രചന – മഴ
ദേവിയുടെ മനസ്സിലൂടെ പലവിധ ചിന്തകൾ കടന്നു പോയി. ‘ശരിയാണ് അന്ന് മഹി ഏട്ടൻ അണിയിച്ചു തന്ന താലി എത്ര നിസ്സാരമായിട്ടാണ് പൊട്ടിച്ചു നൽകിയത്.. മഹിയേട്ടന്റെ മനസ്സ് എത്രമാത്രം വേദനിച്ചു കാണും. ചെയ്തുപോയ തെറ്റിന്റെ ആഴം മനസ്സിലാക്കും തോറും അവളുടെ മനസ്സിലേക്ക് അക്കുവിന്റെ മുഖവും കടന്നുവന്നു. അക്കുവേട്ടൻ…. തനിക്കു വേണ്ടി എന്തെല്ലാം സഹിച്ചു…. തനിക്കു വേണ്ടി എത്ര പേരുടെ മുന്നിൽ തലകുനിച്ചു…. സ്വന്തം ജീവിതം പോലും നോക്കാതെ തനിക്കുവേണ്ടി…….’ അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി. അക്കു അവൾക്ക് അരികിലേക്ക് വന്നു ചേർത്തുപിടിച്ചു. പൊട്ടിക്കരഞ്ഞുകൊണ്ട് അവന്റെ നെഞ്ചിലേക്ക് അവൾ ചാഞ്ഞു. പിന്നീടുള്ള സംസാരം ജോസിനെ കുറിച്ചായിരുന്നു ജോഷി അതുവരെ ഉണ്ടായ ഒക്കെയും അക്കുവിനോടും ദേവിയോടും പറഞ്ഞു.
ഒടുവിൽ… മഹിയുടെ ജീവിതത്തിൽ ഒരു പെണ്ണ് ഉണ്ടാവരുത് എന്ന് ആഗ്രഹിക്കുന്ന ആളാണ് അവരുടെ ശത്രു എന്ന നിഗമനത്തിൽ അവർ എത്തിച്ചേർന്നു. അപ്പോഴാണ് ജോഷി ആരുവിന്റെ കാര്യം സൂചിപ്പിച്ചത്. “ഈ പസിലിൽ ഇനി ആരുവില്ല… നമ്മുടെ കോളേജ് കാലഘട്ടം മുതൽ നമുക്ക് ഒപ്പം ഉണ്ടായിരുന്ന ആൾ ആണ് ആ എനിമി….” മഹി പറഞ്ഞു. മൂവരും ഞെട്ടി അവനെ നോക്കി. “ഇതുവരെയുള്ള കാര്യങ്ങൾ വെച്ചുനോക്കുമ്പോൾ അങ്ങനെയൊരു ഉത്തരത്തിലാണ് എത്താൻ കഴിയുന്നത്…” “നിനക്ക് ആരെയെങ്കിലും….?” അക്കു ചോദിച്ചു. “ഉണ്ട്… പക്ഷേ അതൊരു സംശയം മാത്രമാണ്… ശരിയാണെന്ന് സാധൂകരിക്കുന്ന ഒരു തെളിവും ഇപ്പോൾ ന്റെ കയ്യിലില്ല… കണ്ടുപിടിക്കണം… എല്ലാ തെളിവുകളും കൂടി വേണം നമുക്ക് ആ ശത്രുവിനെ പൂട്ടാൻ… അതിന് ആദ്യം നമുക്ക് അവനെ വേണം… ജോസിനെ….” ” മഹി തിരുവനന്തപുരത്ത് ജോസിന് ഉള്ള ചില കണക്ഷൻസ് എനിക്കറിയാം..
