23/04/2026

അരികിലായ് : ഭാഗം 14

രചന – കാർത്തിക ശ്രീ

വിക്കിയുടെ കൂടെ അമ്പലത്തിന്റെ ഉള്ളിൽ കയറുമ്പോഴും പ്രാർത്ഥിക്കുമ്പോഴും അവളുടെ മനസിൽ നിറഞ്ഞു നിന്നത് ലിനു ആയിരുന്നു… ഇറങ്ങാൻ നേരം കണ്ണാടിയിൽ നോക്കിയപ്പോൾ കണ്ട അവന്റെ കണ്ണുകളായിരുന്നു… അതിലെ ഭാവം അവൾക്ക് മനസിലായില്ല…

“എന്റെ ഭാഗവാനെ ഞാൻ… എന്തൊക്കെയാണിത് … വീണ്ടും ഒരു പരീക്ഷണം വേണ്ടാ… നല്ലത് മാത്രം വരുത്തണെ.. ”

“ഋതു.. പോകാം… ”

“ആ… അവർ കാത്തുനിൽക്കുന്നുണ്ടാകും..”

“മ്മ്… ഇന്ന് തിരക്ക് കുറവാ… അതൊരു ഭാഗ്യമായി..”

അതിനൊന്നു മൂളി ഋതു…

“എന്താടി.. എന്തുപറ്റി??? ”

“വിക്കി… എനിക്ക് എന്തോപോലെ… സങ്കടമോ സന്തോഷമോ എല്ലാം കൂടിയുള്ള അവസ്ഥ..”

“നീ എന്തൊക്കെയാ പറയുന്നേ?? നിന്റെ ഒരു ആഗ്രഹമല്ലേ നടന്നെ.. അതായിരിക്കും..”

“അങ്ങനെ ആയിരിക്കും അല്ലെ… ”

“ആണെടി… നീ വാ..”

🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀

പിന്നീട് അവർ പോയത് പത്മനാഭപുരം കൊട്ടാരം കാണാനാണ്… അവിടമാകെ ചുറ്റി കാണുമ്പോഴേക്കും ഉച്ചയായിരുന്നതിനാൽ ടൗണിൽ പോയി ഭക്ഷണം കഴിച്ചു..

“ഇനി എവിടെക്കാ പോകേണ്ടത്??”

“വല്യേട്ടാ മാളിൽ പോയി ഒന്ന് കറങ്ങാം ”

“നീ അതിനല്ലേ വന്നത് മാളൂട്ടി.. ”

അതിനൊന്നും ചിരിച്ചു വിക്കിയുടെ കൈയിൽ പിടിച്ചു മാളു..

“ഋതു തനു പറഞ്ഞോ എവിടെ പോകേണ്ടത്??? നിങ്ങളല്ലേ ഞങ്ങളുടെ ഗസ്റ്റ്..”

“അത് വല്യേട്ടാ ആദ്യം മാളു പറഞ്ഞതുപോലെ മാളിൽ പോയാലോ???”

“അത് പോകാം… പിന്നെ??”

നോട്ടം ഋതുവിലേക്ക് ആയപ്പോൾ അവൾ താഴ്ത്തി…

“ഏട്ടാ.. നമുക്ക് ബീച്ചിൽ പോകാം…”

അതിനൊന്നു മൂളി ലിനു.. അവൾ ഒന്ന് സംസാരിക്കാൻ ആയിരുന്നു അവൻ അങ്ങനെ ചോദിച്ചത്… ഒന്നും ഋതു പറയാത്തത് കൊണ്ട് അവന് ചെറിയ സങ്കടം തോന്നി..

മാളിൽ പോയി കറങ്ങുമ്പോൾ ലിനുവിന്റെ മുഖത്തെ മാറ്റം ഋതു ശ്രദ്ധിച്ചിരുന്നു… അതിൽ ചെറിയ വേദന തോന്നിയെങ്കിലും ഒന്നും പറയാതെ അവൾ മറ്റുള്ളവരോടൊപ്പം നടന്നു…

നേരെ എല്ലാരും പോയത് ബീച്ചിലേക്കായിരുന്നു… റിച്ചുവും വിക്കിയും ഒന്നിച്ചും തനുവും മാളൂട്ടിയും ഋതുവും പിറകിലായും നടന്നു… ലിനു താറിൽ ചാരി അവിടെ തന്നെ നിന്നു…

“അസ്തമയ സൂര്യൻ… തണുത്ത കാറ്റ്… കടലും.. കരയെ പുൽകാൻ വരുന്ന തിരമാലകളും.. കൂടെ സ്നേഹിക്കുന്ന പെണ്ണും..”

