി അവൾ കെട്ടിട്ടുള്ള ഏറ്റവും വലിയ കാശ്. അത് കേട്ട് അവർ രണ്ട് പേരും ചിരിച്ചു.വെറുതെ ആദിയും ചിരിച്ചു.
എന്തിന്…. എന്തിന്…. തനിക്ക് ഇഷ്ടമാണോ അവളെ. -ആദി ബെഡിൽ എഴുന്നേറ്റ് ഇരുന്നു.
വളർന്ന ശേഷം എത്രയോ തവണ അവളുടെ കൈയിൽ പിടിച്ചിരിക്കുന്നു.ഡീ ദേ നോക്ക്‌ ഞാൻ എത്ര വെളുപ്പാണ് എന്ന് കണ്ടോ നീ. എനിക്ക് എന്നേ പോലെ വെളുത്ത പെണ്ണിനെ ആണ് ഇഷ്ടം കേട്ടോ ഡിഅവൾ കണ്ണും. നിറച്ച് നിൽക്കുന്നത് കാണുമ്പോൾ ഒരു രസം…. ഒരു സുഖം…എന്നാൽ ഇപ്പോഴോ… ഇപ്പോഴും ആ കണ്ണുകൾ നിറയുമ്പോൾ സുഖമാണോ തനിക്ക്…. രസമാണോ തനിക്ക്… എങ്കിൽ പിന്നെ എന്തിനാണ് ഈ കഴിഞ്ഞ നാല് വർഷവും വളയും കമ്മലും വാങ്ങി താൻ സൂക്ഷിച്ചത് .

💔💔💔

ഹേയ് ആദി നേരത്തേ വന്നോ എന്ത് പറ്റി ആവോ
അവനെന്ത്‌ പറ്റാൻ അവൻ കാരണം ബാക്കി ഉള്ളവർക്കല്ലേ പറ്റിയത് ഒക്കെ മധു വേണ്ട രവിയേട്ട.എന്റെ കുഞ്ഞോള് അവൾ എത്ര ആഗ്രഹിച്ചു എന്ന് എനിക്ക് അറിയാം. പക്ഷെ
വേണ്ട മധു.വലുതായപ്പോ അവന്റ ഇഷ്ടം മാറി കാണും.നീ ഇങ്ങനെ പഴയത് തന്നെ പിടിക്കല്ലേ.അവന്റെ ലൈഫ് ആണ്അവന്റെ ലൈഫ് ആണ് അതവനും കൂടെ ഓർമ്മ വേണം.നീ പോയി ഒരു ചായ എടുത്തേ ഞാൻ അവനെ ഒന്ന് നോക്കട്ടെ
അവർ ഒന്ന് നിശ്വസിച്ചു അടുക്കളയിലേക്ക് നടന്നു

ആദി അവനരികിൽ അയാൾ വന്നിരുന്നു എന്താ അച്ഛാ എന്താടാ നിനക്ക് പറ്റി ഒന്നും പറ്റിയില്ലല്ലോ
പിന്നെ… സത്യം പറ ആദി നിനക്ക്… നിനക്ക് കുഞ്ഞോളെ ഇഷ്ടം ആണോ ഡാ ഏയ്‌ എന്തിന് അവളെ എനിക്ക് ഇഷ്ടം അല്ലെന്ന് ഞാൻ പണ്ടേ പറഞ്ഞിട്ടില്ലേ പറഞ്ഞിട്ടുണ്ട്. അതൊന്നൂടെ ഉറപ്പ് വരുത്തി എന്നേ ഉള്ളൂ. നിനക്ക് പ്രശ്നം ഒന്നും ഇല്ലെങ്കിൽ എഴുന്നേറ്റ് എന്നിട്ട് ഒന്ന് ഉഷാർ ഒക്കെ ആവു. ഉം

നാല് മാസം കൂടെ കഴിഞ്ഞാ അവളുടെ കല്യാണം ആണ്. അത് മറക്കണ്ട ഉം. എനിക്ക് ഒരു പ്രശ്നോം ഇല്ല. അച്ഛൻ പൊയ്ക്കോ ഞാൻ ഇപ്പോ വരാം
അവന്റെ തോളിൽ ഒന്ന് തട്ടി അയാൾ എഴുന്നേറ്റു.
അച്ഛൻ പോയ ഉടനെ അവൻ എഴുന്നേറ്റ് വാതിൽ ലോക്ക് ചെയ്തു ഓ അവൻ മുടിയിഴകളിൽ വിരലുകൾ കടത്തി വലിച്ചു വിട്ടു പ്രണയമാണ് തനിക്ക് അവളോട്…. അടങ്ങാത്ത പ്രണയം എന്നോ എന്റെ ആത്മാവിൽ വേരൂന്നിയ പ്രണയം.വയ്യ വിട്ട് കളയാൻ വയ്യ…. പക്ഷെ. എങ്ങനെ നെഞ്ചോട് ചേർക്കും.ഇത്ര നാളും ഇഷ്ടമല്ലെന്ന് പറഞ്ഞിട്ട്… പറഞ്ഞിട്ട്. ഒത്തിരി ഇഷ്ടമാണെന്ന് എങ്ങനെ പറയും