അവിടെയൊക്കെ ഒന്ന് അന്വേഷിക്കണം… ” അക്കു പറഞ്ഞു. “തൽക്കാലം അത് കുട്ടനെ ഏൽപ്പിക്കാം.. അവൻ എന്തായാലും അവിടെ ഉണ്ടല്ലോ…” ജോഷിയുടെ ആ തീരുമാനത്തെ എല്ലാവരും ഒരേ പോലെ അംഗീകരിച്ചു. ” ആ തീരുമാനത്തോടെയാണ് ഞങ്ങൾ അവിടെ നിന്നും പിരിഞ്ഞത്. അതിനുശേഷമായിരുന്നു ഇവിടെ വെച്ച് പാറുവിനെ വീണ്ടും അവർ കൊല്ലാൻ ശ്രമിച്ചത്. അതോടെ കൂടുതൽ ജാഗ്രതയോടെ മുന്നോട്ടുപോകാൻ ഞങ്ങൾ പ്രേരിതരായി…” മഹി പറഞ്ഞു പാറുവും മീരയും ഭയമോ ആശങ്കയോ ഒക്കെ കൂടി വല്ലാത്തൊരു ഭാവത്തിൽ ഇരുന്നു. ” മുത്തശ്ശനോടും മധുവങ്കിളിനോടും മാത്രം അന്ന് കാര്യങ്ങൾ ചെറുതായി സൂചിപ്പിച്ചിരുന്നു. അന്ന് ഇവിടെനിന്നും ഞാൻ പോയത് അക്കുവിന്റെ ഫ്ലാറ്റിലേക്ക് ആയിരുന്നു. അതിനോടകം ജോഷി കുട്ടനെ വിളിച്ച് കാര്യങ്ങൾ പറഞ്ഞിരുന്നു. അവൻ അക്കു പറഞ്ഞ അവിടെയുള്ള സ്ഥലങ്ങളിൽ അന്വേഷിക്കാൻ തുടങ്ങി… ഞങ്ങൾ ഇവിടെയും…” അങ്ങനെയിരിക്കെ അപ്രതീക്ഷിതമായിട്ടാണ് വീണ്ടും ഞാനും അക്കുവും ജോസിനെ കാണുന്നത്.
മഹിയും അക്കുവും ഒരു ഷോപ്പിൽ കയറി തിരിച്ചിറങ്ങുമ്പോൾ ആണ് ഓപ്പോസിറ്റ് ഉള്ള റസ്റ്റോറന്റിൽ നിന്നും ഇറങ്ങി വരുന്ന ജോസിനെ കാണുന്നത്. അവർ വേഗം തന്നെ അയാൾക്ക് അരികിലേക്ക് നടന്നു തുടങ്ങി. ജോസ് കാറിലേക്ക് കയറാൻ തുടങ്ങിയതും മറ്റൊരു കാർ അയാൾക്ക് അരികിൽ വന്നു നിന്നു. അതിൽനിന്നും ആരുവും അമ്മയും റാമും ഇറങ്ങി. മഹി ഒക്കെ അവിടെ എത്തുമ്പോഴേക്കും അയാൾ അവരോട് സംസാരിച്ച ശേഷം വണ്ടിയിൽ കയറി പോയിരുന്നു. അപ്പോഴേക്കും ആരുവും അമ്മയും റാമും റസ്റ്റോറന്റിലേക്ക് കയറിയിരുന്നു മഹിയും അക്കുവും അകത്ത് കയറിയപ്പോഴേക്കും കോർണർ സൈഡിൽ ഇരുന്ന ആരുവിന്റെ അമ്മ അവരെ കണ്ടിരുന്നു. അവർ അവരെ വിളിച്ചു. മഹിയും അക്കുവും അവർക്കൊപ്പം പോയിരുന്നു. മഹിയെ കണ്ടതുമുതൽ ആരുവിന്റെ മുഖത്ത് പരിഭ്രമം നിറഞ്ഞു. റാം അവളെ കണ്ണുകളടച്ച് കാണിച്ചു ആശ്വസിപ്പിക്കുന്നുമുണ്ട്.