“എന്താ മോനെ റിച്ചു.. മൊത്തം ഒരു റൊമാന്റിക്ക് മൂടാണല്ലോ…”

“അതേല്ലോ… പറഞ്ഞിട്ടെന്താ വിക്കി അവൾ ഒരു അൻറൊമാന്റിക്ക് മൂരാച്ചി ആണെന്നെ… കണ്ടില്ലേ”

റിച്ചു ചൂണ്ടിയ സ്ഥലത്തേക്ക് നോക്കിയ വിക്കി കാണുന്നത് കപ്പലണ്ടി തിന്നുകൊണ്ട് ചെക്കൻമാരുടെ എണ്ണം എടുക്കുന്ന തനുവിനെയും മാളൂട്ടിയെയും ആണ്..
ഋതു അൽപ്പം മാറി നിന്നു കടലിലേക്ക് നോക്കി നിൽക്കുകയാണ്…

“സാരമില്ല അളിയോ.. നമ്മളുടെ തലവിധി… അല്ല ഋതു എന്താ ഇങ്ങനെ???”

“അവളുടെ മനസ്സിൽ എന്തോ കയറി കൂടിട്ടുണ്ട്… നല്ലതിനാവട്ടെ..”

“എന്താ… നീ എന്താ പറയുന്നേ?? എനിക്ക് മനസിലായില്ല…”

അതിന് ചിരിച്ചുകൊണ്ട് നിന്നു റിച്ചു…

“ഞാൻ ഒരു കാര്യം നിന്നോട് പറയാം.. കൂടെ നിൽക്കണം..”

“എന്താടാ ഇത്ര വലിയ കാര്യം.. ”

“നമ്മുടെ നാലുപേരുടെയും ഏടത്തിയായി അവൾ വരുന്നതിനെക്കുറിച്ച് നിന്റെ അഭിപ്രായം എന്താ???”

“എന്ത്??? ” വിക്കി ഞെട്ടി

“അതേടാ എന്റെ ഇച്ചായന്റെ പെണ്ണായി അവൾ നമ്മുടെ ഇടയിലേക്ക് വരുന്നതിനു നിന്റെ അഭിപ്രായം എന്താണെന്ന്??”

“അത് വല്യേട്ടനും അവൾക്കും സമ്മതം ആകണ്ടേ ??? ”

“എടാ പൊട്ടാ.. എന്റെ വല്യേട്ടനു അവളെ ഇഷ്ട്ടമാണ്..”

പിന്നീട് ലിനു അവനോട് പറഞ്ഞതെല്ലാം റിച്ചു വിക്കിയോട് പറഞ്ഞു…

“ഇതിൽ പരം സന്തോഷം നമുക്കെന്താടാ??? എന്നും അവൾ നമ്മുടെ കൂടെ ഉണ്ടാകില്ലേ… നമുക്കും കാത്തിരിക്കാം അവൾക്ക് വല്യേട്ടനോട് ഇഷ്ടം തോന്നുന്നത് വരെ..”

അതിന് ചിരിച്ചു തിരിഞ്ഞ അവർ കാണുന്നത് നിറഞ്ഞ കണ്ണുമായി നിൽക്കുന്ന തനുവിനെയും ഒരു ചിരിയാൽ നിൽക്കുന്ന മാളൂനെയുമാണ്.. റിച്ചു തലയിൽ കൈ വെച്ചു..

“തനു മോളെ ഞാൻ നിന്നോട് പറയാൻ ഇരിക്കുവായിരുന്നു..”

“പോടാ… എന്നാലും എന്നോട് ഇത് വേണ്ടായിരുന്നു..”

“തനു അങ്ങനല്ല.. ഋതു നിന്റെ കൂടെ അല്ലെ എപ്പോഴും അപ്പോൾ ഞാൻ എങ്ങനെ പറയാനാ??”

“എന്നാലും..”

“തനു.. സന്തോഷിക്കുകയല്ലേ വേണ്ടത്.. അതിന് നീ റിച്ചുവിനോട് അടിയാക്കാൻ നിൽക്കല്ലേ..”

“ശരിയാ ഏടത്തി… എന്നും ഋതു ചേച്ചി ഒന്നിച്ചുണ്ടാകില്ലേ..”

“മ്മ്.. ഞാൻ ഇപ്പോൾ വരാം ”

“ഇവൾ ഇത് എവിടെ പോകുകയാ?? ഡി ഋതു ഒന്നും അറിയരുത്… ”

“ഇല്ല…പറയില്ല…”

തനു നേരെ പോയത് ലിനുവിന്റെ അടുത്തേക്കാണ്…

“വല്യേട്ടാ..”

ഫോണിൽ നോക്കിക്കൊണ്ടിരുന്ന ലിനു തലയുയർത്തി നോക്കി

“എന്താ തനു??? എന്തെങ്കിലും വേണോ??”