അവളെ ഒന്ന് കാണണം സംസാരിക്കണം വിട്ട് കൊടുക്കില്ല ഞാൻ ആർക്കും .. ആർക്കും…. അഭി… നിനക്കും.വിട്ട് തരില്ല ഞാൻ. എന്റെ ആണ് എന്റെ മാത്രം.എന്റെ മാത്രം.ബാത്‌റൂമിൽ പോയി ശക്തമായി വെള്ളം മുഖത്തേക്ക് ഒഴിച്ചു. ടർക്കി എടുത്തു മുഖം അമർത്തി തുടച്ചു. ചുണ്ടിൽ ഒരു പുഞ്ചിരി ഒട്ടിച്ചു വെച്ചു.ഡ്രസ്സ്‌ ഒന്ന് മാറി താഴേക്ക് ഇറങ്ങിഅമ്മ ചായ ദാ അച്ഛന്റർ അടുത്ത് ഉണ്ട് ആദി നിങ്ങൾ ഒന്നും വാങ്ങിച്ചില്ലേ തിന്നാൻവാങ്ങിച്ചു നിനക്ക് എന്താ വേണ്ടേ അലുവ അല്ലാതെ
അല്ലാതെ… അത് മാത്രം മതി. പടകൾ ഒന്നും വന്നില്ലാലോ അവർ വെടികെട്ടു കഴിഞ്ഞ് വരു എന്ന് പറഞ്ഞുഅവൻ ചായയുമായി സോഫയിൽ ഇരുന്നു ടീവീ ഓൺ ചെയ്തു

മധു അവനെ ഒന്ന് നോക്കി. വെടിക്കെട്ട് കൂടെ കണ്ടിട്ടേ ഇറങ്ങി എന്നാ കരുതിയെ. പോകുമ്പോൾ തിരക്കാവും എന്ന് കരുതി അലുവ വാങ്ങാൻ നിൽക്കുമ്പോൾ ആണ് മറുഭാഗത് ആദി കടയിൽ നിൽക്കുന്ന കണ്ടത്. വള വാങ്ങിയ ശേഷം ച്ചുറ്റും നോക്കുന്ന കണ്ടപ്പോൾ ടാർപായയുടെ മറവിലേക്ക് നീങ്ങി നിന്നു.വാങ്ങിയ വള പോക്കറ്റിൽ വെച്ചു ഒന്നും അറിയാത്ത പോലെ പോകുന്നവനെ കണ്ടപ്പോൾ നെഞ്ചോന്ന് വിങ്ങി. അതാണ് വേഗം തിരിച്ചു പോന്നത്. രാവിയട്ടനോട് പറയാൻ തോന്നിയില്ല. എന്താണ് ഈ ചെറുക്കന്റെ മനസ്സിൽ എന്ന് അറിയാൻ പറ്റുന്നില്ലല്ലോ ദൈവമേ.കുഞ്ഞോള്…. അവളെ കുറിച്ച് ആലോചിക്കാൻ പോലും പേടി തോന്നുന്നു.

പുറത്ത് ബഹളം കേട്ട് അവർ അങ്ങോട്ട് ശ്രെദ്ധിച്ചു.
ഓ.. പട വന്നിട്ടുണ്ട്. അച്ഛനും അമ്മേം നേരത്തേ പൊന്നല്ലേ ആ നിങ്ങൾ പിന്നെ വായി നോട്ടം ഒക്കെ കഴിഞ്ഞല്ലേ വരൂ.ദേ ആന്റി ഇത്തവണ ഞങ്ങൾ ആരെയും വായിൽ നോക്കിയിട്ടില്ല അതെ ഒരാൾ ഒഴികെഅതാര് ഒരാൾഏതോ ഒരു കൊച്ച്… ആന്റി.. എന്തൊരു ഭംഗിയാണെന്ന് അറിയോ. ചിരിക്കുപോഴേ… ദേ ഇങ്ങോട്ട് നോക്ക്‌ ആന്റി
ആദിയെ നോക്കി നിന്ന അവരെ മനു വിളിച്ചു
ചിരിക്കുപോഴേ നുണക്കുഴി ഇങ്ങനെ തെളിഞ്ഞു വരും. എനിക്ക് ഇഷ്ടായി…അവൾക്കൊഅവൾക്ക് അത് അറിയുക പോലും ഇല്ല എന്റെ ആന്റി ഒക്കെ നമ്മുടെ മനൂന്റെ ആഗ്രഹം അല്ലെ