മഹി എല്ലാം ശ്രദ്ധിക്കുന്നുണ്ടായിരുന്നു. അവൻ എല്ലാവർക്കും അക്കുവിനെ പരിചയപ്പെടുത്തി. “മോൻ അറിഞ്ഞോ ഇവൾ കോളേജ് ചേഞ്ച് ചെയ്യുന്ന കാര്യം…?” ആരുവിനെ നോക്കി അമ്മ പ്രസീദ മഹിയോട് ചോദിച്ചു. ” മമ്മി ഒന്ന് മിണ്ടാതിരിക്കുന്നുണ്ടോ…? ” ആരു ചൂടായി. ” എന്തിനാ ഇപ്പോൾ കോളേജ് ചേഞ്ച് ചെയ്യുന്നത്…? ” മഹി ആരുവിനെ നോക്കി ചോദിച്ചു. “അവൾക്ക് നിന്നെ ഫെയ്സ് ചെയ്യാൻ മടി. ഏട്ടന്റെ സ്ഥാനമുള്ള ആളെ അല്ലേ പ്രൊപ്പോസ് ചെയ്തതും ഞാൻ അറിയാതെ അച്ഛനെ ചാക്കിലാക്കി വിവാഹം ആലോചിച്ചതും….” അവർ മുഖം കൂർപ്പിച്ചു കൊണ്ട് പറഞ്ഞു. “അവൾക്ക് ഒരു തെറ്റ് പറ്റിയത് അല്ലേ..? അത് നമ്മളല്ലേ ക്ഷമിക്കേണ്ടത്…? ഞാൻ അവളുടെ അധ്യാപകൻ മാത്രമല്ലല്ലോ ഏട്ടൻ കൂടിയല്ലേ… ഞാൻ അതൊക്കെ വിട്ടു…” മഹിയുടെ വാക്കുകൾ കേട്ടു ആരുവിന്റെ കണ്ണുകൾ നിറഞ്ഞു.
അവളുടെ കണ്ണുകളിലെ കുറ്റബോധം അവൻ തിരിച്ചറിഞ്ഞിരുന്നു. മഹി അവളെ ചേർത്തു പിടിച്ചു. “അയ്യേ ഇത്രയേ ഉള്ളൂ നീ…” “ഹോ… ഇപ്പോൾ എന്തൊരു ആശ്വാസം… ഈ കുഞ്ഞു കാര്യത്തിനാ അവളെന്നെ ഈ ലോകം മുഴുവൻ ചുറ്റിച്ചത്…” റാം പറഞ്ഞപ്പോൾ ആരും ദേഷ്യത്തോടെ നോക്കി മറ്റുള്ളവർ സംശയത്തോടെയും. “മഹിയേട്ടനെ ഫെയ്സ് ചെയ്യാൻ വയ്യാഞ്ഞിട്ടാണ് അവൾ ചെട്ടികുളങ്ങരയിൽ നിന്നും ഒളിച്ചോടി ഇങ്ങോട്ടേക്ക് വന്നത്.. ഇവിടെവെച്ച് ഒന്ന് രണ്ട് വട്ടം കണ്ടപ്പോൾ ഒക്കെ മുങ്ങുമായിരുന്നു. പിന്നെ അവളുടെ സങ്കടം മാറുന്നതുവരെ ഇവളെയും കൊണ്ട് നടക്കണമായിരുന്നു ഞാൻ. അന്ന് മാളിൽ വെച്ച് മുന്നിൽ വന്ന് പെട്ടപ്പോൾ കണ്ണുപൊട്ടണ ചീത്ത വിളി കേട്ടു ഞാൻ… പോരാത്തതിന് ഉപദ്രവവും…” അതു കേട്ട് എല്ലാവരും ചിരിച്ചു. ” അപ്പൊ അതായിരുന്നോ അന്ന് എന്നെ കണ്ടപ്പോൾ രണ്ടും പരിഭ്രമിച്ച് നിന്നത്…? ” “അത് നല്ല തല്ല് പേടിച്ചിട്ട്… ഇവന്റെ പൂർവ കാമുകിക്ക് ഒരു ചെറിയ പണി കൊടുത്തിട്ട് വരുമ്പോഴാണ് മഹിയേട്ടന്റെ മുന്നിൽ പെട്ടത്.
