രചന – അമീന
മോളെ നീ പോയെന്നു ഫ്രഷ് ആവ്, അപ്പോയെക്കും ഞങ്ങളൊരു തട്ടികൂട്ടു സദ്യയൊക്കെ റെഡിയാക്കാം….. അല്ലെ അമ്മായി….(ശ്രീജ ) അതേയ് മോള് ചെല്ല്… അപ്പോയെക്കും ഐഷു എന്നെ തള്ളി റൂമിലേക്ക് വിട്ടു…. ഫ്രഷ് ആയി ഒരു സിംപിൾ ചുരിദാറൂം ഇട്ടോണ്ട് പുറത്തേക്ക് ഇറങ്ങി…. നില കണ്ണാടിയുടെ മുന്പിൽ ചെന്ന് നിന്ന് ഞാൻ എന്നെ തന്നെ ഒന്ന് വീക്ഷിച്ചു….. എത്ര പെട്ടന്നാണ് എന്റെ ജീവിതം മാറി മറിഞ്ഞത്, അറിയാതെ കഴുത്തിൽ കിടക്കുന്ന മഞ്ഞ ലോഹത്തിലേക്ക് എന്റെ കൈയികൾ പാഞ്ഞു ….. നഷ്ടപ്പെട്ടു എന്ന് തോന്നിയിടത് നിന്ന് തിരിച്ചു കിട്ടിയ സന്തോഷം, ഒരു ചിരിയോടെ ഞാൻ താലിയിലേക്ക് ചുണ്ടുകൾ അമർത്തി…. ഈറൻ മുടി നിവർത്തിയിട്ട് തോർത്തുന്നയിടയിലാണ് ആരോ ഡോറിൽ മുട്ടുന്ന ശബ്ദം കേട്ടത്…. വേഗം ചെന്ന് ഡോർ തുറന്നതും ഒരു നിമിഷം പോലും പായക്കാതെ ഹരിയേട്ടൻ ഉള്ളിലേക്ക് ഇടിച്ചു കേറി…..
ഇതിപ്പോ എന്താന്ന് കരുതി ഞാൻ ഏട്ടനെ തന്നെ ഉറ്റു നോക്കിയതും ഒരു ചിരിയോടെ പുള്ളി എന്റെ അടുത്തേക്ക് നീങ്ങി.. ഏട്ടന്റെ നിഷ്ശ്വാസം എന്നിലേക്ക് അടുത്തതും ഞാനൊന്ന് പുളഞ്ഞു…. രണ്ട് കൈയികൾ കൊണ്ട് ബന്ധനം തീർത്തു കൊണ്ട് പുള്ളി എനിക്ക് രക്ഷപെടാനുള്ള വഴികൾ ലോക്ക് ആക്കി….. എന്തെങ്കിലുമോന്ന് പറയുന്നതിന് മുന്പേ എന്റെ കവിളിൽ ഏട്ടന്റെ ചുണ്ടുകൾ അമർന്നു…. ഞെട്ടി തരിച്ചു ആ മുഖത്തേക്ക് നോക്കിയതും ആ ചുണ്ടിൽ ഒരു കള്ള ചിരി വിടർന്നു….. എങ്ങനെയുണ്ട് എന്റെ ഫസ്റ്റ് കിസ്സ് 🥰ഇതിനും നന്നായിട്ട് തരണമെന്ന് കരുതിയതാ ഇപ്പൊ തത്കാലം നീ ഇത് വെച്ച് അഡ്ജസ്റ്റ് ചെയ്യ്…. അയ്യടാ,…. മുഖത്ത് വിടർന്ന ചുവപ്പ് രാശികളെ മറച്ചു പിടിച്ചോണ്ട് പുറത്തേക്ക് ഇറങ്ങാൻ നിന്ന അവളെ ഹരി അരയിലുടെ കൈയ് ഇട്ട് അവന്റെ നെഞ്ചിലേക്ക് ചേർത്ത് നിർത്തി…..