ആട്ടെ മഹി ഏതാ കുട്ടിനമ്മുടെ വിച്ചു ഇന്നലെ കാണിച്ചില്ലേ ഒരു ഫോട്ടോ. ആ കുട്ടി തന്നെ
അവർ ആദിയെ ഒന്ന് നോക്കി. മുഖം ചുവെക്കുന്നതും ദേഷ്യം കൊണ്ട് കണ്ണുകൾ ചുരുങ്ങുന്നതും കണ്ടപ്പോൾ അവർ വിജേഷിനെ നോക്കിടാ നിങ്ങൾ ഇന്ന് പോകുന്നുണ്ടോ
ഇല്ല നാളെ പോകും. പറ്റിയാൽ ആ കുട്ടിയെ ഒന്നൂടെ കാണാലോ എങ്ങനെ കാണുംരാത്രി പൂരത്തിന് പോകും അല്ലെടെ മഹി പിന്നല്ലേ അപ്പൊ മക്കൾ രണ്ടും തീരുമാനിചാണല്ലേ

അതെ ആന്റിഎന്നാ വേഗം ഫ്രെഷ് ആയി വന്നു ഭക്ഷണം കഴിക്ക്. എന്നിട്ട് കുറച്ചു നേരം ഉറങ്ങിക്കോ. രണ്ട് മണി ആകും തുടങ്ങുമ്പോൾ
ആ അത് ഒക്കെ അവർക്ക്‌ ഒപ്പം പോകുന്ന പോക്കിൽ വിജേഷ് ഒന്ന് തിരിഞ്ഞു നോക്കി.ഇല്ല കുലുക്കം ഒന്നും ഇല്ല. അലുവ കുത്തി കേറ്റുവല്ലേ
ഒന്ന് പല്ല് കടിച് കൊണ്ട് അവൻ മുറിയിൽ എത്തി
ടാ എവിടെ നിന്റെ ആദ്യത്തിൻ അവിടെ പഴത്തിന് പകരം അലുവ കുത്തികേറ്റികൊണ്ട് ഇരിക്കാണ്
ഉം ഞങ്ങൾ വന്നതിന് വല്ല പ്രയോജനം ഉണ്ടോ
അതെ ആക്ടിങ് ആണെന്ന് നമുക്ക് മാത്രം അറിഞ്ഞാൽ മതി.അച്ഛന്റേം അമ്മേടേം അടുത്ത് പോലും റിയൽ ആണെന്ന് തോന്നണം

ഇനി ഞാൻ എങ്ങാനും അവളെ ശരിക്കും പ്രേമിച്ചു പോയാലോ അന്ന് നിന്റെ അന്ത്യം ആയിരികും മഹി
വേണ്ടല്ലേ വേണ്ട ഉം. വേണ്ടേൽ വേണ്ട അവളുടെ മുന്നിൽ കൂടെ ഒന്ന് ഷോ ചെയേണ്ടി വരും അടി കിട്ടോ എന്നാ ഞാൻ ഇല്ല ഇല്ലടാ അഥവാ കിട്ടിയാലും ഒന്ന് സഹിചേക്ക് ടാ. അവൻ വാ തുറന്ന് ഒന്ന് പറഞ്ഞിരുന്നേൽ വല്ല കുഴപ്പം ഉണ്ടായേണ്ടേ ഇല്ല അതിന് മിണ്ടില്ലല്ലോ ഞങ്ങൾ ഓക്കെ ആണ്.ഇനി എത്ര നാള് കൂടിയാൽ നാല് മാസം ഉം ശരിയായില്ലെങ്കിൽ അഭിയേട്ടന്റെ കാലുപിടിച്ചിട്ടായാലും ഞാൻ കല്യാണം മുടക്കുംഅപ്പോ നീ രണ്ടും കല്പിച്ചാലെ വിച്ചു.പിന്നല്ലാതെ. കുഞ്ഞോൾ എന്റെ ഏടത്തി ആയി വരുന്നത് സ്വപ്നം കണ്ട് ഉറങ്ങിയാ എത്രയോ രാത്രികൾ ഉണ്ട്.അവർ അവനെ നോക്കി നിന്നു ഫ്രഷ് ആയിട്ട് വാ കഴിച്ചിട്ട് വേഗം കിടക്കാം. പോകണ്ടേ

തുടരും