അവളെങ്ങാനും എന്നെയോ ഇവനെയും കണ്ടിരുന്നെങ്കിൽ പെട്ടുപോകുമായിരുന്നു ഞങ്ങൾ..” അതുവരെ മിണ്ടാതിരുന്ന ആരു ആവേശത്തോടെ പറഞ്ഞു. പിന്നെ കുറെ നേരം ഭക്ഷണം കഴിച്ചും സംസാരിച്ചു ഒക്കെ ഇരുന്നു അവർ. പിറ്റേന്ന് ആരുവിനെയും റാമിനെയും മഹി അക്കുവിന്റെ ആറ്റിലേക്ക് വിളിച്ചുവരുത്തി. “എന്താ മഹിയേട്ടാ കാണണമെന്ന് പറഞ്ഞത്..?” “നിന്റെ ഒരു ഹെൽപ്പ് വേണം…” മഹി പറഞ്ഞു. “എന്ത് ഹെൽപ്…?” അവൾ ചോദിച്ചു. മഹി ജോസിന്റെ ഫോട്ടോ എടുത്ത് അവളെ കാണിച്ചു ” ഇയാളെ നിനക്ക് അറിയാലോ.. എനിക്ക് ഇയാളെ കുറിച്ചുള്ള ഡീറ്റെയിൽസ് വേണം.. ” “ഇത് ജോസേട്ടൻ അല്ലേ…?എനിക്ക് കൂടുതൽ ഡീറ്റെയിൽസ് ഒന്നും അറിയില്ല.. അച്ഛനെ കാണാൻ പലവട്ടം വീട്ടിൽ വന്നിട്ടുണ്ട്… കാണുമ്പോൾ ചിലപ്പോൾ എന്തെങ്കിലും ഒന്നോ രണ്ടോ വാക്ക് ചോദിക്കും എന്നല്ലാതെ ആളെ പറ്റി അങ്ങനെ അറിയില്ല…” “റാമിനോ…?” “എനിക്കും ആളെ പറ്റി വലിയ പിടിയില്ല.. പക്ഷേ ആളത്ര വെടിപ്പല്ല എന്ന് തോന്നിയിട്ടുണ്ട്… ഇവിടെ അയാൾ താമസിക്കുന്ന സ്ഥലം എനിക്കറിയാം ആളുടെ വീട്ടിൽ ഞാൻ പോയിട്ടുണ്ട്… “എവിടെയാ…?” ജോഷി ചോദിച്ചു.
” ഫോർട്ട് കൊച്ചിയിലെ ഒരു കോളനിയിൽ.. അയാൾ മിക്കപ്പോഴും ഇവിടെ ഉണ്ടാവാറില്ല. പക്ഷേ ഇവിടെ വരുന്ന സമയത്ത് അവിടെയാണ് താമസിക്കാറുള്ളത്. ആ സ്ഥലം കുറച്ച് അപകടം പിടിച്ചതാണ്… ” റാം പറഞ്ഞതും മഹിയുടെ മുഖത്ത് വന്യമായ ചിരി പടർന്നു. “അവൻ ഏതു പാതാളത്തിൽ ആണെങ്കിലും എനിക്ക് വേണം…” “റാമിന്റെ സഹായത്തോടെ അവന്റെ സ്ഥലം ഞങ്ങൾ കണ്ടുപിടിച്ചു. ചടങ്ങ് കഴിഞ്ഞതിന്റെ പിറ്റേന്ന് രാത്രി ഞങ്ങൾ അവനെ അങ്ങ് പൊക്കി. അന്ന് രാത്രി പോവാൻ ഇരുന്നതാണ്. പക്ഷേ പ്രിയ ഒപ്പം വന്നത് ഒരു തടസമായി…” ജോഷി പറഞ്ഞു. പാറുവും മീരയും ഞെട്ടി. “എന്നിട്ട് അയാൾ എവിടെ…? മീര ചോദിച്ചു. “ദേവിയുടെ ഫ്ലാറ്റിൽ…” മഹി പറഞ്ഞു. ” അക്കുവേട്ടന്റെയും ദേവിയുടെയും കൂടെയോ…?” ” അവർ അക്കുവിന്റെ ഫ്ലാറ്റിൽ.. അതിന് ഓപ്പോസിറ്റ് ദേവിയുടെ പേരിൽ ഒരു ഫ്ലാറ്റ് കൂടി അക്കു വാങ്ങിയിരുന്നു. ജോസ് അവിടെയാണ്.. പിന്നെ അവനു ഒരു കമ്പനി കൊടുക്കാനാണ് ഞാൻ ദേവിയുടെ ഫ്ലാറ്റിൽ പോയത്… ” മഹി ചെറുചിരിയോടെ മീരയോട് പറഞ്ഞതും അവൾ തലയണ എടുത്തു അവനെ എറിഞ്ഞു. അവൻ കൃത്യമായി അത് പിടിക്കുകയും ചെയ്തു.