നിമിഷ നേരം കൊണ്ട് ഹരി മറു കവിളിലും ചുണ്ടുകൾ ചേർത്തു…. ഇന്ന് ഒരുപാട് അടി കിട്ടിയതല്ലേ, ഇനി ആ വേദനയൊക്കെ മാറിക്കോളും…. അത്രയും പറഞ്ഞു ഹരി അവളെ ഒന്ന് നോക്കി പുഞ്ചിരിച്ച് കൊണ്ട് മുറിവിട്ടിറങ്ങി….. ഒരു ചെറു ചിരിയോടെ അപ്പുവും പുറത്തേക്കിറങ്ങി…. മോളെ ഐഷു അപ്പുറത്ത് ചെന്ന് കുറച്ചു ഇല വെട്ടികൊണ്ട് വാ…. ഒരു കത്തിയും കൊടുത്ത് ബിന്ദു അവളെ തോട്ടത്തിലേക്ക് പറഞ്ഞയച്ചു….. അമ്മായി ഏകദേശം എല്ലാം ആയില്ലേ ഇനി എല്ലാരേം കഴിക്കാൻ വിളിക്കാം… അവസാനത്തെ പപ്പടവും കാച്ചിക്കൊണ്ട് ശ്രീജ അത്രയും പറഞ്ഞതും അമ്മ അതിനെ ശെരി വെച്ചോണ്ട് ഉമ്മറത്തേക്ക് നടന്നു…. അപ്പോയെക്കും അപ്പുവും അങ്ങോട്ടേക്ക് എത്തി…. അങ്ങനെ എല്ലാരും ഒരുമിച്ചിരുന്നു നിറഞ്ഞ മനസ്സോടെ ഊണ് കഴിച്ചു….
അവസാനത്തെ അട പായസം കൂടി അകത്താക്കി എല്ലാരും കഴിക്കൽ അവസാനിപ്പിച്ചു…. കുറച്ചു നേരം കൊച്ചു വർത്തമാനമൊക്കെ പറഞ്ഞിരുന്ന് എല്ലാരും തിരികെ പോകാനായി ഇറങ്ങി…. അപ്പു നിന്നെ ഞാൻ മങ്കലത്തു വീട്ടിലേക്ക് കൊണ്ട് ചെല്ലുമ്പോൾ നിറഞ്ഞ മനസ്സുമായി എന്റെ അമ്മ ഉണ്ടാവും നിന്നെ നിലവിളക്കേന്തി സ്വീകരിക്കാൻ.. അതുവരെ നീ കാത്തിരിക്കണം….. ഞാൻ എത്ര നാള് വേണേലും കാത്തിരിക്കാം ഹരിയേട്ടാ, എന്റെയും ആഗ്രഹം എല്ലാരുടെയും സമ്മതത്തോടെ ആ വീട്ടിലേക്ക് വരാനാ…. ഹ്മ്മ്, അപ്പൊ എന്റെ മോള് നല്ല കുട്ടയായിട്ട് പഠിക്ക്,പോയിട്ട് വരാം അവളുടെ മൂർദ്ധവിൽ അമർത്തി ചുംബിച്ചു കൊണ്ട് ഹരി പുറത്തേക്കിറങ്ങി… അപ്പോയെക്കും രാജീവ് വണ്ടി സ്റ്റാർട്ട് ചെയ്ത്…. പിന്നെ അതികം താമസിയാതെ അവർ അവിടുന്ന് തിരിച്ചു…..
അപ്പു ഞാൻ പോണ്….. (ഐഷു ) ഇത്ര നേരത്തെ പോവാണോടി കുരുപ്പേ…. പിന്നെ രാവിലെ ഇറങ്ങിയാത ഇനി ഞാൻ വീട് പിടിക്കട്ടെ, എന്റെ കവിളിൽ ഒരു നുള്ളും തന്നോണ്ട് അവൾ വേഗം സ്ഥലം വിട്ടു….. രാത്രിയിൽ ഹരിയേട്ടനോട് സംസാരിച്ചിരുന്നു എപ്പോയോ ഉറക്കിലേക്ക് വീണു….. പിന്നീട് കുറച്ചു ദിവസങ്ങൾ ഞങളുടേതായിരുന്നു…. ഇണങ്ങിയും പിണങ്ങിയും പ്രണയത്തെ ഞങ്ങൾ അതിന്റെ കൊടുമുടിയിൽ എത്തിച്ചു….. ഇനിയൊരു മടക്കം സാധ്യമല്ലാത്ത പോലെ ഞങ്ങൾ അടുത്തു…. എന്നിൽ വിരിയുന്ന ഋതു മധു പോലും എനിക്ക് സന്തോഷം നൽകി, വേദനകളിലും ഹരിയേട്ടന്റെ തുടുപ്പിനെ ചുമക്കാനുള്ള ഭാഗ്യമായി ഞാൻ അതിനെ കണ്ടു…..