“ഏട്ടാ അത് റിച്ചു എന്നോട് കുറച്ചു കാര്യങ്ങൾ പറഞ്ഞു.. അത് സത്യമാണോ??? ”

അതിന് ഒന്ന് പുഞ്ചിരിച്ചു ലിനു…
“ഋതുവിന്റെ കാര്യമാണെങ്കിൽ സത്യമാണ്… ”

“അവളെനിക്ക് കൂടെപ്പിറപ്പാണ്.. ഏട്ടനോട് ഞാൻ ഒന്നും പറയേണ്ടല്ലോ…”

“അറിയാം നിന്റെ പേടി… അത് വേണ്ടാ… കണ്ട അന്ന് മുതൽ മനസ്സിൽ അവളുണ്ട്.. ഈ ജീവിതത്തിൽ അല്ല ഇനി വരുന്ന ജന്മമെല്ലാം എന്റെ പാതി അവൾ മാത്രാമാണ്… ”

“ഏട്ടാ.. ഇതിൽകൂടുതൽ ഒന്നും പറയണ്ട… ഞാൻ… എനിക്ക്.. എന്ത് സഹായത്തിനും ഞാൻ കൂടെ ഉണ്ടാകും.. ”

“മതി… ഇപ്പോൾ ഒന്നും ആരും അവളോട് പറയരുത്… ഇതുപോലെ അങ്ങനെ പോട്ടേ..”

അതിനൊന്നു തലയനക്കി തനു.. തിരിച്ചു ഓടി വന്നു റിച്ചുവിനെ കെട്ടിപിടിക്കുമ്പോൾ ചുറ്റുമുള്ളതൊന്നും അവളെ ബാധിച്ചില്ല… എന്നും തന്റെ കൂടെ ഋതു ഉണ്ടാകുമെന്നത് അവളെകുറച്ചൊന്നുമല്ല സന്തോഷിപ്പിച്ചത്…

ഇതേ സമയം ഋതു അവളുടെ ലോകത്തായിരുന്നു… കടൽ പോലെ തന്റെ മനസും ഇളകി മറയുകയാണ്… എപ്പോഴാണ് പഴയകാല ഓർമ്മകളിൽ നിന്നൊരു മോചനം??? അങ്ങനൊന്നു തനിക്ക് ഉണ്ടാകുമോ???

“എന്താടോ ഒറ്റക്ക് നിൽക്കുന്നേ??? പഴയ പ്രേമ കാലമോ മറ്റൊ അയവിറക്കുകയാണോ??

“എനിക്ക് അങ്ങനെയൊന്നും ഇല്ല… വെറുതെ നിന്നതാ…”
ചെറു ദേഷ്യത്തോടെ പറയുന്ന ഋതുവിനെ ലിനു നോക്കി നിന്നുപോയി… അവൾ പോലും അറിയാതെയാണ് അങ്ങനൊരു ഭാവം പുറത്തുവന്നത്…

“ഓ .. അപ്പോൾ കടൽ നിരീക്ഷണം ആയിരുന്നോ ???”

“അല്ല ഈയാൾക്ക് ഇപ്പോൾ എന്താ വേണ്ടത്???”

പതറാതെ സംസാരിക്കുന്ന ഋതു.. അവരെ മാത്രം ശ്രദ്ധിച്ചിരുന്ന ആ നാലുപേർക്കും അത്ഭുതം തോന്നി…

“ഒന്നും വേണ്ടായേ… വീട്ടിലേക്ക് പോയാലോ???ഇനി നിന്നാൽ വൈകും ”

“മ്മ്.. പോകാം…”

അവൾ മുന്നിൽ നടന്നു.. ലിനു നടക്കുമ്പോഴാണ് തന്നെ നോക്കുന്ന നാലു പേരെയും കാണുന്നത്… അവരെ നോക്കി ഒന്ന് ചിരിച്ചു ഇരുകണ്ണുകളും ചിമ്മി തുറന്നവൻ..

“ഇത് എന്റെ ഏട്ടനല്ല… എന്റെ ഏട്ടൻ ഇങ്ങനല്ല…”

“അത് നിന്റെ ഏട്ടൻ തന്നെയാ… .. നിനക്ക് കുറച്ചുനാൾ മുന്നേ ഉണ്ടായ രോഗം ഏട്ടന് പകർന്നതാ..”

“ഓ .. എന്നാലും ഇങ്ങനെയൊക്കെ എന്റെ ഏട്ടൻ മാറുമോ?? ”

“പ്രണയത്തിനു മാറ്റാൻ കഴിയാത്ത മനുഷ്യരുണ്ടോ??? അത് തന്നെയാ ഇപ്പോൾ നീ കണ്ടതും അല്ലെ റിച്ചു???”

“അതേ തനു.. ശരിയാണ്…”

“എന്നാലും ”

“എന്റെ മോൾ തല അധികം ചൂടുപിടിപ്പിക്കണ്ട.. തൽക്കാലം നമുക്ക് വീട്ടിൽ പോകാം മാളുസേ.”

തിരിച്ചു വീട്ടിൽ എത്തുമ്പോഴേക്കും സമയം പതിനൊന്നു മണി കഴിഞ്ഞു… ഭക്ഷണം പുറത്തുനിന്നു കഴിച്ചതിനാൽ എല്ലാരും നേരെ റൂമിലേക്ക് വിട്ടു.. ഒരു കുളിയും പാസ്സാക്കി കിടന്നുറങ്ങി…

തുടരും..

ഇങ്ങനെ മെല്ലെ പോയാൽ പോരെ?? ലിനുനെയും ഋതുനെയും set ആക്കണ്ടേ.. എന്നിട്ട് ചേതനെ കൊണ്ടുവരാം