ദേവൻ പാറുവിനെ നോക്കി. അവൾ അവനെ ശ്രദ്ധിക്കുന്നില്ല…ഒരുതരം നിസ്സംഗഭാവം.. “പിന്നെ എന്തിനായിരുന്നു ഇങ്ങനെ ഒരു നാടകം….?”പാറുവിനെ ഒന്ന് നോക്കിയ ശേഷം മീര മഹിയോട് ചോദിച്ചു. “പാറു എന്റെ ജീവിതത്തിൽ കടന്നു വരാതിരിക്കാണമെങ്കിൽ അവളെ ഇല്ലാതാക്കണമെന്ന് അവർക്ക് ഉറപ്പായിരുന്നു… വീട്ടിൽ ഇത്രയും ആൾ ഉണ്ടായിട്ടും അങ്ങനെയൊരു ശ്രമം നടന്നപ്പോൾ ചെറിയൊരു ടെൻഷൻ ഞങ്ങളെ ബാധിച്ചു തുടങ്ങി.. പാറുവിനെ മാത്രം ഓർത്ത് മാത്രം അല്ല ഇവിടെയുള്ള ഒരാൾക്ക് പോലും ഒന്നും സംഭവിക്കരുത് എന്ന് ഞങ്ങൾക്ക് തോന്നി. അങ്ങനെ ഞങ്ങൾ അഞ്ചുപേരും കൂടി പ്ലാൻ ചെയ്തതാണ് അന്ന് കൈലാസത്തിൽ നടന്നത്…” മഹി പറഞ്ഞതും മീര സംശയത്തോടെ നോക്കി. അന്ന് അവിടെ വെച്ചു നടന്ന കാര്യങ്ങൾ ജോഷി പറഞ്ഞു.
ദേവന്റെ കണ്ണുകൾ ആ സമയം പാറുവിൽ ആയിരുന്നു. അവളിലെ നിസ്സംഗത അവനെ വേദനിപ്പിച്ചു. ഒരുപക്ഷേ മറ്റെന്ത് തെറ്റ് ചെയ്താലും അവൾ ക്ഷമിക്കും എന്ന് ഉറപ്പായിരുന്നു. ഇതിപ്പോ അവളെ തള്ളി പറഞ്ഞ് മറ്റൊരു പെണ്ണിനെ ചേർത്തു പിടിച്ചപ്പോൾ അവൾ എത്രമാത്രം വേദനിച്ചു കാണും എന്ന് അവൻ ഓർത്തു. അവൾ തരുന്ന അർഹിക്കുന്നതാണ് എന്ന് അവനു തോന്നി. എല്ലാം കേട്ടുകഴിഞ്ഞപ്പോൾ മീരയുടെയും പാറുവിന്റെയും കണ്ണുകൾ നിറഞ്ഞൊഴുകി. ” ജോസിനെ കിട്ടുന്നത് വരെ പാറുവിൽ നിന്നും അവരുടെ ശ്രദ്ധ തിരിക്കണമായിരുന്നു. അതിനാണ് ദേവിയെ മഹി സ്വീകരിക്കുന്നതായി അഭിനയിച്ചത്. അങ്ങനെ ഒരു നിർദേശം വെച്ചത് ദേവിയാണ്… ” “പിന്നെ സ്ക്രിപ്റ്റ് തയാറാക്കിയത് ജോ ആയിരുന്നു. പക്ഷേ കുട്ടന്റെ വായിൽ നിന്നും അറിയാതെ അക്കുവിന് ദേവിയോട് ഉണ്ടായിരുന്ന ഇഷ്ടം അന്നാണ് അവൾ അറിയുന്നത്.. അതൊരു ഷോക്ക് ആയിരുന്നു അവൾക്ക്.