എന്താ ഹരി നിനക്ക് കല്യാണം വേണ്ടന്ന് പറയുന്നത്….. (കൃഷ്ണൻ ) ഈ കൊല്ലം നിന്റെ വിവാഹം നടന്നില്ലെങ്കിൽ പിന്നെ 32 വയസ്സിലെ നടക്കു…. അത് മാത്രമല്ല അടുത്ത മാസം നിനക്ക് പോകണ്ടതല്ലേ….. എന്റെ പൊന്ന് മോൻ ഈ കല്യാണത്തിന് സമ്മതിക്കു, ചിത്ര മോൾക്ക് നിന്നെ എന്ത് ഇഷ്ട്ടാന്ന് അറിയോ പോരാത്തതിന് നല്ല സുന്ദരിയും, പിന്നെ അച്ഛന്റെ പെങ്ങളുടെ മോളായതോണ്ട് മറ്റൊന്നിനെ കുറിച്ചും ചിന്തിക്കേണ്ട…..(ശ്രീദേവി ) ഒരു പുഞ്ചിരിയോടെ ശ്രീദേവി അത്രയും പറഞ്ഞു നിർത്തിയതും ഹരിയുടെ മുഖം വലിഞ്ഞു മുറുകി….. ഹരി നീ ഇങ്ങനെ ഒഴിഞ്ഞു മാറീട്ടോ മുഖം കറുപ്പിച്ചിട്ടോ കാര്യമില്ല, ഞാൻ ചിത്രയായിട്ട് നിന്റെ വിവാഹം നടത്താമെന്ന് അവർക്ക് വാക്ക് കൊടുത്തു….. ഇത് നടന്നാൽ നമ്മുടെ ബസ്സിനെസ്സ്ന്റെ പ്രോഫിറ് ഇപ്പൊ ഉള്ളതിനേലും ഡബിൾ ആയിരിക്കും…..
നിങ്ങൾ എന്തൊക്കെ പറഞ്ഞാലും ഞാൻ അവളെ കെട്ടാൻ പോണില്ല, പിന്നെ നിങ്ങളുടെ ബിസ്സിനെസ്സ് പ്രോഫിറ്,അത് കിട്ടിയിട്ട് വേണ്ട എനിക്ക് ജീവിക്കാൻ…. നീ ഒന്നും പറഞ്ഞിട്ട് കാര്യമില്ല, ഇവിടെ ഞാൻ പറയുന്നതേ നടക്കു നാളെ ഞങ്ങൾ നിന്നെയും കൂട്ടി പെണ്ണ് കാണാൻ ഇവിടുന്ന് പുറപ്പെടും….(കൃഷ്ണൻ ) അതെങ്ങനെയാ അച്ഛാ അവനൊന്നു വിവാഹം കഴിച്ചത ഇനിയൊരു വിവാഹം കഴിക്കാൻ അവന്റെ ഭാര്യ സമ്മതിക്കും എന്ന് തോന്നുണ്ടോ അച്ഛന്….(രാജീവ് ) നീ എന്തൊക്കെയാ രാജിവെ ഈപറയുന്നത്, ഞങ്ങൾ അറിയാതെ ഇവൻ ആരെ വിവാഹം കഴിച്ചെന്ന…. പറഞ്ഞ രണ്ട് പേരും നല്ലത് പോലെ അറിയും, “അപർണ ജയദേവൻ ” അത് കേട്ടതും ഞെട്ടി തരിച്ചു രണ്ട് പേരും രാജീവിലേക്ക് നോട്ടം തെറ്റിച്ചു…. ഇല്ല ഞാനിത് വിശ്വസിക്കില്ല, നമ്മുടെ കുടുംബത്തിന്റെ അന്തസ് കളഞ്ഞു കുളിക്കാൻ മാത്രം എന്റെ മോൻ വളർന്നിട്ടില്ല…..(ശ്രീദേവി ) ഹ്മ്മ്, വിശ്വാസം വരുന്നില്ലങ്കിൽ രണ്ടു പേരും ഈ പേപ്പറിലേക്ക് സൂക്ഷിച്ചു നോക്ക്…. അത്രയും പറഞ്ഞു കൊണ്ട് രാജീവ് മാര്യേജ് സർട്ടിഫിക്കറ്റ് അമ്മയുടെ കൈയിൽ വെച്ച് കൊടുത്തു….