അവിടെ പിഴക്കുമെന്ന് ഞങ്ങൾ വിചാരിച്ചു.. ” മഹി പറഞ്ഞു. ” എനിക്ക് ഇവനെ പേടി ഉണ്ടായിരുന്നുള്ളൂ. പാറു കരഞ്ഞപ്പോൾ തന്നെ ഇവന്റെ കയ്യിന്നു പോയതാ.. കുളമാകുമെന്ന് കരുതി ഇരുന്നപ്പോഴാ ദൈവാധീനം പോലെ പാറു അവളെ അവിടെ നിന്നു കൊണ്ടുപോകാമോ എന്ന് ചോദിച്ചത്… ” ജോഷി മഹിയെ ദേഷ്യത്തോടെ നോക്കിക്കൊണ്ട് പറഞ്ഞു. “അപ്പോൾ ഇതൊക്കെ ചെയ്യിച്ചത്….?” മീരയുടെ ചോദ്യത്തിന് ഒരു ദീർഘനിശ്വാസത്തോടെ ജോഷി മറുപടി പറഞ്ഞു. ” മാളിൽ വച്ചു ഉണ്ടായ സംഭവത്തിന് ശേഷം മഹിക്ക് സംശയം തോന്നിയിരുന്നു. പിന്നീട് അക്കുവിനും ദേവിക്കും കിട്ടിയ കാൾ റെക്കോർഡ്സും വിഡിയോസും മെസ്സേജസും ഒക്കെ വീണ്ടും വീണ്ടും കേട്ടപ്പോഴാണ് മഹി അവ്യക്തമായി ഒരു സ്ത്രീ ശബ്ദം കേട്ടത്.. അത് ആരുടെ എന്ന് തിരിച്ചു അറിയാൻ ഒരു ബുദ്ധിമുട്ടും ഉണ്ടായില്ല… അങ്ങനെയാണ് മഹി ഞങ്ങളോട് അത് പറയുന്നത്. പക്ഷേ പിടിക്കുമ്പോൾ തെളിവ് സഹിതം പിടിക്കണം എന്ന നിർബന്ധമാണ് ഇപ്പോഴും ഞങ്ങൾ കാത്തിരിക്കുന്നതിനു കാരണം…” ജോഷി പറഞ്ഞു. ” നിലവിൽ ദേവിയാണ് അവർക്ക് ശത്രു.. അവളെ ഇല്ലാതാക്കാൻ അവർ ഉറപ്പായും എത്തും. ജോസും ഇല്ലാത്ത സ്ഥിതിക്ക് ശത്രു നേരിട്ട് ഇറങ്ങും…” അതിനുള്ള കാത്തിരിപ്പിലാണ് ഞങ്ങൾ…. ” ജോഷിയുടെയും മഹിയുടെയും കണ്ണുകൾ നിറഞ്ഞിരുന്നു. “ഇത്രനാളും കൂടപ്പിറപ്പിനെ പോലെ നടന്നിട്ട്……” ജോഷിയുടെ വാക്കുകൾ ഇടറിയിരുന്നു. തുടരും

by