എവിടെ നോക്കട്ടെ…. തിടുക്കത്തോടെ കൃഷ്ണൻ അത് മറിച്ചു നോക്കി….. അപ്പോയെക്കും ശ്രീദേവി കരച്ചിലിന്റെ വാക്കോളം എത്തിയിരുന്നു….. ഇല്ല ഞാനിത് ഒരിക്കലും സമ്മതിച്ചു തരില്ല…. (കൃഷ്ണൻ) വേണ്ട സമ്മതിച്ചു കൊടുക്കണ്ട, ഹരി അവന്റെ പെണ്ണിനേയും കൊണ്ട് ഓസ്ട്രേലിയായിലേക്ക് പൊക്കോളും, അപ്പൊ ഇതുവരെ ഇല്ലാത്ത നാണക്കേട് ആയിരിക്കും നിങ്ങൾക്ക് ഉണ്ടാവുന്നത്….. ഹരി നീ അപ്പുനെ വിളിച്ചു പറയു…. (രാജീവ് ) സ്വന്തം മോന്റെ സ്ഥാനം തന്നിട്ട് നീയും ഞങ്ങളെ ചതിച്ചല്ലേ…(കൃഷ്ണൻ ) സ്വന്തം അനിയന്റെ ആഗ്രഹം നിറവേറ്റി കൊടുത്തെന്നു കരുതിയ മതിയാച്ചാ….. ഇനിയിപ്പോ നാട്ടുകാരൊക്കെ അറിയുന്നതിന് മുൻപ് എല്ലാരേയും വിളിച്ചു നല്ല ആഘോഷത്തോടെ ഇവരുടെ വിവാഹം അങ്ങോട്ട് നടത്താം….. (ശ്രീജ ) ഇല്ല ആ ഒരുപെട്ടവൾ ഈ കുടുംബത്തിൽ കേറി നിരങ്ങാൻ ഞാൻ സമ്മതിക്കില്ല…… ശ്രീദേവി രൗദ്ര ഭാവം പൂണ്ടു കൊണ്ട് ഒരു കിതാപ്പോടെ അത്രയും പറഞ്ഞു നിർത്തി……
ശ്രീദേവി നിർത്തു…. കൃഷ്ണൻ പറഞ്ഞതും അവരൊന്നു അടങ്ങി….. നിങ്ങൾ വിവാഹത്തിന് വേണ്ട കാര്യങ്ങൾ ചെയ്തോ, ഞങ്ങൾക്ക് എതിർപ്പൊന്നും ഇല്ല…..(കൃഷ്ണൻ ) കൃഷ്ണന്റെ വാക്കുകൾ കേട്ടതും ഹരിയുടെ മുഖമൊന്നു തിളങ്ങി….. കൃഷ്ണൻ മുറിയിലേക്ക് നടന്നതും എല്ലാരേയും ഒന്ന് രൂക്ഷമായി നോക്കികൊണ്ട് ശ്രീദേവിയും അയാളുടെ പുറകെ വെച്ച് പിടിച്ചു…… നിങ്ങൾ എന്ത് അറിഞ്ഞിട്ട മനുഷ്യ കല്യാണത്തിന് സമ്മതിച്ചത്…. ഇപ്പൊ നിങ്ങളുടെ അഭിമാനവും അന്തസുമൊക്കെ എവിടെ….. ശ്രീദേവി നീയൊന്ന് അടങ്ങു, എല്ലാത്തിനും ഞാൻ വഴി കണ്ടിട്ടുണ്ട്…. ഇപ്പൊ തത്കാലം ഈ കല്യാണം നടക്കട്ടെ…. നിങ്ങളിത് എന്തൊക്കെയാ പറയുന്നത്….. അതേയ് ശ്രീദേവി, അവർ നമ്മളെലും ഒരുപിടി മുന്പിലാണ്…. ഇപ്പൊ നമ്മുടെ മോന്റെ ഒപ്പം നമ്മൾ നിന്നില്ലയെങ്കിൽ അവൻ ആ പെണ്ണിനേയും കൊണ്ട് നമ്മുടെ വീട്ടിൽ നിന്നും ഇറങ്ങും…..
അതോടെ നാട്ടുകാർക്ക് കൃഷ്ണ കുമാറിന്റെ മകന്റെ പ്രണയത്തെയും ഒളിച്ചോട്ടാതെ കുറിച്ച് പറഞ്ഞു നടക്കാൻ ഒരു പാടുമില്ല….. കാലങ്ങളായി ഞാൻ ഉയർത്തി കൊണ്ട് വന്ന ഈ പേരും പ്രെസക്തിയും അതോടെ ഇല്ലാണ്ടാവും ….അത് കൊണ്ട് നാലാൾ അറിഞ്ഞു ഈ വിവാഹം നമ്മൾ നടത്തി കൊടുത്തേ മതിയാവു….. അത് കഴിഞ്ഞു അവൻ തന്നെ അവളെ ഉപേക്ഷിക്കാൻ പാകത്തിന് എന്തെങ്കിലും പണി നമ്മുക്ക് ഒപ്പിക്കാം….. ഇനി അത് നടന്നില്ലെങ്കിൽ നമ്മുക്ക് അവളെ അങ്ങ് തീർത്തേക്കാം….. ചിത്ര എത്ര കാലം വേണമെങ്കിലും ഹരിക്ക് വേണ്ടി കാത്തിരുന്നോളും….. എന്താ തന്റെ അഭിപ്രായം….. അവളെ തീർത്തു കളയാനൊന്നും നിക്കണ്ട, എങ്ങനെയെങ്കിലും ആ നശൂലം എന്റെ മോന്റെ ജീവിതത്തിൽ നിന്നും പോയ മതി….. ഇത്രയും നാളും അമ്മേ എന്ന് വിളിച്ചു എപ്പോളും എന്റെ മടിയിൽ വന്ന് കിടക്കുന്ന ചെക്കനായിരുന്നു ഇപ്പൊ അവൻ എന്നെയൊന്നു തിരിഞ്ഞ് പോലും നോക്കുന്നില്ല, എല്ലാം അവള് കാരണമാ…… താനൊന്ന് സമാധാനിക്ക്, നമ്മുക്ക് എല്ലാത്തിനും വഴി ഉണ്ടാക്കാം….. അത്രയും പറഞ്ഞു കൃഷ്ണൻ ഭാര്യയുടെ മൂർദ്ധാവിൽ അമർത്തി ചുംബിച്ചു ……
അച്ഛൻ ഇത്രയും പെട്ടന്ന് കല്യാണത്തിന് സമ്മതിക്കണമെങ്കിൽ എന്തോ കാര്യമായിട്ട് കണക്ക് കൂട്ടിയിട്ടുണ്ടാവു…. (ശ്രീജ ) ഹ്മ്മ്, വരട്ടെ നോക്കാം, ഇപ്പൊ ഈ കല്യാണമോന്ന് നടക്കട്ടെ അത് കഴിഞ്ഞു നമ്മുക്ക് കണ്ട് പിടിക്കാം…. (രാജീവ് ) എന്തായാലും നീ അമ്മയോട് റെഡിയാവാൻ പറ, അപ്പുന്റെ വീട്ടിലേക്ക് ഇന്ന് തന്നെ പോവാം…. എത്ര നാളെന്ന് വെച്ച അവരിങ്ങനെ കാത്തിരിക്കുന്നത്….. ഒരു ചിരിയോടെ രാജീവ് അത്രയും പറഞ്ഞു കട്ടിലിന്റെ ഹെഡ് ബോർഡിലേക്ക് ചാഞ്ഞിരുന്നു….. ആ എന്ന ഞാൻ പോയി വിളിച്ചിട്ട് വരാം, ഏട്ടൻ വേഗം റെഡിയാവ്….. പേടിയോടെ ശ്രീജ അമ്മയുടെ റൂമിലേക്ക് ചെന്നു, പ്രേതിക്ഷത് പോലെ അമ്മയുടെ ഭാഗത്തു നിന്ന് ഒരു പ്രീതികരണവും ഇല്ലാതിരുന്നത് അവളെ തെല്ലും അത്ഭുത പെടുത്തിയെങ്കിലും അത് കാര്യമക്കാതെ അവൾ അമ്മയോട് കാര്യം പറഞ്ഞു…..
ഒന്ന് മൂളി കൊണ്ട് അവർ റെഡിയാവൻ പോയി….. പിന്നെ സമയം പായക്കാതെ ഹരി ഒഴിച്ച് ബാക്കിയെല്ലാരും അപ്പുവിന്റെ വീട്ടിലേക്ക് പുറപ്പെട്ടു….. ഇതേ സമയം അപ്പച്ചിയും കൃഷ്ണമാമയും വരുന്നതറിഞ്ഞു അവർ എങ്ങനെ പെരുമാറും എന്ന് ടെൻഷൻ അടിച്ചു മുറിയിലൂടെ അങ്ങോട്ടും ഇങ്ങോട്ടും ഉലാത്തികൊണ്ടിരുയണ് അപ്പു….. ജയേട്ടാ നിങ്ങൾ അവരോട് മുഖം കറുപ്പിച്ചു ഒന്നും പറയാൻ നിക്കണ്ട, പിന്നീട് അതിന്റെയൊക്കെ ചൊരിക്ക് നമ്മടെ മോളോട് ആയിരിക്കും അവർ തീർക്കുക…… ഞാൻ പറയാതെ തന്നെ ശ്രീദേവിയുടെ സ്വഭാവം അറിയുന്നതല്ലേ ഏട്ടന്….. ആവലാതിയോടെ ബിന്ദു പറഞ്ഞ് നിർത്തിയതും ഉമ്മറത്തൊരു വണ്ടി വന്ന് നിന്നു….. ദേ ഏട്ടാ അവരിങ് എത്തി…. വാ കയറിരിക്ക്…. നിറ പുഞ്ചിരിയോടെ ബിന്ദു എല്ലാരേയും അകത്തേക്ക് സ്വീകരിച്ചു…. ഒരു പുച്ഛത്തോടെ ശ്രീദേവി അവരെ മറി കടന്ന് അകത്തേക്ക് കേറി…. അപ്പു എവിടെ അമ്മായി…. (ശ്രീജ ) അവള് റൂമിലുണ്ട്, ഇപ്പൊ വരും നിങ്ങള് ഈ ജ്യൂസ് കുടിക്ക്….. ജ്യൂസ് ട്രെ ടേബിളിലേക്ക് വെച്ചോണ്ട് അവർ അപ്പുനെ വിളിക്കാനായി ഓടി….
ഞങ്ങൾ വന്നത് എന്തിനാണെന്ന് അറിയാല്ലോ ജയദേവന്…. ഹ്മ്മ്…. ഈ മാസം 10നും 12നും ഇടയിൽ ഒരു ശുഭ മുഹർത്തം ഉണ്ടെന്ന പണിക്കർ പറഞ്ഞത്, നിങ്ങൾക്ക് സമ്മദം ആണെങ്കിൽ അന്ന് വിവാഹം നടത്താം…..(കൃഷ്ണൻ ) എനിക്ക് എതിർപ്പ് ഒന്നുല്ല, ദൈവ നിച്ഛയം ഇതാണെൽ അത് തന്നെ നടക്കട്ടെ….. ഹ്മ്മ്…..എന്ന അതിനുള്ള തയ്യാറെടുപ്പൊക്കെ തുടങ്ങിക്കോ…പിന്നെ പെണ്ണിനുള്ള സ്വർണവും സാരിയുമൊക്കെ ഞങ്ങൾ തന്നോളാം, അല്ലെ ശ്രീദേവി….. അതെ, പ്രേമുഖരൊക്കെ വരുന്ന ചടങ്ങല്ലേ അപ്പൊ അങ്ങനെ തന്നെ ചെയ്യാം….. അത് നടക്കില്ല….എന്റെ മോൾ വധുവായി ഒരുങ്ങുന്നത് ഞാൻ പണം കൊടുത്തു വാങ്ങിയ അഭരണങ്ങൾ അണിഞ്ഞു തന്നെയായിരിക്കണം, അതെനിക്ക് നിർബന്ധമുണ്ട്….. ഒരു നിമിഷം കൃഷ്ണ കുമാർ നിശബ്ദനായി പിന്നെ അതികം ആലോചിക്കാതെ അതിനു സമ്മതം മൂളി…..
കല്യാണം ഞങ്ങളുടെ ഓഡിറ്റോറിയത്തിൽ വെച്ചായിരിക്കും അത് ഞങ്ങൾക്കും നിർബന്ധമുണ്ട്…..(ശ്രീദേവി ) ഹ്മ്മ്….. പിന്നെ താലി കെട്ടലൊക്കെ നേരത്തെ കഴിഞ്ഞതാണെങ്കിലും നാട്ടു കാരെ കാണിക്കാനെങ്കിലും അതും നടത്തോണോല്ലേ…. അപ്പുനെ ഒന്ന് രൂക്ഷമായി നോക്കികൊണ്ട് കൃഷ്ണൻ അത്രയും പറഞ്ഞു നിർത്തിയതും ശ്രീദേവി അതിനെ ശെരി വെച്ചു….. എന്ന ഞങ്ങളിറങ്ങുന്നു, ഇനിയുള്ള കാര്യങ്ങളൊക്കെ വഴിയേ വിളിച്ചറിയിക്കാം…. (കൃഷ്ണൻ ) അങ്ങനെ ആയിക്കോട്ടെ…. (ജയദേവൻ ) അങ്ങനെ ഏകദേശം എല്ലാം പറഞ്ഞു ഉറപ്പിച്ചു അവർ തിരികെ മങ്കലതെക്ക് തിരിച്ചു……ദിവസങ്ങൾ ശര വേഗത്തിൽ ഓടിക്കൊണ്ടിരുന്നു…. അതിനിടയിൽ ഡ്രെസ്സും സ്വർണവുമൊക്കെ എടുക്കൽ പെട്ടന്ന് കഴിഞ്ഞു….. ഇരു വീട്ടുകാരും കല്യാണ തിരക്കിലേക്ക് ഊളയിട്ടു….
ശ്രീദേവി…. ശ്രീദേവി…. എന്താ കൃഷ്ണെട്ടാ…. എല്ലാ ഒരുക്കങ്ങളും കഴിഞ്ഞില്ലേ… കഴിഞ്ഞു…. ഹ്മ്മ്, ഞാൻ ഓഡിറ്റോറിയത്തിലേക്ക് പോകുവാണ്, ഒരുക്കങ്ങൾ ഏത് വരയായെന്ന് നോക്കണോല്ലോ…. ഹ്മ്മ്…. താൻ ഇവിടുത്തെ കാര്യങ്ങളൊക്കെ നോക്കിക്കോണം ആർക്കും ഒരു കുറവും ഉണ്ടാവരുത്…. കേട്ടല്ലോ…. ഉവ്…. ആ പിന്നെ നല്ല ചിരിച്ച മുഖമായി നിക്കണം നമ്മുക്ക് ഇഷ്ടമില്ലാതെയാണ് ഈ കല്യാണം നടക്കുന്നതെന്ന് ആർക്കും തോന്നരുത്….. എല്ലാം ഞാൻ കണ്ടറിഞ്ഞു ചെയ്തോളാം, നിങ്ങള് പോയിട്ട് വാ…. രാത്രിയുടെ ഒരു യാമം കഴിഞ്ഞു, മണിക്കൂറുകൾക്ക് ശേഷം ഞാനും ഹരിയേട്ടനും എല്ലാരുടെയും സമ്മതത്തോടെ ഒന്നാവും….. നാളത്തെ സുന്ദര നിമിഷങ്ങളെ താലോലിച്ചു കൊണ്ട് രണ്ട് ഇടങ്ങളിലായി ഹരിയും അപ്പുവും നിദ്രയെ പുൽകി….. (കാത്തിരിക്കാം )

by